ഞാന്‍ ജിഷാദ് എന്നെ അടുത്ത് അറിയുന്നവര്‍ ക്രോണിക്ക് എന്നു വിളിക്കും. മലകളും പുഴകളും കേര വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ പ്രകൃതി സുന്ദരമായ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ആയ തൃശൂര്‍ ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഞാന്‍ ജനിച്ചു.മലയാള നാടിനെ വിട്ടു പോകാന്‍ ആഗ്രഹം ഇല്ലായിരുന്നു എങ്കിലും കാലം എന്നെ ഒരു പ്രവാസി ആക്കി മാറ്റി . ഇവിടെ ഞാന്‍ ഒരു കമ്പനിയില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അസിസ്റ്റന്റ് ആയി ദിവസങ്ങള്‍ തള്ളി നീക്കുന്നു. എനിക്ക് ഏറെ ഇഷ്ടം കടല്‍ കരയില്‍ കൂടുകരോടൊപ്പം ചെന്നു ആരും ഇല്ലാത്ത സ്ഥലം നോക്കി ഒന്നും മിണ്ടാതെ തിരയിലേക്ക് നോക്കി ഇരിക്കാന്‍ ....... പിന്നെ പാട്ടു കേള്‍ക്കാന്‍ ഇഷ്ടം ആണ് അതും വിരഹ ഗാനങ്ങളോട് പ്രത്യേക താല്പര്യം ഉണ്ട്. യാത്ര ചെയ്വാനും നല്ല കൂട്ടുകാരെ സൃഷ്ടിക്കുവാനും ഇഷ്ടം ആണ്. പിന്നെ ഞാന്‍ ഇവിടെ എഴുതിയ വരികള്‍ എല്ലാം ഞാന്‍ എപ്പോളൊക്കേയൊ തനിച്ചായിരുന്നു അപ്പോള്‍ തോന്നിയ ഒരു മണ്ടത്തരം. ഇപ്പോള്‍ ഞാന്‍ തനിച്ചല്ല, എനിക്ക് കൂട്ടായി ഒരു മാലാഖയെ കിട്ടിയിരിക്കുന്നു. അവളുടെ വരവോടെ എന്റെ ജീവിതത്തിനു ഒരു പുതുജീവന്‍ ലഭിച്ചു. ഇനിയുള്ള യാത്രകള്‍ ഞങ്ങള്‍ ഒരുമിച്ചാണ്. അതില്‍ സന്തോഷവും കൊച്ചു കൊച്ചു പരിഭവങ്ങളും കൂടെ ഞങ്ങളുടെ സ്വപ്നങ്ങളും.
രാവിലെ നമ്മുടെ " ഹംസക്ക " ഒരു മെയില്‍ അയച്ചു തന്നു, വിലക്കയറ്റത്തെ കുറിച്ചു അതുകണ്ടപ്പോള്‍ എഴുതിയതാണ് ഈ വരികള്‍. വരികള്‍ നന്നായിട്ടില്ലേല്‍ ക്ഷമിക്കുക പതിനഞ്ചു മിനിറ്റില്‍ തയ്യാറാക്കിയതാണ്. അപ്പോള്‍ കടപ്പാട് : ഹംസക്കാക്ക്. -------------------------------------------------
കയ്യില്‍ കാശില്ലാഞ്ഞിട്ടോ കടയില്‍ വിലകൂടിയിട്ടോ വീട്ടില്‍ ഒന്നും വെച്ചിട്ടില്ല ഭാര്യ പറഞ്ഞു ഇന്നും ഹര്‍ത്താല്‍ .
കാരണം തിരക്കി കവലയിലെത്തി ആളുകളെല്ലാം ഒഴിഞ്ഞു പോയി അവിടേം നിന്നും അറിയാന്‍ കഴിഞ്ഞു ബ്രസീലിന് തോല്‍വിയില്‍ ഇന്നും ഹര്‍ത്താല്‍ .
പനിവന്നാലും പുലി വന്നാലും വിലകൂടിയാലും ബോംബുവീണാലും മലയാളിക്കിത് ആഘോഷം ഹര്‍ത്താലെന്നൊരു ആഘോഷം.
അളിയന് വന്നു രാവിലെ തന്നെ കുപ്പിയുമായി പെങ്ങള് പിറകെ ആഘോഷിക്കാന്‍ ഈ സുദിനം ഹര്‍ത്താല്‍ എന്നൊരു ഈ സുദിനം.
വിഡ്ഢികളാം നമ്മളെല്ലാം അറിയുന്നില്ല ഇതിന്റെ നഷ്ടം പാവപ്പെട്ട തൊഴിലാളികളുടെ അടുപ്പുകളന്നു പുകയുകയില്ല.
ജിസാദ് ഹർത്താലിനെ അപമാനിച്ചതിൽ പ്രതിഷേധിച്ച്, നാളെ, അല്ല, നാളെ തണലിന്റെ ഹർത്താലാണ്, മറ്റന്നാൾ, ഓ. അന്നും ഹർത്താലാണ്, വിലകൂടിയതിൽ പ്രതിഷേധിച്ച്, രണ്ടാം ഹർത്താൽ, അപ്പോൾ എന്റെ ഹർത്താലോ. ഒഴിവുള്ള ഒരു ദിവസം ഞാനും ഹർത്താലിന് ആഹ്വാനം ചെയ്യുന്നു.
പാവപ്പെട്ടവന്റെ നെഞ്ചിൽ കയറിനിന്ന്, തിരുവാതിരകളിക്കുവാൻ ഇർക്കിളി പാർട്ടികൾക്ക് വരെ കഴിയുന്നതും, നടക്കുന്നതും, കേരളത്തിൽ മാത്രം. പ്രതിഷേധമാർഗ്ഗങ്ങൾ പലതുമുണ്ട്. പക്ഷെ, കൊച്ചുകുഞ്ഞിനെയും പിടിച്ച്, രാവിലെമുതൽ തെരുവ്തിണ്ണയിലിരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം കണ്ടിരുന്നു. ഇവരോക്കെ ശപിച്ചാൽ, മണിമാളികകളിൽ അന്ത്യവിശ്രമംകൊള്ളൂന്ന നേതാകളുടെ പ്രേതങ്ങൾക്ക് പോലും ഗതികിട്ടില്ല. സത്യം.
മറ്റന്നാള്‍ (5-7-2010) ഭാരത് ബന്ദാണെന്നല്ലെ പറയുന്നത്. അപ്പോള്‍ ഇനി അടുപ്പില്‍ വെള്ളമൊഴിക്കാം. എല്ലാവരും ടീവിയില്‍ കണ്ണും നട്ടിരിന്നോളും!.കറന്റുണ്ടായാല് മതി,ടിവിയും .മലയാളി സന്തുഷ്ടന്‍!
ഹംസ ജി പറഞ്ഞ പോലെ ഇവിടെ ഒരു ഹര്‍ത്താല്‍ കിട്ട്യിരുന്നെങ്കില്‍ ...കണ്ണിലാത്ത പ്പോഴേ കണ്ണിന്റെ വില "അരിയൂ "....നര്‍മ്മം മാറ്റിവച്ചാല്‍ " വിഡ്ഢികളാം നമ്മളെല്ലാം അറിയുന്നില്ല ഇതിന്റെ നഷ്ടം പാവപ്പെട്ട തൊഴിലാളികളുടെ അടുപ്പുകളന്നു പുകയുകയില്ല" ഈ വരികളില്‍ ആണ് സത്യങ്ങള്‍ ...വിഡ്ഢികള്‍ ജനങ്ങള്‍ !!!
ഇത്തരം ഹർത്താലൊക്കെ വെറും പഴഞ്ചനായി കഴിഞു. നമുക്ക് ഒരു മാറ്റം അത്യാവശ്യമാണ്. മലയാളിക്ക് ഒരുമ വേണം. കേരളത്തിൽ ഹർത്താൽ പ്രഖ്യാപിക്കുംബോൾ, ലോകത്തിന്റെ വിവിധഭാഗത്തുള്ള എല്ലാ മളയാളികളും അതിന് ഐക്യദാർഡ്ഡ്യം പ്രക്യാപിച്ചുകൊണ്ട് അതാത് രാജ്യങളിൽ ഹർത്താൽ നടത്തി വിജയിപ്പിക്കണം എങ്കിലേ ഈ ഹർത്താൽ കൊണ്ട് ഗുണമുള്ളൂ...അല്ലാതെ ഒരുമാതിരി വള വളാന്നുള്ള ഈ ഹർത്താൽ...അയ്യേ...!!!
എല്ലാ ഹര്‍ത്താലുകളേയും കണ്ണടച്ച് എതിര്‍ക്കുന്നത് ശരിയല്ല. ജനാധിപത്യപരമായ പ്രതികരണത്തിനുള്ള ഒരു മാര്‍ഗ്ഗം കൂടിയല്ലേ അത്.
ഇക്കഴിഞ്ഞ തവണ ഇന്ധനവിലകൂട്ടിയതും വിലനിര്ണയനത്തിനുള്ള അധികാരം നിരുപാധികം എണ്ണക്കമ്പനികള്‍ക്കു നല്കിയതുമായിരുന്നില്ലേ കാരണം. അത് പ്രതികരിക്കേണ്ട വിഷയം തന്നെയാണ്.
ഹര്‍ത്താല്‍ ദിനത്തിലും മുടങ്ങാതെ വന്നു അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്കിയ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി... വീണ്ടും കാണാം... അപ്പോള്‍ ഒരിക്കല്‍ കൂടി ഹര്‍ത്താല്‍ ആശംസകള്‍.
എന്തിനും ഏതിനും കാരണമാക്കി .....കാത്തിരിക്കുന്നു ചിലര്‍ ഹര്‍ത്താല്‍ എന്ന പ്രാകൃതആചാരം ആഘോഷിക്കുന്നതിനു ... ഗാന്ധിജി കൊണ്ടുവന്ന ഈ ഹര്‍ത്താല്‍ എന്ന് കേരള ജനതയുടെ പേടി സ്വപ്നമാക്കുവാന് ഇവിടെയുള്ള എല്ലാ പാര്‍ട്ടിക്കാര്‍ക്കും കഴിഞ്ഞു ജയ് ഹര്‍ത്താല്‍ ...ജയ ജയ ഹര്‍ത്താല്‍
എല്ലാ പോസ്റ്റുകളും വായിച്ചു..ഏറ്റവും നന്നായിട്ടുള്ളത് ഹാസ്യം തന്നെ..കൈകാര്യം ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് ഹാസ്യത്തിനു തന്നെ..അത് അനായാസേന കൈകാര്യം ചെയ്തിട്ടുണ്ട്.അഭിനന്ദനങ്ങൾ..!
48 comments:
ഹര്‍ത്താല്‍!
ബ്ലോഗിന് മാത്രം ഹര്‍ത്താലില്ല . കഷ്ടം!
എന്നാല്‍ നാളെ നമുക്ക് ഹര്‍ത്താല്‍ ..
അറിഞ്ഞില്ലേ അപ്പോള്‍....അടുത്ത ഹര്‍ത്താല്‍ നമ്മള് ജനം വക ഹര്‍ത്താല്‍ നടുത്തുന്ന പാര്‍ട്ടി ക്ക് എതിരെ...
ജിസാദ് ഹർത്താലിനെ അപമാനിച്ചതിൽ പ്രതിഷേധിച്ച്, നാളെ, അല്ല, നാളെ തണലിന്റെ ഹർത്താലാണ്, മറ്റന്നാൾ, ഓ. അന്നും ഹർത്താലാണ്, വിലകൂടിയതിൽ പ്രതിഷേധിച്ച്, രണ്ടാം ഹർത്താൽ, അപ്പോൾ എന്റെ ഹർത്താലോ. ഒഴിവുള്ള ഒരു ദിവസം ഞാനും ഹർത്താലിന് ആഹ്വാനം ചെയ്യുന്നു.
പാവപ്പെട്ടവന്റെ നെഞ്ചിൽ കയറിനിന്ന്, തിരുവാതിരകളിക്കുവാൻ ഇർക്കിളി പാർട്ടികൾക്ക് വരെ കഴിയുന്നതും, നടക്കുന്നതും, കേരളത്തിൽ മാത്രം. പ്രതിഷേധമാർഗ്ഗങ്ങൾ പലതുമുണ്ട്. പക്ഷെ, കൊച്ചുകുഞ്ഞിനെയും പിടിച്ച്, രാവിലെമുതൽ തെരുവ്തിണ്ണയിലിരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം കണ്ടിരുന്നു. ഇവരോക്കെ ശപിച്ചാൽ, മണിമാളികകളിൽ അന്ത്യവിശ്രമംകൊള്ളൂന്ന നേതാകളുടെ പ്രേതങ്ങൾക്ക് പോലും ഗതികിട്ടില്ല. സത്യം.
ഹർത്താൽ ജയ്ഹോ.
ഒരുകാലത്തും നന്നാവാത്തിരിക്കട്ടെ കേരളം.
വീട്ടില്‍ ഒന്നും വെച്ചിട്ടില്ല
ഭാര്യ പറഞ്ഞു ഇന്നും ഹര്‍ത്താല്‍.
പട്ടിണിയായോ ജിഷാദ്..?
എല്ലാ ആശംസകളും
'കവിത'ക്ക് പകരം മുദ്രാവാക്യം ആകാമായിരുന്നു.
ഹർത്താലേ..ഹർത്താലേ.. വന്നാട്ടെ.
ഇങ്ങനെയൊരു പാട്ടെഴുതി ആൽബമിറക്കാം!
ഇവടെ എന്റെ വക ഒരു ഹര്‍ത്താല്‍ വിശേഷം.
ഇവിടെ ക്ലിക്കുക
ഈ സൌദിയില്‍ ഒരു ഹര്‍ത്താല്‍ കാണാന്‍ എത്ര പൂതിവെച്ചാ ഞാന്‍ ഇരിക്കുന്നത് എന്നറിയോ...അപ്പഴാ ഹര്‍ത്താലിനെതിരെ കവിതയുമായി നീ...
kollaam
മറ്റന്നാള്‍ (5-7-2010) ഭാരത് ബന്ദാണെന്നല്ലെ പറയുന്നത്. അപ്പോള്‍ ഇനി അടുപ്പില്‍ വെള്ളമൊഴിക്കാം. എല്ലാവരും ടീവിയില്‍ കണ്ണും നട്ടിരിന്നോളും!.കറന്റുണ്ടായാല് മതി,ടിവിയും .മലയാളി സന്തുഷ്ടന്‍!
നാളെ ഹര്‍ത്താല്‍ ആണ് പോലും...
അര്‍ജന്റീന തോറ്റുവത്രേ...
kavitha nannaayi...
ഹ ഹാ
കവിത കൊള്ളാം..
നാട്ടില്‍ ചെന്നിട്ടു വേണം ഒരു
ഹര്‍ത്താലാഘോഷിക്കാന്‍..
ഹല്ല പിന്നെ..
ഹായ് കൂയ് പൂയ്!
( ആ മുകളില്‍ കൊടുത്ത കടപ്പാട്
ഒരു കന്റിലൊതുക്കിയാല് മതിയായിരുന്നു.. )
ഹംസ ജി പറഞ്ഞ പോലെ ഇവിടെ ഒരു ഹര്‍ത്താല്‍ കിട്ട്യിരുന്നെങ്കില്‍ ...കണ്ണിലാത്ത പ്പോഴേ കണ്ണിന്റെ വില "അരിയൂ "....നര്‍മ്മം മാറ്റിവച്ചാല്‍
" വിഡ്ഢികളാം നമ്മളെല്ലാം
അറിയുന്നില്ല ഇതിന്റെ നഷ്ടം
പാവപ്പെട്ട തൊഴിലാളികളുടെ
അടുപ്പുകളന്നു പുകയുകയില്ല"
ഈ വരികളില്‍ ആണ് സത്യങ്ങള്‍ ...വിഡ്ഢികള്‍ ജനങ്ങള്‍ !!!
അര്‍ജന്റീനയുടെ തോല്‍വിയില്‍ പ്രതിഷേധിച്ചു നാളെ ഹര്ത്താലാചരിച്ചാലോ...?
ഹര്‍ത്താലുകള്‍ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി തന്നെ യാ പലപ്പോഴും പ്രഖ്യാപിക്കുന്നെ
പ്രതികരണങ്ങള്‍ കുറഞ്ഞു വരുന്ന സമൂഹത്തില്‍ ഹര്‍ത്താലുകള്‍ അനിവാര്യമാണ്
കയ്യില്‍ കാശില്ലാഞ്ഞിട്ടോ
കടയില്‍ വിലകൂടിയിട്ടോ
വീട്ടില്‍ ഒന്നും വെച്ചിട്ടില്ല
ഭാര്യ പറഞ്ഞു ഇന്നും ഹര്‍ത്താല്‍ .
"ഡേയ് നീയും നിന്റെ ഭാര്യയും അബുദാബിയില്‍ അല്ലെ ...അവിടേം ഹര്‍ത്താലുണ്ടോ
ഇന്ന് അര്‍ജന്റീനയില്‍ അര്ത്താല് അവര്‍ തോറ്റതിന്, ജര്‍മ്മനിയില്‍ അവര്‍ ജയിച്ചതിനും. (വെറുതെ നമ്മുടെ ഓരോ മോഹങ്ങള്‍ !)
ഹര്‍ത്താല്‍ ...ഹര്‍ത്താല്‍ ..
athe ritual aayi marunna ee harththaalukal onnum netunnilla. pakshe samaram venta ennu parayaruth. vilakkayattam muulam nammute nat theeyyilaanu.
ഇത്തരം ഹർത്താലൊക്കെ വെറും പഴഞ്ചനായി കഴിഞു. നമുക്ക് ഒരു മാറ്റം അത്യാവശ്യമാണ്. മലയാളിക്ക് ഒരുമ വേണം. കേരളത്തിൽ ഹർത്താൽ പ്രഖ്യാപിക്കുംബോൾ, ലോകത്തിന്റെ വിവിധഭാഗത്തുള്ള എല്ലാ മളയാളികളും അതിന് ഐക്യദാർഡ്ഡ്യം പ്രക്യാപിച്ചുകൊണ്ട് അതാത് രാജ്യങളിൽ ഹർത്താൽ നടത്തി വിജയിപ്പിക്കണം എങ്കിലേ ഈ ഹർത്താൽ കൊണ്ട് ഗുണമുള്ളൂ...അല്ലാതെ ഒരുമാതിരി വള വളാന്നുള്ള ഈ ഹർത്താൽ...അയ്യേ...!!!
ശരിയാണ്. ഹര്‍ത്താല്‍ കൊണ്ട് പല ബുദ്ധിമുട്ടുകളും ഉണ്ട്.. പക്ഷേ പ്രതികരിക്കേണ്ടിടത്ത് ഏതെങ്കിലും തരത്തില്‍ പ്രതികരിക്കണ്ടേ? ഒരു ബദല്‍ നിര്‍ദ്ദേശിക്കൂ
എല്ലാ ഹര്‍ത്താലുകളേയും കണ്ണടച്ച് എതിര്‍ക്കുന്നത് ശരിയല്ല. ജനാധിപത്യപരമായ പ്രതികരണത്തിനുള്ള ഒരു മാര്‍ഗ്ഗം കൂടിയല്ലേ അത്.
ഇക്കഴിഞ്ഞ തവണ ഇന്ധനവിലകൂട്ടിയതും വിലനിര്ണയനത്തിനുള്ള അധികാരം നിരുപാധികം എണ്ണക്കമ്പനികള്‍ക്കു നല്കിയതുമായിരുന്നില്ലേ കാരണം. അത് പ്രതികരിക്കേണ്ട വിഷയം തന്നെയാണ്.
കമന്റ് ഓഫായിപ്പോയെങ്കില് മാപ്പ്.
അച്ഛന് പണിക്ക് പോയില്ല എങ്കില്‍ കാലം തേച്ചു കഴുകണ്ട
എല്ലാ ദിവസവും ഹര്‍ത്താല്‍ വേണമെന്നു പറഞ്ഞു
നമുക്കും നടത്താം ഒരു ഹര്‍ത്താല്‍...
എല്ലാ ദിവസവും ഹര്‍ത്താല്‍ വേണമെന്നു പറഞ്ഞു
നമുക്കും നടത്താം ഒരു ഹര്‍ത്താല്‍...
harthalinu vendi mattoru harthalu.........
ഇന്നെനിക്കും ഹർത്താൽ അർജന്റീയും തോറ്റില്ലേ.
അങ്ങനെ നാളേയും ഒഴിവാണല്ലെ....!!
മറ്റന്നാൾ കൂട്ടിയ ചാർജ്ജുകൾ കുറക്കുമായിരിക്കും...!!?
ഹർത്താൽ ജയ്ഹോ.
അളിയന് വന്നു രാവിലെ തന്നെ
കുപ്പിയുമായി പെങ്ങള് പിറകെ..
ആരാ ടച്ചിങ്ങ്സ് സപ്ലൈ ചെയ്തത്?
ഹര്‍ത്താല്‍...
ഹര്‍ത്താല്‍...
ചിലപ്പോഴെക്കെ
കുളിരു കോരുന്ന
രാത്രിയിലവള് പറയും
ഇന്നു ഹര്‍ത്താലെന്ന്
പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഹര്‍ത്താല്‍ എനിക്ക് ഇഷ്ടമായിരുന്നു. അന്ന് സ്കൂളില്‍ പോകണ്ടല്ലോ? :)
നന്നായിട്ടുതന്നെ എഴുതി.
കവിത എനിക്കിഷ്ടായി
ഹര്‍ത്താല്‍ ദിനാശംസകള്‍
"പനിവന്നാലും പുലി വന്നാലും
വിലകൂടിയാലും ബോംബുവീണാലും
മലയാളിക്കിത് ആഘോഷം
ഹര്‍ത്താലെന്നൊരു ആഘോഷം."
തിരുവോണത്തേക്കാളും സുന്ദരമായൊരു ദിനം
ഒരന്താരാഷ്ട്ര ഹർത്താൽ ദിനം വേണം
എന്തു പറയുന്നു ?
ഒരു ഹര്‍ത്താല്‍ ഗാനം
ഇഷ്ടായി.....
പനിവന്നാലും പുലി വന്നാലും
വിലകൂടിയാലും ബോംബുവീണാലും
മലയാളിക്കിത് ആഘോഷം
ഹര്‍ത്താലെന്നൊരു ആഘോഷം.
മലയാളിതൻ ദേശിയാഘോഷം...!
ഹര്‍ത്താല്‍ ദിനത്തിലും മുടങ്ങാതെ വന്നു അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്കിയ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി... വീണ്ടും കാണാം... അപ്പോള്‍ ഒരിക്കല്‍ കൂടി ഹര്‍ത്താല്‍ ആശംസകള്‍.
എന്തിനും ഏതിനും കാരണമാക്കി .....കാത്തിരിക്കുന്നു ചിലര്‍
ഹര്‍ത്താല്‍ എന്ന പ്രാകൃതആചാരം ആഘോഷിക്കുന്നതിനു ...
ഗാന്ധിജി കൊണ്ടുവന്ന ഈ ഹര്‍ത്താല്‍ എന്ന് കേരള ജനതയുടെ
പേടി സ്വപ്നമാക്കുവാന് ഇവിടെയുള്ള എല്ലാ പാര്‍ട്ടിക്കാര്‍ക്കും കഴിഞ്ഞു
ജയ് ഹര്‍ത്താല്‍ ...ജയ ജയ ഹര്‍ത്താല്‍
>> വിഡ്ഢികളാം നമ്മളെല്ലാം
അറിയുന്നില്ല ഇതിന്റെ നഷ്ടം<<
Jishad Cronic™ : ഹര്‍ത്താല്‍ നമ്മുടെ ദേശത്തിന്റെ ഒരു ഉത്സവമല്ലേ???
ഞാനും ഉണ്ട് ഹര്‍ത്താല്‍ കവിതയില്‍
(http://varmasri.blogspot.com/2010/08/blog-post_19.html)
കൊച്ചുരവി!
എല്ലാ പോസ്റ്റുകളും വായിച്ചു..ഏറ്റവും നന്നായിട്ടുള്ളത് ഹാസ്യം തന്നെ..കൈകാര്യം ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് ഹാസ്യത്തിനു തന്നെ..അത് അനായാസേന കൈകാര്യം ചെയ്തിട്ടുണ്ട്.അഭിനന്ദനങ്ങൾ..!
Post a Comment