
വീണ്ടും ഒരാഴ്ചകൂടി
ബുധന്റെ വേര്‍പാട്
വ്യാഴത്തിന്റെ അന്ത്യയാമങ്ങളില്‍
ക്ഷീണിതനായി
അത്യുഷ്ണത്തിന്റെ
അതിരുവിട്ട ദാഹവും
ഒരുമിച്ചൊരു യാത്ര
തുടങ്ങാം ഇനിയൊരു
വിഷാദ സന്ധ്യയില്‍
അവസരത്തിനൊത്തു
ചിന്തിക്കുകയും
പറയുകയും
കരച്ചിലടക്കിപ്പിടിച്ചു
ചിരിച്ചും ,പൊള്ളയായ
വാക്കുകള്‍ ഉച്ചരിച്ചും
ദീര്‍ഘമായ
കാഴ്ചകളൊന്നുമില്ലാതെ
ഇരുട്ടിനെ വരവേല്‍ക്കാന്‍
പടിയിറങ്ങുന്ന
അന്തേവാസികള്‍
ഉത്തുംഗശൃംഗങ്ങളില്‍
നേരം ചിലവഴിച്ചും
വഴക്കടിച്ചും മറഞ്ഞു പോയ
ഓരോദിനത്തിന്റെയും
നേര്കാഴ്ചകള്
നഷ്ടപ്പെട്ട നമുക്കേവര്‍ക്കും
ഇനിയുമുണരാതെ ഉറങ്ങാന്‍
ഒരു വെള്ളിയാഴ്ച കൂടി.