16 July 2009

എന്റെ പ്രിയ കൂട്ടുകാരി

ഇതു എന്റെ സുഹൃത്ത് എന്റെ ഡയറിയില്‍ എനിക്ക് വേണ്ടി കുറിച്ച അവളുടെ സ്നേഹത്തില്‍ പൊതിഞ്ഞ വാക്കുകള്‍ അവള്‍ ഒരു സമ്മാനമായി എനിക്ക് ഡയറിയില്‍ കുറിച്ചു തന്നു....അന്നും എന്നും അവള്‍ എന്റെ സ്വന്തം കൂട്ടുകാരിയായി എന്റെ മനസ്സില്‍ ഉണ്ടേ... ഇപ്പോള്‍ അവള്‍ കല്യണം കഴിഞ്ഞു രണ്ടു മൂന്ന് കൊച്ചുങ്ങള്‍ ആയി സുഖം ആയി ജീവിക്കുന്നു ........


എന്റെ ഉണ്ണിക്കു....
ഇന്നു നാം കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ നിന്നും വിട വാങ്ങുകയാനല്ലോ... ജിഷാദ്‌.... ഈ നിമിഷത്തില്‍ ഞാന്‍ എന്താ കുട്ടിയോട് പറയാ....ഒരു പാടു മുന്നേ പരിച്ചയപെടുവാന്‍ അവസരം ഉണ്ടയെങ്ങിലും കുറച്ചു മുന്പേ ആണല്ലോ എനിക്ക് നിന്നെ മനസിലായത് , ഇതു എന്റെ എനിക്ക് പിറക്കാതെ പോയ സഹോദരന്‍ ആണ്. പക്ഷെ...... ജിഷാദ്‌, ഞാന്‍ ഉണ്ണിയെ ഒരു പാടു ദേഷ്യം പിടിപിച്ചിട്ടുണ്ട്.... ഒരു പാടു വേദനിപ്പിച്ചിട്ടുണ്ട്.... പിന്നെ ഒരുപാടു "മിസ്കാള്‍" ചെയ്തു കളിപ്പിച്ചിട്ടുണ്ട്, എല്ലാം വെറുതെ ഒരു തമാശക്ക് അതിലുപരി എന്റെ കുട്ടിയോടുള്ള സ്നേഹം കൊണ്ടു.പിന്നെ ഇവിടെ നിന്നു ക്ലാസ്സ് കഴിഞ്ഞു പോയതിനു ശേഷം എവിടെ വെച്ചു കണ്ടാലും ചിരിക്കാന്‍ മറക്കരുത്‌ ,സംസാരിക്കാന്‍ കിട്ടുന്ന ചാന്‍സ് വളരെ വിരളമായിരിക്കും..

ജിഷാദ്‌... നി ഉയരങ്ങളിലേക്ക് പരന്നു കൊണ്ടിരികുമ്പോള്‍ ഈ പാവം എന്നെ ഒരിക്കലും മറക്കരുത്‌. ഉണ്ണി ..... ആകാശത്തിലെ നക്ഷത്രങ്ങളും ഭൂമിയിലെ മണല്‍ തരികളും തമ്മില്‍ ഉള്ള അകലം പോലെയാകുമോ നമ്മള്‍ തമ്മിലുള്ള സ്നേഹബന്ധം എന്ന് ഞാന്‍ ഭയപെടുന്നു. ഇനിയൊരു പുനര്‍ജ്ജന്മം ഉണ്ടെങ്കില്‍ എനിക്കെന്റെ സഹോദരനായി ജിഷാദ്‌ മോനേ കിട്ടുവാനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു....
പിന്നെ... നിസ്കാരം കൃത്യം ആയി നിര്‍വഹിക്കണം ,ഉപദേശിക്കുന്നത് ഇഷ്ടം അല്ല എന്നറിയാം എന്നാലും ..... നിന്റെ പ്രാര്‍ത്ഥനയില്‍ എന്നെയും ഉള്‍പെടുത്തണം ...വീണ്ടും ഞാന്‍ പറയുകയാണ്‌ ...എന്നെ മറക്കരുത്‌.......

ജിഷാദ്‌..... ഈ കുറിപ്പില്‍ നിന്നും വിരാമം ഇടുവാന്‍ തോന്നുന്നില്ലല്ലോ, ഈ ദിവസം എന്റെ ഓര്മ ചെപ്പില്‍ എന്നും ഉണ്ടായിരിക്കും, എന്റെ ഉണ്ണിയുടെ വീട്ടില്‍ സന്ദര്‍ശിച്ചത് ഒരിക്കലും മറക്കാന്‍ ആവുകയും ഇല്ല.

ഉണ്ണി.... പിന്നെ..... ആ ത്രീ ഡി വെച്ച മുഖം ഞാന്‍ ഒരിക്കലും മറക്കുകയില്ലട്ടോ. ഉപരിപടനത്തിനായി പോകുകയാണല്ലോ, അഷിര്‍വതിക്കാന്‍, അനുഗ്രഹിക്കാന്‍ ഞാന്‍ അര്‍ഹയല്ല-എങ്ങിലും എന്റെ ചക്കകുരുവിനോട് എന്റെ സര്‍വവിധ ഭാവുകങ്ങളും ഉണ്ടായിരിക്കും.

ജിഷാദ്‌... നമുക്കു പിരിയുവാന്‍ സമയം ആയി ഇനി ഒന്നിച്ചിരുന്നു ( മുകളില്‍ കൊടുത്ത ഫോട്ടോ അവള്‍ വരച്ച കമ്പ്യൂട്ടര്‍ റൂമിലെ അവളുടെയും എന്റെയും ഫോട്ടോ ആണ്) പഠിക്കുവാന്‍ കഴിയുമോ ? എത്ര സമയം വേണമെങ്ങിലും ഇരുണോ , എന്റെ സമയത്ത് കമ്പ്യൂട്ടര്‍ തരണം എന്ന് പറഞ്ഞു നിന്നെ ഒരിക്കലും ഞാന്‍ ദേഷ്യം പിടിപ്പിക്കിലട്ടോ.. പിന്നെ നിന്റെ ബുക്ക്‌ " ഞാന്‍ ഒരു കാര്യം പറയട്ടെ , എന്റെ ജിഷാദ്‌ എന്ത് സ്വപ്നം കണ്ടാലും അത് യഥാര്‍ത്ഥ്യം ആകുമല്ലോ ....അതുപോലെ ആ അപൂര്‍വമായ നഷ്ടപെട്ട നിന്റെ ബൂകിനെ ഒന്നു സ്വപ്നം കണ്ടു നോക്ക് അപ്പോള്‍ അറിയാം യഥാര്‍ത്ഥ്യം ......

ഇനി ഞാന്‍ വിടപരയട്ടെ ......വീണ്ടും ഞാന്‍ പറയുന്നു ..... എന്നെ മറക്കല്ലേ .......

എന്ന് സ്വന്തം

നിന്റെ പ്രിയ കൂട്ടുകാരി...

1 comments:

makri said...

kollammm...aa penkuti parayunee valathum nee cheyar ondodaa....

niskarikyan paranyith ondee....paliyide vaadikal engilum nee pokar ondodaa...

yenthorum olipikyalaa...shyoo yenikyee vayaa...nee arane ene ane vijaram moneee...aa penne vallom kane poti ayirunoo :P:P:P