27 March 2010

ഇതിലേതാണു സത്യം


അച്ചന്‍ നഷ്ട്പ്പെട്ട മകനെ....
അമ്മ നെഞ്ചൊടുചേര്‍ത്തുവെച്ചു വളര്‍ത്തുന്നു...
ഒരുരാവു പുലര്‍ന്നപ്പോളവന്‍ ...
അമ്മയുടെ സ്നേഹത്തെ തള്ളിപ്പറഞ്ഞ് ...
കാമുകിയോടൊപ്പം പോകുന്നു...
നെഞ്ചോടുചേര്‍ത്തുവെച്ചു വളര്‍ത്തിയ അമ്മയുടെ സ്നേഹമോ...?
അതോ... ജീവനുതുല്യം സ്നേഹിക്കുന്ന കാമുകിയുടെ സ്നേഹമോ...?
അമ്മയുടെ താരട്ടിനോ... കാമുകിയുടെ തലോടലിനോ...
ഇതിലേതാണു സ്നേഹം .... ഇതിലേതാണു സത്യം !

24 March 2010

പ്രിയതമ


ആത്മവിന്‍ രാഗമായെന്മുന്നില്‍ തെളിഞവളെ....
നിന്നെ പുല്‍കുവാന്‍ ...എന്‍ മാറോടു ചേര്‍ക്കുവാന്‍ ....
എന്‍ മനസ്സില്‍ അടങ്ങാത്ത മോഹം .
അഴകേറും പാല്‍പൂവേ...നീ ചിരിതൂകി നില്‍ക്കുബോള്‍ ....
ആയിരം മുല്ലകള്‍ പൂത്തപോലെ.
മധുരം മൊഴിയും നിന്‍ കിളികൊന്ചലും ...
പാലാഴി വിരിയുന്ന നിന്‍ കണ്‍കളും....
കണികണ്ടുണരുവാന്‍ എനിക്കു മോഹം .

നിന്‍ കവിളില്‍ തലോടുവാന്‍ ...
നിന്‍ കണ്കളില്‍ തഴുകുവാന്‍ ....
നിന്‍ സ്നേഹമാം ചോലയില്‍ നീരാടുവാന്‍ ...
എന്‍ മനം തുടിച്ചീടുന്നു എന്നും.
നീ എന്നില്‍ വന്നു ചേര്‍ന്നൊരു നേരം ...
ആയിരം മഴവില്ലു വിരിഞ്ഞപോലെ.
നിന്‍ ചുണ്ടില്‍ പുന്ചിരി വിരിയുന്ന നേരം ....
എന്‍ മനതാരില്‍ ആനന്ത വര്‍ഷം ചൊരിയുന്നു.

ഒരു നോക്കു കാണുവാനെന്‍ മിഴികളും ....
ഒരു വാക്കു മിണ്ടുവാനെന്‍ അധരങ്ങളും ....
അറിയാതെ മൊഹിക്കാറുണ്ടെന്നും.
ഒരുവേള നിന്നെ കാണുന്ന മാത്രയില്‍ ....
അറിയാതെ കണ്ണുകള്‍ നിറയുമോ പ്രിയതമേ....
പൊഴിയുന്ന കണ്ണിനീര്‍ തുള്ളികള്‍ തുടച്ചു നീ ...
യെന്‍ മാറില്‍ തലചായ്ക്കുമോ പ്രിയതമേ...
അതിനായ് എന്‍ ഉള്ളം തുടിക്കുന്നു പ്രിയതമേ...
കാത്തിരിക്കുന്നു നിനക്കായ് ഞാന്‍ ...
നീ വരുന്നതും കാത്തിവിടെ.

20 March 2010

മരണഭയം


ഞാനിന്നു എന്റെ മരണത്തെ മുന്നില്‍ കാണുന്നു....
ഒരു വെളുത്ത പഞ്ഞിക്കെട്ടായൊ....
ഒരു കറുത്ത പുകച്ചുരുളായോ....
കാണുന്നു ഇന്നു ഞാന്‍ എന്റെ മരണത്തെ.

എന്റെ കണ്ണുകള്‍ക്ക് രക്തത്തിന്റെ ചുവപ്പോ...
എന്റെ കൈകള്‍ക് രക്തത്തിന്റെ മണമോ...
എന്റെ മരണം എന്‍ മുന്നില്‍ നില്‍ക്കയാണൊ...
എന്റെ വഴികളില്‍ ഇന്നു ഞാന്‍ കാണുന്നു മരണത്തെ.

ഞാന്‍ മരണത്തെ ഭയക്കുന്നു...
ജീവിക്കനേറെ ആശയുണ്ടെനിക്ക്...
എന്റെ മരണത്തെ ഞാന്‍ ഇന്നു വെറുക്കുന്നു...
കാരണം എനിക്കു ജീവിച്ചു കൊതിതീര്‍ന്നില്ല.

മരണമില്ലാത്ത ഒരു ജീവിതത്തെ ഞാന്‍ ഇഷ്ട്പ്പെടുന്നു...
കാരണം എനിക്ക് മരണത്തെ ഭയമാണ്.
മരണം ! അതിനെ ഞാനിന്ന് വെറുക്കുന്നു.
കാരണം മരണം അതെപ്പോഴും കടന്നു വരാം ....
ഒരു കാറ്റായൊ... മഴയായോ....അതു സംഭവിക്കാം.

മരണത്തെ ഭയക്കാത്തവരാരുമില്ല...
കാരണം മരണം അതി ഭയാനകമാണ്.
ഞാനിപ്പോള്‍ മരണത്തെ കാണുനില്ല...
കാരണം എനിക്ക് മരണത്തെ ഭയമാണ്...
വെറും ഭയമല്ല ....മരണഭയം ....വെറും മരണഭയം .

02 March 2010

സ്നേഹിച്ചു കൊതിത്തീര്‍ന്നില്ല എനിക്കുനിന്നെ



നിന്നെക്കുറിച്ചുള്ള ഒര്‍മ്മകളാല്‍ ...
എന്‍മിഴികള്‍ കണ്ണുനീര്‍ പൊഴിച്ചിടുബൊള്‍ ...
അറിയുന്നു എന്‍ നെജ്ഞിലെ വേദന എന്നും...
ഒരു ചെറു തേങ്ങലായ് എന്നുമെന്നും.

പാതി തുറന്ന ചില്ലുജാലകത്തില്‍ ....
നിന്നെയും കാത്തു ഞാന്‍ നിന്നിടുബോള്‍ .
അരികിലായ് എന്നെയും തേടി...
ഒരു ചെറു തേങ്ങലായ് നീ എത്തിടുന്നു .

എത്ര ഇണങ്ങിനാം എത്ര പിണങ്ങിനാം ...
എങ്കിലും നിന്‍ താരട്ടിനായ് ഞാന്‍ കാത്തിരുന്നു.
കാലമെത്ര കഴിഞാലും ദൂരങ്ങളിലേക്ക് മറഞ്ഞാലും...
കാണുന്നു നിന്നെ ഞാന്‍ എന്‍ നിനവിലും കനവിലും നിദ്രയില്‍ പൊലും .

നീ എത്ര അകലെയാണെങ്കിലും മനസ്സിന്റെ ഒരുകോണില്‍ ....
ഒരു വിങ്ങലായി നിന്‍ സ്നേഹം മാത്രമാണുള്ളത്.
നിനക്കു ഞാനും എനിക്കു നീയും മാത്രമുളള.....
ഒരു ജീവിതം മാത്രമാണുളളത്.

ഉറങ്ങാന്‍ കഴിയാത്ത രാത്രികളിലും ...
അര്‍ഥശൂന്യമായ പകലുകളിലും ...
എനിക്കു കൂട്ടായി നിന്റെ സ്നേഹം മാത്രമാണുള്ളത്.
എന്‍ സ്വപ്നങള്‍ നിറയുന്നത് നിന്‍ സ്നേഹത്താല്‍ മാത്രമാണ്.

ദൂരെ അണെങ്കിലും എന്റെ ഹ്രിദയത്തുടുപ്പില്‍ ...
നീ മാത്രമാണ്....
എന്‍ ജീവിതം തന്നെ നിനക്കു വേണ്ടിമാത്രമാണ്....
ജീവന്റെ ജീവനെ നീയെന്നരികില്‍ വരുമേ....
മാറോടണക്കുവാന്‍ നീയെന്നില്‍ വരുമോ.

നീയെന്‍ സ്വന്തമാണെന്‍ പ്രിയസഖി.....
നീയെന്‍ പ്രാണനാണെന്‍ പ്രിയസഖി....
എങ്കിലും പറയുന്നു ഞാനാ നഗ്നസത്യം ...
സ്നേഹിച്ചു കൊതിത്തീര്‍ന്നില്ല എനിക്കുനിന്നെ.


ജിഷാദ് ക്രോണിക്ക്....