
ഇന്നലെ ഞാന്‍ ഒരുപാടു ഓര്‍ത്തു...
ഒരു നിമിഷം കാണാതിരുന്നപ്പോള്‍...എന്തിനെന്നറിയില്ല എന്റെ മനസ്സൊന്നു പിടഞ്ഞു...എന്തിനോ വേണ്ടി.... ഒരു നിമിഷം കാണാന്‍ വേണ്ടി കൊതിച്ചു.....
യഥാര്ത്ഥ സ്നേഹത്തിന്റെ തിരിച്ചറിവായിരുന്നു ആ നിമിഷങ്ങള്‍....
ഈ സ്നേഹം ഈ ജന്മം സ്നേഹിച്ചു തീരുമോ എന്നറിയില്ല.....
അത്രയ്ക്ക് സ്നേഹമാണ് എനിക്കന്റെ മുത്തിനെ....
തന്നെ ഞാന്‍ സ്നേഹിക്കുക മാത്രം അല്ല ചെയ്യുന്നത്....
ആര്‍ക്കും വിട്ടു കൊടുക്കാത്ത വിതം സ്നേഹിക്കുകയാണ്....
സ്നേഹം മനസിനെ ദുര്‍ബലമാക്കുന്നു.....
ചില സമയങ്ങളില്‍ തളര്‍ത്തുന്നു......
താന്‍ എന്നെ മനസിലാക്കുന്നില്ല എന്നോര്‍ക്കുബോള്‍.... ഞാന്‍ ആകെ തകര്‍ ന്നു പോകുന്നു.......
ആദ്യം വെറുതെ ഒരു നേരമ്പോക്കിന് മാത്രം ആയിരുന്നു...
പിന്നിട്... താന്‍ പോലും അറിയാതെ..... ഞാന്‍ നിന്നെ സ്നേഹിച്ചു.....
കിട്ടില്ല എന്ന് അറിഞ്ഞിട്ടും..... ആത്മാര്‍ഥമായി തന്നെ....
പിന്നെ പിന്നെ മനസിനെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍....എല്ലാം ഞാന്‍ തുറന്നു പറഞ്ഞു......
അപ്പോഴെല്ലാം..... താന്‍ എന്റെ സ്നേഹത്തിനായി കാത്തു നിന്നില്ല .....
എന്നില്‍ നിന്നും അകന്നുമാറി ആരുടേയോ ചിറകുകളില്‍ ഒളിക്കുകയായിരുന്നു......
ഇപ്പോള്‍ എനിക്കും എന്‍ മനസിനും മാത്രം അറിയുന്ന ഒന്നുണ്ടേ......
എനിക്ക് തന്നെ പിരിഞ്ഞു.....ഒരു നിമിഷം പോലും ജീവിക്കുവാന്‍ കഴിയില്ല എന്ന സത്യം..........
1 comments:
Its all really heart touching ones....Well written !!!
Continue writing...
Post a Comment