20 June 2010

ഒന്നാം പിറന്നാള്‍


പ്രിയസുഹൃത്തുക്കളെ....
ഇന്ന് ഞാന്‍ ബ്ലോഗ്ഗില്‍ ഒരു വര്‍ഷം തികയുകയാണ്. കഴിഞ്ഞ മെയ്‌ ഇരുപതിനാണ് ഞാന്‍ ഹാര്‍ട്ട്‌ബീറ്റ്സ് എന്ന പേരില്‍ ബ്ലോഗ്‌ എഴുത്ത് തുടങ്ങിയത്.(ബ്ലോഗ്‌ ഓപ്പണ്‍ ചെയ്തത് 2008 ഓഗസ്റ്റ്‌ മാസം ആണ്, പക്ഷെ എങ്ങനെ ഇതു മാനേജ് ചെയ്യാം എന്നറിയാത്തതു കൊണ്ടും എന്‍റെ കവിതാബുക്ക് നാട്ടില്‍ പെട്ടത് കൊണ്ടും 10 മാസം ബ്ലോഗ്‌ തരിശായി കിടന്നു). അതിനു ആദ്യമായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഞാന്‍ നന്ദി പറയുന്നു കാരണം മമ്മുക്കയുടെ ബ്ലോഗ്‌ കണ്ടുകൊണ്ടാണ് ഞാന്‍ ആദ്യമായി ഇതിലേക്ക് കാലുകുത്തുന്നത്. പിന്നെ ഞാന്‍ എന്നോ എഴുതിയ വരികള്‍ എല്ലാം കാണണം എന്ന് വാശിപിടിച്ച എന്‍റെ ഒരു സുഹൃത്തിന്റെ ആവിശ്യപ്രകാരം നാട്ടില്‍ നിന്നും കൊണ്ടുവന്ന എന്‍റെ ബുക്കിലെ വരികള്‍ ഇതില്‍ ചേര്‍ത്തുകൊണ്ട് ഞാന്‍ തുടങ്ങി. ആ‍ സുഹൃത്തിന്റെ ആവിശ്യപ്രകാരം ഞാന്‍ വീണ്ടും എഴുതാന്‍ തുടങ്ങി ഇപ്പോള്‍ ഒരു വര്‍ഷം തികയുന്നു. ഇപ്പോള്‍ ആ‍ സുഹൃത്ത് എന്‍റെ കൂടെ ഇല്ല എങ്കിലും എന്നിലെ എന്നെ പുറത്ത് കൊണ്ടുവന്ന ആ‍ സുഹൃത്തിനു ഒരായിരം നന്ദി ഞാന്‍ പറയുന്നു.



പിന്നെ എന്‍റെ മണ്ടത്തരങ്ങള്‍ എല്ലാം വായിച്ചു അഭിപ്രായം പറഞ്ഞ എന്‍റെ എല്ലാ നല്ല സുഹൃത്തുകള്‍ക്കും, ബ്ലോഗ്ഗിലൂടെ ഞാന്‍ അടുത്തറിഞ്ഞ ഒരുപാട് നല്ല സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.... ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു ഒരുപാട് നല്ല വിഷയങ്ങളുമായി എന്നും ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടാകും. പിന്നെ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ ഉടനെ തന്നെ സിസ്റ്റത്തിനു മുന്നില്‍ ഇരുന്നു ചായക്കും വെള്ളത്തിനും വേണ്ടി അലമുറ ഇടുന്ന എന്നെ സഹിക്കുകയും എനിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു തരുകയും ചെയ്യുന്ന എന്‍റെ പ്രിയതമക്കും നന്ദി.(അല്ലേല്‍ പിന്നെ ഒരു സമാദാനം തരില്ല പെണ്ണ്).

39 comments:

നിയ ജിഷാദ് said...

ആഹാ... അത്രക്കായോ ? ഇങ്ങോട്ട് വായോ ഞാന്‍ ശരിയാക്കിത്തരാം മാഷെ... എന്തായാലും കിടക്കട്ടെ എന്‍റെ വക ഒരു കമെന്റ്.... ഹും ... ഇതുപോലെ ... അല്ല .... ഇതിനെക്കാള്‍ കൂടുതല്‍ എഴുതാന്‍ കഴിയട്ടെ... കാരണം ഇപ്പോള്‍ ഞാന്‍ കൂടെ ഇല്ലേ... അതുകൊണ്ട് കൂടുതല്‍ പ്രതീക്ഷിച്ചു കൊണ്ട്... സ്വന്തം മാക്രീ....

അലി said...

ഒന്നാം പിറന്നാളാശംസകൾ!

(മാക്രിയിൽ നിന്നാണല്ലേ ക്രോണിക്കിന്റെ ഉൽഭവം)

ഗീത രാജന്‍ said...

പിറന്നാള്‍ ആശംസകള്‍....
കൂടുതല്‍ കൂടുതല്‍ എഴുതാന്‍...
എല്ലാ വിധ ഭാവുകങ്ങളും

നൗഷാദ് അകമ്പാടം said...

ജിഷാദീന്റെ ബ്ലോഗ്ഗിന്റെ ഒന്നാം പിറന്നാളിനു എല്ലാ ആശംസകളും നേരുന്നു..
ഒപ്പം കവിതയില്‍ വിഭിന്നങ്ങളായ വിഷയങ്ങള്‍ കൂടി
കടന്നു വരട്ടെ..!!

Mohamedkutty മുഹമ്മദുകുട്ടി said...

ഒന്നാം പിറന്നാളിനു ഭാവുകങ്ങള്‍!.അപ്പോ മാക്രിയാണല്ലെ കൂട്ടിനു.“ ഈനാം പേച്ചിക്കു......” അങ്ങിനെ ഒരു ചൊല്ലു കേട്ടിട്ടുണ്ട്. ഇതാദ്യമായാ ഇങ്ങനെ ഒരിനത്തെ കാണുന്നത്!.പിന്നെ ഒരു കാര്യം കവിത മാത്രം പോര കെട്ടോ,ഞാനൊക്കെ വായിക്കാനുള്ളതാ.

mini//മിനി said...

പിറന്നാൾ ആശംസകൾ.

ഒരു നുറുങ്ങ് said...

ഹായ് ! ക്രോണിക്കാശാനേ ,ഒരുപാട്
വാര്‍ഷിഘോഷങ്ങള്‍ ബ്ലോഗുലകത്തില്‍
കൊണ്ടാടാനാവട്ടെ എന്ന് ആശംസിക്കുന്നു...!!
സ്വന്തം,നുറുങ്ങ്.....

Anonymous said...

ഈ പോസ്റ്റില്‍ നര്‍മ്മം ചേര്‍ക്കല്‍ ഇഷ്ട്ടായി .....പ്രത്യേകിച്ച് അവസാന വരികള്‍ ..അതിനു താങ്കളുടെ പ്രിയതമയുടെ മറുപടി അതിലും രസം ...ഞാന്‍ ബ്ലോഗ്ഗില്‍ ആദ്യമായി വന്നപ്പോഴും താങ്കള്‍ ഒരു നല്ല വായനക്കാരന്‍ സുഹൃത്തായി കൂടെ ഉണ്ടായിരുന്നു ...അതിനു നിങ്ങളുടെ ഈ ഒന്നാം വാര്‍ഷികത്തില്‍ ഞാന്‍ നന്ദി പറയുന്നു ...ഒപ്പം ഈ സുഹൃത്തിന്റെ എല്ലാ വിധ ആശംസകളും മംഗളങ്ങളും നേരുന്നു ...ഇനിയും നല്ല ഒത്തിരി പോസ്റ്റുകള്‍ പിറവിയെടുക്കട്ടെ , നിങ്ങളുടെ തുലികയില്‍ നിന്നും ...ഒന്നാം വാര്‍ഷിക ആശംസകള്‍ ...

anupama said...

പ്രിയപ്പെട്ട ജിഷാദ്,
ഒന്നാം വാര്‍ഷിക ആശംസകള്‍!മനസ്സ് തുറക്കാന്‍ കൂട്ടുകാരിയും എഴുതാന്‍ കഴിവും ഈശ്വരന്‍ തന്ന അനുഗ്രഹമായി കരുതി മുന്നോട്ടു പോവുക!ഭാവുകങ്ങള്‍!ഇന്ഷ അല്ലാഹ! സസ്നേഹം, അനു

അരുണ്‍ കരിമുട്ടം said...

പിറന്നാള്‍ ആശംസകള്‍
ഇനിയും ഒരുപാട് പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയട്ടെ , ഈ ബ്ലോഗിനു :)

Sabu Kottotty said...

നല്ല രീതിയില്‍ ബ്ലോഗെഴുതാനും വായിയ്ക്കാനും ഏറെക്കാലം കഴിയട്ടെ....

കൂതറHashimܓ said...

നിന്റെ പെണ്ണിന്റെ (ആദ്യ)കമന്റ് വായിച്ചു.

പൊട്ടാ.... രണ്ടാളും ബ്ലോഗില്‍ ആണോ ഫുള്‍ റ്റൈം...?? (>>>ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ ഉടനെ തന്നെ സിസ്റ്റത്തിനു മുന്നില്‍ ഇരുന്നു ചായക്കും വെള്ളത്തിനും വേണ്ടി അലമുറ ഇടുന്ന എന്നെ<<<)
ഇതിനാ രണ്ടാളും കെട്ടിയെ??? ബ്ലോഗ് നിര്‍ത്തി പോയി അര്‍മാദിക്കടാ പഹയാ
(ചുമ്മാ ട്ടോ)

ബ്ലോഗി ബ്ലോഗി വല്യ ആളാവാന്‍ കഴിയട്ടെ നിനക്ക്
:)

Umesh Pilicode said...

പിറന്നാള്‍ ആശംസകള്‍
ഇനിയും ഒരുപാട് പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയട്ടെ , ഈ ബ്ലോഗിനു...!!

dreams said...

ജിഷാദിന് എന്‍റെ ഒന്നാം പിറന്നാള്‍ ആശംസകള്‍ നേരുന്നു. പിന്നെ ഇനിയും നല്ല കവിതകള്‍ എഴുതാന്‍ കഴിയട്ടെ ............

Jishad Cronic said...

* നിയ- നീ വെറും മാക്രി ചുമ്മാ
കളിക്കല്ലേ !

* അലിക്ക- എന്ത് ചെയ്യാന്‍ ഇക്കാ...
എങ്ങനെ ഒക്കെ ആയിപോയി.

* ഗീതചേച്ചീ- ആശംസകള്‍ക്ക് നന്ദി.

* നൗഷാദ്‌ അകബാടം-
ആശംസകള്‍ക്ക് നന്ദി...
തീര്‍ച്ചയായും പുതിയ
വിഷയങ്ങള്‍
കാണാം.

* മുഹമ്മദുക്കുട്ടിക്ക- എന്താ ചെയ്യാ
ഒരു മരപ്പട്ടിയെ കിട്ടിയില്ല
അപ്പോള്‍ പിന്നെ മാക്രിയെ
പിടിച്ചു. ഇക്കയുടെ
അഭിപ്രായം
മാനിച്ചു ഞാന്‍ അടുത്തത് ഒരു
ചെറുകഥ പോസ്റ്റ്‌ ചെയ്യുന്നതാണ്.

* മിനിചേച്ചീ- ആശംസകള്‍ക്ക്
നന്ദി ... ഇനിയും വരണം.

* ഹാറൂക്ക- ആശംസകള്‍ക്ക് നന്ദി....

* ആദിലക്കുട്ടി (ഇത്ത)-
ആശംസകള്‍ക്ക് നന്ദി... ഞാന്‍
ബ്ലോഗില്‍ വന്നപ്പോള്‍ ആദ്യമായി
പരിച്ചയപെടുന്ന ഒരാളാണ്
താങ്കള്‍ അതിനാല്‍ തന്നെ
താങ്കളുടെ ആശംസകള്‍ എനിക്ക്
വിലപെട്ടതാണ്.

* അനു- ആശംസകള്‍ക്ക് നന്ദി...
തീര്‍ച്ചയായും വീണ്ടും കാണാം.

* അരുണ്‍ കായംകുളം-
ആശംസകള്‍ക്ക് നന്ദി.

* കൊട്ടോട്ടിക്കാരന്‍- ആശംസകള്‍ക്ക്
നന്ദി... വീണ്ടും കാണാം.

* കൂതറെ- ഇയ്യ്‌ ഇബ്ടെം അന്റെ
സ്വഭാവം കാണിച്ചു... "
കെട്ടിച്ചു
തരില്ല ഞാന്‍ അവളെ " !
ഹ ...
എന്നോടാണോ കളി ?

* ഉമേഷ്‌ പിലിക്കോട്-
ആശംസകള്‍ക്ക് നന്ദി.

* ഫാസില്‍- ആശംസകള്‍ക്ക് നന്ദി.

Manoraj said...

പിറന്നാൾ ആശംസകൾ ജിഷാദ്.. ഇനിയും ഒത്തിരി ദൂരം മുന്നോട്ട് പോകാൻ കഴിയട്ടെ.. എല്ലാവരും കൂടെയുണ്ട്.. നിറഞ്ഞ പ്രാർത്ഥനയോടെ..

മനോരാജ്

ഹംസ said...

പ്രിയ ജിഷാദ്..

ഇനിയും ഒരുപാട് ഒരുപാട് കവിതകളും ലെഖനങ്ങളും നിന്നില്‍ നിന്നും പിറക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.
പിറന്നാള്‍ ആശംസകള്‍.. :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എല്ലാ വാല്‍മാക്രികള്‍ക്കും എന്റെ ആശംസകള്‍...
എന്നും ബ്ലോഗ്‌ ഫ്രീ ആയി ലഭിക്കാനും നല്ല കമന്റുകള്‍ കിട്ടാനും ഒരു പാട് കാലം സന്തോഷത്തോടെയിരിക്കാനും കഴിയട്ടെ.
(മാക്രിക്കവിത മാത്രം എഴുതാതെ കഥകളും എഴുതൂ)

ഓലപ്പടക്കം said...

ഹൃദയസ്പന്ദനങ്ങള്‍ക്ക് പിറന്നാളാശംസകള്‍. ഇനിയും അനേകകാലം മിടിച്ചുകൊണ്ടിരിക്കട്ടെ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പ്രിയ കൂട്ടൂകാരാ...
എങ്ങിനെ എഴുതണം, എങ്ങിനെ ബ്ലോഗണം എന്നറിയാതെ
കീ ബോര്ഡിനു മുന്നില്‍ പകച്ചു നിന്നിരുന്ന എന്നെ എല്ലാ വിധ
പ്രോല്‍സാഹനവും തന്ന്‌ സഹായിച്ചതിനു ഒരായിരം നന്ദി...
സ്നേഹം നിറഞ്ഞ ഒരായിരം ജന്മദിനാശംസകള്‍...
***മിഴിനീര്‍ത്തുള്ളി***

Muralee Mukundan , ബിലാത്തിപട്ടണം said...

ഒന്നാം പിറന്നാൾ ആശംസകൾ...
ജിഷാദ് ബൂലോഗത്തിൽ ഒരു വല്ലഭനായി തീരുവാൻ എല്ലാഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ

Abdulkader kodungallur said...

ചാക്കു നിറച്ചും മാക്രികളും ബ്ലോഗു നിറച്ചും സ്ര്'ഷ്ടികളുമായി വലിയൊരു മാക്രി ബ്ലോഗറാകട്ടെയെന്ന്' പിറന്നാള്‍ആശംസകളോടോപ്പം .

മൻസൂർ അബ്ദു ചെറുവാടി said...

ആശംസകള്‍....

Unknown said...

ആശംസകള്‍ ........

ഒരു യാത്രികന്‍ said...

സ്നേഹം നിറഞ്ഞ ബ്ലോഗാശംസകള്‍.......സസ്നേഹം

ഒരു യാത്രികന്‍ said...

വാക്കുകള്‍ മിനുക്കെണ്ടിയിരിക്കുന്നു...."എന്‍" എന്ന പ്രയോഗം ചിലയിടങ്ങളില്‍ മുഴച്ചുനില്‍ക്കുന്നു...അത് "എന്‍റെ" എന്ന് തന്നെ എഴുതാമായിരുന്നു എന്ന് തോന്നി...ഭാവുകങ്ങള്‍.....സസ്നേഹം

പട്ടേപ്പാടം റാംജി said...

പിറന്നാള്‍ ആശംസകള്‍...
ഇനിയും ദൂരങ്ങളിലെക്ക് കുതിക്കട്ടെ.

pournami said...

പിറന്നാള്‍ ആശംസകള്‍,

Jishad Cronic said...

പ്രിയസുഹൃത്തുക്കളെ...
ആശംസകള്‍ക്ക് നന്ദി... നിങ്ങളുടെ ആശംസകളും, അഭിപ്രായങ്ങളും, നിര്‍ദേശങ്ങളുമാണ് എന്‍റെ പ്രചോദനം... വീണ്ടും നല്ല വിഷയങ്ങളുമായി കാണാം എന്ന പ്രാര്‍ഥനയോടെ വിടപറയുന്നതാരുമല്ല .... നിങ്ങളുടെ സ്വന്തം ജിഷാദ് ക്രോണിക്ക് .

ManzoorAluvila said...

ഒന്നാം പിറന്നാളിനു എല്ലാ ആശംസകളും..

mukthaRionism said...

ആശംസകള്‍.

Anil cheleri kumaran said...

ആശംസകള്‍!

എന്‍.ബി.സുരേഷ് said...

മുന്നേറുക. ബ്ലോഗ്ഗെഴുത്തും കവിതയെഴുത്തും. പിന്നെ എല്ലാക്കാലവും ഇതിൽ കുടുങ്ങിക്കിടക്കാം എന്നു കരുതേണ്ട. പുതിയ വഴികളും കണ്ടുപിടിക്കൂ.

Sukanya said...

എന്റെയും ആശംസകള്‍. സധൈര്യം മുന്നോട്ട് പോവുക. ഞങ്ങളില്ലേ മണ്ടത്തരങ്ങള്‍ വായിക്കാന്‍?
:)

ഹേമാംബിക | Hemambika said...

നന്നായി വരട്ടെ

ramanika said...

ഒന്നാം പിറന്നാള്‍ ആശംസകള്‍

Pranavam Ravikumar said...

കൂടുതല്‍ എഴുതാന്‍ കഴിയട്ടെ!

ആശംസകള്‍....!!!!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പിറന്നാളാശംസകൾ!

കുഞ്ഞാമിന said...

ആദ്യായിട്ടാണ് ഈ വഴി വരുന്നത് അതൊരു ആശംസ അറിയിക്കാനായതിൽ സന്തോഷം..ഇനിയും ഒരുപാട് എഴുതാൻ സാധിക്കട്ടെ. പിറന്നാൾ ആശംസകൾ