06 May 2010

ഒരു പ്രണയത്തില്‍ ഓര്‍മ്മക്കായി


എങ്ങു നിന്നോ വന്ന ശരത്‌കാല മേഘം പോല്‍ നീ
ഒരു സന്ധ്യയായി എന്‍ മനസ്സില്‍ തെളിഞ്ഞു
എന്നും മായാത്ത ഒരു ഓര്‍മ്മയായി നി എന്‍ മനസ്സില്‍
സ്വപ്‌നങ്ങള്‍ കൊണ്ടൊരു കൂട് കൂട്ടി
നിന്‍ സ്വരം കേട്ടു ഞാന്‍ ഉറങ്ങിയതും
നിന്‍ കിളി കൊഞ്ചല്‍ കേട്ടു ഞാന്‍ ഉണര്‍ന്നതും
നിന്‍ കൈ പിടിച്ചു ഞാന്‍ നടന്നതും
നിന്‍ തലോടല്‍ കൊണ്ടു ഞാന്‍
മടിയില്‍ മയങ്ങിയതും
മടിയില്‍ കിടന്നു ഞാന്‍ അറിയാതെ വിങ്ങിയതും
നിന്‍ തലോടല്‍ കൊണ്ടു എന്റെ കണ്ണുനീര്‍ തുടച്ചതും
ഒടുവില്‍ ഒരു നൊമ്പരമായ് യാത്ര ചോതിച്ചതും
എന്നില്‍ നിന്നും പോയി മറഞ്ഞതും
ഒരു പ്രണയത്തിന്‍ ഓര്‍മ്മക്കായി നി തന്ന മധുരസ്വപ്‌നങ്ങള്‍
മായാതെ മറയാതെ ഞാന്‍ കാത്തു വെക്കാം
ഒരു പ്രണയത്തിന്‍ ഓര്‍മ്മക്കായി ഞാന്‍ കാത്തു വെക്കാം.

34 comments:

സാബിറ സിദീഖ്‌ said...

പ്രണയം ഓര്‍മകളുടെ ആര്‍ദ്രമായ തലോടല്‍
നനുതോരോര്‍മകള്‍ എന്നും ഹൃദയത്തെ സ്വര്‍ഗ്ഗ ലഹരിയിലാക്കുന്നു
മഴപോലെ മഞ്ഞുപോലെ മോഹങ്ങളുടെ നീര്‍ മുത്തു പൊഴിക്കുമീ പ്രണയം
കവിത നന്നായിരിക്കുന്നു പ്രിയ സുഹ്രത്തിന് അഭിനന്ദനങ്ങളോടെ .....

NISHAM ABDULMANAF said...

"Ormakal orikkalum marikunnillaaaa"

fasil said...

ജിഷാദ് ഓര്‍മ്മകള്‍ പ്രണയത്തിന്‍റെ നിഴലായി പിന്തുടര്‍ന് കൊണ്ടിരിക്കുന്നു അത് ഒരിക്കലും മായുന്നില്ല .............

Vayady said...

പ്രണയത്തെകുറിച്ചുള്ള ഈ കവിത നന്നായിട്ടുണ്ട്.

നിയ ജിഷാദ് said...

സ്നേഹം സത്യമായിരുന്നെങ്കില്‍
പ്രണയിനി എന്തായാലും തിരിച്ചു വരും ഒരുനാള്‍.

പോരെ മാഷേ? ഹ.ഹ.ഹ .

കൂതറHashimܓ said...

@ നിയ ജിഷാദ് & ജിഷാദ്,
ഇവിടെ ലൊവ്വി കളിക്കാ... :)

ഹംസ said...

ഹ ഹ ഹ… കൂതറ എന്താ പറഞ്ഞത് ? ജിഷാദ് അത് കാര്യമാക്കണ്ട നിങ്ങള്‍ ലവ്വിക്കോ ആ കൂതറ കവിത അറിയാത്ത ബഡ്ക്കൂസനാ. !! പോരട്ടെ ഇതു പോലുള്ള പ്രണയ ഗീതങ്ങള്‍.!!

ഹംസ said...

:)

പട്ടേപ്പാടം റാംജി said...

പ്രണയത്തിന്‌ മരണമില്ല.

mini//മിനി said...

പ്രണയം പൂക്കട്ടെ തളിർക്കട്ടെ,,,

ആയിരത്തിയൊന്നാംരാവ് said...

കൊള്ളാമെടോ

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

ജീവിതം എന്നാല്‍ പ്രണയം മാത്രമല്ല കേട്ടോ ....

Mohamedkutty മുഹമ്മദുകുട്ടി said...

ആ, ഇപ്പോ എല്ലാരും ലവ്വി നടന്നോളീ. ഇവിടെ വയസ്സായോരും ഉണ്ടെന്ന ഓര്‍മ്മയുള്ളത് നന്നു!.നിങ്ങള്‍ക്കും വയസ്സാവുമെന്നും!

lekshmi said...

പ്രണയത്തിന്‌ മരണമില്ല..

ജീവി കരിവെള്ളൂര്‍ said...

ഓര്‍മ്മകളുണ്ടായിരിക്കുന്നത് നല്ലതു തന്നെ .പ്രണയം ഒരിക്കലും മരിക്കാതിരിക്കട്ടെ .ആശംസകള്‍ .

അക്ഷര പിശാചുക്കളെ സൂക്ഷിക്കുക (“ചോദിച്ചതും“)

സിദ്ധീക്ക് തൊഴിയൂര്‍ said...

നന്നായിരിക്കുന്നു ജിഷാദ്, പ്രണയം എത്ര പറഞ്ഞാലും തീരാത്ത മിഥ്യ...

ѕнαн נαнαη said...

ONCE U TOLD EVERY ONE U NEVER COME WITH LOVE POEMSS ...BUT U DID WRONG.....U AGAIN CAME WITH LOVE POEMS...ITS ONLY SHAME ON U...AND CHEAP....

വഷളന്‍ | Vashalan said...

ജിഷാദ്, പറഞ്ഞാലും പറഞ്ഞാലും തീരാത്ത അനുഭൂതിയാണ് പ്രണയം. വരികള്‍ ലളിതവും സുന്ദരവും. ആസ്വദിച്ചു.

ManzoorAluvila said...

പ്രണയമണിത്തൂവൽ..പൊഴിയും കവിത മഴ...തുടരുക..ആശംസകൾ

മാറുന്ന മലയാളി said...

"നിന്‍ തലോടല്‍ കൊണ്ടു ഞാന്‍
മടിയില്‍ മയങ്ങിയതും "

അടി കൊണ്ട് ബോധം പോയതിനെയാണൊ ഈ വരിയിലൂടേ അര്‍ത്ഥമാക്കിയത്........:)

Manoraj said...

pranayam ennum marikkatha ormayanu.. nannayirikkunnu

Jishad Cronic™ said...

സാബിത്ത...ഇത്താടെ പേരുള്ള ഒരു കൂട്ടുക്കാരി എനിക്കുണ്ട്....
" സാബിത്ത ". ആശംസകള്‍ക്കു നന്ദി... വീണ്ടും വരണം .

നിഷാം ... നല്ല ഓര്‍മ്മകള്‍ ഒരിക്കലും മരിക്കാതിരിക്കട്ടെ.

ഫാസില്‍ ... പ്രണയം ഒരിക്കലും മായുകില്ല.

വായാടി...അഭിപ്രായത്തിനു നന്ദി...

നിയക്കുട്ടി... വരുമൊ?...ഹ.ഹ.ഹ...

കൂതറ... ഞമ്മളു ഇത്തിരി ലവ്വട്ടെ കൂതറെ...

ഹംസക്ക... ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ഉണ്ടാകും എന്റെ പ്രണയവും പ്രണയകവിതകളും.

റാം ജിചേട്ടാ... പറഞ്ഞത് വളരെ ശരിയാണു കേട്ടോ.... നന്ദി...

മിനി... ആശംസകള്‍ക്കു നന്ദി...

ആരിരൊത്തൊന്നാംരാവ്.. വന്നതിനും അഭിപ്രായത്തിനും നന്ദി....

ഇസ്മായില്‍ (തണല്‍ ) അറിയാം ... എന്തുചെയ്യാനാ... ഞാന്‍ എവിടെപ്പോയാലും എന്റെ പ്രണയവും എന്നെ പിന്‍തുടരുന്നു.

മുഹമ്മദ്ക്കുട്ടിക്ക...ഇക്കാ... ഞമ്മള്‍ ഒന്ന് ലവ്വിക്കളിക്കട്ടെ...
വയസ്സായവര്‍ക്കും ലവ്വാം ...
പ്രണയത്തിനു അങ്ങനെ പ്രായം ഒന്നും ഇല്ല...ഹ.ഹ.ഹ... നല്ല ഒരു കാമുകന്‍ ഒരിക്കലും വയസ്സാകില്ല... അതവാ ആയാലും മനസ്സില്‍ എപ്പോളും പ്രണയം പൂത്തിലഞ്ഞ് നില്ക്കുന്നുണ്ടാകും .

ലക്ഷിചേച്ചീ... അതാണു ശരി...

ജീ വി..വന്നതിനും അഭിപ്രായത്തിനും നന്ദി...തെറ്റുകള്‍ തിരുത്താന്‍ നോക്കാം .

സിദ്ധീഖ്... അഭിപ്രായത്തിനു നന്ദി...

ഷാജഹാന്‍ ... മകനെ... എന്റെ മനസ്സിലെ പ്രണയം ഞാന്‍ മറക്കണം ​എങ്കില്‍ ഞാന്‍ മരിക്കണം ... പ്രണയമില്ലാതെ എനിക്കെന്ത് ജീവിതം .

വഷളന്‍ ...പറഞ്ഞാലും തീരാത്ത മഹാകാവ്യം അതാണെന്റെ പ്രണയം

മന്‍സൂര്‍ക്ക...അഭിപ്രായത്തിനു നന്ദി...

മാറുന്ന മലയാളി...അടി മാത്രം കിട്ടിയിട്ടില്ല. ഒരെണ്ണം കിട്ടിയിരുന്നെങ്കില്‍ ഞാന്‍ നന്നയേനെ.

Jishad Cronic™ said...

മനോരാജ്... അഭിപ്രായത്തിനു നന്ദി...

ഉമേഷ്‌ പിലിക്കൊട് said...

:-)

ѕнαн נαнαη said...

jishad..love;its only fantasy...live in ur reality.....

സുമേഷ് | Sumesh Menon said...

കൊള്ളാം :)

തെച്ചിക്കോടന്‍ said...

കവിത കൊള്ളാം

അലി said...

പ്രണയം മരിക്കാതിരിക്കട്ടെ!
ഒപ്പം ജീവിതം മറക്കാതിരിക്കട്ടെ!

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

ഫോട്ടോ..
നന്നായി.
അതു തന്നെയാണീ പോസ്റ്റിലെ കവിത..


വരികള്‍
ഇനിയും
കുറുകിയൊലിക്കേണ്ടിയിരിക്കുന്നു..
തുടരുക..
കവിത
കണ്ടെത്താതിരിക്കില്ല...

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

കൂതറHashimܓ
പറഞ്ഞപോലെ എനിക്കും തോന്നുന്നു..
നിയയുടെയും
ജിഷാദിന്റെയും ബ്ലൊഗുകള്‍
വയിച്ചാല്‍
തൊന്നിയില്ലെങ്കിലേ...

നിങ്ങളു ലൗവ്വിക്കളിച്ചോളൂ...
പക്ഷേ,

ലേബലില്‍ ഒരു മാറ്റം വരുത്തണമെന്നു മാത്രം..
ഹല്ല പിന്നെ..
പൂയ്...

Jishad Cronic™ said...

ഉമേഷ്‌ പീലിക്കൊട് : വന്നതിനു നന്ദി ....

ഷാജഹാന്‍: ഞാന്‍ നന്നായി മാഷേ....

സുമെശേട്ടന്‍ : അഭിപ്രായത്തിനു നന്ദി ....

തെച്ച്ചിക്കൊടന്‍ : വന്നതിനും അഭിപ്രായത്തിനും നന്ദി ....

അലിക്ക: പ്രണയം ഒരിക്കലും മരിക്കില്ല .... ജീവിതം ഒരിക്കലും മറക്കില്ല ...

മുക്താര്‍: താങ്കളുടെ അഭിപ്രായത്തിനു നന്ദി .... കൂടുതല്‍ നല്ല കവിതകള്‍ ക്കായി പരിശ്രമിക്കാം ....

പിന്നെ ഞങ്ങള്‍ക്ക് ഇപ്പോള്‍ അല്ലെ മാഷെ ലവ്വാന്‍ പറ്റൂ.... പാവം ഞങ്ങള് ലവ്വട്ടെ മാഷെ.

സോണ ജി said...

pranayam!!!

MT Manaf said...

hm hm....
dont be Chronic bachelor, at last!

പാലക്കുഴി said...

പ്രണയം പൂക്കുന്ന മനസ്സും ആ മനസ്സില്‍ നിന്ന് പൊഴിയുന്ന വരികളും എന്നുമുണ്ടാവട്ടേ ജിഷാദ്