ഞാന്‍ ജിഷാദ് എന്നെ അടുത്ത് അറിയുന്നവര്‍ ക്രോണിക്ക് എന്നു വിളിക്കും. മലകളും പുഴകളും കേര വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ പ്രകൃതി സുന്ദരമായ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ആയ തൃശൂര്‍ ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഞാന്‍ ജനിച്ചു.മലയാള നാടിനെ വിട്ടു പോകാന്‍ ആഗ്രഹം ഇല്ലായിരുന്നു എങ്കിലും കാലം എന്നെ ഒരു പ്രവാസി ആക്കി മാറ്റി . ഇവിടെ ഞാന്‍ ഒരു കമ്പനിയില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അസിസ്റ്റന്റ് ആയി ദിവസങ്ങള്‍ തള്ളി നീക്കുന്നു. എനിക്ക് ഏറെ ഇഷ്ടം കടല്‍ കരയില്‍ കൂടുകരോടൊപ്പം ചെന്നു ആരും ഇല്ലാത്ത സ്ഥലം നോക്കി ഒന്നും മിണ്ടാതെ തിരയിലേക്ക് നോക്കി ഇരിക്കാന്‍ ....... പിന്നെ പാട്ടു കേള്‍ക്കാന്‍ ഇഷ്ടം ആണ് അതും വിരഹ ഗാനങ്ങളോട് പ്രത്യേക താല്പര്യം ഉണ്ട്. യാത്ര ചെയ്വാനും നല്ല കൂട്ടുകാരെ സൃഷ്ടിക്കുവാനും ഇഷ്ടം ആണ്. പിന്നെ ഞാന്‍ ഇവിടെ എഴുതിയ വരികള്‍ എല്ലാം ഞാന്‍ എപ്പോളൊക്കേയൊ തനിച്ചായിരുന്നു അപ്പോള്‍ തോന്നിയ ഒരു മണ്ടത്തരം. ഇപ്പോള്‍ ഞാന്‍ തനിച്ചല്ല, എനിക്ക് കൂട്ടായി ഒരു മാലാഖയെ കിട്ടിയിരിക്കുന്നു. അവളുടെ വരവോടെ എന്റെ ജീവിതത്തിനു ഒരു പുതുജീവന്‍ ലഭിച്ചു. ഇനിയുള്ള യാത്രകള്‍ ഞങ്ങള്‍ ഒരുമിച്ചാണ്. അതില്‍ സന്തോഷവും കൊച്ചു കൊച്ചു പരിഭവങ്ങളും കൂടെ ഞങ്ങളുടെ സ്വപ്നങ്ങളും.
മഴയില്‍ തളരും പ്രകൃതി പോലെ എന്റെ ഹൃദയം തളരുകയാണ് . ഒരു ആശ്വാസമായി ... നീലാകാശത്തില്‍ വിരിയും മഴവില്‍ പോലെ ഇടക്കെപ്പോഴോ നീ വരുന്നു . ആഞ്ഞു വീശുന്ന കാറ്റിലും മഴയിലും മാഞ്ഞുപോകുന്ന മഴവില്ല് പോലെ ഇടക്കെപോഴോ നീ മായുന്നു . മഞ്ഞില്‍ പൂവിരിയും പോലെ ഇടക്കെപോഴോ നീ എന്‍ ഹൃദയത്തില്‍ വീണ്ടും വസന്തം നിറയ്ക്കുന്നു ഒരു പിഞ്ചു കുഞ്ഞിന്റെ കണ്ണുനീര് തുള്ളി പോലെ ആരുടേയോ കണ്ണുനീര് നിന്റെ ഇതളുകള്‍ പൊഴിക്കുന്നു . നിന്നെ കുറിച്ചുള്ള എന്റെ സുന്ദര സ്വപ്നങ്ങള്‍ ...ഞാന്‍ ആരുമായും പങ്കിടാതെ എന്‍ ഹൃദയത്തില്‍ മാത്രം സൂക്ഷിച്ചു. ഇതെല്ലാം ഒരു ഭ്രാന്തമായ സ്വപ്നമായി മാറുകയാണോ. ഇതാദ്യമയാണോ അവസാനമയാണോ എന്നറിയില്ല....... നിന്നെ കുറിച്ചു ഞാന്‍ എഴുതിയ വരികളും .. ഇന്നു നിന്നെ കുറിച്ചു വിങ്ങുന്ന മനസ്സും ജന്മവും എനിക്കല്ലാതെ മറ്റാര്‍ക്കുണ്ട് . എന്റെ ഹൃദയം നീറുകയാണ്..... നിന്നെ കുറിച്ചുള്ള എന്റെ മധുര സ്വപ്നങ്ങളാല്.
"ഒരു ആശ്വാസമായി ... നീലാകാശത്തില്‍ വിരിയും മഴവില്‍ പോലെ ഇടക്കെപ്പോഴോ നീ വരുന്നു ."....എപ്പോഴും വരട്ടെ ആശ്വാസം ...പക്ഷെ അത് മഴവില്ലിന്റെ നശ്വരമാവാതിരിക്കട്ടെ മറിച്ച് അനശ്വരം ആവട്ടെ ....
"മഴയില്‍ തളരും പ്രകൃതി പോലെ എന്റെ ഹൃദയം തളരുകയാണ് "....മഴയില്‍ തളിരിടും പ്രകൃതി പോലെ നിന്റെ ഹൃദയത്തിലും തളിരിടട്ടെ ആശ്വാസങ്ങളും ...സ്നേഹവും ...സന്തോഷവും ...എന്നും ഇപ്പോഴും .... ആശംസകള്‍ !!!!
വരികള്‍ നന്നായിട്ടുണ്ട് .പക്ഷേ ജിഷാദ് ,മഴയില്‍ പ്രകൃതി തളരുകയാണോ .പ്രകൃതി തളിര്‍ക്കുന്നത് മഴയിലല്ലെ .മഴവില്ല് തരുന്ന അല്പായുസ്സായ ആശ്വാസം മതിയോ നമുക്ക് .മഴയില്ലാതായാല്‍ നാം തന്നെ ഇല്ലാതായേക്കില്ലെ. ക്ഷമിക്കുക വിമര്‍ശിച്ചതല്ല ,എന്റെ തോന്നലുകള്‍ പറഞ്ഞു എന്നു മാത്രം .ഇനിയും എഴുതൂ ...
ജിഷാദിന് ഇനിയും നല്ല കവിതകള്‍ എഴുതാന്‍ കഴിയട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ട്............................................................
ഇവിടെ വന്നു വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി... ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായവും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.
Dear Jishad, Good Morning! Feelings are conveyed beautifully.Bit I disagree with the second line.Nature is always refreshing and beautiful with rains!prakrithi orikkalum mazhayathau thalarunnilla....... Memories are always sweet and sour!Try to get the positive energy from the past!It's healthier! Wishing you a wonderful day ahead, Sasneham, Anu
ഇത് കവിതയായിട്ടാണ് എഴുതിയതെങ്കില്‍ കവിതയല്ലാത്ത പ്രയോഗങ്ങളൊക്കെ എഡിറ്റ് ചെയ്യണം അല്ല അനുഭവമാണെങ്കില്‍ കാവ്യാത്മകമായി എന്നു പറയണം. മഴയില്‍ തളരുന്ന പ്രകൃതി എന്ന പ്രയോഗത്തില്‍ ഒരു അരുതായ്മ ഇല്ലെ ധ്വനിപ്പിക്കുക വീണ്ടും വീണ്ടും ധ്വനിപ്പിക്കുക എന്ന മല്ലാര്‍മേയുടെ ആഹ്വാനം കവിതയെഴുതുമ്പോഴൊക്കെ ഓര്‍ക്കുക തുടരൂ തരളമായ എഴുത്തുകള്‍
31 comments:
ഇടക്കെപ്പോഴോ നീ വരുന്നു .
ആഞ്ഞു വീശുന്ന കാറ്റിലും മഴയിലും മാഞ്ഞുപോകുന്ന
മഴവില്ല് പോലെ ഇടക്കെപോഴോ നീ മായുന്നു .
മയാത്ത ഓര്‍മ്മകള്‍ എന്നും കൂട്ടുണ്ടാവട്ടെ
നന്മകള് നേരുന്നു
:)
"ഒരു ആശ്വാസമായി ... നീലാകാശത്തില്‍ വിരിയും മഴവില്‍ പോലെ
ഇടക്കെപ്പോഴോ നീ വരുന്നു ."....എപ്പോഴും വരട്ടെ ആശ്വാസം ...പക്ഷെ അത് മഴവില്ലിന്റെ നശ്വരമാവാതിരിക്കട്ടെ മറിച്ച് അനശ്വരം ആവട്ടെ ....
"മഴയില്‍ തളരും പ്രകൃതി പോലെ
എന്റെ ഹൃദയം തളരുകയാണ് "....മഴയില്‍ തളിരിടും പ്രകൃതി പോലെ
നിന്റെ ഹൃദയത്തിലും തളിരിടട്ടെ ആശ്വാസങ്ങളും ...സ്നേഹവും ...സന്തോഷവും ...എന്നും ഇപ്പോഴും ....
ആശംസകള്‍ !!!!
വരികൾ കൊള്ളാം
:)
വരികൾ നന്നായിട്ടുണ്ട് ആശംസ്കൾ..
വരികൾ നന്നായിട്ടുണ്ട്
nannayittundu.
കൊള്ളാം ജിഷാദ്.
കൂടുതൽ എഴുതൂ...
ആശംസകൾ!
വരികള്‍ നന്നായിട്ടുണ്ട് .പക്ഷേ ജിഷാദ് ,മഴയില്‍ പ്രകൃതി തളരുകയാണോ .പ്രകൃതി തളിര്‍ക്കുന്നത് മഴയിലല്ലെ .മഴവില്ല് തരുന്ന അല്പായുസ്സായ ആശ്വാസം മതിയോ നമുക്ക് .മഴയില്ലാതായാല്‍ നാം തന്നെ ഇല്ലാതായേക്കില്ലെ. ക്ഷമിക്കുക വിമര്‍ശിച്ചതല്ല ,എന്റെ തോന്നലുകള്‍ പറഞ്ഞു എന്നു മാത്രം .ഇനിയും എഴുതൂ ...
ജിഷാദ് ,,ആരാ മോനെ ഇതിലെ നീ ?
ഹ..ഹ..ഹ...കുടുംബകലഹം ഉണ്ടാക്കുന്നില്ല...
കൊള്ളാം ട്ടോ ..കൂടുതല്‍ എഴുതു....
ആരാണ് ആ സുഹ്രുതം ചെയ്തവർ.. എന്തായാലും ഉപാദി കളില്ലാത്ത അനന്തമായ സ്നേഹം
പ്രകൃതിയെ ഹൃദയത്തിലേറ്റിയ കാമുകന് ..ആശയം .കൊള്ളാം .ആശംസകള്‍.
മഴയില്‍ തളരും പ്രകൃതി പോലെ
മഴയിൽ തളരും എന്നാണോ?
മഴയിലല്ലേ പ്രകൃതിക്ക് ഉണർവ്വ്.
എങ്കിലും കൊള്ളാം
ആശംസകൾ!
മധുര സ്വപ്നങ്ങള്‍ ഉണ്ടായിരിക്കട്ടെ! കവിതകള്‍ വിളയട്ടെ... ആശംസകള്‍
ആശംസകള്‍
ജിഷാദ് ,
മനോഹരമായ വരികള്‍ ആണ്
ആശംസകള്‍
ജിഷാദിന് ഇനിയും നല്ല കവിതകള്‍ എഴുതാന്‍ കഴിയട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ട്............................................................
ഇവിടെ വന്നു വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി... ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായവും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.
ജിഷാദ് ,,ആരാ മോനെ ഇതിലെ നീ ?
ഹ..ഹ..ഹ...കുടുംബകലഹം ഉണ്ടാക്കുന്നില്ല...
മേലെ പറഞ്ഞത് എന്താ സംഭവം ? ഹും ... കയ്യിലിരിപ്പ് ശരിയല്ലല്ലേ ?
എന്തായാലും കൊള്ളാം... നടക്കട്ടെ.
Dear Jishad,
Good Morning!
Feelings are conveyed beautifully.Bit I disagree with the second line.Nature is always refreshing and beautiful with rains!prakrithi orikkalum mazhayathau thalarunnilla.......
Memories are always sweet and sour!Try to get the positive energy from the past!It's healthier!
Wishing you a wonderful day ahead,
Sasneham,
Anu
nalla varikal.....
അളിയാ... പടം കലക്കി, അത് നല്ല രസം
(കവിത വായിച്ചില്ലാ, വായിച്ചാ മനസ്സിലാവൂലാ, അതാ)
Thanks for your visit
You are welcome :))
I can only not read
your curly things .... LOL
But I loved your pictures!!
:)
:)
greetings Anya :)
:-)
ആശംസകള്‍ !!!!
മധുര സ്വപ്നങ്ങളില്‍ എന്തിനാ ഹൃദയം നീറുന്നത്?
enjoy ചെയ്യൂ.
(ഹി..ഹി..ഹീ.)
കൊള്ളാം ട്ടോ..
ഇത് കവിതയായിട്ടാണ് എഴുതിയതെങ്കില്‍ കവിതയല്ലാത്ത പ്രയോഗങ്ങളൊക്കെ എഡിറ്റ് ചെയ്യണം
അല്ല അനുഭവമാണെങ്കില്‍ കാവ്യാത്മകമായി എന്നു പറയണം.
മഴയില്‍ തളരുന്ന പ്രകൃതി എന്ന പ്രയോഗത്തില്‍ ഒരു അരുതായ്മ ഇല്ലെ
ധ്വനിപ്പിക്കുക വീണ്ടും വീണ്ടും ധ്വനിപ്പിക്കുക എന്ന മല്ലാര്‍മേയുടെ ആഹ്വാനം കവിതയെഴുതുമ്പോഴൊക്കെ ഓര്‍ക്കുക
തുടരൂ തരളമായ എഴുത്തുകള്‍
വാക്കുകള്‍ ഹൃദ്യമാവുന്നുണ്ട്..
മാഷ് പറഞ്ഞപോലെ എഡിറ്റ് ചെയ്ത് മിനുക്കിയെടുത്തിരുന്നെങ്കില്‍
കൂടുതല്‍ നന്നായേനേ..
ജിഷാദ്, ശ്രമം തുടരൂ..എല്ലാ ആശംസകളും..!
നായകന് പ്രായപൂർത്തി ആയിട്ടില്ലാന്നു തോന്നുന്നു....!!
പാവം അവൾ രക്ഷപ്പെട്ടല്ലൊ....!!?
അതു മതി..
Post a Comment