09 November 2009

പുതിയ അതിഥി


എനിക്ക് പൂച്ച കളോട് വളരെ വെറുപ്പായിരുന്നു. ചെറുപ്പത്തിലെ അവകളെ ഉപദ്രവിക്കലയിരുന്നു എന്റെ വിനോദം. രണ്ടു ദിവസം മുന്നേ ഞാന്‍ ജന്കളുടെ പുതിയ ഒരു സ്റ്റോര്‍ ഇന്‍ഷുറന്‍സ് ചെയ്യുന്നതിന്റെ ഭാഗമായി പോയപ്പോള്‍ അവിടെ വെച്ചാണ്‌ ഈ പൂച്ചയെ ആദ്യം ആയി കാണുന്നത് , അവിടേക്ക് വന്ന ഏതോ ഒരു അറബിയുടെ വണ്ടിയില്‍ നിന്നും ചാടി ഓടി കയറിയത്‌ ജന്കളുടെ സ്റൊരിലെക്കയിരുന്നു. രണ്ടു മൂന്നു ദിവസം അവര്‍ അതിനെ അവിടെ കാത്തു വെച്ചു ഉടമസ്ഥന്‍ വരുന്നതും കാത്തു. ആ സമയത്താണ് ഞാനും എന്റെ ബോസ് കൂടെ അവിടെ എത്തുന്നത്‌. അദ്ധേഹത്തിനു അതിനെ വളരെ ഇഷ്ടം ആയി വേണം എന്നുണ്ടയെങ്ങിലും വലുതായത് കൊണ്ടും അദ്ദേഹം വേണ്ടെന്നു വെച്ചു കാരണം അദ്ധേഹത്തിന്റെ മക്കള്‍ ചെറുതായിരുന്നു അപ്പോള്‍ അവരെ മാന്തും എന്ന് പേടിച്ചായിരിക്കും. എനിക്കും വളരെ ഇഷ്ടം തോന്നി അതിനോട് അങ്ങനെ ജന അതിന്റെ ഫോട്ടോ പകര്‍ത്താനായി മൊബൈല് എടുത്തപ്പോള്‍ അത് എനിക്ക് സ്റ്റഡി ആയി ഇരുന്നു തന്നു( ആ ഫോട്ടോ ആണ് മേലെ കൊടുതിരികുന്നത്) അങ്ങനെ ആദ്യം ആയി എനിക്ക് ഒരു പൂച്ചയോട് ഇഷ്ടം തോന്നിയത്. അവിടെ നിന്നും ഞാന്‍ ഇറങ്ങി എങ്ങിലും ആ പൂച്ച എന്റെ മനസ്സില്‍ തങ്ങി നിന്നു, അങ്ങനെ രാത്രി ഭക്ഷണ സമയത്ത് ഞാന്‍ എന്റെ കൂട്ടുകോരോട് ഇതെല്ലാം പറഞ്ഞിരിക്കുമ്പോള്‍ ആണ് അവിടെ ഒരു ബഹളം കേട്ടത് ആരൊക്കെയോ എന്തിനേയോ കളിപ്പിക്കുന്നു. ഞാന്‍ എനിട്ട്‌ ചെന്നു നോക്കിയപ്പോള്‍ പൂച്ച എന്റെ വില്ലയില്‍ എത്തിയിരിക്കുന്നു... ചുമ്മാ എത്തിയതല്ല ജന്കടെ വില്ലയിലെ ചേട്ടന്‍ അതിനെ അവിടെ നിന്നും വില്ലയിലേക്ക് കൊണ്ടും വന്നതാണ് .അപ്പോളാണ് എല്ലാരും അതിനെ നോക്കിയത് . നല്ല സുന്ദരിയായ അവളെ ജന്കള്‍ എപ്പോള്‍ വിളിക്കുന്നത് " ദയ്സി" എന്നാണ് ഇപ്പോള്‍ അവള്‍ ജന്കളുടെ വില്ലയിലെ ഒരു അംഗം ആയി മാറി. അവളെ ഡെയിലി കുളിപ്പിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യാന്‍ എപ്പോള്‍ വലിയ ഒരു മത്സരം ആണ്.

05 November 2009

കുപ്പി


ഒരുപാടു നാളുകള്ക് ശേഷം ആണ് ഞാന്‍ ഇതിലേക്ക് വീണ്ടും വരുന്നതു...
കാരണം എന്റെ വിവാഹം ആണ് അടുത്ത മാസം എനിക്ക് ലീവ് കിട്ടണം എങ്കില്‍ എന്റെ ഈ വര്ഷത്തെ വര്ക്ക് എല്ലാം ചെയ്തു തീര്ത്തു അടുത്ത വര്‍ഷതെക്കുള്ളത് തുടങ്ങുകയും വേണം അതുകൊണ്ട് ബയങ്ങര ബിസി ആയിരുന്നു.. മാത്രം അല്ല റൂമിലെ നെറ്റ് പോയികിടക്കുകയും ചെയ്തതോടെ യാതൊരു രക്ഷയയും ഇല്ല. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് എന്റെ വില്ലയില്‍ പുതിയ ഒരു അംഗം ആയി "രേഘുചെട്ടന്‍ " എത്തുന്നത് , അങ്ങേരനെങ്ങില്‍ കഥയോടും കവിതയോടും കടുത്ത ആരാധനയും അറിവും ഉള്ള ഒരു സകലകലവല്ലപന്‍ ... അദ്ദേഹം ഗള്‍ഫിലെ നല്ലവരായ കുടിയന്മാര്കായി രചിച്ച കവിതയാണ് ഞാന്‍ താഴെ കൊടുക്കുന്നത്...

കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ !
ബ്ലൂ ലാബല്‍ കുപ്പിയെവിടെ.

ദിര്‍ഹങ്ങള്‍ പോയാലും !
ദിക്കുകള്‍, കാണാത്ത....
കണ്ണുകള്‍ കാണാത്ത....
കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ !

പെഗ്ഗുകള്‍ എണ്ണുക !
പന്ത്രണ്ടു കഴിഞ്ഞിട്ടും...
കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ !

പുലര്‍ച്ച അറിയുന്നില്ല !
പാതിരയരിയുന്നില്ല !
സൂര്യനെയരിയുന്നില്ല !
കണ്ണിലിരുട്ട്‌ കയറുന്നു !
കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ !

പെഗ്ഗുകള്‍ കഴിയുന്നു !
കുപ്പികള്‍ ഒഴിയുന്നു !
ജരന്മ്ബുകള്‍ മുറുകുന്നു !
കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ......... !

10 August 2009

സായം സന്ധ്യ

ഏകനായി ഞാന്‍ ആ കടല്‍കരയില്‍ ഇരുന്നു പോയി....
ചക്ര വാലത്തില്‍ എവിടെയോ പോയി മറഞ്ഞ സൂര്യനെ നോക്കി.
തെന്നല്‍ വീശും കടലിന്‍ ചാരെ ഇരുന്നു മെല്ലെ ഞാന്‍....
അറിയാതെ നിന്നെ ഓര്ത്തു പോയി.....
നീ എന്ന് വരുമെന്നു ഓര്‍ത്തോര്‍ത്തു മെല്ലെ....
അറിയാതെ എപ്പോളോ മയങ്ങി പോയി....
എവിടെ പോയി മറഞ്ഞു നീ ഇന്നു...
ഹൃദയത്തിന് വേദനകള്‍ എനിക്ക് നല്കി നീ .....
കാലങ്ങള്‍ ഏറെ കടന്നു പോയെങ്ങിലും...
നീ മാത്രമാണെന്‍ കിനാവുകളില്‍ എപ്പോളും.....
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം ആണ് എനിക്കെപ്പോലും.

പ്രിയസഖി



ഇതു എന്റെ സ്വന്തം കൂട്ടുകാരി.....അപ്രതീക്ഷിതമായി ഒരു സായം സന്ധ്യയില്‍ ഒരു ചാറ്റല്‍ മഴയില്‍ വന്നണഞ്ഞ ഒരു സൌഹൃതം. ഹൃദയത്തിന്റെ ഏതോ ഒരു കോണില്‍ അന്നേ അവള്‍ സ്ഥാനം പിടിച്ചു , എന്നും അവള്‍ എന്റെ പ്രിയ മിത്രം ആയി മാറി.ഒരു ചെറിയ കാര്യത്തിന് പോലും മിഴി നിരക്കുന്നു, ഒരു പരിഭവം എന്നുള്ള രീതിയില്‍ ഒരു പിണക്കവും , മാനത്ത് കാര്‍മേഖം വന്നു മൂടിയ പോലെ മുഖം വീര്പിച്ചു കൊണ്ടുള്ള അവളുടെ ആ ഇരിപ്പ് കാണാന്‍ ഞാന്‍ ഇടക്ക് ശ്രമിക്കാര്‍ ഉണ്ട്. വേറിട്ട സ്വഭാവം കൊണ്ടു ആരെയും ആകര്‍ഷിക്കുന്ന അവളെ മനസിലാക്കണം എങ്കില്‍ അവളുടെ നിഷ്കളങ്ങമായ മുഖം നോക്കിയാല്‍ മതി.അടുക്കും തോറും അകലാന്‍ കഴിയാത്ത വറ്റാത്ത സ്നേഹത്തിന്റെ ഉറവയാണ് അവള്‍.അവള്‍ കരഞ്ഞാല്‍ വേദനികുന്നത് എന്റെ ഹൃദയം ആണ്. അവള്‍ പൊഴിക്കുന്ന ഓരോ കണ്ണുനീരും ഒരു വേദനയായി തരക്കുന്നത് എന്റെ നെഞ്ചില്‍ ആണ്. നീ ഇല്ലാതാകുമ്പോള്‍ കൂടുതല്‍ വേദനിക്കുന്നത് ഞാന്‍ മാത്രം ആണ് കാരണം അത്രയ്ക്ക് ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു......

ജിഷാദ്‌ ക്രോണിക്‌.....

03 August 2009

അവള്‍ എന്‍ പ്രിയ കാമുകി

അവളെ ഞാന്‍ ഇപ്പോളും എന്‍ ജീവനേക്കാള്‍ ഏറെ സ്നേഹിക്കുന്നു...
കാരണം അവള്‍ ഒരിക്കലും എന്നെ വേരുതിരുന്നില്ല.
ബന്ധങ്ങളും കടപ്പാടുകളും ഞങ്ങളെ വേര്പെടുതിയപ്പോലും....
ഒരികല്‍ പോലും അവളെന്നെ വേദനിപിചിരുനില്ല....
കാരണം അവളും അത്രയ്ക്ക് എന്നെ സ്നേഹിച്ചിരുന്നു.
വേദനകളില്‍ അവളൊരു തലോടലായി എന്‍ കാമുകിയായും...
രാത്രികളില്‍ താരാട്ടു പാടി ഉറക്കുന്ന എന്‍ അമ്മയായും...
ശ്വസനകളാല്‍ അവള്‍ എന്‍ പ്രിയ തോഴിയായും...
ഒരു താങ്ങലായും തലോടലായും അവള്‍ കൂടെ ഉണ്ടായിരുന്നു.
ശോകന്തമായ വഴിത്താരയില്‍ എന്‍ ഏകാന്ത ജീവിതത്തില്‍ .....
കൂട്ടിനായി വന്ന എന്‍ ഇനകിളിയെ....
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്ക്...
അകലുവാന്‍ വയ്യ എനിക്ക് നിന്നെ തനിച്ചാക്കി.
വിടചൊല്ലി പിരിയുമീ വേളയില്‍...
പൊഴിയുന്ന മിഴിനീര്‍ കണങ്ങളെ...
വെറുതെ ഞാന്‍ എടുത്തു എന്‍ മനചെപ്പിലടക്കട്ടെ.
ഇനിയൊരു തിരിച്ചുവരവിലെന്ന സത്യം....
പറയുന്നു നിന്നോട് ഞാന്‍ ഒരു വിങ്ങലോടെ.
നാം കണ്ട സ്വപ്നവും സന്ധ്യകളും...
എല്ലാം പൊഴിയുന്നു ഇന്നു ഓര്‍മകളുടെ തീരത്ത്.
കണ്ണുനീര്‍ പൊഴിയുന്ന എന്‍ മുഖം പൊത്തി കരയുവാന്‍ പോലും കഴിയാതെ...
പുതിയ ജീവിതം തേടി .... നിശബ്ധമായി അലയുന്നു ഞാന്‍ ശൂന്യമായി.
ഇനിയും നിന്‍ വെറുപ്പിന്റെ വേരുകള്‍ ഉനര്നീല...
ഇനിയും നീ വിഷാദത്തില്‍ അലിഞ്ഞില്ല...
എല്ലാം അറിഞ്ഞിട്ടും നാം എന്തിന് അര്‍ത്ഥശൂന്യമായ ജീവിതം മോഹിച്ചു.
നന്ദി ഉണ്ട് എനിക്കേറെ നിന്നോട് .......
എന്നെ ഇത്രമേല്‍ സ്നേഹിച്ചതിനും......
എന്നെ ഒരിക്കലും വേരുക്കാതിരിന്നതിനും.

ജിഷാദ് ക്രോണിക്‌....

02 August 2009

മടക്കയാത്ര


എന്റെ മനസ്സില്‍ വിരഹത്തിന്റെ തളിരിലകള്‍ കിളിര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു മാറ്റം അനിവാര്യം ആണെന്നും, നാം കണ്ടതൊന്നുമല്ല ജീവിതം എന്നും ബന്ധങ്ങള്‍ വളരെ അലസമാനെന്നും, ജീവിത മൂല്യങ്ങള്‍ എത്രയോ കുറഞ്ഞുപോയിരിക്കുന്നു.നല്ല ജീവനേയോ നല്ല മനസിനെയോ നാം ഒരിടത്തും കാണുന്നില്ല എല്ലാം വെറും നാടകങ്ങള്‍ മാത്രമാണിന്ന്. നിയെന്റെ ജീവനെ കൊണ്ടുപൊയ്ക്കോളൂ. ഈ കച്ചവട ലോകത്തുനിന്നും നീ എന്നെ പരലോകത്തേക്കു കൊണ്ടു പൊയ്കൊള്ളൂ . ഇവിടെ എല്ലാം വെറും നാടകങ്ങള്‍ മാത്രമാണ്. എല്ലാവരും അവരുടെ ബാഘങ്ങള്‍ നന്നായി അഭിനയിക്കുന്നു , എല്ലാം വെറുമൊരു അഭിനയം മാത്രം .എന്റെ ജീവനെ നീ ഇന്നു കൊണ്ടു പോകു ഈ പാബ ഭൂമിയില്‍ നിന്നും നീ കൊണ്ടു പോകു.ഇവിടെ ജീവന് പോലും വില പറയുന്നു ബന്ധങ്ങള്‍ക്ക് പോലും വിലയില്ലാതാകുന്നു. ഒരു നിമിഷങ്ങള്‍ കൊണ്ടു ബന്ധങ്ങള്‍ തകരുന്നു എല്ലാം വെറുമൊരു വാക്കിന്റെ പേരില്‍ . എനിക്ക് പോകണം എന്റെ ജീവനെ ഇവിടെ ഉപേക്ഷിച്ചു എന്നിട്ട് നീലാകാശത്തില്‍ പതിയെ ഒരു മേഘമായ് പാറി നടക്കണം. അതിന് നിനക്കു എന്റെ അനുവാതം വേണ്ടെന്നു എനിക്കറിയാം അത് കൊണ്ടു തന്നെ ഞാന്‍ തനിയെ ഒരു മേഘമായ് നിന്നിലേക്ക്‌ വരുന്നു.

01 August 2009

സൌഹൃതം


എല്ലാം തുറന്നു പറയുവാന്‍ ആയി ഒരു സുഹൃത്ത്. സുഹൃത്ത് ബന്ധങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ല .ചില സമയങ്ങളില്‍ അത് ഒരു തലോടലായും ആശ്വാസം ആയും അനുഭവപെടാം. ഇരുളില്‍ കയങ്ങളില്‍ പെട്ട് ഉലയുമ്പോള്‍ ഒരു സ്വാന്തനം ആയും നാം അത് അറിയുന്നു. നമ്മളില്‍ ഒരു സുഹൃത്ത് ബന്ധം ജനിക്കുമ്പോള്‍ തന്നെ ഒറ്റപെടലുകള്‍ അവസാനിക്കുന്നു.നല്ല സൌഹൃതത്തിനു ഒരിക്കലും മരണം ഇല്ല.നമ്മളിലെ വ്യക്തിതവും താല്പര്യങ്ങളും വ്യതാസം ആണെങ്ങിലും ശക്തമായ് ഹൃദയ ബന്ധത്തിന് മുന്നില്‍ എല്ലാം ഒന്നാക്കുന്നു. ഒരു പാടു നല്ല സുഹൃത്തുകള്‍ എനിക്ക് ഉണ്ട്, അവരെ എല്ലാം ഞാന്‍ എന്നാല്‍ കഴിയും വിതം എല്ലാം ഞാന്‍ ബന്ധപെടാര്‍ ഉണ്ട്. എങ്ങിലും എന്റെ എല്ലാ നല്ല സുഹൃതുക്കല്കും മനസുകൊണ്ട് ഒരായിരം സൌഹൃത ദിനാശംസകള്‍.


ഞാന്‍ ഏകനാണ്

മറക്കുവാന്‍ ശ്രമിക്കുന്ന ഓരോ നിമിഷത്തിലും...
നിന്‍ മുഖം എന്‍ മനസ്സില്‍ തെളിയുന്നു.
നിനക്കായ് നല്കിയ എന്‍ ആത്മാവിന്‍ വേദന ....
കാണുവാന്‍ എന്തെ നീ മറക്കുന്നു.
അറിയില്ല കണ്ണുനീര്‍ എന്‍ മിഴികളില്‍...
പൊഴിയാതെ നില്കുന്നത് എന്ത് കൊണ്ടെന്നു.
അടരുന്ന്നു കണ്ണുനീര്‍ എന്‍ മിഴികളില്‍ ....
എന്നില്‍ നിന്നും അകലുന്ന നിന്നെ നോക്കി .
നിന്നോട്‌എനിക്ക് പറയണം എന്നുണ്ടേ...
എന്‍ ഹൃധയതിനുള്ളിലെ വേദനകള്‍.
പറയുവാന്‍ നിന്നോട് ഏറെ ഉണ്ടെങ്ങിലും....
കഴിയില്ല എനികിന്നു നിന്നെ പിരിയുവാന്‍.
എന്‍ മനസ്സില്‍ നിനക്കായ് ഞാന്‍ കൂട് കൂട്ടി...
അതില്‍ എന്റെ ജീവനായി നിന്നെ ഞാന്‍ കരുതി വെച്ചു.
എന്‍ സ്വപ്നത്തില്‍ വിടരും വര്‍ണങ്ങളില്‍ എല്ലാം...
നിന്‍ മുഖം മാത്രമെ ഞാന്‍ കണ്ടിരുന്നുള്ളൂ.
ആ വര്‍ണങ്ങളില്‍ വീഴുന്ന മഴത്തുള്ളികള്‍ എല്ലാം...
ഇന്നു എന്‍ മിഴിനീര്‍ മാത്രം ആണ്.
ഇന്നു ഞാന്‍ നിനക്കൊരു ഭാരമാനെങ്ങിലും...
അറിയുന്നു ഞാന്‍ ഒരു നൊമ്പരമായി .... ഇന്നും നിന്‍ ഓര്‍മ്മകള്‍.
എന്നോ ഒരിക്കല്‍ നാം കണ്ട സ്വപ്‌നങ്ങള്‍ .....
എല്ലാം വെറുതെ ഒരു മോഹങ്ങള്‍ ആയിരുന്നോ.
എല്ലാ വേദനയും നീ എനിക്കായ് നല്കി....
എന്നെ തനിചാകി നീ പോകുവതെന്ഗോ.


ജിഷാദ്‌ ക്രോണിക്‌....

28 July 2009

ഒരു പ്രണയ ലേഖനം




ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഒരു പ്രണയ ലേഖനം കാണുന്നത്. ഞാന്‍ പഠിച്ചിരുന്ന സ്കൂളിന്റെ അടുത്ത് തന്നെ ഉള്ള ഒരു ചേട്ടന്‍ എന്നും ജന്കളുടെ ക്ലാസിന്റെ ജനലരികില്‍ വന്നു നോക്കി നില്കരുണ്ടയിരുനു ഒരു ദിവസം ഇന്റര്‍വെല്‍ സമയത്ത് ആ ചേട്ടന്‍ എന്നെ അടുത്തേക്ക് വിളിക്കുകയും വളരെ സ്നേഹത്തോടെ പേരു ചോതിക്കുക്കയും ചെയ്തു പിന്നെ എനിക്ക് രണ്ടു മിട്ടായി നീടിയിട്ടു പറഞ്ഞു നീഎനിക്ക് ഒരു ഉപകാരം ചെയ്യണം എന്ന്. അപ്പോള്‍ ഒന്നും എനിക്ക് എന്താ എന്ന് മനസിലായില്ല ആ ചേട്ടന്‍ എനിക്ക് ഒരു കൊച്ചിനെ കാണിച്ചു തനിട്ടു പറഞ്ഞു ആ കുട്ടിയെ എനിക്ക് ഇഷ്ടം ആണ് അത് കൊണ്ടു നീ എനിക്ക് കുറച്ചു സഹായം ചെയണം ഈ കാര്യത്തില്‍ എന്ന്. ആ ചേട്ടന്‍ അങ്ങനെ പരഞതില്‍ തെറ്റില്ല കാരണം ചേട്ടന്‍ കാണിച്ചു തന്ന കുട്ടി ഞാന്‍ ആയി വളരെ അടുപതിലയിരുനു എന്റെ തൊട്ടു തന്നെ ഇരുന്നിരുന്ന അവള്‍ ആ ക്ലാസിലെ ഏറ്റവും സുന്ദരി ആയ ജന്കള്‍ എല്ലാം സ്നേഹത്തോടെ വിളിക്കുന്ന " പ്രാവ് " ആയിരുന്നു.

കാരണം അവളെ കണ്ടാല്‍ ശരിക്കും എന്താ പറയാ...വെളുത്തു തുടുത്ത ഒരു സുന്ദരി കുട്ടി ആയിരുന്നു. ആ ചേട്ടന് അങ്ങനെ തോന്നിയതില്‍ യാതൊരു തെറ്റും ഇല്ല കാരണം ഇപ്പോള്‍ അവളെ കുറിച്ചു ആലോചിക്കുമ്പോള്‍ അന്ന് എനിക്ക് പറ്റിയ തെറ്റിനെ കുറിച്ചു ഞാന്‍ എപ്പോളും പശ്ചാതപിക്കാര്‍ ഉണ്ടേ (എനിക്ക് പറ്റിയ തെറ്റ് എന്താണ് എന്ന് വഴിയേ മനസിലാകും) അങ്ങനെ ആ ചേട്ടന്‍ എന്നും വരും അവളെ നോക്കി നില്കും അപ്പോള്‍ എല്ലാം ഞാന്‍ അവളുമായി സംസാരിച്ചും അടി കൂടിയും നില്‍ക്കുന്നുണ്ടാകും അത് കൊണ്ടാവും ആ ചേട്ടന്‍ എന്നെ തന്നെ ധൂഥന്‍ ആയി തിരഞ്ഞെടുക്കാന്‍ കാരണം.

അന്ന് ജന്കള് ആ സ്കൂളിലെ മോശം ഇല്ലാത്ത പഠിപ്പിസ്റ്റ്‌ ടീം ആയിരുന്നു അത് കൊണ്ടു തന്നെ ജന്കളുടെ ക്ലാസ്സില്‍ എല്ലംരും മോശം അല്ലാത്തവര്‍ ആയിരുന്നു. അത് കൊണ്ടു തന്നെ ക്ലാസ്‌ എല്ലപോലും വളരെ സൈലന്റ് ആയിരുന്നു. എന്നാലും ജന്കള്‍ വളരെ അടിച്ച് പൊളിച്ചും ക്ലാസ്‌ മുന്നോട്ടു പോയത്. ക്ലാസിലെ സുന്ദരികളില്‍ ഏറ്റവും സുന്ദരിയായിരുന്നു " പ്രാവ് " അത് കൊണ്ടു തന്നെ യാണ് അവളെ ജന്കള്‍ അങ്ങിനെ വിളിച്ചിരുന്നത് . അവളെ കാണാന്‍ ആണ്‍കുട്ടികള്‍ ഇന്റര്‍വെല്‍ സമയങ്ങളില്‍ അവളുടെ മുന്നില്‍ കൂടി വെറുതെ നടക്കുമായിരുന്നു. ഞങ്ങളുടെ ക്ലാസില്‍ വെച്ചു മാത്രമെ ജന്കള്‍ സംസരിക്കര്‍ ഉള്ളു . അവള്‍ എല്ലപോലും എന്റെ കൂടെ സംസരികുന്നതും ഇടക്ക് ജന്കള്‍ ഉച്ച ഭക്ഷണം പങ്കു വെക്കുന്ന്നതും ആ ചേട്ടന്‍ കണ്ടിട്ടുണ്ടേ അത് കൊണ്ടാണ് ആ ചേട്ടന്‍ എന്നെ തന്നെ അയാള്ക് അവളോടുള്ള സ്നേഹം തുറന്നു പറയുവാന്‍ തിരഞ്ഞു എടുത്തത്‌. എന്നാല്‍ അവളോട്‌ അത് നേരിട്ടു പറയാന്‍ ആ ചേട്ടന് ദൈര്യം ഇല്ലാത്തത് കൊണ്ടു ആ ചേട്ടന്‍ എന്റെ കയ്യില്‍ ഒരു ലെറ്റര്‍ തന്നിട്ട് അവള്‍ക്ക് കൊടുക്കാന്‍ പറഞ്ഞു. ആ ലെറ്റര്‍ ഒരു പ്രണയ ലേഖനം ആണെനു എനിക്ക് അറിയില്ലാരുന്നു.

ഞാന്‍ എന്നത്തേയും പോലെ ഉച്ച ഭക്ഷണത്തിന് ശേഷം ക്ലാസില്‍ സൊറ പറഞ്ഞു ഇരിക്കര്‍ ഉണ്ടേ എല്ലാ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അപ്പോളെല്ലാം " പ്രാവ്" എന്റെ കൂടെ ആണ് ഇരിക്കാര് ,ഞാന്‍ അവളെ പതുക്കെ പുറത്തേക്ക് വിളിച്ചു എനിട്ട്‌ ആ ചേട്ടന്റെ പേരു പറഞ്ഞു ആ ചേട്ടന്‍ നിനക്കു തന്നതാണ് ഈ ലെറ്റര്‍ വായിച്ചു മറുപടി കൊടുക്കാന്‍ പറഞ്ഞു. അവള്‍ അത് മേടിച്ചു എനിട്ട്‌ എന്റെ മുഘത് നോക്കി ഞാന്‍ അവളെ ഒന്നേ നോക്കിയുള്ള്‌ അവളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു തുടുത്തു നില്കുന്നു. ആ രംഗം അത്ര പന്തിയല്ല എന്ന് മനസിലകിയ ഞാന്‍ പതുക്കെ ഗ്രൌണ്ടിലേക്ക് തടി തപ്പി.

പേടിച്ചു പേടിച്ചാണ് ഞാന്‍ പിന്നെ ക്ലാസില്‍ ചെന്നത് അവിടെ ചെന്നത് എല്ലാരും കൂടെ എന്നെ തന്നെ തുറിച്ചു നോക്കുന്നുണ്ടേ. ഞാന്‍ ഒന്നും അറിയാതെ പോലെ എന്റെ സീറ്റില്‍ ചെന്നു ഇരുന്നു. എന്റെ സീറ്റിന്റെ അടുത്ത് തന്നെ ആണ് അവളും ഇരുന്നിരുന്നത് എന്റെ ഡസ്ക് അവളുടെ ഡസ്ക് തമ്മില്‍ ജസ്റ്റ്‌ ഒരു ആള്‍ക്ക് നടന്നു പോകാന്‍ ഉള്ള ഗാപ്‌ മാത്രേ ഉണ്ടായിരുന്നുള്ളു. അങ്ങനെ ഉച്ചക്ക് ശേഷം ഉള്ള ക്ലാസുകള്‍ ഓരോന്നും കഴിഞ്ഞു തുടങ്ങി എനിക്കാണേല്‍ ഭയം കൂടുകയും ചെയുന്നു കാരണം അവളുടെ ഇക്ക അവിടെ തന്നെ ഉള്ള അതായത് കൊണ്ടു എന്തേലും ഉണ്ടാകുമോ എണ്ണ പേടിയും അത് സ്കൂളില്‍ അറിഞ്ഞാല്‍ പ്രിന്‍സിപ്പല്‍ തോമസ്‌ മാഷുടെ അടിയും ഓര്ത്തു ഞാന്‍ ആകെ വിറച്ചു ഇരുന്ന്നു. അങ്ങനെ ഇരിക്കുമ്പോള്‍ ക്ലാസിലെ മറ്റുകുട്ടികളുടെ പെരുമാറ്റത്തില്‍ നിന്നും എനിക്ക് മനസിലായി അത് അവളും ഞാനും മാത്രേ അറിഞ്ഞിട്ടുള്ളൂ ഈ ലെറ്റര്‍ കേസ് എന്ന്. അപ്പോള്‍ തന്നെ പകുതി സമാധാനം ആയി.അങ്ങനെ ക്ലാസ്‌ കഴിഞ്ഞു എല്ലാരും വീട്ടിലേക്ക് പോയി, എനിക്കാണേല്‍ വീട്ടില്‍ പോയിട്ടും സമാധാനം ഇല്ല നാളെ എന്താണ് സംഭവിക്കുക എന്ന് അറിയില്ല അത് ആലോചിക്കുമ്പോള്‍ തന്നെ എനിക്ക് ഉറക്കം വരുനില്ല, എങ്ങനെയോ ഉരുണ്ടും മറിഞ്ഞും ഞാന്‍ നേരം വെളുപ്പിച്ചു.
രാവിലെ എന്നത്തേയും പോലെ സ്കൂളില്‍ പോകാന്‍ വല്യ ഇന്റെരെസ്റ്റ്‌ ഇല്ല എന്തോ ഒരു ചെറിയ പേടി. എങ്ങിലും രണ്ടും കല്പിച്ചു വണ്ടിയില്‍ കേറി ചെന്നു ഇറങ്ങുനത് തന്നെ അവള്‍ടെ ഇക്കാടെ മുന്നിലെക്കയിരുന്നു. അതുവരെ ഉണ്ടായിരുന്ന ദൈരം എല്ലാം പോയി, അയാള്‍ എന്റെ അടുക്കലേക്കു നടന്നു വരികയാണ് എന്റെ അടുത്ത് വരും തോറും ഞാന്‍ പേടിച്ചു വിറക്കുകയാണ് എന്താണ് സംഭവിക്കുക എന്നറിയാതെ. അയാള്‍ അടുത്ത് വന്നു ഒന്നു ചിരിച്ചു എനിട്ട്‌ ഒരു ഇന്‍സ്ട്രുമെന്റ് ബോക്സ്‌ എന്റെ കയില്‍ തന്നു പറഞ്ഞു ഇതു എന്റെ അനിയത്തിക്ക് കൊടുക്കണം അവള്‍ പോരുമ്പോള്‍ എടുക്കാന്‍ മറന്നതാണ് എന്ന് പറഞ്ഞു, അതിനെന്താ ഞാന്‍ കൊടുക്കാലോ എവിടെന്നോ കിട്ടിയ ദൈരം സംഭരിച്ച് ഞാന്‍ പറഞ്ഞു, അവള്‍ടെ ഇക്ക പോയപ്പോള്‍ എനിക്ക് സമാധാനം ആയി അവള്‍ വീട്ടില്‍ പറഞ്ഞിട്ടില്ല എന്റെ പേടി എല്ലാം അപ്പോള്‍ തന്നെ പമ്പ കടന്നു. ഞാന്‍ എവിടെയും തങ്ങാതെ നേരെ ക്ലാസില്‍ ചെന്നു, അവിടെ എല്ലാരും ഇരികുന്നുണ്ടേ അവളും ഉണ്ടേ എല്ലാവരും അന്ന് പടിക്കെണ്ടാതായ പഥ്യം ഒന്നുകൂടെ പഠിക്കുന്ന തിരക്കില്‍ ആയിരുന്നു. ഞാനും എന്റെ സീറ്റില്‍ പോയി ഇരുന്നു അവളുടെ ബോക്സ്‌ അവള്‍ക്ക് നീട്ടിയിട്ട്‌ ഞാന്‍ മുഘത് നോക്കാതെ പറഞ്ഞു നിന്റെ ഇക്ക തന്നതാ പുറത്തു വെച്ചു നിന്നെ എല്പികാന്‍ വേണ്ടി എന്ന് പറഞ്ഞു ഞാന്‍ അവളുടെ മുഖത്തേയ്ക്ക് നോക്കിയപ്പോള്‍ അവള്‍ എന്നോട് ഒന്നു പുഞ്ചിരിച്ചു അത് കണ്ടപ്പോള്‍ എനിക്ക് കൂടുതല്‍ സമാധാനം ആയി അവള്കും എന്നോട് ദേഷ്യം ഇല്ല എന്ന് മനസിലായി. അപ്പോള്‍ അവള്‍ ഒരു കിളി കൊഞ്ഞലോടെ എന്നോട് ചോതിച്ചു . എന്താ എന്നെ കാണുമ്പോള്‍ ഒരു വല്ലാത്ത ഗൌരവം , ഒന്നും ഇല്ല എന്ന് പറഞ്ഞു ഞാന്‍ നേരെ പുറത്തേക്ക് ഓടി പോയി അവിടെ നിന്നു ഞാന്‍ വിളിച്ചതായ എല്ലാ ദൈവങ്ങല്കും നന്ദി പറഞ്ഞു.

തിരികെ ക്ലാസില്‍ വന്നു കേറിയപ്പോള്‍ ഹിന്ദി ടീച്ചര്‍ നിര്‍മല ടീച്ചര്‍ ക്ലാസ്‌ തുടങ്ങി ഞാന്‍ വേഗം ബുക്ക്‌ തുറന്നു എടുക്കുന്ന പാഠം നോക്കിയപ്പോള്‍ അതില്‍ ഒരു ലെറ്റര്‍ ഇരിക്കുന്നു. അതില്‍ എങ്ങനെ എഴുതിയിരിക്കുന്നു അവള്‍ " പറഞ്ഞേക്ക് ആ ലെറ്റര്‍ തന്ന ചേട്ടനോട് എനിക്ക് ഇഷ്ടം അന്നെന്നു പക്ഷെ ചേട്ടനെ അല്ല ഇഷ്ടം എനിക്കിഷ്ടം നിന്നെ ആണെന്ന്". പതുക്കെ ഞാന്‍ ബുക്ക്‌ അടച്ചു അവള്‍ടെ മുഗത്ത് നോകിയപ്പോള്‍ അവളുടെ മുഘത് എന്നോടുള്ള സ്നേഹം എനിക്ക് കാണാമായിരുന്നു. അങ്ങനെ പിന്നെ എന്റെ അടുത്ത ചില കൂട്ടുകാരും പിന്നെ എന്റെ രണ്ടു മൂന്നു കസിന്‍സ്‌ അറിഞ്ഞു ഈ സംഭവം , എങ്ങിലും അതികം ആരും അറിയാതെ ജന്കള്‍ ശ്രദ്ധിച്ചിരുന്നു മാത്രവും അല്ല അവള്‍ ഇഷ്ടം ആണെന്ന് പറഞ്ഞെങ്കിലും ആ പ്രായത്തിന്റെ ആണെന്ന് തോന്നുന്നു യാതൊരു വ്യതസവും ജന്കല്കിടയില്‍ ഉണ്ടായില്ല എന്നത്തേയും പോയെ നല്ല രീതിയില്‍ മുന്നോട്ടു പോയി. അങ്ങനെ രണ്ടു മാസം കഴിഞ്ഞപ്പോളെക്കും എക്സാം കഴിഞ്ഞു പിന്നെ ഞാന്‍ അവളെ കണ്ടിട്ടില്ല ഹൈ സ്കൂള്‍ പഠനം ജന്കള്‍ വേറെ ആയിരുന്നു അത് കൊണ്ടു തന്നെ ജന്കള്‍ പിന്നെ കണ്ടിട്ടില്ല അന്ന് ഇഷ്ടം ആണെന്ന് പറഞ്ഞതു അല്ലാതെ ജന്കള്‍ തമ്മില്‍ അങ്ങനെ ഒരു ബന്ധം ഉണ്ടായിട്ടില്ല കാരണം എക്സാം ടൈം ആയതു കൊണ്ടു എല്ലാരും സീരിയസ് പടിപ്പിലയിരുന്നു മാത്രവും അല്ല ഞാന്‍ മുന്നേ പറഞ്ഞല്ലോ പ്രായത്തിന്റെ പക്കതകുരവും പിന്നെ അയാളില്‍ നിന്നു രക്ഷപെടുവാന്‍ ആയി അവള്‍ അങ്ങനെ പറഞ്ഞതാണെന്ന് ഞാനും വിശ്വസിച്ചു . ഇടക്ക് അവളോട്‌ ഒരു ചെറിയ ഇഷ്ടം എനിക്കും തോന്നിയിരുന്നു പക്ഷെ പിന്നെ അവളുടെ വീടിന്റെ അടുത്ത് പോയി കാണുവാന്‍ ഉള്ള ദൈര്യം എനിക്ക് ഉണ്ടായിരുന്നില്ല. അത് കൊണ്ടു തന്നെ ആ ഇഷ്ടം അവിടെ തന്നെ കിടന്നു . പിന്നിട് മൂന്നു വര്‍ഷങ്ങല്ക് ശേഷം ഞാന്‍ പ്രി ഡിഗ്രി പഠിക്കുമ്പോള്‍ ഞാനും എന്റെ കസിന്‍സ്‌ കൂടെ നടന്നു പോകുമ്പോള്‍ പെട്ടന്ന് ഒരു കസിന്‍ വിളിച്ചു പറഞ്ഞു ഡാ ദെ നിന്റെ " പ്രാവ്" പരന്നു പോകുന്നു എന്ന്. ഞാന്‍ നോക്കുമ്പോള്‍ അവള്‍ കല്യണം കഴിഞ്ഞു അവള്‍ടെ ചെക്കന്റെ ഒപ്പം വണ്ടിയില്‍ പോകുന്നതാണ് . അപ്പോള്‍ ജന്കള്‍ എല്ലാരും കൂടെ അന്ന് എനിക്ക് ആ ലെറ്റര്‍ കേസ് കൊണ്ടു ഉണ്ടായ തമാശയെ കുറിച്ചു പറഞ്ഞു ഒരുപാടു ചിരിച്ചു.

ആ ലെറ്റര്‍ തന്ന ചേട്ടന്റെ കാര്യം പറയാന്‍ ഞാന്‍ മറന്നു പോയി, അങ്ങേരോട് ഞാന്‍ പറഞ്ഞു ലെറ്റര്‍ കൊടുത്തപ്പോള്‍ അവള്‍ അത് കീറി കളഞ്ഞു എന്നെ കുറെ ചീത്ത വിളിച്ചു ടീച്ചറോട്‌ പറയും എന്ന് പറഞ്ഞിട്ടുണ്ടേ എന്റെ കാര്യം കട്ടപൊക ആണ് ചേട്ടാ എന്തേലും വന്നാല്‍ ചെടന്‍ എന്റെ കൂടെ നില്കണം എന്നും പറഞ്ഞതും ചേട്ടന്‍ എവിടേക്കോ മുങ്ങി പിന്നെ ആ ചേട്ടനെ ഞാന്‍ കാണുന്നത് പത്തു വര്‍ഷത്തിനു ശേഷം കഴിഞ്ഞ മെയ്‌ മാസം ഞാന്‍ ലീവിനു നാട്ടില്‍ പോയപ്പോള്‍ ഒരു കടയില്‍ വെച്ചു കണ്ടു ഞാന്‍ ചേട്ടനോട് ചോതിച്ചു എന്നെ മനസ്സിലായോ എന്ന് എല്ലാ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഈ കഥ പറഞ്ഞു അപ്പോള്‍ അയാള്ക് എന്നെ നല്ലോണം ഓര്മ ഉണ്ട് ആ ചേട്ടന് എനിട്ട്‌ എന്നോട് പറയാ " അതിന് ശേഷം ജനക്ല്‍ ബയങ്ങര പ്രേമം ആയിരുന്നു കല്യണം കഴിക്കാന്‍ വരെ ഞാന്‍ പോയതാ പിന്നെ ഞാന്‍ തന്നെ വേണ്ട വെച്ചു എന്നൊക്കെ പറഞ്ഞു ബയങ്ങര ബടായി വിട്ടു, അന്ന് ഉണ്ടായ സംഭവം ഓര്ത്തു ഞാന്‍ മനസ്സില്‍ അപ്പോള്‍ ചിരിച്ചു. അതിന് ശേഷം എനിക്ക് ബയങ്ങര ധൈരം അന്ന് ഒരു "ഹംസം" ആയി ദൂത് കൈമാറുന്നതിനു ഒരു പ്രത്യേക ദൈരം തന്നെ എനിക്ക് ഉണ്ടായി ആ പ്രണയ ലേഖനം കൊണ്ടു.




27 July 2009

ട്രെയിന്‍ യാത്രയിലെ സുഹൃത്ത് ബന്ധം

ഒരു ബിസിനെസ്സ്‌ അരംഭത്തിനായി ഞാനും എന്റെ രണ്ടു സുഹൃത്തുകളും കൂടി ആണ് മദ്രാസിലെ കാട്പാടി യിലേക്ക് വണ്ടി കയറുന്നത് ...രാത്രി വളരെ വൈകിയതിനാല്‍ എല്ലാവരും പെടന്നു തന്നെ ഉറക്കം ആയി. രാവിലെ ഇറങ്ങേണ്ട സ്റ്റേഷന്‍ എതിയപോള്‍ എന്റെ സുഹൃത്ത് വിളിച്ചപോള്‍ ആണ് ഞാന്‍ ഉറക്കത്തില്‍ നിന്നും എഴുനെട്ടത്. സ്റ്റേഷന്‍ എത്തിയപാടെ റൂം എടുത്തു ജന്കള്‍ ഫ്രഷ്‌ ആയി ജന്കള്‍ വന്നതായ കാര്യങ്ങള്‍ അന്നെഷിച്ചു നടന്നു, അവിടെ നല്ല വെയില്‍ ആയതിനാല്‍ ശരിക്കും വിഷമിക്കുന്നുണ്ടായിരുന്നു ജന്കള്‍. അങ്ങനെ ഒന്നു രണ്ടു മണിക്കൂര്‍ നടത്തത്തിനു ശേഷം അവിടെ നിന്നും പരിചയ പെട്ട ഒരാളുടെ സഹായത്തോടെ വന്ന കാര്യം ജന്കള്‍ ശരിയാക്കി.

അതിന് ശേഷം ഭക്ഷണം കഴിച്ചു ജന്കള്‍ വിശ്രമിക്കുമ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞു ഏതായാലും വന്ന കാര്യം കഴിഞ്ഞു ഇനിയും സമയം ഉണ്ടല്ലോ നമ്മല്ക് എവിടെ നിന്നും മദ്രാസില്‍ പോയി ഒരു ദിവസം അടിച്ച് പൊളിച്ചു നാട്ടില്‍ പോയാല്‍ മതിയില്ലേ എന്ന്, ഒപ്പം ഉണ്ടായിരുന്ന മറ്റവനും അത് ശരി വെച്ചു പക്ഷെ അതിനോട് എനിക്ക് യോജിപ്പില്ലരുനു.എനിക്കെന്തോ അതിന് മൂഡ്‌ തോനിയില്ല ഞാന്‍ പറഞ്ഞു എനിക്ക് എന്ന് തന്നെ പോകണം വീട്ടിലേക്ക് എന്ന്. അപ്പോള്‍ സമയം ഏതാണ്ട് അന്ഞുമണി ആയി കാണും ,സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്ത് പോയി അന്നെഷിച്ചപോള്‍ ആകെ രണ്ടു ട്രെയിന്‍ ഉണ്ടേ ഇന്നു ത്രിശൂര്‍ വഴി എന്ന് അറിയാന്‍ കഴിഞ്ഞു . ഒന്നു ആര് മണിക്കും രണ്ടാമത്തേത് പതിനൊന്നു മണിക്കും .എന്റെ നിര്ബാധ പ്രകാരം ജന്കള്‍ ആര് മണിയുടെ ട്രെയിന്‍ ടിക്കറ്റ്‌ എടുത്തു. അപ്പോളാണ് ഓര്മ വന്നത് നാളെ വിഷു ആയതു കൊണ്ടു എല്ലാ ട്രെയിനും ഫുള്‍ ആണ് നോര്‍മല്‍ ടിക്കറ്റ്‌ മാത്രേ കിട്ടു എന്ന്. കാരണം കേരളത്തിന് പുറത്തുള്ള മലയാളികള്‍ നാട്ടിലേക്കു വരുനതും അവിടെ പഠിക്കുന്ന കുട്ടികള്‍ അവധി ആയതിനാല്‍ വിഷു സദ്യ ഉണ്ണാന്‍ ആയി നാട്ടില്‍ വരുന്ന തിരക്ക് ഉണ്ടാകും എന്ന്. കൂട്ടുകാര്‍ എന്നെ ഒരുപാടു നിര്‍ബധിച്ചു ടിക്കറ്റ്‌ കാശ് പോയാലും കൊഴപ്പം എല്ലാ ഇന്നത്തെ തിരക്കില്‍ പോകണ്ട എന്ന് പറഞ്ഞു.അതിന് കാരണം ഉണ്ടേ എന്റെ കൂടെ ഉള്ള സുഹൃത്തിന്റെ ഒരു കാല്‍ ഒരു അപകടത്തില്‍ വെച്ചു നഷ്ടപെട്ടതാണ് അവന് തിരക്കില്‍ പോകാന്‍ ബുദ്ധിമുട്ടാണ് ,അതൊന്നും വില വെക്കാതെ ഞാന്‍ പോകണം എന്ന് തന്നെ ഉറപ്പിച്ചു , അപ്പോളാണ് ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയത് അത് കണ്ടപ്പോള്‍ എന്റെ പകുതി ശാസം പോയി . കാരണം അതിലേക്കു കടക്കാന്‍ പോലും ഒരു തരി ഇടം പോലും ഇല്ലാരുന്നു. എങ്ങിലും വയ്യാത്ത എന്റെ സുഹൃത്തിനെ എങ്ങിനെയോ തള്ളി കയറ്റി ഒടുവിലായി ഞാനും എന്റെ മറ്റേ സുഹൃത്തും എങ്ങനെയോ അതില്‍ കയറികൂടി ... പതുക്കെ തള്ളി തള്ളി അകത്തേക്ക് പോകുമ്പോള്‍ ആരൊക്കെയോ തമിഴില്‍ തെറി വിലിക്കുന്നുണ്ടാരുന്നു , ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്തെ അവരെയും കൂടി തളി മുന്നോട്ടു പോകുകയാണ് കാരണം ജന്കല്ക് ആര്‍കും തമിള്‍ വശം ഇല്ലായിരുന്നു. അത് അവരുടെ ബാഗ്യം അല്ലേല്‍ അവിടെ ഒരു കൊല നടന്നെന്നെ.

അങ്ങനെ ജന്കള്‍ കംപര്‍ത്മെന്റിന്റെ മധ്യ ഭാഗത്ത് എത്തിയപ്പോള്‍ അവിടെ കണ്ട കാഴ്ച ജന്കളെ ശരിക്കും ഞെട്ടിച്ചു ... കാരണം ഒരു പത്തോ ഇരുപതോ പെണ്‍കുട്ടികള്‍ അതും നല്ല ടിപ്പ് ടോപ്‌ ആയി അവിടെ ഇരിക്കുന്നുണ്ടേ ...അത് കണ്ടപ്പോള്‍ ജന്കള്‍ എല്ലാരും മനസ്സില്‍ പറഞ്ഞു ഹാവൂ തല്ലു കൂടി ഈ വണ്ടിയില്‍ കേറിയത്‌ നന്നായി എന്ന് അത് മനസ്സില്‍ പറഞ്ഞു കൊണ്ടു എന്റെ സുഹൃത്തുകളെ ഞാന്‍ നോക്കിയപ്പോള്‍ അവര്‍ അത് ശരി വെക്കും പോലെ എന്നെ നോക്കി പുഞ്ചിരിച്ചു. അങ്ങനെ അവരെ ഇടക്ക് നോകിയും മറ്റു നില്‍കുന്നവരെ തള്ളി നീക്കിയും ജന്കള്‍ മുന്നോട്ടു പോകുമ്പോള്‍ ആണ് ഒരു പെണ്കുട്ടി ഒറ്റയ്ക്ക് സീറ്റില്‍ ഇരിക്കുന്നു അവിടെ ആയി ഒരു ചെറുപ്പക്കാരന്‍ ആ കുട്ടിയെ ഇടക്ക് ശല്യം ചെയുനുണ്ടേ അത് ആ കുട്ടിയുടെ മുഗത്ത് കാണാം ,സഹിക്കാന്‍ വയ്യാതെ അത് ഇടക്കിടെ അയാളുടെ മുഗതെക്ക് നോക്കുന്നുണ്ടേ പിന്നെ എന്റെ മുഗതെക്ക് നോക്കി സങ്ങട ഭാവത്തില്‍ ഒന്നു ചിരിച്ചു. ആ കുട്ടിയും മറ്റുള്ള കുട്ടികളുടെ കൂട്ടത്തില്‍ പെട്ടതായിരുന്നു..പക്ഷെ ഈ കുട്ടി എങ്ങനെയോ വിന്‍ഡോ സീറ്റില്‍ പെട്ട് പോയി. ആ കുട്ടിയുടെ മുഖം കണ്ടപ്പോള്‍ ശരിക്കും അയാളുടെ ശല്യം അതിന് സഹിക്കാന്‍ പട്ടുനില്ല എന്ന് മനസിലകിയ ഞാന്‍ അവരുടെ ഇടയിലേക്ക് കയറി നിന്നു പതുക്കെ ശല്യം ചെയുന്ന ആളെ പോരകോട്ടു തള്ളിമാറ്റി. ഒരു നന്ദി പറച്ചില്‍ എന്നുള്ള ലക്ഷ്യത്തോടെ ആ കുട്ടി എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു... പിന്നെ ഞാന്‍ എന്റെ ബാഗ്‌ എടുത്തു ഇരിക്കുന്ന ആ കുട്ടിയുടെ സൈഡില്‍ വെച്ചു അതില്‍ ഞാന്‍ ചാരി നിന്നു. അങ്ങനെ ആ കുട്ടി യുടെ കയ്യില്‍ എന്റെ പേഴ്സ് , മൊബൈല്‍ എല്ലാം ഏല്പിച്ചു കാരണം പോക്കറ്റ്‌ അടിച്ച് പോകണ്ട എന്ന് കരുതി. അപ്പോള്‍ ആ കുട്ടി എന്നോട് സംസാരിച്ചു, എവിടെ വരെ ഉണ്ട് എന്ന് ചോതിച്ചു. അതില്‍ നിന്നും ആ കുട്ടി മലയാളി ആണെന്ന് മനസിലായി ,എന്നെ കണ്ടാല്‍ പിന്നെ മല്ലു ലുക്ക്‌ ആദ്യമേ ഉണ്ടല്ലോ അത് കൊണ്ടു ആ കുട്ടിക്ക് ഞാന്‍ മലയാളി ആണെനു മനസിലായി. അങ്ങനെ ജന്കളുടെ സംഭാഷണം തുടരന്. അവരെല്ലാം അന്ദ്രയില്‍ നഴ്സിംഗ് പടികുന്നവരാന് എക്സാം കഴിഞ്ഞു നാട്ടില്‍ പോകുകയാണ് ആ ട്രെയിനില്‍ അവരുടെ കൂട്ടുകാര്‍ ആയി എഴുപതോളം പേരുണ്ടേ എന്നും അറിഞ്ഞു അതില്‍ ഇരുപത്‌ കുട്ടികള്‍ ജന്കളുടെ കംപര്‍ത്മെന്റില്‍ ഉണ്ടായിരുന്നു.

അങ്ങനെ ജന്കള്‍ വളരെ പെട്ടന്ന് തന്നെ അടുത്ത്, ആ കുട്ടിയുടെ പേരു " ഡാലിയ " എന്നായിരുന്നു സംസാരത്തിന് ഇടക്ക് എന്റെ സുഹൃത്തിനെ ഞാന്‍ പരിചയപെടുത്തി അവരുടെ എല്ലാ സുഹ്ര്തിനെയും ജന്കളും പരിചയപെട്ടു . എന്റെ സുഹ്രിതിറെ കാലിനു വയ്യാത്തത് കൊണ്ടു ഡാലിയ അവളുടെ സീറ്റ് എന്റെ സുഹൃത്തിന് കൊടുത്തു ഡാലിയ അവളുടെ കൂടുകരികളുടെ ഇടയില്‍ ആയി ഇരുന്നു. അവിടെ ഞാനും ഇരുന്നു പത്തു ഇരുപതു പെണ്‍കുട്ടികളുടെ ഇടയില്‍ ഞാന്‍ ഒരു ആണ്‍കുട്ടി മാത്രം ഇരുന്നു കൊണ്ടു സംസാരിച്ചു. അതിനിടയില്‍ അവരില്‍ പെട്ട ഒരു കുട്ടി ഇടക്ക് എന്നെ കളിയക്കുന്നുണ്ടേ അതിന് മറുപടിയായി ഞാനും അവളെ കളിയക്കുന്നുണ്ടേ അങ്ങനെ സമയം യാതൊരു ബോര്‍ അടിയില്ലാതെ മുനോടു പോയി. ആ സമയം കൊണ്ടു ജന്കള്‍ നല്ല കൂടുകരായി മാറി . അങ്ങനെ ജന്കള്‍ ഒരു കുടുംബം പോലെ സംസാരിച്ചും , അടി കൂടിയും, മത്സരിച്ചു പാട്ടു പാടിയും, പിന്നെ ആണുങ്ങളെ കളിയാകി അവരും പെണ്ണുങ്ങളെ കളിയാകി ഞാനും ഇടക്കിടെ സംസരിക്കുണ്ടേ.. എന്റെ കൂടുകാര്‍ ഇതെല്ലാം നോക്കി കണ്ടു ആകെ അന്ധാളിച്ചു നില്‍കുകയാണ്‌.. കാരണം ഞാന്‍ സ്വദവേ ഇത്തിരി നാണം കുണുങ്ങി ആണ്, പക്ഷെ അന്നത്തെ എന്റെ പെര്ഫോര്‍മെന്‍സ് കണ്ടു അവര്‍ ശരിക്കും അന്ധാളിച്ചു.

സമയം ഏതാണ്ട് പന്ദ്രണ്ട് മണിയായി കാണും അപ്പോളേക്കും ജന്കള്‍ വളരെ നല്ല കൂടുകരായി മാറി. ശരിക്കും ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ അവര്‍ എന്നോടും ഞാന്‍ അവരോടും പെരുമാറുകയും അടുക്കുകയും ചെയ്തു. മാത്രം അല്ല ജന്കളുടെ സാനിധ്യം അവരെ ശല്യകാരില്‍ നിന്നും രക്ഷിക്കുകയും ചെയ്തു.അപ്പോളാണ് വിഷു ആണെന്ന കാര്യം ഓര്മ വന്നത് ജന്കള്‍ എല്ലാരും പരസ്പരം വിഷു ആശംസകള്‍ നേര്നു പിന്നെ പരസ്പരം എല്ലാര്ക്കും വിഷു കൈനീടം കൊടുക്കുകയും ചെയ്തു . ആ സമയത്തു ശരിക്കും ഒരു സഹോദരി ഇല്ലാത്തതിന്റെ വിഷമം ഞാന്‍ ശരിക്കും അറിഞ്ഞു.എന്റെ കണ്ണുകള്‍ നിറയുന്നത് കണ്ടു അതിലെ ഒരു കുട്ടി പറഞ്ഞു ജന്കള്‍ എല്ലാരും ഇക്കയുടെ സ്വന്തം സഹോദരിമാര്‍ ആണ് എന്ന് പറഞ്ഞു വിഷു കൈനീടം തന്നു. ആ നിമിഷം എപ്പോളും എന്റെ കണ്ണുകളെ നനയിക്കര്‍ ഉണ്ടേ. ഞാന്‍ ഇപ്പോളും അവര്‍ തന്ന ആ കൈനീട്ടം ഇപ്പോളും എന്റെ വീട്ടില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടേ... ആദ്യം ആയി എനിക്ക് കിട്ടിയ വിഷു കൈനീടം ആയിരുന്നു അത്. അതെല്ലാം കഴിഞ്ഞു അവരുടെ കൂടെ സന്തോഷത്തോടെ യാത്ര ചെയ്തു , സമയം അങ്ങനെ വളരെ പെട്ടന്ന് നീങ്ങി , അങ്ങനെ ത്രിശൂര്‍ സ്റ്റേഷന്‍ ആയി ജന്കല്ക് ഇറങ്ങാന്‍ ആയി ആ സമയത്തു അവരുടെ കൂട്ടത്തില്‍ ഉള്ള " പ്രിയ" ജന്കളുടെ കൂടെ ഇറങ്ങി. പക്ഷെ ഇറങ്ങുമ്പോള്‍ എന്തോ ശരിക്കും എന്റെ മനസുകളില്‍ ഞാന്‍ അറിയാതെ വിങ്ങുന്നുന്ടരുന്നു. കാരണം അത്ര നേരത്തെ ജന്കളുടെ സ്നേഹം എപ്പോളും എന്റെ മനസ്സില്‍ തങ്ങി നില്കുന്നു. യാതൊരു പരിചയം ഇല്ലാത്ത കുറച്ചു ആളുകള്‍ പെട്ടന്ന് തന്നെ അടുക്കുകയും ഒരു സഹോദര സ്നേഹം നല്കുകയും ചെയ്ത ആ കുട്ടികള്‍ കോട്ടയം ജില്ലയിലെ കുറച്ചു നല്ല കുട്ടികള്‍ ആയിരന്നു. എന്ന് എനിക്ക് ആകെ രണ്ടു പേരുകള്‍ മാത്രമെ ഓര്മ ഉള്ളു, ഡാലിയ, പ്രിയ, പക്ഷെ മറ്റുള്ളവരുടെ പേരുകള്‍ ഞാന്‍ ഒര്കുന്നില്ല പക്ഷെ അവര്‍ എന്നും എന്റെ മനസ്സില്‍ ഉണ്ട് എന്റെ സ്വന്തം സഹോദരിമാര്‍ ആയി തന്നെ.

ചിലപ്പോള്‍ അവര്‍ ഏത് വായിക്കാന്‍ ഇടയായാല്‍ എന്നെ അവര്‍ ഓര്‍മിക്കും കാരണം ആ ഒരു ദിവസത്തില്‍ ജന്കള്‍ അത്രക്കും അടുത്ത് പോയി. ഇന്നു അവര്‍ ലോകത്തിന്റെ പല കോണുകളിലും അവര്‍ പേരുകേട്ട നേഴ്സ് ആയി സുഗമായി ജീവിക്കുന്നുണ്ടാകും .എന്നെങ്ങിലും ഈ സഹോദരനെ മനസിലായാല്‍ വീണ്ടും ആ സുഹൃത്ത് ബന്ധം നില നിര്‍ത്തണം .പിന്നെ പ്രിയ എണ്ണ കുട്ടിയുടെ അച്ഛനും മറ്റും വരുന്നത് വരെ അവള്‍ക്ക് കൂട്ടായി ജന്കള്‍ അച്ഛന്‍ വരുന്നത് വരെ സ്റ്റേഷനില്‍ തന്നെ നിന്നു . അതിനിടയില്‍ ട്രെയിന്‍ പതുക്കെ സ്റ്റേഷന്‍ വിട്ടു പതുക്കെ നീങ്ങി കൊണ്ടിടുന്നു... അതില്‍ നിന്നും ആ ട്രെയിന്‍ മറയുന്നത് വരെ അവര്‍ ജന്കളെ നോക്കി കൈ വീശി അവരുടെ സ്നേഹം പ്രകടിപിച്ചു. അവര്‍ക്ക് യാത്ര മംഗളം നല്കി കൊണ്ടു ജന്കളും അവരെ യാത്രയാകി ... പ്രിയയെ അവളുടെ അച്ഛനെ ഏല്പിച്ചു . സമയം ഫോര്‍ ക്ലോക്ക് ആയെ ഉള്ളോ.... വീട്ടിലേക്ക് ബസ്സ് കിട്ടണം എങ്കില്‍ അഞ്ചു മണി ആകണം. എന്താ ചെയ്യാ റെയില്‍വേ സ്ടഷന്‍ തന്നെ അഭയം . അവിടത്തെ കൊതുക് കടി കൊണ്ടു അവിടെ ഇരുന്നു പതുക്കെ മയങ്ങി. യാത്ര ശീനവും പിന്നെ ഒരുപാടു നല്ല കൂടുകരെ പിരിഞ്ഞ വിഷമവും.......

വീട്ടില്‍ വന്നതിനു ശേഷം എന്റെ ലാസ്റ്റ് അവധിക്കു നാട്ടില്‍ പോയപ്പോള്‍ വരെ ഞാനും എന്റെ കൂടുകാരനും കാണുമ്പോള്‍ എന്നും പറയും ഈ കഥ എനിട്ട്‌ പറയും അവരിപ്പോള്‍ എവിടെ ആണോ ആവൂ എന്ന്നു... ഇത്രക്കും നല്ല കൂട്ടുകാരെ മറക്കുവാന്‍ ഇന്നും ജന്ക്ളക് ആകുനില്ല അവര്‍ ജന്കളെ മറന്നോ ആവോ?

25 July 2009

വിരഹ നൊമ്പരം




മനസിന്റെ തിരശ്ശീലക്ക് പിന്നില്‍ നമ്മളൊതുക്കിയ ഇണക്കവും പിണക്കവും എല്ലാം മാറ്റിവെച്ചു നമ്മുടെ സ്നേഹത്തെ മറനീക്കി വെളിച്ചത്തേക്ക് കൊണ്‍ടു വരിക....വിരഹത്തിന്‍റ്റെ വിള്ളലില്‍ കണ്ണിയകന്ന സ്നേഹം നാം എന്നെങ്ങിലും വിളക്കിച്ചേര്‍ക്കുക...
എന്റെ രാപ്പകലുകളില്‍ പെയ്യുന്ന ഹൃദയാകര്‍ഷകമായ ഒരു നനുത്ത മഴയായ്.....ഹൃദയത്തുടിപ്പില്‍ സുഖമുള്ള ഓര്‍മയായ്...പ്രിയയെ നീ ഉണ്ടാകും എന്‍ ഹൃദയത്തില്‍ എന്റെ സ്വന്തം ആയി എന്നും നീ എന്റെ ആരെല്ലാമോ ആയി ഉണ്ടാകണം എന്നും നീ എന്‍ ഹൃദയത്തില്‍ ... എന്നെ നിന്‍ ഹൃദയത്തില്‍ നിന്‍ പ്രാണനായി എന്നെ തലച്ചിട്ടപോലും...അതിനുള്ളില്‍ ഞാന്‍ സ്നേഹം കൊണ്ടു ആര്തുല്ലസിച്ചപ്പോലും ഒരിക്കലും ഞാന്‍ എന്റെ ബന്ധങ്ങളെ കുറിച്ചു ഓര്‍ത്തതുമില്ല നിന്റെ പ്രണയത്തെ ഞാന്‍ ഒരികല്‍ പോലും ശതമെല്പിച്ചില്ല...ഒടുവില്‍ ഒരു പുതിയ ബന്ധത്തില്‍ ജെരിഞ്ഞമാര്നു ഞാന്‍ നിന്നെ വേദനിപിച്ചപോലും നീ എന്നെ ഓര്ത്തു വിളപിച്ചപൊലും ഒരിക്കല്‍ പോലും നിന്റെ ഹൃദയത്തെ തണുപ്പിക്കുവാന്‍ എനിക്കായില്ല... ഒടുവില്‍ നിനെയും തനിച്ചാക്കി ഞാന്‍ വിട പറയുമ്പോള്‍ ഒരു കുഞ്ഞിനെ പോലെ നീ എന്നെ നോക്കി നിന്നപ്പോളും എനിക്ക് നിനക്കായ് നല്‍കുവാന്‍ എന്റെ കണ്ണുനീര്‍ മാത്രമെ ബാക്കിയുള്ളൂ ...
കാരണം അത്രയ്ക്ക് നീ എന്നെ സ്നേഹിച്ചിരുന്നു...കാലവും ദൂരവും നമ്മളെ വേര്‍പെടുത്താന്‍ ശ്രമിക്കുമ്പോളും എന്നും നമ്മുടെ പ്രണയം തേജസോടെ നിലനില്കണം .... ഈ മാറ്റം നമ്മുടെ ബന്ധു സമൂഹത്തിനു ആവിശ്യം ആണെന്ന തിരിച്ചറിവില്‍ എന്റെ ഈ മാറ്റത്തെ ഉള്‍ക്കൊണ്ട്‌ പ്രതീക്ഷയുടെ മരുപച്ച തേടി നിയും അടുത്ത ജന്മത്തില്‍ ജീവിതം ആര്‍കും അടിയറവു വെക്കാതെ എന്റെ കൂടെ ഉണ്ടാകുമെന്ന ലക്ഷ്യത്തോടെ ഞാനും എന്റെയി പുതിയ ജീവിതത്തില്‍ ദിശ അറിയാതെ നീങ്ങുന്നു....

ജിഷാദ്‌ ക്രോണിക്‌.....

16 July 2009

എന്റെ പ്രിയ കൂട്ടുകാരി

ഇതു എന്റെ സുഹൃത്ത് എന്റെ ഡയറിയില്‍ എനിക്ക് വേണ്ടി കുറിച്ച അവളുടെ സ്നേഹത്തില്‍ പൊതിഞ്ഞ വാക്കുകള്‍ അവള്‍ ഒരു സമ്മാനമായി എനിക്ക് ഡയറിയില്‍ കുറിച്ചു തന്നു....അന്നും എന്നും അവള്‍ എന്റെ സ്വന്തം കൂട്ടുകാരിയായി എന്റെ മനസ്സില്‍ ഉണ്ടേ... ഇപ്പോള്‍ അവള്‍ കല്യണം കഴിഞ്ഞു രണ്ടു മൂന്ന് കൊച്ചുങ്ങള്‍ ആയി സുഖം ആയി ജീവിക്കുന്നു ........


എന്റെ ഉണ്ണിക്കു....
ഇന്നു നാം കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ നിന്നും വിട വാങ്ങുകയാനല്ലോ... ജിഷാദ്‌.... ഈ നിമിഷത്തില്‍ ഞാന്‍ എന്താ കുട്ടിയോട് പറയാ....ഒരു പാടു മുന്നേ പരിച്ചയപെടുവാന്‍ അവസരം ഉണ്ടയെങ്ങിലും കുറച്ചു മുന്പേ ആണല്ലോ എനിക്ക് നിന്നെ മനസിലായത് , ഇതു എന്റെ എനിക്ക് പിറക്കാതെ പോയ സഹോദരന്‍ ആണ്. പക്ഷെ...... ജിഷാദ്‌, ഞാന്‍ ഉണ്ണിയെ ഒരു പാടു ദേഷ്യം പിടിപിച്ചിട്ടുണ്ട്.... ഒരു പാടു വേദനിപ്പിച്ചിട്ടുണ്ട്.... പിന്നെ ഒരുപാടു "മിസ്കാള്‍" ചെയ്തു കളിപ്പിച്ചിട്ടുണ്ട്, എല്ലാം വെറുതെ ഒരു തമാശക്ക് അതിലുപരി എന്റെ കുട്ടിയോടുള്ള സ്നേഹം കൊണ്ടു.പിന്നെ ഇവിടെ നിന്നു ക്ലാസ്സ് കഴിഞ്ഞു പോയതിനു ശേഷം എവിടെ വെച്ചു കണ്ടാലും ചിരിക്കാന്‍ മറക്കരുത്‌ ,സംസാരിക്കാന്‍ കിട്ടുന്ന ചാന്‍സ് വളരെ വിരളമായിരിക്കും..

ജിഷാദ്‌... നി ഉയരങ്ങളിലേക്ക് പരന്നു കൊണ്ടിരികുമ്പോള്‍ ഈ പാവം എന്നെ ഒരിക്കലും മറക്കരുത്‌. ഉണ്ണി ..... ആകാശത്തിലെ നക്ഷത്രങ്ങളും ഭൂമിയിലെ മണല്‍ തരികളും തമ്മില്‍ ഉള്ള അകലം പോലെയാകുമോ നമ്മള്‍ തമ്മിലുള്ള സ്നേഹബന്ധം എന്ന് ഞാന്‍ ഭയപെടുന്നു. ഇനിയൊരു പുനര്‍ജ്ജന്മം ഉണ്ടെങ്കില്‍ എനിക്കെന്റെ സഹോദരനായി ജിഷാദ്‌ മോനേ കിട്ടുവാനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു....
പിന്നെ... നിസ്കാരം കൃത്യം ആയി നിര്‍വഹിക്കണം ,ഉപദേശിക്കുന്നത് ഇഷ്ടം അല്ല എന്നറിയാം എന്നാലും ..... നിന്റെ പ്രാര്‍ത്ഥനയില്‍ എന്നെയും ഉള്‍പെടുത്തണം ...വീണ്ടും ഞാന്‍ പറയുകയാണ്‌ ...എന്നെ മറക്കരുത്‌.......

ജിഷാദ്‌..... ഈ കുറിപ്പില്‍ നിന്നും വിരാമം ഇടുവാന്‍ തോന്നുന്നില്ലല്ലോ, ഈ ദിവസം എന്റെ ഓര്മ ചെപ്പില്‍ എന്നും ഉണ്ടായിരിക്കും, എന്റെ ഉണ്ണിയുടെ വീട്ടില്‍ സന്ദര്‍ശിച്ചത് ഒരിക്കലും മറക്കാന്‍ ആവുകയും ഇല്ല.

ഉണ്ണി.... പിന്നെ..... ആ ത്രീ ഡി വെച്ച മുഖം ഞാന്‍ ഒരിക്കലും മറക്കുകയില്ലട്ടോ. ഉപരിപടനത്തിനായി പോകുകയാണല്ലോ, അഷിര്‍വതിക്കാന്‍, അനുഗ്രഹിക്കാന്‍ ഞാന്‍ അര്‍ഹയല്ല-എങ്ങിലും എന്റെ ചക്കകുരുവിനോട് എന്റെ സര്‍വവിധ ഭാവുകങ്ങളും ഉണ്ടായിരിക്കും.

ജിഷാദ്‌... നമുക്കു പിരിയുവാന്‍ സമയം ആയി ഇനി ഒന്നിച്ചിരുന്നു ( മുകളില്‍ കൊടുത്ത ഫോട്ടോ അവള്‍ വരച്ച കമ്പ്യൂട്ടര്‍ റൂമിലെ അവളുടെയും എന്റെയും ഫോട്ടോ ആണ്) പഠിക്കുവാന്‍ കഴിയുമോ ? എത്ര സമയം വേണമെങ്ങിലും ഇരുണോ , എന്റെ സമയത്ത് കമ്പ്യൂട്ടര്‍ തരണം എന്ന് പറഞ്ഞു നിന്നെ ഒരിക്കലും ഞാന്‍ ദേഷ്യം പിടിപ്പിക്കിലട്ടോ.. പിന്നെ നിന്റെ ബുക്ക്‌ " ഞാന്‍ ഒരു കാര്യം പറയട്ടെ , എന്റെ ജിഷാദ്‌ എന്ത് സ്വപ്നം കണ്ടാലും അത് യഥാര്‍ത്ഥ്യം ആകുമല്ലോ ....അതുപോലെ ആ അപൂര്‍വമായ നഷ്ടപെട്ട നിന്റെ ബൂകിനെ ഒന്നു സ്വപ്നം കണ്ടു നോക്ക് അപ്പോള്‍ അറിയാം യഥാര്‍ത്ഥ്യം ......

ഇനി ഞാന്‍ വിടപരയട്ടെ ......വീണ്ടും ഞാന്‍ പറയുന്നു ..... എന്നെ മറക്കല്ലേ .......

എന്ന് സ്വന്തം

നിന്റെ പ്രിയ കൂട്ടുകാരി...

പൊടിമീശ


ഇതു എന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരി എന്നെ കളിയാക്കി ഏഴ് വര്ഷം മുന്പേ എഴുതിയ വരികള്‍ .


വല്യുപ്പക്ക് ഉണ്ടേ വെളുത്ത മീശ...
കുഞ്ഞുപ്പക്ക് ഉണ്ടേ കറുത്ത മീശ...
ഇക്കാക്ക്‌ ഉണ്ടേ കൊമ്പന്‍ മീശ...
ഇത്താക്ക് ഉണ്ടേ പൊടി മീശ....
ആനനെന്നാലും ഇല്ലല്ലോ എന്‍ ജിഷാദ്‌ മോന്....
പേരിനു പോലും ചെരുമീശ.

15 July 2009

സ്നേഹം സത്യമാണ്

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നി എനിക്ക് തന്ന സ്നേഹം മാത്രമായിരുന്നു....
ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു.... എന്റെ ജീവിതത്തില്‍ ഇത്രയും എന്നെ സ്നെഹിച്ചതിനു
നിന്നെ കണ്ടു മുട്ടുന്നതിനു മുന്നേ ഞാന്‍ ഒരിക്കലും സ്നേഹം തിരിച്ചരിഞ്ഞില്ലായിരുന്നു... നിന്റെ സ്നേഹം എന്റെ ഹൃദയത്തില്‍ തലോടിയപ്പോലും ആദ്യം ഞാന്‍ അറിഞ്ഞില്ലായിരുന്നു .
ഇന്നു നി എന്നെ എല്ലാം കാണാന്‍ പഠിപ്പിച്ചു.....
എല്ലാം മനസിലാക്കാന്‍ നി എന്നെ പഠിപ്പിച്ചു
ഒരു പുതിയ ജീവിതവും നി എനിക്ക് തന്നു.
അത് എന്റെ ജീവിതത്തെ ഒരു പാടു സന്തോഷിപ്പിച്ചു.
പിന്നെ ഞാന്‍ നിന്നെ സ്നേഹിക്കാനും നിന്റെ സ്നേഹം തിരിച്ചു കിട്ടാനും ആണ് കൊതിച്ചിരുന്നത്..
ചിലപ്പോള്‍ നിന്നെ ഒന്നു കാണാന്‍ കൊതിതോന്നാര്‍ ഉണ്ടേ ....
ആ കൊതി വേദന മാറാത്ത ഒരു നൊമ്പരമായി തോന്നരുണ്ടേ ...
പക്ഷെ നിന്റെ ഹൃദയം എന്റെ കൂടെ ഉള്ളപ്പോള്‍ എന്റെ മനസ് നിറയെ സന്തോഷം മാത്രമായിരുന്നു..
എന്റെ സങ്ങടങ്ങളെ നി നിന്റെ മധുര വാക്കുകളാല്‍ എനിക്ക് ശക്തി പകര്‍ന്നു തന്നു...
എന്റെ ഹൃദയം പ്രണയത്തിന്റെ അര്‍ത്ഥത്തിനായി കൊതിക്കുമ്പോള്‍
നിന്റെ സ്നേഹം എന്നെ ശരിക്കുള്ള സ്നേഹം മനസിലാക്കി തന്നു....
നി ഇല്ലാതെ എന്റെ ജീവിതത്തില്‍ എനിക്ക് സന്തോഷം ഇല്ല
നി ഉള്ളപോള്‍ എന്റെ ജീവിതം മുഴുവന്‍ ആശകള്‍ ആണ്
നി ഉള്ളപോള്‍ എന്റെ സ്വപ്‌നങ്ങള്‍ യഥാര്തമാകുന്നു.
നി എന്നെ നിന്‍ കൈകളില്‍ ചേര്ത്തു പിടിക്കുമ്പോള്‍ ഒരിക്കലും എനിക്ക് അകലാന്‍ തോന്നാര്‍ ഇല്ല....
കാരണം നിന്റെ സന്തോഷം ആണ് എന്റെ ജീവിതം...

09 July 2009

പിറന്നാള്‍ സമ്മാനത്തിന്റെ ഓര്‍മ്മക്കായി



2008 സെപ്റ്റംബര്‍ എട്ടു . അന്നാണ് എനിക്ക് ഇരുപത്തി അഞ്ചു വയസ്സു തികയുന്ന എന്റെ ജന്മദിനം. എന്നത്തേയും പോലെ തന്നെ ഞാന്‍ എന്റെ റൂമില്‍ നിന്നും കുളിച്ചു ഒരുങ്ങി എന്റെ ജന്മദിനം ആണെന്ന ഓര്‍മ്മ എനിക്കപ്പോള്‍ ഉണ്ടായിരുന്നില്ല , എന്നെത്തെയും പോലെ തന്നെ ഞാന്‍ അര മണികൂര്‍ നേരം വൈകി തന്നെ അന്നും ഓഫീസില്‍ എത്തി ,വന്നു എന്റെ സിസ്റ്റം ഓണ്‍ ചെയ്തു എനിക്ക് വന്നതായ എല്ലാ മെയില്‍ നോക്കി അതിന് ശേഷം ഞാന്‍ എന്റെ പണിയിലേക്ക്‌ കടന്നു ഞാന്‍ അന്ന് വളരെ തിരക്കിലായിരുന്നു അതിനിടയില്‍ എന്റെ രണ്ടു മൂന്നു സുഹൃത്തുക്കള്‍ എന്നെ വിളിച്ചു ആശംസകള്‍ നേര്‍ന്നു ,എന്റെ എല്ലാം എല്ലാം ആയിരുന്ന എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു ആശംസകള്‍ നേര്‍ന്നപ്പോള്‍ ആയിരുന്നു ഞാന്‍ കൂടുതല്‍ സന്തോഷിച്ചതു... എന്നെ ആദ്യം വിളിച്ചു കൃത്യം പന്ത്രണ്ട് മണിക്കു ആശംസകള്‍ നേര്‍ന്നതും അവള്‍ തന്നെയായിരുന്നു.

ഇടക്കിടക്കെ വരുന്ന മൊബൈല്, ലാന്‍ഡ്‌ ഫൊണുകളില്‍ ഞാന്‍ വളരെ തിരക്കിലായിരുന്നു മറുപടി നല്‍കിയിരുന്നത്‌ , ഇടക്കിടെ എന്റെ ബോസ്സ് വിളിക്കുന്നുണ്ട് അദ്ധേഹത്തിനു വേണ്ടതായ കാര്യങ്ങള്‍ ഞാന്‍ ചെയ്തു കൊടുത്തു.അദ്ദേഹം ഒരു പതിനൊന്നു മണിയോടെ പൊറത്ത് പോയ സമയം ഞാന്‍ രാവിലെ പതിവുള്ള എന്റെ ബര്‍ഗര്‍ കഴിച്ചു കൊണ്ടു എന്റെ സീറ്റില്‍ ഇരിക്കുമ്പോള്‍ ഏവരേയും ഞെട്ടിച്ചു കൊണ്ടു കൊറിയര്‍ ബോയ്‌ ഒരു ബൊക്കയും ആയി കടന്നു വരുന്നു ( ഞാന്‍ മേലെ കൊടുത്തിട്ടുള്ള ഫോട്ടോ ആണ് അന്ന് എനിക്ക് കിട്ടിയ സമ്മാനം ) ഒന്നു രണ്ടു ഓഫീസ് കഴിഞ്ഞു വേണം എന്റെ ഓഫീസില്‍ കടക്കാന്‍ അത് കൊണ്ടു തന്നെ അയാള്‍ എന്റെ പേരു അന്വെഷിച്ചു എന്റെ സീറ്റില്‍ വന്നു എനിക്ക് ആശംസകള്‍ തന്നു ഒപ്പം ഈ ബൊക്കയും എനിക്ക് തന്നു , ഞാന്‍ ആകെ തരിച്ചു നിന്നു , എന്റെ ഓഫീസില്‍ ഉള്ളവര്‍ എല്ലാം എന്നെ വട്ടം കൂടി ചോതിച്ചു ആരാണ് അയച്ചേ എന്ന്നു നോക്കാം, ഒരു രക്ഷയും ഇല്ല എനിക്ക് ആകെ ചമ്മല്‍ ആണോ ഭയം ആണോ , ആരാണ് അയച്ചേ എന്നറിയാം ഉള്ള തിടുക്കമാണോ എന്നറിയില്ല ഞാന്‍ ആകെ തളരുന്നെ പോലെ എനിക്ക് തോന്നി...അതിനിടയില്‍ ഞാന്‍ ഒരുപാടു ആലോചിച്ചു ആരായിരിക്കും എന്നെ ശരിക്കും വിസ്മയിപ്പിച്ച വ്യക്തി ? ഞാന്‍ ആകെ തരിച്ചു നിന്ന്നു. ബാഗ്യം ബോസ്സ് ഉണ്ടായിരുന്ന സമയത്തായിരുന്നു എങ്കില്‍ ഞാന്‍ ശരിക്കും ഒന്നു ചൂളിയേനെ .അദ്ധേഹത്തിന്റെ ചോദ്യത്തിന്റെ മറുപടിക്കായി ഞാന്‍ ശരിക്കും വലഞ്ഞേനെ .പിന്നെ ഞാന്‍ ബൊക്ക എടുത്തു എന്റെ അടുത്ത സീറ്റില്‍ വെച്ചു അതില്‍ തന്നെ നോക്കിയിരുന്നപോള്‍ അതില്‍ എന്തോ എഴുതിയപോലെ എനിക്ക് തോന്നി ... തുറന്നു നോകിയപ്പോള്‍ ആശംസകള്‍ എഴുതിട്ടുണ്ട് പക്ഷെ ആരാണ് എന്ന് എഴുതിയിട്ടില്ല... അപ്പോളാണ് എന്റെ മൊബൈല് ശബ്ദിച്ചത് ...ഞാന്‍ എടുത്തു നോക്കിയപ്പോള്‍ അപ്പുറത്ത് നിന്നും ഒരു കൊഞ്ചലോടെ അവള്‍ എന്നോട് പറഞ്ഞു " എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ " അതോടെ ഞാന്‍ ശരിക്കും ശാസം വിട്ടു , എന്നിട്ട് ചെറിയ പരിഭവത്തോടെ പറഞ്ഞു നി എന്നെ ശരിക്കും വിസ്മയിപിച്ചു ഞാന്‍ ശരിക്കും ചമ്മി പോയി ഇവിടെ എന്ന്... അപ്പോള്‍ അവള്‍ പറഞ്ഞു ...ഞാന്‍ ഇതു പ്രതീക്ഷിച്ചു കൊണ്ടാണ് ഇങ്ങനെ നിന്നോട് പറയാതെ അയച്ചേ എങ്ങനെ ഉണ്ടേ എന്റെ സമ്മാനം എന്ന് ? അപ്പോള്‍ ആണ് ഞാന്‍ ശരിക്കും ഒന്നു ശ്വാസം വിടുന്നെ.

എനിക്ക് ആളെ മനസിലായി എങ്കിലും ഞാന്‍ അയച്ച ആളെ അറിയാത്ത പോലെ ഓഫീസില്‍ പറഞ്ഞു " ആരാണാവോ അയച്ചേ എനിക്ക് അറിയില്ല ഇതില്‍ എഴുതിയിട്ടും ഇല്ല എന്ന്"...... ഇപ്പോള്‍ എനിക്ക് ആ സമ്മാനം തന്ന വ്യക്തി എന്റെ കൂടെ ഇല്ല ഇനി ഒരു ജന്മദിനത്തില്‍ ഇതു പോലെ അയകുമോ എന്നും എനിക്ക് അറിയൂല . എങ്കിലും ഞാന്‍ ശരിക്കും സന്തോഷിച്ച എന്റെ ഒരു പിറന്നാള്‍ ആയിരുന്നു എന്റെ ഇരുപത്തി അഞ്ചാം ജന്മദിനം . ഇതു ചിലപ്പോള്‍ എനിക്ക് ആ സമ്മാനം തന്ന വ്യക്തി വായിക്കുന്നുണ്ടാകും അവള്‍ ക്കായി ഞാന്‍ പറയുന്നു... എന്നെ ഇത്രക്കും അധികം സന്തോഷിപ്പിച്ച എന്റെ ആ ആളിന് എന്റെ വക ആയിരം ആയിരം ജന്മദിനം ആഘോഷിക്കുവാന്‍ വേണ്ടി ഞാന്‍ എന്നും പ്രാര്‍ത്ഥിക്കും.


ഇതു പറയുമ്പോള്‍ എന്റെ കണ്ണുകള്‍ ഈറണ്‍ അണിയുന്നുണ്ട് കാരണം അത്രക്കും എനിക്ക് പ്രിയപ്പെട്ടതായിരുന്നു അവള്‍ ,ഞാന്‍ കരുതിയത്‌ ഒരിക്കലും അവര്‍ എന്നെ വിട്ടു പോകില്ല എന്നാണ് എന്നും എന്റെ ജന്മദിനത്തില്‍ ഇതു പോലെ കുസൃതികള്‍ ആയി എന്റെ കൂടെ ഉണ്ടാകും എന്നാണ് ,എന്നാല്‍ അവള്‍ എന്നില്‍ നിന്നും എത്രയോ അകലെയാണ് ..... എന്നാലും ആ മനസ് മുഴുവന്‍ ഞാന്‍ ആണെനു എനിക്ക് അറിയാം ..... എനിക്ക് വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കും എന്നും അറിയാം .... എങ്കില്ലും എവിടെയോ ഒരു വേദന ഞാന്‍ ശരിക്കും അനുഭവിക്കുന്നു.... നോക്കിക്കോ അന്ന് ഞാന്‍ ചമ്മിയത് എനിക്ക് മാത്രേ അറിയൂ, അത് ആലോചിക്കുമ്പോള്‍ ഇപ്പോളും എന്റെ ഹാര്‍ട്ട്‌ പട പട അടിക്കുന്നെ എനിക്ക് ശരിക്കും കേള്ക്കാം , ഞാന്‍ അന്ന് സന്തോഷിച്ചു കാണാന്‍ വേണ്ടിയായിരുന്നു അവള്‍ എനിക്ക് ഇങ്ങനെ ഒരു പണി തന്നെ, മാത്രം അല്ല എന്നോടുള്ള സ്നേഹം കൊണ്ടും. എന്നിട്ട് ഞാന്‍ ആ സമ്മാനം എന്റെ വില്ലയില്‍ കൊണ്ടു പോയി രണ്ടു മൂന്ന് ദിവസം കൊണ്ടു വെച്ചു അവിടെ എല്ലാര്‍ ക്കും അറിയാരുന്നു അത് എനിക്ക് ആര് തന്നതാണെന്ന് .രണ്ടു ദിവസത്തിന് ശേഷം അത് ഉണങ്ങുവാന്‍ തുടങ്ങി അത് കണ്ടപ്പോള്‍ എനിക്ക് ശരിക്കും സങ്കടം വന്നു... അത് തന്ന ആളുടെ അനുവാതത്തോട് കൂടി ഞാന്‍ അത് മനസ്സില്ലാ മനസോടെ അത് ഉപേക്ഷിച്ചു ....അടുത്ത ജന്മദിനത്തില്‍ അതിനെക്കാള്‍ നല്ലത് അവരില്‍നിന്നും പ്രതീക്ഷിച്ചു കൊണ്ടു ... .. കിട്ടുമോ ആവോ? ഹാ കണ്ടറിയാം അല്ലെ ?

പ്രിയേ ഞാന്‍ കാതോര്‍ക്കുന്നു നിനക്കായ്


എന്റെ സ്നേഹത്തെ കാണാതെ പോയ നിന്നെ ഞാന്‍
ഇന്നും പ്രണയിക്കുന്നു
ഈ മരുപ്പച്ചയില്‍ നിന്നെ ഓര്‍ ത്തു ഞാന്‍ വിലപിക്കാത്ത ഒരു രാത്രി പോലും ഇല്ല.
ഉച്ചവെയിലിന്റെ കാഠിന്യത്തിലും ....
മരംകോച്ചുന്ന തണുപ്പിലും എന്നും നിന്നെ ഞാന്‍ എന്‍ ഹൃദയത്തില്‍ ചേര്‍ത്തു പിടിക്കാര്‍ ഉണ്ടേ
വെയിലത്ത്‌ ചുരത്തുന്ന എന്‍ വിയര്‍പ്പുകളില്‍ പോലും നീ മാത്രമെ ഉള്ളു‌
തണുത്തു വിറയ്ക്കുന്ന എന്‍ ഹൃദയത്തില്‍ നിനക്കു മാത്രമെ ഞാന്‍ തുറന്നു തന്നു
എന്നും ഞാന്‍ പ്രണയ പരവശനായി നിന്നെ പുണരാന്‍ കൊതിക്കുന്നു
പ്രാണപരവശനായി ഞാന്‍ നിന്‍ അരികില്‍ വരുമ്പോള്‍
നിന്‍ മിഴികളിലും നിന്‍ ചുണ്ടിലും നിന്‍ ചുടി നിശ്വാസത്തിലും വിടരുന്നത് എന്നും ഒരു മൌനം മാത്രം
എന്‍ പ്രിയയെ ഇനി ഞാന്‍ വരില്ല ഒരിക്കലും
നിന്നെ താരാട്ട് പാടി ഉറക്കുവാന്‍..... ഒരു കാവലാളായി എന്‍ കണ്ണീര്‍ തുള്ളികളില്‍ ഒരു ചെറു ചിരിയുമായി നിന്നെ തഴുകി ഉറക്കുവാനായി ഒരിക്കലും ഞാന്‍ വരുകില്ല...
അറിയുന്നു എന്തിനി മൌനം നിന്നില്‍ ഇന്നു.......
എല്ലാം നിന്‍ സ്നേഹത്തിന്‍ പ്രതികാരം ആണെന്ന് ....
അറിയുന്നു ഞാന്‍ നിന്നിലെ കന്നുനീരില്‍നിന്നു....
എങ്ങിലും ഞാന്‍ കാതോര്‍ ക്കുന്നു ......
നിയെന്നെ തിരിച്ചു വിളിക്കുമെന്ന്.....
പ്രിയേ ഞാന്‍ വിട പറയും മുന്നേ......

05 July 2009

തിരികെ നീ എന്നെ വിളിച്ചിരുന്നെങ്കില്‍


അറിയുന്നു ഇന്നു ഞാന്‍ നിന്നുടെ വിരഹം
അറിയുന്നു ഞാന്‍ നിന്നുടെ സ്നേഹം
ഒരിക്കലും കിട്ടില്ല എന്നറിഞ്ഞിട്ടും നീ
ഒരുപാടു എന്നെ സ്നേഹിച്ചിരുന്നു
ഒരു താങ്ങലയും തലോടലായും
ഓരോ രാവും പകലും നീ
എനിക്കായി നീക്കിവെച്ച ദിവസങ്ങളില്‍ ഞാന്‍
നിനക്കായ് നല്കിയ സ്നേഹ പുഷ്പങ്ങള്‍
ഇനി ഒരിക്കലും നല്‍കുവാന്‍ ആകില്ല എന്നറിഞ്ഞിട്ടും
എന്തിന് നിയെന്നെ സ്നേഹിച്ചിരുന്നു
ഒരികലെങ്കിലും നീ ഒരു വാക്ക് വിളിച്ചിരുന്നെങ്കിലും
എന്നേക്കുമായി എന്‍ ജീവനെ നല്‍കിയേനെ
നിനക്കു മാത്രമായി ഞാന്‍ നല്‍കിയേനെ
ഒരു പാടു കാത്തു ഞാന്‍ നിന്നുടെ വിളികേള്‍ക്കാന്‍
ഇന്നും ഞാന്‍കൊതിക്കുന്നു
തിരികെ നി എന്നെ വിളിച്ചിരുന്നെങ്കില്‍ എന്ന്.

04 July 2009

കാത്തിരിപ്പു നിനക്കായ് ഞാന്‍




പ്രണയിനി ഇനിയും നി വൈകുവതെന്തേ....
എന്‍ ചാരത്തണയുവാന്‍ നി വൈകുന്നതെന്തേ....
കാത്തിരിപ്പു ഞാന്‍ നിനക്കായ് മാത്രം....
പോയനാള്‍ മുതല്‍ നിന്നെയും തേടി....

ഏകാന്തമായി ഞാന്‍ പാടുന്ന വിരഹ ഗീതം....
കേള്‍കാതെ നീഎവിടെ പൊയ് മറഞ്ഞു...
വേധനയുല്ലൊരു കാത്തിരിപ്പിനൊടുവില്‍...
വരുമെന്ന് കരുതുന്നു നിയെന്‍ ചാരത്തണയുവാന്‍....
ഒരു കുളിര്‍ കാറ്റായി നീയെന്‍ ചാരെ വരുമോ...
നിന്നുടെ കാലൊച്ച കേള്‍ക്കാന്‍ ഞാന്‍ കതോര്‍ത്തിരിപൂ
ഒരു മതുര സ്വപ്നമായി നിയെന്‍ മനസ്സില്‍ വരുമോ....
നിന്‍ കിളി കൊന്ജല് കേള്‍ക്കാനായി ഞാന്‍ കതോര്‍ത്തിരിപ്പൂ....

നീ അറിയാതെ നിന്‍ ഹൃദയത്തെ സ്നേഹിച്ച ഞാന്‍...
നിന്‍ നിഴലായി നില്കുന്നു കണ്ണുനീര്‍ പൊഴിച്ചു.....
മിഴികളില്‍ ഉറയുന്ന നോവിന്റെ ഗദ്ഗദം....
ഒരിക്കല്‍ എങ്ങിലും നീ അറിഞ്ഞിരുന്നുവോ....

നിന്‍ ഓര്‍മ്മകള്‍ എന്നിലൊരു കുളിര്‍ കാറ്റായി തലോടിടുമ്പോള്‍.....
അറിയുന്നു ഞാന്‍ നിയെന്‍ ചാരത്തു ഇല്ലെന്ന്....
നിന്നെ പിരിയാന്‍ കൊതിക്കാത്ത നേരത്ത്......
നിയെന്‍ ചാരെ ഇല്ലെന്ന സത്യം അറിയുന്നു ഞാന്‍ വേദനയോടെ...

എങ്ങിലും നീ വരുമെന്ന് കരുതുന്നു .....
ഒരു സുന്ദര സ്വപ്നമായ് എന്‍ അരികില്‍....
അതിനായി ഇന്നും കാത്തിരിപ്പൂ നിനക്കായ് ഞാന്‍....
ഏകനായി നിനക്കായ് ഞാന്‍ കാത്തിരിപ്പൂ...

ജിഷാദ്‌ ക്രോണിക്‌.......

30 June 2009

അകലുകയാണോ നീ എന്നെ തനിച്ചാക്കി


അറിയുന്നു ഇന്നു ഞാന്‍ ആ‍ ദുഖസത്യം....
നി എന്നെ വിട്ടു അകലുകയാണെന്ന്...
രാവുകളില്‍ നിന്നെ കുറിച്ചുള്ള ഓര്‍മകളില്‍ .....
വിരഹം മഴയായി പെയ്യുമ്പോള്‍...
മരിക്കുന്നു ഞാന്‍ നിന്‍ ഓര്‍മകളില്‍.....
നിന്‍ സ്വരം എന്നും കേട്ടുറങ്ങുന്ന എനിക്ക്...
കഴിയില്ല ഇനിയെന്നും നിന്നില്‍ അലിയാന്‍.....
നിന്‍ ചിരി കേട്ട് ഉണരുന്ന എന്‍ പുലര്‍വേളകള്‍...
ഇനിയെന്നും എന്‍ സ്വപ്നമായി മാറുമല്ലോ....
അകലരുതേ നി എന്‍ പ്രിയയെ....
എന്നെ തനിച്ചാക്കി നി മായരുതേ.....
മനസിന്റെ വേദന മാറുവാന്‍ ആയി...
ചോതിച്ചു ഞാന്‍എന്‍ പ്രിയയോടു.....
പോകുവാന്‍ ആകുമോ നിനക്കു....
എന്നെ തനിച്ചാക്കി അകലുവാന്‍ ആകുമോ...
അറിയില്ല എന്ന ദുഃഖസത്യം.......
അറിയുന്നു ഞാന്‍ ആ മാത്രയില്‍.....
എങ്കിലും എന്റെ അവസാന ശ്വാസം..
ചൊല്ലുന്നു അവളോട്‌ കാതില്‍ മെല്ലെ....
പിരിയില്ല നിന്നെ ഞാന്‍ ഒരിക്കലും....
എന്‍ ഹൃദയത്തില്‍ നിന്നെ ഞാന്‍ കാത്തു വെക്കും.....
എന്‍ മരണം വരെ ഞാന്‍ കാത്തു വെക്കും.....

29 June 2009

തകര്‍ന്ന എന്‍ ഹൃദയം


ഞാന്‍ ഒരിക്കലും മറക്കുകില്ല.....
നമ്മള്‍ തമ്മില്‍ ഉണ്ടായിരുന്ന ദിവസങ്ങള്‍.....
നി എന്റെ എല്ലാം ആയിരുന്ന ദിവസങ്ങള്‍.....
എന്റെ മനസ്സ് എല്ലാപ്പോലും പറയുമായിരുന്നു....
നി എന്റെ സ്വന്തം ആകുമെന്ന്.....
പക്ഷെ... ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു അതെല്ലാം വെറും സ്വപ്‌നങ്ങള്‍ മാത്രം ആയിരുന്നു എന്ന്.........
എനിക്ക് നിന്നോടുള്ള സ്നേഹം ഒരിക്കലും മായുകില്ല....
ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നു ആ ദിവസം മായിച്ചു കളയുവാന്‍ പറ്റിയിരുന്നു എങ്കില്‍....
ആ ഒരു ദിവസം ഞാന്‍ നിന്റെ കൈകള്‍ വിട്ടതും....
ഞാന്‍ ഒരിക്കലും ആലോചിച്ചിട്ടില്ല ആ ഒരു പ്രവര്‍ത്തിയുടെ വിഷമം....
അതായതു ഞാന്‍ ഒരു ദിവസം നോക്കി നില്‍കെ നി വേറെ ഒരാളുടെ ആയി മാറുന്നത്.....
ആ കാഴ്ചകള്‍ എന്റെ ഹൃദയം തകര്‍ക്കുന്നു...
ഇപ്പോള്‍ എനിക്ക് തോന്നാര്‍ ഉണ്ടേ നി എന്നെ കുറിച്ചു ആലോചിക്കാര്‍ ഉണ്ടോ എന്ന്.....
അതോ ഞാന്‍ നിനക്കു വെറും ഒരു അന്ന്യന്‍ ആണോ ആള്‍ കൂട്ടത്തിനിടയില്‍ ....
ഞാന്‍ ആ ഒരു ദിവസത്തിനായി കാത്തിരിക്കുന്നു...
എല്ലം തിരിച്ചു എടുക്കുന്ന ആ ഒരു ദിവസത്തിനായി.....
പക്ഷെ ഞാന്‍ ഇപ്പോള്‍ മൌനം പാലിക്കുന്നു...
എല്ലാ ദിവസങ്ങളും... നമ്മള്‍ ഒരുമിച്ചുണ്ടായ ദിവസങ്ങള്‍ ഓര്‍ത്തു....
ഒരു ദിവസം എന്റെ സ്നേഹം ശക്തം ആകുന്നു...
നിനക്കും ഒരു ദിവസം അങ്ങനെ തോന്നും എന്ന് ഞാന്‍ കരുതുന്നു....
എന്നിട്ട്‌ നി എന്റെ തകര്‍ന്ന ഹൃദയം കൂട്ടി ചേര്‍ക്കുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു....

25 June 2009

നിനക്കായ് മാത്രം


നിനക്കായ് മാത്രം നല്‍കാം എന്‍ സ്നേഹം....
നിനക്കായ് മാത്രം പങ്കുവെക്കാം......
ഇതുവരെ തോന്നാത്ത... ആര്‍കും നല്‍കാത്ത എന്‍ സ്നേഹം.....
നിനക്കായ് മാത്രം ഞാന്‍ പങ്കുവെക്കാം.......
ഇതുവരെ കണ്ട കിനാവുകള്‍ എല്ലാം......
നിനക്കു മാത്രം ഞാന്‍ പങ്കു വെക്കാം......
ഇതുവരെ കേള്‍കാത്ത പാട്ടുകള്‍ എല്ലാം ഞാന്‍ ......
നിനക്കായ് മാത്രമായി പാടാം ഞാന്‍.......
ഇതുവരെ ഇല്ലാത്ത സ്നേഹത്തില്‍ മധുരം ഞാന്‍....
മതിവരുവോളം ഞാന്‍ നുകര്‍നിടാം....
ആര്‍കും നല്‍കാതെ... ആരും കാണാതെ നുകര്‍ നീടാം ......
ഇതുവരെ ചൊല്ലിയ വാക്കുകള്‍ എല്ലാം ഞാന്‍......
കണ്ട കിനാവുകള്‍ ആയിരുന്നു......
ഒരിക്കല്‍ എങ്ങിലും ഈ കിനാവുകള്‍ എല്ലാം....
നിനക്കായ് മാത്രം ഞാന്‍ പങ്കുവെക്കാം....
നിനക്കായ് മാത്രം ഞാന്‍ പങ്കുവെക്കാം......

മൗനം


എനിക്ക് നിന്നെയും നിനക്കു എന്നെയും....
ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല എന്ന സത്യം.....
അറിയാതെ പറയാതെ.... ഒരു തേങ്ങലോടെ ഞാന്‍ യാത്രയായി.......
കണ്ണുനീര്‍ തൂകുന്ന നിന്റെ യാത്ര പറച്ചിലിനൊടുവില്‍...
എപ്പോളോ ഞാന്‍ ഒന്നു തേങ്ങി......
എത്ര ഇണങ്ങിനാം.... എത്ര പിണങ്ങിനാം.......
ഈ കൊച്ചു ജീവിതയാത്രയില്‍......
എന്നിട്ടും എന്തെ നി വന്നില്ല എന്‍റെ താരാട്ടു തൊട്ടിലില്‍.....
എന്‍റെ ആരോമലായി.....
ആരോരും അറിയാതെ എന്തിന് നി എവിടെയോ തേങ്ങി നിന്നു....
എന്നെ അകന്നു നി പൊയ് മറഞ്ഞു......

വേര്‍പാട്‌....


മനസ്സുകള്‍ പിരിയുവാന്‍ ശ്രമിക്കുമ്പോളും......
കണ്ണുകള്‍ ഇറനണിയുന്നത് കാണുന്നില്ലയോ...
എന്തിനായിരുന്നു ഇതെല്ലാം....
എല്ലാം ഒരു നിമിഷത്തേക്ക് വേണ്ടി മാത്രം ആയിരുന്നുവോ.....
അറിയില്ല എനിക്കെന്ന മറുപടി കേട്ടു ഞാന്‍ മടുത്തു....
ആരോടും പറയാതെ നിനക്കു വേണ്ടി ഞാന്‍ എല്ലാം സഹിച്ചു.....
എന്നിട്ടും നി എന്നില്‍ നിന്നും അകലുകയായിരുന്നു....
ആരോരും ഇല്ലാതെ നി എന്നെ തനിച്ചാക്കി എവിടേക്കോ നി മാഞ്ഞു പോയി....
നിന്നെയും കാത്തു ഞാന്‍ വിങ്ങുന്ന മനസുമായ് എന്നും ഞാന്‍ കാത്തിരിക്കും.....

23 June 2009

നിനക്കു മാത്രം എന്‍ പ്രണയം


പ്രിയസഖി എന്‍ പ്രണയിനി നിനക്കു മാത്രം എന്‍ പ്രണയം......
അരികില്‍ നി വരുമെങ്കില്‍ നിനക്കു മാത്രം എന്‍ പ്രണയം.....
ഒരിക്കലും തീരാത്ത സ്നേഹത്തിന്‍ മധുരം ഞാന്‍ നിനക്കു മാത്രമായി പങ്കുവെക്കാം...
അരികില്‍ നി വരുമെങ്കില്‍ നിനക്കു മാത്രമായി ഞാന്‍ പങ്കുവെക്കാം...
എത്രയോ ജന്മമായ് അരികില്‍ നി വരുന്നതും കാത്തു....
ഏകനായി നിന്നെയും തേടി ഞാന്‍ ഇരിപ്പൂ...
അരികില്‍ നി എപ്പോളും ഉണ്ടെങ്കില്‍ എന്ന് ഞാന്‍ ..... അറിയാതെ ആശിക്കറുണ്ടെന്നും ....
നിന്നെ ഓര്‍ത്തു ഞാന്‍ കണ്ണുനീര്‍ വാര്‍ത്തപ്പോള്‍....
ആശിച്ചു പോയി ഞാന്‍ നിയെന്‍ അരികില്‍ ഉണ്ടെങ്കില്‍......
പിരിയില്ല എന്നു ഞാന്‍ ആശിക്കറുണ്ടെങ്കിലുമ്
കഴിയില്ല എനിക്ക് സ്വന്തമാക്കുവാന്‍ നിന്നെ.....
പൊഴിക്കില്ല കണ്ണുനീര്‍ നിനക്കായ് ഞാന്‍....
കാരണം അത്രക്ക് ഇഷ്ടമാണ് എനിക്ക് നിന്നെ.

21 June 2009

വിരഹം


ഇന്നലെ ഞാന്‍ ഒരുപാടു ഓര്‍ത്തു...
ഒരു നിമിഷം കാണാതിരുന്നപ്പോള്‍...എന്തിനെന്നറിയില്ല എന്റെ മനസ്സൊന്നു പിടഞ്ഞു...എന്തിനോ വേണ്ടി.... ഒരു നിമിഷം കാണാന്‍ വേണ്ടി കൊതിച്ചു.....
യഥാര്ത്ഥ സ്നേഹത്തിന്റെ തിരിച്ചറിവായിരുന്നു ആ നിമിഷങ്ങള്‍....
ഈ സ്നേഹം ഈ ജന്മം സ്നേഹിച്ചു തീരുമോ എന്നറിയില്ല.....
അത്രയ്ക്ക് സ്നേഹമാണ് എനിക്കന്റെ മുത്തിനെ....
തന്നെ ഞാന്‍ സ്നേഹിക്കുക മാത്രം അല്ല ചെയ്യുന്നത്....
ആര്‍ക്കും വിട്ടു കൊടുക്കാത്ത വിതം സ്നേഹിക്കുകയാണ്....
സ്നേഹം മനസിനെ ദുര്‍ബലമാക്കുന്നു.....
ചില സമയങ്ങളില്‍ തളര്‍ത്തുന്നു......
താന്‍ എന്നെ മനസിലാക്കുന്നില്ല എന്നോര്‍ക്കുബോള്‍.... ഞാന്‍ ആകെ തകര്‍ ന്നു പോകുന്നു.......
ആദ്യം വെറുതെ ഒരു നേരമ്പോക്കിന് മാത്രം ആയിരുന്നു...
പിന്നിട്... താന്‍ പോലും അറിയാതെ..... ഞാന്‍ നിന്നെ സ്നേഹിച്ചു.....
കിട്ടില്ല എന്ന് അറിഞ്ഞിട്ടും..... ആത്മാര്‍ഥമായി തന്നെ....
പിന്നെ പിന്നെ മനസിനെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍....എല്ലാം ഞാന്‍ തുറന്നു പറഞ്ഞു......
അപ്പോഴെല്ലാം..... താന്‍ എന്റെ സ്നേഹത്തിനായി കാത്തു നിന്നില്ല .....
എന്നില്‍ നിന്നും അകന്നുമാറി ആരുടേയോ ചിറകുകളില്‍ ഒളിക്കുകയായിരുന്നു......
ഇപ്പോള്‍ എനിക്കും എന്‍ മനസിനും മാത്രം അറിയുന്ന ഒന്നുണ്ടേ......
എനിക്ക് തന്നെ പിരിഞ്ഞു.....ഒരു നിമിഷം പോലും ജീവിക്കുവാന്‍ കഴിയില്ല എന്ന സത്യം..........

പ്രണയ സാഫല്യം


കാണുമ്പോള്‍ ഒരു കൊച്ചു സ്നേഹം....
ഇന്നലെകളിലെ ഒരു സുന്ദരമായ സ്വപ്നമായ് മാറിയപ്പോള്‍....
നമ്മുടെ ഈ സ്നേഹബന്ധം.... ഓരോ പുലര്‍വേളയിലും .... സന്ധ്യയമാങ്ങളിലും... നമുക്കു മാത്രം സ്വന്തം ആക്കുവാന്‍ ഞാന്‍ നിറഭേദമില്ലാതെ....ആഗ്രഹിക്കുന്നു.....
ഈ വര്‍ണ സുന്ദരമായ കൂട്ടില്‍ താന്‍ മാത്രം ആണ് എന്‍ സ്വന്തം.......
വഴുതി പോകുന്ന പ്രനയത്തെക്കാള്‍.... ഞാനിന്നു കാണുന്നത് നമ്മുടെ ജീവിതം ആണ്....
ഇനിയുള്ള നിമിഷങ്ങളില്‍ ഞാന്‍ പ്രണയിക്കുവാന്‍ മറക്കുകയാണ്...
എന്റെ ഹൃദയത്തില്‍... കൂടുകൂട്ടിയ എന്‍ ഇണക്കിളിയെ സ്വന്തം ആക്കുവാനുള്ള എന്റെ മോഹങ്ങള്‍ പൂവണിയുകയാണ്.

സ്നേഹം


സ്നേഹത്തിന്‍ ഇതളാണ്നിന്‍ ഹൃദയം ....
എന്റെ ദാഹത്തിന്‍ തേനാണ് നിന്‍ ഹൃദയം....
എന്റെ മോഹത്തിന്‍ പൂവാണ് നിന്‍ ഹൃദയം....
എന്റെ ജീവന്റെ സ്പന്തനമാണു നിന്‍ ഹൃദയം.

20 June 2009

ഹൃദയ നൊമ്പരം


എന്റെ മനസ്സില്‍ എന്നോ സ്ഥാനം പിടിച്ച എന്‍ ജീവനേ....
മനസിന്‌ ഏറ്റ വേദനകള്‍ മറക്കുവാന്‍ ശ്രമിക്കുമ്പോളും...
ആ മുഖം മനസിലേക്ക് ഓടിയെത്തുന്നു...
നിഷ്ക്കളങ്കമായ പുഞ്ചിരിയുള്ള ഞാന്‍ സ്നേഹിച്ചിരുന്ന എന്നെ സ്നേഹിച്ചിരുന്ന......എന്‍ ജീവനെ....
ഞാന്‍ നിന്നെ ഇപ്പോളും സ്നേഹിക്കുന്നു.
എന്താണ് നിന്നെ എന്നിലേക്ക്‌ അടുപിച്ചത് എന്നറിയില്ല.....
നിന്നിലെ നിഷ്കളങ്കമായ പുഞ്ചിരി ഞാന്‍ പോലും അറിയാതെ എന്നെ നിന്നിലേക്ക്‌ അടുപിച്ചു...
കഴിയില്ല എനിക്ക് ഇന്നു .....
മായിക്കുവാന്‍ നിന്മുഖം ......
നി അറിയാതെ നിന്നെയോര്‍ത്തു എത്രയോ രാത്രിയില്‍ എന്‍ മനം കണ്ണുനീര്‍ തൂകിയിരുന്നു....
ജീവനേ.... നിന്നോടെനിക്ക് പറയണമെന്നുണ്ടേ....
ജീവനേ... ഞാന്‍ നിന്നെ സ്വന്തം ആക്കുമെന്ന്....
പക്ഷെ.... വേണ്ട...... സ്നേഹിച്ചവര്‍ ക്കെല്ലാം ദുഖം മാത്രം നല്കിയ എനിക്കതിനു കഴിയില്ല എന്‍ ജീവനേ.........
ഈ ദുഖ കണ്ണിയില്‍ നിന്നും നി എങ്കിലും രക്ഷപെടുക ....
കാരണം.... അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് നിന്നെ......
ജനമാന്തങ്ങളില്‍ എന്നോ എനിക്ക് കിട്ടിയ സ്നേഹകുടം ആണ് നി.....
എന്‍ ഹൃദയമേ നി അവളോട്‌ പറയുക .....
നി മാത്രം ആണ് എന്റെ സ്വന്തം എന്ന്........
നി ആണ് എന്‍ സ്വപ്നമെന്നു....
നിസഹായനായ എനിക്ക് നിന്നെ എന്‍ മനസിലിട്ട്‌ തലോലിക്കാനെ കഴിയു...
ജീവനെ... നി എന്നെ സ്നേഹിക്കാതിരുന്നിരുനെങ്കില്‍ ...
ഒഴിച്ച് കൂടാനാവാത്ത എന്‍ ജീവിത യാത്രയില്‍ ....യാത്ര ചോതിക്കുവാന്‍ എനിക്ക് കഴിയില്ല......അത്രയ്ക്ക് ഇഷ്ടമാണെനിക്കുനിന്നെ
യാത്ര പറച്ചിലിനിടയില്‍ എല്ലാവരെയും പോലെ നി ആയിരുന്നു എങ്കില്‍.....
എനിക്ക് ചോതിക്കുവാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ .....
വയ്യ........... നിന്‍ മുഖം എന്‍ മനസ്സില്‍ നിന്നും മായുന്നില്ല..... കാരണം....... അത്രയ്ക്ക് ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു.

പ്രണയം


കടലില്‍ ആഞ്ഞു വീശുന്ന തിരമാലകള്‍ പോലെ....
പ്രകൃതിയില്‍ അലിയും കാറ്റു പോലെ.......
എന്റെ ഹൃദയത്തില്‍ നിന്നെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ മാത്രം ആണ്....
ഇന്നും ... എന്നും... ഇനിയെന്നും...
ഓര്‍ക്കുവാന്‍ കുറച്ചു ഓര്‍മ്മകള്‍ മാത്രം.....
അതില്‍ ദുഖവും സന്തോഷവും നിയെനിക്ക് തന്നു .....
മറക്കുവാന്‍ വേണ്ടി ആരും ആരെയും സ്നേഹിക്കരുത്.....
സ്നേഹം ആത്മാര്‍ ഥമായിരിക്കണം
പ്രണയം സത്യം ആയിരിക്കണം.....
പിടിച്ചു വാങ്ങിയ സ്നേഹത്തിനു സൌദര്യം ഇല്ലെന്നെനിക്കറിയാം
എന്നിരുന്നാലും ..നിന്നെ കുറിച്ചുള്ള ഓരോ നിമിഷങ്ങളും.....സ്വപ്നങ്ങളും കൊണ്ടെന്‍ ജീവിതം സ്വപ്നമായി മാറുകയായിരുന്നു.

ഹാര്‍ട്ട്‌ ബീറ്റ്


കാണുമ്പൊള്‍ തോന്നിയ ഒരു കൊച്ചു സ്നേഹം...
ഇന്നലെകളിലെ ഒരു സുന്ദര സ്വപ്നമായ് മാറിയപ്പോള്‍ ...
നമ്മുടെ ഈ സ്നേഹബന്ധം ഓരോ പുലര്‍ വേളയിലും...
സന്ധ്യായമാങ്ങളിലും നമുക്കു മാത്രം സ്വന്തമാക്കുവാന്‍ ..
ഞാന്‍ നിറബേദമില്ലാതെ ആഗ്രഹിക്കുന്നു...
ഈ വര്‍ ണ്ണ സുന്ദരമായ കൂട്ടില്‍ താന്‍ മാത്രം ആണ് എനിക്ക് സ്വന്തം...
വഴുതി പോകുന്ന പ്രണയത്തേക്കാള്‍ ഞാന്‍ ഇന്നു കാണുന്നത് ..നമ്മുടെ ജീവിതം ആണ്..
നാം ഒന്നിച്ചുള്ള നമ്മുടെ സ്വപ്ന ജീവിതം..
ഇനിയുള്ള നിമിഷങ്ങളില്‍ ഞാന്‍ പ്രണയിക്കുവാന്‍ മറക്കുകയാണ്
എന്റെ ഹൃദയത്തിനുള്ളില്‍ കൂട് കൂട്ടിയ എന്റെ ഇണക്കിളിയെ സ്വന്തമാക്കുവാനുള്ള മോഹങ്ങള്‍ പൂവണിയിക്കുകയാണ്...
ഈ സുന്ദര സ്വപ്നങ്ങളില്‍ തന്റെ മനസ്സ് മാത്രമെ എനിക്ക് വേണ്ടു....
എനിക്ക് താനും തനിക്ക് ഞാനും ...അതാണ്എന്‍ മോഹം...
പ്രാര്‍ത്ഥിക്കാന്‍ അറിയില്ലാ .... പക്ഷേ ... ചില നിമിഷങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു ദൈവം ഉണ്ടെന്നു..... ഉണ്ടെടോ .... ഈ പ്രപഞ്ചത്തില്‍ ... ഒരു ദൈവമേ ഉള്ളൂ ...താനും ഞാനും പ്രാര്‍ഥിക്കുന്ന ഒരേ ഒരു ദൈവവും ആ ദൈവം കൈവിടില്ല എന്ന വിശ്വാസവും .........