09 November 2009

പുതിയ അതിഥി


എനിക്ക് പൂച്ച കളോട് വളരെ വെറുപ്പായിരുന്നു. ചെറുപ്പത്തിലെ അവകളെ ഉപദ്രവിക്കലയിരുന്നു എന്റെ വിനോദം. രണ്ടു ദിവസം മുന്നേ ഞാന്‍ ജന്കളുടെ പുതിയ ഒരു സ്റ്റോര്‍ ഇന്‍ഷുറന്‍സ് ചെയ്യുന്നതിന്റെ ഭാഗമായി പോയപ്പോള്‍ അവിടെ വെച്ചാണ്‌ ഈ പൂച്ചയെ ആദ്യം ആയി കാണുന്നത് , അവിടേക്ക് വന്ന ഏതോ ഒരു അറബിയുടെ വണ്ടിയില്‍ നിന്നും ചാടി ഓടി കയറിയത്‌ ജന്കളുടെ സ്റൊരിലെക്കയിരുന്നു. രണ്ടു മൂന്നു ദിവസം അവര്‍ അതിനെ അവിടെ കാത്തു വെച്ചു ഉടമസ്ഥന്‍ വരുന്നതും കാത്തു. ആ സമയത്താണ് ഞാനും എന്റെ ബോസ് കൂടെ അവിടെ എത്തുന്നത്‌. അദ്ധേഹത്തിനു അതിനെ വളരെ ഇഷ്ടം ആയി വേണം എന്നുണ്ടയെങ്ങിലും വലുതായത് കൊണ്ടും അദ്ദേഹം വേണ്ടെന്നു വെച്ചു കാരണം അദ്ധേഹത്തിന്റെ മക്കള്‍ ചെറുതായിരുന്നു അപ്പോള്‍ അവരെ മാന്തും എന്ന് പേടിച്ചായിരിക്കും. എനിക്കും വളരെ ഇഷ്ടം തോന്നി അതിനോട് അങ്ങനെ ജന അതിന്റെ ഫോട്ടോ പകര്‍ത്താനായി മൊബൈല് എടുത്തപ്പോള്‍ അത് എനിക്ക് സ്റ്റഡി ആയി ഇരുന്നു തന്നു( ആ ഫോട്ടോ ആണ് മേലെ കൊടുതിരികുന്നത്) അങ്ങനെ ആദ്യം ആയി എനിക്ക് ഒരു പൂച്ചയോട് ഇഷ്ടം തോന്നിയത്. അവിടെ നിന്നും ഞാന്‍ ഇറങ്ങി എങ്ങിലും ആ പൂച്ച എന്റെ മനസ്സില്‍ തങ്ങി നിന്നു, അങ്ങനെ രാത്രി ഭക്ഷണ സമയത്ത് ഞാന്‍ എന്റെ കൂട്ടുകോരോട് ഇതെല്ലാം പറഞ്ഞിരിക്കുമ്പോള്‍ ആണ് അവിടെ ഒരു ബഹളം കേട്ടത് ആരൊക്കെയോ എന്തിനേയോ കളിപ്പിക്കുന്നു. ഞാന്‍ എനിട്ട്‌ ചെന്നു നോക്കിയപ്പോള്‍ പൂച്ച എന്റെ വില്ലയില്‍ എത്തിയിരിക്കുന്നു... ചുമ്മാ എത്തിയതല്ല ജന്കടെ വില്ലയിലെ ചേട്ടന്‍ അതിനെ അവിടെ നിന്നും വില്ലയിലേക്ക് കൊണ്ടും വന്നതാണ് .അപ്പോളാണ് എല്ലാരും അതിനെ നോക്കിയത് . നല്ല സുന്ദരിയായ അവളെ ജന്കള്‍ എപ്പോള്‍ വിളിക്കുന്നത് " ദയ്സി" എന്നാണ് ഇപ്പോള്‍ അവള്‍ ജന്കളുടെ വില്ലയിലെ ഒരു അംഗം ആയി മാറി. അവളെ ഡെയിലി കുളിപ്പിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യാന്‍ എപ്പോള്‍ വലിയ ഒരു മത്സരം ആണ്.

05 November 2009

കുപ്പി


ഒരുപാടു നാളുകള്ക് ശേഷം ആണ് ഞാന്‍ ഇതിലേക്ക് വീണ്ടും വരുന്നതു...
കാരണം എന്റെ വിവാഹം ആണ് അടുത്ത മാസം എനിക്ക് ലീവ് കിട്ടണം എങ്കില്‍ എന്റെ ഈ വര്ഷത്തെ വര്ക്ക് എല്ലാം ചെയ്തു തീര്ത്തു അടുത്ത വര്‍ഷതെക്കുള്ളത് തുടങ്ങുകയും വേണം അതുകൊണ്ട് ബയങ്ങര ബിസി ആയിരുന്നു.. മാത്രം അല്ല റൂമിലെ നെറ്റ് പോയികിടക്കുകയും ചെയ്തതോടെ യാതൊരു രക്ഷയയും ഇല്ല. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് എന്റെ വില്ലയില്‍ പുതിയ ഒരു അംഗം ആയി "രേഘുചെട്ടന്‍ " എത്തുന്നത് , അങ്ങേരനെങ്ങില്‍ കഥയോടും കവിതയോടും കടുത്ത ആരാധനയും അറിവും ഉള്ള ഒരു സകലകലവല്ലപന്‍ ... അദ്ദേഹം ഗള്‍ഫിലെ നല്ലവരായ കുടിയന്മാര്കായി രചിച്ച കവിതയാണ് ഞാന്‍ താഴെ കൊടുക്കുന്നത്...

കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ !
ബ്ലൂ ലാബല്‍ കുപ്പിയെവിടെ.

ദിര്‍ഹങ്ങള്‍ പോയാലും !
ദിക്കുകള്‍, കാണാത്ത....
കണ്ണുകള്‍ കാണാത്ത....
കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ !

പെഗ്ഗുകള്‍ എണ്ണുക !
പന്ത്രണ്ടു കഴിഞ്ഞിട്ടും...
കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ !

പുലര്‍ച്ച അറിയുന്നില്ല !
പാതിരയരിയുന്നില്ല !
സൂര്യനെയരിയുന്നില്ല !
കണ്ണിലിരുട്ട്‌ കയറുന്നു !
കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ !

പെഗ്ഗുകള്‍ കഴിയുന്നു !
കുപ്പികള്‍ ഒഴിയുന്നു !
ജരന്മ്ബുകള്‍ മുറുകുന്നു !
കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ......... !