14 February 2011

അവളുടെ പ്രണയം


പ്രണയ നൈരാശ്യത്താല്‍ ഞാനിവിടെ
നീറി നീറി കഴിയുമ്പോളും
പുതിയ കാമുകനുമൊത്ത്
അവളവിടെ ആര്‍ത്തുല്ലസിക്കുകയായിരുന്നു
നാളത്തെ അവസ്ഥ എന്തെന്നറിയാതെ
അവനും അവളോടൊപ്പം ആര്‍മാദിക്കുന്നു.
അവളുടെ പ്രണയ വൈരുദ്യം കണ്ട്
ഞാന്‍ ഒരിക്കല്‍ ചോദിച്ചു
നീ ഒരു പെണ്ണാണോ ?
അതെ ! പലപുരുഷനേയും കണ്ടറിഞ്ഞ പെണ്ണ്
അതായിരുന്നു അവളുടെ മറുപടി.

15 January 2011

കുഞ്ഞാലിക്ക



വെള്ളിയാഴ്ചയായതിനാല്‍ പുതച്ചു മൂടിയുള്ള കിടപ്പിന് ഒരു സുഖമുണ്ട്,അതിനിടയിലാണ് കിച്ചണില്‍നിന്നും ഉറക്കെയുള്ള വിളികേട്ടത്‌, കേള്‍ക്കാത്ത ഭാവത്താല്‍ ഞാന്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു.അപ്പോള്‍ അവള്‍ വന്നെന്നെ കുലുക്കി വിളിച്ചു, ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തോടെ ഞാന്‍ എണീറ്റ്‌ ചോദിച്ചു, എന്താ ? ഗ്യാസ് കഴിഞ്ഞു ഒന്നു വിളിച്ചു പറയ് കടയിലേക്ക്,ഞാന്‍ എണീറ്റ്‌ കടയിലേക്ക് വിളിച്ചു പറഞ്ഞു,ഇനി എന്തായാലും ഉറക്കം വരില്ല, എണീറ്റ്‌ പല്ല് തേച്ചു വരുമ്പോളേക്കും ചായയുമായി ഭാര്യ മുന്നില്‍, ചായയും ബിസ്കറ്റും കഴിച്ചിരിക്കുമ്പോള്‍ ഡോര്‍ബെല്‍ അടിഞ്ഞു,തുറന്നു നോക്കിയപ്പോള്‍ വിയര്‍ത്തു കുളിച്ച് കയ്യില്‍ എടുത്താ പൊങ്ങാത്ത ഒരു ഗ്യാസ് സിലിണ്ടറുമായി
കുഞ്ഞാലിക്ക...സലാം ചൊല്ലി കുഞ്ഞാലിക്ക നേരെ കിച്ചണില്‍ പോയി ഗ്യാസ് മാറ്റി പഴയതുമായി ഹാളിലേക്ക് വന്നു,അപ്പോളേക്കും അയാള്‍ക്കുള്ള ചായയുമായി എന്‍റെ ഭാര്യയും വന്നു.

ചായ കുടിച്ചിരിക്കെ അയാളുമായി സംസാരിച്ചു സാധാരണ മുഖത്ത് കാണാറുള്ള സന്തോഷം കാണാതായപ്പോള്‍ ഞാന്‍ ചോദിച്ചു എന്തുപറ്റി ഇക്ക ഒരു വല്ലായ്മപോലെ ,ഒന്നും ഇല്ല മോനെ ഞാന്‍ പണി നിര്‍ത്തി നാട്ടില്‍ പോകുകയാണ് ,മിക്കതും അടുത്ത ആഴ്ച പോകും,എന്ത്പറ്റി ഇക്ക പെട്ടന്ന് പോകാന്‍ നാട്ടില്‍ എന്തേലും പ്രശ്നങ്ങള്‍ ഉണ്ടോ ? ഇല്ല പക്ഷെ ഇവിടെ നിന്നിട്ട് ഒരു മെച്ചവും ഇല്ല.അതിനേക്കാള്‍ നല്ലത് നാട്ടില്‍ പോയി വല്ല കൂലിപ്പണിയും ചെയ്യുന്നതാണെന്ന്.അതെന്താ ഇക്കാ ഇപ്പോള്‍ ഇങ്ങനെ ഒരു തോന്നല്‍ ഇവിടെ സുഖം അല്ലെ പണിയും ഉണ്ട് വരുമാനവും ഉണ്ടല്ലോ നാട്ടില്‍ പോയിട്ട് എന്ത് കിട്ടാനാണ്‌ ? അപ്പോള്‍ ആയാള്‍ പറഞ്ഞു മോന് എന്താ ഇവിടെ എനിക്ക് ആകെ കിട്ടുന്നത് 750 ദിര്‍ഹംസ് ആണ്, ഭക്ഷണവും താമസവും അവര് തരും,പക്ഷെ രാവിലെ ആറുമണിക്ക് തുടങ്ങിയാല്‍ രാത്രി രണ്ടുമണിവരെ പണി ഉണ്ടാകും അതിനിടയില്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ മാത്രം ഒരു മണിക്കൂര്‍ ഒഴിവുണ്ട്. ഇവിടെ ഇങ്ങനെ മരിച്ചു പണിയെടുത്തിട്ടും നാട്ടിലേക്ക് തികച്ചു അയ്യായിരം രൂപ അയക്കാന്‍ കഴിയുന്നില്ല,അതിനിടയില്‍ രണ്ടു പെണ്മക്കളെ കെട്ടിച്ച കടം,വീട്ടിലെ കാര്യങ്ങള്‍, എല്ലാം കൂടെ ഈ കിട്ടുന്ന പൈസകൊണ്ട് തികയുന്നില്ല, പിന്നെ ഇവിടെ നിന്നു പോകുന്നു, പത്ത് വര്ഷം ആയി ഇതുവരെ ഒരു വീടുപോലും സ്വന്തമായി ഇല്ല,ശമ്പളം കൂടുന്നില്ല,പിന്നെ മൂന്നു വര്‍ഷം കൂടുമ്പോള്‍ വിസ പുതുക്കാനുള്ള കാശും, ഇന്‍ഷുറന്‍സ് കാര്‍ഡിനുള്ള കാശും ഞാന്‍ തന്നെ അടക്കണം,മകനെ ഒരു നിലയില്‍ ആക്കിയിട്ടു പോകണം എന്ന് കരുതിയിരിക്കുമ്പോളാണ് ഇവിടത്തെ പുതിയ നിയമം വന്നത്,ഇനി മുതല്‍ വിസ രണ്ടു വര്‍ഷത്തേക്ക് അടിക്കുകയുള്ളൂ മാത്രവുമല്ല മുന്പ് മൂന്നു വര്‍ഷത്തിനു മൂവ്വായിരം എന്നത് ഇനി രണ്ടു വര്‍ഷത്തിനു അയ്യായിരം അടക്കണം അത് ഞാന്‍ കയ്യില്‍ നിന്നും കൊടുക്കുകയും വേണം, അങ്ങിനെയായാല്‍ ഞാന്‍ നാട്ടിലേക്ക് പൈസ അയക്കുകയാണോ ചെയ്യുക അതോ വിസ അടിക്കാനായി പൈസ കൂട്ടിവെക്കുകയാണോ ചെയ്യുക , അത് പറയുമ്പോള്‍ അയാളുടെ കണ്ണുകളില്‍ നിസ്സഹായത നിഴലിക്കുന്നുണ്ടായിരുന്നു. ബാക്കിയുള്ള ചായ കുടിച്ചു ആയാള്‍ പോകാനായി അയാള്‍ പോകാനായി എഴുന്നേറ്റു.

അതിനിടയിലാണ് ഞാന്‍ അയാളുടെ മകന്‍ എന്തു ചെയ്യുന്നു എന്ന് ചോദിച്ചത്, അവനോ അവന്‍... അവനവിടെ കറങ്ങി നടക്കുകയാണ് , അവന്റെ വാപ്പ ഗള്‍ഫിലാണെന്നും പറഞ്ഞു കൂട്ടുകൂടി കറങ്ങി നടക്കുകയാണ്,രാവിലെ പോയാല്‍ രാത്രിവരും,പലതും പഠിപ്പിക്കാന്‍ വിട്ടു പക്ഷെ എല്ലാം പകുതിവെച്ച് നിര്‍ത്തി അവന്‍ കൂട്ടുകൂടി നടക്കുകയാണ്.ഞാന്‍ പറഞ്ഞു ഇക്കാക്ക് അവനെ ഒന്നു പറഞ്ഞു മനസ്സിലാക്കി കൂടെ ഇക്കാ ഇവിടെ എങ്ങനെയാണ് പൈസ ഉണ്ടാക്കുന്നത്‌ എന്ന്, അപ്പോളയാള്‍ പറഞ്ഞു കാര്യമില്ല, ഗള്‍ഫ്‌ എന്നാല്‍ സ്വര്‍ഗമാണെന്നും, അവിടെ പൈസ പൂത്തു നില്കുകയാനെന്നുമാണ് എല്ലാരുടെം വിചാരം നമ്മളിവിടെ എന്തൊക്കെ ത്യാഗം സഹിച്ചും പെറ്റ നാടിനെയും വീടിനെയും വീട്ടുകാരെയും വിട്ടു നീറി നീറി ജീവിച്ചു മിച്ചംവെച്ചു പൈസ ഉണ്ടാകുന്ന വിഷമം ആര്‍ക്കും അറിയില്ല കാരണം, എത്ര മോശമായ ജോലിയാണെങ്കിലും നാട്ടിലേക്ക് നമ്മള്‍ പോകുന്നത് കൈ നിറയെ സമ്മാനങ്ങളും കാശുമായാണ്‌ അത് കണ്ടവര്‍ക്കെല്ലാം ഗള്‍ഫ്‌ സ്വര്‍ഗമാണ്, നമ്മള്‍ പ്രവാസികള്‍ക്ക് ഇതെന്നും നരകം മാത്രം.

അത് പറയുമ്പോള്‍ അയാളുടെ കണ്ണ് നിറഞ്ഞു ,കുഞ്ഞാലിക്കാടെ വാക്കുകള്‍ക്ക് കാതോര്‍ക്കുമ്പോഴും എന്റെ കണ്ണുകള്‍ ആ വൃദ്ധനെ നിരീക്ഷിക്കുകയായിരുന്നു.ചുക്കി ചുളിഞ്ഞ ശരീരം.,ദിവസങ്ങളായി ഷേവ് ചെയ്യാത്ത മുഖം നരച്ച മുടി അങ്ങിങ്ങായി വളര്‍ന്നു നില്‍ക്കുന്നു...അത് കണ്ടപ്പോള്‍ ഭാര്യ എന്‍റെ കാലില്‍ ചവിട്ടി, അത് സംസാരം നിര്‍ത്താനുള്ള സിഗ്നല്‍ ആണെന് മനസ്സിലാക്കിയ ഞാന്‍ അവിടെവെച്ചു ആ‍ സംസാരം നിര്‍ത്തി,ആയാള്‍ പതുക്കെ കണ്ണ് തുടച്ചു പുറത്തേക്ക് പോയി,പിന്നീടുള്ള ദിനങ്ങളില്‍ കുഞ്ഞാലിക്കയെ തീരെ കാണാറില്ലായിരുന്നു, ഒരുദിവസം ഓഫീസില്‍ നിന്നും വന്നു വണ്ടി പാര്‍ക്ക് ചെയ്തു നടക്കുമ്പോള്‍ കുഞ്ഞാലിക്ക അടുത്ത വീട്ടില്‍ വണ്ടി കഴുകുന്നത് കണ്ടു, സലാം ചൊല്ലിയപ്പോള്‍ തിരിച്ചു ചൊല്ലി,ഞാന്‍ ചോദിച്ചു ഇപ്പോളും നാട്ടില്‍ പോയില്ലേ? ഇല്ല മോനെ , അടുത്ത മാസം പോകാം എന്ന് കരുതി,പോകുമ്പോള്‍ ടിക്കെറ്റിനും മറ്റും കാശുവേണം മാത്രമല്ല നാട്ടിലേക്ക് പോകുമ്പോള്‍ എല്ലാവരും എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചു കൊണ്ടിരിക്കും അതിനായി കുറച്ചു കാശ് വേണം അതുകൊണ്ടാ ഞാന്‍ ഈ പുതിയ പണി ചെയ്യുന്നത്, ഹും എന്ന് ഇരുത്തി മൂളി ഞാന്‍ നടന്നകന്നു,വീട്ടില്‍ എത്തി ഡ്രസ്സ്‌ മാറുന്നതിനിടയില്‍ ഡോര്‍ ബെല്ലടിച്ചു, തുറന്നു നോക്കിയപ്പോള്‍ എന്‍റെ സഹോദരന്‍, അവന്‍ നിന്നു കിതക്കുന്നുണ്ട്‌, എന്താടാ പറ്റിയെ ഞാന്‍ ചോദിച്ചു, ഡാ അവിടെ വണ്ടി കഴുകിരുന്ന ആളെ പോലീസ് പിടിച്ചു, പിടിച്ചയുടനെ അയാള്‍ പോലീസിന്റെ കയ്യില്‍ കടിച്ചു കൊണ്ട് ഓടിരക്ഷപെട്ടു, അപ്പോളാണ് ഞാന്‍ ഓര്‍ത്തത് , അല്ലാഹ്... അത് കുഞ്ഞാലിക്കയല്ലേ, ഞാന്‍ ഉടനെ പുറത്തേക്ക് ചെന്നു നോക്കുമ്പോള്‍ കടി കിട്ടിയ പോലീസുകാരന്‍ ഫോണില്‍ വിളിച്ചു എന്തൊക്കെയോ അറബിയില്‍ പറയുന്നുണ്ട്,എന്നെ കണ്ടപ്പോള്‍ അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു എന്നിട്ട് എന്നോട് ചോദിച്ചു, ഇവിടെ വണ്ടി കഴുകുന്നവനെ നീ അറിയുമോ അവന്‍ എന്നെ ആക്രമിച്ചു രക്ഷപ്പെട്ടു, അവനെ ഇപ്പോള്‍ പിടിക്കും എല്ലായിടത്തും അവനെ തപ്പുന്നുണ്ട്, കിട്ടിയാല്‍ അവനെ വെറുതെ വിടില്ല, അവന്‍ അക്രമിച്ചിരിക്കുന്നത് UAE ലോക്കല്‍ പോലീസിനെയാണ്,ഞാന്‍ അറിയില്ല എന്നും പറഞ്ഞു അവിടെ നിന്നും പതിയെ നീങ്ങി,അപ്പോളും അവന്‍ കടികിട്ടിയ കയ്യുമായി കലി അടങ്ങാതെ എന്തൊക്കെയോ പുലംബുകയും കാലുകൊണ്ട്‌ അവന്റെ വണ്ടിയുടെ ടയറില്‍ ചവിട്ടുകയും ചെയ്യുന്നുണ്ട്.

പിന്നെ അതിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായില്ല അതിനിടയില്‍ കടയില്‍ ഞാന്‍ പോയപ്പോള്‍ അതിന്റെ മുതലാളിയോട് കുഞാലിക്കയെ കുറിച്ച് അന്വേഷിച്ചു, അപ്പോളാണ് അറിഞ്ഞത് കുഞ്ഞാലിക്കയെ പോലീസ് പിടിച്ചു എന്നും ഇപ്പോള്‍ ജയിലില്‍ ആണെന്നും ,അയാള് ആവിശ്യമില്ലാത്ത ഓരോന്നും വരുത്തിവെച്ചു ഞങ്ങള്‍ക്ക് ചുമ്മാ പണിയുണ്ടാക്കി എന്നല്ലാതെ എന്ത് പറയാന്‍,അതും പറഞ്ഞു അയാളെനിക്ക് സാധനങ്ങള്‍ തന്നു.അത് വേടിച്ചു വരുമ്പോളും എന്‍റെ മനസ്സില്‍ അയാളായിരുന്നു, പൊരിവെയിലത്ത് സൈക്കിളില്‍ സാധനങ്ങള്‍ അടക്കിവെച്ചു എല്ലാ വീട്ടിലേക്കും നിറപുഞ്ചിരിയോടെ കടന്നു ചൊല്ലുന്ന, വിയര്‍പ്പ് തുള്ളികള്‍ തുടച്ചു കൊണ്ട് സലാം ചൊല്ലി സംസാരം തുടങ്ങുന്ന‍ കുഞ്ഞാലിക്ക...



ഇതുപോലെ ആയിരങ്ങള്‍ സ്വന്തം കുടുംബത്തിനായി കഷ്ടപെടുന്നു,നാട്ടിലുള്ളവരുണ്ടോ ഇതെല്ലാം അറിയുന്നു, എന്‍റെ വാപ്പ ഗള്‍ഫിലാണ്, എന്‍റെ ഭര്‍ത്താവ് ഗള്‍ഫിലാണെന്നും പറഞ്ഞു ഇവിടെ നിന്നും വിയര്‍പ്പു പൊടിഞ്ഞു കിട്ടുന്ന കാശ് അടിച്ചു പൊളിച്ചും ദൂര്ത്തടിച്ചു കളഞ്ഞു തുലക്കുന്നവര്‍ അറിയുന്നില്ല ഈ വേദന... ഒടുവില്‍ എല്ലാം അവസാനിപ്പിച്ചു ചെല്ലുബോള്‍ ആര്ക്കും വേണ്ടാത്ത ഒരു വസ്തുവായി ഒരു മുറിയുടെ മൂലയില്‍ ഒടുങ്ങുന്ന ജീവിതം.

30 December 2010

നിനക്കായ് മാത്രം


എന്നുമെന്‍ ആത്മാവിന്‍ കുളിരേകുവാന്‍
എന്‍ മുന്നില്‍ തെളിഞ്ഞ പൊന്‍ദീപമേ
എന്നിലെ ജീവനെ നിനക്കു നല്‍കി
എന്നും ഞാന്‍ നിന്നരികില്‍ കൂട്ടിരിക്കാം....
നിനക്കായ് മാത്രമായ് കൂട്ടിരിക്കാം.

ഇന്ന് ഞങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം,
ഇനിയുള്ള വര്‍ഷങ്ങളില്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ ഒരാള്‍ കൂടെ വരും, ഞങ്ങളെ അനുഗ്രഹിച്ചാലും...

01 December 2010

സി.ഐ.ഡി മൂസ



വണ്ടിയുടെ ഇന്‍ഷുറന്‍സ് പുതുക്കാനായി ഇന്‍ഷുറന്‍സ് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു ഞാന്‍, ആ‍ ഓഫിസിന്റെ തൊട്ടടുത്ത്‌ വണ്ടി പാര്‍ക്ക് ചെയ്യാന്‍ പറ്റാത്തത് കൊണ്ട് അപ്പുറത്തെ സൈഡില്‍ വണ്ടി ഇട്ടുകൊണ്ട്‌ പതുക്കെ തണലിലൂടെ നടക്കുകയായിരുന്നു,പെട്ടന്ന് ഒരുത്തന്‍ എവിടെ നിന്നോ ചാടി എന്‍റെ മേലുമുട്ടികൊണ്ട് നിന്നു, അപ്രതീക്ഷിതമായി കിട്ടിയ താങ്ങലിന്റെ ഗുണമോ അതോ എന്‍റെ സിക്സ്പാക്ക് ബോഡിയുടെ കുഴപ്പമോ ഞാന്‍ പമ്പരം കറങ്ങുന്നതുപോലെ കറങ്ങി, അവനെ തെറിവിളിക്കാനായി തിരിഞ്ഞു നോക്കിയപ്പോള്‍ ആറടി ഉയരത്തില്‍ കറുത്ത് തടിച്ച ഒരുത്തന്‍ അവനെ കണ്ടപ്പോള്‍ എന്‍റെ സകല ദേഷ്യവും പമ്പകടന്നു, കാരണം നല്ല ഇടി നാട്ടില്‍ നിന്നും കിട്ടും എന്തിനാ ചുമ്മാ അവന്റെ കൈ മേനക്കെടുത്തുന്നെ ! അപ്പോളേക്കും അവനെന്നെ തളളിമാറ്റി നിലത്തു നിന്നും എന്തോ എടുത്തു പൊക്കി കാണിച്ചു കൊണ്ട് അവന്റെ ഭാഷയില്‍ എന്തൊക്കെയോ സന്തോഷത്താല്‍ വിളിച്ചു പറയുന്നുണ്ട്, എനിക്കൊന്നും മനസ്സിലായില്ല ഞാനാണെങ്കില്‍ പൊട്ടന്‍ പൂരം കണ്ടതുപോലെ നില്‍കുകയാണ്‌, നടന്നകലാന്‍ നോക്കിയ എന്നെ അവന്‍ പിടിച്ചു നിര്‍ത്തികൊണ്ട്‌ പറഞ്ഞു, എനിക്ക് അമ്പതുരൂപ കളഞ്ഞു കിട്ടി അതും പറഞ്ഞു അവന്‍ വീണ്ടും തുള്ളി ചാടാന്‍ തുടങ്ങി,ഇതൊന്നും മനസ്സിലാകാതെ നിന്ന എന്നോട് അവന്‍ പറഞ്ഞു ഇത് നിന്റെ പൈസ ആണോ എന്ന് നോക്കാന്‍, ഞാന്‍ നോക്കാതെ തന്നെ പറഞ്ഞു എന്റേതല്ല പൈസ എന്ന്, എന്നാലും അവന്‍ പറഞ്ഞു നീ നോക്കു ഇത് നിന്റേതു തന്നെയാണെന്ന് അവന്‍ തറപ്പിച്ചു പറഞ്ഞു,ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോള്‍ അതാ ഒരു കറുത്ത് തടിച്ച ഒരുത്തന്‍ ഓടിവന്നു കൊണ്ട് പറഞ്ഞു ഇതു എന്‍റെ പൈസയാണ് ഞാന്‍ കുറെ നേരം ആയി ഇത് നോക്കി നടക്കുന്നു എന്ന്, പക്ഷെ പൈസ കിട്ടിയവന്‍ യാതൊരു വിധത്തിലും അത് സമ്മതിക്കുന്നില്ല, പിന്നെ അവര് രണ്ടു പേരും തമ്മില്‍ പൊരിഞ്ഞ പോരാട്ടമായി അവസാനം തല്ലിന്റെ വക്കത്തോളം എത്താനായപ്പോള്‍ ഞാന്‍ പതിയെ മുങ്ങാന്‍ നോക്കുന്നതിനിടയില്‍ രണ്ടു പേരും എന്നെ കയറി പിടിച്ചിട്ടു പറഞ്ഞു ഞങ്ങള്‍ പോലിസിനെ വിളിക്കാന്‍ പോകുകയാണ് നിങ്ങള്‍ ആണ് സാക്ഷി അതുകൊണ്ട് പോകാന്‍ വരട്ടെ എന്ന് പറഞ്ഞു.

ഞാന്‍ പരിസരം വീക്ഷിച്ചപ്പോള്‍ അവിടെ ആരെയും കാണുന്നില്ല,ഞാനാണെങ്കില്‍ രണ്ടു സിംഹങ്ങളുടെ ഇടയില്‍പെട്ട ആട്ടിന്‍കുട്ടിയെ പോലെ നിന്നു പരുങ്ങാന്‍ തുടങ്ങി, പിന്നെ ധൈര്യം സംഭരിച്ചു പറഞ്ഞു, ഈ പൈസ എന്‍റെ അല്ല നിങ്ങള്‍ തമ്മിലുള്ള വഴക്കില്‍ എനിക്ക് ഇടപെടാനും താല്പര്യം ഇല്ല എന്ന് പറഞ്ഞു ഞാന്‍ കൈ കുതറി, ഉടനെ പൈസ കിട്ടിയവന്‍ പറഞ്ഞു എന്നാല്‍ ഒരു കാര്യം ചെയ്യ്, നമ്മള്‍ക്കെല്ലാവര്കും അവരവരുടെ പേര്‍സ് നോക്കാം ആരുടെ പൈസയാണ് നഷ്ടപെട്ടത് എന്ന് അപ്പോള്‍ അറിയാം എന്നായി,ഉടനെ പൈസ പോയി എന്ന് പറയുന്നവന്‍ അവന്റെ പേഴ്സ് എടുത്തു കാണിച്ചു,അതിലെ കുറച്ചു പഴയ നോട്ടുകള്‍ എണ്ണി നോക്കിയിട്ട് പറഞ്ഞു, അയ്യോ ക്ഷമിക്കണം എനിക്ക് തെറ്റ് പറ്റിയതാണ് എന്‍റെ കയ്യിലെ പൈസ എല്ലാം ഇതില്‍ ഉണ്ട് അതുകൊണ്ട് ക്ഷമിക്കണം എന്നും മറ്റുള്ളവരുടെ പേഴ്സ് നോക്കാനും പറഞ്ഞു, ഇതുകേട്ടയുടനെ പൈസ കിട്ടിയവന്‍ അവന്റെ പേഴ്സ് എടുത്തു നോക്കിപറഞ്ഞു എന്റെയും പോയിട്ടില്ല അപ്പൊ പിന്നെ പൈസ എന്റെതാണെന്നും പേഴ്സ് കാണിക്കാനും ആവിശ്യപെട്ടു,എനിക്കാണേല്‍ ആകെ വട്ടു പിടിച്ചു അവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപെട്ടാല്‍ മതിയെന്നായി,കാരണം എന്‍റെ സമയം പോയികൊണ്ടിരിക്കുകയാണ്,മനസ്സില്‍ ദേഷ്യമെല്ലാം ഒതുക്കി ഞാന്‍ എന്‍റെ പേഴ്സ് എടുത്തുകാണിച്ചതും ഒരുത്തന്‍ അത് തട്ടിപറച്ചു ഓടി,എന്ത് ചെയ്യണം എന്നറിയാതെ മിഴിച്ചു നില്‍ക്കുന്നിതിനിടയില്‍ രണ്ടാമനും ഓടി, ഒരു നിമിഷം തലകറങ്ങുന്നത് പോലെ തോന്നി, പേര്‍സില്‍ ഇന്‍ഷുറന്‍സ് എടുക്കാനുള്ള പൈസ, എന്‍റെ പത്താക്ക, ഇന്‍ഷുറന്‍സ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ്, എല്ലാം പോയി ആ‍ ഒരു നിമിഷം ഞാന്‍ മറ്റൊന്നും ചിന്തിക്കാതെ ഉറക്കെ ഓളിയിട്ടു പിന്നാലെ ഓടി, എന്ത് ഫലം ! ഉസൈന്‍ബോള്‍ട്ടിന്റെ നാട്ടുകാരന്റെ പിന്നാലെ പി ടി ഉഷയുടെ നാട്ടുക്കാരന്‍ ഓടിയിട്ടു എന്ത് കാര്യം, എന്നാലും നാട്ടില്‍വെച്ച് നായ കടിക്കാന്‍ ഓടിച്ചതോര്‍മ്മ വെച്ച് പിന്നാലെ വെച്ച് പിടിച്ചു, പെട്ടന്നായിരുന്നു എല്ലാം സംഭവിച്ചത്.

പൈസയും കൊണ്ട് ഓടിയവന്‍ വാഴവെട്ടിയിട്ടതുപോലെ വീഴുന്നു, അവിടെ നിന്നും എഴുനേറ്റു ഓടാന്‍ ശ്രമിച്ച അവനെ കെട്ടിടത്തിന്റെ മറവില്‍ നിന്ന കറുത്ത് തടിച്ചു കന്തൂറയിട്ട ഒരുത്തന്‍ പിടിച്ചു വെച്ചു, കുതറി മാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാളുടെ കരുത്തിനു മുന്നില്‍ അവനു കിടന്നു പിടയുവാനെ കഴിഞ്ഞുള്ളു, ഞാന്‍ കരുതി അവരുടെ തന്നെ സംഘത്തില്‍ പെട്ടവര്‍ തന്നെ പണത്തിനു വേണ്ടി അടിപിടി ഉണ്ടാകുകയാണെന്നാണ്, അപ്പോളേക്കും എവിടെനിന്നൊക്കെയോ ആളുകള്‍ ഓടികൂടി, ഞാന്‍ അവിടെ എത്തിയതും, ഓടിയവനെ പിടിച്ചു അയാളൊന്നു കുലുക്കി, നാട്ടില്‍ മഞ്ഞുകാലത്ത് മരത്തില്‍ കുലുക്കുമ്പോള്‍ വെള്ളത്തുള്ളികള്‍ വീഴുന്നതുപോലെ അയാളുടെ മുടിയിഴകളില്‍ നിന്നും വിയര്‍പ്പു തുള്ളികള്‍ കൊഴിഞ്ഞു, പതുക്കെ അയാളെ തറയില്‍ പിടിച്ചിരുത്തി എന്തൊക്കെയോ അറബിയില്‍ ‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്.

ഉടനെ ആരോ പോലീസിനെ വിളിക്കുകയും, നിമിഷങ്ങള്‍ക്കകം അവരെത്തി അയാളെ വണ്ടിയില്‍ പിടിച്ചിരുത്തി, പിന്നെ പോലീസും കന്തൂറയിട്ട കറുത്തവനും എന്തൊക്കെയോ സംസാരിച്ചു ,അതിനു ശേഷം എന്നെ വിളിച്ചുകൊണ്ടു അവര്‍ ചോദിച്ചു താങ്കളുടെ പേഴ്സ് ആണോ ഇത്, ആണെന്ന് ഞാന്‍ മറുപടി നല്‍കി, അവര്‍ അതിലെ പത്താക ചെക്ക്‌ ചെയ്തതിനു ശേഷം എനിക്ക് തിരിച്ചു നല്‍കി കൊണ്ട് പറഞ്ഞു, കേസ് ഉണ്ടെങ്കില്‍ അവരുടെ കൂടെ ചെല്ലാന്‍ പറഞ്ഞു, ഇനി ഇങ്ങനത്തെ ചതിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കാനും പറഞ്ഞു.പരാതിയില്ല എന്ന് പറഞ്ഞപ്പോള്‍ സലാം ചൊല്ലി അവര്‍ അയാളെയും കൊണ്ട് പോയി, അപ്പോള്‍ കള്ളനെ പിടിച്ച ആ‍ കറുത്ത് തടിച്ച മനുഷ്യന്‍ എന്നെ നോക്കി പുഞ്ചിരിച്ചു, ഞാന്‍ അടുത്തു ചെന്ന് സലാം ചൊല്ലി സംസാരിച്ചു, ഒരു ദൈവദൂതനെ പോലെ വന്ന താങ്കള്‍ ആരാണ്? താങ്കള്‍ കാരണം എനിക്ക് തിരിച്ചു കിട്ടിയത് വിലപിടിപുള്ള എന്‍റെ സാധനങ്ങള്‍ ആണ്, അയാള്‍ പോക്കറ്റില്‍ നിന്നും അയാളുടെ കാര്‍ഡ്‌ എടുത്തു കാണിച്ചു, മൂസ എല്‍ഹാതി , സുഡാനി വംശജന്‍ ആയ അയാള്‍ ഇവിടെ CID ആയിരുന്നു, അതിനു ശേഷം അയാള്‍ പറഞ്ഞു താങ്കളെ ആദ്യമേ അയാള്‍ വന്നു തട്ടിയ നിമിഷംതൊട്ട് ഞാന്‍ എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അതുകൊണ്ട് തന്നെയാണ് അവരെ പിടികൂടാനായതും, ഞാന്‍ അയാളോട് ഒരുപാട് നന്ദി പറഞ്ഞു, അപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ ചെയ്തത് എന്‍റെ ജോലി മാത്രം, എല്ലാത്തിനും അല്ലാഹുവിനോട് നന്ദി പറയുക, പോകുമ്പോള്‍ അദ്ദേഹം ഫോണ്‍ നമ്പര്‍ തരാനും മറന്നില്ല, പിന്നെ ആ‍ ബന്ധം വളര്‍ന്നു, ഇടക്കിടെ അദ്ധേഹത്തെ സന്ദര്‍ശിച്ചും ആ‍ പരിചയവും സഹായാവും പുതുക്കികൊണ്ടേ ഇരുന്നു. മാത്രംമല്ല അതിനുശേഷം സ്നേഹത്തോടെ ഞാന്‍ അദ്ധേഹത്തെ വിളിച്ചിരുന്നത്‌ CID മൂസ എന്നുമായിരുന്നു.

01 November 2010

ബഹുജനം പലവിധം


വംശനാശം സംഭവിച്ചുകൊണ്ടിരികുന്ന പ്രവാസികളില്‍പ്പെടുന്ന ചില അപൂര്‍വയിനം ആളുകളെയാണ് നാം ഇന്ന് പരിചയപ്പെടുന്നത്, അവരെ കണ്ടുമുട്ടാത്തവരായി ആരും തന്നെ ഗള്‍ഫില്‍ ഉണ്ടാകില്ല. അവരുടെ പലതരത്തിലുള്ള പ്രകടനങ്ങളാണ് താഴെ. കഷ്ടപ്പെട്ടു കുടുംബം പുലര്‍ത്തുന്ന നമ്മലെപോലെയുള്ള പ്രവാസികളില്‍ ചിലര്‍ക്കെങ്കിലും ഇവരില്‍ നിന്നു അറിഞ്ഞോ അറിയാതെയോ ഒരു പണി കിട്ടിയവര്‍ ഉണ്ടാകും.ഇവരെ മാറ്റിയെടുക്കാന്‍ ആര്‍ക്കും കഴിയില്ല,കാരണം ഇവര്‍ ചിലപ്പോഴൊക്കെ അപകടകാരികള്‍ ആണ് അതുകൊണ്ട് ഇവരെ സൂക്ഷിക്കുക, ബഹുജനം പലവിധം !



ബംഗാളി
--------------------------
ഒന്നു രണ്ടു ബംഗാളികള്‍ കൂടി ഒരു മെസ്സ് തുടങ്ങി, പരസ്പരം വിശ്വാസമില്ലാത്തവരാണ് ബംഗാളികള്‍ അതുകൊണ്ട് തന്നെ ചിക്കന്‍ക്കറി വെക്കുമ്പോള്‍ അവരവരുടെ ചിക്കന്‍ കഷ്ണങ്ങളില്‍ നൂലുകെട്ടിതൂക്കി പേരെഴുതി വെക്കും, കാരണം സ്വന്തം പേരെഴുതിയ കഷ്ണങ്ങള്‍ മാത്രമേ ഓരോരുത്തരും എടുക്കാന്‍ പാടുള്ളൂ. വിശ്വാസം അതല്ലെ എല്ലാം...

പട്ടാണി
------------------------
ട്രാഫിക്ക് ബ്ലോക്കില്‍ പച്ചവെളിച്ചം കാത്തുകിടന്നിരുന്ന ഞാന്‍ സമയം പോക്കിനായി ചുറ്റും വല്ല ചെല്ലകിളികള്‍ ഉണ്ടോ എന്ന് സേര്‍ച്ച്‌ ചെയ്യുന്നതിനിടയിലാണ് ഒരു വണ്ടിയുടെ ഗ്ലാസില്‍ പ്രാവ് കാഷ്ട്ടിച്ചു വെച്ചിരിക്കുന്നു... പ്രാവിനറിയാം എവിടയാണ് പണി നടത്തേണ്ടത് എന്ന്. കാഷ്ടം കണ്ടയുടനെ ഡ്രൈവര്‍ വണ്ടിയില്‍ നിന്നും ഇറങ്ങി പിന്നെ ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് കൈപത്തി നിവര്‍ത്തി ഒറ്റ തുപ്പ്‌, പിന്നെ ആ‍ കൈ കൊണ്ട് ഗ്ലാസ്സില്‍ തുടച്ചു ക്ലീന്‍ ആക്കി, എല്ലാത്തിനും ശേഷം ഇട്ട പൈജാമ പൊക്കി ഗ്ലാസ്സില്‍ അവസാന മിനുക്ക്‌ പണിയെന്നോണം തുടച്ചുകൊണ്ട് വീണ്ടും വണ്ടിയിലേക്ക്, പിന്നെ ഒരു ചിരിയും, എന്നോടാണോ കളി ! അതാണ്‌ പട്ടാണി...

മലയാളി
--------------------------

അമേരിക്കന്‍യാത്ര കഴിഞ്ഞു വന്ന അറബി തന്റെ സ്റ്റാഫില്‍പ്പെട്ട മലയാളിയെ ഓഫീസില്‍ വിളിപ്പിച്ചു, കഴിഞ്ഞ ഒരു മാസത്തെ വിശേഷങ്ങള്‍ അന്വേഷിച്ചു. അവിടെ നടന്ന എല്ലാ സംഭവങ്ങളും അയാള്‍ ബോസിന് വിവരിച്ചു കൊടുത്തു, തിരിച്ചു പോരുമ്പോള്‍ അയാളുടെ കയ്യില്‍ സാലറി കൂട്ടിയതായി കാണിച്ചുകൊണ്ടുള്ള ഒരു ലെറ്റര്‍ ഉണ്ടായിരുന്നു . രണ്ടാം ദിവസം ബോസ്സ് ഓഫീസിലെ മറ്റു ചിലരെ പിരിച്ചുവിടുകയും ചെയ്തു.


നേപ്പാളി
--------------------------
ഒരു ദിവസം ഓഫീസില്‍ നേരംവൈകിയാണ് ഞാന്‍ എത്തിയത്, അതുകൊണ്ട് തന്നെ നാസ്ത കഴിക്കാനായി പാന്‍ട്രിയിലേക്ക് പോകുമ്പോള്‍ സഹപ്രവര്‍ത്തകന്‍ പറഞ്ഞു, പുതിയ ഓഫീസ് ബോയ്‌ വന്നിട്ടുണ്ട് അവന്‍ ഉണ്ടാക്കിയ ചായയാണ് ഇന്ന് കിട്ടിയത്, നന്നായിട്ടുണ്ടായിരുന്നു എന്ന്, ഇതുകേട്ട് ഞാന്‍ പതുക്കെ പാന്‍ട്രിയില്‍ എത്തിയതും പുതിയ പയ്യന്‍ ചായയില്‍ വിരല്‍ ഇട്ടുകൊണ്ട് വിരല്‍ നക്കുന്നതും കണ്ടു, ഞാന്‍ ചോദിച്ചു നീ എന്താ ഈ ചെയ്യുന്നേ ? അപ്പോള്‍ അവന്‍ പറയാ... ഞാന്‍ ചായയിലെ മധുരം നോക്കുകയായിരുന്നു എന്ന്.... ഹാ ചുമ്മാ അല്ല ചായ നന്നായി എന്ന് എല്ലാരും പറയുന്നേ..

ലെബനെന്‍സ്
------------------------------
കുറച്ചു നാളായി ഒരു ജോലിക്കയറ്റം കിട്ടിയിട്ട്, മേലുദ്യോഗസ്ഥനെ പ്രീതിപ്പെടുത്താന്‍ എന്താ ഒരു വഴി ? കുറെ ആലോചിച്ചു ഒടുവില്‍ അയാളുടെ വീക്നെസ്സില്‍ തന്നെ പിടിക്കാന്‍ അയാള്‍ തയ്യാറായി, നാട്ടില്‍ നിന്നും ഒരു അടുത്ത ബന്ധുവിന്റെ മകളെ വിസിറ്റിംഗ് വിസക്ക് കൊണ്ട് വന്നു, ഗള്‍ഫ്‌ കാണാനുള്ള അവളുടെ അതിയായ ആഗ്രഹം അവളെ മറ്റൊന്നും ചിന്തിക്കാന്‍ പ്രേരിപ്പിച്ചില്ല, ചാടി പുറപ്പെട്ട അവളെ അയാള്‍ ആദ്യം തന്നെ എത്തിച്ചുകൊടുത്തത് തന്റെ മേലുധ്യോഗസ്തനായിരുന്നു. തിരിച്ചു വരുമ്പോള്‍ അവളുടെ കുറച്ചു വസ്ത്രങ്ങളും പിന്നെ അയാളുടെ പ്രൊമോഷന്‍ ലെറ്ററും കയ്യിലുണ്ടായിരുന്നു.

പലസ്തീനി
----------------------------

ടാക്സിയില്‍ പോകുകയായിരുന്ന ഞാന്‍ ഒരു നേരം പോക്കിനായി ഡ്രൈവറുമായി സംസാരിച്ചിരിക്കുകയായിരുന്നു പെട്ടെന്നാണു അവന്‍ വണ്ടി വെട്ടിച്ചതും ഒരു കാര്‍ വന്നു ഇടിച്ചു ഇടിച്ചില്ല എന്ന രീതിയില്‍ നിന്നതും, പിന്നെ രണ്ടുപേരും ഗ്ലാസ്‌ താഴ്ത്തി അറബിയില്‍ എന്തൊക്കെയോ പറഞ്ഞു അടിയുടെ വക്കത്ത് എത്തി, ഒന്നും മനസ്സിലാകാതെ ഞാന്‍ അത് നോക്കി ഇരുന്നു, ഞാന്‍ വന്നിരുന്ന വണ്ടിയുടെ ട്രാക്കിലേക്ക് മറ്റവന്‍ കുത്തികേറുകയും അത് ചോദിച്ച എന്‍റെ ഡ്രൈവറെ മറ്റവന്‍ തല്ലാന്‍ പോകുന്നതാന് അവിടെ കണ്ടത് . പിന്നെ അവരുടെ തര്‍ക്കം മൂത്തു, പെട്ടന്ന് എന്‍റെ വണ്ടിയുടെ ഡ്രൈവര്‍ അറബിയില്‍ എന്തോ പറഞ്ഞതും മറ്റവന്‍ മുഖം താഴ്ത്തി അവന്റെ വണ്ടിയില്‍ കയറി പോയി,തിരികെ വന്ന ഡ്രൈവറോട് ഞാന്‍ ചോദിച്ചു ഇതുവരെ സംസാരിച്ചിട്ടും യാതൊരുവിധത്തിലും സഹകരിക്കാത്ത അവനെ എങ്ങനെയാ ഇത്രപെട്ടന് ഓടിച്ചത് എന്ന് ചോതിച്ചപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു, നീ ആണ് തെറ്റ് ചെയ്തത് അതുകൊണ്ട് നീ മാപ്പ് പറയണം എന്ന് പറഞ്ഞപ്പോള്‍ അവന്‍ സമ്മതിച്ചില്ല ,പിന്നെ തര്‍ക്കം മൂത്തപ്പോള്‍ ഞാന്‍ പറഞ്ഞു നീ ഇവിടെ കാണിക്കുന്ന ഈ വീര്യം നിന്റെ നാട്ടില്‍ പോയി കാണിച്ചിരുന്നു എങ്കില്‍ നിനക്കെല്ലാം താമസിക്കാനും പറയാനും സ്വന്തമായി ഒരു രാജ്യം ഉണ്ടായേനെ എന്ന്, അത് കേട്ടതും അവന്‍ ലജ്ജിച്ചു സ്ഥലം വിട്ടു. അവനാണ് പലസ്തീനി, സ്വന്തമായി നാടില്ലെങ്കിലും എല്ലാം അവന്റെ കാല്ച്ചുവട്ടിലെന്നു അഹങ്കരിക്കുന്നവന്‍.

ലങ്കന്‍സ്
-------------------------
മൊട്ടയില്‍ നിന്നും വിരിയാത്ത പയ്യന് അമ്മയുടെ പ്രായവും, കുഞ്ഞനുജത്തിയുടെ ഉടുപ്പുമിട്ട്‌ നാട്ടിലെ മസിലന്‍മാരെ പോലെ എല്ലാ ശരീരഭാഗവും കാണിച്ചു നടക്കുന്ന ഒരു ഗേള്‍ഫ്രണ്ട് ഉണ്ടെങ്കില്‍, അവര്‍ കൈകോര്‍ത്ത് പിടിച്ചു നഗരപ്രദക്ഷിണം നടത്തുന്നു എങ്കില്‍ അത് ലങ്കന്‍സ് തന്നെ.

ഫിലിപ്പിനോസ്

-----------------------
കീശയിലെ കനം നോക്കി, ഉടുപ്പുമാറ്റുന്നതുപോലെ ബോയ്‌ഫ്രണ്ടിനെ മാറ്റുകയും, യൂറോപ്യന്‍ ജീവിത നിലവാരവും, അറബികളുടെ കയ്യിലെ കളിപ്പാവകളുമായ നാട്ടിലെ പല്ലികളെ പോലെ തോന്നിപ്പിക്കുന്ന ഒരു വര്‍ഗ്ഗം. ജനിച്ചു വീഴുന്നത് മീന്കാരിയായിട്ട് , ഉള്ള വീട് ഇടക്കിടെ ഭൂകമ്പത്തിലും വെള്ളപ്പൊക്കത്തിലും നഷ്ടപെട്ടിട്ടും അഹങ്കാരം മാത്രം നശിക്കാത്ത കുട്ടികള്‍.

മിസിരികള്‍
-----------------------------
ജോലിക്കയറ്റത്തിനായി ബോസ്സിനെ സമീപിച്ച മിസിരി വായ തുറന്നു സംസാരിച്ചതും ബോസ്സ് അയാളെ വിസ ക്യാന്‍സല്‍ ചെയ്തതും തലകറങ്ങി വീണതും ഒരുമിച്ചായിരുന്നു.



അല്ലെ ? ശരിയല്ലേ ? കിട്ടിയിട്ടില്ലേ ഒരു പണി ? ഹാ ആരോടും പറയണ്ട ! എന്താ ചെയ്യാ സഹിക്കുക തന്നെ... അതാണ്‌ പറയുന്നേ, ബഹുജനം പലവിധം !....

01 October 2010

ശിക്കാരി- Hunting for A Rising Hero




സ്വന്തം പേരുവെക്കാതെ പോസ്റ്റുകള്‍ ഇട്ട് പല വമ്പന്മാരുടെയും തലയില്‍ ചവിട്ടി ഒരൊറ്റ പോസ്റ്റുകൊണ്ട് വായനക്കാരുടെ കണ്ണിലുണ്ണിയായി മാറിയ ഒരു ബ്ലോഗറെ തേടിയുള്ള എന്റെ അലച്ചില്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും നേരില്‍ കാണാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. തുടക്കം മുതല്‍ ഓണ്‍ലൈന്‍ ബന്ധം തുടങ്ങിയ ഞാന്‍ എന്‍റെ കയ്യിലുള്ള എല്ലാ അടവും പ്രയോഗിച്ചു അദ്ദേഹവുമായി ഒന്ന് സംസാരിക്കാന്‍. പക്ഷെ സൂത്രശാലിയായ പുള്ളി എന്നെ വെട്ടിച്ചു കടക്കുന്ന കാഴ്ചകള്‍ എന്നെ ശരിക്കും വട്ടുപിടിപ്പിച്ചു കൊണ്ടിരുന്നു.

പേര് ചോദിച്ചാല്‍ പറയില്ല.. ജോലിസ്ഥലം.. മൊബൈല്‍ നമ്പര്‍.. ഓഫിസിലെ നമ്പര്‍.. എല്ലാം ചോദിച്ചു ഞാന്‍ പുള്ളിക്കാരനെ നിരന്തരം ശല്യപ്പെടുത്തി പക്ഷെ ഒരു രക്ഷയുമില്ല. പുലികളില്‍ പുലിയായ പുള്ളി എന്നെ വെട്ടിച്ചു കടന്നു കളഞ്ഞു. ചാറ്റില്‍ കൂടി എനിക്കറിയാന്‍ കഴിഞ്ഞത് അദ്ദേഹം മലബാറുകാരന്‍ ആണെന്നും ഭാര്യയോടും മകനോടുമോപ്പം ദുബായ് ഖിസൈസ് NMC ഹോസ്പിറ്റലിനു സമീപത്താണ് താമസമെന്നും ഉള്ള ചില കാര്യങ്ങളാണ്.

പല വെള്ളിയാഴ്ചകളിലും ഞാന്‍ അദേഹത്തെ എന്‍റെ വീട്ടിലേക്ക് ക്ഷണിച്ചു പക്ഷെ പിടി തന്നില്ല. എങ്ങനെയെങ്കിലും കണ്ട് പിടിക്കാന്‍ വേണ്ടി വ്യാഴാഴച്ചകളില്‍ രാത്രി ചാറ്റ് ചെയ്തു വെള്ളിയാഴ്ച പോകുന്ന സ്ഥലവും സമയവും അന്നെഷിച്ചു. നോ രക്ഷ! എങ്ങനെയെങ്കിലും അദേഹത്തെ കാണണമെന്ന എന്‍റെ വാശി പിന്നെ പുള്ളിയുമായി സംസാരിക്കുക എന്നതായിരുന്നു. ഫോണ്‍ നമ്പര്‍ കൊടുത്തിട്ടും വിളിച്ചില്ല. നമ്പര്‍ തരുന്നില്ല. ഒടുവില്‍ ഗൂഗിള്‍ ടാക്കില്‍ ഒരു ദിവസം സംസാരിച്ചു, എന്‍റെ സംസാരവും സന്തോഷവും കണ്ട് ഭാര്യ, നിയ പോലും അന്ധാളിച്ചു പോയി. കാരണം അത്രയ്ക്കും ഞാന്‍ അദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ നീണ്ട ലാത്തിയടി. കേട്ടാല്‍ ആരും ഇഷ്ടപെട്ടു പോകുന്ന ശൈലി.

ഉച്ചത്തിലുള്ള സംസാരവും, , എല്ലാം നിസ്സാരമാക്കുന്ന പെരുമാറ്റവും തമാശ നിറഞ്ഞ വാക്കുകളും കേട്ടപ്പോള്‍ ഞാനാകെ ത്രില്ലടിച്ചു. എന്‍റെ മാറ്റം കണ്ടുകൊണ്ടിരുന്ന ഭാര്യക്ക് തോന്നി എനിക്ക് വട്ടുപ്പിടിച്ചെന്നു. പിന്നെ എന്തോ ഒരു അടുപ്പം അദ്ധേഹത്തിനും തോന്നിക്കാണും. പക്ഷെ, നേരില്‍ കാണാനോ പേര് പറയാനോ മനസ്സ് കാണിക്കാത്ത ബ്ലോഗറോട് എനിക്ക് ദേഷ്യമാണ് തോന്നിയത്. ഞാന്‍ ചാറ്റില്‍ കൂടി ചീത്ത പറഞ്ഞു. തനിക്ക് ജാടയാനെന്നു പറഞ്ഞു. പ്രകോപിപ്പിച്ചു. എന്നാല്‍ തിരിച്ചു ചൂടായില്ല. പകരം എഴുത്ത് നന്നാക്കാനുള്ള നിര്‍ദേശങ്ങള്‍ പറയും.. നല്ല ബ്ലോഗുകളിലെക്കുള്ള ലിങ്ക് തരും. ചിലരുടെ എഴുത്ത് രീതികളെ കുറിച്ച് പറയും..

റമസാന്‍ പകുതിയിലാണ് പെരുന്നാള്‍ക്ക് നാട്ടില്‍ പോകുന്ന വിവരം പറഞ്ഞത്. അപ്പോളും അദേഹത്തെ പിന്തുടരുന്നകാര്യം ഞാന്‍ പറഞ്ഞിരുന്നില്ല അതുകൊണ്ട് തന്നെ പുള്ളി പോകുന്ന സമയവും മറ്റും എന്നോട് പറഞ്ഞു. ഞാന്‍ അന്ന് നോമ്പ് തുറന്ന് നേരെ വെച്ച് പിടിച്ചു ദുബായ് എയര്‍ പോര്‍ട്ടിലേക്ക്. അവിടെ എത്തുമ്പോള്‍ കോഴിക്കോട്ടേക്കുള്ള എമിരേറ്റ്സ് എയര്‍ലൈന്‍സ്‌ പുറപ്പെടാന്‍ 4 മണിക്കൂര്‍ ഉണ്ട്. ഞാന്‍ അക്ഷമയോടെ കാത്തിരുന്നു. പടച്ചോനെ, . ഞാന്‍ ഇതുവരെ നടത്തിയ എല്ലാ ശ്രമവും പൊട്ടുമോ! എന്‍റെ കണ്ണുവെട്ടിച്ചു പുലി കടന്നു കളയുമോ! ഓരോരുത്തരുടെയും നീക്കം ഞാന്‍ ശ്രദ്ധിച്ചു. പക്ഷെ നോ ഫലം!

മാസങ്ങളായുള്ള എന്‍റെ എല്ലാ ശ്രമവും പരീക്ഷണങ്ങളും അനോണി ബ്ലോഗറെ കണ്ടുപിടിക്കാനുള്ള ഒരു ചാന്‍സും നഷ്ടപെട്ട വേദനയാല്‍, നിരാശയാല്‍, ദേഷ്യത്താല്‍ ഞാന്‍ വണ്ടിയില്‍ കയറി ഡോര്‍ അടച്ചതും പെട്ടന്ന് മുന്നിലൂടെ ഒരുത്തന്‍ ഒരു ബാഗുമായി ഓടി വന്നതും സൈഡ് ഗ്ലാസ്സില്‍ തട്ടിയതും ഒരുമിച്ചായിരുന്നു. ദേഷ്യത്തോടെ ഞാന്‍ ഗ്ലാസ്‌ താഴ്ത്തി ആക്രോശിച്ചു.

"തനിക്കെന്താഡോ കണ്ണ് കണ്ടൂടെ..?"

"കണ്ണ് കാണാത്തത് എനിക്കല്ല.. നിങ്ങള്‍ക്കാ.."


"ഓടിവന്ന് വണ്ടിക്കു തട്ടിയിട്ടു തര്‍ക്കുത്തരം പറയുന്നോ"

"ജിഷാദ് ഭായീ, അബുദാബീന്നു ഇവിടം വരെ എന്നെക്കാണാന്‍ വന്നത് ചൂടാവാനാ.? വരൂ.. അകത്തു ചെന്നിരിക്കാം.."

ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. നീണ്ടു വെളുത്ത സുന്ദരന്‍! ചുരുണ്ട മുടിയും കട്ടിമീശയുമുള്ള, പെന്‍സില്‍ പോലുള്ള ഇവനോ ബൂലോകം വിറപ്പിക്കുന്ന സിംഹം! ഇത്രെയേറെ കമന്റു വരുത്താനും ആളുകളെ ചിരിപ്പിക്കാനും ഇവനെങ്ങനെ കഴിയുന്നു! സംശയത്തോടെ ഞാന്‍ നോക്കിയപ്പോള്‍ "പെന്‍സില്‍" പറഞ്ഞു.

"അതാണ്‌ കണ്ണൂരാന്‍... !" പിന്നെ ഒരു പൊട്ടിച്ചിരിയും....

"ചാറ്റില്‍ ഫ്ലൈറ്റ് ടൈമും ടെര്‍മിനലും വിശദമായി ചോദിച്ചപ്പോഴേ എനിക്ക് അറിയാമായിരുന്നു. ജിഷാദ് എന്നേം കൊണ്ടേ പോകുന്ന്. അകത്തു നിങ്ങളെ ഞാന്‍ നിരീക്ഷിച്ചിരുന്നു. ഒടുവില്‍ കാറില്‍ കയറും വരെ കാത്തിരുന്നതാ. ആള് ഭയങ്കര ചൂടനാണല്ലോ!"

മതിയായി എന്‍റെ മനസ്സ് നിറഞ്ഞു.... എല്ലാവര്‍ക്കും താങ്കളെ അറിയാനും പരിചയപെടാനും താല്പര്യം ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഉമ്മയെ കൂട്ടാനാണ് പോകുന്നതെന്നും നാലാം ദിവസം തിരിച്ചെത്തുമെന്നും അപ്പോള്‍ വിശദമായി കാണാമെന്നും പറഞ്ഞെങ്കിലും ഞാന്‍ വിട്ടില്ല. എന്റെ നിര്‍ബന്ധത്തിനു വഴങ്ങി 'മുങ്ങല്‍ വിദഗ്ധന്‍' അരമണിക്കൂറോളം സംസാരിച്ചു. ഞാന്‍ ചോദ്യങ്ങള്‍ കൊണ്ട് പുലിയെ വീര്‍പ്പുമുട്ടിച്ചു. പ്രസക്ത ഭാഗങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു..!

Q. മിസ്റ്റര്‍ കണ്ണൂരാന്‍, താങ്കളെ കുറിച്ച് അറിയാന്‍ താങ്കളുടെ ആരാധകര്‍ക്ക് ആഗ്രഹം ഉണ്ട്, അത് കൊണ്ട് തന്നെ താങ്കളെ കുറിച്ച് രണ്ടുവാക്ക്‌.

A. പേര് കണ്ണൂരാന്‍. നാട് കണ്ണൂരില്‍. (എന്താ, രണ്ടു വാക്കില്‍ ഉത്തരമായില്ലേ എന്നര്‍ത്ഥത്തില്‍ നോക്കുന്നു)

Q. വളരെ പെട്ടന്ന് താങ്കള്‍ ഭൂലോകത്ത് ഞങ്ങളുടെ പ്രിയതാരമായിമാറി. എന്താണ് അതിന്റെ രഹസ്യം? ഈ വളര്‍ച്ചയില്‍ അസൂയാലുക്കള്‍ ഉണ്ടോ ?

A.'കല്ലിവല്ലി' വായിക്കുന്ന ആര്‍ക്കും കണ്ണൂരാന്‍ ഒരു പുതിയ ആളാണെന്ന് തോന്നരുതെന്ന വാശിയുണ്ടായിരുന്നു. ഈ വര്ഷം ഫിബ്രവരിയിലാണ് ഈയുള്ളവന്‍ ബ്ലോഗിലേക്ക് വരുന്നത്. നന്നായി നിരീക്ഷിച്ചു. ഹോം വര്‍ക്ക് ചെയ്തു. May ഒടുവില്‍ സ്വന്തമായി ബ്ലോഗ്‌ തുടങ്ങി. June ആദ്യവാരം ഒരു പോസ്റ്റിട്ടു. ഇന്നും ആരും വിശ്വസിക്കുന്നില്ല ഞാനൊരു പുതുമുഖമാണെന്നു. ഇത് തന്നെയാണ് കണ്ണൂരാന്റെ വിജയം. പിന്നെ, മറ്റുള്ളവരില്‍ അസൂയ ഉണ്ടാക്കാന്‍ മാത്രം കണ്ണൂരാന്‍ വളര്‍ന്നിട്ടില്ലെന്നാ എനിക്ക് തോന്നുന്നത്.

Q. എന്തുകൊണ്ടാണ് താങ്കള്‍ സ്വന്തം പേരും,മറ്റും വെളിപ്പെടുത്താതെ എഴുതുന്നത്‌ .

A. എഴുതിത്തെളിഞ്ഞതിനു ശേഷം പുറംതോട് പൊട്ടിച്ചു പുറത്തേക്കു വരാമെന്നു തോന്നി.

Q. താങ്കളുടെ എഴുത്തിന്റെ ശൈലി കണ്ടുകൊണ്ടു ആരാധികമാര്‍ പിറകെ ഉണ്ടെന്നു കേട്ടല്ലോ അത് എത്രത്തോളം ശരിയാണ്.

A. തിരിഞ്ഞു നോക്കാതെയുള്ള ഒരു ഓട്ടമാണിത്. പിറകെ ആരൊക്കെ ഉണ്ടെന്നു നോക്കുന്നില്ല. ഒരുനാള്‍ കണ്ണൂരാന്‍ വീഴും. അതുവരെ അവരൊക്കെ എന്നോടൊപ്പം ഉണ്ടായാല്‍ മതി.

Q. ഭൂലോകത്ത് സീനിയേര്‍സ് ജൂനിയേര്‍സ്‌ എന്നുള്ള തരംതിരിവ് ഉണ്ടോ ? ഉണ്ടെങ്കില്‍ അതിനെ കുറിച്ചുള്ള അഭിപ്രായം ?

A. അതൊന്നുമില്ല. വ്യക്തിജീവിതത്തില്‍ അങ്ങനെയാവാം. എഴുത്തില്‍ ആസ്വാദന നിലവാരത്തിനാണ് മുന്‍തൂക്കം. കുറേകാലം ബ്ലോഗിലുണ്ടെന്നു കരുതി കാര്യമായ പോസ്റ്റുകളൊന്നും ഇടാത്ത ഒരാളെ എഴുന്നള്ളിച്ചു നടക്കേണ്ടതില്ല. പക്ഷെ നന്നായി എഴുതുന്ന, അല്ലെങ്കില്‍ അതിനു ശ്രമിക്കുന്ന ആരെയും പ്രോത്സാഹിപ്പിക്കണം. അതിനു സീനിയര്‍ ജൂനിയര്‍ എന്ന തരംതിരിവ് ആവശ്യമില്ല.

Q. പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ മറ്റുള്ളവരെ മെയില്‍ അയച്ചു അറിയിക്കുക, ചാറ്റില്‍ കോപ്പി ചെയ്യുക, അവരുടെ പോസ്റ്റില്‍ കയറി കമെന്റ് കൊടുത്തുകൊണ്ട് അവരെ ക്ഷണിക്കുക ഇതിനെ കുറിച്ച്..?

A. ഗ്രഹപ്രവേശത്തിനും വിവാഹത്തിനും ക്ഷണിക്കുമ്പോലെ തന്നെയാണിത്. മുട്ടുകില്‍ തുറക്കപ്പെടും എന്ന വാക്യം ബ്ലോഗിലാണ് പ്രായോഗികമാകുന്നത്. 'കല്ലിവല്ലി'യില്‍ ഒരു പോസ്റ്റ്‌ ഇട്ടാല്‍ ഒന്നിലേറെ തവണ മെയില്‍ അയക്കാറുണ്ട്. ഭാഗ്യത്തിന് ആരും ഇതേവരെ 'ഇനി അയക്കല്ലേ' എന്ന് പറഞ്ഞിട്ടില്ല. ഇനി അങ്ങനെ ആവശ്യപ്പെട്ടാലും അനുസരിക്കാന്‍ കഴിയില്ല. കാരണം ആവശ്യമില്ലാത്ത മെയിലുകള്‍ക്ക് വിശ്രമിക്കാന്‍ SPAM ഉണ്ടല്ലോ. സമാന മനസ്ക്കര്‍ വന്നു വായിച്ചു കമന്റിടും. അല്ലാത്തവര്‍ തല ചൊറിഞ്ഞു പുണ്ണാക്കട്ടെ.

Q. ഭൂലോകത്ത് പെണ്ണുങ്ങള്‍ക്ക്‌ മാത്രം കമെന്റ് കൊടുക്കുക, അവരുമായി അശ്ലീശ ചാറ്റ് ചെയ്യുന്ന വിരുതന്മാരെ കുറിച്ച്?

A. ബ്ലോഗു കൊണ്ട് പശുവിന്റെ ചൊറിച്ചിലും കാക്കയുടെ വിശപ്പും മാറുമെന്കില്‍ നമ്മളായിട്ട് പാരയാകണോ?

Q.ഭൂലകത്തു വന്നിട്ട് താങ്കള്‍ക്കു കിട്ടിയ നല്ല സുഹൃത്തുക്കള്‍ ? നല്ല നിലവാരമുള്ള പോസ്റ്റ്‌? നല്ല നിലവാരമുള്ള ബ്ലോഗ്‌ ?

A. ഒരുപാടുണ്ട്. (ഡേയ്, ഒക്കെ പറയിപ്പിച്ചു ഇപ്പോള്‍ കിട്ടുന്ന കമന്റുകളുടെ എണ്ണം കുറയ്ക്കണോ എന്ന ഭാവത്തില്‍ നോക്കുന്നു..)

Q. ബ്ലോഗ്‌ എഴുതാന്‍ വൈഫിന്റെ പ്രചോദനം ? പിന്നെ ബ്ലോഗും കുടുംബവും എങ്ങനെ ഒരുമിച്ചു കൊണ്ട് പോകുന്നു ?

A. എന്റെ നാട്ടിലൊരു രവിയേട്ടനുണ്ട്. അയാള്‍ക്ക്‌ കുറെ പശുക്കളും ഒരു ചായക്കടയും കൃഷിപ്പണിയും മക്കളും ഭാര്യയുമുണ്ട്. ഒരുസമയം ഒരുപാട് ജോലി ചെയ്യുന്ന അയാളേക്കാള്‍ വലുതല്ല കണ്ണൂരാന്‍ എന്ന് സ്വയം ആശ്വസിക്കും. എന്നെ ബ്ലോഗില്‍ നിന്നും പിന്തിരിപ്പിക്കാനാ ശ്രീമതിയുടെ ശ്രമം. അസൂയയാ. അവള്‍ക്കിതൊന്നും ചെയ്യാന്‍ പറ്റാത്ത അസൂയ!

Q. ബ്ലോഗില്‍ ഇഷ്ടമില്ലാത്ത വിഷയം ? താങ്കളെ വേദനിപ്പിച്ച കമെന്റ് ? ബ്ലോഗില്‍ താങ്കള്‍ കൊടുത്ത വേദനിപ്പിക്കുന്ന കമെന്റ് ?

A. "മതപരമായും മറ്റും എഴുതി ചുമ്മാ ആളുകളെ വെറുപ്പിക്കുന്ന, തമ്മിലടിപ്പിക്കുന്ന ബ്ലോഗ് പോസ്റ്റുകള്‍ ഇഷ്ട്ടമല്ല. ഇതേവരെ വേദനിപ്പിക്കുന്ന കമന്റുകള്‍ എനിക്ക് കിട്ടിയിട്ടില്ല. പക്ഷെ, ഏതോ ഒരു ബ്ലോഗില്‍ സോണ എന്ന ബ്ലോഗറോട് എനിക്ക് തര്‍ക്കിക്കേണ്ടി വന്നു. അതില്‍ വൈകാരികമായിട്ടാണ് ഞാന്‍ അയാള്‍ക്കെതിരെ കമന്റിയത്. അദ്ദേഹം എന്നോട് പൊറുക്കട്ടെ.

Q. താങ്കള്‍ ബീഡി വലിക്കുമോ , എന്തുകൊണ്ടാണ് പുകവലിക്കുന്ന ഫോട്ടോ ഇട്ടിരിക്കുന്നത്.? വിമര്‍ശനങ്ങള്‍ വരുമ്പോള്‍ എന്ത് ചെയ്യും?

A. "ആ ഫോട്ടോയാണ് 'കല്ലിവല്ലി'യിലെ ആകര്‍ഷണം. ഈ ചോദ്യത്തിന് കാരണവും ആ ഫോട്ടോ അല്ലെ? ഇതേവരെ വന്ന വിമര്‍ശനങ്ങളെ പൂമാലയായ് സ്വീകരിച്ചിട്ടില്ല. "കണ്ണൂരാന്‍" എന്ന പേര് തന്നെ ഇട്ടതു ഒരു ധൈര്യത്തിനാ ഭായീ..!"

Q. എന്നെങ്കിലും ഈ ഒളിച്ചുകളി അവസാനിപ്പിച്ച് വരുമോ? എല്ലാവരും അറിയപ്പെടുന്ന കണ്ണൂരാന്‍ ശരിയായ പേരില്‍ വരുമോ?

A. "വരാം. വരാതിരിക്കാം.."

Q. ബ്ലോഗിലെ പുതുമുഖങ്ങളോടും,സുഹൃത്തുക്കളോടും എന്താണ് പറയാനുള്ളത്? കൂടെ താങ്കളുടെ വിജയ രഹസ്യവും?

A. 'കല്ലിവല്ലി'യില്‍ പോസ്റ്റ്‌ ഇട്ടാല്‍ അറിയിക്കും. വന്നു വായിച്ചു കമന്റി കണ്ണൂരാനെ സന്തോഷിപ്പിക്കുക. ആദ്യം വിജയിക്കട്ടെ. എന്നിട്ട് പറയാം രഹസ്യം."

ഇത്രയും പറഞ്ഞു ഇനിയൊരവസരത്തില്‍ കാണാം എന്ന ഉറപ്പിന്മേല്‍ സലാം പറഞ്ഞു പിരിഞ്ഞു, ഒപ്പം ബ്ലോഗിലെ എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകളും അന്വേഷണവും അറിയിച്ചു.

അങ്ങനെ കണ്ണൂരാനെന്ന ബ്ലോഗ്‌ പുലിയെ ആദ്യമായി കാണുന്ന ഒരു എലിയായിമാറി ഞാന്‍.

08 September 2010

ഇരുപത്തിയേഴിന്റെ പടിവാതിലില്‍


പ്രിയ സുഹൃത്തുക്കളെ...
ഇന്ന് എന്‍റെ ഇരുപത്തി ഏഴാം ജന്മദിനം ആണ്, എന്‍റെ ഭാര്യയുമൊന്നിച്ചുള്ള ആദ്യ ജന്മദിനം, അത് കൊണ്ട് തന്നെ എനിക്ക് ഇത് വളരെ സന്തോഷം നല്‍കുന്നു ... ഇരുപത്തി ഏഴു വര്‍ഷം മുന്നേ ഒരു പാവം ഉമ്മ നൊന്തുപെറ്റ എന്നെ അവര്‍ ഇന്നും സ്നേഹത്തോടെ വാത്സല്യത്തോടെ നോക്കിവരുന്നു. എന്നെ പെറ്റഉടനെ കൊടുംകാറ്റും പേമാരിയും ഉണ്ടായെന്നാണ് കേള്‍ക്കുന്നേ ,കാരണം അത്രയ്ക്കും ജഗജില്ലി ആയിരുന്നു, പ്രസവത്തോട് കൂടെ ഉമ്മാക്ക് ഒരു സമ്മാനം ഞാന്‍ കൊടുത്തു " പ്രഷര്‍ " കാരണം എന്‍റെ സ്വഭാവം അത്രയ്ക്കും നല്ലതായിരുന്നു ഞാനൊന്ന് പുറത്തിറങ്ങിയാല്‍ തുടങ്ങും ഉമ്മാക്ക് പ്രഷര്‍ കൂടാന്‍ ,നല്ല സ്വഭാവം ആയതുകൊണ്ടാണ്‌ എന്ന് വീട്ടുകാര്‍ പറയുമായിരുന്നു ആ‍ ആതി മാറാന്‍ പിന്നെ ഞാന്‍ തിരിച്ചു വരണം. ചെറുപ്പത്തില്‍ എന്‍റെ അടിപിടിയെ ആണ് ഉമ്മ പേടിച്ചിരുന്നത് എങ്കില്‍ വലുതാകും തോറും അത് മറ്റൊന്നിലെക്കായി, ആരോടും പറയണ്ട മറ്റേ കേസ്, ഏത് ? അത് തന്നെന് പെണ്ണ് കേസ്സ് അയ്യോ പെണ്ണ്പിടുത്തം അല്ലാട്ടോ ലൈനടി തന്നെന്ന്.പേറെടുത്ത നേഴ്സിനെ ലൈനടിച്ച്‌ തുടങ്ങി കുളിപ്പിക്കാന്‍ വന്ന പെണ്ണിലൂടെ എന്‍റെ പ്രണയം കഴിഞ്ഞ വര്‍ഷം ജൂലൈ 5 വരെ എത്തി നില്‍ക്കുന്നു( അന്നാണ് ഞാന്‍ ആദ്യമായി നിയയെ കാണുന്നത്) എണ്ണി നോക്കാന്‍ അറിയാത്തത് കൊണ്ടും, എണ്ണം പിടിക്കാന്‍ ഒരു സെക്രട്ടറി ഇല്ലാത്തതുകൊണ്ട് പെണ്ണുങ്ങളുടെ എണ്ണം നോക്കാന്‍ കഴിഞ്ഞില്ല.വയസ്സ് ഒരുപാട് ആയെങ്കിലും ബുദ്ധി ഇത്തിരി കുറവാണ് അതുകൊണ്ട് തന്നെ ചെയ്യുന്നതെല്ലാം മരമണ്ടത്തരം. കഴിഞ്ഞ വര്‍ഷം വരെ ആശംസകള്‍ നല്‍കാന്‍ പെണ്‍കുട്ടികളുടെ ക്യൂ ആയിരുന്നു, ഇപ്രാവിശ്യം ഞാന്‍ അത് പ്രതീക്ഷിക്കുന്നില്ല കാരണം അവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഞാന്‍ പെണ്ണുകെട്ടി, അല്ല ...എന്‍റെ പോക്ക് കണ്ടുകൊണ്ടു വീട്ടുകാര്‍ പെണ്ണ് കെട്ടിച്ചു എന്ന് പറയുന്നതാകും ശരി. ഹാ എന്തൊക്കെ ആയിരുന്നു അതുവരെ കിട്ടിയിരുന്നത്... വാച്ച് , ബെല്‍ട്ട്‌, ഷര്‍ട്ട്‌ , മലപ്പുറം കത്തി , തെങ്ങാകൊല എല്ലാം പോയി, ഇനി ഇതെല്ലാം കാശു കൊടുത്തു വാങ്ങണം എന്നാലോചിക്കുമ്പോള്‍ തല കറങ്ങുന്നു... ഇതാണ് പറയുന്നേ ഈ പിള്ളേരെ പിടിച്ചു പെണ്ണ് കെട്ടിക്കരുതെന്നു. ചുമ്മാ ലൈനടിച്ച്‌ നടക്കുവായിരുന്നേല്‍ കുറഞ്ഞത്‌ മൂന്നാലഞ്ച് ഗ്രീറ്റിംഗ് കാര്‍ഡ്‌ എങ്കിലും കിട്ടിയേനെ. എന്താ ചെയ്യാ എന്‍റെ പൂര്‍വ്വപ്രണയിനികളെ ഒന്നുല്ലേലും നിങ്ങളെ ഞാന്‍ പണ്ട് പ്രേമിച്ചതല്ലേ (ചുമ്മ) അപ്പോള്‍ ഞാന്‍ ഇപ്രാവിശ്യവും നിങ്ങളുടെ സ്നേഹസമ്മാനങ്ങള്‍ പ്രതീക്ഷിക്കുന്നു ( സ്നേഹം ഒഴിച്ച് എന്തും സ്വീകരിക്കും ) പിന്നെ ഒരു കുടുംബകലഹം ഉണ്ടാക്കാന്‍ ശ്രമിക്കരുതുട്ടോ.പിന്നെ ഇത് വായിച്ചു നിയന്ത്രണം വിടുന്ന പൂര്‍വ്വപ്രണയിനികളെ... ചില്ല് കൂട്ടിലിരുന്നെന്നെ
കല്ലെറിയല്ലേ... !.. എന്നെ പറ്റിച്ചു പോയവര്‍ക്കും അവസരം ഉണ്ട് ദേഷ്യം ഉണ്ടെങ്കിലും ഞാന്‍ സമ്മാനം സ്വീകരിക്കുംട്ടോ, കാരണം എനിക്ക് നിങ്ങളോടെ ദേഷ്യം ഉള്ളൂ സമ്മാനത്തിനോട് ദേഷ്യം ഇല്ലാട്ടോ.

ആ‍ കണ്ട അപ്പോളേക്കും മുഖം മുഴുവന്‍ ദേഷ്യം വന്നു, ഇതാണ് പറയുന്നെ ഇക്കാലത്ത് സത്യത്തിനും സ്നേഹത്തിനും ഒരു വിലയും ഇല്ലെന്ന്. അതെല്ലാം പോട്ടെ നിങ്ങള് തന്നില്ലേലും ഞാന്‍ ആഘോഷിക്കും നല്ല പൊളപ്പന്‍ ആയിട്ട് എന്‍റെ നിയകുട്ടി എടുത്തുതന്ന പുതിയ ഷര്‍ട്ടും,പാന്റും പിന്നെ വൈകീട്ടത്തെ ഒരു ഡിന്നരും കൂടെ ഞങ്ങള്‍ ആഘോഷിക്കാന്‍ തയ്യാറായി നില്‍കുകയാണ്‌.അപ്പോള്‍ നല്ല സുഹൃത്തുകളേയും ഞങ്ങള്‍ ക്ഷണിക്കുന്നു.

പിന്നെ എല്ലാ നല്ലവരായ ഞങ്ങളുടെ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ വക ഒരായിരം ചെറിയ പെരുന്നാള്‍ ആശംസകളും നേരുന്നു.

01 September 2010

ആദ്യരാത്രി



അങ്ങനെ ഞാനും ആഘോഷിച്ചു ഒരു " ആദ്യരാത്രി " അത് ഞാന്‍ നിങ്ങളുമായി പങ്കുവെക്കുകയാണ്, ഒരിക്കലും നിങ്ങള്‍ അത് കേട്ട് എന്നെ ക്രൂശിക്കരുത്, നിങ്ങളോടുള്ള സ്നേഹത്തിന്റെ പുറത്തു ഞാന്‍ പറയുന്നതായി കരുതി ക്ഷമിക്കുക, മാത്രമല്ല യാതൊരു തര്‍ക്കത്തിനോ ഗുണ്ടായിസത്തിനോ ഞാന്‍ തയ്യാറല്ല...

ഏതൊരു പുരുഷന്റെയും സ്ത്രീയുടെയും ആനന്ദപൂര്‍ണ്ണമായ ഒരു ദിവസമാണ് അവരുടെ ആദ്യരാത്രി, ഞാനും സ്വപ്നം കണ്ട് നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി, വളരെ പെട്ടന്നാണ് എന്‍റെ സുന്ദരരാത്രി കടന്നു വന്നത്, അതുവരെ മനസ്സില്‍ താലോലിച്ചു നടന്നിരുന്ന ആ‍ സുദിനം വന്നണഞ്ഞപ്പോള്‍ എന്‍റെ സുന്ദര വദനം സന്തോഷം കൊണ്ട് തുടുത്തു, അതുവരെ ഇല്ലാത്ത ഒരു ഉന്മേഷവും ആനന്ദവും കൊണ്ട് ഞാന്‍ പാറിപ്പറന്നു.. അതുകൊണ്ട് തന്നെ നാട്ടുകാരും വീട്ടുകാരും കൂടുതല്‍ സന്തോഷിച്ചിരുന്നു. കാരണം നാട്ടുകാര്‍ക് ധൈര്യമായിര്യമായി അവരുടെ പെണ്മക്കളെ പുറത്തുവിടാം; എന്‍റെ ശല്യം ഉണ്ടാകില്ലല്ലോ, വീട്ടുകാര്‍ക്കാണെങ്കില്‍ നാട്ടുകാരുടെ പരാതികേട്ടു ഇനി തല താഴ്ത്തി നടക്കുകയും വേണ്ട. അത് കൊണ്ട് തന്നെ വീട്ടുകാര്‍ വല്യ ഉഷാറോ ടെയാണ് എല്ലാം ചെയ്യുന്നത്. അങ്ങിനെ രാത്രിയായി ഞാന്‍ കുളിച്ചു ഡ്രസ്സ്‌ എല്ലാം മാറി ഒരു കുറ്റി പൌഡര്‍ മേലാകെ പുരട്ടിയും, മുഖത്ത് മുഴുവന്‍ കത്തിവേഷം കെട്ടിയപോലെ ഫെയര്‍ ആന്‍ഡ്‌ ഹാന്‍ഡ്സം പുരട്ടി, ഒരു കുപ്പി അത്തറ് മുഴുവന്‍ മേലാകെ പൂശി പതിയെ വീട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും ക്ഷമയില്ലാതെ നടന്നു, ഒടുവില്‍ ഭക്ഷണത്തിനു ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഞാന്‍ എന്‍റെ റൂമിലേക്ക്‌ കടക്കാന്‍ വേണ്ടി നടന്നടുത്തു. ഞാന്‍ ഏറെ നാളായി കൊണ്ട് നടക്കുന്ന ആ‍ സുദിനം വന്നണഞ്ഞിരിക്കുന്നു, മനസ്സില്‍ ഒരു മൂളിപ്പാട്ടുമായി നടക്കാന്‍ പോകുന്ന സുന്ദര നിമിഷത്തെ ഓര്‍ത്തു ഞാന്‍ റൂമിന്റെ വാതിലില്‍ എത്തി, പതുക്കെ തുറന്നു റൂമിലേക്ക്‌ നോക്കിയപ്പോള്‍ എന്‍റെ മനസ്സൊന്നു പിടഞ്ഞു, ഹൃദയമിടിപ്പ്‌ വര്‍ദ്ധിച്ചു,ഒന്നേ നോക്കിയുള്ളൂ, റൂമിലെ ചെറിയ വെളിച്ചത്തില്‍ ഞാന്‍ അവളുടെ കിടപ്പ് കണ്ട് ഞെട്ടി, ബെഡ്ഡില്‍ കിടക്കുന്ന അവളുടെ തൂവെള്ള നിറം കണ്ട് എന്‍റെ സകല നിയന്ത്ര ണവും വിട്ടു, അതുവരെ പിടിച്ചു വെച്ചിരുന്ന എല്ലാം കൈവിട്ടു പോയി! അവളുടെ കിടപ്പ് കണ്ട എന്‍റെ മനസ്സിന്റെ താളപിഴയോ അതോ ആക്രാന്തമോ എന്തെന്നറിയില്ല ഞാനൊരു ചാട്ടം വെച്ച് കൊടുത്തു അവളുടെ മേലോട്ട്, പിന്നെ അവിടെ നടന്നത് ഒരു മത്സരമായിരുന്നു, അവളും ഞാനും ഒന്നിച്ചുള്ള ഒരു പിടിവലി മത്സരം, എന്‍റെ കൈകരുത്ത് അവളെ ശരിക്കും ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു. അത് എനിക്ക് ഒരു പ്രചോധനമായാണ് തോന്നിയത്. അതുകൊണ്ട് തന്നെ ഞാന്‍ കൂടുതല്‍ ശക്തി അവളിലേക്ക്‌ പകര്‍ന്നു, പെട്ടന്നാണ് അവളില്‍ നിന്നും ഒരു ശബ്ദം ഉയര്‍ന്നത്, അത് കേട്ട് ഞാന്‍ ഞെട്ടി, ഞാന്‍ മാത്രമല്ല വീട്ടിലുള്ളവരും ഞെട്ടി, എല്ലാവരും എഴുനേറ്റു ലൈറ്റ് ഇട്ടു എന്‍റെ വാതിലില്‍ മുട്ടലായി, ഞാന്‍ എഴുനേറ്റിരുന്നു അവളെ നോക്കി,ശരിക്കും വിഷമം തോന്നും ആരുകണ്ടാലും. ചെയ്ത തെറ്റിനെ ഓര്‍ത്തു ഞാന്‍ അവിടെ ഇരുന്നു തേങ്ങി, വാതിലിലെ മുട്ടല്‍ ശക്തമായപ്പോള്‍ പതിയെ എഴുനേറ്റു വാതില്‍ തുറന്നു, എല്ലാവരെയും കണ്ടപ്പോള്‍ എന്റെ കരച്ചില്‍ വര്‍ദ്ധിച്ചു. എനിക്ക് ഒരബദ്ധം പറ്റിയതാണ്, അത് പറഞ്ഞു ഞാന്‍ പിന്നെയും തേങ്ങി.

എന്താണ് സംഭവിച്ചത് എന്നറിയാതെ വന്നവര്‍ വന്നവര്‍ അവളെയും എന്നെയും അടിമുടി നോക്കി, അത്രയും കണ്ട് നില്‍ക്കാന്‍ എനിക്കായില്ല, ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു ഇനി ഒരിക്കലും ചെയ്യില്ല.... ഒരിക്കലും ഞാന്‍ ഇനി ബെഡ്ഷീറ്റ് കീറില്ല. അതുകേട്ടു ഉമ്മ പറഞ്ഞു "ഇത് ഇവന്‍റെ അസുഖമാണ്. പുതിയ ഷീറ്റ് വിരിച്ചാല്‍ അത് ഗുസ്തി പിടിച്ചു കീറും, ഇനി മേലില്‍ ഷീറ്റ് വിരിക്കാതെ കിടന്നാല്‍ മതി" എല്ലാവരും എന്‍റെ മുഖത്ത് പുച്ചിച്ചു നോക്കി പിന്തിരിഞ്ഞു. ഞാന്‍ അവിടെ ഇരുന്നു കൊണ്ട് ബെഡ്ഷീറ്റുമായുള്ള എന്‍റെ ആദ്യരാത്രി തകര്‍ന്ന വേദനയാല്‍ കരഞ്ഞു കരഞ്ഞു തളര്‍ന്നുറങ്ങി, ഇനി മേലില്‍ പുതിയ ബെഡ് ഷീറ്റ് ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനവുമായി . ( എന്‍റെ ഒറിജിനല്‍ ആദ്യരാത്രി സ്വപ്നം കണ്ട് നടന്നിരുന്ന കാലത്ത് പറ്റിയ ഒരു അമളി )

23 August 2010

ഓണംവന്നേ



ഓണം വന്നോണം വന്നെ
മുറ്റത്താകെ പൂക്കളവും നിറഞ്ഞേ
നാടാകൊരുങ്ങീടുന്നെ
മാവേലി മന്നനെ സ്വീകരിക്കാന്‍.

കോടിയെടുത്തു നാരിമാരെല്ലാം
ഓണക്കളിയില്‍ മുഴികിടുമ്പോള്‍
കുഞ്ഞുങ്ങളെല്ലാമൊത്തു കൂടി
ഊഞ്ഞാലിലാടിക്കളിച്ചിടുന്നേ.

ചെറുമക്കള്‍ മുതല്‍
മുത്തശ്ശന്‍ വരെ ഊണിനായ്
തളത്തില്‍ എത്തിടുമ്പോള്‍
പെണ്ണുങ്ങളെല്ലാം വിളമ്പുന്നു വിഭവങ്ങള്‍.

കാളനും തോരനും കേമനായ് മുന്നില്‍
ഒട്ടും കുറവില്ല അവിയലും കിച്ചടിയും
സാമ്പാറും കൂട്ടി ഉണ്ണാനിരിക്കുമ്പോള്‍
ഓണസദ്യ എന്നും കെങ്കേമമായിടും.

സദ്യക്ക് ശേഷം ആണുങ്ങളെല്ലാം
ഓണത്തല്ലിനായ് ഒത്തുകൂടി
തല്ലിന് ശേഷം കച്ചകെട്ടി
വള്ളം കളിക്കായി പോയിടുന്നു.

സന്ധ്യാനേരത്ത് ഒത്തുകൂടി
എല്ലാരും യാത്രചൊല്ലി പിരിഞീടുമ്പോള്‍
ഒപ്പം മാവേലി മന്നനും യാത്രചൊല്ലി
ഇനിയൊരു ചിങ്ങത്തില്‍ ഒത്തുകൂടാന്‍.

01 August 2010

പെണ്ണുവേണം


ഇന്ന് രാവിലെ നാട്ടിലേക്ക് വിളിച്ചപ്പോള്‍ ഉമ്മ പറഞ്ഞു നാല് ദിവസമായി നാട്ടില്‍ നല്ല മഴയാണെന്ന്, ചെറുപ്പത്തില്‍ മഴപെയ്യുപോള്‍ ഞങ്ങള്‍ പാടാറുള്ള ഒരു പാട്ടാണ് അപ്പോള്‍ മനസ്സില്‍ ഓര്‍മവന്നത്. ഇത് എങ്ങനെ ഞങ്ങള്‍ പഠിച്ചു എന്ന് ഇപ്പോളും അറിയില്ല, എങ്ങനെയോ ഈ വരികള്‍ വായില്‍ വരാറുണ്ട് , അതില്‍ നിന്നും ഓര്‍മ്മയുള്ള കുറച്ചു വരികള്‍.
--------------------------------



തണുക്കുന്നു കുളിരണ് കൊടുംകാറ്റടിക്കുന്നു
ഉമ്മാ... എനിക്കൊരു പെണ്ണുവേണം
കെട്ടിപിടിക്കനെനിക്കൊരു പെണ്ണുവേണം
മൂടിപുതച്ചു കിടക്കാനൊരു പെണ്ണുവേണം.

പ്രായത്തില്‍ കവിഞ്ഞൊരു വളര്‍ച്ചയുണ്ടെങ്കിലും
കണ്ടാല്‍ ഞാനെന്നും സുന്ദരനാണ്
അതിനാല്‍ എനിക്കൊരു പെണ്ണു കിട്ടാനായി
ഉമ്മാ എന്നും കാത്തിരിപ്പാണ്.

ചേലൊത്ത ഒരു പെണ്‍കൊടിക്കായി ഞാന്‍-
കാത്തിരിപ്പാണ്
എനിക്കായി അവളെവിടെയോ കണ്ണുനട്ട്-
കാത്തിരിപ്പാണ്.
ഒന്നിച്ചു ചേരുന്ന ദിനത്തിനായ് ഞങ്ങള്‍ കാത്തു -
കാത്തിരിപ്പാണ് .