ഞാന്‍ ജിഷാദ് എന്നെ അടുത്ത് അറിയുന്നവര്‍ ക്രോണിക്ക് എന്നു വിളിക്കും. മലകളും പുഴകളും കേര വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ പ്രകൃതി സുന്ദരമായ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ആയ തൃശൂര്‍ ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഞാന്‍ ജനിച്ചു.മലയാള നാടിനെ വിട്ടു പോകാന്‍ ആഗ്രഹം ഇല്ലായിരുന്നു എങ്കിലും കാലം എന്നെ ഒരു പ്രവാസി ആക്കി മാറ്റി . ഇവിടെ ഞാന്‍ ഒരു കമ്പനിയില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അസിസ്റ്റന്റ് ആയി ദിവസങ്ങള്‍ തള്ളി നീക്കുന്നു. എനിക്ക് ഏറെ ഇഷ്ടം കടല്‍ കരയില്‍ കൂടുകരോടൊപ്പം ചെന്നു ആരും ഇല്ലാത്ത സ്ഥലം നോക്കി ഒന്നും മിണ്ടാതെ തിരയിലേക്ക് നോക്കി ഇരിക്കാന്‍ ....... പിന്നെ പാട്ടു കേള്‍ക്കാന്‍ ഇഷ്ടം ആണ് അതും വിരഹ ഗാനങ്ങളോട് പ്രത്യേക താല്പര്യം ഉണ്ട്. യാത്ര ചെയ്വാനും നല്ല കൂട്ടുകാരെ സൃഷ്ടിക്കുവാനും ഇഷ്ടം ആണ്. പിന്നെ ഞാന്‍ ഇവിടെ എഴുതിയ വരികള്‍ എല്ലാം ഞാന്‍ എപ്പോളൊക്കേയൊ തനിച്ചായിരുന്നു അപ്പോള്‍ തോന്നിയ ഒരു മണ്ടത്തരം. ഇപ്പോള്‍ ഞാന്‍ തനിച്ചല്ല, എനിക്ക് കൂട്ടായി ഒരു മാലാഖയെ കിട്ടിയിരിക്കുന്നു. അവളുടെ വരവോടെ എന്റെ ജീവിതത്തിനു ഒരു പുതുജീവന്‍ ലഭിച്ചു. ഇനിയുള്ള യാത്രകള്‍ ഞങ്ങള്‍ ഒരുമിച്ചാണ്. അതില്‍ സന്തോഷവും കൊച്ചു കൊച്ചു പരിഭവങ്ങളും കൂടെ ഞങ്ങളുടെ സ്വപ്നങ്ങളും.
വീണ്ടും ഒരാഴ്ചകൂടി ബുധന്റെ വേര്‍പാട് വ്യാഴത്തിന്റെ അന്ത്യയാമങ്ങളില്‍ ക്ഷീണിതനായി അത്യുഷ്ണത്തിന്റെ അതിരുവിട്ട ദാഹവും ഒരുമിച്ചൊരു യാത്ര തുടങ്ങാം ഇനിയൊരു വിഷാദ സന്ധ്യയില്‍ അവസരത്തിനൊത്തു ചിന്തിക്കുകയും പറയുകയും കരച്ചിലടക്കിപ്പിടിച്ചു ചിരിച്ചും ,പൊള്ളയായ വാക്കുകള്‍ ഉച്ചരിച്ചും ദീര്‍ഘമായ കാഴ്ചകളൊന്നുമില്ലാതെ ഇരുട്ടിനെ വരവേല്‍ക്കാന്‍ പടിയിറങ്ങുന്ന അന്തേവാസികള്‍ ഉത്തുംഗശൃംഗങ്ങളില്‍ നേരം ചിലവഴിച്ചും വഴക്കടിച്ചും മറഞ്ഞു പോയ ഓരോദിനത്തിന്റെയും നേര്കാഴ്ചകള് നഷ്ടപ്പെട്ട നമുക്കേവര്‍ക്കും ഇനിയുമുണരാതെ ഉറങ്ങാന്‍ ഒരു വെള്ളിയാഴ്ച കൂടി.
പ്രിയപ്പെട്ട ജിഷാദ്, ആഴ്ചയിലെ ഒരവധി ദിവസമാണ് എനിക്ക് ഞായറാഴ്ച.രാത്രിയാല്‍ പിന്നെ മനസ്സിനാകെ വിഷമമാണ്-ഒരവധി കിട്ടാന്‍ ഇനി ഒരാഴ്ച കഴിയണം.ഉറക്കം നീണ്ടു പോയാലും ഉണരാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ! വീണ്ടും ഉഷാറോടെ ജോലിയിലേക്ക്!ജീവിതം ഇതൊക്കെ തന്നെയല്ലേ?ഞങ്ങള്‍ക്കിവിടെ മഴ കൂട്ടുണ്ട്,കേട്ടോ. സസ്നേഹം, അനു
ജോലിയില്‍ നിന്നു വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് എല്ലാ ദിവസവും ഒരു പോലെ, വെള്ളിയാഴ്ച ജുമുഅക്കു പോവുന്നതൊഴിച്ചാല്‍!.എന്നാലും ഈ പ്രവാസികളെ സമ്മതിക്കണം!
കവിത നന്നായിട്ടോ. പക്ഷെ വായിച്ചപ്പോള്‍ തോന്നിയ തമാശ പറയാം. അവിടെ ഒരു വെള്ളി. ഇവിടെ ഒരു (ഞായര്‍ അല്ല ട്ടോ) വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങും എല്ലാവര്ക്കും ഹോളി ഡേ മൂഡ്. ശനിയാഴ്ച മിക്കവാറും ആളുകള്‍ ഓഫീസില്‍ കാണില്ല. അങ്ങനെ നിങ്ങള്‍ ഒരു ദിവസം ആഘോഷിക്കാന്‍ ആറ്ദിവസം ജോലി ചെയ്യുമ്പോള്‍ ഈ ഞങ്ങള്‍ അത് പകുതി പകുതി ആക്കുന്നു. പകുതി ദിവസം ജോലി ചെയ്യുന്നതും ഒരു കണക്കാ. ആരോടും പറയരുതേ.;)
ഈ ഒരു ആശയം എല്ലാ പ്രവാസികള്‍ക്കും ജിഷുവിന്റെ പേരില്ലും എന്റെ പേരിലും ഞാന്‍ എല്ലാവര്ക്കും dedicate cheyunnu....... ജിഷു നന്നയികെട്ടോ...........................................
എന്റെ ബ്ലോഗില്‍ ജിഷാദ്ടെ കമന്റ് ഞാന്‍ ഇതിനു മുന്‍പ് ഒരിക്കല്‍ കണ്ടിട്ടുണ്ട് .ഇവിടെ വന്നു വായിച്ചിട്ടും ഉണ്ട് .പക്ഷെ ഫോള്ലോവേര്‍ ആവാന്‍ നോക്കിയിട്ടും സാധിച്ചില്ല ..
"ആഴ്ചാന്ത്യം"..നല്ലപോലെ എഴുതിയിട്ടും ഉണ്ട് അവധി കിട്ടുന്നതും ഒരു സന്തോഷം ഉള്ള കാര്യം ആണല്ലോ ?വെറുതെ ഇരിക്കാന്‍ ...ഒന്നു മൂടി പുതച്ചു കുറച്ചു നേരം കൂടി കിടക്കാന്‍ ..യാതൊരു തിരക്കുമില്ലാതെ ..കുറച്ചു സമയം ഇഷ്ട്ടപെടാത്തവര്‍ ആരും ഉണ്ടാവില്ല അല്ലേ?ഇനിയും ഇത് വഴി വരാം ..ആശംസകള്‍ ..............
കൊള്ളാം ഈ വെള്ളിയാഴ്ച കവിത ,അതിലെ വെള്ളിപോലെ ഉള്ള വാക്കുകള്‍ ... " അവസരത്തിനൊത്തു ചിന്തിക്കുകയും പറയുകയും കരച്ചിലടക്കിപ്പിടിച്ചു ചിരിച്ചും ,പൊള്ളയായ വാക്കുകള്‍ ഉച്ചരിച്ചും ദീര്‍ഘമായ കാഴ്ചകളൊന്നുമില്ലാതെ.." ഈ വരികള്‍ ഒരുപാട് സംവധിക്കുന്നുണ്ട് ജിഷാദ് ... " ഉത്തുംഗശൃംഗങ്ങളില്‍ നേരം ചിലവഴിച്ചും വഴക്കടിച്ചും മറഞ്ഞു പോയ ഓരോദിനത്തിന്റെയും നേര്കാഴ്ചകള് നഷ്ടപ്പെട്ട നമുക്കേവര്‍ക്കും.." പക്ഷെ ഉണരാനായി ഉറങ്ങാം ...ഒരു നല്ല ദിനത്തിലേക്ക് കുളിര്മയോടെയുണരാം..അടുത്ത വെള്ളിയാഴ്ചക്കായി വീണ്ടും കാത്തിരിക്കാം ..പലതിനും വേണ്ടിയുള്ള കാത്തിരിപ്പാണല്ലോ ജീവിതത്തെ നീക്കിയും നീട്ടിയും കൊണ്ട് പോകുന്നത് പലപ്പോഴും ....
എനിക്കു വെള്ളിയും,ശനിയും മുടക്കമാ.. പക്ഷെ...രാവിലെ മറ്റു ദിവസങ്ങളേക്കാള്‍ നേരത്തേ ഈ രണ്ടു ദിവസങ്ങളില്‍ ഞാന്‍ നേരത്തേ എഴുന്നേല്ക്കും... കവിത നന്നായിട്ടുണ്ട്... " ഇനിയുമുണരാതെ ഉറങ്ങാന്‍...." അതു വേണോ...?
ആഴ്ച മുഴുവന്‍ അവധിക്കായുള്ള കാത്തിരിപ്പ്.. അന്ന് കുറച്ച് ഉറക്കം നഷ്ടപ്പെട്ടാലും അതു work days-ല്‍ ഉറങ്ങിത്തീര്‍ക്കാം എന്ന സമാധാനം... അടുത്ത ആഴ്ചയിലെ ഏറ്റവും നീളമുള്ള ആദ്യ രണ്ടുദിവസങ്ങള്‍ക്കു ശേഷം വീണ്ടും പെട്ടന്നുതന്നെ അടുത്ത അവധിയിലേക്ക്.... ജീവിതം അങ്ങനെ അങ്ങനെ .....
ഓരോ ദിനത്തിന്റെയും നഷ്ടപ്പെട്ട നേര്കാഴ്ചകള് ! നമുക്കേവര്‍ക്കും ഇനിയുമുണരാതെ ഉറങ്ങാന്‍ ഒരു വെള്ളിയാഴ്ച കൂടി. ** ഇങ്ങനെ അവസാനിപ്പിച്ചാല്‍ ..... നന്മകള് നേരുന്നു.
ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എന്റെ എല്ലാ നല്ല സുഹൃത്തുകള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി... വീണ്ടും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.
70 comments:
"നമുക്കേവര്‍ക്കും
ഇനിയുമുണരാതെ ഉറങ്ങാന്‍
ഒരു വെള്ളിയാഴ്ച കൂടി."
അർത്ഥം മുഴുവനും മാറിയല്ലോ ജിഷാദ്..ഉണാരാതെ ഉറങ്ങണോ..?
your like is same my like. i feel it
പ്രവാസിക്ക് ദുഃഖ വെള്ളിയാഴ്ച ഇല്ല അല്ലെ!!!
പ്രിയപ്പെട്ട ജിഷാദ്,
ആഴ്ചയിലെ ഒരവധി ദിവസമാണ് എനിക്ക് ഞായറാഴ്ച.രാത്രിയാല്‍ പിന്നെ മനസ്സിനാകെ വിഷമമാണ്-ഒരവധി കിട്ടാന്‍ ഇനി ഒരാഴ്ച കഴിയണം.ഉറക്കം നീണ്ടു പോയാലും ഉണരാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ!
വീണ്ടും ഉഷാറോടെ ജോലിയിലേക്ക്!ജീവിതം ഇതൊക്കെ തന്നെയല്ലേ?ഞങ്ങള്‍ക്കിവിടെ മഴ കൂട്ടുണ്ട്,കേട്ടോ.
സസ്നേഹം,
അനു
ആ വെള്ളിയാഴ്ച , കാല്പാദങ്ങള് ഭൂവിതില്‍
തൊടാതെയൊഴുകി നടക്കുന്ന നവാനുഭൂതികള്‍
nannayittundu .thank u
കൊള്ളാം കേട്ടോ ..
യാന്ത്രിക ജീവിതത്തിലെ ചില തോന്നലുകള്‍.
കൊള്ളാം. പോസ്റ്റ് വ്യാഴാഴ്ച്ച ആയിരുന്നെങ്കില്‍, സന്ദര്‍ഭം കൊണ്ട് കൂടുതല്‍ നന്നായേനെ.
"ഓരോദിനത്തിന്റെയും
നേര്കാഴ്ചകള്
നഷ്ടപ്പെട്ട നമുക്കേവര്‍ക്കും
ഒരു വെള്ളിയാഴ്ച കൂടി."
പ്രവാസദുഖത്തിന്റെ കണ്ണീര് ചാലുകള്‍...
ഇവിടെ ഞായറാഴ്ചയാട്ടോ ...
നിലക്കാത്ത നിത്യ ജീവിതം ചുമലില്‍ ഏറിവരുന്ന ജീവിത ഭാരങ്ങള്‍ ജീവിത പാതയില്‍ ഇറക്കി വെച്ചു . ആ ആല്മരച്ചോട്ടില് . ഇതല്ലെ അവദി ദിനങ്ങള്‍.....
kollam jishad
orikkalum avasanikkatha pravasam,
വെള്ളിയാഴ്ച ഉച്ച കഴിയുമ്പോള്‍ എന്തിനേ സങ്കടപ്പെടുന്നത്? പിന്നത്തെ ദിവസങ്ങളിലെ ജോലിയുടെ ആ തിരക്ക് ഉണ്ടെങ്കിലല്ലേ വെള്ളിയാഴ്ചകളിലെ അവധിയുടെ സുഖം അനുഭവവേദ്യമാകൂ.
എനിക്ക് വെള്ളിയാഴ്ചയും അവധിയില്ല.. സമരം ചെയ്യാന്‍ പാര്ട്ടിക്കാര് ആരുമില്ലാത്തത്കൊണ്ട് ഞാന്‍ വെള്ളിയാഴ്ചയും ജോലിക്ക് പോവുന്നു.
അവധിദിനങ്ങൾ സന്തോഷകരമാവട്ടെ... ശനിയാഴ്ച പൂർവ്വാധികം ഉന്മേഷത്തോടെ ജോലിക്ക് പോകാൻ!
ജോലിയില്‍ നിന്നു വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് എല്ലാ ദിവസവും ഒരു പോലെ, വെള്ളിയാഴ്ച ജുമുഅക്കു പോവുന്നതൊഴിച്ചാല്‍!.എന്നാലും ഈ പ്രവാസികളെ സമ്മതിക്കണം!
സത്യം ...
Nice ....:)
വെള്ളി വൈകുന്നേരമായാല്‍ വിഷമം തന്നെയാണ് ..ഹോ ....അത് പറയാന്‍ വയ്യ ..വ്യാഴത്തിന്റെ സന്തോഷമോ ഹോ ...
happy weekaned
ഉറങ്ങു ശാന്തമായി ഉറങ്ങു
:)
കവിത നന്നായിട്ടോ. പക്ഷെ വായിച്ചപ്പോള്‍ തോന്നിയ തമാശ പറയാം. അവിടെ ഒരു വെള്ളി. ഇവിടെ ഒരു (ഞായര്‍ അല്ല ട്ടോ) വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങും എല്ലാവര്ക്കും ഹോളി ഡേ മൂഡ്. ശനിയാഴ്ച മിക്കവാറും ആളുകള്‍ ഓഫീസില്‍ കാണില്ല. അങ്ങനെ നിങ്ങള്‍ ഒരു ദിവസം ആഘോഷിക്കാന്‍ ആറ്ദിവസം ജോലി ചെയ്യുമ്പോള്‍ ഈ ഞങ്ങള്‍ അത് പകുതി പകുതി ആക്കുന്നു.
പകുതി ദിവസം ജോലി ചെയ്യുന്നതും ഒരു കണക്കാ. ആരോടും പറയരുതേ.;)
എഴുതിയ വരികൽ നന്നായി .. എഴുത്തിനു അവധി കൊടുക്കാതെ ധാരാളം എഴുതാൻ കഴിയട്ടെ
വെള്ളിവെളിച്ചം തുളുമ്പും കവിതയില്‍
വെള്ളിയാഴ്ചകളുണരാതുറങ്ങുന്നു
ഹ ഹാ
ഇതു കൊള്ളാലോ.
വെള്ളിയാഴ്ചകളുടെ സുഖം
പ്രവാസികള്‍ക്കു സ്വന്തം.
ശനിയാഴ്ചകള് ഇല്ലാതിരുന്നെങ്കില്‍..!
ഈ ഒരു ആശയം എല്ലാ പ്രവാസികള്‍ക്കും ജിഷുവിന്റെ പേരില്ലും എന്റെ പേരിലും ഞാന്‍ എല്ലാവര്ക്കും dedicate cheyunnu.......
ജിഷു നന്നയികെട്ടോ...........................................
ജിഷുവിന്റെ ഈ ആശയം ഞാന്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും വേണ്ടി ഡെഡിക്കേറ്റ് ചെയുന്നു
ജിഷുവിനു എന്റെ എല്ലാ വിധ ആശംസകളും...........
എനിക്കെന്നും വെള്ളിദിനങ്ങളാ
ണെന്നാലില്ലൊരൊഴിവ് നേരവു
മെനിക്കൊഴിഞ്ഞിരിക്കാനെന്
പാരിലൊരു നാളിലുംദിക്കിലും..
ഇഷ്ടമായി ജിഷാദ്
എനിക്ക് ശനിയും ഞായറുമുണ്ട്..എന്നിട്ടും തികയുന്നില്ല..!!
ഇനിയുമുണരാതെ ഉറങ്ങാന്‍
ഒരു വെള്ളിയാഴ്ച കൂടി.
ayyoo jishad,,,, unarenam..ennalalle aghoshamakkan pattukayullu....
ivide njangalum friday 3 pm vendi kathirippanu oro weekum...
നല്ല കവിത. വെള്ളിയാഴ്ചയെ പള്ളിയാഴ്ച എന്നും പറയാറുണ്ട്. പ്രവാസികള്‍ക്കത് ഉറക്ക്ദിനവും.
നല്ല കവിത.. പിന്നെ ഇപ്പോല്‍ നാട്ടിലായതു കൊണ്ട് ആ ദു:ഖം അറിയുന്നില്ല.. അടുത്തമാസം മുതല്‍ ഞാനും അത് ഷേയര് ചെയ്യാന്‍ എത്തും....
ഇനിയുമുണരാതെ ഉറങ്ങല്ലേ ജിഷാദ്...
മാലാഘയുടെ കൂടെ ഇനി എത്ര കാലം ജീവിച്ചു കൊതിതീര്ക്കാനുള്ളതാ..!
എനിക്ക് ഇഷ്ട്ടപ്പെട്ടു..... കവിതകൾ... കഥകൾ... നല്ല ഡിസൈനുകൾ.. ലേ ഔട്ട്...
ബ്ലോഗിനു മുകളിലെ നാവിഗേഷൻ ബാർ ഒഴിവാക്കാൻ ശ്രമിച്ചാൽ കൂടുതൽ നന്നാകും എന്നു തോന്നുന്നു.
അനീഷ് പുത്തലത്ത്
ഇനിയുമുണരാതെ ഉറങ്ങാന്‍ ......??!!
ഇനിയുമുണരാതെ ഉറങ്ങാന്‍ ......??!!
..athuveno???appo artham maariyille?
പണ്ടുണ്ടായിരുന്നു വ്യാഴാഴ്ച്ച വൈകുന്നേരങ്ങളോടും വെള്ളിയാഴ്ച്ച രാവിലെകളോടും വല്ലാത്തപ്രിയം............ വൈകിയിട്ടുറങ്ങാനും വൈകിയെഴുന്നേല്ക്കാനും............... ഇപ്പൊഴത് ഞായറാഴ്ച്ചകളാണ്.
നല്ല കവിത. വെള്ളിയാഴ്ചയുടെ സുഖം വ്യാഴാഴ്ചയാണ്. സമയ പരിധിയില്ലാത്ത ഉറക്കത്തിന്റെ സുഖം.
ലളിതമായ ഭാഷയാണെങ്കിലും തീക്ഷ്ണത മുറ്റിയ കാവ്യങ്ങള്‍. തുടരുക;ആശംസകള്‍!
വെള്ളിയാഴ്ച നല്ല ദിവസം.
വെള്ളിയാഴ്ച പെട്ടെന്നു വന്നെങ്കില്‍ എന്നാഗ്രഹിക്കും.
വന്നാലോ പെട്ടെന്നു തീരുകയും ചെയ്യും!
എന്റെ ബ്ലോഗില്‍ ജിഷാദ്ടെ കമന്റ് ഞാന്‍ ഇതിനു മുന്‍പ് ഒരിക്കല്‍ കണ്ടിട്ടുണ്ട് .ഇവിടെ വന്നു വായിച്ചിട്ടും ഉണ്ട് .പക്ഷെ ഫോള്ലോവേര്‍ ആവാന്‍ നോക്കിയിട്ടും സാധിച്ചില്ല ..
"ആഴ്ചാന്ത്യം"..നല്ലപോലെ എഴുതിയിട്ടും ഉണ്ട് അവധി കിട്ടുന്നതും ഒരു സന്തോഷം ഉള്ള കാര്യം ആണല്ലോ ?വെറുതെ ഇരിക്കാന്‍ ...ഒന്നു മൂടി പുതച്ചു കുറച്ചു നേരം കൂടി കിടക്കാന്‍ ..യാതൊരു തിരക്കുമില്ലാതെ ..കുറച്ചു സമയം ഇഷ്ട്ടപെടാത്തവര്‍ ആരും ഉണ്ടാവില്ല അല്ലേ?ഇനിയും ഇത് വഴി വരാം ..ആശംസകള്‍ ..............
കൊള്ളാം ഈ വെള്ളിയാഴ്ച കവിത ,അതിലെ വെള്ളിപോലെ ഉള്ള വാക്കുകള്‍ ...
" അവസരത്തിനൊത്തു
ചിന്തിക്കുകയും
പറയുകയും
കരച്ചിലടക്കിപ്പിടിച്ചു
ചിരിച്ചും ,പൊള്ളയായ
വാക്കുകള്‍ ഉച്ചരിച്ചും
ദീര്‍ഘമായ
കാഴ്ചകളൊന്നുമില്ലാതെ.."
ഈ വരികള്‍ ഒരുപാട് സംവധിക്കുന്നുണ്ട് ജിഷാദ് ...
" ഉത്തുംഗശൃംഗങ്ങളില്‍
നേരം ചിലവഴിച്ചും
വഴക്കടിച്ചും മറഞ്ഞു പോയ
ഓരോദിനത്തിന്റെയും
നേര്കാഴ്ചകള്
നഷ്ടപ്പെട്ട നമുക്കേവര്‍ക്കും.."
പക്ഷെ ഉണരാനായി ഉറങ്ങാം ...ഒരു നല്ല ദിനത്തിലേക്ക് കുളിര്മയോടെയുണരാം..അടുത്ത വെള്ളിയാഴ്ചക്കായി വീണ്ടും കാത്തിരിക്കാം ..പലതിനും വേണ്ടിയുള്ള കാത്തിരിപ്പാണല്ലോ ജീവിതത്തെ നീക്കിയും നീട്ടിയും കൊണ്ട് പോകുന്നത് പലപ്പോഴും ....
ഇവിടെ വന്നെ പിന്നെ എനിക്കും വെള്ളിയാഴ്ച ഇഷ്ടമാണ്, മൂടി പുതച്ചു കൂടുതല്‍ നേരം കിടക്കാന്‍ അന്നേ പറ്റൂ.
നേര്കാഴ്ചകള്
നഷ്ടപ്പെട്ട നമുക്കേവര്‍ക്കും
ഇനിയുമുണരാതെ ഉറങ്ങാന്‍
ഒരു വെള്ളിയാഴ്ച കൂടി.
നന്നായിരിക്കുന്നു ജിഷാദ്. നല്ല ഒതുക്കമുള്ള കവിത.
നല്ല സ്വപ്നങ്ങളുടെ പുതിയൊരാഴ്ച നേരുന്നു...
വാ വാ വോ
വാ വാ വോ...
വളരെ നന്നായിരിക്കുന്നു
എനിക്കു വെള്ളിയും,ശനിയും മുടക്കമാ..
പക്ഷെ...രാവിലെ മറ്റു ദിവസങ്ങളേക്കാള്‍
നേരത്തേ ഈ രണ്ടു ദിവസങ്ങളില്‍ ഞാന്‍ നേരത്തേ എഴുന്നേല്ക്കും...
കവിത നന്നായിട്ടുണ്ട്...
" ഇനിയുമുണരാതെ ഉറങ്ങാന്‍...."
അതു വേണോ...?
നല്ല വരികള്‍..
നമുക്ക് വെള്ളിയാഴ്ച എന്തൊക്കെ ചെയ്യാനുണ്ട് ല്ലേ?
valare ishttamayi......... ella mangalangalum nerunnu.......
ലളിതം മനോഹരം.. പോസ്റ്റ്.
ആഴ്ച മുഴുവന്‍ അവധിക്കായുള്ള കാത്തിരിപ്പ്.. അന്ന് കുറച്ച് ഉറക്കം നഷ്ടപ്പെട്ടാലും അതു work days-ല്‍ ഉറങ്ങിത്തീര്‍ക്കാം എന്ന സമാധാനം... അടുത്ത ആഴ്ചയിലെ ഏറ്റവും നീളമുള്ള ആദ്യ രണ്ടുദിവസങ്ങള്‍ക്കു ശേഷം വീണ്ടും പെട്ടന്നുതന്നെ അടുത്ത അവധിയിലേക്ക്.... ജീവിതം അങ്ങനെ അങ്ങനെ .....
ആശംസകള്‍ ജിഷാദ്...
friday, sat.. ഒരുപോലാ ഇവിടെ. കുറെ ഉറങ്ങാം..പുറത്തുപോകാം..റ്റെന്ഷനില്ല.
ഹാ! അങ്ങിനെ ഒരു വെള്ളിയാഴ്ച :)
നന്നായിട്ടുണ്ട്... ആശംസകള്‍...
"നമുക്കേവര്‍ക്കും
ഇനിയുമുണരാതെ ഉറങ്ങാന്‍
ഒരു വെള്ളിയാഴ്ച കൂടി."
ബാച്ചിലർ ആണല്ലെ? ;)
Followers കണ്ടില്ലല്ലൊ..
ബാച്ചിലർ ആണല്ലെ? ;)
Followers കണ്ടില്ലല്ലൊ..
Good!
ഓരോ ദിനത്തിന്റെയും
നഷ്ടപ്പെട്ട
നേര്കാഴ്ചകള് !
നമുക്കേവര്‍ക്കും
ഇനിയുമുണരാതെ ഉറങ്ങാന്‍
ഒരു വെള്ളിയാഴ്ച കൂടി.
**
ഇങ്ങനെ അവസാനിപ്പിച്ചാല്‍ .....
നന്മകള് നേരുന്നു.
ജീവിതം യാന്ത്രീകമാകുമ്പോൾ നമുക്ക് തോന്നുന്നവ. നന്നായി
കൊള്ളാം, കവിത നന്നായി.
ജോലിയും കൂലിയും ഒന്നുമില്ലാത്തത് കാരണം എനിക്കെന്നും വെള്ളി തന്നെ..!
ആശംസകള്‍ സുഹൃത്തേ
നന്നായിരിക്കുന്നു..
ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എന്റെ എല്ലാ നല്ല സുഹൃത്തുകള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി... വീണ്ടും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.
ഇത് ഞാൻ കണ്ടില്ലല്ലോ.... ഇനിയുമുണരാതെയോ ....നെഗറ്റീവ് ആണല്ലൊ
ഒരു വെള്ളിയാഴ്ച കൂടി മതിവിട്ടുറങ്ങുവാൻ...
kollam.....!!
Post a Comment