
നിന്നെക്കുറിച്ചുള്ള ഒര്‍മ്മകളാല്‍ ...
എന്‍മിഴികള്‍ കണ്ണുനീര്‍ പൊഴിച്ചിടുബൊള്‍ ...
അറിയുന്നു എന്‍ നെജ്ഞിലെ വേദന എന്നും...
ഒരു ചെറു തേങ്ങലായ് എന്നുമെന്നും.
പാതി തുറന്ന ചില്ലുജാലകത്തില്‍ ....
നിന്നെയും കാത്തു ഞാന്‍ നിന്നിടുബോള്‍ .
അരികിലായ് എന്നെയും തേടി...
ഒരു ചെറു തേങ്ങലായ് നീ എത്തിടുന്നു .
എത്ര ഇണങ്ങിനാം എത്ര പിണങ്ങിനാം ...
എങ്കിലും നിന്‍ താരട്ടിനായ് ഞാന്‍ കാത്തിരുന്നു.
കാലമെത്ര കഴിഞാലും ദൂരങ്ങളിലേക്ക് മറഞ്ഞാലും...
കാണുന്നു നിന്നെ ഞാന്‍ എന്‍ നിനവിലും കനവിലും നിദ്രയില്‍ പൊലും .
നീ എത്ര അകലെയാണെങ്കിലും മനസ്സിന്റെ ഒരുകോണില്‍ ....
ഒരു വിങ്ങലായി നിന്‍ സ്നേഹം മാത്രമാണുള്ളത്.
നിനക്കു ഞാനും എനിക്കു നീയും മാത്രമുളള.....
ഒരു ജീവിതം മാത്രമാണുളളത്.
ഉറങ്ങാന്‍ കഴിയാത്ത രാത്രികളിലും ...
അര്‍ഥശൂന്യമായ പകലുകളിലും ...
എനിക്കു കൂട്ടായി നിന്റെ സ്നേഹം മാത്രമാണുള്ളത്.
എന്‍ സ്വപ്നങള്‍ നിറയുന്നത് നിന്‍ സ്നേഹത്താല്‍ മാത്രമാണ്.
ദൂരെ അണെങ്കിലും എന്റെ ഹ്രിദയത്തുടുപ്പില്‍ ...
നീ മാത്രമാണ്....
എന്‍ ജീവിതം തന്നെ നിനക്കു വേണ്ടിമാത്രമാണ്....
ജീവന്റെ ജീവനെ നീയെന്നരികില്‍ വരുമേ....
മാറോടണക്കുവാന്‍ നീയെന്നില്‍ വരുമോ.
നീയെന്‍ സ്വന്തമാണെന്‍ പ്രിയസഖി.....
നീയെന്‍ പ്രാണനാണെന്‍ പ്രിയസഖി....
എങ്കിലും പറയുന്നു ഞാനാ നഗ്നസത്യം ...
സ്നേഹിച്ചു കൊതിത്തീര്‍ന്നില്ല എനിക്കുനിന്നെ.
ജിഷാദ് ക്രോണിക്ക്....
4 comments:
എങ്കിലും നിന്‍ താരട്ടിനായ് ഞാന്‍ കാത്തിരുന്നു
കാമുകിയുടെ താരാ
ട്ടിന്നായ് കാത്തിരിക്കുക..മധുമൊഴിക്കയ്..എന്നാക്കുന്നതല്ലെ ശെരി..
അക്ഷരതെറ്റുകൾ കുറയ്ക്കാൻ ശ്രെമിക്കണം..
ഇഷ്ടമായി..ആശംസകൾ
ബ്ലോഗില്‍ പ്രണയം കവിഞ്ഞൊഴുകുകയാണല്ലോ…
എന്നും ഈ പ്രണയം മനസ്സില്‍ ഉണ്ടാവട്ടെ…
ആശംസകള്‍.
ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും നന്ദി...
pranayam ena agashathu parinadakuna oru chithra shalabham............................
Post a Comment