ഞാന്‍ ജിഷാദ് എന്നെ അടുത്ത് അറിയുന്നവര്‍ ക്രോണിക്ക് എന്നു വിളിക്കും. മലകളും പുഴകളും കേര വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ പ്രകൃതി സുന്ദരമായ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ആയ തൃശൂര്‍ ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഞാന്‍ ജനിച്ചു.മലയാള നാടിനെ വിട്ടു പോകാന്‍ ആഗ്രഹം ഇല്ലായിരുന്നു എങ്കിലും കാലം എന്നെ ഒരു പ്രവാസി ആക്കി മാറ്റി . ഇവിടെ ഞാന്‍ ഒരു കമ്പനിയില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അസിസ്റ്റന്റ് ആയി ദിവസങ്ങള്‍ തള്ളി നീക്കുന്നു. എനിക്ക് ഏറെ ഇഷ്ടം കടല്‍ കരയില്‍ കൂടുകരോടൊപ്പം ചെന്നു ആരും ഇല്ലാത്ത സ്ഥലം നോക്കി ഒന്നും മിണ്ടാതെ തിരയിലേക്ക് നോക്കി ഇരിക്കാന്‍ ....... പിന്നെ പാട്ടു കേള്‍ക്കാന്‍ ഇഷ്ടം ആണ് അതും വിരഹ ഗാനങ്ങളോട് പ്രത്യേക താല്പര്യം ഉണ്ട്. യാത്ര ചെയ്വാനും നല്ല കൂട്ടുകാരെ സൃഷ്ടിക്കുവാനും ഇഷ്ടം ആണ്. പിന്നെ ഞാന്‍ ഇവിടെ എഴുതിയ വരികള്‍ എല്ലാം ഞാന്‍ എപ്പോളൊക്കേയൊ തനിച്ചായിരുന്നു അപ്പോള്‍ തോന്നിയ ഒരു മണ്ടത്തരം. ഇപ്പോള്‍ ഞാന്‍ തനിച്ചല്ല, എനിക്ക് കൂട്ടായി ഒരു മാലാഖയെ കിട്ടിയിരിക്കുന്നു. അവളുടെ വരവോടെ എന്റെ ജീവിതത്തിനു ഒരു പുതുജീവന്‍ ലഭിച്ചു. ഇനിയുള്ള യാത്രകള്‍ ഞങ്ങള്‍ ഒരുമിച്ചാണ്. അതില്‍ സന്തോഷവും കൊച്ചു കൊച്ചു പരിഭവങ്ങളും കൂടെ ഞങ്ങളുടെ സ്വപ്നങ്ങളും.
നിന് മുഖം കാണാന്‍ കാത്തിരിന്നു നിന് മോഴികെള്‍ക്കാനായി കാതോര്‍ത്തിരുന്നു എവിടെ പൊയ് മറഞ്ഞു നീ എന്‍ പ്രിയയെ മറന്നുവോ ഈ പ്രിയതമനെ.
നിലാവ് തെളിയുന്ന രാത്രികളില്‍ ഒരു വേള നിന്നെ കാണുവാനായി പഴയൊരു പാട്ടിന്റെ ശീലുമായി കണ്ണുനീര് പൊഴിച്ചു നിന്നിരുന്നു.
ഒരിക്കല്‍ നീയെന്നരികില്‍ വരുമെന്ന് ഒരുപാടു ഞാന്‍ ആശിച്ചിരുന്നു നിയെന്നെ ഓര്‍ക്കില്ല ഒരിക്കലെങ്കിലും നീ തന്ന മധുര നിമിഷങ്ങള്‍ മറക്കുവാനാകില്ല ഒരിക്കലും .
അറിയുന്നു നിന്നുടെ സ്നേഹമിന്നു അലിയുന്നു നിന്നില്‍ ഞാനാ സ്നേഹത്തിനായ് ഒരിക്കലും വരികില്ല എന്ന സത്യം അറിയാതെ തളരാതെ ഇന്നും നിനക്കായ് ഞാന്‍ കാത്തിരിപ്പൂ എന്നും ഞാന്‍ കാത്തിരിക്കും.... നിനക്കായ് മാത്രം ഞാന്‍ കാത്തിരിക്കും.
ഹെഡ്ഡെര്‍ ചിത്രത്തിലെ കൊച്ച് കയ്യ് അപ്പളാ മാറ്റാ..? എനിക്കൊന്നും കാണുന്നില്ലാ (ഹംക്കേ... ഈ പടം കൊള്ളൂലാ) കവിത വായിച്ചില്ലാ.. അല്ലാതെ തന്നെ അറിയാം, ജിഷാദ് എഴുതിയാ അത് പ്രണയം തന്നെ ആയിരിക്കും (ഓന്ത് ഓടിയാ....!!!)
34 comments:
എന്നും ഞാന്‍ കാത്തിരിക്കും....
നിനക്കായ് മാത്രം ഞാന്‍ കാത്തിരിക്കും.
ആശംസകള്‍
"മറക്കാതിരിക്കുക
ഒന്നും
ഒപ്പം
ഓര്ക്കാതേയുമിരിക്കുക !
മറവി നിന്നെ മരിപ്പിക്കുന്നു..
ഓര്‍മ്മകള്‍ നിന്നെ ജനിപ്പിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് മറന്നു കൊണ്ട് എന്നെ ഓര്‍ത്തിരിക്കുക.
ഓര്‍മ്മയുടെ ശത്രുവായി മറവിയെത്തും വരേ.."
നല്ല വരികള്‍ ജിഷാദ്...ആശംസകള്‍!
വരും... വരാതിരിക്കില്ല!
പ്രതീക്ഷയോടെ കാത്തിരിക്കാം.
ആശംസകള്‍!
കൊള്ളാം :)
ജിഷു................................ നന്നായിട്ടുണ്ട്ട്ടോ എന്റെ എല്ലാവിധ ആശംസകളും നേരുന്നു.......................................................................................................
ഒരു കാര്‍ടൂണ്‍ ചാനലില്‍ കണ്ടത് "fun is good but it is not all in life"
പ്രണയത്തിനപ്പുറം ചില വിഷയങ്ങള്‍ ശ്രമിച്ചുകൂടെ?!
അതെ, തെച്ചിക്കോടന് പറഞ്ഞ പോലെ പ്രണയത്തിനപ്പുറം ലോകത്തു വേറൊന്നുമില്ലെ?
അതന്നെ...
കൊള്ളാം
വല്ലാത്ത ഒരു കാത്തിരിപ്പ്
പ്രണയം വിട്ടൊന്നു ചിന്തിച്ചു നോക്കൂ വളരെ നന്നാകുമായിരിക്കും.. ആശംസകൾ..
varumenne..
varathirikkilla
best wishes
കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു ...:)
http://www.youtube.com/watch?v=iNIA9kjEm4I
പ്രണയ നൈരാശ്യം...?
ഉം..കൊള്ളാം.
ഉമ്മു അമ്മാര്‍ പറഞ്ഞതു പോലെ അടുത്ത തവണ മറ്റെന്തിനെയെങ്കിലും കുറിച്ച് എഴുതാന്‍ ശ്രമിച്ചു കൂടേ?
Ellavarkkum love feaver
ഹെഡ്ഡെര്‍ ചിത്രത്തിലെ കൊച്ച് കയ്യ് അപ്പളാ മാറ്റാ..? എനിക്കൊന്നും കാണുന്നില്ലാ
(ഹംക്കേ... ഈ പടം കൊള്ളൂലാ)
കവിത വായിച്ചില്ലാ.. അല്ലാതെ തന്നെ അറിയാം, ജിഷാദ് എഴുതിയാ അത് പ്രണയം തന്നെ ആയിരിക്കും
(ഓന്ത് ഓടിയാ....!!!)
കൂതറകള്‍ക്ക് കവിത മനസ്സിലായിക്കൊള്ളണമെന്നില്ല. കയ്യക്ഷരം നന്നാവാത്തത് പേനയുടെ കുറ്റം കൊണ്ടല്ലല്ലോ...
ഒരിക്കലും വരികില്ല എന്ന സത്യം
അറിയാതെ തളരാതെ
ഇന്നും നിനക്കായ് ഞാന്‍ കാത്തിരിപ്പൂ
അതു വേണോ..
ഹൃദയം നീറുകയാണ്....
കൊള്ളാം :)
നിലാവ് തെളിയുന്ന രാത്രികളില്‍
ഒരു വേള നിന്നെ കാണുവാനായി
പഴയൊരു പാട്ടിന്റെ ശീലുമായി
കണ്ണുനീര് പൊഴിച്ചു നിന്നിരുന്നു.
ആശംസകള്‍
ഉം കാത്തിരുന്നോ കേട്ടോ
പ്രണയം വിരഹത്തിന് വഴിമാറുകയാണോ ...
vannillenno...?
varum varathe evideppokan....?
കാത്തിരുന്നോ
varum ..varathirikkilla....
varum..varaathirikkillya
കൊള്ളാം..
ഉം..
കാത്തിരിക്കാം..
ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി... വീണ്ടും പ്രതീക്ഷിക്കുന്നു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും...
അപ്പോള്‍ കവിതയും കഥയും ആയി. എല്ലാം നന്നായി വഴങ്ങുന്നു.ഇനിയെതൊക്കെയാണാവോ ..തുടര്‍ച്ചയായി എഴുതുക
അറിയുന്നു നിന്നുടെ സ്നേഹമിന്നു
അലിയുന്നു നിന്നില്‍ ഞാനാ സ്നേഹത്തിനായ്...nalla varikal..
pranayikkan ariyaththavaranu vishayam mattan parayunnath. theevramayi paranayaththe kurichezhuthu. aazamsakal
ithrayum budhiyullavananennu ariyan vayki poyi jishadhe
Post a Comment