
പ്രിയസുഹൃത്തുക്കളെ....
ഇന്ന് ഞാന്‍ ബ്ലോഗ്ഗില്‍ ഒരു വര്‍ഷം തികയുകയാണ്. കഴിഞ്ഞ മെയ് ഇരുപതിനാണ് ഞാന്‍ ഹാര്‍ട്ട്‌ബീറ്റ്സ് എന്ന പേരില്‍ ബ്ലോഗ് എഴുത്ത് തുടങ്ങിയത്.(ബ്ലോഗ് ഓപ്പണ്‍ ചെയ്തത് 2008 ഓഗസ്റ്റ് മാസം ആണ്, പക്ഷെ എങ്ങനെ ഇതു മാനേജ് ചെയ്യാം എന്നറിയാത്തതു കൊണ്ടും എന്‍റെ കവിതാബുക്ക് നാട്ടില്‍ പെട്ടത് കൊണ്ടും 10 മാസം ബ്ലോഗ് തരിശായി കിടന്നു). അതിനു ആദ്യമായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഞാന്‍ നന്ദി പറയുന്നു കാരണം മമ്മുക്കയുടെ ബ്ലോഗ് കണ്ടുകൊണ്ടാണ് ഞാന്‍ ആദ്യമായി ഇതിലേക്ക് കാലുകുത്തുന്നത്. പിന്നെ ഞാന്‍ എന്നോ എഴുതിയ വരികള്‍ എല്ലാം കാണണം എന്ന് വാശിപിടിച്ച എന്‍റെ ഒരു സുഹൃത്തിന്റെ ആവിശ്യപ്രകാരം നാട്ടില്‍ നിന്നും കൊണ്ടുവന്ന എന്‍റെ ബുക്കിലെ വരികള്‍ ഇതില്‍ ചേര്‍ത്തുകൊണ്ട് ഞാന്‍ തുടങ്ങി. ആ സുഹൃത്തിന്റെ ആവിശ്യപ്രകാരം ഞാന്‍ വീണ്ടും എഴുതാന്‍ തുടങ്ങി ഇപ്പോള്‍ ഒരു വര്‍ഷം തികയുന്നു. ഇപ്പോള്‍ ആ സുഹൃത്ത് എന്‍റെ കൂടെ ഇല്ല എങ്കിലും എന്നിലെ എന്നെ പുറത്ത് കൊണ്ടുവന്ന ആ സുഹൃത്തിനു ഒരായിരം നന്ദി ഞാന്‍ പറയുന്നു.
പിന്നെ എന്‍റെ മണ്ടത്തരങ്ങള്‍ എല്ലാം വായിച്ചു അഭിപ്രായം പറഞ്ഞ എന്‍റെ എല്ലാ നല്ല സുഹൃത്തുകള്‍ക്കും, ബ്ലോഗ്ഗിലൂടെ ഞാന്‍ അടുത്തറിഞ്ഞ ഒരുപാട് നല്ല സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.... ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു ഒരുപാട് നല്ല വിഷയങ്ങളുമായി എന്നും ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടാകും. പിന്നെ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ ഉടനെ തന്നെ സിസ്റ്റത്തിനു മുന്നില്‍ ഇരുന്നു ചായക്കും വെള്ളത്തിനും വേണ്ടി അലമുറ ഇടുന്ന എന്നെ സഹിക്കുകയും എനിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു തരുകയും ചെയ്യുന്ന എന്‍റെ പ്രിയതമക്കും നന്ദി.(അല്ലേല്‍ പിന്നെ ഒരു സമാദാനം തരില്ല പെണ്ണ്).























