20 April 2010

ഒരു നോക്കുക്കാണുവാന്‍


ഇന്നു അവളുടെ പിറന്നാള്‍ ആയിരുന്നു
സമ്മാനമായി അവളെന്റെ ജീവന്‍ ചോദിച്ചു
കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു
പക്ഷെ...സ്വീകരിക്കാന്‍ അവള്‍ക്കു വയ്യത്രെ.

ഒരുപാടു ആശിച്ച ഈ ദിനത്തില്‍
ഒരു നോക്കുക്കാണുവാന്‍ ഞാന്‍ കൊതിച്ചിരുന്നു
പക്ഷെ... അവള്‍ പറഞ്ഞു... വേണ്ടാ...
അതവളെ ഒറ്റപ്പെടുത്തുമെന്ന്.

ഞാന്‍ സ്നേഹിച്ചതെല്ലാം വെറുതെ ആയിരുന്നോ
അതോ... ഞാനവളെ സ്നേഹിക്കാന്‍ പാടില്ലായിരുന്നോ
അറിയില്ല എനിക്കിന്ന് അതു പറയുവാന്‍ ...
കാരണം ... അത്രക്കു ഇഷ്ടമാണെനിക്കവളെ.

ഈ ദിനത്തില്‍ അവള്‍ തന്ന വേദനയാല്‍
എന്റെ ഹൃദയം തകര്‍ന്നുപോയി
ഇനി ഒരിക്കലും കാണില്ലെന്ന ഉറപ്പുമായ്
ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.

21 comments:

ഹംസ said...

ഈ ദിനത്തില്‍ അവള്‍ തന്ന വേദനയാല്‍
എന്റെ നെഞ്ചാകെ തകര്‍ന്നുപോയി
ഇനി ഒരിക്കലും കാണില്ലെന്ന ഉറപ്പുമായ്
ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു



അയ്യോ… അത് കഷ്ടമായിപോയി.!!

പാവപ്പെട്ടവൻ said...

ദുഖമാണങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖം എന്ത് ആനന്ദ മാണോമനെ

ManzoorAluvila said...

കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു
പക്ഷെ...സ്വീകരിക്കാന്‍ അവള്‍ക്കു വയ്യത്രെ.
ഇനി ഒരിക്കലും കാണില്ലെന്ന ഉറപ്പുമായ്
ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.
"വീണ്ടും കാണാം എന്ന ഉറപ്പോടെ"..അല്ലെ?
നല്ല കവിത..എല്ലാ ഭാവുകങ്ങളും..

the man to walk with said...

mm..dhukham thanne..

പട്ടേപ്പാടം റാംജി said...

പ്രണയനഷ്ടത്ത്തിന്റെ ദുഃഖം തളം കെട്ടിയ വരികള്‍.

Renjith Kumar CR said...

ഞാന്‍ സ്നേഹിച്ചതെല്ലാം വെറുതെ ആയിരുന്നോ
അതോ... ഞാനവളെ സ്നേഹിക്കാന്‍ പാടില്ലായിരുന്നോ
അറിയില്ല എനിക്കിന്ന് അതു പറയുവാന്‍ ...
കാരണം ... അത്രക്കു ഇഷ്ടമാണെനിക്കവളെ....

:)

mukthaRionism said...

'ഇനി ഒരിക്കലും കാണില്ലെന്ന ഉറപ്പുമായ്
ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു'

ഇത്ര നിസ്സാരകാര്യത്തിനോ..
ഇത്ര നിസ്സാരമായോ...

:)

മാണിക്യം said...

"ഞാന്‍ സ്നേഹിച്ചതെല്ലാം വെറുതെ ആയിരുന്നോ
അതോ... ഞാനവളെ സ്നേഹിക്കാന്‍ പാടില്ലായിരുന്നോ
അറിയില്ല എനിക്കിന്ന് അതു പറയുവാന്‍ ...
കാരണം ... അത്രക്കു ഇഷ്ടമാണെനിക്കവളെ. ...."

ഇഷ്ടമാണെങ്കിൽ യാതൊരു ഉപാധിയും ഇല്ലാതെ ഒന്നും തിരിചു പ്രതീക്ഷിക്കാതെ സ്നേഹിക്കുക എന്നും എന്നെന്നും....
ഒരു നാൾ അവൾ ആ സ്നേഹം തിരിച്ചറിയും
സ്നേഹിച്ചാൽ ഒരിക്കലും അതു വെറുതെ ആവില്ലാ.....

ഗീത രാജന്‍ said...

ഇനി ഒരിക്കലും കാണില്ലെന്ന ഉറപ്പുമായ്
ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു

അത് വേണ്ടായിരുന്നു
വേര്‍പെടല്‍ വേദനയല്ലേ?

കൊച്ചുമുതലാളി said...

നിങ്ങള്‍ പിരിയെണ്ടായിരുന്നു... :)

കൊച്ചുമുതലാളി said...

:(

mazhamekhangal said...

aasamsakal!!!!

നിയ ജിഷാദ് said...

കഷ്ടമായിപോയി.!!

ശ്രീ said...

നന്നായിട്ടുണ്ട്

Mohamed Salahudheen said...

കുട്ടിത്തം വിട്ടിട്ടില്ലല്ലേ

ഒഴാക്കന്‍. said...

അയ്യോ കഷ്ട്ടം :(

Muralee Mukundan , ബിലാത്തിപട്ടണം said...

ഇനി കാണില്ലെന്നുപറഞ്ഞ് പിരിഞ്ഞത് നന്നായി
ഇനി മന:സമാധാനമായല്ലോ...

ജോയ്‌ പാലക്കല്‍ - Joy Palakkal said...

വ്യര്‍ത്ഥപ്രണയം തിരിച്ചറിഞ്ഞല്ലൊ....
അതുകൂടിയറിയാതെ എത്രയോപേര്‍...
നന്നായി അവതരിപ്പിച്ചിരിക്കുന്നു.
എല്ലാ ആശംസകളും!!!

Jishad Cronic said...

ചില സാങ്കേതിക കാരണങ്ങളാല്‍ കുറച്ചു ദിവസങ്ങളായി ഞാന്‍ ഓണ്‍ ലൈന്‍ വരാറില്ലാരുന്നു. അതിനാല്‍ മറിപടി വൈകിയത്.
ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും നന്ദി...

dreams said...

oru pranayam enathu kurachuneratheke ulaathayi kanakakaruthu enum athu nilanilkanam enalle athinu pranayam enu parayuvan kazhiyugayullu..........
ashamsagal nerunu

സ്നേഹിത said...

അവളെന്റെ ജീവന്‍ ചോദിച്ചു
കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു
പക്ഷെ...സ്വീകരിക്കാന്‍ അവള്‍ക്കു വയ്യത്രെ.
pinnenthinanaval chodichath.?????
appol thanne thirichariyende aniya,avale nampaan kollillennu.
enthayaalum rakshapettallo.thanks god!!!