08 September 2010

ഇരുപത്തിയേഴിന്റെ പടിവാതിലില്‍


പ്രിയ സുഹൃത്തുക്കളെ...
ഇന്ന് എന്‍റെ ഇരുപത്തി ഏഴാം ജന്മദിനം ആണ്, എന്‍റെ ഭാര്യയുമൊന്നിച്ചുള്ള ആദ്യ ജന്മദിനം, അത് കൊണ്ട് തന്നെ എനിക്ക് ഇത് വളരെ സന്തോഷം നല്‍കുന്നു ... ഇരുപത്തി ഏഴു വര്‍ഷം മുന്നേ ഒരു പാവം ഉമ്മ നൊന്തുപെറ്റ എന്നെ അവര്‍ ഇന്നും സ്നേഹത്തോടെ വാത്സല്യത്തോടെ നോക്കിവരുന്നു. എന്നെ പെറ്റഉടനെ കൊടുംകാറ്റും പേമാരിയും ഉണ്ടായെന്നാണ് കേള്‍ക്കുന്നേ ,കാരണം അത്രയ്ക്കും ജഗജില്ലി ആയിരുന്നു, പ്രസവത്തോട് കൂടെ ഉമ്മാക്ക് ഒരു സമ്മാനം ഞാന്‍ കൊടുത്തു " പ്രഷര്‍ " കാരണം എന്‍റെ സ്വഭാവം അത്രയ്ക്കും നല്ലതായിരുന്നു ഞാനൊന്ന് പുറത്തിറങ്ങിയാല്‍ തുടങ്ങും ഉമ്മാക്ക് പ്രഷര്‍ കൂടാന്‍ ,നല്ല സ്വഭാവം ആയതുകൊണ്ടാണ്‌ എന്ന് വീട്ടുകാര്‍ പറയുമായിരുന്നു ആ‍ ആതി മാറാന്‍ പിന്നെ ഞാന്‍ തിരിച്ചു വരണം. ചെറുപ്പത്തില്‍ എന്‍റെ അടിപിടിയെ ആണ് ഉമ്മ പേടിച്ചിരുന്നത് എങ്കില്‍ വലുതാകും തോറും അത് മറ്റൊന്നിലെക്കായി, ആരോടും പറയണ്ട മറ്റേ കേസ്, ഏത് ? അത് തന്നെന് പെണ്ണ് കേസ്സ് അയ്യോ പെണ്ണ്പിടുത്തം അല്ലാട്ടോ ലൈനടി തന്നെന്ന്.പേറെടുത്ത നേഴ്സിനെ ലൈനടിച്ച്‌ തുടങ്ങി കുളിപ്പിക്കാന്‍ വന്ന പെണ്ണിലൂടെ എന്‍റെ പ്രണയം കഴിഞ്ഞ വര്‍ഷം ജൂലൈ 5 വരെ എത്തി നില്‍ക്കുന്നു( അന്നാണ് ഞാന്‍ ആദ്യമായി നിയയെ കാണുന്നത്) എണ്ണി നോക്കാന്‍ അറിയാത്തത് കൊണ്ടും, എണ്ണം പിടിക്കാന്‍ ഒരു സെക്രട്ടറി ഇല്ലാത്തതുകൊണ്ട് പെണ്ണുങ്ങളുടെ എണ്ണം നോക്കാന്‍ കഴിഞ്ഞില്ല.വയസ്സ് ഒരുപാട് ആയെങ്കിലും ബുദ്ധി ഇത്തിരി കുറവാണ് അതുകൊണ്ട് തന്നെ ചെയ്യുന്നതെല്ലാം മരമണ്ടത്തരം. കഴിഞ്ഞ വര്‍ഷം വരെ ആശംസകള്‍ നല്‍കാന്‍ പെണ്‍കുട്ടികളുടെ ക്യൂ ആയിരുന്നു, ഇപ്രാവിശ്യം ഞാന്‍ അത് പ്രതീക്ഷിക്കുന്നില്ല കാരണം അവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഞാന്‍ പെണ്ണുകെട്ടി, അല്ല ...എന്‍റെ പോക്ക് കണ്ടുകൊണ്ടു വീട്ടുകാര്‍ പെണ്ണ് കെട്ടിച്ചു എന്ന് പറയുന്നതാകും ശരി. ഹാ എന്തൊക്കെ ആയിരുന്നു അതുവരെ കിട്ടിയിരുന്നത്... വാച്ച് , ബെല്‍ട്ട്‌, ഷര്‍ട്ട്‌ , മലപ്പുറം കത്തി , തെങ്ങാകൊല എല്ലാം പോയി, ഇനി ഇതെല്ലാം കാശു കൊടുത്തു വാങ്ങണം എന്നാലോചിക്കുമ്പോള്‍ തല കറങ്ങുന്നു... ഇതാണ് പറയുന്നേ ഈ പിള്ളേരെ പിടിച്ചു പെണ്ണ് കെട്ടിക്കരുതെന്നു. ചുമ്മാ ലൈനടിച്ച്‌ നടക്കുവായിരുന്നേല്‍ കുറഞ്ഞത്‌ മൂന്നാലഞ്ച് ഗ്രീറ്റിംഗ് കാര്‍ഡ്‌ എങ്കിലും കിട്ടിയേനെ. എന്താ ചെയ്യാ എന്‍റെ പൂര്‍വ്വപ്രണയിനികളെ ഒന്നുല്ലേലും നിങ്ങളെ ഞാന്‍ പണ്ട് പ്രേമിച്ചതല്ലേ (ചുമ്മ) അപ്പോള്‍ ഞാന്‍ ഇപ്രാവിശ്യവും നിങ്ങളുടെ സ്നേഹസമ്മാനങ്ങള്‍ പ്രതീക്ഷിക്കുന്നു ( സ്നേഹം ഒഴിച്ച് എന്തും സ്വീകരിക്കും ) പിന്നെ ഒരു കുടുംബകലഹം ഉണ്ടാക്കാന്‍ ശ്രമിക്കരുതുട്ടോ.പിന്നെ ഇത് വായിച്ചു നിയന്ത്രണം വിടുന്ന പൂര്‍വ്വപ്രണയിനികളെ... ചില്ല് കൂട്ടിലിരുന്നെന്നെ
കല്ലെറിയല്ലേ... !.. എന്നെ പറ്റിച്ചു പോയവര്‍ക്കും അവസരം ഉണ്ട് ദേഷ്യം ഉണ്ടെങ്കിലും ഞാന്‍ സമ്മാനം സ്വീകരിക്കുംട്ടോ, കാരണം എനിക്ക് നിങ്ങളോടെ ദേഷ്യം ഉള്ളൂ സമ്മാനത്തിനോട് ദേഷ്യം ഇല്ലാട്ടോ.

ആ‍ കണ്ട അപ്പോളേക്കും മുഖം മുഴുവന്‍ ദേഷ്യം വന്നു, ഇതാണ് പറയുന്നെ ഇക്കാലത്ത് സത്യത്തിനും സ്നേഹത്തിനും ഒരു വിലയും ഇല്ലെന്ന്. അതെല്ലാം പോട്ടെ നിങ്ങള് തന്നില്ലേലും ഞാന്‍ ആഘോഷിക്കും നല്ല പൊളപ്പന്‍ ആയിട്ട് എന്‍റെ നിയകുട്ടി എടുത്തുതന്ന പുതിയ ഷര്‍ട്ടും,പാന്റും പിന്നെ വൈകീട്ടത്തെ ഒരു ഡിന്നരും കൂടെ ഞങ്ങള്‍ ആഘോഷിക്കാന്‍ തയ്യാറായി നില്‍കുകയാണ്‌.അപ്പോള്‍ നല്ല സുഹൃത്തുകളേയും ഞങ്ങള്‍ ക്ഷണിക്കുന്നു.

പിന്നെ എല്ലാ നല്ലവരായ ഞങ്ങളുടെ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ വക ഒരായിരം ചെറിയ പെരുന്നാള്‍ ആശംസകളും നേരുന്നു.

69 comments:

നിയ ജിഷാദ് said...

ആദ്യത്തെ ആശംസ എന്‍റെ വക...
ഒരായിരം ജന്മദിനങ്ങള്‍ ഒരുമിച്ചു ആഘോഷിക്കാന്‍ ആല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.. ആമീന്‍...

ബാക്കി ഞാന്‍ വായിച്ചിട്ട് പറയാം...

ജുജുസ് said...

..എന്തായിരുന്നു കഴിഞ്ഞ പിറന്നാൾ വരെ മലപ്പുറം കത്തി അമ്പും വില്ലും.തേങ്ങാകുല.ഇതാ പറഞ്ഞത് പെണ്ണ് കെട്ടരുതെന്ന്.പിറന്നാൾ ആശംസകൾ...ഒപ്പം ഈദ് ആശംസകളും...

dreams said...

randamathe aashamsa ente vaka erikkate ethil oru karyam valare shariyanu vegam pennu kettichathu ellengil kanda pennugalkoke ee sadhanathine sahikendi varille ethu eppo oral sahichal mathiyallo enthayalum ente vaka advance eid mubharakh...... randalkkum okkk nigalude sontham fasil(paachu)....

ആളവന്‍താന്‍ said...

ഹാപ്പി വെര്‍ത്ത്ഡേ....!

ചെറുവാടി said...

ജന്മദിനാശംസകള്‍.
അള്ളാഹു അനുഗ്രഹിക്കട്ടെ.
പെരുന്നാള്‍ ആശംസകളും നേരുന്നു .
എനിക്കുള്ള ഫുഡിന്റെ ഷെയര്‍ ബഹറിനിലേക്ക് പാര്‍സല്‍ ചെയ്യ് ജിഷാദെ.

വരയും വരിയും : സിബു നൂറനാട് said...

ജന്മദിനാശംസകള്‍ :-)

jazmikkutty said...

ഉമ്മാന്റെ തലവേദന (പ്രഷെരും)നിയക്ക്‌ നല്‍കി കാണും അല്ലെ?
പെരുനാള്‍ ആശംസകളും,പിറന്നാള്‍ ആശംസകളും ഒരുമിച്ചു നേരുന്നു....

MyDreams said...

happy many many retuns of the day
and Eid Mubarak

സിദ്ധീക്ക് തൊഴിയൂര്‍ said...

ജന്മദിന ആശംസകളോടൊപ്പം പെരുന്നാള്‍ ആശംസകളും...

Vayady said...

ഹാപ്പി ബര്‍‌ത്ത്ഡേ ജിഷാദ്. കൂടെ പെരുന്നാള്‍ ആശംസകളും.

എന്റെ നിയേ, ഇതുപോലൊരു "വായനോക്കിയെ" കിട്ടാനാണല്ലേ തന്റെ വിധി. :)

ഇനി ഏതായാലും സുന്ദരികളായ പെണ്‍കുട്ടികളില്‍ നിന്നും സമ്മാനം കിട്ടിയില്ലെന്നുള്ള സങ്കടം വേണ്ട. ഇതാ എന്റെ വകയൊരു പിറന്നാള്‍ സമ്മാനം.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

സമ്മാനം കൊടുക്കണ്ടതു ശരിക്ക് നിയക്കാണ്...നാട്ടിലുള്ള പെമ്പിളേർക്കുണ്ടായിരുന്ന തീരാശല്ല്യം പെർമനന്റായി ഒഴിപ്പിച്ചതിന്...കേട്ടൊ ഗെഡി.

ദാ..പിട്ച്ചോ....
പിറന്നാൾ ആശംസകൾ...
ഒപ്പം ഈദ് ആശംസകളും !

ശ്രീനാഥന്‍ said...

ഒരു സുന്ദരന്റെ ആശംസയുമിരിക്കട്ടേ ജിഷാദ്! ആയുരാരോഗ്യസൌഖ്യങ്ങൾ ആശംസിക്കുന്നു!

Mohamedkutty മുഹമ്മദുകുട്ടി said...

പിറന്നാളിനു ആശംസകള്‍ നേരുന്നു. ഇന്നെങ്കിലും സത്യം പറ,നിന്റെ ഈ ബ്ലോഗ് നിന്റെ നിയക്കുട്ടി വായിക്കാറുണ്ടോ? നീയവളെ കാണിക്കാറുണ്ടോ?.നിങ്ങള്‍ 2 പേരും ഒരിടത്തായതിനാല്‍ ഈ പോക്കിരിത്തരം ഒന്നു പറഞ്ഞു കൊടുക്കാനും പറ്റില്ലല്ലോ?

mini//മിനി said...

ജന്മദിനാശംസകൾ

shajkumar said...

ഒരായിരം ചെറിയ പെരുന്നാള്‍ ആശംസകളും നേരുന്നു.

Sabu M H said...

പിറന്നാൾ ആശംസകളും, പെരുന്നാൾ ആശംസകളും നേരുന്നു!

Renjith said...

ജന്മദിനാശംസകള്‍

ÐIV▲RΣTT▲Ñ said...

ദിവാരേട്ടന്‍
"ജന്മദിനാശംസകള്‍"
നേരുന്നു.

haina said...

ജന്മദിനാശംസകൾ

രാധിക said...

enthayalum orayiram pirannal asamsakal,,Niya paranja pole orayiram janmadinangal 2 perum koode thakarthu aghoshikku tto.

കുസുമം ആര്‍ പുന്നപ്ര said...

"ഉമ്മായുടെ" പൊന്നുമോന് ഒരായിരം ജന്മദിനാശംസകള്‍.
ഒപ്പം കെട്ട്യോനും കെട്ട്യോള്‍ക്കും പെരുന്നാളാശംസകളും

the man to walk with said...

പിറന്നാളിന്റെയും പെരുന്നാളിന്റെയും ആശംസകള്‍

ഒരു യാത്രികന്‍ said...

ഹോ ഇതാര് രാസ്പുട്ടിനോ???....എന്തായാലും കെടക്കട്ടെ ഹാപ്പി വൃത്തികെട്ട ഡേ. പെരുന്നാള്‍ ആശംസകള്‍......സസ്നേഹം

keraladasanunni said...

പിറന്നാളാശംസകള്‍.

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍

മഹേഷ്‌ വിജയന്‍ said...

പ്രിയ ജിഷാദ്,
താങ്കള്‍ ലൈനടിച്ച, താങ്കള്‍ക്കു സമ്മാനം നല്‍കിയ ആ പൂര്‍വ്വ കാമുകിമാരെല്ലാം ചേര്‍ന്ന് ഒരു സങ്കടനയുണ്ടാക്കി എന്ന് കേട്ടു...
എന്തെക്കൊയാണ് അവരുടെ അജണ്ട എന്നാ വിവരം വെളിയില്‍ വിട്ടിട്ടില്ല... താങ്കളുടെ ബ്ലോഗിലെക്കോ വീട്ടിലേക്കോ ഒക്കെ മാര്‍ച്ച് ചെയ്യുമെന്ന് കേട്ടു.. താങ്കള്‍ക്ക് ഒരു പുതിയ സമ്മാനം തരാന്‍ അവര്‍ ഏതോ മന്ത്രവാദിനിയെ ചുമതലപ്പെടുത്തിയതായി പറഞ്ഞു കേള്‍ക്കുന്നു.. താങ്കള്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്..

പിറന്നാള്‍ ആശംസകള്‍.. ഒപ്പം എല്ലാവിധ ഭാവുകങ്ങളും..

മഹേഷ്‌ വിജയന്‍ said...

വായാടിയുടെ ഒരു അഹങ്കാരമേ.. സുന്ദരിയാണ് പോലും.. സുന്ദരി..ഒരു തത്തമ്മയുടെ പടവുമിട്ടവിടെ ഇരുന്നു ചുമ്മാ പിച്ചും പേയും പറയുന്നു.. ഒരു ഗ്ലാമര്‍ ഫോട്ടോ എനിക്ക് അയച്ചു തരൂ.. അതുകണ്ടിട്ട് തീരുമാനിക്കാം സുന്ദരിയാണോ അല്ലയോ എന്ന്...അല്ല പിന്നെ... :-)

ലീല എം ചന്ദ്രന്‍.. said...

ജന്മദിനാശംസകള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഡാ..നീ എന്റെ ചീത്തപ്പേരു കൂടി മോശമാക്കുമല്ലോ..?
നീയുമായുള്ള കൂട്ടുകെട്ട്,നീ എന്റെ അയല്‍വാസിയാണു എന്നൊക്കെ
ഇവിടെയീ ബൂലോകത്ത് പാട്ടാണ്..ശൊ!!!അവര്‍ ഇപ്പോ തെറ്റിദ്ധരിക്കില്ലേ..
ഞാനും നിന്നെ പോലെ ആയിരിക്കുമോന്ന്...
പ്രിയ കൂട്ടുകാരെ...
ഞാന്‍ അത്തരക്കാരനല്ലാട്ടോ...വളരെ ഡീസന്റാ..(ഉറങ്ങുമ്പോള്‍)
പിന്നെ ഇടക്ക് ഇവന്‍ ഈ ജിഷാദുമായി കൂട്ടു കൂടുമ്പോഴേ ഞാന്‍ മോശക്കാരനാകാറുള്ളൂ..
എന്താ ചെയ്യാ..???? ഇവനുമായാ ഞാനെപ്പോഴും കൂട്ട്...
നിനക്കു എന്റെ വക ഒരു വലിയ പിറന്നാള്‍ ആശംസയും, ഒരു ചെറിയ പെരുന്നാള്‍ ആശംസയും ഇരിക്കട്ടെ
നിയാ..നിനക്ക് എന്റെ വക ഒരുപാട് ചെറിയ പെരുന്നാള്‍ ആശംസകളും
ഇവന്റെ ആ സ്വഭാവത്തിനു ഒരു മാറ്റവുമില്ലാ ല്ലേ...?
പടച്ചോനെ..ഇവനെ സഹിക്കുന്ന ആ പാവം നിയക്ക് എല്ലാം സഹിക്കാനും പൊറുക്കാനുമുള്ള ശക്തി കൊടുക്കണേ (ആമീന്‍)

A.FAISAL said...

ജന്മദിനാശംസകള്‍

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പിറന്നാള്‍ ‍, പെരുന്നാള്‍ ആശംസകള്‍ .
എന്തായാലും പ്രഷര്‍ എന്ന ഗിഫ്റ്റ് അമ്മായമ്മ സന്തോഷത്തോടെ മരുമകള്‍ക്കു കൈമാറിക്കാണും അല്ലേ.
നല്ല പോസ്റ്റ്. ചിരിച്ചു.

Liny Jayan said...

Happy B'Day Jishad... Niya ...congrats..e vayinokkiye pidichu ketti nirthiyirikkunnathinu anu ketto...

kaattu kurinji said...

HappY B'day Jishad..

2 perkkum cheriya perunnaal aashamsakal..

തെച്ചിക്കോടന്‍ said...

പിറന്നാള്‍, പെരുന്നാള്‍ ആശംസകള്‍.

Sukanya said...

ഉമ്മക്ക്‌ പ്രഷര്‍, പെണ്‍കുട്ടികള്‍ക്ക് ഷുഗര്‍, ജിഷാദ് വരുത്തിവെക്കുന്ന ഓരോരോ അസുഖങ്ങളെ.
നിയകുട്ടിയോടു സ്നേഹം ഉണ്ടല്ലോ? അതേയുള്ളൂ, ഒരു സമാധാനം. രണ്ടുപേര്‍ക്കുംപെരുന്നാള്‍ ആശംസകള്‍, ഒപ്പം ഇരുപത്തേഴുകാരന് സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍.

സ്മിത മീനാക്ഷി said...

പെരുന്നാള്‍ , പിറന്നാള്‍ ആശംസകള്‍

മാനവധ്വനി said...

ഒരു മുപ്പത്‌ ആവാനേ ലേശം വിഷമമുള്ളൂ.. പിന്നെ താനെ പോയി കൊള്ളും ....ഇരുപത്തിയേഴിൽ ഏന്തി വലിഞ്ഞെത്തിയ ജിഷാദിന്‌ പിറന്നാൾ ആശംസകൾ!...

....ഒപ്പം ഈദ്‌ ആശംസകളും

MOHAMMED SHAREEF said...

ഹാപ്പി ബര്‍ത്ത് ഡേ ടു യു ആശാനെ ,...........പിന്നെ ജിഷാധിക്കക്കും കുടുംബത്തിനും എന്റെ വക ചെറിയ പെരുന്നാള്‍ ആശംസകള്‍

Abdulkader kodungallur said...

27 .. എന്നുപറയുമ്പോള്‍ ലഗ്നവശാല്‍ അല്‍പ്പം പിശക് കാണുന്നു . 2 .+ 7 . =9 . ഒമ്പതിലാണ് വമ്പത്തരങ്ങളൊക്കെയും അരങ്ങേറുന്നത് . ഈ കാലയളവില്‍ ഇരട്ടക്കുട്ടികളു ടെ അച്ഛനാകാനോ അല്ലെങ്കില്‍ അതിനു വേണ്ട പണികളില്‍ ഏര്‍പ്പെടുവാനോ ഉള്ള സാധ്യത തെളിഞ്ഞു കാണുന്നു. എത്ര സൂക്ഷിച്ചാലും ഇല്ലെങ്കിലും മുത്തങ്ങള്‍വരെ പകുത്തു പോകുവാനുള്ള ലക്ഷണങ്ങള്‍ ഈ കാലയളവില്‍വില്‍ കാണുന്നു . പരിഹാരമായി ഒമ്പത് മറി ച്ചിട്ടാലും തെളിഞ്ഞുവരുന്നത് ആറാണ് . അങ്ങിനെ വരുമ്പോള്‍ നീന്തിത്തുടിക്കാനും ഊളിയിടാനും ശ്രമിക്കുമെങ്കിലും ചുഴിയ്ല്‍ പെട്ട് നട്ടം തിരിയുവാനും ഇടയ്ക്ക് വെച്ച് നീന്തല്‍ നിര്‍ത്തി തിരിച്ചുകയറാനും വെമ്പല്‍ കൊള്ളും. എന്തായാലും സൂക്ഷിക്കേണ്ട കാലഘട്ടമാണ് . പിറന്നാള്‍ ആശംസകളും പെരുന്നാള്‍ ആശംസകളും നേരുന്നു.

വീ കെ said...

ജന്മദിനാശംസകൾ....

വീ കെ said...

"പെരുന്നാൾ ആശംസകൾ...”

SAJAN S said...

ജന്മദിനാശംസകള്‍....!!

ഏറനാടന്‍ said...

ജന്മദിനവും പെരുന്നാള്‍ ദിനവും ഒരുമിച്ച ആശംസകള്‍.

ആയിരത്തിയൊന്നാംരാവ് said...

ഇരുപത്തേഴു വയസ്സുകാരാ .....വയസ്സാ...കെളവാ ......ബു ഹാ ഹാ ഹാ

ചാണ്ടിക്കുഞ്ഞ് said...

ജിഷാദിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍...

പട്ടേപ്പാടം റാംജി said...

ജന്മദിനപെരുന്നാള്‍ ആശംസകള്‍.

siya said...

ജിഷാദിന്പിറന്നാള്‍ ആശംസകള്‍ ........

നിങ്ങള് തന്നില്ലേലും ഞാന്‍ ആഘോഷിക്കും നല്ല പൊളപ്പന്‍ ആയിട്ട് എന്‍റെ നിയകുട്ടി എടുത്തുതന്ന പുതിയ ഷര്‍ട്ടും,പാന്റും പിന്നെ വൈകീട്ടത്തെ ഒരു ഡിന്നരും കൂടെ ഞങ്ങള്‍ ആഘോഷിക്കാന്‍ തയ്യാറായി നില്‍കുകയാണ്‌...

അപ്പോള്‍ എന്‍റെ ചോദ്യം ,,നിയ അവിടെ എന്താ സ്പെഷ്യല്‍ ഉണ്ടാക്കിയത് ?

പത്തിരി വല്ലോം ആണോ?അതോ ബിരിയാണിയോ ?എന്തായാലും എല്ലാര്ക്കും വേണ്ടി രണ്ടുപേരും കൂടി കഴിച്ച് തീര്‍ക്കണം ട്ടോ

കൂടെ പെരുന്നാള്‍ ആശംസകളും നേരുന്നു..

anupama said...

Dear Jishad,
Happy Birthday To you!May God Bless You to lead a happy and prosperous life!Let the moments be filled with cheer!
ID MUBAARAK TO Niya and Jishad!
INSHA ALLAH!
Sasneham,
Anu

ഒഴാക്കന്‍. said...

പിറന്നാൾ ആശംസകൾ.
ഈദ് ആശംസകളും!

നിയക്ക് എല്ലാം സഹിക്കുവാനും പൊറുക്കുവാനുമുള്ള കഴിവ് പടച്ചോന്‍ കൊടുക്കട്ടെ എന്നും പ്രാര്‍ഥിക്കുന്നു

ഹാപ്പി ബാച്ചിലേഴ്സ് said...

jishaade,
പിറന്നാളിന്റെയും പെരുന്നാളിന്റെയും ആശംസകള്‍

Naseef U Areacode said...

ജിഷാദിനു പിറന്നാള്‍ ആശംസകള്‍...
എല്ലാ ബ്ലോഗേര്‍സിനും പെരുന്നാള്‍ ആശംസകള്‍...

Geetha said...

നീ കൊള്ളാലോ മോനെ...ജനിച്ചപ്പോഴേ
കുഴപ്പക്കാരന്‍ ആയിരുന്നു അല്ലെ?
ജന്മദിനാശംസകള്‍....
ഈദ് മുബാറക്...!!!

കണ്ണൂരാന്‍ / Kannooraan said...

@@
ദീര്‍ഗ്ഗ ബ്ലോഗായ നമഹ:
ദീര്ഗ്ഗായുഷ്മാന്‍ ഭവ:


(എല്ലാവര്ക്കും കണ്ണൂരാന്‍ കുടുംബത്തിന്‍റെ ചെറിയ പെരുന്നാള്‍ ആശംസകള്‍..)

Sneha said...

കുറച്ചു വൈകി പോയി....
എന്തായാലും നിയയുമോന്നിച്ചുള്ള ആദ്യത്തെ പിറന്നാള്‍ നന്നായിരുന്നു എന്ന് വിശ്വസിക്കുന്നു....
ഈദ്‌ ആശംസകള്‍...
ഈശ്വരന്‍ എന്നും നിങ്ങള്‍ക്ക്‌ മേല്‍ അനുഗ്രഹം ചോരിയെട്ടെ ..

റഷീദ്‌ കോട്ടപ്പാടം said...

ഒരായിരം ജന്മദിനങ്ങള്‍ ഒരുമിച്ചു
ആഘോഷിക്കാന്‍ ആല്ലാഹു
അനുഗ്രഹിക്കട്ടെ..
ആമീന്‍...

ജീവി കരിവെള്ളൂര്‍ said...

ഈ ജന്മദിനം കഴിഞ്ഞുപോയില്ലേ ലേശം വൈകിപ്പോയി . അടുത്ത ജന്മദിനത്തിന് ഇതാ ഒരു മുന്‍‌കൂര്‍ ആശംസ ..........

Pranavam Ravikumar a.k.a. Kochuravi said...

Belated Wishes!!!!

ഈദ് മുബാറക്!

ജിനേഷ് said...

vayassu velipedithiyathu parayaville?

jayarajmurukkumpuzha said...

HRIDHAYAM NIRANJA JANMADHINA AASHAMSAKAL.......

jyo said...

വൈകിയാണെങ്കിലും ജന്മദിനാശംസകള്‍.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

വൈകിയെങ്കിലും ഞാനും നേരുന്നു.. ഹൃദയംഗമായ ആശംസകൾ..

Anonymous said...

" ഇതാണ് പറയുന്നെ ഇക്കാലത്ത് സത്യത്തിനും സ്നേഹത്തിനും ഒരു വിലയും ഇല്ലെന്ന്."..അതാണ്‌ ..ഇനി വഴിയെ വരുന്നതെല്ലാം വാങ്ങിക്കൊള്ളു സമ്മാനം ആയി :)

ഇതു എഴുത്യത് നന്നായി ..പഴയ "പ്രേം " ജിഷാദിനെ ഒന്ന് പരിചയപ്പെടാന്‍ കഴിഞ്ഞല്ലോ ...:)

ഒരു പൊളപ്പന്‍ ആശംസകള്‍ !!!

pournami said...

birthday wishes.

Jishad Cronic said...

ആശംസകള്‍ നല്‍കിയ എല്ലാവര്‍ക്കും എന്‍റെ നന്ദി... അല്ല ആശംസ മാത്രേ ഉള്ളൂ ? ഗിഫ്റ്റ് ഒന്നും ഇല്ലേ ? ഹാ എന്താ ചെയ്യാ ആ‍ പാവം വായാടിയാണ് ഇത്തിരി സ്നേഹം കാണിച്ചത്. വായാടി എനിക്ക് ഇയാള്‍ടെ തത്തയെ തരുമോ ?

Vayady said...

തത്തമ്മയെ മാത്രം ഞാന്‍ ആര്‍ക്കും കൊടുക്കില്യ. തത്തമ്മയാണ്‌ എന്റെ ബ്ലോഗിന്റെ ഐശ്വര്യം.

പദസ്വനം said...

അയ്യോ ഞാന്‍ സ്വല്‍പ്പം late ആയി പോയോ??
ക്ഷമിക്കോ....അതേയ്.. late ആയി വന്താലും latest ആയി വരുവേന്‍ എന്നാണല്ലോ പ്രമാണം...
അത് കൊണ്ട് ഇച്ചിരെ ആറിയ ഈ പിറന്നാള്‍ ആശംസകള്‍ സ്വീകരിക്കുമോ!!!

Many More Happy returns of the day....

purakkadan said...

Belated Wishes Jishad..

പഞ്ചാരക്കുട്ടന്‍.... said...

ഹായി മാഷേ ഈ വഴി വരാന്‍ പറ്റിയില്ല ...
അല്പം താമസിചെങ്കിലും ഒരായിരം പിറന്നാള്‍ ആശംസകള്‍
സ്നേഹപൂര്‍വ്വം
ദീപ്

shahnaismail said...

kollalo mone,kalakkunnundutto.sorry,wish cheyyan marannu poyi ykiyanenkilum,happy birthday wishes to my brother