പുറത്തു മുഴുവന്‍ ചൂടാണത്രേ
പുറത്തിറങ്ങാന്‍ കഴിയുന്നില്ല
ദിനവും കൂടിവരുന്നുണ്ടെങ്കിലും
സഹനം തന്നെ ശരണവുമത്രേ.
തൊണ്ടയാകെ വറ്റിവരണ്ടു
കൈകാലുകള്‍ വിയര്‍ത്തൊലിച്ചു
മൂക്കില്‍നിന്നും ചോരയൊലിച്ചു
തളര്‍ന്നുറങ്ങി ഞാനീ ചൂടില്‍ .
തലയില്‍ വെള്ളമൊഴിക്കുന്നുണ്ട്
തൈര് കലക്കി തടവുന്നുണ്ട്
മുടികള്‍ പാതി പോകുന്നുണ്ട്
ചൂടുമാത്രം കുറയുന്നില്ല.
ഫ്രിഡ്ജില്‍ കേറി ഒളിച്ചാലോ
കുളത്തില്‍ മുങ്ങി കിടന്നാലോ
കാര്യമുണ്ടോ സോദരരെ
ഈ കൊടുംചൂടിനെ തടയാന്‍.