02 August 2009

മടക്കയാത്ര


എന്റെ മനസ്സില്‍ വിരഹത്തിന്റെ തളിരിലകള്‍ കിളിര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു മാറ്റം അനിവാര്യം ആണെന്നും, നാം കണ്ടതൊന്നുമല്ല ജീവിതം എന്നും ബന്ധങ്ങള്‍ വളരെ അലസമാനെന്നും, ജീവിത മൂല്യങ്ങള്‍ എത്രയോ കുറഞ്ഞുപോയിരിക്കുന്നു.നല്ല ജീവനേയോ നല്ല മനസിനെയോ നാം ഒരിടത്തും കാണുന്നില്ല എല്ലാം വെറും നാടകങ്ങള്‍ മാത്രമാണിന്ന്. നിയെന്റെ ജീവനെ കൊണ്ടുപൊയ്ക്കോളൂ. ഈ കച്ചവട ലോകത്തുനിന്നും നീ എന്നെ പരലോകത്തേക്കു കൊണ്ടു പൊയ്കൊള്ളൂ . ഇവിടെ എല്ലാം വെറും നാടകങ്ങള്‍ മാത്രമാണ്. എല്ലാവരും അവരുടെ ബാഘങ്ങള്‍ നന്നായി അഭിനയിക്കുന്നു , എല്ലാം വെറുമൊരു അഭിനയം മാത്രം .എന്റെ ജീവനെ നീ ഇന്നു കൊണ്ടു പോകു ഈ പാബ ഭൂമിയില്‍ നിന്നും നീ കൊണ്ടു പോകു.ഇവിടെ ജീവന് പോലും വില പറയുന്നു ബന്ധങ്ങള്‍ക്ക് പോലും വിലയില്ലാതാകുന്നു. ഒരു നിമിഷങ്ങള്‍ കൊണ്ടു ബന്ധങ്ങള്‍ തകരുന്നു എല്ലാം വെറുമൊരു വാക്കിന്റെ പേരില്‍ . എനിക്ക് പോകണം എന്റെ ജീവനെ ഇവിടെ ഉപേക്ഷിച്ചു എന്നിട്ട് നീലാകാശത്തില്‍ പതിയെ ഒരു മേഘമായ് പാറി നടക്കണം. അതിന് നിനക്കു എന്റെ അനുവാതം വേണ്ടെന്നു എനിക്കറിയാം അത് കൊണ്ടു തന്നെ ഞാന്‍ തനിയെ ഒരു മേഘമായ് നിന്നിലേക്ക്‌ വരുന്നു.

1 comments:

ravi said...

മരണം ഒന്നിനും പരിഹാരം അല്ല മകനെ