25 April 2010

പെണ്‍ചതി



ഇത് വായിച്ചു എന്നെ ആരും ചീത്തവിളിക്കരുത്, കാരണം എല്ലാ സ്ത്രീകളും ഇതുപോലെ അല്ല.ചുരുക്കം ചിലര്‍ ഉണ്ട് ഇതുപോലെ .സ്ത്രീകളെ അവഹേളിക്കുന്നത് തെറ്റാണു എന്നാലും ഇത് പറയാതെ വയ്യാ...

ഇത് എന്‍റെ അടുത്ത ഒരു സുഹൃത്തിന് പറ്റിയ ഒരു അനുഭവമാണ് അത് ഞാന്‍ ഇവിടെ എഴുതുന്നു എന്നും മാത്രം .



പ്രണയം ... അതു സത്യമല്ല
ആയിരുന്നെങ്കില്‍...
ഒരാണും ഒരിക്കലും നശിക്കില്ലാരുന്നു.
പ്രണയം ... അതു സത്യമായിരുന്നെങ്കില്‍ ...
ഒരിക്കലും ഒരു പെണ്ണും ആരെയും ചതിക്കില്ലാരുന്നു.

പ്രണയം... അതു നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ ...
പിന്നെ എല്ലാം ശാന്തമാണ് ...
മരണത്തിനു മുന്‍പുള്ള
നിഷബ്ദത പോലെ
പിന്നീടു ഒരു കരവും നമ്മെത്തേടി..
വരില്ല... ഒരിക്കലും ....മരണമല്ലാതെ .

പക്ഷെ.. അപ്പോളും അവള്‍ അലയുന്നു...
മറ്റെരു പ്രണയത്തിനായി.

34 comments:

Umesh Pilicode said...

ആശാനെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്
എനിക്കിഷ്ടായില്ല! തീരെ ഇഷ്ടായില്ല !!

ഹംസ said...

ഈ വരികള്‍ വേണമെങ്കില്‍ തിരിച്ചും പാടാം !! ആണിന്‍റെ സ്ഥാനത്ത് പെണ്ണും പെണ്ണിന്‍റെ സ്ഥാനത്ത് ആണും ചേര്‍ത്താല്‍ മതി.!!

mukthaRionism said...

പ്രണയം സത്യമാണ്.
പക്ഷേ..
ചില പെണ്ണുങ്ങളെക്കാള്‍
ചില ആണുങ്ങളാണ്..

പ്രേമം നടിച്ച്
കാര്യം സാധിച്ച്...

പ്രണയവും ജീവിതവും
ഒന്നായിത്തീരുമ്പോള്‍
പ്രനയം സത്യമായിത്തീരുന്നു...

അവസാന വരി
>'മറ്റെരു' പ്രണയത്തിനായ്. <
'മറ്റൊരു' പ്രണയത്തിനായി എന്നാവും ശരി.

ഭാവുകങ്ങള്‍..
തുടരുക..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഭയങ്കര ചതിയായി പ്പോയി....

(ഈ അടുത്ത് വിവാഹം കഴിഞ്ഞതല്ലേ ഉള്ളൂ..ഒക്കെ ശരിയായി ക്കൊള്ളും )

അഭി said...

ആണായാലും പെണ്ണായാലും ഒരു പോലെ തന്നെ അല്ലെ
ഒരു സംശയം മാത്രം

പിന്നീടു ഒരു കരവും നമ്മെത്തേടി..
വരില്ല... ഒരിക്കലും ....മരണമല്ലാതെ .


ശരി ആയിരിക്കാം

Jishad Cronic said...

ഉമേഷ്.. തെറ്റായെങ്കില്‍ ക്ഷമിക്കുക, അതാണ്‍ ഞാന്‍ ആദ്യമേ ക്ഷമാപണം നടത്തിയെ.

ഹം​സക്ക... മുക്താര്‍ ... നിങ്ങള്‍ പറഞ്ഞതു ശരിയാണ്...
അങ്ങനെ ഉള്ള ആണുങ്ങളും ഉണ്ട്... പക്ഷെ... ഞാന്‍ കണ്ടതും ഇതു എഴുതാന്‍ പ്രചോതനമായതും ഒരു പെണ്ണിനെ കണ്ടിട്ടാ...

ഹംസക്ക നമ്മള്‍ അതിനെ കുറിച്ച് സംസാരിച്ചിരുന്നു.

ഇസ്മായില്‍ ... ഹയ്യോ... അങ്ങനെ പറയല്ലെ ഇതു എന്റെ സുഹൃത്തിനു പറ്റിയ ഒരു സംഭവമാണ്.. എനിക്കല്ല.ഞാന്‍ ഇതു പറഞ്ഞു എന്നു മാത്രം .

അഭി... അതു മാത്രമേ ശരിയുള്ളു....

dreams said...

yadhrtha pranayamanegil aa pranayathinu maranamila..........
ente oru abhiprayam eganeyanu ella ashamsagalum nerunu........

Unknown said...

Nee nannavilleda...aare kaanikkane ithokke ezhuthi vekkunne????kashtammmmmmmmmmm!!!!!

കൂതറHashimܓ said...

പ്രണയം.....
പ്രണയം എനിക്ക് ‘ആശ’യാണ്,
പക്ഷേ ആശക്ക് എന്നെ ഇഷ്ട്ടോല്ലാ
കൂതറ ആശ
അപ്പോ പ്രണയം കൂതറയാണ്

Mahesh | മഹേഷ്‌ ™ said...

പക്ഷപാതപരമായിപ്പോയി !

മുഖ്താറിനോട് യോജിക്കുന്നു ...

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത് ആണിനും പെണ്ണിനുമാവാം കേട്ടൊ

കൊച്ചുമുതലാളി said...

ഇതു ആണുങ്ങളെ പറ്റി പറയുകയാണെങ്കില്‍ ശരിയായിരുന്നു... മുഖ്താര്‍ പറഞ്ഞത് ഞാന്‍ പിന്താങ്ങുന്നു... ആശംസകള്‍...

നന്ദന said...

ഇത് വായിച്ചു എന്നെ ആരും ചീത്തവിളിക്കരുത്, കാരണം എല്ലാ പു‌‌-രുഷന്മാരും ഇതുപോലെ അല്ലട്ടൊ!!!
"ഒരാണും ഒരിക്കലും നശിക്കില്ലാരുന്നു.
ഒരു പെണ്ണും ആരെയും ചതിക്കില്ലാരുന്നു.
വരില്ല ഒരിക്കലും മരണമല്ലാതെ"
ജിഷാദെ നാശവും ചതിയും മരണവും വരുന്നത് ലിംഗം നോക്കിയാണോ??
“അപ്പോളും അവള്‍ അലയുന്നു“ ഇത് വളരെ ശരിയാണ് കെട്ടോ, അതൊരു അലച്ചലായിരിക്കും,
ഒരിറ്റുവെള്ളത്തിന് വേണ്ടിയുള്ള അലച്ചിൽ.

Jishad Cronic said...

ഫാസില്‍ .. നന്ദി...

ഷാജഹാന്‍ ... ഞാന്‍ നന്നായിടാ... ശരിക്കും നന്നായി.... എന്നെ വിശ്വാസം ഇല്ലെ?

ഹാഷിം ...എന്റെ കയ്യില്‍ ഒരു ആശയുണ്ട് അതു മതിയൊ?

മഹേഷ്... ഞാന്‍ ആരെയും താറടിച്ചു കാണിച്ചില്ല ഞാന്‍ ഇതുപോലെ ഒരു സംഭവം കണ്ടു അതു പറഞ്ഞു അല്ലതെ ആരെയും പക്ഷം പിടിച്ചില്ല.

മുതലാളീ... ശരിയാ... എല്ലാ വര്‍ഗ്ഗത്തിലും ഉണ്ട് ഇതുപൊലെത്തെ പിഴകള്‍ ഞാന്‍ കണ്ടതു ഇതായിപ്പോയി അതുകൊണ്ടല്ലെ...അങ്ങട് ക്ഷമീ....

നന്ദനചേച്ചീ.... ഞാന്‍ ആദ്യമേ പറഞ്ഞില്ലേ ഞാന്‍ എല്ലാരെയും അല്ല അങ്ങനെ പറഞ്ഞെ എന്ന്, എല്ലാ
ലിംഗത്തിലും ഉണ്ട് ഇതുപോലെ ഓരോ ലവനും ലവളും ...

വന്നു അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ ക്കും നന്ദി... ഇനിയും വരണം .

എറക്കാടൻ / Erakkadan said...

ഹംസ പറയുന്നതിനോട്‌ യോജിക്കുന്നു...

Manoraj said...

വരികൾ തിരിച്ച് പാടിയാലും കേട്ട് നിൽക്കാൻ തയ്യാറവണമെന്നേ ഉള്ളൂ ജിഷാദ്.. അല്ലാതെ കുഴപ്പം ഒന്നുമില്ല..

പട്ടേപ്പാടം റാംജി said...

പ്രണയം സത്യമാണ്.
ആണും പെണ്ണുമല്ല വ്യക്തിയുടെ മനസ്സാണ് കാര്യം.

Unknown said...

പ്രണയം ഹ്രുദയത്തിലുണരേണ്ട മ്രുതു വികാരം അത് ബുദ്ധിയിലുതിച്ച് ഉപാദി വെക്കുമ്പോൾ .
അത് സത്യമല്ലാത്തതും മ്രുഗീയവും മരണത്തിന്റെ വക്കിലും ഒക്കെ എത്തിപ്പെടും. അതിൽ ലിംഗ ബേധം ഒന്നുമില്ല.... അലയുന്നവർ എന്നും അലയുകതന്നെ.

Anonymous said...

hello... hapi blogging... have a nice day! just visiting here....

Jishad Cronic said...

എറക്കാടന്‍ ... ഞാനും അതിനോട് യോജിക്കുന്നു.

മനോരാജ്... തീര്‍ച്ചയായും നില്ക്കും തെറ്റ് ആരു ചൈയ്താലും തെറ്റുത്തന്നെയാണ്, അതു ആണായാലും പെണ്ണായാലും .

റാംജിചേട്ടാ... പ്രണയം സത്യമാണു പക്ഷെ ചില സമയങ്ങളില്‍ അതു എല്ലാരും മറക്കുന്നു. അതില്‍ ആണും പെണ്ണും പെടും

ഇഖ്ബാല്‍ക്കാ...പറഞ്ഞതു വളരെ ശരിയാണു,അലയുന്നവര്‍ ഒരിക്കല്‍ അതു മനസ്സിലാക്കും

ഹാപ്പി... വന്നതിനു നന്ദി.

നിയ ജിഷാദ് said...

അഹാ... പെണ്ണുങ്ങളെ കുറ്റം പറഞ്ഞിട്ട് ഇങ്ങോട്ട് വാ... ഹാ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അഹാ... പെണ്ണുങ്ങളെ കുറ്റം പറഞ്ഞിട്ട് ഇങ്ങോട്ട് വാ... ഹാ...

മോനെ ജിഷാദ്,
അപ്പഴേ പറഞ്ഞില്ലേ വേണ്ടാ വേണ്ടാന്ന്. ഇനി കിട്ടിയതും വാങ്ങി മിണ്ടാതെ നടന്നോ$#@&%

Anonymous said...

പെണ്ണുങ്ങൾ ചെയ്താൽ ഏതു കാര്യവും തെറ്റ് അല്ലെ എഴുതിയത് ഒരു ആണായതു കൊണ്ട് ആൺ ചതി എന്ന പേരിൽ മതിയായിരുന്നു ഇതു വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല ശ്രീദേവിയെ വിവരമറിയിക്കും പെൺ ശക്തി കാണിച്ചു തരാം..

Jishad Cronic said...

നിയക്കുട്ടി.... ഞാന്‍ വരുന്നില്ല... ഇതുവഴി ഞാന്‍ നാട്ടിലോട്ട് പൊയ്ക്കോളാമേ..

ഇസ്മായിലെ... അങ്ങനെ എന്നെ തൊല്‍പ്പിക്കാന്‍ നോക്കണ്ട.. അഹാ... ഞാന്‍ നന്നായിട്ട് തന്നെ കാര്യം ... അത്രക്കായോ...

"സ്ത്രീകള്‍ ദേവതകള്‍ ...
അവരല്ലോ പുണ്യ ജന്മങ്ങള്‍ ...
കൈ കൂപ്പീടുന്നു ഞാനാ ദേവതകളെ...
കാരണം... അവരല്ലോ പുണ്യ ജന്മങ്ങള്‍".

ഉമ്മു അമ്മാന്‍ ... ചതിക്കല്ലെ പെങ്ങളെ ജീവിച്ചു പൊയ്ക്കോട്ടെ... ഞാന്‍ ആദ്യമേ പറഞ്ഞില്ലെ എല്ലാരും അങ്ങനെ അല്ല... ചുരുക്കം ചിലര്‍ അങ്ങനെ ആണെന്ന്... അങ്ങനെ ഉള്ളവരെയാ ഞാന്‍ പറഞ്ഞത്... അല്ലാത്തവര്‍ ദൈവതുല്യരാണ്... ഹാ... ഹാ... ഹാ...പോരെ... സന്തോഷമായി മക്കളെ... സന്തോഷമായി

എന്‍.ബി.സുരേഷ് said...

പ്രണയം സത്യമാണ് നമ്മളാണ് മിഥ്യ.
God is Love എന്നു പറഞ്ഞതു പോലെ.
പ്രപഞ്ചസത്യമാണത്.
നമ്മള്‍ അതിന്റെ വാഹകര്‍. വെറും ശരീരം.
കുഴപ്പം നമുക്കാണ്bueaty is truth
truth is bueaty
എന്നു കീറ്റ്സ്.

ലോകത്ത് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വികാരം പ്രണയമാണ്.
ഏറ്റവും ദുരുപയോഗം ചെയ്തതും പ്രണയത്തെയാണ്.

ഗീത രാജന്‍ said...

പ്രണയം അത് വളരെ തീവ്രമായ വികാരം ....അത് സത്യമാണ്...
ശരിയായ പ്രണയത്തില്‍ ചതിക്ക് സ്ഥാനം ഇല്ല......
.ഇല്ലാതിരുന്ന ഒന്ന് നഷ്ടപെട്ടത് ഓര്‍ത്തു വിഷമിക്കണോ?
മരണം അല്ല മോനെ വരാനുള്ളത്....നല്ല സ്നേഹമുള്ള ഒരു പെങ്കൊച്ചിന്റെ കൈകളാണ്....

ഗീത said...

ജിഷാദിനെ കുറ്റം പറയുന്നില്ല. കാരണം അങ്ങനെയുള്ള സ്ത്രീകളും കാണാം. പക്ഷേ ഇങ്ങനെ പെരുമാറുന്ന, സ്ത്രീയെ ചതിക്കുന്ന, പുരുഷന്മാരുടെ എണ്ണം പതിന്മടങ്ങാണ് എന്ന കാര്യവും വിസ്മരിക്കരുത്. ജിഷാദിന്റെ ഒരു ആണ്‍ സുഹൃത്തിന് ഇങ്ങനെ പറ്റിയപ്പോള്‍ ജിഷാദിന് നൊന്തു, ആ നൊംബരം കവിതയായി പുറത്തു വന്നു. ജിഷാദിന്റെ ഒരു പെണ്‍ സുഹൃത്തിനാണ് ഇതു പറ്റിയിരുന്നതെങ്കില്‍, അതും ജിഷാദിന്റെ ഒരു ആണ്‍ സുഹൃത്താണ് ആ ചതി ചെയ്തിരുന്നതെങ്കില്‍ ഇതുപോലെ നോവുമായിരുന്നോ? അറിയാന്‍ താല്‍പ്പര്യമുണ്ട്.

Unknown said...

geetha good comment...jishad u don't have any reply to geetha?

Unknown said...

:)

വിരോധാഭാസന്‍ said...

മില്‍മാബൂത്തുണ്ടെങ്കിലും ബിവറേജില്‍ ക്യൂ നില്‍ക്കുന്നവരെക്കുറിച്ച് എന്ത് പറയാന്‍..!

Jishad Cronic said...

സുരേഷേട്ടാ... അഭിപ്രായം 100% ശരിയാണു... വന്നതിനും അഭിപ്രായത്തിനും നന്ദി....

ഗീതചേച്ചീ....
നഷ്ടപ്പെട്ടതല്ല ചേച്ചീ രക്ഷപ്പെട്ടൂ എന്നു പറയൂ....

ഗീതചേച്ചീ....
ചേച്ചീ... ഞാന്‍ ആദ്യമേ പറഞ്ഞല്ലോ എല്ലാവരും അങ്ങനെ അല്ലന്നു... എല്ലാത്തിലും ഉണ്ടാകും ഇതുപോലെ ചിലര്‍ ... പിന്നെ തെറ്റ് ആരുചെയ്താലും തെറ്റു തന്നെയാണു. അതു ആണായാലും പെണ്ണായാലും ശരി.പിന്നെ.. എഴുത്തില്‍ അങ്ങനെ പക്ഷഭേതം കാണിക്കാന്‍ ആര്ക്കും കഴിയില്ല. ഞാന്‍ തീരെ കാണിക്കില്ല. അതു ആണ്‍ സുഹൃത്തായാലും പെണ്‍ സുഹൃത്തായാലും .

ഷാജഹാന്‍ .... കണ്ടിലെ നീ ഞാന്‍ കൊടുത്ത മറുപടി.

തെച്ചിക്കോടന്‍ .... വന്നതിനു നന്ദി.

ലക്ഷ്മിചേച്ചീ... അങ്ങനെ പറയല്ലെ.... ഞാന്‍ സ്ത്രീകളെ എല്ലാരെയും അല്ലല്ലോ പറഞ്ഞത്. അടുത്ത പ്രാവിശ്യം ഞാന്‍ എഴുതുന്നുണ്ട് ഈ വ്രിത്തിക്കെട്ട ആണുങ്ങളെ കുറിച്ചു... പോരെ....? ഹ.ഹ.ഹ...ഒന്നു ചിരിക്കു ടീച്ചറെ... ആ ചൂട് ഒന്നുകുറയട്ടെ.

Anonymous said...

ഹയ്യോ ഇത് കുറച്ചു കടന്ന കയ്യായി പോയ്യി കേട്ടോ ....50/50 chance ...എല്ലാം നേരെ പകുതി ...അങ്ങിനെയുള്ള പെണ്ണുങ്ങളും ആണുങ്ങളും കാണും എന്ന് വിശ്വസിക്കാ ...ഹംസ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു ...പിന്നെ താങ്കളുടെ ഭാര്യായുടെ വാക്കുകളും ..ഹി ഹി ഹി

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ജിഷാദേ...
ഞാനെന്താ പറയാ...?
നിനക്കറിയാലോ എന്നെ...?

കുസുമം ആര്‍ പുന്നപ്ര said...

ചതിവു പറ്റിയോ സഖാവെ ....
ഒരു പ്രണയ പരാജയം പറ്റി
പിന്തിരിഞ്ഞ അനുഭവം
എല്ലാ കവിത കളിലും
നിഴലിച്ചു കണ്ടു;
സാരമില്ല എല്ലാ പെണ്ണും
പെണ്ണല്ല .എല്ലാ ആണും
ആണുമല്ല .