28 June 2010

ചൂടാണത്രെ


പുറത്തു മുഴുവന്‍ ചൂടാണത്രേ
പുറത്തിറങ്ങാന്‍ കഴിയുന്നില്ല
ദിനവും കൂടിവരുന്നുണ്ടെങ്കിലും
സഹനം തന്നെ ശരണവുമത്രേ.

തൊണ്ടയാകെ വറ്റിവരണ്ടു
കൈകാലുകള്‍ വിയര്‍ത്തൊലിച്ചു
മൂക്കില്‍നിന്നും ചോരയൊലിച്ചു
തളര്‍ന്നുറങ്ങി ഞാനീ ചൂടില്‍ .

തലയില്‍ വെള്ളമൊഴിക്കുന്നുണ്ട്
തൈര് കലക്കി തടവുന്നുണ്ട്‌
മുടികള്‍ പാതി പോകുന്നുണ്ട്
ചൂടുമാത്രം കുറയുന്നില്ല.

ഫ്രിഡ്ജില്‍ കേറി ഒളിച്ചാലോ
കുളത്തില്‍ മുങ്ങി കിടന്നാലോ
കാര്യമുണ്ടോ സോദരരെ
ഈ കൊടുംചൂടിനെ തടയാന്‍.

21 June 2010

പ്രണയ പരീക്ഷണം


എന്‍റെ പ്രണയം കൊടികുത്തി വാണിരുന്ന കാലം, ഒരിക്കല്‍ എന്‍റെ പ്രണയിനി അവളുടെ വീട്ടിലെക്കു എന്നെ ക്ഷണിച്ചു അവളുടെ ക്ഷണം സ്വീകരിച്ചു ഞാന്‍ അവിടെ ചെന്നപ്പോള്‍ അവളുടെ സുന്ദരിയായ അനിയത്തി വാതില്‍ തുറന്നു അവള്‍ പതുക്കെ മൊഴിഞ്ഞു ഇവിടെ ഞാന്‍ അല്ലാതെ മറ്റാരും ഇല്ല ഇല്ല . ചേച്ചി പുറത്ത് പോയിരിക്കുന്നു ,അച്ചനും അമ്മയും ജോലിക്ക് പോയി .എന്നോട് ഇരിക്കാന്‍ പറഞ്ഞു അവളെനിക്കു കുടിക്കാനായി ജൂസുമായി വന്നു. അത് കുടിച്ചു കഴിഞ്ഞു ഒഴിഞ്ഞ ഗ്ലാസുവാങ്ങി അവള്‍ കിച്ചനിലേക്ക് പോയി.തിരികെ വന്ന അവളുടെ കണ്ണുകള്‍ ഞാന്‍ ശ്രദ്ധിച്ചു അത് കൂടുതല്‍ പ്രകാശിക്കുന്നത് ഞാനറിഞ്ഞു. അവള്‍ കൊച്ചു വര്‍ത്തമാനം പറഞ്ഞു എന്‍റെ അരികില്‍ ഇരുന്നു .അവള്‍ എന്‍റെ കണ്ണിലേക്കു തന്നെ നോക്കി സംസാരിക്കുകയായിരുന്നു അപ്പോള്‍ ഞാന്‍ അവളുടെ കണ്ണുകളില്‍ അരുതാത്തത് എന്തോ പ്രതീക്ഷിച്ചു. ഉടനെ ഞാന്‍ അവിടെ നിന്നും പതുക്കെ എഴുനേറ്റു , അത് അവള്‍ പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു അവള്‍ ചാടി എഴുനേറ്റു എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു " എന്തുകൊണ്ട് നമ്മള്‍ക്ക് പ്രണയിച്ചു കൂട" എനിക്ക് ചേട്ടനെ ഇഷ്ടമാണ് എന്ന്.ഇതുകേട്ടപാടെ ഞാനാകെ തരിച്ചു പോയി പരിസരം മനസിലാക്കി അവളെ ഞാന്‍ തള്ളിമാറ്റി പുറത്തേക്കു ഓടി ..... എന്‍റെ വണ്ടിയിലെക്കായിരുന്നു ലക്‌ഷ്യം പക്ഷെ വീടിന്റെ പുറത്ത് കടന്നതും എന്‍റെ പ്രണയിനി അതാ നില്‍ക്കുന്നു, എന്നെ കണ്ട പാടെ അവളെന്നെ കെട്ടിപിടിച്ചു ചുംബിച്ചു. എന്നിട്ട് എന്‍റെ ചെവിയില്‍ പതുക്കെ അവള്‍ പറഞ്ഞു " എന്‍റെ പരീക്ഷണത്തില്‍ നീ വിജയിച്ചു ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണ് ".
ഞാന്‍ പതുകെ ശ്വാസം വിട്ടു എനിട്ട്‌ മനസ്സില്‍ മന്ത്രിച്ചു . ഭാഗ്യം റോസാപ്പൂവ് കയ്യില്‍ കരുതാഞ്ഞത്. അവളതു പറയുമ്പോളും എന്‍റെ നെഞ്ചിലെ ഇടിപ്പിന്റെ വേഗത കുറഞ്ഞില്ലായിരുന്നു.

കാരണം :- ഞാന്‍ വണ്ടിയുടെ അടുത്തേക്ക് ഓടിയത് അതിലിരിക്കുന്ന റോസാപ്പൂവ് എടുക്കാനായിരുന്നു. അവളുടെ അനിയത്തി എന്നെ കെട്ടിപിടിച്ചു ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് റോസാപ്പൂവ് കൊടുത്തു തിരിച്ചു ഇഷ്ടമാണെന്ന് പറയാനായിരുന്നു. ഭാഗ്യം ഞാന്‍ റോസപ്പൂവ് കയ്യില്‍ കരുതിയിരുന്നെങ്കില്‍ എനിക്ക് രണ്ടുപേരെയും നഷ്ടപ്പെടുമായിരുന്നു. എന്‍റെ ഭാഗ്യം ഇപ്പോള്‍ ഒന്നെങ്കിലും കിട്ടിയല്ലോ .

20 June 2010

ഒന്നാം പിറന്നാള്‍


പ്രിയസുഹൃത്തുക്കളെ....
ഇന്ന് ഞാന്‍ ബ്ലോഗ്ഗില്‍ ഒരു വര്‍ഷം തികയുകയാണ്. കഴിഞ്ഞ മെയ്‌ ഇരുപതിനാണ് ഞാന്‍ ഹാര്‍ട്ട്‌ബീറ്റ്സ് എന്ന പേരില്‍ ബ്ലോഗ്‌ എഴുത്ത് തുടങ്ങിയത്.(ബ്ലോഗ്‌ ഓപ്പണ്‍ ചെയ്തത് 2008 ഓഗസ്റ്റ്‌ മാസം ആണ്, പക്ഷെ എങ്ങനെ ഇതു മാനേജ് ചെയ്യാം എന്നറിയാത്തതു കൊണ്ടും എന്‍റെ കവിതാബുക്ക് നാട്ടില്‍ പെട്ടത് കൊണ്ടും 10 മാസം ബ്ലോഗ്‌ തരിശായി കിടന്നു). അതിനു ആദ്യമായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഞാന്‍ നന്ദി പറയുന്നു കാരണം മമ്മുക്കയുടെ ബ്ലോഗ്‌ കണ്ടുകൊണ്ടാണ് ഞാന്‍ ആദ്യമായി ഇതിലേക്ക് കാലുകുത്തുന്നത്. പിന്നെ ഞാന്‍ എന്നോ എഴുതിയ വരികള്‍ എല്ലാം കാണണം എന്ന് വാശിപിടിച്ച എന്‍റെ ഒരു സുഹൃത്തിന്റെ ആവിശ്യപ്രകാരം നാട്ടില്‍ നിന്നും കൊണ്ടുവന്ന എന്‍റെ ബുക്കിലെ വരികള്‍ ഇതില്‍ ചേര്‍ത്തുകൊണ്ട് ഞാന്‍ തുടങ്ങി. ആ‍ സുഹൃത്തിന്റെ ആവിശ്യപ്രകാരം ഞാന്‍ വീണ്ടും എഴുതാന്‍ തുടങ്ങി ഇപ്പോള്‍ ഒരു വര്‍ഷം തികയുന്നു. ഇപ്പോള്‍ ആ‍ സുഹൃത്ത് എന്‍റെ കൂടെ ഇല്ല എങ്കിലും എന്നിലെ എന്നെ പുറത്ത് കൊണ്ടുവന്ന ആ‍ സുഹൃത്തിനു ഒരായിരം നന്ദി ഞാന്‍ പറയുന്നു.പിന്നെ എന്‍റെ മണ്ടത്തരങ്ങള്‍ എല്ലാം വായിച്ചു അഭിപ്രായം പറഞ്ഞ എന്‍റെ എല്ലാ നല്ല സുഹൃത്തുകള്‍ക്കും, ബ്ലോഗ്ഗിലൂടെ ഞാന്‍ അടുത്തറിഞ്ഞ ഒരുപാട് നല്ല സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.... ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു ഒരുപാട് നല്ല വിഷയങ്ങളുമായി എന്നും ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടാകും. പിന്നെ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ ഉടനെ തന്നെ സിസ്റ്റത്തിനു മുന്നില്‍ ഇരുന്നു ചായക്കും വെള്ളത്തിനും വേണ്ടി അലമുറ ഇടുന്ന എന്നെ സഹിക്കുകയും എനിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു തരുകയും ചെയ്യുന്ന എന്‍റെ പ്രിയതമക്കും നന്ദി.(അല്ലേല്‍ പിന്നെ ഒരു സമാദാനം തരില്ല പെണ്ണ്).

12 June 2010

പ്രവാസിമരുഭൂമിയിലെ ചൂടിലും മരം കോച്ചുന്ന തണുപ്പിലും
വിറകുകള്‍അടക്കിവെച്ച പോലെ
ഒരാള്‍ക്കുമീതെ മറ്റൊരാളെന്നപോലെ
കുടുസു മുറിയില്‍ എന്റെ പ്രിയപെട്ടവരെ ഓര്‍ത്ത്
ഞാന്‍ ഒഴുക്കിയ കണ്ണുനീര്‍ തുള്ളിയുടെ വിലയായി മാസം തോറും
എനിക്ക് കിട്ടുന്ന എന്റെ തുച്ചമായ ശമ്പളം ഒരു തുള്ളി പോലും കളയാതെ
എന്റെ പ്രിയപെട്ടവര്‍കായി ഞാന്‍ അയച്ചു,
എന്റെ മുണ്ട് ഞാന്‍ പട്ടിണി കിടന്നു മുറുക്കി എടുത്തു
എന്റെ പ്രിയപെട്ടവര്‍ പട്ടിണി കിടക്കതിരികാന്‍ വേണ്ടി...
അവര്‍ നല്ല ഭക്ഷണം കഴിച്ചു നല്ല വസ്ത്രം അണിഞ്ഞു നടക്കുന്നത് കാണുവാന്‍-
ഒരുപാടു ആശിച്ചു, എന്റെ ജോലിയുടെ ദൈര്‍ഘ്യം ഞാന്‍ ദിവസവും കൂട്ടി
എന്റെ ചിലവിനെ ഞാന്‍ വെട്ടികുറച്ചു
അവര്‍ക്കായി അയച്ചു കൂട്ടിയ നോട്ടിന്റെ എണ്ണവും മനസ്സില്‍ പലതവണ എണ്ണി നോക്കി തളര്‍ന്ന് ഞാന്‍ എപ്പോളോ ഉറങ്ങി പോയി... ഒടുവില്‍ ഞാന്‍ തളര്‍ന്നു ....
ജീവിതത്തിന്റെ ഒരു നല്ല ഭാഗവും ഞാന്‍ ആശ്രയിച്ച എന്റെ സ്വന്തം ഗള്‍ഫിന്
ഞാന്‍ ഒരു ഭാരമായി ഞാന്‍ മാറിയപ്പോള്‍ എന്റെ പ്രിയപെട്ടവരുടെ അടുക്കലേക്കു ആരൊക്കെയോ എന്നെ എത്തിച്ചു....ആര്‍കും എന്റെ ഭാരം താങ്ങുവാന്‍ ആകുന്നില്ല.
ഞാന്‍ സ്വന്തം എന്ന് കരുതിയ എന്റെ കുടുംബവും എന്റെ പ്രിയ സുഹൃത്തുക്കളും
ഞാന്‍ അത്തറും, വസ്ത്രവും, മറ്റുമായി വരുന്നതും കാത്തു നിന്നിരുന്ന അവരുടെ ഇടയിലേക്ക് ഒരിക്കലും നിനച്ചിരിക്കാതെ ഞാന്‍ ഒരു ഊനുവടിയുമായി കടന്നു വന്നപ്പോള്‍ ആരോകെയോ എന്നെ മറക്കുന്ന കാഴ്ച കാണാന്‍ എനിക്ക് കഴിയുന്നില്ല...
ഒടുവില്‍ ഞാന്‍ എന്റെ വീടിനു ഭാരമായി മാറിയപ്പോള്‍
എന്നും എന്റെ വരവിനായി കാത്തു നിന്ന വീടിനെ ഒറ്റയ്ക്ക് വിട്ടു...
ഞാന്‍ എന്റെ നാഥനായി ജീവിതം മാറ്റിവെച്ചു.

06 June 2010

മറന്നുവോ നീ എന്നെ


നിന്‍ മുഖം കാണാന്‍ കാത്തിരിന്നു
നിന്‍ മോഴികെള്‍ക്കാനായി കാതോര്‍ത്തിരുന്നു
എവിടെ പൊയ് മറഞ്ഞു നീ എന്‍ പ്രിയയെ
മറന്നുവോ ഈ പ്രിയതമനെ.

നിലാവ് തെളിയുന്ന രാത്രികളില്‍
ഒരു വേള നിന്നെ കാണുവാനായി
പഴയൊരു പാട്ടിന്റെ ശീലുമായി ‍
കണ്ണുനീര്‍ പൊഴിച്ചു നിന്നിരുന്നു.


ഒരിക്കല്‍ നീയെന്നരികില്‍ വരുമെന്ന്
ഒരുപാടു ഞാന്‍ ആശിച്ചിരുന്നു
നിയെന്നെ ഓര്‍ക്കില്ല ഒരിക്കലെങ്കിലും
നീ തന്ന മധുര നിമിഷങ്ങള്‍
മറക്കുവാനാകില്ല ഒരിക്കലും .

അറിയുന്നു നിന്നുടെ സ്നേഹമിന്നു
അലിയുന്നു നിന്നില്‍ ഞാനാ സ്നേഹത്തിനായ്
ഒരിക്കലും വരികില്ല എന്ന സത്യം
അറിയാതെ തളരാതെ
ഇന്നും നിനക്കായ് ഞാന്‍ കാത്തിരിപ്പൂ
എന്നും ഞാന്‍ കാത്തിരിക്കും....
നിനക്കായ് മാത്രം ഞാന്‍ കാത്തിരിക്കും.