01 August 2010

പെണ്ണുവേണം


ഇന്ന് രാവിലെ നാട്ടിലേക്ക് വിളിച്ചപ്പോള്‍ ഉമ്മ പറഞ്ഞു നാല് ദിവസമായി നാട്ടില്‍ നല്ല മഴയാണെന്ന്, ചെറുപ്പത്തില്‍ മഴപെയ്യുപോള്‍ ഞങ്ങള്‍ പാടാറുള്ള ഒരു പാട്ടാണ് അപ്പോള്‍ മനസ്സില്‍ ഓര്‍മവന്നത്. ഇത് എങ്ങനെ ഞങ്ങള്‍ പഠിച്ചു എന്ന് ഇപ്പോളും അറിയില്ല, എങ്ങനെയോ ഈ വരികള്‍ വായില്‍ വരാറുണ്ട് , അതില്‍ നിന്നും ഓര്‍മ്മയുള്ള കുറച്ചു വരികള്‍.
--------------------------------തണുക്കുന്നു കുളിരണ് കൊടുംകാറ്റടിക്കുന്നു
ഉമ്മാ... എനിക്കൊരു പെണ്ണുവേണം
കെട്ടിപിടിക്കനെനിക്കൊരു പെണ്ണുവേണം
മൂടിപുതച്ചു കിടക്കാനൊരു പെണ്ണുവേണം.

പ്രായത്തില്‍ കവിഞ്ഞൊരു വളര്‍ച്ചയുണ്ടെങ്കിലും
കണ്ടാല്‍ ഞാനെന്നും സുന്ദരനാണ്
അതിനാല്‍ എനിക്കൊരു പെണ്ണു കിട്ടാനായി
ഉമ്മാ എന്നും കാത്തിരിപ്പാണ്.

ചേലൊത്ത ഒരു പെണ്‍കൊടിക്കായി ഞാന്‍-
കാത്തിരിപ്പാണ്
എനിക്കായി അവളെവിടെയോ കണ്ണുനട്ട്-
കാത്തിരിപ്പാണ്.
ഒന്നിച്ചു ചേരുന്ന ദിനത്തിനായ് ഞങ്ങള്‍ കാത്തു -
കാത്തിരിപ്പാണ് .

80 comments:

നിയ ജിഷാദ് said...

ആണോ ഒരെണ്ണം കെട്ടിയത് പോരെ ? ഹാ അടി !

Sidheek Thozhiyoor said...

ഞാന്‍ പറയാന്‍ വന്നത് നിയ പറഞ്ഞു കഴിഞ്ഞു ..അതുതന്നെ ..അടി..അടി ..

K@nn(())raan*خلي ولي said...

ചെക്കന്റെ പൂതി കൊള്ളാം.!
ഒരു ബ്ലോഗര്‍ സുന്ദരിയെ അടിച്ചോണ്ട് വന്നിട്ട് ആറു മാസം തികഞ്ഞില്ല. എന്നിട്ടിപ്പോ മഴേടെ പേരും പറഞ്ഞു പെണ്ണ് വേണത്രേ!
നിയാ, ആക്ശ്വലി എന്താ പ്രശ്നം?
വിടരുതവനെ..

ഗീത രാജന്‍ said...

മോനെ നിയ പറഞ്ഞത് കേട്ടല്ലോ .
വെറുതെ തല്ലു കൊള്ളണോ?

കൊച്ചുമുതലാളി said...

പേടിക്കേണ്ട ചേട്ടാ. എല്ലാം ശരിയാകും... താങ്ങളുടെ ഇഷ്ടം ഉടനെ സാധിക്കട്ടെ എന്നാശംസിക്കുന്നു.... :)

Mohamedkutty മുഹമ്മദുകുട്ടി said...

ആ‍ദ്യ കമന്റ് തന്നെ കുടുംബ വഴക്കാണല്ലോ?.ഈ പാട്ട് രണ്ടാളും കൂടി പാടി റിക്കാഡ് ചെയ്തു ഒന്നു പോസ്റ്റ് ചെയ്യുക.

mini//മിനി said...

ഒരു നാടൻപാട്ട് മോഡൽ കവിത നന്നായിരിക്കുന്നു, പിന്നെ തണുപ്പുണ്ടെങ്കിൽ ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് AC ഓഫാക്കിയാൽ മതി.

Manoraj said...

നിയ പറഞ്ഞ സ്ഥിതിക്ക് ഇനി ഒന്നും പറയുന്നില്ല

dreams said...

ഇപ്പോള്‍ ദിവസവും ഫോട്ടോ മറ്റുനുണ്ടല്ലോ അപ്പോള്‍ ഊഹിച്ചു എന്തോ സംഭാവിചിടുന്ടെന്നു നിയ സൂക്ഷിച്ചോളൂ........... ഇപ്പോള്‍ കവിതയും കൂടി ആയപ്പോള്‍ ഉറപ്പായി care full......

ഭാനു കളരിക്കല്‍ said...

ഒരു നാടന്‍ പാട്ടല്ലേ പ്രതീക്ഷിച്ച്ച്ചേ . ഇതിപ്പോ എന്താ പറയാ..

Rafiq said...

അടി മസ്റ്റാ മോനെ! നീ ഈ പാട്ടു മറക്കണതാ ആരോഗ്യത്തിനു നല്ലത്... ശ്രീമതി കൊടുവാള് എടുക്കും..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...
This comment has been removed by the author.
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മോനേ..ജിഷാദേ...
ദ്..ന്താപ്പോ കഥ...?
നീ ഇപ്പൊ പണ്ടത്തെ ജിഷാദല്ല..
നിയ അടുത്തുള്ള കാര്യം നീ മറന്നു പോയോ...?
ഇനി നീ ഒന്നു കൂടി കെട്ടിയാല്‍ നിയയുടെ കയ്യില്‍ നിന്നും
കിട്ടിയ പോലെ എന്റെ കയ്യില്‍ നിന്നും കിട്ടും..അടി..

MT Manaf said...

ഒരുമാതിരി പെണ്ണു പരിപാടി
ആയിപ്പോയല്ലോ ക്രോണിക്കേ...
അണ്ണാക്കില്‍ കുടുങ്ങുന്നു!
കണ്ണൂരാന്‍ പറഞ്ഞ പോലെ...

mukthaRionism said...

>> കെട്ടിപിടിക്കനെനിക്കൊരു പെണ്ണുവേണം
മൂടിപുതച്ചു കിടക്കാനൊരു പെണ്ണുവേണം. <<

പഹയാ
നിയ
എവിടെപ്പോയി?
അവളിതു കണ്ടില്ലേ,

പാവം നിയ!
അവന്റെ ഒരാശ.

ഗീത said...

നിയയെ ഈ പാട്ട് പാടി കേള്‍പ്പിക്കരുതായിരുന്നോ?
ഓരോരുത്തര്‍ക്ക് വയസ്സാം കാലത്തു വരണ പൂതികളേയ്.....

ബഷീർ said...

ചിന്ന ചിന്ന ആശൈ :)
തല്ല് കിട്ടും ആശൈ..
തല്ല് കിട്ടി വെറുതേ...
കാലൊടിയും ആശൈ...

വെറുതെ വേണ്ട മോനെ
കെട്ടിയോള് നിന്റെ
മണ്ടക്കിട്ട് കൊട്ടും ..
:)

Anees Hassan said...

കാത്തിരിപ്പിന്റെ സുഖം

Unknown said...

ഹൂം ഹൂം കൊള്ളാം കൊള്ളാം

TPShukooR said...

നന്നായിട്ടുണ്ട് മോനെ..

anupama said...

പ്രിയപ്പെട്ട ജിഷാദ്,
ഈ പാട്ട് ആര് പഠിപ്പിച്ചു തന്നതാണ്?അങ്ങിനെ പാടി,നേടിയവള്‍ ആണോ നിയ?":)പെണ്ണ് മാത്രം മതിയോ? ആണിനൊരു ജോലി വേണ്ടേ?ഒരു വീട് വേണ്ടേ?ഉപ്പയുടെ ചിലവില്‍ കഴിയമെന്നാണോ?
മഴ നാട്ടിലാണ്.!അവിടെ സഹിക്കാന്‍ പറ്റാത്ത ചൂടാണല്ലോ.:)
പിന്നെ,ഉമ്മയോട് പറയുക-മഴ പെയ്താലും പറയല്ലേ എന്ന്;ഈ പാട്ട് തീരെ കൊള്ളില്ല.
സൌഹൃദ ദിനാശംസകള്‍!
സസ്നേഹം,
അനു

കുസുമം ആര്‍ പുന്നപ്ര said...

njanii kekkunnathokke sariyano monee?

The Way to truth said...
This comment has been removed by the author.
Anonymous said...

ഹോ ..ചെറുപ്പത്തില്‍ ഇമ്മാതിരി പാട്ട് പഠിച്ചാണോ വളര്‍ന്നെ...ഇനിയിപ്പോളും ഈ പാട്ട് അറിയാതെ വായില്‍ വരുമ്പോള്‍ നിയയുടെ ആദ്യ കമന്റു ഒന്ന് ഓര്‍ത്താല്‍ താനേ വായില്‍ വരുന്നത് വിഴുങ്ങാനും പടിചോള്ളും..ഹിഹിഹി

Unknown said...

ഞമ്മക്ക് നാല്‌ കെട്ടാലോ.....ഇടവപ്പാതിയും ,തുലാവര്‍ഷമഴയും ഇനിയും വരും.....നിഷാദിന്റെ 'മഴപ്പാട്ട്' കേള്‍ക്കുമ്പോള്‍ 'നിയ'ക്ക് ഭയപ്പാട്... അത് കാണുമ്പോള്‍ എനിക്കും എന്തോ ഒരു ബേജാറ്

പാവപ്പെട്ടവൻ said...

അല്പം കടന്ന കയ്യായി പോയി

പട്ടേപ്പാടം റാംജി said...

പൂതി നന്നായി വരികളും.

അലി said...

ഇതു കല്യാണത്തിനു മുമ്പേ എഴുതിവെച്ചതോ അതൊ ശേഷമോ? എന്തായാലും ഒരു കമ്പിളി കരുതിവെച്ചേക്ക്. തണുപ്പ് ഇനീം വരും!

രാധിക said...

kollam,nalla moham..

the man to walk with said...

....oro mohangal alle..

the man to walk with said...

....oro mohangal alle..

പ്രവാസം..ഷാജി രഘുവരന്‍ said...

ജിഷാദ് ...നമ്മുടെ അവിടെ പണ്ട് പാടിനടന്നിരുന്ന നാടന്‍പാട്ട്..
പിന്നെ ജിഷാടിന്റെ എഴുത്തും .....
കൊള്ളാം........

Sukanya said...

പാവം ജിഷാദ്, മുന്‍‌കൂര്‍ ജാമ്യമെടുത്തിട്ടും, പണ്ടത്തെ ഒരു പാട്ട് ഓര്‍ത്തെടുത്തതിനാണ് ഇത്ര പുകില്‍.

ബഷീര്‍ വെള്ളറക്കാട്‌ കമന്റ്‌ ആണ് എന്റെയും ഉപദേശം. :)

F A R I Z said...

ഹൈ ജിഷാദ്
ജിഷാദ് നു ഒരു മാലാഖയെ കിട്ടും മുന്‍പുള്ള ഒരു മണ്ടത്തരമാണല്ലോ, ഈ കവിതയോ, കഥയോ.കുറിപ്പോ എന്ത് മാകട്ടെ.ഇപ്പോള്‍ ആ മണ്ടത്തരതിനു വല്ല മാറ്റവും ഉണ്ടോ?

രസമായി.
മണ്ടതരങ്ങള്‍ക്ക് ഭാവുകങ്ങള്‍
--- ഫാരിസ്‌

Faisal Alimuth said...

പൂതികൊള്ളം..!
ആരാണാവോ ഇതിന്റെ രചന ..?

അക്ഷരം said...

ജിഷാധെ ..
മഴവരുമ്പോള്‍..
ഓര്‍മ്മകള്‍ പൂത്തുലയുമ്പോള്‍ ..അതൊക്കെ
ഈ ഗാനത്തില്‍ മാത്രം ഒതുക്കിയത് നന്നായി ..
ബാക്കി ഓര്‍മ്മകള്‍ നിയ അറിയേണ്ട കേട്ടോ ..യേത് ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഹും...കാത്തിരിക്ക് എല്ലാം ഉമ്മയും.ഉപ്പയും ഉണ്ടാക്കിത്തരും.....

നൗഷാദ് അകമ്പാടം said...

പ്രിയപ്പെട്ട ക്രോണിക്ക്,
നിങ്ങളുടെ പുതിയ ഒരു പോസ്റ്റ് ബ്ലോഗ്ഗില്‍ വന്നതു മുതല്‍ക്ക്
ഞങ്ങള്‍ക്കിവിടെ ഉറങ്ങാന്‍ കഴിയുന്നില്ല.
അടീടേം ഇടീടേം ശബ്ദം എത്രാന്നു വെച്ചാ സഹിക്കുക..

നിലവിളിക്കുമ്പോ നിന്റെ ശബ്ദം ഭയങ്കര ബോറാ ചങ്ങാതീ..
നിയ കരാട്ടേ പഠിച്ചത് നിന്നോട് പറഞ്ഞിരുന്നില്ല അല്ലേ..
അതറിഞ്ഞിരുന്നെങ്കില്‍ എന്തായാലും നീയീ പോസ്റ്റ് ഇടുകേലാരുന്നു..ഒറപ്പാ..

നിയക്കൊച്ചേ..പ്രണയം പ്രേമം..എന്നൊക്കെ പറഞ്ഞ് കവിതയെഴുതുമ്പഴേ ഞാമ്പറഞ്ഞതാ വേണ്‍ട മോനേ വേണ്‍ട മോനേ ക്രോണിക്കേന്ന്..
എന്തായാലും നിയ ക്കൊച്ചേ ഇത്തവണത്തേക്ക് ഇതങ്ങ് ക്ഷമിച്ചേര് ...
ക്റോണിക്കേ..ഒരുഗ്രന്‍ പ്രണയ കാവ്യം എഴുതി നിയയെ തണുപ്പിക്കൂ..
എന്തിനാ വെറുതേ ഇടി കൊള്ളുന്നേ..
നിര്‍ത്തട്ടെ..

സ്നേഹപൂര്‍‌വ്വം
തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാരന്‍.

Vayady said...

എല്ലാരും കൂടി എന്തിനാ ജിഷാദിനെ പീഡിപ്പിക്കുന്നത്? ആ പാവം, പണ്ടു കേട്ട ഒരു പാട്ട് എല്ലാവരുമായി പങ്കു വെയ്‌ച്ചു.
എന്നാലും ജിഷാദേ, ബ്ലോഗില്‍ കുറേ ക്രോണിക്ക് ബാച്ചീസ് ഉണ്ടെന്ന് മറക്കണ്ടട്ടോ.:)

ദിവാരേട്ടN said...

മുഹമ്മദ്കുട്ടി പറഞ്ഞതുപോലെ, ഇത് പോഡ് കാസറ്റ്‌ ചെയ്യുക...

Thommy said...

Good one...enjoyed

Sabu Hariharan said...

:)
ദയവായി പാട്ട് audio file ആയി share ചെയ്യൂ

Naseef U Areacode said...

ഏതായാലും പാട്ടു പാടുമ്പോള്‍ അകമ്പടി മ്യൂസിക്കിന്റെ ആവശ്യം വരില്ല.. പ്രത്യേകിച്ചും ചെണ്ട, മദ്ദളം എന്നിവ.. ആശംസകള്‍

Pranavam Ravikumar said...

Kollaam Moham!

Pettannu Thanne Kittatttey!

Abdulkader kodungallur said...

ആലായാല്‍ തറ വേണം
ആണായാല്‍ പെണ്ണു വേണം
പെണ്ണിന്നു കൂട്ടായ്പ്പത്തു വേറേയും വേണം

Unknown said...

കുറുക്കന്റെ കണ്ണ് കോഴി കൂട്ടില്‍ ആണ് അല്ലെ ...


നിയ ജിഷാദ് പറഞ്ഞത് പോലെ .....
"ആണോ ഒരെണ്ണം കെട്ടിയത് പോരെ" ?

എനാലും ഈ കാത്തിരിപ്പ് ഒരു ഒന്നര കാത്തിരിപ്പാ
കവിത കുഴപ്പമില്ല

Naushu said...

പൂതികൊള്ളം..!

എറക്കാടൻ / Erakkadan said...

ഇനി കാതിരിക്കണ്ടല്ലോ ....അടുത്തുണ്ടല്ലോ

ജയരാജ്‌മുരുക്കുംപുഴ said...

najum koode padikkotte.........

Umesh Pilicode said...

:-))

സുരേഷ് ബാബു വവ്വാക്കാവ് said...

comments ):

ഹംസ said...

ഞാന്‍ ഇവിടെ വരാന്‍ വൈകിയോ ? കിട്ടേണ്ടതെല്ലാം കിട്ടിയില്ലെ ഇനിയിപ്പോള്‍ എന്ത് പറയാനാ....

നവാസ് കല്ലേരി... said...

( കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പയം..
കാക്ക കൊത്തി പോയി അയ്യോ ..
കാക്കച്ചി കൊത്തി പോയി ....)

കൈവിട്ടു പോയില്ലേ മോനെ ..
ഇമ്മാതിരി പൂതിയൊക്കെ ഉണ്ടേല്‍
അടക്കി വെക്കണ്ടേ ...
ഇനീപ്പോ എന്ത് പറയാനാ ...!!

ആണോ ഒരെണ്ണം കെട്ടിയത് പോരെ ? ഹാ അടി !
അത് കലക്കി ...

Sureshkumar Punjhayil said...

Ippo Hridayathil thanne...!

Manoharam, Ashamsakal...!!!

പദസ്വനം said...

ഹും!! Profile-ലില്‍ പറഞ്ഞതെന്ത്... പാട്ടായി വന്നതെന്തു???
"എനിക്ക് കൂട്ടായി ഒരു മാലാഖയെ കിട്ടിയിരിക്കുന്നു. അവളുടെ വരവോടെ എന്‍റെ ജീവിതത്തിനു ഒരു പുതുജീവന്‍ ലഭിച്ചു. ഇനിയുള്ള യാത്രകള്‍ ഞങ്ങള്‍ ഒരുമിച്ചാണ്."

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!!! ;)

ആളവന്‍താന്‍ said...

ഹ ഹ ഹ .... ഞാന്‍ ഇതിപ്പോഴാ അറിയുന്നത്. നിങ്ങള്‍ ബ്ലോഗനും ബ്ലോഗിനിയും ആണെന്ന്. കൊള്ളാം.കൊള്ളാം.ഞാനും ആ റൂട്ടില്‍ ഒന്ന് പിടിക്കാം എന്ന് ആലോചിക്കുന്നു. അനിയോജ്യമായ ആലോചനകള്‍ ക്ഷണിക്കുന്നു..!!!! നാള്‍ - മൂലം, വയസ്സ് - 24 , സുന്ദരനും സുമുഖനുമായ നായര്‍ യുവാവ്. ദോഷമില്ല, ദൂഷ്യമില്ല. താല്പര്യമുള്ളവര്‍ എന്‍റെ ബ്ലോഗില്‍ കമന്റ് കോളത്തില്‍ പേരും, നാളും, വയസ്സും രേഖപ്പെടുത്തി രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വേഗമാകട്ടെ... ഈ ഓഫര്‍, പിണങ്ങിപ്പോയ എന്‍റെ ഭാര്യ തിരിച്ചു വരുന്ന വരെ മാത്രം!!!
നമ്മുടെ അബ്ദുക്കയുടെ കമന്റിനു ഒരു നല്ല കയ്യടി.

Mohamed Salahudheen said...

ചില ഓര്മ്മകളങ്ങനെയാണ്.
അടിവാങ്ങേണ്ടിവരും.
എന്നാലും ഓര്ത്തിരിക്കാന് രസമാണ്.
മഴയില് കുതിര്ന്ന ഓര്മകള് തന്നെ.

Kalavallabhan said...

നിങ്ങളെല്ലാംകൂടെ ഓന്റെ മേക്കിട്ടെന്തിനപ്പാ കേറണത്.
മഴ നാട്ടിലാ
ഓനു നാട്ടിലൊരു പെണ്ണു വേണമെന്നല്ലേ പറഞ്ഞുള്ളു.
ഇവിടിപ്പോൾ ഒരാളുണ്ടെന്നു കരുതി
നാട്ടിലൊന്നുകൂടിയാവുന്നതിലെന്തപ്പാ
ഇത്ര പന്തികേട്.
അങ്ങനല്ലാന്നുണ്ടെങ്കിൽ
നാട്ടിലു വെള്ളപ്പൊക്കമാണെന്നു കരുതി ഇവിടിങ്ങനെ പൊക്കിപ്പിടിച്ചു നടക്കുന്നതെന്തിനാ ക്രോണിക്കേ...

Akbar said...

കുറുകുറുമെച്ചം പെണ്ണുണ്ടോ
കുഞ്ഞാലി മെച്ചം പെണ്ണുണ്ടോ
സംസറക്കാ പെണ്ണുണ്ടോ
സുറുക്കാബീബീടെ മാരനുക്ക്

കളിചിരി മാറിയ പെണ്ണുണ്ട്
കൈപ്പുണ്യമേറിയ പെണ്ണുണ്ട്
കണ്ണിനിണങ്ങിയ മാരനുണ്ടോ ഈ
പെണ്ണിനു പറ്റിയ മാരനുണ്ടോ

മണിവളയിട്ടൊരു പെണ്ണുണ്ടോ
മൈലാഞ്ചിയിട്ടൊരു പെണ്ണുണ്ടോ
മംഗലത്തിനു പെണ്ണുണ്ടോ
പൂമാളിക മോളിലെ മാരന്ക്ക്

മാരനെക്കണ്ടാൽ ചേലാണു
ഖബൂലു പറഞ്ഞാൽ കോളാണു
താമസം പെണ്ണിനു ഹരമാണു പിന്നെ
ഏഴാം ബഹറിന്റെ തരമാണു

പൊന്നു കൊണ്ടൊരു പുര വേണം
അതിൽ മുത്തു പതിച്ചൊരു മുറി വേണം
പട്ടു വിരിച്ചൊരു വഴിയിൽ കൂടി
പദവിയിൽ പെണ്ണിനെ കൊണ്ടു പോണം

ഈന്ത കൊണ്ടൊരു പൊര കെട്ടാം
അതിൽ ഈറ്റ കൊണ്ടൊരു മുറി കൊടുക്കാം
നല്ലൊരു ചൂലിനകമ്പടിയോടെ
ചെല്ലക്കിളിയെ കൊണ്ടു പോകാം

(ഇതില്‍ ഏതു പെണ്ണ് വേണം).
-------------------------------
(എം എസ്‌ ബാബുരാജ്‌ ,പി ഭാസ്കരന്‍ ,എല്‍ ആര്‍ ഈശ്വരി )

Unknown said...

പൂതി കൊള്ളാം പക്ഷെ ഇമ്മാതിരി ആശകള്‍ ഇനി വന്നാല്‍ നിയ അടിച്ചു വായടപ്പിക്കും.

സോണ ജി said...

ജിഷാദെ ,
ആവിശ്യമില്ലാത്ത പണിക്ക് നില്‍ക്കേണ്ട കേട്ടോ..?

നിയ ഇദ്ദേഹത്തിന്റെ നേര്‍ക്ക് ഒരു കണ്ണുവേണെ.. :)

NISHAM ABDULMANAF said...

lal salam sagaveeee
nannayittundu masheeeeeeeee

പഞ്ചാരക്കുട്ടന്‍.... said...

ഹായി ക്രോണിക് ..
പരിചയം അത്ര ഇല്ലെങ്കിലും അങ്ങനെ വിളിക്കുന്നു ഇനി പരിചയപ്പെടാമല്ലോ
കൊള്ളാം അടിപൊളി ... ഇനിയും വേണോ... നിയ കേള്‍ക്കാതിരിക്കുന്നതാ നല്ലത് ....
കമന്റ്സിനു നന്ദി...
പല കാരണങ്ങള്‍ കൊണ്ടാവാം ഇതുവഴി വരുന്നത് ആദ്യമാണെന്ന് തോനുന്നു....
ഇനി ശ്രമിക്കാം....
സ്നേഹപൂര്‍വ്വം....
ദീപ് ...

Anonymous said...

ജിഷാദ്,
നല്ല പാട്ട്‌.ഈ പാട്ട് ഞങ്ങളുടെ നാട്ടിലും ആണ്കുട്ടികള്‍ പാടുന്നത് കേട്ടിട്ടുണ്ട്.പക്ഷെ മുഴുവനായി കേള്ക്കുന്നത് ഇതാദ്യം.മറന്നു വച്ച കളിപ്പാട്ടം പെട്ടെന്ന് കയ്യില്‍ തിരിച്ചു കിട്ടിയത് പോലെ തോന്നി ഇവിടെഎത്തി ഇതു വായിച്ചപ്പോള്‍.നന്ദി,ഒരുപാടൊരുപാട്.

Wash'Allan JK | വഷളന്‍ ജേക്കെ said...

ആഹാ, എത്ര മനോഹരമായ നടക്കാത്ത സ്വപ്നം.

മോനെ, ഓരോ മഴയ്ക്കും ഓരോ പെണ്ണ് വേണമെന്ന് വച്ചാല്‍, അതിനു നാട്ടില്‍ ഇനി സ്റ്റോക്കുണ്ടോ?...

കൊടും വരള്‍ച്ച വരട്ടെ എന്ന് ഈ മഴയുടെ മുനി ശപിക്കുന്നു :)

Fayas said...

മഴ പെയ്താല്‍ പെണ്ണ് വേണം എന്നാ ചിന്ത നല്ലതല്ല കട്ടോ... ജീവിതം പെരുമഴപോലെയാവും...........

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

വായിക്കുന്നുണ്ട്‌

Nadhira Krishnan said...

ജിഷാദേ...
വേറെ ഒരു കവിതയും മനസ്സില്‍ വന്നില്ലേ... ഒന്ന് കെട്ടിയതിന്റെ "പൊല്ലാപ്പ്" ദാ എന്‍റെ തലയില്‍ നിന്ന് ഇപ്പൊ അങ്ങോട്ട്‌ പോയതേയുള്ളൂ....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

@ നിയ : നിയാനെ ചൂടാക്കാന്‍ വേണ്ടി എഴുതിയതല്ലേ?ഒന്നു ക്ഷമിക്കു.@ ജിഷാദ് : ഫിലിം പൂക്കള്‍ എഴുതിയതു വായിച്ചില്ലേ?

siya said...

ഹഹഹ ..ഈ ഫോട്ടോയിലും ഒരു കാത്തിരിപ്പ്‌ തന്നെ ,കാരണം ആ കുടയുടെ ഇടയില്‍ കൂടി ഉള്ള വെളിച്ചം .അടിപൊളി ഫോട്ടോ !!!.

ബാക്കി പറയാന്‍ ഉള്ളത് ആദ്യം ത്തനെ നിയ പറഞ്ഞു കഴിഞ്ഞു .

HAINA said...

ഒന്നിച്ചു ചേരുന്ന ദിനത്തിനായ് ഞങ്ങള്‍ കാത്തു -
കാത്തിരിപ്പാണ് .

Unknown said...

ഞാന്‍ ഒരു കമെന്റ് മനസ്സില്‍ ഉദ്ദേശിച്ചു വന്നതാ...പക്ഷെ നിയയുറെ കമന്റ് കണ്ടപ്പോള്‍ അതിന്റെ ആവശ്യം ഇല്ല എന്ന് തോന്നി

ശ്രീനാഥന്‍ said...

പെണ്ണെന്നൊരു വിചാരേയുള്ളൂ അല്ലേ കുട്ടാ, നന്നായി എഴുത്ത്, എനിക്കിഷ്ടായീട്ടോ!

Beena said...

onnu ketteettano ineem pennu thappunne?
Onashamsakal

Jishad Cronic said...

ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി... ഇനി ഒരു പെണ്ണിനെ എനിക്ക് വേണ്ട, ഒരു നല്ല സ്നേഹമുള്ള ഒരു പെണ്ണ് എനിക്ക് കൂട്ടായി എപ്പോളും കൂടെ ഉണ്ട് (പേടിച്ചിട്ടാണ് ജീവനില്‍ കൊതിയുണ്ട്) എന്നാ പിന്നെ വീണ്ടും കാണാം.

Sabu Hariharan said...

ഹലോ ഗ്ലാമർ കുട്ടാ,
എന്താ വീണ്ടും ഒരു ചുറ്റിക്കളി ?

Echmukutty said...

ഞാനൊന്നും പറയാനില്ലേ.......

റഷീദ് കോട്ടപ്പാടം said...

നടക്കട്ടെ...ജിഷാദ്!

Unknown said...

pattu kollam,poothyum.varikal mattenda samayamayitto.

avathar said...

hello ene ariyamo