09 May 2010

അമ്മമനസ്സ്ഉണ്ണിക്കാലടികള്‍ പിച്ചവെച്ചു തുടങ്ങും മുന്‍പേ
ചിറകു മുളച്ചൊരു മോഹപ്രതീക്ഷകളുമായി
കുഞ്ഞുതന്‍ ചുണ്ടില്‍ അമ്മയെന്ന് കളിയാടും നേരം
അമ്മതന്‍ മനസ്സില്‍ സ്നേഹത്തിന്‍ പൂമൊട്ടണിഞ്ഞീടുന്നു.

വാത്സല്യം നുകര്‍ന്നുകൊതിതീരും മുന്‍പേ
വേറിട്ടുപേയോരായെന്‍ പിഞ്ചു പൈതലേ
കുഞ്ഞുതന്‍ അനന്തര പ്രേമത്താല്‍
അമ്മതന്‍ മനസ്സില്‍ ദു:ഖത്തിന്‍ തിരകളടിച്ചീടുന്നു.

ഒരു നോക്കിനായി കൊതിക്കും നേരം
ഒരു വാക്കിനായ് കൊതിക്കും നേരം
പിടിവിടാതെ അമ്മതന്‍ മനസ്സില്‍
മുഴങ്ങുന്നൊരു ശബ്ദം......
അമ്മേ...... അമ്മേ....... അമ്മേ........!

33 comments:

perooran said...

വാല്സല്യം നുകര്‍ന്നുകൊതിതീരും മുന്‍പേ
വേറിട്ടുപേയോരായെന്‍ പിഞ്ചു പൈതലേ
കുഞുത്തന്‍ അനന്തര പ്രേമത്താല്‍
അമ്മത്തന്‍ മനസ്സില്‍ ദു:ഖത്തിന്‍ തിരകളടിച്ചീടുന്നു.

fasil said...

ഒരു അമ്മയുടെയും കുട്ടിയുടെയും നൊമ്പരങ്ങളെ തൊട്ടുണര്‍ത്തിയ ഒരു കവിത. തിഗച്ചും വെത്യസ്തത പുലര്‍ത്തുന ഒരു ചിന്തയാണ് എന്‍റെ എല്ലാ അഭിനന്ദനങ്ങളും നേരുന്നു

Anonymous said...

വാത്സല്യം തുളുമ്പുന്ന വരികൾ... അമ്മത്തൻ ,കുഞ്ഞുത്തൻ എന്നതു മനസിലായില്ല പലതവണ വായിച്ചു നോക്കി ഒന്നു വിശദമാക്കാമോ... ഈ അറിവു കുറഞ്ഞവൾക്ക് മനസിലാകാഞ്ഞിട്ടാകും പ്രാർഥനയോടെ..

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

അമ്മദിനമില്ലെങ്കിലും
അമ്മ ദിനമായില്ലെങ്കിലും
എന്നും എപ്പോഴും
ആ ഗര്‍ഭപാത്രത്തിലെ ചൂട്
അമ്മിഞ്ഞപ്പാലിന്റെ മണം...


എല്ലാ അമ്മമാര്‍ക്കും എന്നും ഹാപ്പിയായിരിക്കട്ടെ..

ഹംസ said...

അമ്മയുടെ സ്നേഹവും, വാത്സല്ല്യവും കവിതകളിലൂടെ പറഞ്ഞു തീക്കാന്‍ കഴിയുന്നതല്ലല്ലോ….

“ഉമ്മാ” എന്ന ഒരു വിളിയില്‍ അടങ്ങിയിരിക്കുന്ന സ്നേഹം എത്ര കവിത എഴുതിയാലും വായിച്ചാലും കിട്ടില്ല .!!

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

'പ്രണയ'ത്തില്‍ നിന്ന് മാതൃത്വത്തിലേക്കുള്ള പ്രയാണം.
ഇനിയും വ്യത്യസ്തമായ പോസ്റ്റുകള്‍ ഇടുക ..

MyDreams said...

ഒരു നോക്കിനായി കൊതിക്കും നേരം
ഒരു വാക്കിനായ് കൊതിക്കും നേരം
പിടിവിടാതെ അമ്മതന്‍ മനസ്സില്‍
മുഴങ്ങുന്നൊരു ശബ്ധം ......
അമ്മേ...... അമ്മേ....... അമ്മേ........!

ആരും കൊതിച്ചു പോവും

സോണ ജി said...

അമ്മതന്‍
കാല്‍ കീഴില്‍ സ്വര്‍ഗ്ഗം എന്നു വിശുദ്ധ ഖുറാന്‍.അക്ഷര തെറ്റുണ്ട്..തിരുത്തുമല്ലോ..?

ജീവി കരിവെള്ളൂര്‍ said...
This comment has been removed by the author.
ജീവി കരിവെള്ളൂര്‍ said...

മാതൃദിനത്തില്‍ സ്നേഹം അമ്മമനസ്സിന് അല്ലേ .പോരട്ടെ വേറിട്ട വിഷയങ്ങള്‍ .

നിയ ജിഷാദ് said...

അമ്മയുടെ സ്നേഹത്തിനു മുകളിലായി ഒന്നും ഇല്ല...

പട്ടേപ്പാടം റാംജി said...

അമ്മ എന്നും അമ്മ തന്നെ.

ആയിരത്തിയൊന്നാംരാവ് said...

കൊള്ളാം എഴുത്ത് ഒരു ഉത്സവമാകണം

കുട്ടന്‍ said...

സ്നേഹവും ത്യാഗവും കരുണയും ഒന്നിച്ചു ചേരുന്ന ദിവ്യമായ രൂപം 'അമ്മ' .....കവിത നന്നായി ട്ടോ

Mohamedkutty മുഹമ്മദുകുട്ടി said...

മാതൃ ദിനത്തില്‍ എന്റെ ഉമ്മയെയും ഓര്‍ക്കാന്‍ നിമിത്തമായി ഈ കവിത.ഇവിടെനോക്കുക.

സിംഗം said...

ithaanodaaa
kavitha????


aathmaarthamaayi sa
hathapikkkunnu.

കൊച്ചു മുതലാളി said...

good one.... :)

Jishad Cronic™ said...

* പെരൂരാന്‍... താങ്കളുടെ
അഭിപ്രായത്തിനു നന്ദി...

* ഫാസില്‍... താങ്കളുടെ
അഭിനന്ദനത്തിനു നന്ദി... വിണ്ടും
കാണാം...

* ഉമ്മു അമ്മാന്‍... താങ്കളുടെ
വിലയേറിയ അഭിപ്രായത്തിനു
നന്ദി... പിന്നെ താങ്കള്‍ ചോതിച്ച
വാക്കുകള്‍ രണ്ടു
അക്ഷരതെറ്റായിരുന്നു അത് ഞാന്‍
തിരുത്തിയിട്ടുണ്ട് .കണ്ടു പിടിച്ചു
പറഞ്ഞു തന്നതിന് നന്ദി...

* മുഖ്താര്‍... താങ്കളുടെ
അഭിപ്രായത്തിനു നന്ദി...

* ഹംസക്ക... ഇക്കയുടെ
അഭിപ്രായത്തിനോട് ഞാനും
സഹകരിക്കുന്നു ...

* ഇസ്മായില്‍ (തണല്‍) തീര്‍ച്ചയായും
മാറ്റങ്ങള്‍ പ്രതീക്ഷിക്കാം ....

* മൈ ഡ്രീംസ്‌... താങ്കളെപോലെ
ഞാനും കൊതിക്കാറുണ്ട്...

* സോണ ജി ... താങ്കള്‍ പറഞ്ഞത്
വളരെ ശരിയാണ്.... തെറ്റുകള്‍
വരാതെ ശ്രദ്ധിക്കാം ....

* ജീ വി ... അഭിപ്രായത്തിനു
നന്ദി.... തീര്‍ച്ചയായും പുതിയ
വിഷയങ്ങളുമായി കാണാം...

* നിയ ജിഷാദ്.... ഇവിടെ
എത്തിനോക്കിയത്തിനും
അഭിപ്രായത്തിനും നന്ദി ....

* രാംജിചെട്ടന്‍... വളരെ
ശരിയാണ്...

* ആയിരോത്തോന്നംരാവ്...
തീര്‍ച്ചയായും പ്രതീക്ഷിക്കാം...
അഭിപ്രായത്തിനു നന്ദി...

* കുട്ടന്‍ ...അഭിപ്രായത്തിനു നന്ദി...
വീണ്ടും കാണാം ....

* മുഹമ്മത്കുട്ടിക്ക...
അഭിപ്രായത്തിനു നന്ദി... പിന്നെ
ഞാന്‍ കണ്ടു ഇക്കാടെ
മോട്ടതോടിലെ ചോറ്...

* സിംഗം... വന്നതിനും
അഭിപ്രായത്തിനും നന്ദി...

* കൊച്ചുമുതലാളി... താങ്കളുടെ
വിലയേറിയ അഭിപ്രായത്തിനു
നന്ദി... വീണ്ടും വരണം ....

mazhamekhangal said...

really touching......

എറക്കാടൻ / Erakkadan said...

ഇഷ്ടായി.....നല്ല ദിവസത്തില്‍ വേണ്ട കവിത

Sukanya said...

അമ്മ തന്നെയല്ലേ ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത്.

ഒഴാക്കന്‍. said...

അമ്മ........ a word, a person with out replacement... അമ്മ!

ManzoorAluvila said...

the mother the love ocean, its take care of all ...love and love

വഷളന്‍ | Vashalan said...

ജിഷാദ്,
അമ്മയെക്കുറിച്ചുള്ള കുറിപ്പിന് നന്ദി.

എനിക്കൊരിക്കലും എഴുതാന്‍ പറ്റാത്ത
ഒരു കവിതയാണ് എന്റെ അമ്മ
ഞാന്‍ എഴുതുന്നതെല്ലാം
അമ്മയ്ക്ക് വേണ്ടിയുള്ള ഒരു കവിത മാത്രം.

അമ്മ ദിനത്തില്‍ ഞാനും അമ്മയെ ഓര്‍ത്തു.... വായിക്കുമല്ലോ.

Raveena Raveendran said...

അമ്മയെന്ന രണ്ടക്ഷരത്തില്‍ സ്നേഹത്തിന്റെ കടലിരമ്പം....

Jishad Cronic™ said...

* മഴമേഘങ്ങള്‍- അഭിപ്രായത്തിനു
നന്ദി...

* ഏറക്കാടന്‍- ഇവിടെ വന്നതിനും
അഭിപ്രായത്തിനും നന്ദി...
ഇനിയും പ്രതീക്ഷിക്കുന്നു.

* സുകന്യചേച്ചീ... അമ്മ തന്നെയാണ്
ലോകത്തിലെ ഏറ്റവും വലിയ
സമ്പത്ത്. നന്ദി വീണ്ടും വരണം .

* ഒഴാക്കാന്‍- അമ്മക്ക്
പകരംവെക്കാന്‍ വേറെ ഒന്നും
ഇല്ല അമ്മ മാത്രമേ ഉള്ളൂ....

* മന്സൂര്‍ക്ക- ഇക്ക പറഞ്ഞത്‌
വളരെ ശരിയാണ്...

* വഷളന്‍- എല്ലാര്‍കും അവരുടെ
അമ്മ ഇപ്പോഴും
പ്രിയപെട്ടതാണ്... അത്
കുട്ടിയായിരിക്കുംബോളും...
നമ്മള്‍ക്ക് കുട്ടികള്‍ ആയാലും
അവര്‍ എന്നും നമ്മള്‍ക്ക്
പ്രിയപെട്ടവരാണ്.

* രവീണ- വന്നതിനും
അഭിപ്രായത്തിനും നന്ദി...
വീണ്ടും വരണം...

ഗീത said...

ഈ അമ്മക്കവിത ഇഷ്ടമായി.
അമ്മമാര്‍ക്കെല്ലാം മക്കളില്‍ നിന്നും എന്നും സന്തോഷം അനുഭവിക്കാന്‍ ഇടയാകട്ടേ.

Geetha said...

പിടിവിടാതെ അമ്മതന്‍ മനസ്സില്‍
മുഴങ്ങുന്നൊരു ശബ്ധം ......
അമ്മേ...... അമ്മേ....... അമ്മേ........! .

...
കൊള്ളാം...
അമ്മ മനം തുടിക്കുന്നെന്നും
മക്കള്‍ക്ക്‌ വേണ്ടി മാത്രം !!!

jayarajmurukkumpuzha said...

valare nannaayittundu.... aashamsakal............

the man to walk with said...

:)

Readers Dais said...

Hello Jishad,
first time here, but leaving with the painful emotion that u left thru ur words...will b back :)

Jishad Cronic™ said...

ഇവിടെ വന്നതിനും അഭിപ്രായത്തിനും എല്ലാവര്‍ക്കും നന്ദി....ഇനിയും അഭിപ്രായവും നിര്‍ദേശവും പ്രതീക്ഷിക്കുന്നു.

എന്‍.ബി.സുരേഷ് said...

അമ്മയുടെ വേദനയുടെ, യാതനയുടെ,കൊടുക്കാന്‍ പറ്റാതെ പോയ വാത്സല്യത്തിന്റെ ചുരത്താന്‍ പറ്റാതെ പോയ മുലപ്പാലിന്റെ അവസ്ഥ എഴുതാന്‍ ഭാഷ കുറച്ചു കൂടി ശക്തമാവണം
എങ്കിലും അമ്മത്തം ഫീല്‍ ചെയ്തു.