10 August 2009

സായം സന്ധ്യ

ഏകനായി ഞാന്‍ ആ കടല്‍കരയില്‍ ഇരുന്നു പോയി....
ചക്ര വാലത്തില്‍ എവിടെയോ പോയി മറഞ്ഞ സൂര്യനെ നോക്കി.
തെന്നല്‍ വീശും കടലിന്‍ ചാരെ ഇരുന്നു മെല്ലെ ഞാന്‍....
അറിയാതെ നിന്നെ ഓര്ത്തു പോയി.....
നീ എന്ന് വരുമെന്നു ഓര്‍ത്തോര്‍ത്തു മെല്ലെ....
അറിയാതെ എപ്പോളോ മയങ്ങി പോയി....
എവിടെ പോയി മറഞ്ഞു നീ ഇന്നു...
ഹൃദയത്തിന് വേദനകള്‍ എനിക്ക് നല്കി നീ .....
കാലങ്ങള്‍ ഏറെ കടന്നു പോയെങ്ങിലും...
നീ മാത്രമാണെന്‍ കിനാവുകളില്‍ എപ്പോളും.....
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം ആണ് എനിക്കെപ്പോലും.

പ്രിയസഖിഇതു എന്റെ സ്വന്തം കൂട്ടുകാരി.....അപ്രതീക്ഷിതമായി ഒരു സായം സന്ധ്യയില്‍ ഒരു ചാറ്റല്‍ മഴയില്‍ വന്നണഞ്ഞ ഒരു സൌഹൃതം. ഹൃദയത്തിന്റെ ഏതോ ഒരു കോണില്‍ അന്നേ അവള്‍ സ്ഥാനം പിടിച്ചു , എന്നും അവള്‍ എന്റെ പ്രിയ മിത്രം ആയി മാറി.ഒരു ചെറിയ കാര്യത്തിന് പോലും മിഴി നിരക്കുന്നു, ഒരു പരിഭവം എന്നുള്ള രീതിയില്‍ ഒരു പിണക്കവും , മാനത്ത് കാര്‍മേഖം വന്നു മൂടിയ പോലെ മുഖം വീര്പിച്ചു കൊണ്ടുള്ള അവളുടെ ആ ഇരിപ്പ് കാണാന്‍ ഞാന്‍ ഇടക്ക് ശ്രമിക്കാര്‍ ഉണ്ട്. വേറിട്ട സ്വഭാവം കൊണ്ടു ആരെയും ആകര്‍ഷിക്കുന്ന അവളെ മനസിലാക്കണം എങ്കില്‍ അവളുടെ നിഷ്കളങ്ങമായ മുഖം നോക്കിയാല്‍ മതി.അടുക്കും തോറും അകലാന്‍ കഴിയാത്ത വറ്റാത്ത സ്നേഹത്തിന്റെ ഉറവയാണ് അവള്‍.അവള്‍ കരഞ്ഞാല്‍ വേദനികുന്നത് എന്റെ ഹൃദയം ആണ്. അവള്‍ പൊഴിക്കുന്ന ഓരോ കണ്ണുനീരും ഒരു വേദനയായി തരക്കുന്നത് എന്റെ നെഞ്ചില്‍ ആണ്. നീ ഇല്ലാതാകുമ്പോള്‍ കൂടുതല്‍ വേദനിക്കുന്നത് ഞാന്‍ മാത്രം ആണ് കാരണം അത്രയ്ക്ക് ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു......

ജിഷാദ്‌ ക്രോണിക്‌.....

03 August 2009

അവള്‍ എന്‍ പ്രിയ കാമുകി

അവളെ ഞാന്‍ ഇപ്പോളും എന്‍ ജീവനേക്കാള്‍ ഏറെ സ്നേഹിക്കുന്നു...
കാരണം അവള്‍ ഒരിക്കലും എന്നെ വേരുതിരുന്നില്ല.
ബന്ധങ്ങളും കടപ്പാടുകളും ഞങ്ങളെ വേര്പെടുതിയപ്പോലും....
ഒരികല്‍ പോലും അവളെന്നെ വേദനിപിചിരുനില്ല....
കാരണം അവളും അത്രയ്ക്ക് എന്നെ സ്നേഹിച്ചിരുന്നു.
വേദനകളില്‍ അവളൊരു തലോടലായി എന്‍ കാമുകിയായും...
രാത്രികളില്‍ താരാട്ടു പാടി ഉറക്കുന്ന എന്‍ അമ്മയായും...
ശ്വസനകളാല്‍ അവള്‍ എന്‍ പ്രിയ തോഴിയായും...
ഒരു താങ്ങലായും തലോടലായും അവള്‍ കൂടെ ഉണ്ടായിരുന്നു.
ശോകന്തമായ വഴിത്താരയില്‍ എന്‍ ഏകാന്ത ജീവിതത്തില്‍ .....
കൂട്ടിനായി വന്ന എന്‍ ഇനകിളിയെ....
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്ക്...
അകലുവാന്‍ വയ്യ എനിക്ക് നിന്നെ തനിച്ചാക്കി.
വിടചൊല്ലി പിരിയുമീ വേളയില്‍...
പൊഴിയുന്ന മിഴിനീര്‍ കണങ്ങളെ...
വെറുതെ ഞാന്‍ എടുത്തു എന്‍ മനചെപ്പിലടക്കട്ടെ.
ഇനിയൊരു തിരിച്ചുവരവിലെന്ന സത്യം....
പറയുന്നു നിന്നോട് ഞാന്‍ ഒരു വിങ്ങലോടെ.
നാം കണ്ട സ്വപ്നവും സന്ധ്യകളും...
എല്ലാം പൊഴിയുന്നു ഇന്നു ഓര്‍മകളുടെ തീരത്ത്.
കണ്ണുനീര്‍ പൊഴിയുന്ന എന്‍ മുഖം പൊത്തി കരയുവാന്‍ പോലും കഴിയാതെ...
പുതിയ ജീവിതം തേടി .... നിശബ്ധമായി അലയുന്നു ഞാന്‍ ശൂന്യമായി.
ഇനിയും നിന്‍ വെറുപ്പിന്റെ വേരുകള്‍ ഉനര്നീല...
ഇനിയും നീ വിഷാദത്തില്‍ അലിഞ്ഞില്ല...
എല്ലാം അറിഞ്ഞിട്ടും നാം എന്തിന് അര്‍ത്ഥശൂന്യമായ ജീവിതം മോഹിച്ചു.
നന്ദി ഉണ്ട് എനിക്കേറെ നിന്നോട് .......
എന്നെ ഇത്രമേല്‍ സ്നേഹിച്ചതിനും......
എന്നെ ഒരിക്കലും വേരുക്കാതിരിന്നതിനും.

ജിഷാദ് ക്രോണിക്‌....

02 August 2009

മടക്കയാത്ര


എന്റെ മനസ്സില്‍ വിരഹത്തിന്റെ തളിരിലകള്‍ കിളിര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു മാറ്റം അനിവാര്യം ആണെന്നും, നാം കണ്ടതൊന്നുമല്ല ജീവിതം എന്നും ബന്ധങ്ങള്‍ വളരെ അലസമാനെന്നും, ജീവിത മൂല്യങ്ങള്‍ എത്രയോ കുറഞ്ഞുപോയിരിക്കുന്നു.നല്ല ജീവനേയോ നല്ല മനസിനെയോ നാം ഒരിടത്തും കാണുന്നില്ല എല്ലാം വെറും നാടകങ്ങള്‍ മാത്രമാണിന്ന്. നിയെന്റെ ജീവനെ കൊണ്ടുപൊയ്ക്കോളൂ. ഈ കച്ചവട ലോകത്തുനിന്നും നീ എന്നെ പരലോകത്തേക്കു കൊണ്ടു പൊയ്കൊള്ളൂ . ഇവിടെ എല്ലാം വെറും നാടകങ്ങള്‍ മാത്രമാണ്. എല്ലാവരും അവരുടെ ബാഘങ്ങള്‍ നന്നായി അഭിനയിക്കുന്നു , എല്ലാം വെറുമൊരു അഭിനയം മാത്രം .എന്റെ ജീവനെ നീ ഇന്നു കൊണ്ടു പോകു ഈ പാബ ഭൂമിയില്‍ നിന്നും നീ കൊണ്ടു പോകു.ഇവിടെ ജീവന് പോലും വില പറയുന്നു ബന്ധങ്ങള്‍ക്ക് പോലും വിലയില്ലാതാകുന്നു. ഒരു നിമിഷങ്ങള്‍ കൊണ്ടു ബന്ധങ്ങള്‍ തകരുന്നു എല്ലാം വെറുമൊരു വാക്കിന്റെ പേരില്‍ . എനിക്ക് പോകണം എന്റെ ജീവനെ ഇവിടെ ഉപേക്ഷിച്ചു എന്നിട്ട് നീലാകാശത്തില്‍ പതിയെ ഒരു മേഘമായ് പാറി നടക്കണം. അതിന് നിനക്കു എന്റെ അനുവാതം വേണ്ടെന്നു എനിക്കറിയാം അത് കൊണ്ടു തന്നെ ഞാന്‍ തനിയെ ഒരു മേഘമായ് നിന്നിലേക്ക്‌ വരുന്നു.

01 August 2009

സൌഹൃതം


എല്ലാം തുറന്നു പറയുവാന്‍ ആയി ഒരു സുഹൃത്ത്. സുഹൃത്ത് ബന്ധങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ല .ചില സമയങ്ങളില്‍ അത് ഒരു തലോടലായും ആശ്വാസം ആയും അനുഭവപെടാം. ഇരുളില്‍ കയങ്ങളില്‍ പെട്ട് ഉലയുമ്പോള്‍ ഒരു സ്വാന്തനം ആയും നാം അത് അറിയുന്നു. നമ്മളില്‍ ഒരു സുഹൃത്ത് ബന്ധം ജനിക്കുമ്പോള്‍ തന്നെ ഒറ്റപെടലുകള്‍ അവസാനിക്കുന്നു.നല്ല സൌഹൃതത്തിനു ഒരിക്കലും മരണം ഇല്ല.നമ്മളിലെ വ്യക്തിതവും താല്പര്യങ്ങളും വ്യതാസം ആണെങ്ങിലും ശക്തമായ് ഹൃദയ ബന്ധത്തിന് മുന്നില്‍ എല്ലാം ഒന്നാക്കുന്നു. ഒരു പാടു നല്ല സുഹൃത്തുകള്‍ എനിക്ക് ഉണ്ട്, അവരെ എല്ലാം ഞാന്‍ എന്നാല്‍ കഴിയും വിതം എല്ലാം ഞാന്‍ ബന്ധപെടാര്‍ ഉണ്ട്. എങ്ങിലും എന്റെ എല്ലാ നല്ല സുഹൃതുക്കല്കും മനസുകൊണ്ട് ഒരായിരം സൌഹൃത ദിനാശംസകള്‍.


ഞാന്‍ ഏകനാണ്

മറക്കുവാന്‍ ശ്രമിക്കുന്ന ഓരോ നിമിഷത്തിലും...
നിന്‍ മുഖം എന്‍ മനസ്സില്‍ തെളിയുന്നു.
നിനക്കായ് നല്കിയ എന്‍ ആത്മാവിന്‍ വേദന ....
കാണുവാന്‍ എന്തെ നീ മറക്കുന്നു.
അറിയില്ല കണ്ണുനീര്‍ എന്‍ മിഴികളില്‍...
പൊഴിയാതെ നില്കുന്നത് എന്ത് കൊണ്ടെന്നു.
അടരുന്ന്നു കണ്ണുനീര്‍ എന്‍ മിഴികളില്‍ ....
എന്നില്‍ നിന്നും അകലുന്ന നിന്നെ നോക്കി .
നിന്നോട്‌എനിക്ക് പറയണം എന്നുണ്ടേ...
എന്‍ ഹൃധയതിനുള്ളിലെ വേദനകള്‍.
പറയുവാന്‍ നിന്നോട് ഏറെ ഉണ്ടെങ്ങിലും....
കഴിയില്ല എനികിന്നു നിന്നെ പിരിയുവാന്‍.
എന്‍ മനസ്സില്‍ നിനക്കായ് ഞാന്‍ കൂട് കൂട്ടി...
അതില്‍ എന്റെ ജീവനായി നിന്നെ ഞാന്‍ കരുതി വെച്ചു.
എന്‍ സ്വപ്നത്തില്‍ വിടരും വര്‍ണങ്ങളില്‍ എല്ലാം...
നിന്‍ മുഖം മാത്രമെ ഞാന്‍ കണ്ടിരുന്നുള്ളൂ.
ആ വര്‍ണങ്ങളില്‍ വീഴുന്ന മഴത്തുള്ളികള്‍ എല്ലാം...
ഇന്നു എന്‍ മിഴിനീര്‍ മാത്രം ആണ്.
ഇന്നു ഞാന്‍ നിനക്കൊരു ഭാരമാനെങ്ങിലും...
അറിയുന്നു ഞാന്‍ ഒരു നൊമ്പരമായി .... ഇന്നും നിന്‍ ഓര്‍മ്മകള്‍.
എന്നോ ഒരിക്കല്‍ നാം കണ്ട സ്വപ്‌നങ്ങള്‍ .....
എല്ലാം വെറുതെ ഒരു മോഹങ്ങള്‍ ആയിരുന്നോ.
എല്ലാ വേദനയും നീ എനിക്കായ് നല്കി....
എന്നെ തനിചാകി നീ പോകുവതെന്ഗോ.


ജിഷാദ്‌ ക്രോണിക്‌....