27 July 2009

ട്രെയിന്‍ യാത്രയിലെ സുഹൃത്ത് ബന്ധം

ഒരു ബിസിനെസ്സ്‌ അരംഭത്തിനായി ഞാനും എന്റെ രണ്ടു സുഹൃത്തുകളും കൂടി ആണ് മദ്രാസിലെ കാട്പാടി യിലേക്ക് വണ്ടി കയറുന്നത് ...രാത്രി വളരെ വൈകിയതിനാല്‍ എല്ലാവരും പെടന്നു തന്നെ ഉറക്കം ആയി. രാവിലെ ഇറങ്ങേണ്ട സ്റ്റേഷന്‍ എതിയപോള്‍ എന്റെ സുഹൃത്ത് വിളിച്ചപോള്‍ ആണ് ഞാന്‍ ഉറക്കത്തില്‍ നിന്നും എഴുനെട്ടത്. സ്റ്റേഷന്‍ എത്തിയപാടെ റൂം എടുത്തു ജന്കള്‍ ഫ്രഷ്‌ ആയി ജന്കള്‍ വന്നതായ കാര്യങ്ങള്‍ അന്നെഷിച്ചു നടന്നു, അവിടെ നല്ല വെയില്‍ ആയതിനാല്‍ ശരിക്കും വിഷമിക്കുന്നുണ്ടായിരുന്നു ജന്കള്‍. അങ്ങനെ ഒന്നു രണ്ടു മണിക്കൂര്‍ നടത്തത്തിനു ശേഷം അവിടെ നിന്നും പരിചയ പെട്ട ഒരാളുടെ സഹായത്തോടെ വന്ന കാര്യം ജന്കള്‍ ശരിയാക്കി.

അതിന് ശേഷം ഭക്ഷണം കഴിച്ചു ജന്കള്‍ വിശ്രമിക്കുമ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞു ഏതായാലും വന്ന കാര്യം കഴിഞ്ഞു ഇനിയും സമയം ഉണ്ടല്ലോ നമ്മല്ക് എവിടെ നിന്നും മദ്രാസില്‍ പോയി ഒരു ദിവസം അടിച്ച് പൊളിച്ചു നാട്ടില്‍ പോയാല്‍ മതിയില്ലേ എന്ന്, ഒപ്പം ഉണ്ടായിരുന്ന മറ്റവനും അത് ശരി വെച്ചു പക്ഷെ അതിനോട് എനിക്ക് യോജിപ്പില്ലരുനു.എനിക്കെന്തോ അതിന് മൂഡ്‌ തോനിയില്ല ഞാന്‍ പറഞ്ഞു എനിക്ക് എന്ന് തന്നെ പോകണം വീട്ടിലേക്ക് എന്ന്. അപ്പോള്‍ സമയം ഏതാണ്ട് അന്ഞുമണി ആയി കാണും ,സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്ത് പോയി അന്നെഷിച്ചപോള്‍ ആകെ രണ്ടു ട്രെയിന്‍ ഉണ്ടേ ഇന്നു ത്രിശൂര്‍ വഴി എന്ന് അറിയാന്‍ കഴിഞ്ഞു . ഒന്നു ആര് മണിക്കും രണ്ടാമത്തേത് പതിനൊന്നു മണിക്കും .എന്റെ നിര്ബാധ പ്രകാരം ജന്കള്‍ ആര് മണിയുടെ ട്രെയിന്‍ ടിക്കറ്റ്‌ എടുത്തു. അപ്പോളാണ് ഓര്മ വന്നത് നാളെ വിഷു ആയതു കൊണ്ടു എല്ലാ ട്രെയിനും ഫുള്‍ ആണ് നോര്‍മല്‍ ടിക്കറ്റ്‌ മാത്രേ കിട്ടു എന്ന്. കാരണം കേരളത്തിന് പുറത്തുള്ള മലയാളികള്‍ നാട്ടിലേക്കു വരുനതും അവിടെ പഠിക്കുന്ന കുട്ടികള്‍ അവധി ആയതിനാല്‍ വിഷു സദ്യ ഉണ്ണാന്‍ ആയി നാട്ടില്‍ വരുന്ന തിരക്ക് ഉണ്ടാകും എന്ന്. കൂട്ടുകാര്‍ എന്നെ ഒരുപാടു നിര്‍ബധിച്ചു ടിക്കറ്റ്‌ കാശ് പോയാലും കൊഴപ്പം എല്ലാ ഇന്നത്തെ തിരക്കില്‍ പോകണ്ട എന്ന് പറഞ്ഞു.അതിന് കാരണം ഉണ്ടേ എന്റെ കൂടെ ഉള്ള സുഹൃത്തിന്റെ ഒരു കാല്‍ ഒരു അപകടത്തില്‍ വെച്ചു നഷ്ടപെട്ടതാണ് അവന് തിരക്കില്‍ പോകാന്‍ ബുദ്ധിമുട്ടാണ് ,അതൊന്നും വില വെക്കാതെ ഞാന്‍ പോകണം എന്ന് തന്നെ ഉറപ്പിച്ചു , അപ്പോളാണ് ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയത് അത് കണ്ടപ്പോള്‍ എന്റെ പകുതി ശാസം പോയി . കാരണം അതിലേക്കു കടക്കാന്‍ പോലും ഒരു തരി ഇടം പോലും ഇല്ലാരുന്നു. എങ്ങിലും വയ്യാത്ത എന്റെ സുഹൃത്തിനെ എങ്ങിനെയോ തള്ളി കയറ്റി ഒടുവിലായി ഞാനും എന്റെ മറ്റേ സുഹൃത്തും എങ്ങനെയോ അതില്‍ കയറികൂടി ... പതുക്കെ തള്ളി തള്ളി അകത്തേക്ക് പോകുമ്പോള്‍ ആരൊക്കെയോ തമിഴില്‍ തെറി വിലിക്കുന്നുണ്ടാരുന്നു , ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്തെ അവരെയും കൂടി തളി മുന്നോട്ടു പോകുകയാണ് കാരണം ജന്കല്ക് ആര്‍കും തമിള്‍ വശം ഇല്ലായിരുന്നു. അത് അവരുടെ ബാഗ്യം അല്ലേല്‍ അവിടെ ഒരു കൊല നടന്നെന്നെ.

അങ്ങനെ ജന്കള്‍ കംപര്‍ത്മെന്റിന്റെ മധ്യ ഭാഗത്ത് എത്തിയപ്പോള്‍ അവിടെ കണ്ട കാഴ്ച ജന്കളെ ശരിക്കും ഞെട്ടിച്ചു ... കാരണം ഒരു പത്തോ ഇരുപതോ പെണ്‍കുട്ടികള്‍ അതും നല്ല ടിപ്പ് ടോപ്‌ ആയി അവിടെ ഇരിക്കുന്നുണ്ടേ ...അത് കണ്ടപ്പോള്‍ ജന്കള്‍ എല്ലാരും മനസ്സില്‍ പറഞ്ഞു ഹാവൂ തല്ലു കൂടി ഈ വണ്ടിയില്‍ കേറിയത്‌ നന്നായി എന്ന് അത് മനസ്സില്‍ പറഞ്ഞു കൊണ്ടു എന്റെ സുഹൃത്തുകളെ ഞാന്‍ നോക്കിയപ്പോള്‍ അവര്‍ അത് ശരി വെക്കും പോലെ എന്നെ നോക്കി പുഞ്ചിരിച്ചു. അങ്ങനെ അവരെ ഇടക്ക് നോകിയും മറ്റു നില്‍കുന്നവരെ തള്ളി നീക്കിയും ജന്കള്‍ മുന്നോട്ടു പോകുമ്പോള്‍ ആണ് ഒരു പെണ്കുട്ടി ഒറ്റയ്ക്ക് സീറ്റില്‍ ഇരിക്കുന്നു അവിടെ ആയി ഒരു ചെറുപ്പക്കാരന്‍ ആ കുട്ടിയെ ഇടക്ക് ശല്യം ചെയുനുണ്ടേ അത് ആ കുട്ടിയുടെ മുഗത്ത് കാണാം ,സഹിക്കാന്‍ വയ്യാതെ അത് ഇടക്കിടെ അയാളുടെ മുഗതെക്ക് നോക്കുന്നുണ്ടേ പിന്നെ എന്റെ മുഗതെക്ക് നോക്കി സങ്ങട ഭാവത്തില്‍ ഒന്നു ചിരിച്ചു. ആ കുട്ടിയും മറ്റുള്ള കുട്ടികളുടെ കൂട്ടത്തില്‍ പെട്ടതായിരുന്നു..പക്ഷെ ഈ കുട്ടി എങ്ങനെയോ വിന്‍ഡോ സീറ്റില്‍ പെട്ട് പോയി. ആ കുട്ടിയുടെ മുഖം കണ്ടപ്പോള്‍ ശരിക്കും അയാളുടെ ശല്യം അതിന് സഹിക്കാന്‍ പട്ടുനില്ല എന്ന് മനസിലകിയ ഞാന്‍ അവരുടെ ഇടയിലേക്ക് കയറി നിന്നു പതുക്കെ ശല്യം ചെയുന്ന ആളെ പോരകോട്ടു തള്ളിമാറ്റി. ഒരു നന്ദി പറച്ചില്‍ എന്നുള്ള ലക്ഷ്യത്തോടെ ആ കുട്ടി എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു... പിന്നെ ഞാന്‍ എന്റെ ബാഗ്‌ എടുത്തു ഇരിക്കുന്ന ആ കുട്ടിയുടെ സൈഡില്‍ വെച്ചു അതില്‍ ഞാന്‍ ചാരി നിന്നു. അങ്ങനെ ആ കുട്ടി യുടെ കയ്യില്‍ എന്റെ പേഴ്സ് , മൊബൈല്‍ എല്ലാം ഏല്പിച്ചു കാരണം പോക്കറ്റ്‌ അടിച്ച് പോകണ്ട എന്ന് കരുതി. അപ്പോള്‍ ആ കുട്ടി എന്നോട് സംസാരിച്ചു, എവിടെ വരെ ഉണ്ട് എന്ന് ചോതിച്ചു. അതില്‍ നിന്നും ആ കുട്ടി മലയാളി ആണെന്ന് മനസിലായി ,എന്നെ കണ്ടാല്‍ പിന്നെ മല്ലു ലുക്ക്‌ ആദ്യമേ ഉണ്ടല്ലോ അത് കൊണ്ടു ആ കുട്ടിക്ക് ഞാന്‍ മലയാളി ആണെനു മനസിലായി. അങ്ങനെ ജന്കളുടെ സംഭാഷണം തുടരന്. അവരെല്ലാം അന്ദ്രയില്‍ നഴ്സിംഗ് പടികുന്നവരാന് എക്സാം കഴിഞ്ഞു നാട്ടില്‍ പോകുകയാണ് ആ ട്രെയിനില്‍ അവരുടെ കൂട്ടുകാര്‍ ആയി എഴുപതോളം പേരുണ്ടേ എന്നും അറിഞ്ഞു അതില്‍ ഇരുപത്‌ കുട്ടികള്‍ ജന്കളുടെ കംപര്‍ത്മെന്റില്‍ ഉണ്ടായിരുന്നു.

അങ്ങനെ ജന്കള്‍ വളരെ പെട്ടന്ന് തന്നെ അടുത്ത്, ആ കുട്ടിയുടെ പേരു " ഡാലിയ " എന്നായിരുന്നു സംസാരത്തിന് ഇടക്ക് എന്റെ സുഹൃത്തിനെ ഞാന്‍ പരിചയപെടുത്തി അവരുടെ എല്ലാ സുഹ്ര്തിനെയും ജന്കളും പരിചയപെട്ടു . എന്റെ സുഹ്രിതിറെ കാലിനു വയ്യാത്തത് കൊണ്ടു ഡാലിയ അവളുടെ സീറ്റ് എന്റെ സുഹൃത്തിന് കൊടുത്തു ഡാലിയ അവളുടെ കൂടുകരികളുടെ ഇടയില്‍ ആയി ഇരുന്നു. അവിടെ ഞാനും ഇരുന്നു പത്തു ഇരുപതു പെണ്‍കുട്ടികളുടെ ഇടയില്‍ ഞാന്‍ ഒരു ആണ്‍കുട്ടി മാത്രം ഇരുന്നു കൊണ്ടു സംസാരിച്ചു. അതിനിടയില്‍ അവരില്‍ പെട്ട ഒരു കുട്ടി ഇടക്ക് എന്നെ കളിയക്കുന്നുണ്ടേ അതിന് മറുപടിയായി ഞാനും അവളെ കളിയക്കുന്നുണ്ടേ അങ്ങനെ സമയം യാതൊരു ബോര്‍ അടിയില്ലാതെ മുനോടു പോയി. ആ സമയം കൊണ്ടു ജന്കള്‍ നല്ല കൂടുകരായി മാറി . അങ്ങനെ ജന്കള്‍ ഒരു കുടുംബം പോലെ സംസാരിച്ചും , അടി കൂടിയും, മത്സരിച്ചു പാട്ടു പാടിയും, പിന്നെ ആണുങ്ങളെ കളിയാകി അവരും പെണ്ണുങ്ങളെ കളിയാകി ഞാനും ഇടക്കിടെ സംസരിക്കുണ്ടേ.. എന്റെ കൂടുകാര്‍ ഇതെല്ലാം നോക്കി കണ്ടു ആകെ അന്ധാളിച്ചു നില്‍കുകയാണ്‌.. കാരണം ഞാന്‍ സ്വദവേ ഇത്തിരി നാണം കുണുങ്ങി ആണ്, പക്ഷെ അന്നത്തെ എന്റെ പെര്ഫോര്‍മെന്‍സ് കണ്ടു അവര്‍ ശരിക്കും അന്ധാളിച്ചു.

സമയം ഏതാണ്ട് പന്ദ്രണ്ട് മണിയായി കാണും അപ്പോളേക്കും ജന്കള്‍ വളരെ നല്ല കൂടുകരായി മാറി. ശരിക്കും ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ അവര്‍ എന്നോടും ഞാന്‍ അവരോടും പെരുമാറുകയും അടുക്കുകയും ചെയ്തു. മാത്രം അല്ല ജന്കളുടെ സാനിധ്യം അവരെ ശല്യകാരില്‍ നിന്നും രക്ഷിക്കുകയും ചെയ്തു.അപ്പോളാണ് വിഷു ആണെന്ന കാര്യം ഓര്മ വന്നത് ജന്കള്‍ എല്ലാരും പരസ്പരം വിഷു ആശംസകള്‍ നേര്നു പിന്നെ പരസ്പരം എല്ലാര്ക്കും വിഷു കൈനീടം കൊടുക്കുകയും ചെയ്തു . ആ സമയത്തു ശരിക്കും ഒരു സഹോദരി ഇല്ലാത്തതിന്റെ വിഷമം ഞാന്‍ ശരിക്കും അറിഞ്ഞു.എന്റെ കണ്ണുകള്‍ നിറയുന്നത് കണ്ടു അതിലെ ഒരു കുട്ടി പറഞ്ഞു ജന്കള്‍ എല്ലാരും ഇക്കയുടെ സ്വന്തം സഹോദരിമാര്‍ ആണ് എന്ന് പറഞ്ഞു വിഷു കൈനീടം തന്നു. ആ നിമിഷം എപ്പോളും എന്റെ കണ്ണുകളെ നനയിക്കര്‍ ഉണ്ടേ. ഞാന്‍ ഇപ്പോളും അവര്‍ തന്ന ആ കൈനീട്ടം ഇപ്പോളും എന്റെ വീട്ടില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടേ... ആദ്യം ആയി എനിക്ക് കിട്ടിയ വിഷു കൈനീടം ആയിരുന്നു അത്. അതെല്ലാം കഴിഞ്ഞു അവരുടെ കൂടെ സന്തോഷത്തോടെ യാത്ര ചെയ്തു , സമയം അങ്ങനെ വളരെ പെട്ടന്ന് നീങ്ങി , അങ്ങനെ ത്രിശൂര്‍ സ്റ്റേഷന്‍ ആയി ജന്കല്ക് ഇറങ്ങാന്‍ ആയി ആ സമയത്തു അവരുടെ കൂട്ടത്തില്‍ ഉള്ള " പ്രിയ" ജന്കളുടെ കൂടെ ഇറങ്ങി. പക്ഷെ ഇറങ്ങുമ്പോള്‍ എന്തോ ശരിക്കും എന്റെ മനസുകളില്‍ ഞാന്‍ അറിയാതെ വിങ്ങുന്നുന്ടരുന്നു. കാരണം അത്ര നേരത്തെ ജന്കളുടെ സ്നേഹം എപ്പോളും എന്റെ മനസ്സില്‍ തങ്ങി നില്കുന്നു. യാതൊരു പരിചയം ഇല്ലാത്ത കുറച്ചു ആളുകള്‍ പെട്ടന്ന് തന്നെ അടുക്കുകയും ഒരു സഹോദര സ്നേഹം നല്കുകയും ചെയ്ത ആ കുട്ടികള്‍ കോട്ടയം ജില്ലയിലെ കുറച്ചു നല്ല കുട്ടികള്‍ ആയിരന്നു. എന്ന് എനിക്ക് ആകെ രണ്ടു പേരുകള്‍ മാത്രമെ ഓര്മ ഉള്ളു, ഡാലിയ, പ്രിയ, പക്ഷെ മറ്റുള്ളവരുടെ പേരുകള്‍ ഞാന്‍ ഒര്കുന്നില്ല പക്ഷെ അവര്‍ എന്നും എന്റെ മനസ്സില്‍ ഉണ്ട് എന്റെ സ്വന്തം സഹോദരിമാര്‍ ആയി തന്നെ.

ചിലപ്പോള്‍ അവര്‍ ഏത് വായിക്കാന്‍ ഇടയായാല്‍ എന്നെ അവര്‍ ഓര്‍മിക്കും കാരണം ആ ഒരു ദിവസത്തില്‍ ജന്കള്‍ അത്രക്കും അടുത്ത് പോയി. ഇന്നു അവര്‍ ലോകത്തിന്റെ പല കോണുകളിലും അവര്‍ പേരുകേട്ട നേഴ്സ് ആയി സുഗമായി ജീവിക്കുന്നുണ്ടാകും .എന്നെങ്ങിലും ഈ സഹോദരനെ മനസിലായാല്‍ വീണ്ടും ആ സുഹൃത്ത് ബന്ധം നില നിര്‍ത്തണം .പിന്നെ പ്രിയ എണ്ണ കുട്ടിയുടെ അച്ഛനും മറ്റും വരുന്നത് വരെ അവള്‍ക്ക് കൂട്ടായി ജന്കള്‍ അച്ഛന്‍ വരുന്നത് വരെ സ്റ്റേഷനില്‍ തന്നെ നിന്നു . അതിനിടയില്‍ ട്രെയിന്‍ പതുക്കെ സ്റ്റേഷന്‍ വിട്ടു പതുക്കെ നീങ്ങി കൊണ്ടിടുന്നു... അതില്‍ നിന്നും ആ ട്രെയിന്‍ മറയുന്നത് വരെ അവര്‍ ജന്കളെ നോക്കി കൈ വീശി അവരുടെ സ്നേഹം പ്രകടിപിച്ചു. അവര്‍ക്ക് യാത്ര മംഗളം നല്കി കൊണ്ടു ജന്കളും അവരെ യാത്രയാകി ... പ്രിയയെ അവളുടെ അച്ഛനെ ഏല്പിച്ചു . സമയം ഫോര്‍ ക്ലോക്ക് ആയെ ഉള്ളോ.... വീട്ടിലേക്ക് ബസ്സ് കിട്ടണം എങ്കില്‍ അഞ്ചു മണി ആകണം. എന്താ ചെയ്യാ റെയില്‍വേ സ്ടഷന്‍ തന്നെ അഭയം . അവിടത്തെ കൊതുക് കടി കൊണ്ടു അവിടെ ഇരുന്നു പതുക്കെ മയങ്ങി. യാത്ര ശീനവും പിന്നെ ഒരുപാടു നല്ല കൂടുകരെ പിരിഞ്ഞ വിഷമവും.......

വീട്ടില്‍ വന്നതിനു ശേഷം എന്റെ ലാസ്റ്റ് അവധിക്കു നാട്ടില്‍ പോയപ്പോള്‍ വരെ ഞാനും എന്റെ കൂടുകാരനും കാണുമ്പോള്‍ എന്നും പറയും ഈ കഥ എനിട്ട്‌ പറയും അവരിപ്പോള്‍ എവിടെ ആണോ ആവൂ എന്ന്നു... ഇത്രക്കും നല്ല കൂട്ടുകാരെ മറക്കുവാന്‍ ഇന്നും ജന്ക്ളക് ആകുനില്ല അവര്‍ ജന്കളെ മറന്നോ ആവോ?

5 comments:

ശ്രീ said...

പാരഗ്രഫ് തിരിച്ച് എഴുതൂ

Jishad Cronic™ said...

jaan oru paavam ezhuthaan onnum ariyoola ennalum enne kondu pattunnath cheyyunnu. thanks for ur coemtns

makri said...

kuyapam ilaaa

Anonymous said...

?????????????????

Suja Kottayam said...

ഓഹോ ഇത്ര നല്ല ആളാണോ ????