
പ്രണയം.
--------------
നിനക്കു ഞാനെന്റെ ഹൃദയം നല്‍കി
പകരം സ്നേഹം കൊണ്ടെന്നെ നീ മൂടിവെച്ചു.
നിന്‍ സ്നേഹത്തിനു പകരമായ് തിരിച്ചു നല്‍കാന്‍
യെന്നില്‍ നില കൊള്ളും ഈ പ്രാണന്‍ മാത്രമേ ഉള്ളൂ.
അതു ഞാന്‍ നിനക്കായ് മാത്രം നീക്കിവെച്ചിടും
യെന്‍ സ്നേഹവും ...യെന്‍ പ്രാണനും.

വിരഹം.
---------------
വെറുതെയെങ്കില്‍ പോലും ഈ വിരഹം
താങ്ങുവാനാകില്ല എന്‍ പ്രിയസഖീ
നീ എന്ന് വരുമെന്നു ഓര്‍ത്തോര്‍ത്തു
ഞാനിവിടെ നീറി നീറി കാത്തിരിപ്പൂ.

സമാഗമം.
------------
നിമിഷങ്ങള്‍ക്കപ്പുറം കാത്തിരുപ്പ്
അരുമയായ പ്രാണന്‍ പറന്നടുക്കുന്നു
നിറങ്ങള്‍ക്കൊണ്ട് ചായക്കുടുക്കെട്ടിയ
സ്വപ്‌നങ്ങള്‍ക്ക് സാക്ഷാല്‍ക്കാരം
ഇനി ഞങ്ങള്‍ സന്ധ്യയുടെ യാമങ്ങളില്‍
കൂടണയുകയാണു, കൊക്കുരുംബി
നല്ല നാളുകള്‍ക്കായി കാത്തിരിക്കുന്നു.