01 September 2010

ആദ്യരാത്രിഅങ്ങനെ ഞാനും ആഘോഷിച്ചു ഒരു " ആദ്യരാത്രി " അത് ഞാന്‍ നിങ്ങളുമായി പങ്കുവെക്കുകയാണ്, ഒരിക്കലും നിങ്ങള്‍ അത് കേട്ട് എന്നെ ക്രൂശിക്കരുത്, നിങ്ങളോടുള്ള സ്നേഹത്തിന്റെ പുറത്തു ഞാന്‍ പറയുന്നതായി കരുതി ക്ഷമിക്കുക, മാത്രമല്ല യാതൊരു തര്‍ക്കത്തിനോ ഗുണ്ടായിസത്തിനോ ഞാന്‍ തയ്യാറല്ല...

ഏതൊരു പുരുഷന്റെയും സ്ത്രീയുടെയും ആനന്ദപൂര്‍ണ്ണമായ ഒരു ദിവസമാണ് അവരുടെ ആദ്യരാത്രി, ഞാനും സ്വപ്നം കണ്ട് നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി, വളരെ പെട്ടന്നാണ് എന്‍റെ സുന്ദരരാത്രി കടന്നു വന്നത്, അതുവരെ മനസ്സില്‍ താലോലിച്ചു നടന്നിരുന്ന ആ‍ സുദിനം വന്നണഞ്ഞപ്പോള്‍ എന്‍റെ സുന്ദര വദനം സന്തോഷം കൊണ്ട് തുടുത്തു, അതുവരെ ഇല്ലാത്ത ഒരു ഉന്മേഷവും ആനന്ദവും കൊണ്ട് ഞാന്‍ പാറിപ്പറന്നു.. അതുകൊണ്ട് തന്നെ നാട്ടുകാരും വീട്ടുകാരും കൂടുതല്‍ സന്തോഷിച്ചിരുന്നു. കാരണം നാട്ടുകാര്‍ക് ധൈര്യമായിര്യമായി അവരുടെ പെണ്മക്കളെ പുറത്തുവിടാം; എന്‍റെ ശല്യം ഉണ്ടാകില്ലല്ലോ, വീട്ടുകാര്‍ക്കാണെങ്കില്‍ നാട്ടുകാരുടെ പരാതികേട്ടു ഇനി തല താഴ്ത്തി നടക്കുകയും വേണ്ട. അത് കൊണ്ട് തന്നെ വീട്ടുകാര്‍ വല്യ ഉഷാറോ ടെയാണ് എല്ലാം ചെയ്യുന്നത്. അങ്ങിനെ രാത്രിയായി ഞാന്‍ കുളിച്ചു ഡ്രസ്സ്‌ എല്ലാം മാറി ഒരു കുറ്റി പൌഡര്‍ മേലാകെ പുരട്ടിയും, മുഖത്ത് മുഴുവന്‍ കത്തിവേഷം കെട്ടിയപോലെ ഫെയര്‍ ആന്‍ഡ്‌ ഹാന്‍ഡ്സം പുരട്ടി, ഒരു കുപ്പി അത്തറ് മുഴുവന്‍ മേലാകെ പൂശി പതിയെ വീട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും ക്ഷമയില്ലാതെ നടന്നു, ഒടുവില്‍ ഭക്ഷണത്തിനു ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഞാന്‍ എന്‍റെ റൂമിലേക്ക്‌ കടക്കാന്‍ വേണ്ടി നടന്നടുത്തു. ഞാന്‍ ഏറെ നാളായി കൊണ്ട് നടക്കുന്ന ആ‍ സുദിനം വന്നണഞ്ഞിരിക്കുന്നു, മനസ്സില്‍ ഒരു മൂളിപ്പാട്ടുമായി നടക്കാന്‍ പോകുന്ന സുന്ദര നിമിഷത്തെ ഓര്‍ത്തു ഞാന്‍ റൂമിന്റെ വാതിലില്‍ എത്തി, പതുക്കെ തുറന്നു റൂമിലേക്ക്‌ നോക്കിയപ്പോള്‍ എന്‍റെ മനസ്സൊന്നു പിടഞ്ഞു, ഹൃദയമിടിപ്പ്‌ വര്‍ദ്ധിച്ചു,ഒന്നേ നോക്കിയുള്ളൂ, റൂമിലെ ചെറിയ വെളിച്ചത്തില്‍ ഞാന്‍ അവളുടെ കിടപ്പ് കണ്ട് ഞെട്ടി, ബെഡ്ഡില്‍ കിടക്കുന്ന അവളുടെ തൂവെള്ള നിറം കണ്ട് എന്‍റെ സകല നിയന്ത്ര ണവും വിട്ടു, അതുവരെ പിടിച്ചു വെച്ചിരുന്ന എല്ലാം കൈവിട്ടു പോയി! അവളുടെ കിടപ്പ് കണ്ട എന്‍റെ മനസ്സിന്റെ താളപിഴയോ അതോ ആക്രാന്തമോ എന്തെന്നറിയില്ല ഞാനൊരു ചാട്ടം വെച്ച് കൊടുത്തു അവളുടെ മേലോട്ട്, പിന്നെ അവിടെ നടന്നത് ഒരു മത്സരമായിരുന്നു, അവളും ഞാനും ഒന്നിച്ചുള്ള ഒരു പിടിവലി മത്സരം, എന്‍റെ കൈകരുത്ത് അവളെ ശരിക്കും ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു. അത് എനിക്ക് ഒരു പ്രചോധനമായാണ് തോന്നിയത്. അതുകൊണ്ട് തന്നെ ഞാന്‍ കൂടുതല്‍ ശക്തി അവളിലേക്ക്‌ പകര്‍ന്നു, പെട്ടന്നാണ് അവളില്‍ നിന്നും ഒരു ശബ്ദം ഉയര്‍ന്നത്, അത് കേട്ട് ഞാന്‍ ഞെട്ടി, ഞാന്‍ മാത്രമല്ല വീട്ടിലുള്ളവരും ഞെട്ടി, എല്ലാവരും എഴുനേറ്റു ലൈറ്റ് ഇട്ടു എന്‍റെ വാതിലില്‍ മുട്ടലായി, ഞാന്‍ എഴുനേറ്റിരുന്നു അവളെ നോക്കി,ശരിക്കും വിഷമം തോന്നും ആരുകണ്ടാലും. ചെയ്ത തെറ്റിനെ ഓര്‍ത്തു ഞാന്‍ അവിടെ ഇരുന്നു തേങ്ങി, വാതിലിലെ മുട്ടല്‍ ശക്തമായപ്പോള്‍ പതിയെ എഴുനേറ്റു വാതില്‍ തുറന്നു, എല്ലാവരെയും കണ്ടപ്പോള്‍ എന്റെ കരച്ചില്‍ വര്‍ദ്ധിച്ചു. എനിക്ക് ഒരബദ്ധം പറ്റിയതാണ്, അത് പറഞ്ഞു ഞാന്‍ പിന്നെയും തേങ്ങി.

എന്താണ് സംഭവിച്ചത് എന്നറിയാതെ വന്നവര്‍ വന്നവര്‍ അവളെയും എന്നെയും അടിമുടി നോക്കി, അത്രയും കണ്ട് നില്‍ക്കാന്‍ എനിക്കായില്ല, ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു ഇനി ഒരിക്കലും ചെയ്യില്ല.... ഒരിക്കലും ഞാന്‍ ഇനി ബെഡ്ഷീറ്റ് കീറില്ല. അതുകേട്ടു ഉമ്മ പറഞ്ഞു "ഇത് ഇവന്‍റെ അസുഖമാണ്. പുതിയ ഷീറ്റ് വിരിച്ചാല്‍ അത് ഗുസ്തി പിടിച്ചു കീറും, ഇനി മേലില്‍ ഷീറ്റ് വിരിക്കാതെ കിടന്നാല്‍ മതി" എല്ലാവരും എന്‍റെ മുഖത്ത് പുച്ചിച്ചു നോക്കി പിന്തിരിഞ്ഞു. ഞാന്‍ അവിടെ ഇരുന്നു കൊണ്ട് ബെഡ്ഷീറ്റുമായുള്ള എന്‍റെ ആദ്യരാത്രി തകര്‍ന്ന വേദനയാല്‍ കരഞ്ഞു കരഞ്ഞു തളര്‍ന്നുറങ്ങി, ഇനി മേലില്‍ പുതിയ ബെഡ് ഷീറ്റ് ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനവുമായി . ( എന്‍റെ ഒറിജിനല്‍ ആദ്യരാത്രി സ്വപ്നം കണ്ട് നടന്നിരുന്ന കാലത്ത് പറ്റിയ ഒരു അമളി )

118 comments:

K@nn(())raan*خلي ولي said...

ആദ്യ രാത്രിയിലെ ആദ്യ തേങ്ങ കണ്ണൂരാന്റെ വക.
((((((ട്ടേ)))))
*******************

മെയില്‍ അയച്ച് തെറ്റിദ്ധരിപ്പിച്ച് ഇവിടെ വന്നപ്പോള്‍ അമളി പോലും..!
റംസാന്‍ മാസം ആളെപ്പറ്റിക്കരുത് കേട്ടോ.

ഹാപ്പി ബാച്ചിലേഴ്സ് said...

ദാ തേങ്ങ
ഹി ഹി ഹി..ഇങ്ങനെ ഒരബദ്ധം ലാലേട്ടന് വരെ മിസ്റ്റര്‍ ബ്രമാചാരിയില്‍ പറ്റിയിട്ടുണ്ട് പിന്നെയാണ് ജിഷാദ്..
സാരമില്ല.. ഹാപ്പെന്‍സ്‌... ചിരിപ്പിച്ചുട്ടോ...
ഒത്തിരി ചിരിച്ചു.. ഹി ഹി ഹ ഹ..
[വെറുതെ കൊതിപ്പിച്ചു..ദുഷ്ടന്‍..]

ASAP said...

ha ha very funny.....thamashayanelum paramartham....i realy like this...
keep it up

siya said...
This comment has been removed by the author.
അലി said...

ഏതാണ്ടൊക്കെ പ്രതീക്ഷിച്ചു വന്നതാ... നിരാശനാക്കി.

പുതിയ ബെഡ്ഷീറ്റ് കീറാനുള്ള ആക്രാന്തക്കാരൻ ആ പാവം ബ്ലോഗിണിയെ എന്താക്കിക്കാണും?!

മൻസൂർ അബ്ദു ചെറുവാടി said...

ദ്രോഹി,
ഇപ്പോഴും ഉണ്ടോ ഈ അസുഖം ?
ഏതായാലും ഉറങ്ങാതെ ഇരുന്നപ്പോള്‍ കിട്ടിയ ഈ പോസ്റ്റ്‌ ചിരിപ്പിച്ചു.
ആശംസകള്‍ ;

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു പുത്തൻ ബെഡ്ഷീറ്റിനോടിങ്ങനേയായ്യിരുന്നുവെങ്കിൽ ,ആ സാക്ഷാൽ പ്രഥമരാത്രി സഹിച്ച ആ അനിയത്തികുട്ടിയുടെ സ്ഥിതി എങ്ങിനെയായിരിന്നിരിക്കും....? ! ഒരിക്കലും അതിനെകുറിച്ചൊന്നും എഴുതരുത് കേട്ടൊ..ജിഷാദ് ;സ്ത്രീ പീഡനത്തിന് കേസെടുക്കും...ട്ടാ‍ാ !

മാണിക്യം said...

കുറെനാളായി "ഹാര്‍ട്ട്ബീറ്റ്സ്" കൂട്ടുന്നതെന്തെങ്കിലും വായിച്ചിട്ട്
മെയില് വായിച്ചപോള്‍ ഇന്ന് അതിന്റെ കേട് തീര്‍ക്കാം
എന്നു കരുതി ....

ഛേയ്! വെറുതെ മനുഷ്യരെ ......

ബെഡ്ഷീറ്റ് ആയത് നന്നായി
ഭാഗ്യം തലയിണ കടിച്ചു കീറാഞ്ഞത്...

നൗഷാദ് അകമ്പാടം said...

ജിഷാദേ..മനുഷ്യനെ വെറുതേ കൊതിപ്പിച്ചു കളഞ്ഞു അല്ലേ..ഗൊച്ചു ഗള്ളന്‍!!
എന്തൊക്കെ മോഹന വാഗ്ദാനങ്ങളായിരുന്നു ക്ഷണക്കത്തില്‍ ..ങാ..
ഒരു ഇടിവെട്ട് ഗുസ്തി കാണാന്നു കരുതിയത് വെറുതെയായി..

പക്ഷേ പ്രണയ കവിതകള്‍ മാത്രമല്ല തനിക്കു വഴങ്ങുക എന്ന് ജിഷാദ്
ഇതിലൂടെ തെളിയിച്ചിരിക്കുന്നു..
ഇടക്ക് ഇത് പോലെ അല്പ്പം നര്‍മ്മവും കൂടെ വന്നാല്‍ ഒരേ വിഷയം മാത്രം കൈ കാര്യം ചെയ്യുന്നു എന്ന
വായനക്കാരുടെ പരാതി ഇല്ലാതാവും.

എഴുത്ത് നന്നായി വഴങ്ങി വരുന്നു..
അഭിനന്ദനങ്ങള്‍!!
ജിഷാദ്...പുതിയ പരാക്രമങ്ങള്‍ പ്രതീക്ഷിക്കുന്നു!!!!!

mini//മിനി said...

എനിക്ക് പ്രഷർ കുറവായിരുന്നു. ഇത് വായിച്ചതോടെ നോർമലായി. നന്ദി.

TPShukooR said...

നല്ല പോസ്റ്റ്‌.

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ നിനക്ക് മുമ്പു അസുഖം വളരെ കൂടുതലായിരുന്നല്ലേ? പിന്നെ എവിടത്തെ ചികിത്സ കൊണ്ടാണ് കുറച്ചെങ്കിലും മാറിയത്?. ഇപ്പോ വലിയ കുഴപ്പമില്ലല്ലോ?. ഇവിടെയടുത്ത് നല്ല ചികിത്സാ കേന്ദ്രമുണ്ട്. ഇനി നാട്ടില്‍ വരുമ്പോള്‍ പറഞ്ഞാല്‍ മതി.ഒക്കെ ശരിയാവും!കിടക്കാന്‍ നേരത്ത് പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്.

Pranavam Ravikumar said...

ജിഷാദ് ഏട്ടാ: ഇത് വരെ എത്ര പുതപ്പു കീറിയിട്ടുണ്ട്?? നല്ല വണ്ണം ചിരിപ്പിച്ചു....
പാവം എല്ലാരും (ഞാന്‍ ഉള്‍പ്പടെ) പ്രതീക്ഷയോടെയാവും വായിച്ചത്... ഞന്‍ഞായി !!!

ഹരീഷ് തൊടുപുഴ said...

ഹാ..
കൊള്ളാം...

ബെഡ് ഷീറ്റ് കീറുന്ന അസുഖം നേരത്തേ തൊട്ടേ ഉണ്ടായിരുന്നുവല്ലേ..:)

WHO M I? said...

njangal readersne sasi akki kalanjallo..kathayil chodyamilla..enkilum oru samshayam..sheet keeriyittundo adya rathriyude peril?

Umesh Pilicode said...

:-)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

തുടക്കം കണ്ടപ്പോഴേ കാര്യം മനസ്സിലായി.എതായാലും വായിക്കാന്‍ ഒരു രസം ഉണ്ടായിരുന്നു..ഹി ഹി ഹി.......

Sabu Hariharan said...

ആദ്യരാത്രി എന്നൊക്കെ പേരിട്ട് പറ്റിച്ചു.

ചതിയൻ + വഞ്ചകൻ + ...
(leaving others to fill up the rest)

ചാണ്ടിച്ചൻ said...

കടുക്കാവെള്ളം ഒരു ശീലമാക്കിയാ മതി...പിന്നെ ബെഡ്ഷീറ്റ് പോയിട്ട് ഒരു കര്‍ച്ചീഫ് വരെ കീറില്ല....

ഭാനു കളരിക്കല്‍ said...

അടിച്ചു കസറി. സംഭവം പറ്റിക്കലാണെന്ന് പരസ്യ വാചകത്തില്‍ നിന്നേ മനസ്സിലായി.
കൊള്ളാം. ഇടക്ക് ഇങ്ങനെ ചിലത് നല്ലത് തന്നെ.

Unknown said...

18 വയസ്സ് തികയാത്തത് കൊണ്ട് ഞാന്‍ ഇതിനു അഭിപ്രയം പറയുന്നില്ല .... മണിയറയിലേക്ക് ഞാന്‍ വരൂല ..ഒളിഞ്ഞു നോക്കാം ....
എനിട്ട്‌ ബാകി പറയാം

siya said...

ആദ്യം എഴുതിയ കമന്റ്‌ കുറച്ച് നീണ്ടു പോയില്ലേ ,എന്ന് ഒരു സംശയം .

"ഇത് ഇവന്‍റെ അസുഖമാണ്. പുതിയ ഷീറ്റ് വിരിച്ചാല്‍ അത് ഗുസ്തി പിടിച്ചു കീറും, ഇനി മേലില്‍ ഷീറ്റ് വിരിക്കാതെ കിടന്നാല്‍ മതി"

നിയയുടെ ഭാഗ്യം ,ബെഡ് ഷീറ്റ് വാങ്ങി കാശ് കളയണ്ട ,അല്ലേ ?

പഞ്ചാരക്കുട്ടന്‍.... said...

മകനെ ജിശാദ്‌ ....
നിന്നോട് ദൈവം ചോദിക്കും...... ജോലി തിരക്കിന്റെ ഇടയ്ക്കു ഇല്ലാത്ത സമയം ഉണ്ടാക്കി... ഇത് വരെ ഒരു ഫസ്റ്റ് നൈറ്റ്‌ അനുഭവിക്കാന്‍ യോഗമില്ലാതിരുന്ന ഞാന്‍ ...ഓടി വന്നപ്പോള്‍...... ഇത്രയും വേണ്ടിയിരുന്നില്ല....... എന്തെങ്കിലും ജെപിച്ച് ഇട്ടോ ബാചിലെഴ്സിന്റെ ശാപം വരേണ്ടാ.......
എന്തായാലും നാനായിട്ടുന്റെ....
ആശംസകള്‍,,,
സ്നേഹപൂര്‍വ്വം....
ദീപ്

the man to walk with said...

pathungi vannaanu nokkiyath ..

mm..
:)

Abdulkader kodungallur said...

ആദ്യ രാത്രിയിലെ ജിഷാദിന്റെ അഭ്യാസം കണ്ടു സമനില കൈവിടുകയാനെങ്കില്‍ അതൊന്നു പരീക്ഷിക്കാന്‍ ആളെ വരെ ഏര്‍പ്പാടാക്കിയാണ് ഞാന്‍ ബ്ലോഗില്‍ വന്നത്. ചമ്മിയെങ്കിലും ചിരിച്ചു.

Unknown said...

ഹ ഹ ഹ.... പുതപ്പ് പൊള്ളാച്ചിയിലെത്തുമ്പോഴേക്കും ഇവിടെ ചവിട്ടി കീറണോ ...ജിഷാദ്. ? ദേഹോപദ്രവം തുടങ്ങിയ സ്ഥിതിക്ക് യഥാര്‍ഥ ആദ്യ രാത്രിക്ക് ഉമ്മ അദികം താമസം വരിത്തിയിരിക്കില്ല .

ആളവന്‍താന്‍ said...

ഇതൊരുമാതിരി .......... ആയിപ്പോയി.! ശരിക്കും കീറല്‍ അസുഖം ഉണ്ടോ?

ramanika said...

ഹി ഹി ഹി.......
വെറുതെ കൊതിപ്പിച്ചു......

ശ്രീനാഥന്‍ said...

അതെയതെ ജിഷാദ് പറ്റിച്ചു കളഞ്ഞു! ആ പോട്ടെ, ക്ഷമിച്ചിരിക്കുന്നു. അമളി നന്നായിട്ടുണ്ട്!

പട്ടേപ്പാടം റാംജി said...

വെറുതെ പറ്റിച്ചു അല്ലെ?
അമിളി കൊള്ളാം.

Anonymous said...

ചിരിച്ചുകൊണ്ടു തന്നെ ജീവിയ്ക്കുക ഒപ്പം മറ്റുള്ളവരെയും ചിരിപ്പിയ്ക്കുന്നതിന് നന്ദി.

അബുലൈസ്‌ ബച്ചൻ said...

ജിഷാദ്‌.... ആളേ ഇങ്ങിനെ പറ്റിക്കരുത്‌...

അബുലൈസ്‌ ബച്ചൻ said...
This comment has been removed by the author.
Unknown said...

വല്ലാതങ്ങ് ഇടിപ്പിച്ചുകളഞ്ഞല്ലോ ഹാര്‍ട്ട്...
ഇപ്പോഴും അത് പടപടാന്ന് തന്നെ.
ശരിക്കും കസറി കേട്ടോ.
ഭാവുകങ്ങള്‍....

dreams said...

jishu ethu oru maathiri aalle pottanakkunna onnayipoyi nine ente kayil kitiyirunengil aa bedsheet keeriyathupole keeriyene ninte marriginu enne nee vilichirunengil njan enthayalum vannene nine aashamsikanalla oru nalla presentation tharanayirunnu.... bhaki njan parayathe thane ninaku oozhikkallo alle

പ്രവാസം..ഷാജി രഘുവരന്‍ said...

hi hi hi hi
kalakki mashe ee adyaratri....
kollammmmmmmmmmmmmmmmmmmmm

ഒഴാക്കന്‍. said...

hahaha... ellaam manasilaayi mone..:)

പാവത്താൻ said...

ഇതെന്താ കടുവയുടെ ആദ്യരാത്രിയോ??കടിച്ചു കീറാനും വലിച്ചു പറിക്കാനുമൊക്കെ??

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ടാ...മോനെ ജിഷാദേ...
നീ വാലു പൊക്കിയപ്പോ തന്നെ മനസിലായി...
സംഭവം ഇതാണെന്ന്..നീ എന്താ പായയുടെ കാര്യം പറയാതിരുന്നത്..?
നിനക്ക് ഒറ്റക്ക് കിടക്കാന്‍ പകുതി പായ മതി എന്നു പറഞ്ഞ് ആദ്യം കീറിയിരുന്നത്
പായയല്ലേ...?പായ വാങ്ങിച്ചു വീട്ടുകാര്‍ക്കു മതിയായി..
അങ്ങിനെയാ ഒരു കട്ടിലും ബെഡും ബെഡും ഷീറ്റും വാങ്ങി തന്നത്..അപ്പൊ നീ
അതും കീറി തുടങ്ങി...വീട്ടുകാര്‍ക്കു കാര്യം മനസ്സിലാക്കി കൊടുക്കാന്‍ നിന്റെ ഓരോ ഐഡിയകളേ...അതിനു ശേഷമല്ലേ...നിന്റെ കല്യാണം പെട്ടെന്നു നടത്തി തന്നത്..

അനസ്‌ ബാബു said...

കൊള്ളാം ..ആളെ ഇങ്ങിനെ വടിയാക്കരുത് .
നന്നായിരിക്കുന്നു .ആശംസകള്‍ .

Faisal Alimuth said...

പറ്റിച്ചെങ്കിലും , ചിരിപ്പിച്ചു..!!

pournami said...

bedsheetnu ok entha villa, hammo ???

Akbar said...

ഹ ഹ ഹ പരാക്രമം ബെഡ് ഷീറ്റുകളോടോ. കൊള്ളാം.

ദിവാരേട്ടN said...

ഹ..ഹാ.... കുറച്ചൊക്കെ നിയന്ത്രിച്ച്‌ നോക്കി. എങ്കിലും ചിരിക്കാതിരിക്കാന്‍ വയ്യ.

Echmukutty said...

ആളെ പറ്റിയ്ക്കുന്നത് സ്വന്തം കുത്തകയൊന്നുമല്ലെന്ന് അറിയിയ്ക്കുന്നു.!
കൊള്ളാം നന്നായി എഴുതീട്ടുണ്ട്.

അനൂപ്‌ .ടി.എം. said...

ശോഭ പേടിച്ചോ ?എന്തിനാ പേടിക്കുന്നെ? ഇതൊക്കെ ആദ്യരാത്രിയില്‍ സാധാരണമല്ലേ..!!

ജന്മസുകൃതം said...

ന്റെ കുട്ടിക്ക് ഇപ്പൊ സൂക്കെടെങ്ങനെ...?
കൊറവൊണ്ടോ...?

ജന്മസുകൃതം said...
This comment has been removed by the author.
Sherlock Holmes said...

ആധ്യമായിട്ടാണ് ഈ വഴി...ആദ്യ പോസ്റ്റു തന്നെ കൊള്ളാം കേട്ടോ.........ഇനി കുത്തിയിരുന്നു പോസ്റ്റുകള്‍ മുഴുവന്‍ വായിച്ചിട്ടേ പോകുന്നുള്ളൂ...

Sandeepkalapurakkal said...

ഞങ്ങളുടെ ഭാഷയില്‍ ഇതിനെ ബെഡ് ഷീറ്റോമാനിയാന്ത്രാസി എന്നു പറയും. ഇത് മാറണമെങ്കില്‍ മൊട്ടുസൂചികള്‍ കൊണ്ട് അലങ്കരിച്ച ബെഡ് ഷീറ്റ് ഒരു ദിവസം ഇട്ടാല്‍ മതി.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വിശ്വാസവഞ്ചനക്ക് കേസ് കൊടുക്കണ സ്ഥലം ഏവ്ടാ?

ന്തൂട്ടണ്ട്രാ, ആളെ വട്യാക്കണാ? :)

ചിരിപ്പിച്ചൂട്ടോ, (കുറേ കൊതിപ്പിക്കേം) :)

प्रिन्स|പ്രിന്‍സ് said...

ബ്ലോഗിന്റെ പേരുപോലെ ‘ഹാർട്ട് ബീറ്റ്സ് ’ കൂട്ടുന്ന രസകരമായ ഇത്തരം അനുഭവങ്ങൾ ഇനിയുമുണ്ടോ? :-)

നന്നായിരുന്നു.സസ്പെൻസ് നിർത്തിക്കൊണ്ടെഴുതാൻ കഴിയുക എന്നത് നല്ലകാര്യമാണ്. ആശംസകൾ

Unknown said...

തലയിണ കടിച്ചു കീരാതിരുന്നത് നന്നായി.

പാവപ്പെട്ടവൻ said...

വെറും കളിപ്പീര് തന്നെ ഇത് ഹല്ലാ പിന്നെ

(saBEen* കാവതിയോടന്‍) said...
This comment has been removed by the author.
(saBEen* കാവതിയോടന്‍) said...

റമളാന്‍ മാസം ആയിട്ട് നോമ്പ് ഇല്ലാതാക്കാനുള്ള ശ്രമം ആണെന്നാണ് കരുതിയത് .അതുകൊണ്ട് രണ്ടു വര്‍ത്തമാനം പറയാം എന്ന് കരുതിയാണ് വായിക്കാന്‍ തുടങ്ങിയത്. വായിച്ചു കഴിഞ്ഞപ്പോള്‍ വലിയ വിഷമം തോന്നി. മജ്ജയും മാംസവും വികാരവും ഉള്ള ഒരു പുരുഷനും സംഭവിക്കാന്‍ ‍ പാടില്ലാത്ത വലിയ ഒരു "അമളി "ഛെ... മോശം . എന്നെപ്പോലെയുള്ള യുവാക്കള്‍ക്ക് താന്‍ നാണക്കേട്‌ ഉണ്ടാക്കരുത്

ശ്രദ്ധേയന്‍ | shradheyan said...

ഹഹഹ... കള്ളന്‍!

വിനയന്‍ said...

ഹ ഹ ഹ...ഒരു ട്വിസ്റ്റ്‌ ഞാന്‍ അവസാനം പ്രതീക്ഷിച്ചിരുന്നു... :))

ഷിബു ചേക്കുളത്ത്‌ said...

ഇപ്പോഴും തണുപ്പൊക്കെയുണ്ടോ? വായിച്ചു ചിരിച്ചു.

yousufpa said...

ഇത്രേം വേണ്ടായിരുന്നു.

അനില്‍കുമാര്‍ . സി. പി. said...

അയ്യേ, ഇത് ഒരു മാതിരി ...!!!

SAJAN S said...

ഹഹഹ....... :)

കണ്ണനുണ്ണി said...

ഇതൊരു രോഗമാണോ ഡോക്ടര്‍

മുരളിദാസ് പെരളശ്ശേരി said...

പണ്ടാരം !!!!
ഉറങ്ങുന്നവനെ വിളിച്ചു സ്മ്മാള്‍ ഇല്ലെന്നു പറഞ്ഞപോലെ
ആയല്ലോടെയ് !!!

Sureshkumar Punjhayil said...

Raathrikal...!

Manoharam, Ashamsakal...!!!

ജോഷി രവി said...

ഒരു പുതിയ ബെഡ്ഷീറ്റ്‌ കിട്ടിയിരുന്നെങ്കില്‍ എന്നാശിക്കുന്നു.. ഇതു പോലെ ഒരു ആദ്യ രാത്രി ആഘോഷിക്കാമല്ലോ.. നന്നായി ഈ ആദ്യരാത്രിയെക്കുറിച്ചുള്ള കുറിപ്പ്‌.. :)

Unknown said...

ജിഷാദേ,
എന്തെല്ലാമായിരുന്നു? മലപ്പുറം കത്തി, മെഷീന്‍ ഗണ്ണ്‍, ഓലക്കേന്റെ മൂട് ........
"എന്റെ നാരങ്ങ മിട്ടായിയും വാങ്ങിത്തിന്നിട്ട്, എന്നെ കയ്യേല്‍ പിടിച്ചു റോഡില്‍ ഇറക്കി വിട്ടു." എന്ന് പണ്ടൊരു പെങ്കൊച്ചു പറഞ്ഞത് പോലെയായി.
ജിഷാദേ, വളരെ നന്നായിട്ടുണ്ട് കേട്ടോ? ഇനിയും നല്ല മധുരിക്കുന്ന സ്വപ്‌നങ്ങള്‍ കാണാനിടയാകട്ടെ.

ജീവി കരിവെള്ളൂർ said...

വെറുതെയല്ല ഇത്രപെട്ടെന്ന് കുടുംബസ്ഥനായത് !

മഹേഷ്‌ വിജയന്‍ said...

ഉറങ്ങി കിടക്കുന്നവനെ വിളിച്ചുണര്‍ത്തി, കള്ളില്ല പകരം പായസം തരാം എന്ന് പറയുന്ന ഇത് പോലുള്ള കഥകളോടുള്ള ശക്തമായ പ്രതിഷേധം, ഞങ്ങള്‍ പെണ്ണ് കിട്ടാത്തവര്‍ ക്ഷമിക്കണം പെണ്ണ് കെട്ടാത്തവര്‍ ഇതിലൂടെ അറിയിക്കുകയാണ്.. മോഹന വാഗ്ദാന ലങ്കനം നടത്തി വായനക്കാരെ ചിരിപ്പിച്ച കഥാകാരനെതിരെ BLOG PC 197 അനുസരിച്ച് കര്‍ശന നടപടി എടുക്കുന്നതാണെന്ന് ഇതിനാല്‍ അറിയിക്കുന്നു..

അമളി പറ്റിയ വായനക്കാരുടെ താല്പര്യം മാനിച്ചു, "എന്റെ രണ്ടാമത്തെ ആദ്യ രാത്രി" എന്നാ പേരില്‍ മറ്റൊരു ഒറിജിനല്‍ കഥ ഞാന്‍ ഉടന്‍ പോസ്റ്റുന്നതാണെന്നു അറിയിക്കുന്നതോടൊപ്പം വായനക്കാര്‍ നിരാശരാകരുതെന്നു അപേക്ഷിക്കുകയും ചെയ്യുന്നു...

ജിഷാദ്... അഭിനന്ദനങ്ങള്‍... ആശംസകള്‍... !!!

Unknown said...

വിസ്തരിച്ചുള്ള വിവരണം കണ്ടപ്പോഴേ തോന്നി അവസാനം പറ്റിക്കാനാണെന്ന്
:)

നന്നായിട്ടുണ്ട്

Vayady said...

മലയാളസിനിമയില്‍ ടി.ജി. രവി, കെ.പി.ഉമ്മര്‍ എന്നിവരുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഒരു കൈ നോക്കുന്നോ?

പ്രജ്ഞാപഥം said...

പ്രജ്ഞാപഥത്തിലേക്കു കടന്നുവന്നതിനു ഒരായിരം നന്ദി...........

Anil cheleri kumaran said...

മോഹിപ്പിച്ചതിന് കേസെടുക്കാൻ വകുപ്പുണ്ടോ?

rafeeQ നടുവട്ടം said...

അമളികള്‍ ബാധിക്കാത്ത നേരത്ത് ജിഷാദ് തന്നെ ഈ പോസ്റ്റിനെ കുറിച്ച്‌ ആലോചിക്കുക; വായനക്കാര്‍ക്ക് എന്തു സന്ദേശം നല്‍കാന്‍ കഴിഞ്ഞു എന്ന്!
നല്ല ആശയങ്ങള്‍/അനുഭവങ്ങള്‍ പങ്കു വെക്കുമല്ലോ..

Rajesh T.C said...

ജിഷാദിന്റെ രണ്ട് മെയിൽ കിട്ടിയതിനു ശേഷമാണ് ഞാൻ ഇവിടെ വന്നത്..നിരാശപെടുത്തിയില്ല..ഇപ്പോഴും ബെഡ്ഷീറ്റ് ഇല്ലാതെയാണോ കിടക്കുന്നത്..

Thommy said...

കലക്കി

Manoraj said...

ബെഡ് ഷീറ്റുകളേ മാപ്പ്.. !!! :)

Anees Hassan said...

eda pahayaa.....
eni ee pattu pattilla

Anees Hassan said...

eda pahayaa.....
eni ee pattu pattilla

Lathika subhash said...

ഇപ്പോഴാ ഇവിടെ എത്തിയത്. ചിരിപ്പിച്ചു.

Unknown said...

ങ്ങള്‍ ആനേ കോടുത്തോളിന്‍ പക്കേങ്കില്‍ ആസ കൊടുത്തു ബെടക്കാക്കല്ലെ...

പോസ്റ്റ് നന്നായി :-)

അനസ്‌ മാള said...

nalla avatharanam! keep it up

മാനവധ്വനി said...

....ജിഷാദേ... ഡോക്ടർ കുറിച്ചു തന്ന ഗുളിക കഴിക്കാൻ മറക്കരുതെന്ന് എത്രവട്ടം പറയണം.. ന്നാലും വീട്ടുകാർ പോലും താങ്കളോട്‌ പറയാൻ മറന്നു പോയല്ലോ?... എന്തായാലും അടുത്ത ആദ്യരാത്രിയെങ്കിലും ഗുളിക കഴിച്ച്‌ കിടക്കുക.. ഒരു ജീവന്റെ വിലയെന്താണെന്ന് ഇനിയെങ്കിലും അറിയുക... അസ്സലായി ട്ടോ!

Unknown said...

ഹൈ വഷളന്‍! എന്തായിത്? ആദ്യരാത്രി എന്നൊക്കെ കേട്ടപ്പോള്‍ മനസ്സൊന്നു ചഞ്ചലപ്പെട്ടു, ആകാംഷയോടേ വായിച്ചു നോക്കി. തീരാറായപ്പൊഴാ ഒരുത്തന്‍ ബെഡ് ഷീറ്റ് കീറുന്നത്. കിടക്കില്‍ മുള്ളുന്ന അസുഖം, ഉറക്കത്തില്‍ നടക്കുന്ന അസുഖം, കൂര്‍ക്കം വലി, അങ്ങനെ പലതരത്തിലുള്ള അസുഖങ്ങളെപറ്റി കേട്ടിട്ടുണ്ട്.ഇതൊരുമാതിരി വല്ലാത്ത അസുഖമാണല്ലൊ?...എന്തായലും ചിരിച്ചില്ല എന്ന് നുണ പറയുന്നില്ല :) (Do read and rate my posts in അക്ഷരത്തെറ്റുകള്‍ (lifespelledwrong.blogspot.com) and ചാക്യാര്‍ കൂത്ത് (chakyarinmalayalam.blogspot.com

NISHAM ABDULMANAF said...

nannayikoode masheee

Sulfikar Manalvayal said...

ന്റെ മോനെ.. എന്നാലും ഇങ്ങിനെ ആളെ പറ്റിക്കണമായിരുന്നോ?
നോമ്പല്ലേ ഇത് ഞാനങ്ങു ക്ഷമിച്ചു.
HAPPY EID.

ഗീത said...

കണ്ടാല്‍ പറയില്ല കേട്ടോ ഇത്തരം അമളിയൊക്കെ പറ്റുന്ന ആളാണെന്ന്...

Unknown said...

നാണം ഇല്ലെടാ ഇതു പറയാന്‍... ഇനി നിനക്ക് ഷീറ്റിന്റെ ആവിശ്യം ഇല്ലല്ലോ ?

Mohamed Salahudheen said...

കശ്മലന്.

MT Manaf said...

പരാ'കൃമി'

Reema Ajoy said...

കഷ്ടം......

ചിരിച്ചു കേട്ടോ

jyo.mds said...

ഹിഹിഹി-നല്ല അനുഭവം.

Sidheek Thozhiyoor said...

ഇടയ്ക്കിടെ വന്ന്‌ എന്‍റെ ആദ്യരാത്രി വായിക്ക്. വായിക്ക് ..എന്ന് ക്ഷണിച്ചപ്പോള്‍ തന്നെ അതിലൊരു തരികിടയുണ്ടോ എന്ന് സംശയിച്ചിരുന്നു...ഇപ്പോള്‍ സംഗതി പിടികിട്ടി ഇതിനു മലയാളത്തില്‍ കണ്ട്രാസത്തില്‍ കുന്ദ്രാസം എന്ന് പറയും ..ഈ അസുഖം ഇപ്പോഴും തുടരുന്നോ? പാവം നിയ! ...എന്തായാലും അടുത്ത പോസ്റ്റ്‌ ഒറിജിനല്‍ ആയിക്കോട്ടെ..

വരയും വരിയും : സിബു നൂറനാട് said...

ശല്യം സഹിക്കാന്‍ വയ്യാതെ ഉമ്മ പിടിച്ചു കെട്ടിക്കുകയായിരുന്നു അല്ലെ...!! ബെഡ് ഷീറ്റിന്‍റെ കാശെങ്കിലും പോകാതിരിക്കുമല്ലോ.. ;-D

Unknown said...

ഹ ഹ ഹ
ഹ ഹ ഹ...
:D

റഷീദ് കോട്ടപ്പാടം said...

നല്ല ഒരു പോസ്റ്റ്‌!

Jenshia said...

തികച്ചും പറ്റിക്കപ്പെട്ടു.. :-)

ഉനൈസ് said...

ശോ,വല്യ പ്രതീക്ഷകളുമായി വന്നതാ നശിപ്പിച്ചു ....

Sneha said...

ഇപ്പോഴുമുണ്ടോ ഈ പരിപാടി...??
ചിരിപ്പിച്ചതിനു നന്ദി ....

നിയ ജിഷാദ് said...

സ്വെഞ്ചറി ഞാന്‍ അടിച്ചേ...


(((((( 1OO ))))))


പിന്നെ... ഈ അസുഖത്തെപറ്റി ഒരു വാക്ക് ആദ്യമേ എന്നോട് പറഞ്ഞിരുനെക്കില്‍ ബെഡ്ഷീറ്റിനു പകരം ഇരുബുഷീറ്റ് ഒപ്പിച്ചു തന്നേനെ ഞാന്‍.
വെറുതേ........................
എന്തിനും ഒരു പരിഹാരം ഉണ്ടാവണമല്ലോ.....

nanmandan said...

വളരെ നന്നായി അവതരിപ്പിച്ചു..ഭാവുകങ്ങള്‍ ആസ്വദിച്ച ഈ നര്‍മ്മ കഥക്ക്

സാബിബാവ said...

അയ്യോ
ആ പെണ്ണിന്റെ ഭാഗ്യ ദോഷമേ ..
നല്ലൊരു ബെഡ് ഷീറ്റ് വിരിക്കാനും സമ്മതിക്കില്ലെങ്കില്‍
ഹോ കഷ്ട്ടം ..
അയ്യോ.... അയ്യയ്യോ.....

kaattu kurinji said...

:)

Sukanya said...

അപ്പൊ ആളുകളെ പറ്റിക്കാനും അറിയാം അല്ലെ? :)
നര്‍മം നന്നായി വഴങ്ങുന്നുണ്ടല്ലോ?

Vishnupriya.A.R said...

he he ....

Jishad Cronic said...

കണ്ണൂരാന്‍ / Kannooraan
------------------------

ആദ്യ തേങ്ങക്ക് നന്ദി... ഇനിയും തേങ്ങകള്‍ ആവിശ്യം ഉണ്ട്...

ഇനി നിനക്ക് തേങ്ങ ഉടക്കാന്‍ ഒരുപാട് ചാന്‍സ് വരും...

ഹാപ്പി ബാച്ചിലേഴ്സ്
--------------------

നിന്റെ തേങ്ങ കൂടി ആയപ്പോള്‍ ഡബിള്‍ സ്ട്രോങ്ങ്‌ ആയി...


∂ђíll$ 4U™
------------

താങ്ക്സ് മച്ചാ.....


അലി
------
ചുമ്മാ ഒന്നും പറ്റിയിട്ടില്ല ബ്ലോഗിനി ഇപ്പോളും സുഗമായി ഇരിക്കുന്നു...


ചെറുവാടി
----------

ആ‍ അസുഗം എല്ലാം മാറി മാഷേ... പഴുത്ത മാങ്ങ കിട്ടിയാല്‍ ആരേലും പച്ചമാങ്ങ കഴിക്കുമോ?

മുരളീമുകുന്ദൻ ബിലാത്തിപട്ടണo
-----------------------------

ആദ്യരാത്രി പൊതുവേ സമാതനപരമായിരുന്നു...മാണിക്യം
---------

ആഹാ...

നൗഷാദ് അകമ്പാടം
------------------

നമ്മള്‍ ഒരു സംഭവം അല്ലെ.. ഇതുപോലെ പലതും ഇനി പ്രതീക്ഷിക്കാം..

mini//മിനി
-------------

പ്രഷര്‍ കുരവാനെങ്ങില്‍ കൂടാന്‍ ഒറിജിനല്‍ ആധ്യരാതിരിയുമായി ഞാന്‍ വീണ്ടും വരുംട്ടോ...

Shukoor Cheruvadi
------------------

താങ്ക്സ് മച്ചാ.....

Mohamedkutty മുഹമ്മദുകുട്ടി
--------------------------

ഇപ്പോള്‍ എല്ലാം മാറി ചികിത്സ വേണ്ടി വനില്ല ഇക്കാ.....Pranavam Ravikumar a.k.a. Kochuravi
-----------------------------------
പുതപ്പിന്റെ എണ്ണം നോക്കാന്‍ പറ്റിയില്ല കുറെ ഉണ്ട് മോനെ...

Jishad Cronic said...

ഹരീഷ് തൊടുപുzha
--------------------

ചുമ്മാ ചേട്ടാ...വേറെ പണി വേണ്ടേ....

WHO M I?
---------

അതെ.. കുഞ്ഞു പിള്ളേര് ഇങ്ങനത്തെ ആദ്യരാത്രി കണ്ടാല്‍ മതിട്ടോ

ഉമേഷ്‌ പിലിക്കൊട്
-------------------

ചിരിച്ചുലെ പിന്നേം ?


ഉഷശ്രീ (കിലുക്കാംപെട്ടി)
-----------------------

രസിച്ചല്ലോ അത് മതി ചേച്ചീ..

Sabu M H
----------

അയ്യട അല്ലേല്‍ ഞാന്‍ പിന്നെ പറയാം എന്‍റെ ആദ്യരാത്രി

അമ്പട കള്ളാ....

ചാണ്ടിക്കുഞ്ഞ്
---------------

കടുക്കാവെള്ളം ഒന്നും നടക്കില്ല മാഷേ കുറെ നോക്കിയതാണ്.

ഭാനു കളരിക്കല്‍
----------------

ഇടക്ക് ഒരു പറ്റിക്കല്‍ നല്ലതല്ലേ ചേട്ടാ....

MyDreams
-----------
അതെ പതിനെട്ടു വയസ്സ് തികഞ്ഞിട്ടു വരണം കേട്ടോ....


siya
-------

ഇപ്പോള്‍ ഷീറ്റ് വേണ്ടല്ലോ എനിക്ക്.അതുകൊണ്ട് ആ‍ കാശ് ലാഭം.

പഞ്ചാരക്കുട്ടന്‍
---------------

ഇതാണ് പറയുന്നേ , അതികം ആശിക്കരുത് എന്ന്.

the man to walk with
----------------------

നല്ല പരിചയം ഉണ്ടല്ലേ ?ഹും കള്ളന്‍....

Abdulkader kodungallur
------------------------

ആണോ? ഏര്‍പ്പാടാക്കിയ ആളെ വിട്ടോ?

പാലക്കുഴി
-------------
ഇതെല്ലം കല്യണം വേഗം കഴിക്കാന്‍ വേണ്ടി ഞാന്‍ ചെയ്തതാണ്.


ആളവന്‍താന്‍
--------------
മോനെ... നീ ആദ്യം പോയി ഒരു പെണ്ണ് കേട്ട് അപ്പോള്‍ ഇപ്പോള്‍ നീ ആശിച്ചത് അവിടെ കാണാം. ഹഹഹഹ്

ramanika
---------

കൊതി ഉണ്ടേല്‍ കാത്തിരിക്കു.

ശ്രീനാഥന്‍
---------

ഇപ്പോള്‍ ചുമ്മാ ഇരിക്ക് അടുത്ത പ്രാവിശ്യം ശരിക്കും തരാം.

പട്ടേപ്പാടം റാംജി
----------------

ചുമ്മാ ഇടക്ക് ആളുകളെ വടി ആക്കണ്ടേ...

റാം
------

നന്ദി.. വീണ്ടും വരണം കേട്ടോ...


അബുലൈസ്‌ ബച്ചൻ
------------------
ചുമ്മാ അടുത്ത പ്രാവിശ്യം പറ്റിക്കില്ല സത്യം...

Jishad Cronic said...

* പുഷ്പംഗാദ്.

ആദ്യരാത്രിയില്‍ വന്നു എത്തിനോക്കിയതിനു നന്ദി.. ചമ്മിച്ചതിനു സോറി... അടുത്ത തവണ പറ്റിക്കില്ല സത്യം....


* dreams

ആദ്യരാത്രിയില്‍ വന്നു എത്തിനോക്കിയതിനു നന്ദി.. ചമ്മിച്ചതിനു സോറി... അടുത്ത തവണ പറ്റിക്കില്ല സത്യം....


* പ്രവാസം..ഷാജി രഘുവരന്‍.

ആദ്യരാത്രിയില്‍ വന്നു എത്തിനോക്കിയതിനു നന്ദി.. ചമ്മിച്ചതിനു സോറി... അടുത്ത തവണ പറ്റിക്കില്ല സത്യം....


*ഒഴാക്കന്‍.

ഇനിയും വരണം അഭിപ്രായത്തിനു നന്ദി....


*പാവത്താൻ.

അടുത്ത തവണ ഞാന്‍ ശരിക്കും പറയാം വരണം...


*റിയാസ് (മിഴിനീര്‍ത്തുള്ളി).

ചുമ്മാ ഓരോന്നും പറഞ്ഞു നാണം കെടുത്തല്ലേ ചെക്കാ...*അനസ്‌ ബാബു.

വായനക്കും അഭിപ്രായത്തിനും നന്ദി...

*A.FAISAL.

ആദ്യരാത്രിയില്‍ വന്നു എത്തിനോക്കിയതിനു നന്ദി

*pournami.

ഇനിയും വരണം അഭിപ്രായത്തിനു നന്ദി....

*Akbar.

അടുത്ത തവണ ഞാന്‍ ശരിക്കും പറയാം വരണം...*ÐIV▲RΣTT▲Ñ.

ചമ്മിച്ചതിനു സോറി... അടുത്ത തവണ പറ്റിക്കില്ല സത്യം....


*Echmukutty.

വായനക്കും അഭിപ്രായത്തിനും നന്ദി...


*anoop.

ആദ്യരാത്രിയില്‍ വന്നു എത്തിനോക്കിയതിനു നന്ദി..

*ലീല എം ചന്ദ്രന്‍

*Renjith Radhakrishnan

*സന്ദീപ് കളപ്പുരയ്ക്കല്‍

*പ്രവീണ്‍ വട്ടപ്പറമ്പത്ത്

*കൊച്ചനിയൻ

*അബ്‌കാരി

*പാവപ്പെട്ടവന്‍

*കാവതിയോടന്‍

*ശ്രദ്ധേയന്‍

*വിനയന്‍

*ഷിബു ചേക്കുളത്ത്‌

*യൂസുഫ്പ

*അനില്‍കുമാര്‍

*SAJAN S


ഇവിടെ വന്നു എത്തിനോക്കി അഭിപ്രായം പറഞ്ഞതിന് നന്ദി... ഇനിയും വരണം...

Jishad Cronic said...

* കണ്ണനുണ്ണി

* മുരളിദാസ് പെരളശ്ശേരി

* Sureshkumar Punjhayil

* purakkadan

* appachanozhakkal

* ജീവി കരിവെള്ളൂര്‍

* മഹേഷ്‌ വിജയന്‍

* ലാലപ്പന്‍

* Vayady

* പ്രജ്ഞാപഥം

* കുമാരന്‍

* rafeeQ നടുവട്ടം

* ജുജുസ്

* Thommy

* Manoraj

* ആയിരത്തിയൊന്നാംരാവ്

* ലതി

* Rakesh | രാകേഷ്

* അനസ് മാള

* മാനവധ്വനി

* ചാക്യാര്‍

* NISHAM ABDULMANAF

* SULFI

* ഗീത

* shamsina

* സലാഹ്

* MT Manaf

* Reema

* jyo

* സിദ്ധീക്ക്

* വരയും വരിയും : സിബു നൂറനാട്

* നന്ദു | naNdu | നന്ദു

* റഷീദ്‌ കോട്ടപ്പാടം

* Jenshia

* MOHAMMED SHAREEF

* Sneha

* നിയ ജിഷാദ്

* nanmandan

* സാബിറ സിദ്ധീഖ്

* kaattu kurinji

* Sukanya

* Vishnupriya.A.R


ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി... വീണ്ടും വരണം ... നിങ്ങളുടെ വിലയേറിയ അഭിപ്രായവും നിര്‍ദേശങ്ങളുമാണ് എന്‍റെ പ്രചോദനം.


അപ്പൊ പിന്നെ അടുത്ത പോസ്റ്റില്‍ കാണാം.... :)

ദിവാരേട്ടN said...

ജിഷാദിനും, നിയക്കും ദിവാരേട്ടന്റെ
!! ഈദ് ആശംസകള്‍ !!

ഏറനാടന്‍ said...

പലതും പ്രതീക്ഷിച്ചു. പണ്ട് ഉച്ചപ്പടത്തിനു പോയി പൈസ പോലെ ആയി. എന്നാലും കൊള്ളാം.

ഹംസ said...

ഉം......എന്നിട്ട് ? പിന്നെ എന്തുണ്ടായി ....?
ശരിക്കും കല്യാണം കഴിഞ്ഞതിനു ശേഷമുള്ള കാര്യം ..
ഇതുപോലെ ആക്രാന്തത്തോടെ തന്നെ ആയിരുന്നോ.... ഹിഹിഹി

സത്യത്തില്‍ നിന്‍റെ മൈല്‍ കണ്ടപ്പോള്‍ റമദാന്‍ മാസത്തില്‍ വായിക്കാന്‍ പറ്റാത്ത പോസ്റ്റാവും റമദാന്‍ കഴിയട്ടെ എന്നു കരുതി വരാതിരുന്നതാ... പിന്നെ ഒരു സുഹൃത്ത് പറഞ്ഞു അവന്‍ ചുമ്മാ ആളെ പറ്റിക്കാന്‍ എഴുതിയതാ എന്ന് അപ്പോള്‍ വന്നു നോക്കിയതാ..
നന്നായിട്ടുണ്ട് എഴുത്തു ....

ഇനി ഒരു കാര്യം കൂടി
ഇതിന്‍റെ അവസാന പാരഗ്രാഫ് നീ നുണ എഴുതിയതല്ലെ വിവാഹത്തിനു മുന്‍പ് നടന്നതാ എന്നുള്ളത്

ഹംസ said...

ഉം......എന്നിട്ട് ? പിന്നെ എന്തുണ്ടായി ....?
ശരിക്കും കല്യാണം കഴിഞ്ഞതിനു ശേഷമുള്ള കാര്യം ..
ഇതുപോലെ ആക്രാന്തത്തോടെ തന്നെ ആയിരുന്നോ.... ഹിഹിഹി

സത്യത്തില്‍ നിന്‍റെ മൈല്‍ കണ്ടപ്പോള്‍ റമദാന്‍ മാസത്തില്‍ വായിക്കാന്‍ പറ്റാത്ത പോസ്റ്റാവും റമദാന്‍ കഴിയട്ടെ എന്നു കരുതി വരാതിരുന്നതാ... പിന്നെ ഒരു സുഹൃത്ത് പറഞ്ഞു അവന്‍ ചുമ്മാ ആളെ പറ്റിക്കാന്‍ എഴുതിയതാ എന്ന് അപ്പോള്‍ വന്നു നോക്കിയതാ..
നന്നായിട്ടുണ്ട് എഴുത്തു ....

ഇനി ഒരു കാര്യം കൂടി
ഇതിന്‍റെ അവസാന പാരഗ്രാഫ് നീ നുണ എഴുതിയതല്ലെ വിവാഹത്തിനു മുന്‍പ് നടന്നതാ എന്നുള്ളത്

Anonymous said...

:)....പാവം ബെട്ഷീറ്റ്

Anonymous said...
This comment has been removed by the author.
വിരോധാഭാസന്‍ said...

അയ്യ്യേ...അയ്യ്യേ..ഇതാണോ ആദ്യരാത്രി..അയ്യ്യേ..അയ്യ്യേ..(വായിച്ചു നാണം കെട്ടതു മിച്ചം)


ആശംസകള്‍..!!

ഷബീര്‍ - തിരിച്ചിലാന്‍ said...

വെറുതേ ആളെ കൊതിപ്പിച്ചു....

Anonymous said...

ith orumathiri ilayittittu chorillennu paranja polanallo jishadka.....