
മരുഭൂമിയിലെ ചൂടിലും മരം കോച്ചുന്ന തണുപ്പിലും
വിറകുകള്‍അടക്കിവെച്ച പോലെ
ഒരാള്‍ക്കുമീതെ മറ്റൊരാളെന്നപോലെ
കുടുസു മുറിയില്‍ എന്റെ പ്രിയപെട്ടവരെ ഓര്‍ത്ത്
ഞാന്‍ ഒഴുക്കിയ കണ്ണുനീര്‍ തുള്ളിയുടെ വിലയായി മാസം തോറും
എനിക്ക് കിട്ടുന്ന എന്റെ തുച്ചമായ ശമ്പളം ഒരു തുള്ളി പോലും കളയാതെ
എന്റെ പ്രിയപെട്ടവര്‍കായി ഞാന്‍ അയച്ചു,
എന്റെ മുണ്ട് ഞാന്‍ പട്ടിണി കിടന്നു മുറുക്കി എടുത്തു
എന്റെ പ്രിയപെട്ടവര്‍ പട്ടിണി കിടക്കതിരികാന്‍ വേണ്ടി...
അവര്‍ നല്ല ഭക്ഷണം കഴിച്ചു നല്ല വസ്ത്രം അണിഞ്ഞു നടക്കുന്നത് കാണുവാന്‍-
ഒരുപാടു ആശിച്ചു, എന്റെ ജോലിയുടെ ദൈര്‍ഘ്യം ഞാന്‍ ദിവസവും കൂട്ടി
എന്റെ ചിലവിനെ ഞാന്‍ വെട്ടികുറച്ചു
അവര്‍ക്കായി അയച്ചു കൂട്ടിയ നോട്ടിന്റെ എണ്ണവും മനസ്സില്‍ പലതവണ എണ്ണി നോക്കി തളര്‍ന്ന് ഞാന്‍ എപ്പോളോ ഉറങ്ങി പോയി... ഒടുവില്‍ ഞാന്‍ തളര്‍ന്നു ....
ജീവിതത്തിന്റെ ഒരു നല്ല ഭാഗവും ഞാന്‍ ആശ്രയിച്ച എന്റെ സ്വന്തം ഗള്‍ഫിന്
ഞാന്‍ ഒരു ഭാരമായി ഞാന്‍ മാറിയപ്പോള്‍ എന്റെ പ്രിയപെട്ടവരുടെ അടുക്കലേക്കു ആരൊക്കെയോ എന്നെ എത്തിച്ചു....ആര്‍കും എന്റെ ഭാരം താങ്ങുവാന്‍ ആകുന്നില്ല.
ഞാന്‍ സ്വന്തം എന്ന് കരുതിയ എന്റെ കുടുംബവും എന്റെ പ്രിയ സുഹൃത്തുക്കളും
ഞാന്‍ അത്തറും, വസ്ത്രവും, മറ്റുമായി വരുന്നതും കാത്തു നിന്നിരുന്ന അവരുടെ ഇടയിലേക്ക് ഒരിക്കലും നിനച്ചിരിക്കാതെ ഞാന്‍ ഒരു ഊനുവടിയുമായി കടന്നു വന്നപ്പോള്‍ ആരോകെയോ എന്നെ മറക്കുന്ന കാഴ്ച കാണാന്‍ എനിക്ക് കഴിയുന്നില്ല...
ഒടുവില്‍ ഞാന്‍ എന്റെ വീടിനു ഭാരമായി മാറിയപ്പോള്‍
എന്നും എന്റെ വരവിനായി കാത്തു നിന്ന വീടിനെ ഒറ്റയ്ക്ക് വിട്ടു...
ഞാന്‍ എന്റെ നാഥനായി ജീവിതം മാറ്റിവെച്ചു.
42 comments:
angineyonnum sambavikkilla..
be cool
അവസാന വരി എനിക്ക് നന്നായി ബോധിച്ചു.
ഭാവുകങ്ങള്‍...
ഒരു പ്രവാസിയുടെ വ്യഥ ഞാനും ഇന്ന് പോസ്റ്റി. ഇതാ ലിങ്ക് ..
maaksikkaaran
ഒരു വിധം പ്രവാസി മലയാളികളുടെ അവസ്ഥ ഇഗനെയോകെതനെയാണ് ശരിക്കും നമ്മുടെ നല്ലകാലം ഇവിടെ ജീവിച്ചുതീര്‍ക്കുന്നു ഒന്നിനും കഴിയാതെ വരുമ്പോള്‍ ഒരു ശവത്തിനു തുല്യമായി നാട്ടിലെക്കുമാടഗുന്നു ഈ ജീവിതത്തില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളതെന്ന് ചിലപ്പോള്‍ ആലോജിച്ചുപോഗരുണ്ട്........ എന്‍റെ എല്ലാ ആശംസകളും
ഒടുവില്‍ ഞാന്‍ എന്റെ വീടിനു ഭാരമായി മാറിയപ്പോള്‍
എന്നും എന്റെ വരവിനായി കാത്തു നിന്ന എന്റെ വീടിനെ ഒറ്റയ്ക്ക് വിട്ടു...
ഞാന്‍ എന്റെ നാഥനായി എന്റെ ജീവിതം മാറ്റിവെച്ചു.
വിഷയം നന്നായി. ഇതൊക്കെ തന്നയാവും നമ്മുടെ അവസ്ഥ. !
പ്രവാസിയുടെ ജീവിതത്തിന്റെ ആകെത്തുക!
പോസ്റ്റ് നന്നായി.
" ഒടുവില്‍ ഞാന്‍ എന്റെ വീടിനു ഭാരമായി മാറിയപ്പോള്‍
എന്നും എന്റെ വരവിനായി കാത്തു നിന്ന എന്റെ വീടിനെ ഒറ്റയ്ക്ക് വിട്ടു...
ഞാന്‍ എന്റെ നാഥനായി എന്റെ ജീവിതം മാറ്റിവെച്ചു."
നല്ലപോലെ അവതരിപ്പിച്ചു ...പ്രവാസി എന്നും പ്രവാസി തന്നെ ..ഒരു കൊച്ചു കഥ ,അല്ലെങ്കില്‍ ഒരു കൊച്ചു ലേഖനം വായിക്കുന്ന സുഖം ...
പ്രവാസമൊരു പ്രഹേളികയാണ്. എന്തിനെന്നു ചോദിച്ചാ നാട്ടിലുള്ളവര്‍ക്ക് വേണ്ടി എന്ന ഒഴുക്കന്‍ ഉത്തരമല്ലാതെ വേറൊന്നും കിട്ടാതെ പോകുന്ന ചോദ്യം..
ഈ പറഞ്ഞതൊക്കെ സത്യം...
ഒന്നും തിരികെ കിട്ടും എന്നോ
ചെയ്തതൊക്കെ മറ്റുള്ളവര്‍ ഓര്‍ക്കുമെന്നോ
കരുതാതെ ഇരിക്കുക അതാണ് പ്രായോഗിക ബുദ്ധി!
എത്ക്കെ കേള്‍ക്കുമ്പോള്‍ പ്രവാസിയല്ലാത്ത ഞാന്‍ എന്തു ചെയ്യും ....ഉടനെ പ്രവാസിയകണോ അതോ .....
അവസാനകാലത്തെങ്കിലും സ്വന്തങ്ങളെങ്കിലും താങ്ങാവുമെന്ന പ്രവാസിയുടെ ആഗ്രഹം അളമുട്ടുമ്പോള്‍
ചങ്ക് തകര്‍ന്ന്....
നല്ല കവിത. അവസാനത്തെ വരികള്‍ നന്നായിട്ടുണ്ട്. ഇത് വായിച്ചപ്പോള്‍ അക്‌ബറിന്റെ "ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്" ഓര്‍മ്മ വന്നു. ഈ കവിത ആ കഥയോട് ചേര്‍ത്ത് വായിച്ചു. എല്ലാ പ്രവാസികളുടേയും അവസ്ഥ ഇതൊക്കെ തന്നെ. പ്രണയത്തില്‍ നിന്നും മാറി മറ്റൊരു വിഷയം തിരഞ്ഞെടുത്തതിന് ആശംസകള്‍.
എല്ലാ പ്രവാസിയും ഇങ്ങനെ തന്നെ തന്റെ കൂടപ്പിറപ്പുകൾ തന്റെ കുടുംബക്കാർ സന്തോഷത്തോടെ കഴിയാൻ വേണ്ടി സ്വന്തം സന്തോഷം വേണ്ടെന്നു വെക്കുന്നു തൈരും ഖുബ്ബൂസും നിരന്തരം കഴിച്ചു നാട്ടിലുള്ളവരെ നന്നായി ഊട്ടുന്നു... അഭിനന്ദനങ്ങൾ ഇനിയും ഇങ്ങനെയുള്ള പോസ്റ്റുകൾ ധാരാളം എഴുതാൻ കഴിയട്ടെ....
ഒരു സാദാ പ്രവാസിയുടെ സമ്പാദ്യം അവന്റെ കണ്ണീരിന്റെ വില തന്നെ. പ്രണയത്തിന്റെ സ്ഥിരം നൊമ്പരങ്ങളിൽ നിന്ന് പ്രവാസത്തിന്റെ നേർക്കാഴ്ചകളിലേക്കും കൺതുറന്നത് ഇഷ്ടപ്പെട്ടു.
നന്നായി.
"the man to walk with said...
angineyonnum sambavikkilla..
be cool."
njanum athinodu yojikkunnu.
ippol pranayathinte vasantha kalamalle.ath nannayi aasvadikku.....
പഠിക്കേണ്ട സമയത്ത് പഠിക്കാതെ ഗള്‍ഫില്‍ വന്ന് പണ്ടാരടക്കീട്ട് പിന്നെ ''കൊണാ കൊണാ'' എന്നു പറഞ്ഞിട്ടെന്തുകാര്യം?....ഹല്ല പിന്നെ!!!!
പ്രവാസികളുടെ ജീവിതം നന്നായി പറഞ്ഞിരിക്കുന്നു .തുടരുക ആശംസകള്‍ ....
sampavaami uge uge...ellam nallathinu...pravaasam...utharamillaatha kure chothya shrangalude aage thuka..
nalla varikal...aaShamsakaL.
അവസാനം പ്രവാസികളെല്ലാം ഇങ്ങനെയാവും എന്നു പറഞ്ഞു പേടിപ്പിക്കുന്നതല്ലാതെ,അങ്ങനെയാവാതിരിക്കാൻ എന്തു ചെയ്യണമെന്നാരും പറയാത്തതെന്ത്...?!!
നാട്ടിലുള്ള ബന്ധുക്കൾ നന്നായി ജീവിക്കുന്നതിനോടൊപ്പം നമ്മളുടെ അവസാന കാലത്തും അതു പോലെ അവരോടൊപ്പം ജീവിക്കാൻ നമ്മൾക്ക് ഇപ്പോൾ എന്തു ചെയ്യാൻ കഴിയും എന്നു കൂടി അനുഭവസ്ഥർ പറഞ്ഞിരുന്നെങ്കിൽ....?!!!
ദൈവം രക്ഷിക്കട്ടെ....
എന്നെയും നിങ്ങളെയും.....
പ്രവാസിമെന്നും ഭാരമാണ്,ഭാരിച്ച ജീവിതത്തിന്റെ.
നിങ്ങളുടെ ഈ അഭിപ്രായത്തോട് പൂര്‍ണമായി യോചിക്കാന്‍ കഴിയില്ല ...എല്ലാ പ്രാവാസികുടുംബങ്ങളും കരുണയില്ലാത്തവരാണ് പ്രവാസികളുടെ തിരിച്ചു വരവിനെ അവര്‍ മാനസിക മായി ഉള്കൊള്ളുന്നില്ല എന്ന് പറയരുത് .ചിലയിടങ്ങളില്‍ അങ്ങനെയുണ്ടാകും ..ഭൂരിപക്ഷം അങ്ങനെയല്ല എന്ന് മനസിലാക്കണം ...തനിക്കു വേണ്ടപ്പെട്ടവരെ തീറ്റിപോറ്റിയ പ്രവാസിയെ അവര്‍ തുറന്ന മനസ്സോടെ സ്വീകരിക്കും .
വിടര്‍ന്നു നില്‍ക്കുന്ന പൂക്കളുടെ മധുനുകരാന്‍ വണ്ടുകള്‍ അഹ്ളാദത്തോടെ പറന്നുവരും .വാടിയ പൂക്കളും കൊഴിഞ്ഞപൂക്കളും ആര്‍ക്കുവേണം . ഹാര്‍ട്ട് ബീറ്റ് നിലച്ചാല്‍ പിന്നെ മണ്ണിലേക്കല്ലെ. നന്നായിരിക്കുന്നു. അനുവാചകരുടെ നയനങ്ങള്‍ സജലങ്ങളാക്കുവാന്‍ അല്പം കൂടി പൊടിപ്പും തൊങ്ങലും ചേര്‍ക്കാമായിരുന്നു.
പ്രിയ ജിഷാദ്,
എന്‍റെ കവിതയ്ക്ക് കുറിച്ച നല്ല വാക്കിന് നന്ദി....
ബ്ലോഗ് ഞാന്‍ കണ്ടിരുന്നു...ക്രോനിക്കിന്റെ എഴുത്തില്‍ പുതുമയുടെ തുടിപ്പുകള്‍ ശക്തമാണ്,
പ്രവാസിയുടെ പ്രയാസങ്ങളും,വേദനകളും അടുത്തെങ്കിലും പ്രകടമായി പലരുടെ രചനകളിലും കാണുന്നു.
ചിലത് കവിതയെന്നതിനെക്കള്‍ ഗാനങ്ങള്‍ ആയി തോന്നുകയും ചെയ്യുന്നു...ഏതായാലും വാക്കിന്റെ നന്മ വേണ്ടുവോളം ഉണ്ട്...നല്ല എഴുത്തിനു കണ്ണു കൊടുക്കുക...എഴുത്ത് തുടരുക...ആശംസകള്‍...
സ്നേഹപൂര്‍വ്വം റൂബിന്‍
--
പണമാണ് മുഖ്യം-
ബന്ധങ്ങള്‍ക്ക് ,കഷ്ടപ്പാടിന് വിലയില്ല
നന്നായി പറഞ്ഞു.
വീട് എന്നത് സങ്കല്പവും കുടുംബം ഭാരവുമാകുന്ന കാലത്ത് ഇതും ഇതിലപ്പുറവും സംഭവിച്ചേക്കാം
ആശംസകള്‍ ....
ഈ ദുരനുഭവം ആര്‍ക്കും വരാതിരിക്കട്ടെ.
നല്ല എഴുത്ത്.
ഈ അവസ്ഥ ആര്‍കും വരാതിരിക്കട്ടെ.... ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി... ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
നഷ്ടപ്പെടലുകളുടെ ആകെ തുകയാണു പ്രവാസികളുടെ ജീവിതം
അതു മനോഹരമായി അവതരിപ്പിച്ചു...
ഈ ഒരു അവസ്ഥ ഒരു പ്രവാസിക്കും ഉണ്ടാകരുതേ എന്നു
പ്രാര്‍ഥിക്കുന്നു...ഒപ്പം എന്റെ പ്രിയ കൂട്ടുകാരനു എല്ലാ വിധ
ഭാവുകങ്ങളും നേരുന്നു...
പാവം പ്രവാസി
തനിക്കായി എല്ലാം നേടി എന്നഹങ്കരിക്കുന്നവര്‍ക്കും മനസ്സില്‍ അറിയാവുന്ന സത്യം
പ്രവാസം മതിയാക്കിയാല്‍ തനിക്കെന്ത് വില
കുഞ്ഞാടേ... ജിഷാദെ...
ഏന്റെ ഇടവക visit ചെയ്തതിനും സ്തോത്രം ചൊല്ലിയതിനും ഹല്ലേലുയ്യാ..
മാഷ്..... വരികളിലൂടെ പ്രവാസിയുടെ ജീവിതത്തെ അതിന്റേതായ രീതിയിൽ തന്നെ അവതരിപ്പിച്ചു.
if you can change the fond color and background , it will be helpful to read those who have less eye sight, like me :)
പ്രവാസം സ്വയം ഏറ്റു വാങ്ങുന്നതാണ്. പിന്നെ ചുമതലകളുടെ വന്‍ മതിലുകള്‍ക്കിടയില്‍ പ്രവാസി സ്വയം ബന്ധനസ്ഥനാകുന്നു. പോസ്റ്റിലെ അവസാന വരികളോട് യോജിക്കുന്നില്ല.
ഇതിനോട് ചേര്‍ത്തു വായിക്കാവുന്നത്. വീണ്ടും ചില പ്രവാസ ചിന്തകള്‍
മറ്റുള്ളവർക്ക്(സ്വന്തക്കാർ) വേണ്ടി ജീവിക്കുമ്പോൾ സ്വന്തം ജീവിതം മറക്കാതിരിക്കുക.
ജീവിക്കുക….
പ്രവാസത്തിന്റെ നോവുകളൊക്കെയുണ്ട് ഈ വരികളിൽ, അഭിനന്ദനം. കവിതയാകുമ്പോൾ, കുറച്ചുകൂടി ഒതുക്കം ആകാമായിരുന്നു.
ആശംസകള്‍
ജിഷാദ്..കളര്‍ മാറ്റിയ പോസ്റ്റു കാണാനും വായിക്കാനും വരിക.സസ്നേഹം..
ഒന്നാം വാര്‍ഷികാശംസകള്‍..
നല്ല പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു..
ഭാവുകങ്ങള്‍!
ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി... ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
നല്ല കവിത...
മലയാളിത്തമുള്ള മനോഹരമായ കവിത.
ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com
Post a Comment