
എന്റെ സ്നേഹത്തെ കാണാതെ പോയ നിന്നെ ഞാന്‍
ഇന്നും പ്രണയിക്കുന്നു
ഈ മരുപ്പച്ചയില്‍ നിന്നെ ഓര്‍ ത്തു ഞാന്‍ വിലപിക്കാത്ത ഒരു രാത്രി പോലും ഇല്ല.
ഉച്ചവെയിലിന്റെ കാഠിന്യത്തിലും ....
മരംകോച്ചുന്ന തണുപ്പിലും എന്നും നിന്നെ ഞാന്‍ എന്‍ ഹൃദയത്തില്‍ ചേര്‍ത്തു പിടിക്കാര്‍ ഉണ്ടേ
വെയിലത്ത് ചുരത്തുന്ന എന്‍ വിയര്‍പ്പുകളില്‍ പോലും നീ മാത്രമെ ഉള്ളു
തണുത്തു വിറയ്ക്കുന്ന എന്‍ ഹൃദയത്തില്‍ നിനക്കു മാത്രമെ ഞാന്‍ തുറന്നു തന്നു
എന്നും ഞാന്‍ പ്രണയ പരവശനായി നിന്നെ പുണരാന്‍ കൊതിക്കുന്നു
പ്രാണപരവശനായി ഞാന്‍ നിന്‍ അരികില്‍ വരുമ്പോള്‍
നിന്‍ മിഴികളിലും നിന്‍ ചുണ്ടിലും നിന്‍ ചുടി നിശ്വാസത്തിലും വിടരുന്നത് എന്നും ഒരു മൌനം മാത്രം
എന്‍ പ്രിയയെ ഇനി ഞാന്‍ വരില്ല ഒരിക്കലും
നിന്നെ താരാട്ട് പാടി ഉറക്കുവാന്‍..... ഒരു കാവലാളായി എന്‍ കണ്ണീര്‍ തുള്ളികളില്‍ ഒരു ചെറു ചിരിയുമായി നിന്നെ തഴുകി ഉറക്കുവാനായി ഒരിക്കലും ഞാന്‍ വരുകില്ല...
അറിയുന്നു എന്തിനി മൌനം നിന്നില്‍ ഇന്നു.......
എല്ലാം നിന്‍ സ്നേഹത്തിന്‍ പ്രതികാരം ആണെന്ന് ....
അറിയുന്നു ഞാന്‍ നിന്നിലെ കന്നുനീരില്‍നിന്നു....
എങ്ങിലും ഞാന്‍ കാതോര്‍ ക്കുന്നു ......
നിയെന്നെ തിരിച്ചു വിളിക്കുമെന്ന്.....
പ്രിയേ ഞാന്‍ വിട പറയും മുന്നേ......
0 comments:
Post a Comment