28 April 2010

ത്രിവേണി സംഗമം


പ്രണയം.
--------------

നിനക്കു ഞാനെന്റെ ഹൃദയം നല്‍കി
പകരം സ്നേഹം കൊണ്ടെന്നെ നീ മൂടിവെച്ചു.
നിന്‍ സ്നേഹത്തിനു പകരമായ് തിരിച്ചു നല്‍കാന്‍
യെന്നില്‍ നില കൊള്ളും ഈ പ്രാണന്‍ മാത്രമേ ഉള്ളൂ.
അതു ഞാന്‍ നിനക്കായ് മാത്രം നീക്കിവെച്ചിടും
യെന്‍ സ്നേഹവും ...യെന്‍ പ്രാണനും.


വിരഹം.
---------------


വെറുതെയെങ്കില്‍ പോലും ഈ വിരഹം
താങ്ങുവാനാകില്ല എന്‍ പ്രിയസഖീ
നീ എന്ന് വരുമെന്നു ഓര്‍ത്തോര്‍ത്തു
ഞാനിവിടെ നീറി നീറി കാത്തിരിപ്പൂ.


സമാഗമം.
------------


നിമിഷങ്ങള്‍ക്കപ്പുറം കാത്തിരുപ്പ്
അരുമയായ പ്രാണന്‍ പറന്നടുക്കുന്നു
നിറങ്ങള്‍ക്കൊണ്ട് ചായക്കുടുക്കെട്ടിയ
സ്വപ്‌നങ്ങള്‍ക്ക് സാക്ഷാല്‍ക്കാരം
ഇനി ഞങ്ങള്‍ സന്ധ്യയുടെ യാമങ്ങളില്‍
കൂടണയുകയാണു, കൊക്കുരുംബി
നല്ല നാളുകള്‍ക്കായി കാത്തിരിക്കുന്നു.

25 April 2010

പെണ്‍ചതി



ഇത് വായിച്ചു എന്നെ ആരും ചീത്തവിളിക്കരുത്, കാരണം എല്ലാ സ്ത്രീകളും ഇതുപോലെ അല്ല.ചുരുക്കം ചിലര്‍ ഉണ്ട് ഇതുപോലെ .സ്ത്രീകളെ അവഹേളിക്കുന്നത് തെറ്റാണു എന്നാലും ഇത് പറയാതെ വയ്യാ...

ഇത് എന്‍റെ അടുത്ത ഒരു സുഹൃത്തിന് പറ്റിയ ഒരു അനുഭവമാണ് അത് ഞാന്‍ ഇവിടെ എഴുതുന്നു എന്നും മാത്രം .



പ്രണയം ... അതു സത്യമല്ല
ആയിരുന്നെങ്കില്‍...
ഒരാണും ഒരിക്കലും നശിക്കില്ലാരുന്നു.
പ്രണയം ... അതു സത്യമായിരുന്നെങ്കില്‍ ...
ഒരിക്കലും ഒരു പെണ്ണും ആരെയും ചതിക്കില്ലാരുന്നു.

പ്രണയം... അതു നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ ...
പിന്നെ എല്ലാം ശാന്തമാണ് ...
മരണത്തിനു മുന്‍പുള്ള
നിഷബ്ദത പോലെ
പിന്നീടു ഒരു കരവും നമ്മെത്തേടി..
വരില്ല... ഒരിക്കലും ....മരണമല്ലാതെ .

പക്ഷെ.. അപ്പോളും അവള്‍ അലയുന്നു...
മറ്റെരു പ്രണയത്തിനായി.

20 April 2010

ഒരു നോക്കുക്കാണുവാന്‍


ഇന്നു അവളുടെ പിറന്നാള്‍ ആയിരുന്നു
സമ്മാനമായി അവളെന്റെ ജീവന്‍ ചോദിച്ചു
കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു
പക്ഷെ...സ്വീകരിക്കാന്‍ അവള്‍ക്കു വയ്യത്രെ.

ഒരുപാടു ആശിച്ച ഈ ദിനത്തില്‍
ഒരു നോക്കുക്കാണുവാന്‍ ഞാന്‍ കൊതിച്ചിരുന്നു
പക്ഷെ... അവള്‍ പറഞ്ഞു... വേണ്ടാ...
അതവളെ ഒറ്റപ്പെടുത്തുമെന്ന്.

ഞാന്‍ സ്നേഹിച്ചതെല്ലാം വെറുതെ ആയിരുന്നോ
അതോ... ഞാനവളെ സ്നേഹിക്കാന്‍ പാടില്ലായിരുന്നോ
അറിയില്ല എനിക്കിന്ന് അതു പറയുവാന്‍ ...
കാരണം ... അത്രക്കു ഇഷ്ടമാണെനിക്കവളെ.

ഈ ദിനത്തില്‍ അവള്‍ തന്ന വേദനയാല്‍
എന്റെ ഹൃദയം തകര്‍ന്നുപോയി
ഇനി ഒരിക്കലും കാണില്ലെന്ന ഉറപ്പുമായ്
ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.

13 April 2010

കുബ്ബൂസ്



ഗള്‍ഫ് നിവാസികളുടെ ദേശീയ ഭക്ഷണമാണു കുബ്ബൂസ്... അതു തിന്നു മടുത്ത ഞങ്ങളുടെ രോദനമാണു താഴെ... ആരും തല്ലരുതു ഇതു വായിച്ച് കാരണം കുബ്ബൂസ് ഇഷ്ടപ്പെടുന്നവരും ഈ കൂട്ടത്തില്‍ കാണും .


ഇനിയെത്ര ! കുബ്ബൂസുകള്‍ തിന്നണം ഞാന്‍ !
ഇനിയെത്ര ! കുബ്ബൂസുകള്‍ തിന്നണം ഞാന്‍ !
കാലത്ത് കല്‍സ്രായി ഇട്ടു ഞാന്‍
കാലമിനിയെത്ര കഴിക്കണം ഞാന്‍ ഈ കുബ്ബൂസ്.

നേരത്തെ എണീറ്റ് ചൂടാക്കി കഴിക്കണം ഈ കുബ്ബൂസ്
രാത്രിയില്‍ ചൂട്ടോടെ കഴിക്കാം ഈ കുബ്ബൂസ്
കാതങ്ങള്‍ താണ്ടണം ഈ ഭൂമിയില്‍
ലബനീസ്, സ്വീറ്റ്, തവിട്ട് കുബ്ബൂസുകള്‍
എത്രയോ വാരിവലിച്ചു തിന്നണം .

കഴിക്കുതൊറും വിശപ്പ് മാറുന്നു
വയര്‍ കടുപ്പമാകുന്നു
ഉറക്കം നെരത്തെ ആകുന്നു
ഇനിയെത്ര ! കുബ്ബൂസുകള്‍ തിന്നണം ഞാന്‍!

പട്ടാണികള്‍ കഴിക്കുന്നൂ ചായയില്‍ മുക്കി
അറബികള്‍ കഴികുന്നു സലാടുകൂട്ടി
മലബാറി കഴിക്കുന്നു കറികള്‍ കൂട്ടി
ഞങ്ങള്‍ കഴിക്കുന്നു പ്രാകി പ്രാകി!

കാലങ്ങള്‍ കിടക്കുന്നു തള്ളിനീക്കാന്‍
ഈ കുബ്ബൂസ് കഴിച്ചീമരുഭൂമിയില്‍
ഇനിയെത്ര ! കുബ്ബൂസുകള്‍ തിന്നണം ഞങ്ങള്!
ഇനിയെത്ര ! കുബ്ബൂസുകള്‍ തിന്നണം ഞങ്ങള്!

06 April 2010

എന്റെ ഊഴം


പൊരിവെയിലേറ്റും ...
പൊടിക്കാറ്റേറ്റും ...
രാത്രിയെന്നോ... പകലെന്നോ ഇല്ലാതെ...
ചുട്ടുപഴുത്തും ... തണുത്തുവിറച്ചും ...
കാത്തിരിക്കുന്നു ഞാന്‍ നിന്നെ...
എന്നു കൊണ്ടുപ്പോകുമെന്നെ?
എന്നുവരുമെന്റെ ഊഴം?
മൊഹങ്ങള്‍ എല്ലാം മാറ്റിവെച്ചു...
ഇരിക്കുന്നു ഞാന്‍ ഊഴവും കാത്ത്.

01 April 2010

വിഢിദിനം


മൂഢന്‍മാരെ... വിഢികളെ...
നമ്മള്‍ക്കൊരുദിനം വരവായി
ആനന്ദീച്ചീടുക...
ആഘോഷീച്ചീടുക...
ഒത്തുചേര്‍ന്നു ഈ സുദിനം.
ഇതു നമ്മുടെ സുദിനം
വിഢിദിനം
നമുക്കൊത്തു ചേര്‍ന്നു...
ഒന്നായ് ചേര്‍ന്നു പാടിടാം ...
ജയ ജയ ജയ ജയ വിഢികളെ...
ജയിച്ചു വാഴുക വിഢികളെ.