23 August 2010

ഓണംവന്നേ



ഓണം വന്നോണം വന്നെ
മുറ്റത്താകെ പൂക്കളവും നിറഞ്ഞേ
നാടാകൊരുങ്ങീടുന്നെ
മാവേലി മന്നനെ സ്വീകരിക്കാന്‍.

കോടിയെടുത്തു നാരിമാരെല്ലാം
ഓണക്കളിയില്‍ മുഴികിടുമ്പോള്‍
കുഞ്ഞുങ്ങളെല്ലാമൊത്തു കൂടി
ഊഞ്ഞാലിലാടിക്കളിച്ചിടുന്നേ.

ചെറുമക്കള്‍ മുതല്‍
മുത്തശ്ശന്‍ വരെ ഊണിനായ്
തളത്തില്‍ എത്തിടുമ്പോള്‍
പെണ്ണുങ്ങളെല്ലാം വിളമ്പുന്നു വിഭവങ്ങള്‍.

കാളനും തോരനും കേമനായ് മുന്നില്‍
ഒട്ടും കുറവില്ല അവിയലും കിച്ചടിയും
സാമ്പാറും കൂട്ടി ഉണ്ണാനിരിക്കുമ്പോള്‍
ഓണസദ്യ എന്നും കെങ്കേമമായിടും.

സദ്യക്ക് ശേഷം ആണുങ്ങളെല്ലാം
ഓണത്തല്ലിനായ് ഒത്തുകൂടി
തല്ലിന് ശേഷം കച്ചകെട്ടി
വള്ളം കളിക്കായി പോയിടുന്നു.

സന്ധ്യാനേരത്ത് ഒത്തുകൂടി
എല്ലാരും യാത്രചൊല്ലി പിരിഞീടുമ്പോള്‍
ഒപ്പം മാവേലി മന്നനും യാത്രചൊല്ലി
ഇനിയൊരു ചിങ്ങത്തില്‍ ഒത്തുകൂടാന്‍.

01 August 2010

പെണ്ണുവേണം


ഇന്ന് രാവിലെ നാട്ടിലേക്ക് വിളിച്ചപ്പോള്‍ ഉമ്മ പറഞ്ഞു നാല് ദിവസമായി നാട്ടില്‍ നല്ല മഴയാണെന്ന്, ചെറുപ്പത്തില്‍ മഴപെയ്യുപോള്‍ ഞങ്ങള്‍ പാടാറുള്ള ഒരു പാട്ടാണ് അപ്പോള്‍ മനസ്സില്‍ ഓര്‍മവന്നത്. ഇത് എങ്ങനെ ഞങ്ങള്‍ പഠിച്ചു എന്ന് ഇപ്പോളും അറിയില്ല, എങ്ങനെയോ ഈ വരികള്‍ വായില്‍ വരാറുണ്ട് , അതില്‍ നിന്നും ഓര്‍മ്മയുള്ള കുറച്ചു വരികള്‍.
--------------------------------



തണുക്കുന്നു കുളിരണ് കൊടുംകാറ്റടിക്കുന്നു
ഉമ്മാ... എനിക്കൊരു പെണ്ണുവേണം
കെട്ടിപിടിക്കനെനിക്കൊരു പെണ്ണുവേണം
മൂടിപുതച്ചു കിടക്കാനൊരു പെണ്ണുവേണം.

പ്രായത്തില്‍ കവിഞ്ഞൊരു വളര്‍ച്ചയുണ്ടെങ്കിലും
കണ്ടാല്‍ ഞാനെന്നും സുന്ദരനാണ്
അതിനാല്‍ എനിക്കൊരു പെണ്ണു കിട്ടാനായി
ഉമ്മാ എന്നും കാത്തിരിപ്പാണ്.

ചേലൊത്ത ഒരു പെണ്‍കൊടിക്കായി ഞാന്‍-
കാത്തിരിപ്പാണ്
എനിക്കായി അവളെവിടെയോ കണ്ണുനട്ട്-
കാത്തിരിപ്പാണ്.
ഒന്നിച്ചു ചേരുന്ന ദിനത്തിനായ് ഞങ്ങള്‍ കാത്തു -
കാത്തിരിപ്പാണ് .