08 September 2010

ഇരുപത്തിയേഴിന്റെ പടിവാതിലില്‍


പ്രിയ സുഹൃത്തുക്കളെ...
ഇന്ന് എന്‍റെ ഇരുപത്തി ഏഴാം ജന്മദിനം ആണ്, എന്‍റെ ഭാര്യയുമൊന്നിച്ചുള്ള ആദ്യ ജന്മദിനം, അത് കൊണ്ട് തന്നെ എനിക്ക് ഇത് വളരെ സന്തോഷം നല്‍കുന്നു ... ഇരുപത്തി ഏഴു വര്‍ഷം മുന്നേ ഒരു പാവം ഉമ്മ നൊന്തുപെറ്റ എന്നെ അവര്‍ ഇന്നും സ്നേഹത്തോടെ വാത്സല്യത്തോടെ നോക്കിവരുന്നു. എന്നെ പെറ്റഉടനെ കൊടുംകാറ്റും പേമാരിയും ഉണ്ടായെന്നാണ് കേള്‍ക്കുന്നേ ,കാരണം അത്രയ്ക്കും ജഗജില്ലി ആയിരുന്നു, പ്രസവത്തോട് കൂടെ ഉമ്മാക്ക് ഒരു സമ്മാനം ഞാന്‍ കൊടുത്തു " പ്രഷര്‍ " കാരണം എന്‍റെ സ്വഭാവം അത്രയ്ക്കും നല്ലതായിരുന്നു ഞാനൊന്ന് പുറത്തിറങ്ങിയാല്‍ തുടങ്ങും ഉമ്മാക്ക് പ്രഷര്‍ കൂടാന്‍ ,നല്ല സ്വഭാവം ആയതുകൊണ്ടാണ്‌ എന്ന് വീട്ടുകാര്‍ പറയുമായിരുന്നു ആ‍ ആതി മാറാന്‍ പിന്നെ ഞാന്‍ തിരിച്ചു വരണം. ചെറുപ്പത്തില്‍ എന്‍റെ അടിപിടിയെ ആണ് ഉമ്മ പേടിച്ചിരുന്നത് എങ്കില്‍ വലുതാകും തോറും അത് മറ്റൊന്നിലെക്കായി, ആരോടും പറയണ്ട മറ്റേ കേസ്, ഏത് ? അത് തന്നെന് പെണ്ണ് കേസ്സ് അയ്യോ പെണ്ണ്പിടുത്തം അല്ലാട്ടോ ലൈനടി തന്നെന്ന്.പേറെടുത്ത നേഴ്സിനെ ലൈനടിച്ച്‌ തുടങ്ങി കുളിപ്പിക്കാന്‍ വന്ന പെണ്ണിലൂടെ എന്‍റെ പ്രണയം കഴിഞ്ഞ വര്‍ഷം ജൂലൈ 5 വരെ എത്തി നില്‍ക്കുന്നു( അന്നാണ് ഞാന്‍ ആദ്യമായി നിയയെ കാണുന്നത്) എണ്ണി നോക്കാന്‍ അറിയാത്തത് കൊണ്ടും, എണ്ണം പിടിക്കാന്‍ ഒരു സെക്രട്ടറി ഇല്ലാത്തതുകൊണ്ട് പെണ്ണുങ്ങളുടെ എണ്ണം നോക്കാന്‍ കഴിഞ്ഞില്ല.വയസ്സ് ഒരുപാട് ആയെങ്കിലും ബുദ്ധി ഇത്തിരി കുറവാണ് അതുകൊണ്ട് തന്നെ ചെയ്യുന്നതെല്ലാം മരമണ്ടത്തരം. കഴിഞ്ഞ വര്‍ഷം വരെ ആശംസകള്‍ നല്‍കാന്‍ പെണ്‍കുട്ടികളുടെ ക്യൂ ആയിരുന്നു, ഇപ്രാവിശ്യം ഞാന്‍ അത് പ്രതീക്ഷിക്കുന്നില്ല കാരണം അവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഞാന്‍ പെണ്ണുകെട്ടി, അല്ല ...എന്‍റെ പോക്ക് കണ്ടുകൊണ്ടു വീട്ടുകാര്‍ പെണ്ണ് കെട്ടിച്ചു എന്ന് പറയുന്നതാകും ശരി. ഹാ എന്തൊക്കെ ആയിരുന്നു അതുവരെ കിട്ടിയിരുന്നത്... വാച്ച് , ബെല്‍ട്ട്‌, ഷര്‍ട്ട്‌ , മലപ്പുറം കത്തി , തെങ്ങാകൊല എല്ലാം പോയി, ഇനി ഇതെല്ലാം കാശു കൊടുത്തു വാങ്ങണം എന്നാലോചിക്കുമ്പോള്‍ തല കറങ്ങുന്നു... ഇതാണ് പറയുന്നേ ഈ പിള്ളേരെ പിടിച്ചു പെണ്ണ് കെട്ടിക്കരുതെന്നു. ചുമ്മാ ലൈനടിച്ച്‌ നടക്കുവായിരുന്നേല്‍ കുറഞ്ഞത്‌ മൂന്നാലഞ്ച് ഗ്രീറ്റിംഗ് കാര്‍ഡ്‌ എങ്കിലും കിട്ടിയേനെ. എന്താ ചെയ്യാ എന്‍റെ പൂര്‍വ്വപ്രണയിനികളെ ഒന്നുല്ലേലും നിങ്ങളെ ഞാന്‍ പണ്ട് പ്രേമിച്ചതല്ലേ (ചുമ്മ) അപ്പോള്‍ ഞാന്‍ ഇപ്രാവിശ്യവും നിങ്ങളുടെ സ്നേഹസമ്മാനങ്ങള്‍ പ്രതീക്ഷിക്കുന്നു ( സ്നേഹം ഒഴിച്ച് എന്തും സ്വീകരിക്കും ) പിന്നെ ഒരു കുടുംബകലഹം ഉണ്ടാക്കാന്‍ ശ്രമിക്കരുതുട്ടോ.പിന്നെ ഇത് വായിച്ചു നിയന്ത്രണം വിടുന്ന പൂര്‍വ്വപ്രണയിനികളെ... ചില്ല് കൂട്ടിലിരുന്നെന്നെ
കല്ലെറിയല്ലേ... !.. എന്നെ പറ്റിച്ചു പോയവര്‍ക്കും അവസരം ഉണ്ട് ദേഷ്യം ഉണ്ടെങ്കിലും ഞാന്‍ സമ്മാനം സ്വീകരിക്കുംട്ടോ, കാരണം എനിക്ക് നിങ്ങളോടെ ദേഷ്യം ഉള്ളൂ സമ്മാനത്തിനോട് ദേഷ്യം ഇല്ലാട്ടോ.

ആ‍ കണ്ട അപ്പോളേക്കും മുഖം മുഴുവന്‍ ദേഷ്യം വന്നു, ഇതാണ് പറയുന്നെ ഇക്കാലത്ത് സത്യത്തിനും സ്നേഹത്തിനും ഒരു വിലയും ഇല്ലെന്ന്. അതെല്ലാം പോട്ടെ നിങ്ങള് തന്നില്ലേലും ഞാന്‍ ആഘോഷിക്കും നല്ല പൊളപ്പന്‍ ആയിട്ട് എന്‍റെ നിയകുട്ടി എടുത്തുതന്ന പുതിയ ഷര്‍ട്ടും,പാന്റും പിന്നെ വൈകീട്ടത്തെ ഒരു ഡിന്നരും കൂടെ ഞങ്ങള്‍ ആഘോഷിക്കാന്‍ തയ്യാറായി നില്‍കുകയാണ്‌.അപ്പോള്‍ നല്ല സുഹൃത്തുകളേയും ഞങ്ങള്‍ ക്ഷണിക്കുന്നു.

പിന്നെ എല്ലാ നല്ലവരായ ഞങ്ങളുടെ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ വക ഒരായിരം ചെറിയ പെരുന്നാള്‍ ആശംസകളും നേരുന്നു.

01 September 2010

ആദ്യരാത്രിഅങ്ങനെ ഞാനും ആഘോഷിച്ചു ഒരു " ആദ്യരാത്രി " അത് ഞാന്‍ നിങ്ങളുമായി പങ്കുവെക്കുകയാണ്, ഒരിക്കലും നിങ്ങള്‍ അത് കേട്ട് എന്നെ ക്രൂശിക്കരുത്, നിങ്ങളോടുള്ള സ്നേഹത്തിന്റെ പുറത്തു ഞാന്‍ പറയുന്നതായി കരുതി ക്ഷമിക്കുക, മാത്രമല്ല യാതൊരു തര്‍ക്കത്തിനോ ഗുണ്ടായിസത്തിനോ ഞാന്‍ തയ്യാറല്ല...

ഏതൊരു പുരുഷന്റെയും സ്ത്രീയുടെയും ആനന്ദപൂര്‍ണ്ണമായ ഒരു ദിവസമാണ് അവരുടെ ആദ്യരാത്രി, ഞാനും സ്വപ്നം കണ്ട് നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി, വളരെ പെട്ടന്നാണ് എന്‍റെ സുന്ദരരാത്രി കടന്നു വന്നത്, അതുവരെ മനസ്സില്‍ താലോലിച്ചു നടന്നിരുന്ന ആ‍ സുദിനം വന്നണഞ്ഞപ്പോള്‍ എന്‍റെ സുന്ദര വദനം സന്തോഷം കൊണ്ട് തുടുത്തു, അതുവരെ ഇല്ലാത്ത ഒരു ഉന്മേഷവും ആനന്ദവും കൊണ്ട് ഞാന്‍ പാറിപ്പറന്നു.. അതുകൊണ്ട് തന്നെ നാട്ടുകാരും വീട്ടുകാരും കൂടുതല്‍ സന്തോഷിച്ചിരുന്നു. കാരണം നാട്ടുകാര്‍ക് ധൈര്യമായിര്യമായി അവരുടെ പെണ്മക്കളെ പുറത്തുവിടാം; എന്‍റെ ശല്യം ഉണ്ടാകില്ലല്ലോ, വീട്ടുകാര്‍ക്കാണെങ്കില്‍ നാട്ടുകാരുടെ പരാതികേട്ടു ഇനി തല താഴ്ത്തി നടക്കുകയും വേണ്ട. അത് കൊണ്ട് തന്നെ വീട്ടുകാര്‍ വല്യ ഉഷാറോ ടെയാണ് എല്ലാം ചെയ്യുന്നത്. അങ്ങിനെ രാത്രിയായി ഞാന്‍ കുളിച്ചു ഡ്രസ്സ്‌ എല്ലാം മാറി ഒരു കുറ്റി പൌഡര്‍ മേലാകെ പുരട്ടിയും, മുഖത്ത് മുഴുവന്‍ കത്തിവേഷം കെട്ടിയപോലെ ഫെയര്‍ ആന്‍ഡ്‌ ഹാന്‍ഡ്സം പുരട്ടി, ഒരു കുപ്പി അത്തറ് മുഴുവന്‍ മേലാകെ പൂശി പതിയെ വീട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും ക്ഷമയില്ലാതെ നടന്നു, ഒടുവില്‍ ഭക്ഷണത്തിനു ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഞാന്‍ എന്‍റെ റൂമിലേക്ക്‌ കടക്കാന്‍ വേണ്ടി നടന്നടുത്തു. ഞാന്‍ ഏറെ നാളായി കൊണ്ട് നടക്കുന്ന ആ‍ സുദിനം വന്നണഞ്ഞിരിക്കുന്നു, മനസ്സില്‍ ഒരു മൂളിപ്പാട്ടുമായി നടക്കാന്‍ പോകുന്ന സുന്ദര നിമിഷത്തെ ഓര്‍ത്തു ഞാന്‍ റൂമിന്റെ വാതിലില്‍ എത്തി, പതുക്കെ തുറന്നു റൂമിലേക്ക്‌ നോക്കിയപ്പോള്‍ എന്‍റെ മനസ്സൊന്നു പിടഞ്ഞു, ഹൃദയമിടിപ്പ്‌ വര്‍ദ്ധിച്ചു,ഒന്നേ നോക്കിയുള്ളൂ, റൂമിലെ ചെറിയ വെളിച്ചത്തില്‍ ഞാന്‍ അവളുടെ കിടപ്പ് കണ്ട് ഞെട്ടി, ബെഡ്ഡില്‍ കിടക്കുന്ന അവളുടെ തൂവെള്ള നിറം കണ്ട് എന്‍റെ സകല നിയന്ത്ര ണവും വിട്ടു, അതുവരെ പിടിച്ചു വെച്ചിരുന്ന എല്ലാം കൈവിട്ടു പോയി! അവളുടെ കിടപ്പ് കണ്ട എന്‍റെ മനസ്സിന്റെ താളപിഴയോ അതോ ആക്രാന്തമോ എന്തെന്നറിയില്ല ഞാനൊരു ചാട്ടം വെച്ച് കൊടുത്തു അവളുടെ മേലോട്ട്, പിന്നെ അവിടെ നടന്നത് ഒരു മത്സരമായിരുന്നു, അവളും ഞാനും ഒന്നിച്ചുള്ള ഒരു പിടിവലി മത്സരം, എന്‍റെ കൈകരുത്ത് അവളെ ശരിക്കും ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു. അത് എനിക്ക് ഒരു പ്രചോധനമായാണ് തോന്നിയത്. അതുകൊണ്ട് തന്നെ ഞാന്‍ കൂടുതല്‍ ശക്തി അവളിലേക്ക്‌ പകര്‍ന്നു, പെട്ടന്നാണ് അവളില്‍ നിന്നും ഒരു ശബ്ദം ഉയര്‍ന്നത്, അത് കേട്ട് ഞാന്‍ ഞെട്ടി, ഞാന്‍ മാത്രമല്ല വീട്ടിലുള്ളവരും ഞെട്ടി, എല്ലാവരും എഴുനേറ്റു ലൈറ്റ് ഇട്ടു എന്‍റെ വാതിലില്‍ മുട്ടലായി, ഞാന്‍ എഴുനേറ്റിരുന്നു അവളെ നോക്കി,ശരിക്കും വിഷമം തോന്നും ആരുകണ്ടാലും. ചെയ്ത തെറ്റിനെ ഓര്‍ത്തു ഞാന്‍ അവിടെ ഇരുന്നു തേങ്ങി, വാതിലിലെ മുട്ടല്‍ ശക്തമായപ്പോള്‍ പതിയെ എഴുനേറ്റു വാതില്‍ തുറന്നു, എല്ലാവരെയും കണ്ടപ്പോള്‍ എന്റെ കരച്ചില്‍ വര്‍ദ്ധിച്ചു. എനിക്ക് ഒരബദ്ധം പറ്റിയതാണ്, അത് പറഞ്ഞു ഞാന്‍ പിന്നെയും തേങ്ങി.

എന്താണ് സംഭവിച്ചത് എന്നറിയാതെ വന്നവര്‍ വന്നവര്‍ അവളെയും എന്നെയും അടിമുടി നോക്കി, അത്രയും കണ്ട് നില്‍ക്കാന്‍ എനിക്കായില്ല, ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു ഇനി ഒരിക്കലും ചെയ്യില്ല.... ഒരിക്കലും ഞാന്‍ ഇനി ബെഡ്ഷീറ്റ് കീറില്ല. അതുകേട്ടു ഉമ്മ പറഞ്ഞു "ഇത് ഇവന്‍റെ അസുഖമാണ്. പുതിയ ഷീറ്റ് വിരിച്ചാല്‍ അത് ഗുസ്തി പിടിച്ചു കീറും, ഇനി മേലില്‍ ഷീറ്റ് വിരിക്കാതെ കിടന്നാല്‍ മതി" എല്ലാവരും എന്‍റെ മുഖത്ത് പുച്ചിച്ചു നോക്കി പിന്തിരിഞ്ഞു. ഞാന്‍ അവിടെ ഇരുന്നു കൊണ്ട് ബെഡ്ഷീറ്റുമായുള്ള എന്‍റെ ആദ്യരാത്രി തകര്‍ന്ന വേദനയാല്‍ കരഞ്ഞു കരഞ്ഞു തളര്‍ന്നുറങ്ങി, ഇനി മേലില്‍ പുതിയ ബെഡ് ഷീറ്റ് ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനവുമായി . ( എന്‍റെ ഒറിജിനല്‍ ആദ്യരാത്രി സ്വപ്നം കണ്ട് നടന്നിരുന്ന കാലത്ത് പറ്റിയ ഒരു അമളി )