08 July 2010

ഊഴം


[കുറച്ചു ദിവസങ്ങള്‍ക് മുന്നേ " വൃദ്ധ സദനം" എന്ന പേരില്‍ ഒരു കഥ മെയില്‍ വന്നു, തന്റെ വൃദ്ധമാതാവിനെ വൃദ്ധ സദനത്തില്‍ തള്ളിയ ഒരാളുടെ കഥ, അവര്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല നാളെ വിധി അവരെയും ഈ വിതത്തില്‍ തിരിച്ചടിക്കുമെന്ന്. അതില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട്‌ എഴുതിയതാണ് ഈ കഥ. ]ബഷീര്‍ എല്ലാ പ്രവാസികളെയും പോലെ ഗള്‍ഫില്‍ വന്നു പെട്ടവന്‍, ഭാര്യ സുഹറയുടെ നിരന്തരമുള്ള ഒരു പരാതി തീര്‍ക്കാനായി അയാള്‍ നാട്ടില്‍ വന്നതാണ് ,കുറച്ചു നാളായി അവള്‍ വിടാതെ പുറകെ കൂടിയിട്ട്, അവളോടുള്ള സ്നേഹകൂടുതല്‍ കൊണ്ടുതന്നെ അയാളത് ചെയ്യാന്‍ തീരുമാനിച്ചു വന്നതാണ്. അവള്‍ക്കു ബഷീറിന്റെ ഉമ്മയെ നോക്കാന്‍ വയ്യത്രെ, മാത്രമല്ല അവള്‍ക്കു ഉമ്മ ഒരു ഭാരമായി മാറിയിരിക്കുന്നു അതുകൊണ്ട് ഉമ്മയെ വൃദ്ധ സദനത്തിലക്കുവാനുള്ള സുഹറയുടെ ബുദ്ധി നടപ്പിലാക്കാന്‍ ലീവ് എടുത്തു വന്നതാണയാള്‍. അങ്ങനെ ഉമ്മയെ വൃദ്ധ സദനത്തിലാക്കി തിരിച്ചുവരികയായിരുന്നു ബഷീറും സുഹറയും മകനും, സുഹറയുടെ മുഖത്ത് സന്തോഷത്തിന്റെ അലകള്‍ അടിച്ചിരുന്നു,ഹാവൂ ഇനി ആ‍ തള്ളയുടെ ശല്യം സഹിക്കേണ്ടല്ലോ സ്വസ്തമായി ഇനി എവിടേക്കും പോകാം അതും ആലോചിച്ചു അവള്‍ പുഞ്ചിരി തൂകി മുന്‍സീറ്റില്‍ തന്നെ ഇരുന്നിരുന്നു,ഇടക്കൊന്നു ബഷീറിനെ നോക്കിയപ്പോള്‍ അയാളുടെ മുഖത്ത് ഒരു വിഷമം നിഴലിച്ചു കാണാമായിരുന്നു. ഉമ്മയെ വിട്ടു പിരിഞ്ഞ വിഷമമോ അതോ കുറ്റബോധമോ അയാളില്‍ കാണാമായിരുന്നു.വണ്ടി ഓടിക്കുന്നു എങ്കിലും അയാളുടെ ശ്രദ്ധ മറ്റെവിടെയോ ആണ് . പെട്ടന്നു പുറകിലിരിക്കുന്ന മകന്റെ ചോദ്യം കേട്ടാണ് അയാള്‍ ഞെട്ടിതിരിഞ്ഞത്. " ഉപ്പാ... ഇനി എന്നാ ഞാനിനി ഉപ്പാനെയും ഉമ്മാനെയും വൃദ്ധാസദനത്തില്‍ ആക്കേണ്ടത് " ഇതുകേട്ട് ബഷീറിന്റെ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി കണ്ണില്‍നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞു,അയാളുടെ കാലിന്റെ അടിയില്‍നിന്നും ഭൂമി ഒലിച്ചു പോകുന്നത് പോലെ അയാള്‍ക്ക്‌ തോന്നി.അയാള്‍ ചെയ്ത തെറ്റിനെ ഓര്‍ത്തു നിസ്സഹായനായി സുഹറയെ നോക്കി അവളുടെ മുഖത്തും കുറ്റബോധം നിഴലിച്ചു നിന്നിരുന്നു.ഇതെല്ലാം മനസ്സിലാകാതെ അവരുടെ മകന്‍ അവന്റെ ഊഴവും കാത്തിരുന്നു .

62 comments:

ഹംസ said...

തേങ്ങ.. ഇതാ
സന്തോഷത്തോടെയല്ല. വിഷമത്തോടെ...

ഇതെല്ലാം മനസ്സിലാകാതെ അവരുടെ മകന്‍ അവന്റെ ഊഴവും കാത്തിരുന്നു

അതെ അവന്‍ ഊഴം കാത്തിരിക്കട്ടെ അന്ന് അവര്‍ക്ക് ശരിക്കും മനസ്സിലാവും .

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

എവിടെയോ വായിച്ചതാ..എന്നാലും സദുദേശ്യം മാനിച്ചാല്‍,
നാടിന്റെ ദ്രവിച്ചുകൊണ്ടിരിക്കുന്ന മുഖം തുറന്നു കാണിക്കുന്ന ഈ പോസ്റ്റ്‌ നമ്മെ ചിന്തിപ്പിക്കും

സുമേഷ് | Sumesh Menon said...

ചിന്തനീയം, ആനുകാലികം...നന്നായിപ്പറഞ്ഞു...

ശ്രീക്കുട്ടന്‍ said...

തീര്‍ച്ച. നമ്മള്‍ എങ്ങിനെ നമ്മുടെ മാതാപിതാക്കളോടു പെരുമാറുന്നുവോ അതേപോലെ മാത്രമായിരിക്കും നമുക്കും കിട്ടുന്നത്.
സങ്കടപ്പെട്ടു കണ്ണുനിറയുന്ന ആര്‍ക്കും വേണ്ടാത്ത വൃദ്ധര്‍..

ഒറ്റയാന്‍ said...

നന്നായിട്ടുണ്ട് ട്ടോ....

ഭൂതത്താന്‍ said...

നന്നായി പറഞ്ഞു ....പ്രസക്തം

A.FAISAL said...

നന്നായി പറഞ്ഞു..!!

Anonymous said...

സൌകര്യത്തിന്റെ സുഖത്തിന്റെ ഉന്മാധത്തില്‍ സ്വയം മറന്നു ജീവിക്കുന്ന ഇത്തരം സുഹറമാരും ബഷീര്മാരും അറിയാതെ പോകുന്ന സത്യം ആണ് അവര്‍ അറിയാതെ അവര്‍ തന്നെ അവരുടെ മക്കള്‍ക്ക്‌ പഠിപ്പിച്ചു കൊടുക്കുന്ന ചില പാഠങ്ങള്‍ ...കാലചക്രങ്ങള്‍ തിരിഞ്ഞു വരുമ്പോള്‍ തന്റെ മാതാപിതാക്കളുടെ സ്ഥാനത് അവര്‍ നില്കുന്നത് കാണാന്‍ ഭാവിയെ കുറിച്ച് ചുമ്മാ ഒരു നേരം പോക്കുന്ന നേരത്ത് ചിന്തിച്ചാല്‍ മതി ..ഭാര്യയെ ,അല്ലെങ്കില്‍ ഭര്‍ത്താവിനെ സന്തോഷിപ്പിക്കുക എന്നാല്‍ അവര്‍ പറയുന്ന എല്ലാ അറിവില്ലയിമകളും നടപ്പിലാക്കുക എന്നതു അല്ല എന്ന് ബഷീര്‍മാര്‍ സുഹരമാര്‍ മനസ്സിലാക്കുക ..പെറ്റവയറിനെമറന്നവര്‍ക്ക് എങ്ങിനെ മറ്റുള്ളവരില്‍ നിന്ന് അല്ലെങ്കില്‍ നാളെ സ്വന്തം മക്കളില്‍ നിന്ന് നന്മ,കാരുണ്യം ,സ്നേഹം എന്നിവ പ്രതീക്ഷിക്കാന്‍ കഴിയും ...ഇവിടെ ഷേക്ക്‌സ്പിയര്‍ എഴുതിയ വാക്കുകള്‍ക്ക് കുടുതല്‍ മാറ്റ് കൂടുന്നു ...
" How sharper than a serpent's tooth it is
To have a thankless child!"
[Shakespeare's King Lear, 1605]
ഇതും കൂടി വായിക്കുക>>--> അവരുടെ കൈകള്‍ ആകാശത്തേക്ക് ഉയരും മുന്‍പേ

ഉമേഷ്‌ പിലിക്കൊട് said...

:-)

ഭാനു കളരിക്കല്‍ said...

namukkum kaththirikkaam nammute uzhaththinu...

fasil said...

ഒരിക്കലും ഒരു മാതാപിതാക്കള്‍ക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കാന്‍ എല്ലാവര്ക്കും പ്രാര്‍ത്ഥിക്കാം.... നന്നായിടുണ്ട് ജിഷു എന്‍റെ എല്ലാ വിധ ആശംസകളും................

ÐIV▲RΣTT▲∩ ദിവാരേട്ടന്‍ said...

the man to walk with said...

:)

റഷീദ്‌ കോട്ടപ്പാടം said...

പലരും പലവുരു പറഞ്ഞ തീം. ചുരുക്കി എഴുതി വായന രസകരമാക്കി. ആശംസകള്‍.

MyDreams said...

വൃദ്ധ സദനത്തില്‍ നിന് വളരെ താഴുന്നു പോയി ഇതിന്റെ നിലവാരം

മിഴിനീര്‍ത്തുള്ളി said...

ഇതൊരു ബഷീറിന്റേയും സുഹറയുടേയും കഥയല്ല...
ഒരായിരം ബഷീറിന്റേയും സുഹറയുടേയും കഥ...
ആ ഉമ്മയുടെ അവസ്ഥ നമുക്കാര്‍ക്കും ഉണ്ടാവരുതേയെന്നു
നമുക്കു പ്രാര്‍ത്ഥിക്കാം....

Abdulkader kodungallur said...

നല്ലൊരു പ്രമേയം .പക്ഷേ ചര്‍വ്വിത ചര്‍വ്വണം .
ഇതൊരു കവിതയാക്കമായിരുന്നു.

Anonymous said...

തനിക്കും ഈ ഒരു അവസ്ഥ വരില്ലെന്നാരു കണ്ടു .. ചിലർക്കു മാതാ പിതാക്കൾ ഇല്ലാത്ത ദുഖം ചിലർക്ക് അവർ ഒരു ഭാരമായ ദുഖം നമ്മെയൊന്നും നമ്മുടെ മക്കൾ ഇങ്ങനെ അകറ്റാതിരിക്കട്ടെ സ്നേഹിക്കാൻ പഠിക്കട്ടെ .. ചിന്തിക്കേണ്ടുന്ന പോസ്റ്റ് ആശംസകൾ..

പട്ടേപ്പാടം റാംജി said...

ഒരു ചക്രം പോലെ എല്ലാം തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
ഇന്നത്തെ സുഖം നോക്കി പലതും വ്സ്മരിക്കുന്ന മനുഷ്യന്‍ അവസാനം പഠിക്കേണ്ടിവരും...തീര്‍ച്ച.

മാണിക്യം said...

ഒരു അരനൂറ്റാണ്ട് മുന്‍പ് വരെ
അച്ചനും അമ്മയും മക്കളും മരുമക്കളും പേരകുട്ടികളും ഒക്കെ ആയിട്ടുള്ള കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നു പിന്നെ അതു അണു കുടുംബം ആയി .. ഇന്ന് ആ അണുകുടുംബങ്ങളിലെ മാതാപിതാക്കള്‍ വര്‍ദ്ധക്യത്തിലേക്ക് പടികയറുന്നു.. മാതാപിതാക്കള്‍ ആഗ്രഹിച്ചതു പോലെ മക്കള്‍ വലിയ നിലയില്‍ ജോലി വിദേശവാസം ഒക്കെ... മാതാപിതാക്കള്‍ എന്ന നിലയില്‍ അവര്‍ക്ക് ചാരിതാര്‍ത്ഥ്യം.
എന്നാല്‍ ഏകാന്തത അവരെ ആക്രമിക്കുന്നു, മിക്കവീട്ടിലും ഭാര്യ അല്ലങ്കില്‍ ഭര്‍ത്താവ് മരിച്ച് അവര്‍ ഒറ്റക്ക് ആകുന്നു മക്കളുടെ ജോലിസ്ഥലത്തെ ഫ്ലാറ്റില്‍ ഒറ്റക്ക് ഒരു മുറിയില്‍ അടച്ചു പൂട്ടി പകലന്തിയോളം കഴിയുന്നതിലും ഭേതം അതേ പ്രായത്തില്‍ ഉള്ളവര്‍ ഒന്നിച്ച് ജീവിക്കുന്നത് തന്നെ, മക്കളെ വളര്‍ത്തി നല്ല നിലയില്‍ എത്തിച്ചു അവര്‍ ആ നിലയില്‍ കഴിയട്ടെ അവരുടെ മനസ്സില്‍ സ്നേഹവും ബഹുമാനവും നിലനിന്നോട്ടേ, പരാതി പെടാതെ അതാത് പ്രായത്തിലെ ജീവിതം ജീവിക്കാം ..

ഈ വര്‍ഷം എന്റെ മകന്‍ പോസ്റ്റ് ഗ്രാഡുവേഷനും മകള്‍ ഗ്രാഡുവേഷനും പൂര്‍ത്തിയാക്കി.മകള്‍ക്ക് ജോലിയും ആയി എന്റെ ചുമതല ഒതുങ്ങി വരുന്നു അവര്‍ രണ്ടുപേരും വന്നു നിന്നെന്നെ നോക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നതില്‍ ഒരര്‍ത്ഥവും ഇല്ല. അത് പ്രാവര്‍ത്തികമല്ല. ഒരു പത്ത് വര്‍ഷം കൂടി എനിക്ക് ജോലിയുണ്ട് അതു കഴിഞ്ഞാല്‍ സുരക്ഷിതമായ ഒരു ഓള്‍ഡ് ഏജ് ഹോമിലേക്ക് മാറണം..
മക്കളെ പ്രസവിക്കുകയും വളര്‍ത്തുകയും അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം കൊടുത്ത് ഒരു നല്ല നിലയില്‍ എത്തിക്കുക എന്ന എന്റെ കടമ കര്‍ത്തവ്യം അതു ഞാന്‍ നിറവേറ്റി എന്ന സായൂജ്യംവും അതിന്റെ സന്തോഷവും ആണെന്റെ സമ്പാദ്യം.

പണ്ടോക്കെ "ഈ തറവാട്ടില്‍ നിന്ന് ആരും ജോലിക്ക് പോയിട്ടില്ല!" എന്ന് പറയുന്നതായിരുന്നു അഭിമാനം ഇന്നോ ജോലിയില്ലാതെ വീട്ടിലിരുന്നാല്‍ ആണിനും പെണ്ണിനും അത് കുറച്ചില്‍ ആണ്. ആ വിത്യസം എല്ലാ തുറയിലും വന്നു ...
ആരേയും ആശ്രയിക്കാതെ ആര്‍ക്കും ഒരു ബാന്ധ്യത ആവാതെ സമപ്രായക്കാരോടൊപ്പം ജീവിക്കാം..
വൃദ്ധമന്ദിരങ്ങളെ സ്വാഗതം ...

Thommy said...

nicely written

sheeja said...

ജിഷാദിന്റെ 'ഹൃദയസ്പന്ദനങ്ങള്‍' കണ്ടു.' ഊഴം' സമകാലിക പ്രസക്തിയുള്ള പ്രമേയമാണ്. കഥയില്‍ ചില വൈകാരിക മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചാല്‍ കുറച്ചു കൂടി ഹൃദ്യമാകും. നല്ല കഥകള്‍ ധാരാളം വായിക്കണം, ഇനിയും രചനകള്‍ പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ,

Sukanya said...

vayichirunnu. kuttiyude chodyam oru thiricharivu undaakkatte alle.

ജയിംസ് സണ്ണി പാറ്റൂര്‍ said...

നന്നായിട്ടുണ്ട്.
വാനപ്രസ്ഥമെന്ന കവിത
സദയം വായിക്കുക

ഒഴാക്കന്‍. said...

പ്രസക്തം!

കണ്ണൂരാന്‍ / Kannooraan said...

മാതാപിതാക്കളെ കല്ലിവല്ലി ആക്കുന്ന മക്കളും കല്ലിവല്ലി!

ഭായി said...

കല്ലിവല്ലി അല്ല!! അവനെയൊക്കെ കല്ലെടുത്ത് എറിയണം....!

Shukoor Cheruvadi said...

ഇതേ അര്‍ത്ഥത്തില്‍ ഒരു ഇംഗ്ലീഷ് കഥ കണ്ടിട്ടുണ്ട്.

നല്ല സന്ദേശം. നമ്മള്‍ക്കും മക്കള്‍ ഉണ്ടാകും. അവര്‍ നമ്മെ മാതൃകയാക്കുകയും ചെയ്യും. എന്താണോ നമ്മള്‍ ചെയ്യുന്നത് അത് തന്നെ.

Anonymous said...

:(

nannai mashe.


Sona G

അനില്‍കുമാര്‍. സി.പി. said...

അടുത്ത കാലത്ത് ഏറെ പറയപ്പെട്ട വിഷയം, എങ്കിലും കുറച്ചു വാചകങ്ങളില്‍ നന്നായി പറഞ്ഞു.

Geetha said...

കലിക്കാലം,,,,,

എറക്കാടൻ / Erakkadan said...

നന്നായി ..കേട്ടിടുണ്ട് ഇത്

»¦മുഖ്‌താര്‍¦udarampoyil¦« said...

ഉം..
ഊഴവും കാത്ത്...!


കാലികം.
ഭാവുകങ്ങള്‍.

അക്ഷരം said...

നന്നായി അവതരിപ്പിച്ചിരിക്കുന്നു :)

അലി said...

മാതാപിതാക്കളെ സംരക്ഷിക്കുന്ന മക്കളായാൽ അവരെ സംരക്ഷിക്കാനും അവരുടെ മക്കളും തയ്യാറാകും. അവരെ ദ്രോഹിച്ചാൽ അതിനുള്ള ശിക്ഷയും ഈ ലോകത്തുതന്നെ കിട്ടുമെന്ന് പഠിച്ചിട്ടുണ്ട്... കിട്ടുന്നത് കണ്ടിട്ടുമുണ്ട്.

കഥ പറഞ്ഞ രീതിക്ക് പോരായ്മയുണ്ടെങ്കിലും കാലികമായ വിഷയം നന്നായി.
ആശംസകൾ!

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

പഴുക്ക പ്ലാവില വീഴുമ്പോൾ പച്ചപ്ലാവില ചിരിക്കുന്നു....അല്ലേ..

Naseef U Areacode said...

മുമ്പ് കേട്ടതാണ്. . .നന്നായിരിക്കുന്നു...

Naseef U Areacode said...

മുമ്പ് കേട്ടതാണ്. . .നന്നായിരിക്കുന്നു...
നമ്മള്‍ അത്തരം മാതാപിതാക്കളോ മക്കളോ ആവാതിരിക്കട്ടെ\

Akbar said...

അല്‍പംകൂടി ശ്രമിച്ചിരുന്നെങ്കില്‍ വളരെ നന്നാക്കാമായിരുന്ന ഒരു പ്രമേയം. എങ്കിലും കഥയിലെ നല്ല ഉള്ളടക്കത്തിന് ആശംസകള്‍

ആളവന്‍താന്‍ said...

ഒരുപാട് പറഞ്ഞും വായിച്ചും കെട്ടും അറിഞ്ഞ കാര്യം. ഇന്ന് ഇതേ തീം രണ്ടാമതാണ്‌ കേള്‍ക്കുന്നതും. എനിക്ക് കഥ എന്ന രീതിയില്‍ ഇഷ്ട്ടപ്പെട്ടെങ്കിലും ചില കല്ലുകടികള്‍ അനുഭവപ്പെട്ടതും അറിയിക്കാതെ വയ്യ.
"അയാളുടെ കാലിന്റെ അടിയില്‍നിന്നും ഭൂമി ഒലിച്ചു പോകുന്നത് പോലെ അയാള്‍ക്ക്‌ തോന്നി".
ഒരു പ്രയോഗമായാണ് ഇതിനെ ഉപയോഗിക്കുന്നതെങ്കിലും ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുന്ന ഒരാളിനെ ഇങ്ങനെ ഉപമിച്ചതില്‍ എന്തോ ഒരു ചേര്‍ച്ചക്കുറവു തോന്നി. അങ്ങനെയുള്ള കാര്യങ്ങള്‍ ഒന്ന് കൂടി ശ്രദ്ധിച്ചാല്‍ കൂടുതല്‍ നന്നാവും.

കൂതറHashimܓ said...

മ്മ്.... അതെ
http://www.manoramaonline.com/advt/movie/satyajit_ray/contest_final.htm ഇതില്‍ വിത്ത് എന്ന ഫിലീം കാണുക
(അളവന്താന്‍ പറഞ്ഞത് എനിക്കും തോന്നി)

പ്രയാണ്‍ said...

:(

perooran said...

prayamakum thorum heartbeats kootunnu

perooran said...

good

നിയ ജിഷാദ് said...

ഒരു മാതാപിതാക്കള്‍ക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം....

pournami said...

velliappachante chatti ennoru kadhaprasangam undayirunnu munbu same this theme...njnaathu cheythirunnu...good one jishad

രാധിക said...

nammal cheyyunnathu thanne namukku thirichu kittum,,athu theerchayanu..

സ്നോ വൈററ്... said...

ഹൃദയ സ്പര്‍ശിയായ കഥ ..
" ഉപ്പാ... ഇനി എന്നാ ഞാനിനി ഉപ്പാനെയും ഉമ്മാനെയും വൃദ്ധാസദനത്തില്‍ ആക്കേണ്ടത് "..കുട്ടിയെ എന്തിനു കുറ്റം പറയണം ..ശരിക്കും ആനുകാലികം ..നന്നായിട്ടുണ്ട്

jayarajmurukkumpuzha said...

oozhavum kaathu naam ororutharum......

വഴിപോക്കന്‍ said...

പഴയ തീം ആണെങ്കിലും എന്നും പ്രസക്തമായ ഒരു കാര്യം
വളരെ ശക്തമായി അവതരിപ്പിച്ചിരിക്കുന്നു.
ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള കഥകള്‍ കവിതകള്‍ ഇനിയും പ്രതീക്ഷിക്കുന്നു

lekshmi. lachu said...

കുറച്ചുകൂടി നന്നാക്കാമായിരുന്നു..

രസികന്‍ said...

വിഷയം കാലിക പ്രസക്തം ... ബാക്കി ഇസ്മായിലിന്റെ കമന്റുകൂടി കൂട്ടി വായിക്കുക ... ഇനിയും കൂടുതലെഴുതാന്‍ ശ്രമിക്കുക

ഗീത said...

വിതയ്ക്കുന്നതല്ലേ കൊയ്യാന്‍ പറ്റൂ.

കൊള്ളാം. കണ്ണു തുറപ്പിക്കുന്ന കഥ. എന്നാലും ഞാന്‍ പറയുന്നത്, ഒരു പ്രായം കഴിഞ്ഞാല്‍ നമ്മളും വൃദ്ധസദനത്തിലേക്ക് പോകാന്‍ മനസ്സു കൊണ്ടൊരുങ്ങണമെന്നാണ്. എന്തിന് മക്കള്‍ക്കൊരു ഭാരമായി കഴിയണം?

Anonymous said...

വൃദ്ധസദനങ്ങള്‍ പലപ്പോഴും ചിലര്‍ക്കെങ്കിലും ആശ്വാസമാകാറുണ്ട്. എന്റെ അയല്‍പക്കത്ത് ഒരു അമ്മൂമ്മയുണ്ട്,നാല് മക്കളെ നൊന്ത് പ്രസവിച്ചെങ്കിലും ഇപ്പോള്‍ ഒരു പശുക്കിടാവ്‌ മാത്രമാണ് അവര്‍ക്ക് കൂട്ട്. മക്കളൊക്കെ കുടുംബസമേതം ജോലിസ്ഥലത്താണ്.
വീട്ടിലെ ഏകാന്തതയെക്കാള്‍ ഭേതം വൃദ്ധസദനമല്ലേ!

ഡോ.വാസുദേവന്‍ നമ്പൂതിരി said...

സത്യത്തെ ചിലര്‍ നേരത്തെ തിരിച്ചറിയുന്നു.
മറ്റുചിലര്‍ അനുഭവങ്ങളിലൂടെ തിരിച്ചറിയുന്നു.
നല്ല സന്ദേശമുള്ള കഥ.

കുസുമം ആര്‍ പുന്നപ്ര said...

എന്നാ ഞാനിനി ഉപ്പാനെയും ഉമ്മാനെയും വൃദ്ധാസദനത്തില്‍
ആക്കേണ്ടത് . നല്ല ചോദ്യം .ഞങ്ങളുടെ നാട്ടില്‍ ഒരു പറച്ചിലുണ്ട് .
അപ്പന് വെച്ച ചട്ടി മക്കള്‍ക്ക്‌ . കൊള്ളാം കൊച്ചു കഥ

കുസുമം ആര്‍ പുന്നപ്ര said...

ആക്കേണ്ടത് . നല്ല ചോദ്യം .ഞങ്ങളുടെ നാട്ടില്‍ ഒരു പറച്ചിലുണ്ട് .
അപ്പന് വെച്ച ചട്ടി മക്കള്‍ക്ക്‌ . കൊള്ളാം കൊച്ചു കഥ

Jishad Cronic™ said...

ചെറിയതോതില്‍ കഥ എഴുതി തുടങ്ങിയ എനിക്ക് നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും നല്‍കി പ്രോത്സാഹിപ്പിച്ച എന്‍റെ നല്ല സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.. നല്ല ഒരുപാട് വിഷയങ്ങളുമായി നമ്മള്‍ക്ക് വീണ്ടും കാണാം. നന്ദി...

പ്രവാസം..ഷാജി രഘുവരന്‍ said...

പഴുത്ത ഇല വിഴുമ്പോള്‍ പച്ചില ചിരിക്കുന്നു ..
ആ വരാനിരിക്കുന്ന അവസ്ഥകള്‍ ഓര്‍ക്കാതെ ....
ഹൃദയസ്പര്‍ശം തന്നെ വരികള്‍ .....
ഭാവുകങ്ങള്‍ ......

ഹാരിസ് നെന്മേനി said...

Jishad..congrats..

ഹാപ്പി ബാച്ചിലേഴ്സ് said...

ജിഷാദിന്റെ കഥകള്‍ തപ്പിയിരങ്ങിയപ്പോ ഈ കഥയാണ്‌ ആദ്യം കണ്ടത്. പലരൂപത്തിലും കോലത്തിലും കേട്ടിടുള്ള ഈ കഥ വീണ്ടും ചെറുകഥയായി അവതരിപ്പിച്ചെങ്കിലും മുഷിഞ്ഞില്ല..ആശംസകള്‍

SULFI said...

ഇതിന് കഥ എന്ന് പറയാന്‍ പറ്റില്ല.
ജീവിത യാഥാര്‍ത്ഥ്യം എന്നതാണ് സത്യം
നല്ല ഒരു പാടം നന്നായി പറഞ്ഞു. നാം മറ്റൊരാള്‍ക്ക് നേരെ വിരല്‍ ചൂണ്ടുമ്പോള്‍ മറ്റു വിരലുകള്‍ നമ്മള്‍ക്ക് നേരെ തിരിയുന്നു എന്ന സത്യം നാം മറക്കുന്നു.
കുട്ടിയുടെ രൂപത്തിലാണെങ്കിലും തിരിച്ചറിവുണ്ടാകുക എന്നത് നല്ല കാര്യം.