05 November 2009

കുപ്പി


ഒരുപാടു നാളുകള്ക് ശേഷം ആണ് ഞാന്‍ ഇതിലേക്ക് വീണ്ടും വരുന്നതു...
കാരണം എന്റെ വിവാഹം ആണ് അടുത്ത മാസം എനിക്ക് ലീവ് കിട്ടണം എങ്കില്‍ എന്റെ ഈ വര്ഷത്തെ വര്ക്ക് എല്ലാം ചെയ്തു തീര്ത്തു അടുത്ത വര്‍ഷതെക്കുള്ളത് തുടങ്ങുകയും വേണം അതുകൊണ്ട് ബയങ്ങര ബിസി ആയിരുന്നു.. മാത്രം അല്ല റൂമിലെ നെറ്റ് പോയികിടക്കുകയും ചെയ്തതോടെ യാതൊരു രക്ഷയയും ഇല്ല. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് എന്റെ വില്ലയില്‍ പുതിയ ഒരു അംഗം ആയി "രേഘുചെട്ടന്‍ " എത്തുന്നത് , അങ്ങേരനെങ്ങില്‍ കഥയോടും കവിതയോടും കടുത്ത ആരാധനയും അറിവും ഉള്ള ഒരു സകലകലവല്ലപന്‍ ... അദ്ദേഹം ഗള്‍ഫിലെ നല്ലവരായ കുടിയന്മാര്കായി രചിച്ച കവിതയാണ് ഞാന്‍ താഴെ കൊടുക്കുന്നത്...

കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ !
ബ്ലൂ ലാബല്‍ കുപ്പിയെവിടെ.

ദിര്‍ഹങ്ങള്‍ പോയാലും !
ദിക്കുകള്‍, കാണാത്ത....
കണ്ണുകള്‍ കാണാത്ത....
കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ !

പെഗ്ഗുകള്‍ എണ്ണുക !
പന്ത്രണ്ടു കഴിഞ്ഞിട്ടും...
കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ !

പുലര്‍ച്ച അറിയുന്നില്ല !
പാതിരയരിയുന്നില്ല !
സൂര്യനെയരിയുന്നില്ല !
കണ്ണിലിരുട്ട്‌ കയറുന്നു !
കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ !

പെഗ്ഗുകള്‍ കഴിയുന്നു !
കുപ്പികള്‍ ഒഴിയുന്നു !
ജരന്മ്ബുകള്‍ മുറുകുന്നു !
കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ......... !

2 comments:

ഹംസ said...

ഞാന്‍ കുപ്പി അന്വേഷിക്കാറില്ല അതുകൊണ്ട് ഈ കവിത ഞാന്‍ വായിച്ചില്ല ഒന്ന് പെട്ടന്ന് കണ്ണ് ഓടിച്ചു എന്ന് മാത്രം

Anonymous said...

daaa kuppi thamizhan raamachandhran kondu poyi...ninakku korachu pazhaya paattayundu.....