
ഇതു എന്റെ സ്വന്തം കൂട്ടുകാരി.....അപ്രതീക്ഷിതമായി ഒരു സായം സന്ധ്യയില്‍ ഒരു ചാറ്റല്‍ മഴയില്‍ വന്നണഞ്ഞ ഒരു സൌഹൃതം. ഹൃദയത്തിന്റെ ഏതോ ഒരു കോണില്‍ അന്നേ അവള്‍ സ്ഥാനം പിടിച്ചു , എന്നും അവള്‍ എന്റെ പ്രിയ മിത്രം ആയി മാറി.ഒരു ചെറിയ കാര്യത്തിന് പോലും മിഴി നിരക്കുന്നു, ഒരു പരിഭവം എന്നുള്ള രീതിയില്‍ ഒരു പിണക്കവും , മാനത്ത് കാര്‍മേഖം വന്നു മൂടിയ പോലെ മുഖം വീര്പിച്ചു കൊണ്ടുള്ള അവളുടെ ആ ഇരിപ്പ് കാണാന്‍ ഞാന്‍ ഇടക്ക് ശ്രമിക്കാര്‍ ഉണ്ട്. വേറിട്ട സ്വഭാവം കൊണ്ടു ആരെയും ആകര്‍ഷിക്കുന്ന അവളെ മനസിലാക്കണം എങ്കില്‍ അവളുടെ നിഷ്കളങ്ങമായ മുഖം നോക്കിയാല്‍ മതി.അടുക്കും തോറും അകലാന്‍ കഴിയാത്ത വറ്റാത്ത സ്നേഹത്തിന്റെ ഉറവയാണ് അവള്‍.അവള്‍ കരഞ്ഞാല്‍ വേദനികുന്നത് എന്റെ ഹൃദയം ആണ്. അവള്‍ പൊഴിക്കുന്ന ഓരോ കണ്ണുനീരും ഒരു വേദനയായി തരക്കുന്നത് എന്റെ നെഞ്ചില്‍ ആണ്. നീ ഇല്ലാതാകുമ്പോള്‍ കൂടുതല്‍ വേദനിക്കുന്നത് ഞാന്‍ മാത്രം ആണ് കാരണം അത്രയ്ക്ക് ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു......
ജിഷാദ് ക്രോണിക്.....
1 comments:
ഞാന്‍ ആണോ ആ സുഹൃത്ത്????
Post a Comment