21 June 2010

പ്രണയ പരീക്ഷണം


എന്‍റെ പ്രണയം കൊടികുത്തി വാണിരുന്ന കാലം, ഒരിക്കല്‍ എന്‍റെ പ്രണയിനി അവളുടെ വീട്ടിലെക്കു എന്നെ ക്ഷണിച്ചു അവളുടെ ക്ഷണം സ്വീകരിച്ചു ഞാന്‍ അവിടെ ചെന്നപ്പോള്‍ അവളുടെ സുന്ദരിയായ അനിയത്തി വാതില്‍ തുറന്നു അവള്‍ പതുക്കെ മൊഴിഞ്ഞു ഇവിടെ ഞാന്‍ അല്ലാതെ മറ്റാരും ഇല്ല ഇല്ല . ചേച്ചി പുറത്ത് പോയിരിക്കുന്നു ,അച്ചനും അമ്മയും ജോലിക്ക് പോയി .എന്നോട് ഇരിക്കാന്‍ പറഞ്ഞു അവളെനിക്കു കുടിക്കാനായി ജൂസുമായി വന്നു. അത് കുടിച്ചു കഴിഞ്ഞു ഒഴിഞ്ഞ ഗ്ലാസുവാങ്ങി അവള്‍ കിച്ചനിലേക്ക് പോയി.തിരികെ വന്ന അവളുടെ കണ്ണുകള്‍ ഞാന്‍ ശ്രദ്ധിച്ചു അത് കൂടുതല്‍ പ്രകാശിക്കുന്നത് ഞാനറിഞ്ഞു. അവള്‍ കൊച്ചു വര്‍ത്തമാനം പറഞ്ഞു എന്‍റെ അരികില്‍ ഇരുന്നു .അവള്‍ എന്‍റെ കണ്ണിലേക്കു തന്നെ നോക്കി സംസാരിക്കുകയായിരുന്നു അപ്പോള്‍ ഞാന്‍ അവളുടെ കണ്ണുകളില്‍ അരുതാത്തത് എന്തോ പ്രതീക്ഷിച്ചു. ഉടനെ ഞാന്‍ അവിടെ നിന്നും പതുക്കെ എഴുനേറ്റു , അത് അവള്‍ പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു അവള്‍ ചാടി എഴുനേറ്റു എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു " എന്തുകൊണ്ട് നമ്മള്‍ക്ക് പ്രണയിച്ചു കൂട" എനിക്ക് ചേട്ടനെ ഇഷ്ടമാണ് എന്ന്.ഇതുകേട്ടപാടെ ഞാനാകെ തരിച്ചു പോയി പരിസരം മനസിലാക്കി അവളെ ഞാന്‍ തള്ളിമാറ്റി പുറത്തേക്കു ഓടി ..... എന്‍റെ വണ്ടിയിലെക്കായിരുന്നു ലക്‌ഷ്യം പക്ഷെ വീടിന്റെ പുറത്ത് കടന്നതും എന്‍റെ പ്രണയിനി അതാ നില്‍ക്കുന്നു, എന്നെ കണ്ട പാടെ അവളെന്നെ കെട്ടിപിടിച്ചു ചുംബിച്ചു. എന്നിട്ട് എന്‍റെ ചെവിയില്‍ പതുക്കെ അവള്‍ പറഞ്ഞു " എന്‍റെ പരീക്ഷണത്തില്‍ നീ വിജയിച്ചു ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണ് ".
ഞാന്‍ പതുകെ ശ്വാസം വിട്ടു എനിട്ട്‌ മനസ്സില്‍ മന്ത്രിച്ചു . ഭാഗ്യം റോസാപ്പൂവ് കയ്യില്‍ കരുതാഞ്ഞത്. അവളതു പറയുമ്പോളും എന്‍റെ നെഞ്ചിലെ ഇടിപ്പിന്റെ വേഗത കുറഞ്ഞില്ലായിരുന്നു.

കാരണം :- ഞാന്‍ വണ്ടിയുടെ അടുത്തേക്ക് ഓടിയത് അതിലിരിക്കുന്ന റോസാപ്പൂവ് എടുക്കാനായിരുന്നു. അവളുടെ അനിയത്തി എന്നെ കെട്ടിപിടിച്ചു ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് റോസാപ്പൂവ് കൊടുത്തു തിരിച്ചു ഇഷ്ടമാണെന്ന് പറയാനായിരുന്നു. ഭാഗ്യം ഞാന്‍ റോസപ്പൂവ് കയ്യില്‍ കരുതിയിരുന്നെങ്കില്‍ എനിക്ക് രണ്ടുപേരെയും നഷ്ടപ്പെടുമായിരുന്നു. എന്‍റെ ഭാഗ്യം ഇപ്പോള്‍ ഒന്നെങ്കിലും കിട്ടിയല്ലോ .

62 comments:

Jishad Cronic said...

ഇത് എന്‍റെ ഒരു പരീക്ഷണം ആരും തല്ലരുത്. എനിക്ക് ഇമെയില്‍ ഫോര്‍വേഡ് വഴി കിട്ടിയ ഒരു മെയില്‍ ആണു ഇതിനു പ്രചോദനം.

anupama said...

Dear Jishad,
Good Morning!
The theme is good;but story needs editing!It could have been a real humorous story!
Keep writing;You will be able to write better stories!
Wishing you a wonderful week ahead,
Sasneham,
Anu

ഹംസ said...

നല്ല പരീക്ഷണം.!! നിന്‍റെയല്ല കാമുകിയുടെ. ഈ ലവലില്‍ പരീക്ഷിക്കാന്‍ നിന്നാല്‍............
-----------------------------------------
കവിതയായാലും കഥയായാലും പ്രണയമില്ലാത്ത ജിഷാദ് ഇല്ല .. ഹ ഹ ഹ... ചുമ്മാ ..

dreams said...

നീ ആള്ളുകൊളാമല്ലോ.....................
എന്നാലും ഇങ്ങനെ ഒരു പരീക്ഷണം നടത്തിയ ആ കുട്ടിയെ സമ്മതിക്കണം ഇതിലും വലിയ പരീക്ഷണം വേറെ ഇല്ലല്ലോ എന്നാലും നീ അങ്ങനെ ചിന്തിക്കാന്‍ പാടിലയിരുന്നു എന്നാണ് എന്‍റെയൊരു അഭിപ്രായം. എന്തായാലും കൊള്ളാം....................

അലി said...

പരീക്ഷണം കൊള്ളാം.
നീയൊരു ആജന്മ പ്രണയൻ ആണല്ലോ... കവിതയിലും കഥയിലും!

നൗഷാദ് അകമ്പാടം said...

പ്രണയമില്ലാത്ത ജിഷാദില്ല അല്ലേ ?
എന്തായാലും ഒന്നു മാറ്റി ചവിട്ടിയത് നന്നായി..!

ത്രെഡ് ഒന്നുകൂടെ രചനാ വൈഭവം ചേര്‍ത്ത് പൊലിപ്പിച്ചെടുത്ത്
അസാരം നര്‍മ്മം കൂടെ പുരട്ടിയെടുത്ത്
"മനസ്സിന്റെ അവുത്തിട്ട് നല്ലോണം ഒന്ന് വേവിച്ചെടുത്തിരുന്നെങ്കില്‍..."
എന്റെ ജിഷാദേ സം‌ഭവം അടിപൊളിയായേനേ..!

എന്നാലും മോശമാക്കിയില്ല കെട്ടോ..
ധാരാളം വായിക്കൂ..ചെറുകഥയുടെ ക്രാഫ്റ്റ് മനസ്സിലാക്കൂ..
തീര്‍ച്ചയായും നന്നായി എഴുതാന്‍ കഴിയും,

ആശംസകളോടെ!

ദിവാരേട്ടN said...

ദിവാരേട്ടന്‍ ജിഷാദിനുവേണ്ടി വോട്ട് ചെയ്തിരിക്കുന്നു. പ്രാര്‍ത്ഥനയും ഉണ്ട്. (ഇനി ഒരു ചുറ്റുവിളക്ക് കൂടി വേണം എന്ന് പറയല്ലേ.. എണ്ണക്ക് ഒക്കെ ഭയങ്കര വിലയാ) നന്നായിട്ടുണ്ട് ...
സ്നേഹപൂര്‍വ്വം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തല്‍കാലം പ്രണയത്തിനു അല്പം ലീവ് കൊടുക്കൂ. അപ്പോള്‍ തന്നെ കഥയും കവിതയുമൊക്കെ നമ്മുടെ അടുത്ത് മടിക്കാതെ കടന്നുവരും. എന്നിട്ട് അവയുമായി കുറച്ചു ദിവസം സല്ലപിച്ചതിനു ശേഷം മാത്രം ബ്ലോഗിലേക്ക് തുറന്നുവിടൂ. നന്നാവും.
ആശംസകള്‍!!

Anonymous said...
This comment has been removed by the author.
Anonymous said...

വായിച്ചു ...അനുപമ പറഞ്ഞപോലെ ,അകമ്പാടം സുഹൃത്ത്‌ പറഞ്ഞപോലെ ഒന്നും കുടി ഒന്ന് ....ആ അങ്ങിനെതന്നെ ...എന്തോ ഒരു മിസ്സിംഗ്‌ ഫീലിംഗ് ഉണ്ട് ...പക്ഷെ പ്രണയത്തില്‍ നര്‍മം കലര്‍ത്തിയ ഈ പരീക്ഷണം എന്തയാലും നന്നായി ...പിന്നെ ജിഷാദ് വീണ്ടും പ്രണയത്തിന്‍ മേല്‍ തന്നെ അല്ലെ ...നന്നായി ..ഇങ്ങിനെ വിത്യാസപെടുതി എഴുത്...ഈ പിക്ചര്‍ കലക്കി

the man to walk with said...

:)

Anonymous said...

ജിഷാദെവിടെയുണ്ടോ അവിടെ പ്രണയമുണ്ട്... കഥയിലേക്കുള്ള രംഗ പ്രവേശം കൊള്ളാം പ്രണയം വിട്ടു ചിന്തിക്കൂ കൂടുതൽ നന്നാകും . ആശംസകൾ...

എറക്കാടൻ / Erakkadan said...

ഇപ്പം കവിത വിട്ടാ

നിയ ജിഷാദ് said...

ഇതെപ്പോ സംഭവിച്ചു ? ഞാന്‍ അറിഞ്ഞില്ല ! വിശദീകരണം ആവിശ്യമാണ് അല്ലേല്‍ കുടുംബകലഹം ഒറപ്പാ !

ഓലപ്പടക്കം said...

ഈ സൂചിപ്പിച്ച മെയില്‍ എനിക്കും കിട്ടിയിട്ടുണ്ട്. കുപ്പയിലും മാണിക്യം കണ്ടെത്താനുള്ള കഴിവ് അംഗീകരിക്കുന്നു.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മോനേ...ജിഷാദേ...
ഇങ്ങനെയൊരു കഥ വേണമായിരുന്നോ..?
ഈ കഥ ഞാന്‍ വായിച്ചതാ..
ഇതിന്റെ ഒര്‍ജിനല്‍ എന്റെ കയ്യിലുണ്ട്...
അതു ഇവിടെ പോസ്റ്റാന്‍ പറ്റില്ല..

Umesh Pilicode said...

:-)

Sukanya said...

എന്തായാലും ഈ കഥയിലെ നായകന്‍ ജിഷാദ് അല്ല എന്ന് എനിക്ക് തോന്നി. കാരണം ആണെങ്കില്‍ തുറന്നു പറയില്ലല്ലോ ? :)

pournami said...

kollam ..birthday kazhinjappol oro pareekshnam thonniyathu...anyway all the best

Abdulkader kodungallur said...

മാക്രി മാക്രി എന്നു പറഞ്ഞ് ചാക്കില്‍ കൊണ്ടുനടക്കുമ്പോള്‍ ഒരു വിലയുമുണ്ടായിരുന്നില്ല. ഇപ്പോ മനസ്സിലായില്ലെ ആരാ മാക്രിയെന്ന്' കഷായം തന്നു .മേമ്പൊടി തന്നില്ല. congrats.

Unknown said...

തമാശ കൊള്ളാം ...എന്തു വരികള്‍ക്ക് ഇടയില്‍ എന്തോ ഒരു ലിങ്ക് കുറവ്

Shaivyam...being nostalgic said...

ഉം..പരീക്ഷണത്തില്‍ വിജയിച്ചു...

Manoraj said...

ജിഷാദേ, നിയക്ക് മറുപടി കൊടുക്കൂ.. എന്നിട്ട് ഞാൻ കമന്റാം.. :)

വീകെ said...

ഇയാള് ആള് ശരിയല്ല....!!
എന്തിന്റെ പേരിലായാലും ഒന്നിനേം വിടത്തില്ല അല്ലെ...!?
നിങ്ങൾക്ക് വോട്ടില്ല....

Wash'Allan JK | വഷളന്‍ ജേക്കെ said...

Too good to be true!Impossible.

രണ്ടെണ്ണം പോയിട്ട് ഒരു പ്രണയിനിയെപ്പോലും കിട്ടാതെ നടന്ന എനിക്കിതൊന്നും അത്ര പിടിക്കുന്നില്ല.
ജിഷാദ് ഇതു നാട്ടുകാരനാണ്? എനിക്കവിടെ ജനിക്കാന്‍ പറ്റാതെ പോയല്ലോ...

കൂതറHashimܓ said...

ഡാ പഹയാ
ഇത് ഇഗ്ലീഷില്‍ ഒരു മെയില്‍ ആയി കിട്ടിയിരുന്നു
അന്ന് കാര്യായിട്ട് ഒന്നും മനസ്സിലായില്ലാ
മലയാളം വായിചപ്പോ എല്ലം മനസ്സിലായി

Anees Hassan said...

ethoru mobile message ayi kittiyatha rosaapoo allennu mathram

സ്നേഹിത said...

വഷളന്‍ !!!

അരുണ്‍ കരിമുട്ടം said...

chechiyudeyo anijathiyudeyo mail address arinjal ii kadha ayachu kodukkamayirunnu :)

Anonymous said...

പരീക്ഷണമെന്ന് കരുതണ്ട... നന്നായിട്ടുണ്ട്

പട്ടേപ്പാടം റാംജി said...

പരീക്ഷണങ്ങള്‍ നടക്കട്ടെ...

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പൊ ,ഇതാണ് കൂതറ അന്വേഷിച്ചിരുന്ന അനിയത്തിയല്ലെ?.ഏതായാലും നിയക്കൊരു മറുപടി കൊടുത്തോ,ഇല്ലെങ്കില്‍ നിന്റെ കഥ, കഥയെഴുത്തല്ല,ഇതോടെ തീരും!

ജീവി കരിവെള്ളൂർ said...

പരീക്ഷണങ്ങള്‍ തുടരട്ടെ .:)

പാവപ്പെട്ടവൻ said...

അമ്മയില്ലാഞ്ഞത് ഭാഗ്യം

SERIN / വികാരിയച്ചൻ said...

ഇനി അധികം റോസാപ്പൂവ് കൊണ്ടുനടക്കണ്ടാ......

ജയരാജ്‌മുരുക്കുംപുഴ said...

pareeshanam kollam ketto.........

Mohamed Salahudheen said...

വല്ലാത്ത പരീക്ഷണമായിപ്പോയി

Unknown said...

മെയില്‍ എനിക്കും കിട്ടിയിരുന്നു, അത് കുറച്ചുകൂടിയ സാധനമായിരുന്നു. റോസാപ്പൂവിന് പകരം മറ്റൊന്ന്!.
ഏതായാലും ഇനിയും പരീക്ഷണങ്ങള്‍ നടക്കട്ടെ.

ജനാര്‍ദ്ദനന്‍.സി.എം said...

എന്റെ ബ്ലോഗില്‍ വന്നപ്പോഴാണ് കണ്ടത്. നന്ദി.
താങ്കളുടെ പ്രൊഫൈലില്‍
വ്രിക്ഷങ്ങള്‍, ത്രിശൂര്‍ എന്നിങ്ങനെ കാണുന്നു.
അത് വൃക്ഷങ്ങള്‍, തൃശൂര്‍ എന്നു തിരുത്തുമല്ലോ?
ജനവാതിലില്‍ ഇനിയും വരുമല്ലോ

ramanika said...

great, very great finishing!

ഒഴാക്കന്‍. said...

കഥ അല്ല അല്ലെ?

അക്ഷരം said...

അപ്പോള്‍ അനിയത്തി ഉള്ള കുട്ടിയെ പ്രേമിക്കാം ..അല്ലെ ?

Vayady said...

വിഷയം പ്രണയമാണെങ്കിലും എനിക്കെന്തോയിഷ്ടമായി. രണ്ട് പെണ്‍കുട്ടികളേയും പറ്റിച്ച വിരുതന്‍!
പരീക്ഷണം കൊള്ളാം കേട്ടോ.

മരഞ്ചാടി said...

ജിഷാദ് .. പരീക്ഷണം കൊള്ളാം വെരി ഗുഡ് ... ഇതില്‍ തന്നെ കുറച്ചു വെട്ടിത്തിരുത്തല്‍ക്കൂടി ജിഷാദു നടത്തിയിരുന്നെങ്കില്‍ ഒത്തിരി രസമായേനെ ...... ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രണയ പരീക്ഷ കള്ളത്തരത്തിൽ പാസ്സായ കൊച്ചു കള്ളാ...!

നന്നായി അവതരിപ്പിച്ചിരിക്കുന്നൂ.... അഭിനന്ദനങ്ങൾ.
മുമ്പ് എപ്പോഴൊ കണ്ട ആംഗലേയ വേർഷനേക്കാൾ നന്ന്.

റഷീദ് കോട്ടപ്പാടം said...

കഥയുടെ ത്രെഡ് നന്നായി.
എഴുത്ത് ഒന്നുകൂടി നന്നാക്കാമായിരുന്നു.
ആശംസകള്‍!

ASAP said...

ഹ ഹ ഹ.... കഥ കൊള്ളാം..പക്ഷെ ഇതിനോട് അനുപന്തിച്ച ഒരു video add ഉണ്ട്. അത് ഞാന്‍ മെയില്‍ അയച്ചു തരാം,....anyway nice....i ll apreatiate it

Jishad Cronic said...

@ Anupama - Thanks for your coment... i will try to write gud one....

@ ഹംസക്ക - പ്രണയമില്ലാതെ എനികെന്താഘോഷം.

@ ഫാസില്‍ - അങ്ങനെ ആരും ചിന്തിക്കേം ഇല്ല ചെയ്യേം ഇല്ല .

@ അലിക്കാ - എന്താ ചെയ്യാ അങ്ങനെ ആയിപോയി .

@ നൌഷാദ് - താങ്കളുടെ അഭിപ്രായത്തിനു നന്ദി.. അടുത്ത കഥയില്‍ തീര്ച്ചയായും കുറവുകള്‍ നികത്താം.

@ ദിവാകരേട്ടന്‍ - എണ്ണ ഞാന്‍ തരാം പക്ഷെ തിരികത്തിക്കണം.

@ ഇസ്മയില്‍ - പ്രണയത്തിനു ലീവ് കൊടുത്താല്‍ പെണ്ണു ചീത്തപറയും ....ഹ .ഹ.. ഹ... നോക്കാം മാഷേ .

@ ആദില- കുറവ് എനിക്കും തോന്നി ,അടുത്തതില്‍ അത് പരിഹരിക്കാം. പ്രണയം ഞാന്‍ വിടും മാഷേ നോക്കിക്കോ. പിക്ചര്‍
അടിച്ചുമാറ്റിയതാ.
@ the man to walk വിത്ത്‌- വന്നതിനു നന്ദി.

@ ഉമ്മു അമ്മാര്‍ - പ്രണയമില്ലാതെ ഞാന്‍ ഇല്ല .... തീര്ച്ചയുമ് വിടും.

@ ഏറക്കാടന്‍ - ഹേയ് എന്താപ്പാ ചെയ്യാ ? വിട്ടുഎന്നു പറയാന്‍ ആയിട്ടില്യ...

@ നിയ ജിഷാദ് - അപ്പം തിന്നാല്‍ പോരെ കുഴി എണ്ണണോ ?

@ പ്രവി - അഭിനന്ദനങ്ങള്‍ക് നന്ദി.

@ മിഴിനീര്‍ത്തുള്ളി - ഒറിജിനല്‍ ഇവിടെ പോസ്റ്റിയാല്‍ അടികിട്ടിയേനെ എനിക്ക് .

@ ഉമേഷ്‌ - വന്നതിനു നന്ദി ..

@ കുമാരേട്ടാ - അഭിപ്രായത്തിനു നന്ദി.

@ സുകന്യെച്ചീ- ഞാന്‍ അല്ല നായകന്‍ ഇത് ചുമ്മാ എഴുതിയതാ .

@ പൌര്‍ണമി- അഭിപ്രായത്തിനു നന്ദി ..നല്ല പോസ്റ്റുകള്‍ക്കായി കാത്തിരിക്കു .

@ കാതര്‍ക്കോ- അടുത്ത പ്രാവിശ്യം തരാം മേമ്പൊടി- ഞാന്‍ ശിശു അല്ലെ?

@ മൈ ഡ്രീംസ്‌- അഭിപ്രായത്തിനു നന്ദി . കുറവുകള്‍ പരിഹരിക്കും ഭാവിയില്‍ .

@ ശ്യൈവം- വിജയിച്ചു എന്ന് പറയാന്‍ പറ്റൂല. ഒരെണ്ണം അല്ലെ കിട്ടിയുള്ളൂ. ഹ.ഹ.. ഹ...

@ മനോരാജ് - അതെല്ലാം എപ്പോളെ കൊടുത്തു .

@ വീ കെ - ഇക്ക അങ്ങട് ക്ഷമി , ഞാന്‍ ചെയ്യുള ഇങ്ങനെ പോരെ ?

@ വഷളന്‍- രണ്ടെണ്ണം പോയിട്ട് ഒരു പെണ്ണുകെട്ടാന്‍ പെട്ട പാട് എനിക്കെ അറിയൂ.

@ കൂതറ - ഇതാ പറയുന്നേ സ്കൂളില്‍ പോകാന്‍.

@ ആയിരത്തോന്നാംരാവ് - ഇഷ്ടമുള്ളവര്‍ക്ക് റോസാപൂ മാത്രം അല്ല എന്തും കൊടുക്കാം. പക്ഷെ അനന്തരഫലം അനുഭവിക്കണം .

@ ലീലചേച്ചീ - തെറ്റിദരിക്കല്ലേ ഞാന്‍ പാവം ... ഞാന്‍ അങ്ങനെ ചെയ്യോ ? ഹാ ആര്‍ക്കറിയാം.

@ അരുണ്‍ കായംകുളം- ആഹാ അത്രക്കായോ ? ഞാനും അന്വേഷിച്ചു നടക്കാ ഇങ്ങനത്തെ ചേച്ചിയെയും അനിയത്തിയെയും .

@ പാലക്കുഴി ഇക്കാ - അഭിപ്രായത്തിനു നന്ദി ...

@ റാംജിചേട്ടാ- നന്ദി .

@ മുഹമ്മത്കുട്ടിക്ക - മിക്കവാറും എന്‍റെ കഥ കഴിയും ഈ നിലക്ക് പോയാല്‍ .

@ ജീ വി - വന്നതിനും വായനക്കും നന്ദി .

@ പാവപെട്ടവന്‍ - അമ്മക്ക് പ്രായം കൂടുതലാണ് . ഹ.ഹ.ഹ.

@ സരിന്‍ - നിര്ത്തീ ഇതോടെ നിര്‍ത്തി.

@ ജയരാജന്‍ - വായനക്ക് നന്ദി .

@ സലാഹ് - എന്താ ചെയ്യാ പിള്ളേരുടെ ഒരേ കാര്യങ്ങളെ...

@ തെച്ചികോടന്‍- മെയിലില്‍ ഉള്ളത് കൊടുത്താല്‍ നിങ്ങള്‍ അടക്കം എല്ലാരും എന്നെ കൊല്ലിലെ?

@ ജനാര്‍ദനന്‍ - അഭിപ്രായത്തിനു നന്ദി .. പറഞ്ഞ വാക്കുകള്‍ മാറ്റിയിട്ടുണ്ട്.

@രമണിക - നന്ദി .

@ ഒഴാക്കാന്‍ - കഥ തന്നെ സത്യം .

@ അക്ഷരം - നോക്കിവേണം ചെയ്യാന്‍ അല്ലേല്‍ അടിവീഴും.

@ വായാടി - ആഹാ ...അങ്ങനെ ഇഷ്ടം ആയെങ്കില്‍ ഇരിക്കട്ടെ ഒരു നന്ദി....അങ്ങനെ പോയാല്‍ പറ്റില്ലല്ലോ .

@ മരഞ്ചാടി - അഭിപ്രായത്തിനു നന്ദി...

@ ബിലാത്തിപ്പട്ടണം- ഒരെണ്ണം പാസ്ആയി ഒരെണ്ണം തോറ്റിലെ?

@ റഷീദ് - അഭിപ്രായത്തിനു നന്ദി...

@ ധില്സ് - വീഡിയോ മെയില്‍ ചെയ്യെടാ പൊട്ടാ .


എന്നെ ഈ സോണില്‍ നിന്നും രക്ഷിക്കാന്‍ വോട്ട് ചെയ്ത എല്ലാ എന്‍റെ സുഹൃത്തുക്കള്‍ക്കും എന്‍റെ നന്ദി... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമാണ് എന്‍റെ പ്രചോദനം. വീണ്ടും നിങ്ങളുടെ സപ്പോര്‍ട്ട് പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം സുഹൃത്ത് .

Jishad Cronic™

കൊച്ചുമുതലാളി said...

(((ഠേ))) ഹാഫ് സെഞ്ചുവറി അടിച്ചു ജിഷാദ് മുന്നേറുന്നു.... നല്ല പരീക്ഷണമായിരുന്നു....

ManzoorAluvila said...

Dear Jishad,

vaayichu..nannay narmmam kaykaaryam cheyyan pattum..

nalla timing..illengil polinjene..

very good

aashamsakal

ഗീത രാജന്‍ said...

ജിഷാദ് പരീക്ഷണം കൊള്ളാം....
പുതിയ വിഷയങ്ങളും പരീക്ഷിക്കു ...
ഭാവുകങ്ങള്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വായിച്ചിരുന്നു.ഇന്നലെ തന്നെ.നന്നായിരിക്കുന്നു.ഇത് കഥയോ അനുഭവമോ?നല്ല പാതിയുടെ ബ്ലോഗിനെ പറ്റി ഇന്നലെത്തെ ചെപ്പില്‍ വാര്‍ത്തയുണ്ടായിരുന്നു.ആശംസകള്‍ .

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ക്ലൈമാക്സും ആന്റിക്ലൈമാക്സും തിരിഞ്ഞും മറിഞ്ഞും വന്നപ്പോൾ സംഗതി രസമായി..
കൊള്ളാം.

krishnakumar513 said...

നര്‍മം കലര്‍ത്തിയ പ്രണയം നന്നായിട്ടുണ്ട്,ജിഷാദ്..

എന്‍.ബി.സുരേഷ് said...

ജിഷാദ്, വിഷയം വളരെ നന്ന്. പക്ഷേ ഇത് ഇത്ര പരത്താതെ ഒരു മിനിക്കഥയായി ഒതുക്കി പറഞ്ഞിരുന്നെങ്കിൽ കിടിലം കൊള്ളിക്കുന്ന കഥയാകുമായിരുന്നു. സംഭവങ്ങളുടെ അതിവിശദീകരണങ്ങൾ വേണ്ടാത്തതാണ്.
ഒരു വിഷയം ഏത് രൂപത്തിൽ പറയണമെന്ന് ആദ്യം മനസ്സിലൊന്ന് ഉറപ്പിച്ചിട്ട് വേണം എഴുത്തിലേക്ക് കൈവയ്ക്കാൻ. ശ്രദ്ധിക്കുക.

lekshmi. lachu said...

ആള്ളുകൊളാമല്ലോ.....................

Jishad Cronic said...

എന്‍റെ പരീക്ഷണത്തില്‍ എനിക്ക് വേണ്ടി വോട്ടു ചെയ്ത എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.... ഇത് ചുമ്മാ ഒരു പരീക്ഷണമായിരുന്നു . അതില്‍ ഞാന്‍ വിജയിച്ചു എന്ന് തോന്നുന്നു .വീണ്ടും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.

രാധിക said...

adipoliyayitundu,,appo sundariyaya aniyathiye kandappol onnoode alochikam nnu thonni lle.

Sona said...

പരീക്ഷണം കൊള്ളാം.
അടികിട്ടാതെ നോക്കിക്കോ.

priyag said...

hi hi hi

മാനവധ്വനി said...

എന്നെ കൊല്ല് എന്നെ കൊല്ല്... ഇപ്പോൾ രണ്ടു പേരെയും വെച്ചിരിക്കുകയാണോ?... മഹാത്മൻ!!

കാട്ടുകുതിര said...

hi ജിഷാദ്...
പ്രവീൺ (ഓലപ്പടക്കം/കരിങ്കല്ല്) തന്ന ലിങ്ക് വഴി ഈ പേജിലെത്തിയതാ... (എന്റെയൊരു ബ്ലോഗ് പോസ്റ്റും താങ്കളുടെ ഈ പോസ്റ്റും തമ്മിലുള്ള സാദൃശ്യം കണ്ടിട്ടാ പ്രവീൺ ലിങ്ക് തന്നത്. പോസ്റ്റ് ഇതാ.. (http://kaattukuthira.wordpress.com/2010/10/20/satheesans-moralstory/)
ഇവിടെ ഒന്നു ചുമ്മാ‍ കറങ്ങി നോക്കി... നല്ല എഴുത്ത്... അസ്സലായിട്ടുണ്ട്... ഇനിയും ബഹുദൂരം എഴുതി മുന്നേറാൻ എല്ലാ ആശംസകളും...