23 August 2010

ഓണംവന്നേഓണം വന്നോണം വന്നെ
മുറ്റത്താകെ പൂക്കളവും നിറഞ്ഞേ
നാടാകൊരുങ്ങീടുന്നെ
മാവേലി മന്നനെ സ്വീകരിക്കാന്‍.

കോടിയെടുത്തു നാരിമാരെല്ലാം
ഓണക്കളിയില്‍ മുഴികിടുമ്പോള്‍
കുഞ്ഞുങ്ങളെല്ലാമൊത്തു കൂടി
ഊഞ്ഞാലിലാടിക്കളിച്ചിടുന്നേ.

ചെറുമക്കള്‍ മുതല്‍
മുത്തശ്ശന്‍ വരെ ഊണിനായ്
തളത്തില്‍ എത്തിടുമ്പോള്‍
പെണ്ണുങ്ങളെല്ലാം വിളമ്പുന്നു വിഭവങ്ങള്‍.

കാളനും തോരനും കേമനായ് മുന്നില്‍
ഒട്ടും കുറവില്ല അവിയലും കിച്ചടിയും
സാമ്പാറും കൂട്ടി ഉണ്ണാനിരിക്കുമ്പോള്‍
ഓണസദ്യ എന്നും കെങ്കേമമായിടും.

സദ്യക്ക് ശേഷം ആണുങ്ങളെല്ലാം
ഓണത്തല്ലിനായ് ഒത്തുകൂടി
തല്ലിന് ശേഷം കച്ചകെട്ടി
വള്ളം കളിക്കായി പോയിടുന്നു.

സന്ധ്യാനേരത്ത് ഒത്തുകൂടി
എല്ലാരും യാത്രചൊല്ലി പിരിഞീടുമ്പോള്‍
ഒപ്പം മാവേലി മന്നനും യാത്രചൊല്ലി
ഇനിയൊരു ചിങ്ങത്തില്‍ ഒത്തുകൂടാന്‍.

71 comments:

നിയ ജിഷാദ് said...

ഓണാശംസകള്‍...

mini//മിനി said...

പെട്ടെന്ന് സംഘടിപ്പിച്ചതാണെങ്കിലും കവിത നന്നായി. പിന്നെ എന്റെ വക പത്ത് ദിവസവും പൂക്കളം ഉണ്ട്. ലിങ്ക് തുറന്നാൽ ഓരോ ദിവസവും പുത്തൻ പൂക്കൾ കാണാം.
http://mini-chithrasalaphotos.blogspot.com
ആശംസകൾ നോമ്പിനും ഓണത്തിനും.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പൊന്നിന്‍ ചിങ്ങത്തിലെ അത്തമായി..
വേലിപ്പടര്‍പ്പില്‍ നിന്നു തല നീട്ടിയ ഇത്തിരി പൂവ്
കാതോര്‍ത്തു..പൂവിളിയുടെ ആരവം ഉയരുന്നുണ്ടോ...?
അകലേ നിന്നും ആര്‍പ്പൂ വിളിയിടെ ഈണം കാറ്റില്‍ ഒഴുകിയെത്തി...
ഓണം വരവായി...താങ്കള്‍ക്കും കുടുംബത്തിനും മിഴിനീര്‍ത്തുള്ളിയുടെ ഹൃദയം
നിറഞ്ഞ ഓണാശംസകള്‍...

ജിത്തു said...

ഓണാശംസകള്‍

പട്ടേപ്പാടം റാംജി said...

ഓണവിശേഷങ്ങള്‍ വളരെ വിശദമായി വിളമ്പിയിരിക്കുന്നു കവിതയിലൂടെ.
ഇഷ്ടപ്പെട്ടു.

പിന്നെ ആദ്യത്തെ ആ പടം (മാവേലി കുളിസീന്‍ കാണുന്നതേ) നന്നായി ജിഷാദെ.
എന്നാലും ആ പെണ്ണിന്‌ ഒരു നാണവും ഇല്ലെന്ന് തൊന്നുന്നു. മാവേലി ആയത് കൊണ്ടായിരിക്കും.
ഹ.ഹ.ഹ.
ഓണാശംസകള്‍

Unknown said...

onashamsakal

Mohamedkutty മുഹമ്മദുകുട്ടി said...

ജിഷാദെ ഞാനൊന്നു വിമര്‍ശിച്ചോട്ടെ, കോടിയെടുത്തു എന്നതിനേക്കാള്‍ നല്ലത് കോടിയുടുത്തു എന്നാവുന്നതതല്ലെ? പിന്നെ ഒരു വരി നോമ്പിനെപ്പറ്റിയും ചേര്‍ക്കാമായിരുന്നില്ലെ?.ഏതായാലും സംഭവം നന്നായി.പിന്നെ പട്ടേപ്പാടം പറഞ്ഞ പോലെ കുളിസീനും ജോര്‍!

ഗീത രാജന്‍ said...

ഓണകാഴ്ച നന്നായീ....
ഓണാശംസകള്‍

Abdulkader kodungallur said...

നൈസ് ,കൊള്ളാം , നന്നായി, ആശംസകള്‍ എന്നൊക്കെ പറഞ്ഞു ക്രോണിക്കിനെ വേണമെങ്കില്‍ ഒന്ന് സുഖിപ്പിക്കാം . അപ്പോള്‍ പിന്നെ നമ്മള്‍ തമ്മില്‍ എന്താത്മാര്‍ത്ഥത ....അതുകൊണ്ടു തുറന്നെഴുതാം . നേരില്‍ കണ്ടിട്ടില്ലെങ്കിലും നമ്മള്‍ ബ്ലോഗ്‌ ബ്രദേഴ്സല്ലേ....
തിരക്ക് പിടിക്കാതെ എഴുതിയിരുന്നെങ്കില്‍ നല്ല ഗണത്തില്‍ പെടുത്താമായിരുന്നു. കവിതയുടെ പ്രസരം ,ചൈതന്യം സ്പുരിക്കുന്നുണ്ടെങ്കിലും, വാക്കുകള്‍ കട്ടപ്പല്ല് പോലെ മുഴച്ചു നിന്നിട്ട് സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ . കവിതയുടെ ഒഴുക്കിനെ വാക്കുകള്‍ തടസ്സപ്പെടുത്തുന്നു.
ചെറിയ ഉദാഹരണം തരാം .....
ഓണം വന്നോണം വന്നേ.....
പൂക്കള മേളം വന്നേ .... ( മറ്റൊന്ന്)

കുഞ്ഞുങ്ങളെല്ലാ മൊത്തു കൂടി
ഊഞ്ഞാലിലാടിക്കളിച്ചിടുന്നേ .....അങ്ങിനെ എല്ലാ വരികളിലും ചെറിയ അഴിച്ചു പണി നടത്തിയാല്‍ ഞാന്‍ പറയും നല്ല കവിത എന്ന് .
ഓണാശംസകള്‍

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഓണം വന്നോണം വന്നെ....

ജീവിതത്തിന്റെ തിരക്കില്‍ മറന്നുപോകുന്ന...മനപ്പൂര്‍വ്വം മറന്നുകളയുന്ന സ്നേഹത്തിന്റെ പങ്കുവയ്ക്കലുകളെ ഉണര്‍ത്താനുതകുന്ന ..ഓണം വരവായി...താങ്കള്‍ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

NISHAM ABDULMANAF said...

ഓണാശംസകള്‍...
GOOD ONE

Vayady said...

ആ ചിത്രത്തില്‍ മാവേലിയുടെ മുഖത്ത് എന്താ സന്തോഷം! എലി പുന്നെല്ല് കണ്ടതുപോലുണ്ട്! :)

തിരക്കുപിടിച്ച് എഴുതിയ കവിതയാണെങ്കിലും നന്നായിട്ടുണ്ട്. ഒപ്പം ഓണവിഭവങ്ങളും.

ജിഷാദിനും നിയയ്ക്കും എന്റെ ഓണാശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത് പെട്ടെന്ന് സംഘടിപ്പിച്ചതൊന്നുമല്ലല്ലോ ?

പിന്നെ , ഈ മാവേലി നമ്മുടെ ആളാ കേട്ടൊ.കുളിസീൻ കാണുന്നത് കണ്ടില്ലേ....!

ഇതോടൊപ്പം ജിഷാദിനും കുടൂംബത്തിനും ഓണാശസകളും ഒപ്പം റംസാൻ ആശംസകളും നേരുന്നൂ...

Wash'Allan JK | വഷളന്‍ ജേക്കെ said...

ഓണാശംസകള്‍ ജിഷാദ് ആന്‍ഡ്‌ നിയ

Sidheek Thozhiyoor said...

റംസാന്‍ ഓണാശംസകള്‍...രണ്ടുപേര്‍ക്കും

മൻസൂർ അബ്ദു ചെറുവാടി said...

നല്ല കവിത ജിഷാദ്.
റംസാന്‍ ഓണം ആശംസകള്‍

നിസ്സാരന്‍ said...

ആശംസകള്‍

Anees Hassan said...

ഓണാശംസകള്‍

Umesh Pilicode said...

എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.....

jayanEvoor said...

കൊള്ളാം!

ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!

എന്റെ ഓണം ഓർമ്മകൾ ഇവിടെയുണ്ട്
http://www.jayandamodaran.blogspot.com/

dreams said...

aadhyam thanne parayatte ente hridhayam niranja onnashamsakal ethu jishuvinu mathram allaketto ee blogilulla ella kootukarkkum vendiyanu... jishukutta nannayitundu adutha onnathinum ethupolulla nalla kavithakal undavum enna pratheeshayode mattarumalla nigalude swatham paachu(fasil)....... aashamsakal........

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു,ഇതൊക്കെ കൊതിച്ചു ഇന്ന് ഒരു മാവേലിമന്നന്‍ വരുന്നും പോകുന്നും ഉണ്ട്. ചിലരുടെ മനസ്സുകളില്‍ മാത്രം.

വരികള്‍ മനോഹരം.
നല്ല ഒരു ഓണക്കാലം ആശംസിക്കുന്നു

ഭാനു കളരിക്കല്‍ said...

എന്റേയും ഓണാശംസകള്‍

Unknown said...

ഓണാശംസകള്‍........!!!

MT Manaf said...

ശ്രമം നന്നായി
ഗദ്യ കവിത ആക്കാമായിരുന്നു
താളാത്മകത ഇടക്കിടെ നഷ്ട്ടപ്പെടുന്നുണ്ട്
പാദങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഒന്ന് കൂടെ
ശ്രദ്ധിച്ചാല്‍ നന്നായി എഴുതാം

Manoraj said...

നല്ല ശ്രമം ജിഷാദ്..

ഓണാശംസകള്‍ നേരുന്നു.

Unknown said...

ഓണക്കവിത കൊള്ളാം, ആശംസകള്‍

perooran said...

onakkavitha nannayittundu.........

കുസുമം ആര്‍ പുന്നപ്ര said...

onam da nale ppokum..pine ..perunnal..
angine oronnum
kollam kavitha...

Pranavam Ravikumar said...

എന്നോട് ഈ ക്രൂരത കാണിക്കണമോ.... ഇത് ഞാന്‍ വായിക്കുമ്പോള്‍ പ്രഭാത ഭക്ഷണം പോലും കഴിക്കാതെ ഓഫീസില്‍ ചെവിയില്‍ കുന്തവും വെച്ച് സംസാരിക്കുക എന്റെ ക്ലൈന്സിനോട്......

എന്തായാലും നല്ല കവിത....

>> കാളനും തോരനും കേമനായ് മുന്നില്‍
ഒട്ടും കുറവില്ല അവിയലും കിച്ചടിയും
സാമ്പാറും കൂട്ടി ഉണ്ണാനിരിക്കുമ്പോള്‍
ഓണസദ്യ എന്നും കെങ്കേമമായിടും.
<<<

കെങ്കേമം ആകട്ടെ എല്ലാം.... ഞാന്‍ പാവം :-(

കൊച്ചുരവി!

പഞ്ചാരക്കുട്ടന്‍.... said...

ഹായി ജിഷാദ് ...
ഓണം എന്നാല്‍ ബാല്യകാല സ്മരണകള്‍ എന്നായിരിക്കുന്നു ഇപ്പോള്‍....
ഓണത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെച്ചിരിക്കുന്ന കവിത നന്നായിരിക്കുന്നു ...ജിഷാദിനും കുടുംബത്തിനും സന്തോഷത്തിന്റേയും സമ്പല്‍ സമ്രിധിയിയുടെയും പൊന്നോണ ആശംസകള്‍
സ്നേഹപൂര്‍വ്വം...
ദീപ്
ഞാനും രണ്ട് ഓണപോസ്റ്റ്‌ ഇട്ടിട്ടുണ്ട് വായിക്കുമല്ലോ അല്ലെ...

kambarRm said...

നന്നായിട്ടുണ്ട്.
ഓണാശംസകൾ

jyo.mds said...

ഓണക്കവിത നന്നായി. ഓണാശംസകള്‍

ബഷീർ said...

കൊള്ളാം .നന്നായി വരുന്നു കവിത.
ആശംസകൾ

അലി said...

ഓണാശംസകൾ!

anupama said...

പ്രിയപ്പെട്ട ജിഷാദ്,
ഓണാശംസകള്‍!ഇന്നലെ രാത്രി ഞാന്‍ നാട്ടിലെത്തി.പൂവുകള്‍ നിറഞ്ഞ പൂന്തോട്ടവും,ഓണസദ്യയും,പ്രിയപ്പെട്ടവരുടെ സാമീപ്യവും,കുമ്മാട്ടി കളിയും!ഓണം ഗംഭീരമായി! ഞങ്ങള്‍ പുലിക്കളി കാണാന്‍ കാത്തിരിക്കുന്നു-നാലാം ഓണത്തിന്.
കവിത നന്നായി!കൈകൊട്ടികളിയെവിടെ?മറന്നു പോയോ?
സസ്നേഹം,
അനു

ജെ പി വെട്ടിയാട്ടില്‍ said...

തൃശ്ശൂരില്‍ നിന്നും ഓണാശംസകള്‍. നാലോണത്തിന് പുലിക്കളീ ഉണ്ട്. എല്ലാവര്‍ക്കും സ്വാഗതം.

Alka said...

ഓണാശംസകള്‍.

നവാസ് കല്ലേരി... said...

ഓണാശംസകൾ!

the man to walk with said...

ഹൃദയം നിറഞ്ഞ ഓണാശംസകൾ

ആളവന്‍താന്‍ said...

കുഴപ്പമില്ല.

Akbar said...

:)

പ്രണയകാലം said...

ഓണം കഴിഞ്ഞെങ്കിലും ....ആശംസകള്‍

ജയരാജ്‌മുരുക്കുംപുഴ said...

onashamsakal..........

Unknown said...

നല്ല കവിത

ജീവി കരിവെള്ളൂർ said...

കാളനും തോരനും കേമനായ് മുന്നില്‍
ഒട്ടും കുറവില്ല അവിയലും കിച്ചടിയും
സാമ്പാറും കൂട്ടി ഉണ്ണാനിരിക്കുമ്പോള്‍
ഓണസദ്യ എന്നും കെങ്കേമമായിടും.

ഓണസദ്യ കെങ്കേമമാക്കിയോ ...

siya said...

ഓണം കഴിഞ്ഞാലും ,ഇത് വായിച്ചപോള്‍ ഒന്ന്‌ കൂടി ഓണം വന്നുവോ എന്ന് തോന്നി .എന്‍റെയും ഓണാശംസകള്‍

mukthaRionism said...

ഓണം വന്നു പോയി.
അപ്പോ അടുത്ത ഓണത്തിനു കാണാം.
ഹല്ല പിന്നെ, ഹായ് കൂയ് പൂയ്!

ശ്രീനാഥന്‍ said...

ഓണത്തിന്റെ താളത്തിനു നന്ദി, ജിഷാദ്!

Sabu Hariharan said...

ഒപ്പം മാവേലി മന്നനും യാത്രചൊല്ലി
ഇനിയൊരു ചിങ്ങത്തില്‍ ഒത്തുകൂടാന്‍.

ഈ വരികൾ നന്ന്‌. :)

ഭാവുകങ്ങൾ!

മഴവില്ലും മയില്‍‌പീലിയും said...

:)കൊള്ളാം

പരമാര്‍ഥങ്ങള്‍ said...

ഇഷ്ടമായി-
നിന്നെ ആദ്യം കാണുകയാ---
പക്ഷേ--
നീ അഭിപ്രായമൊന്നും പറഞ്ഞില്ല..

പരമാര്‍ഥങ്ങള്‍ said...

ഇഷ്ടമായി-
നിന്നെ ആദ്യം കാണുകയാ---
പക്ഷേ--
നീ അഭിപ്രായമൊന്നും പറഞ്ഞില്ല..

കുഞ്ഞൂട്ടന്‍ | NiKHiL P said...

തട്ടിക്കൂട്ടിയെടുത്തതെങ്കിലും ശ്രമം അഭിനന്ദിനീയം....

ശ്രീനാഥന്‍ said...

Jishaad-ഒരു താളമുണ്ട് ഈ വരികൾക്ക്, അൽ‌പ്പം കൂടിശ്രദ്ധിച്ച് പാറ്റി നോക്കി തിരുത്തിയിരുന്നെങ്കിൽ താളഭംഗങ്ങൾ ഒഴിവാക്കാമായിരുന്നു.അൽ‌പ്പം വൈകിയെങ്കിലും ജിഷാദിനും കുടുംബത്തിനും എന്റെ ഹൃദയംഗമമായ ആശംസകൾ!

അരുണ്‍ കായംകുളം said...

ഓണം മനോഹരമായി ആഘോഷിച്ചെന്ന് കരുതുന്നു

Jithin Raaj said...

ചേട്ടാ എന്റെ പുതിയ പോസ്റ്റ് കമ്മന്റുകള്‍ പ്രതീക്ഷിക്കുന്നു

http://tkjithinraj.blogspot.com/

ഹാപ്പി ബാച്ചിലേഴ്സ് said...

എത്തിയപ്പോ വൈകിപ്പോയി. ഇനിയിപ്പോ റംസാന്‍ ആശംസകള്‍...
ജിഷാദേ, കവിതകളെ കുറിച്ച് പറയാന്‍ വല്ല്യ അറിവൊന്നുമില്ല. അതാണ്‌ ഒന്നും പറയാതെ പോവുന്നത്.
വായിച്ചു നോക്കാറുണ്ട്..

smitha adharsh said...

വരാന്‍ വൈകിപ്പോയി..അതുകൊണ്ട് 'വെറും' ആശംസ..
ലളിതമായ വരികള്‍ നന്നായി..

Jazmikkutty said...

ജിഷാദ് ,നിയ,വൈകി ആണേലും ഓണാശംസകള്‍!
കവിത നന്നായിട്ടുണ്ട് ....

HAINA said...

ഞാനും വന്നു

khader patteppadam said...

Onam...ponnonam!

Echmukutty said...

വൈകിയെങ്കിലും എന്റേം ഓണാശംസകൾ.

Appu Adyakshari said...

ജിഷാദ്, ഒരാഴ്ച വൈകിയാണെങ്കിലും ഓണാശംസകള്‍.

K@nn(())raan*خلي ولي said...

ഓണം കഴിഞ്ഞു. ഇനി പെരുന്നാള്‍. (പെരുന്നാളിനെക്കുറിച്ചു കവിത എഴുതിയാല്‍ അറിയിക്കണേ..)

Jishad Cronic said...

ഓണാ ഘോഷത്തില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാവര്ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി... ഒപ്പം റംസാന്‍ ആശംസകള്‍...

Unknown said...

നന്നായിരിക്കുന്നു. വൈകിയാണെങ്കിലും എന്റെ ഓണാശംസകള്‍.

twistedglobe said...

www.tourismworlds.com

B Shihab said...

GOOD ONE

റഷീദ് കോട്ടപ്പാടം said...

വായിക്കാന്‍ വൈകി...എന്നാലും ഒരു ഓണാശംസ നേരുന്നു!

Anonymous said...

നല്ല ഒരു ഓണവിരുന്നും കളിയും കിട്ടിയ നിര്‍വൃതി ...നന്നായി ഈ വരികള്‍ ..ഒരു ഓണത്തിന്റെ എല്ലാം അടങ്ങിയിരിക്കുന്നു വരികളില്‍ ...ആഘോഷവും ഒത്തു ചേരലും എല്ലാം ...