28 June 2010

ചൂടാണത്രെ


പുറത്തു മുഴുവന്‍ ചൂടാണത്രേ
പുറത്തിറങ്ങാന്‍ കഴിയുന്നില്ല
ദിനവും കൂടിവരുന്നുണ്ടെങ്കിലും
സഹനം തന്നെ ശരണവുമത്രേ.

തൊണ്ടയാകെ വറ്റിവരണ്ടു
കൈകാലുകള്‍ വിയര്‍ത്തൊലിച്ചു
മൂക്കില്‍നിന്നും ചോരയൊലിച്ചു
തളര്‍ന്നുറങ്ങി ഞാനീ ചൂടില്‍ .

തലയില്‍ വെള്ളമൊഴിക്കുന്നുണ്ട്
തൈര് കലക്കി തടവുന്നുണ്ട്‌
മുടികള്‍ പാതി പോകുന്നുണ്ട്
ചൂടുമാത്രം കുറയുന്നില്ല.

ഫ്രിഡ്ജില്‍ കേറി ഒളിച്ചാലോ
കുളത്തില്‍ മുങ്ങി കിടന്നാലോ
കാര്യമുണ്ടോ സോദരരെ
ഈ കൊടുംചൂടിനെ തടയാന്‍.

51 comments:

ഉമേഷ്‌ പിലിക്കൊട് said...

തീയില്‍ കുരുത്തത് വെയിലത്ത്‌ വാടില്ല !!!

Anonymous said...

ജിഷാദ് വ്യത്യസ്തത പുലര്‍ത്തുന്ന കാലിക ചൂടന്‍ വിഷയം ...ഒരു താളമുണ്ട് വായിക്കുമ്പോള്‍ ....ഇവിടെയും ഒരിക്കലും അനുഭവിക്കാത്ത ചുടു തന്നെ എന്ന് വര്‍ഷങ്ങളായി ഇവിടെ യുല്ലോര്‍ പറയുന്നു ...:(

ഭാനു കളരിക്കല്‍ said...

jishad vishayam kalikamanu

fasil said...

jishu choodu krayunathuvare kathirikkam allathe enthucheyana...... egane onnu ee samayathuthane avatharipikkan noniyathu vethyasthatha pularthunundu ente ella vidha aashamsakalum

pournami said...

ചൂട് ,ചൂട് ,സര്‍വത്ര ചൂട്.വേനലില്‍ കരിഞ്ഞ മരങ്ങള്‍ പോലെ ,,
മനസ്സും ചൂടിനാല്‍ വറ്റി വരണ്ടപോലെ..,
ഒരിറ്റു ദാഹജലത്തിനായി .കൊതിക്കവേ,\
വരണ്ട നെഞ്ചിന്‍ അകത്തു മിടികേണ്ട മിടിപ്പുകള്‍ പോലും ,,മിടികുവാന്‍ മറന്നുവെന്നോ..?
appole mashey ivide ippo mazhyanu...mazha ,mazha ..mathram..good lines

Abdulkader kodungallur said...

ചൂടാണ്ത്രെ അങ്ങിനെയാണെങ്കില്‍ നെല്ലിയ്ക്കാത്തളം ഒന്ന് പരീക്ഷിച്ചാലൊ ...? ഒന്നുകുടി മിനുക്കിയെടുക്കാന്‍ ഉണ്ട്ട് .

Manoraj said...

മാഷെ ഇവിടെ നല്ല മഴയാട്ടോ..
കവിത കൊള്ളാം

Geetha said...

ജിഷാദ് ഈ അവസ്ഥ തന്നെയാ ഇവിടെയും
എന്തായലും വിഷയവും കവിതയും നന്നായീ

Mohamedkutty മുഹമ്മദുകുട്ടി said...

പുറത്തു നല്ല മഴ പെയ്യുമ്പോള്‍ ഇത്തരം ചൂടന്‍ കവിതകള്‍ വായിക്കാന്‍ തന്നെ ഒരു രസം!.നല്ല ചൂടുള്ള വറുത്ത കടല കൊറിക്കുന്ന പോലെ!

വീ കെ said...

തൈരുണ്ട്...
വെള്ളമുണ്ട്...
ഫ്രിഡ്ജുണ്ട്...
സഹായിക്കാൻ ആളുമുണ്ട്....
‘ഏസി’മാത്രം ഇല്ലാല്ലെ...!!?
‘പാവം പ്രവാസി..’

ഹംസ said...

നല്ല ചൂടാവുമ്പോള്‍ പുതച്ചുമൂടി കിടന്നുറങ്ങിയാല്‍ മതി. ഹല്ല പിന്നെ..:)
പുതിയ വിഷയം കൊള്ളാം ( പ്രണയവും ചൂടും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ? ഒരു സംശയം)

mini//മിനി said...

ഒരു രക്ഷയുമില്ല

അലി said...

ചൂട് കൊള്ളാം...
ഇനി തണുപ്പുകാലത്തേക്കുള്ള കവിത എഴുതിത്തുടങ്ങിക്കോളൂ...

Anonymous said...

sahikkuka thanne.
sona G

»¦മുഖ്‌താര്‍¦udarampoyil¦« said...

അതെ, എന്തൊരു ചൂടാണിത്?

Vayady said...

വിഷയം കൊള്ളാം. നന്നായിട്ടുണ്ട്.
ചൂട് കുറയാന്‍ തലയില്‍ ഐസ് വെച്ചാലും മതി. :)

ദേ, ഹംസ പിന്നേയും പ്രണയം പൊക്കിക്കൊണ്ടു വന്നു. ജിഷാദിനെ നന്നാവാനും സമ്മതിക്കില്ലേ. :)

shajkumar said...

സഹനം തന്നെ ശരണവുമത്രേ

ജീവി കരിവെള്ളൂര്‍ said...

കൊള്ളാട്ടോ .പക്ഷേ ഇവിടുത്തെ മഴയില്‍ തണുത്തുപോയി .

@vayadi പ്രണയം ഇല്ലാണ്ടായാല്‍ ആള്‍ക്കാര്‍ നന്നായി എന്നാണോ .അത്രക്കു മോശമാണോ പ്രണയം ? വിവരദോഷിയുടെ സംശയമായി കൂട്ടിയേക്കണേ ..

തെച്ചിക്കോടന്‍ said...

ചൂട്‌ കവിത വായിക്കാന്‍ ഒരു താളമുണ്ട്.
ഇപ്പോള്‍ നാട്ടില്‍പോയാല്‍ നല്ല മഴയത് നനയാം!

MyDreams said...

നെല്ലിക തളം വെച്ചാല്‍ മതി ചൂട് കുറയും

എറക്കാടൻ / Erakkadan said...

തലക്കല്ലല്ലോ ചൂട് ..ഭാഗ്യം

ഒരു യാത്രികന്‍ said...

ഉഷ്ണോ ഉഷ്ണേന ശാന്തയെ ......സസ്നേഹം

Sukanya said...

ഈ വിഷയത്തില്‍ ഞാനും എഴുതിയിട്ടുണ്ട്.
ജിഷാദ് നല്ല കവിത ആണെന്ന് പറഞ്ഞു. ഇതും ഹാസ്യാത്മകമായി അവതരിപ്പിച്ചു. :)
http://kavitha-paru.blogspot.com/2010/03/blog-post.html

സുമേഷ് | Sumesh Menon said...

ഒരു രക്ഷേമില്ല ആശാനെ..

പാവപ്പെട്ടവന്‍ said...
This comment has been removed by the author.
പാവപ്പെട്ടവന്‍ said...

ചൂടാണിവിടെയും ചുട്ടുപഴുക്കുന്ന ചൂടാണ് ‌, പറയുവാന്‍ പാതിരയില്‍ പകലിന്റെ പകയായിവിശുന്ന ചുടുകാറ്റും

NISHAM ABDULMANAF said...

nattilulla chilare
evide kondidanam
angine angilum
nannavatteeeee

കണ്ണൂരാന്‍ / Kannooraan said...

സഹിച്ചല്ലേ പറ്റൂ.അതുകൊണ്ട്,
ചൂട് കല്ലിവല്ലി..!


@

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഒരു കുളമുണ്ടായിരുന്നെങ്കിൽ ... ഒന്ന് മുങ്ങാമായിരുന്നു..!

( ജിഷാദ്, കവിത കുറെ മെച്ചപ്പെടേണ്ടതുണ്ട് എന്ന് കവിതയെന്തന്നറിയാത്ത ഞാൻ പറയുന്നതിൽ പരിഭവിക്കരുത് )

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഒരു കാര്യം കൂടി,
പ്രവാസിയുടെ ചൂട് കുളത്തിൽ മുങ്ങിയാൽ തീരുന്നതല്ല.

>ഫ്രിഡ്ജ് ആണ് ശരി ഫ്രിട്ജ് അല്ല

കമ്പർ said...

ഇവിടെയും കനത്ത ചൂട് തന്നെ., നട്ടുച്ചക്കും എ,സി ഫുൾപ്പവറിൽ ഇട്ട് പുതച്ച് കിടക്കുന്ന നേരത്ത് കുഴപ്പമില്ല, പുറത്തെങ്ങാനുമിറങ്ങേണ്ടി വന്നാൽ കരിഞ്ഞ് പോകുമോന്നാ പേടി..
എന്റമ്മോ..

SULFI said...

നല്ല എഴുത്താണല്ലോ ജിഷാദ്.
ചൂടാണത്രേ എന്നല്ല. കൊടും ചൂടാണിവിടം.
നല്ല വരികള്‍. ഇനിയും വരാം കേട്ടോ.

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ചൂടിനെ ചുട്ടുകളയാൻ ബൂലോഗമുണ്ടല്ലൊ
പിന്നെ ഉന്തുട്ടിന്യാ..പേടി ?

റഷീദ്‌ കോട്ടപ്പാടം said...

കവിത നന്നയി കേട്ടോ.
ആശംസകള്‍

mazhamekhangal said...

aasamsakal....

സിദ്ധീക്ക് തൊഴിയൂര്‍ said...

ഇന്നലെ 47 മിനിയാന്ന്..49 ഇന്ന്..മുടിഞ്ഞ ചൂട്...ഒരു രക്ഷേമില്ല ജിഷാദ്...കണ്ണൂരാന്‍..പറഞ്ഞപോലെ കല്ലിവല്ലി...

എന്‍.ബി.സുരേഷ് said...

ജിഷാദ്, കവിത എന്ന നിലയിൽ ഇതിനോട് എനിക്ക് വലിയ മമതയില്ല. പക്ഷെ ഇത് മുന്നോട്ട് വയ്ക്കുന്ന ദർശനം നാം നല്ലമനസ്സോടെ ആലോചിക്കേണ്ടതാണ്.
എല്ലാം ചുട്ടെരിച്ചിട്ട് പുകയെപ്പറ്റി പരാതി പറയുക. എല്ലാം വെട്ടിത്തെളിച്ചിട്ട് മരുഭൂമികൾ ഉണ്ടാകുന്നതിനെപ്പറ്റി കേഴുക.
ഇരിക്കുന്ന കൊമ്പു മുറിച്ചിട്ട് തലകുത്തിവീഴുന്നതിനെ കുറിച്ച് പരിദേവനം നടത്തുക. നാം തന്നെ നശിപ്പിച്ച ഭൂമിയിൽ നിന്നും നാം എങ്ങോട്ട് ഓടിയൊളിക്കും?

sm sadique said...

നമുക്ക് മരം വെച്ച് പിടിപ്പിക്കാം…….. അല്ലാതെന്ത് മാർഗം…….?

പ്രചാരകന്‍ said...

മനുഷ്യന്റെ കരങ്ങളാൽ പ്രവർത്തിച്ചതിന്റെ ഫലമായി ഇന്ന് അവൻ അനുഭവിക്കുന്നു. നാളെക്കൊരു തണൽ നടാൻ ശ്രമിയ്ക്കാം

ലാലപ്പന്‍ said...

നന്നായിട്ടുണ്ട്
ആശംസകള്‍...

കുഞ്ഞാമിന said...

നല്ല ചൂടൻ കവിത. എന്നാലും വല്ലാത്തൊരു ചൂടു തന്നെ.

ശ്രീക്കുട്ടന്‍ said...

ചൂടന്‍ കവിതയെഴുതാനാവാത്തതാണിന്നെന്റെ ദു:ഖം

സാബിറ സിദ്ധീഖ് said...

ഇവിടെയും കനത്ത ചൂട് തന്നെ....
നന്നായിട്ടുണ്ട്
ആശംസകള്‍...

ഒഴാക്കന്‍. said...

ചൂടാണത്രേ..

നിയ ജിഷാദ് said...

എന്തൊരു ചൂട് സഹിക്കാന്‍ വയ്യേ !

A.FAISAL said...

അകത്തെത്ര ചൂടുണ്ട്..?

Jishad Cronic™ said...

ഈ കൊടുംചൂടിലും ഈ ചൂടനെ സഹിച്ചും, അഭിപ്രായം പറഞ്ഞും ഇവിടെ എത്തിയ എല്ലാ എന്‍റെ സുഹൃത്തുകള്‍ക്കും എന്‍റെ നന്ദി... വീണ്ടും വരുമെന്ന് കരുതുന്നു... വരണം ....

മിഴിനീര്‍ത്തുള്ളി said...

ചൂടന്‍ കവിത...
കൊള്ളാം...

Bindu said...

നാട്ടിലെ ചൂട് മാറി മഴവന്നു .

shamsina said...

ആകെ മൊത്തം ചൂടാണേ....

ഹനീഫ വരിക്കോടൻ. said...

ഒരു നല്ല താളമുണ്ട്‌ വരികൾക്ക്‌.നന്നായിരിക്കുന്നു.