
അരികില്‍ നീ ഉണ്ടെന്ന സത്യം
അറിയുവാന്‍ എന്തേ വൈകി ഞാന്‍
എന്‍ ജീവന്റെ താങ്ങും തലോടലായി
എവിടെയോ നിന്നെ ഞാന്‍ അറിഞ്ഞിരുന്നു
നിന്റെ മൌന സ്നേഹത്തിനായ് കൊതിച്ചിരുന്നു
ആര്‍ക്കും നല്‍കാത്ത നിന് സ്നേഹം നീ എപ്പോഴോ
എനിക്കായ് മാത്രം പങ്കുവെച്ചു
എന്നിട്ടും എന്തെ ഞാന്‍ കണ്ടില്ല നിന് സ്നേഹം ..
എത്രമേല്‍ ദിവ്യമയിരുന്നു എന്ന്
ഒരു തുള്ളി സ്നേഹത്തിന് മധുരംപോല്‍ നല്‍കാതെ....
എപ്പോഴും ഞാന്‍ കരയിച്ചിരുന്നു
പൊഴിയുന്ന കണ്ണുനീര് കാണാതെ പലവട്ടം
നിന്നെ ഞാന്‍ കുത്തി നോവിച്ചിരുന്നു
എന്നിട്ടും ആരോടും പറയാതെ തളരാതെ
എനിക്ക് മാത്രമായി നീ പ്രാര്‍ത്ഥിച്ചിരുന്നു
ഒടുവില്‍ നീ മിഴിനീര് തൂകി വന്നതും
യാത്ര ചോതിച്ചതും...എന്നില്‍ നിന്നും പറന്നകന്നതും
നോക്കി കണ്ണുനീര് പൊഴിക്കാനെ എനിക്ക് കഴിയൂ..
എന്നിട്ടും എന്തേ അറിയുവാന്‍ വൈകി ഞാന്‍ നിന് സ്നേഹം
ഇപ്പോള്‍ ഞാന്‍ അറിയുന്ന ഒന്നുണ്ടേ.....അത്രയ്ക്കും അവളെന്നെ സ്നേഹിച്ചിരുന്നു...മോഹിച്ചിരുന്നു.
കഴിയില്ല എനിക്ക് ഇന്നു മോഹിക്കുവാന്‍ നിന്നെ
കഴിയില്ല എനിക്ക് ഇന്നു പിരിയുവാന്‍ നിന്നെ
എങ്കിലും പറയാതെ വയ്യ....
അരികില്‍ നീ എപ്പോളും ഉണ്ടെങ്കില്‍ എന്ന്
അരികില്‍ നീ ഉണ്ടെങ്കില്‍ എന്നും.....
എന്‍ ജീവന്റെ ജീവനായി ഞാന്‍ കാത്തുവെക്കാം.