ഞാന്‍ ജിഷാദ് എന്നെ അടുത്ത് അറിയുന്നവര്‍ ക്രോണിക്ക് എന്നു വിളിക്കും. മലകളും പുഴകളും കേര വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ പ്രകൃതി സുന്ദരമായ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ആയ തൃശൂര്‍ ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഞാന്‍ ജനിച്ചു.മലയാള നാടിനെ വിട്ടു പോകാന്‍ ആഗ്രഹം ഇല്ലായിരുന്നു എങ്കിലും കാലം എന്നെ ഒരു പ്രവാസി ആക്കി മാറ്റി . ഇവിടെ ഞാന്‍ ഒരു കമ്പനിയില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അസിസ്റ്റന്റ് ആയി ദിവസങ്ങള്‍ തള്ളി നീക്കുന്നു. എനിക്ക് ഏറെ ഇഷ്ടം കടല്‍ കരയില്‍ കൂടുകരോടൊപ്പം ചെന്നു ആരും ഇല്ലാത്ത സ്ഥലം നോക്കി ഒന്നും മിണ്ടാതെ തിരയിലേക്ക് നോക്കി ഇരിക്കാന്‍ ....... പിന്നെ പാട്ടു കേള്‍ക്കാന്‍ ഇഷ്ടം ആണ് അതും വിരഹ ഗാനങ്ങളോട് പ്രത്യേക താല്പര്യം ഉണ്ട്. യാത്ര ചെയ്വാനും നല്ല കൂട്ടുകാരെ സൃഷ്ടിക്കുവാനും ഇഷ്ടം ആണ്. പിന്നെ ഞാന്‍ ഇവിടെ എഴുതിയ വരികള്‍ എല്ലാം ഞാന്‍ എപ്പോളൊക്കേയൊ തനിച്ചായിരുന്നു അപ്പോള്‍ തോന്നിയ ഒരു മണ്ടത്തരം. ഇപ്പോള്‍ ഞാന്‍ തനിച്ചല്ല, എനിക്ക് കൂട്ടായി ഒരു മാലാഖയെ കിട്ടിയിരിക്കുന്നു. അവളുടെ വരവോടെ എന്റെ ജീവിതത്തിനു ഒരു പുതുജീവന്‍ ലഭിച്ചു. ഇനിയുള്ള യാത്രകള്‍ ഞങ്ങള്‍ ഒരുമിച്ചാണ്. അതില്‍ സന്തോഷവും കൊച്ചു കൊച്ചു പരിഭവങ്ങളും കൂടെ ഞങ്ങളുടെ സ്വപ്നങ്ങളും.
സ്നെഹമാനു സൌഹ്രിതം ...... വിരഹ നൊമ്ബരമാനു പ്രണയം ..... ----------------------------------------------------------
തൂമഞ്ഞില്‍ നിറയും പൊന്‍തൂവലെ..... എന്‍ ഷിഷിരയാമത്തില് വിടര്‍ന്ന സ്വപ്നം നീ അറിഞ്ഞുവോ എകാകിയാം എന്‍ വിരഹ നൊബരവീണയില് ശ്രുതിമീട്ടിയ ആ നീല നിലാപക്ഷിയെ നീ കണ്ടുവോ
മനസിന്റെ തന്ത്രികള്‍ തളരും ആ നീലനിലാവില്‍ ഞാനാദ്യമായൊന്നു കണ്ടതും നിലാവില് വിരിയും നിന് പുഞ്ചിരിയില്‍ ഞാനാദ്യമായൊന്നാശിച്ചതും . നീ മറന്നുവോയെന്‍ നീല നിലാപക്ഷിയെ
മഴയില്‍ തളരും നിലാവില് നീയെന്നെ ചുംബിച്ചതും എന്‍ ചുണ്ടുകളില്‍ നിന് ചുണ്ടുകളാല്‍ തലോടിയതും നീ അറിയാതെ നിന് കവിളുകളില്‍ എന്‍ കണ്ണുനീര് തൂകിയതും നീ മറന്നുവോയെന്‍ നീല നിലാപക്ഷിയെ
സ്വപ്നങ്ങളില്‍ സത്യങ്ങള്‍ പെയ്തിറങ്ങിയിട്ടും ഒരുനാള്‍ ഞാനറിഞ്ഞു... ചെറുതുള്ളിയായ് മെല്ലെ നീ ആരുടെയൊ ചിറകുകളില്‍ ഒതുങ്ങുകയാണെന്ന് എന്നിട്ടും തളരാതെ.... എന്‍ മിഴികള്‍ എന്തിനെന്നരിയാതെ മിഴിന്നീരൊഴുക്കിയതും ആരോടും മിണ്ടാതെ തേങ്ങിയതും നീ മറന്നുവോയെന്‍ നീല നിലാപക്ഷിയെ
സ്വപ്നങ്ങള്‍ തീര്‍ത്ത യെന്‍ ഏകാന്ത മൌനത്തില്‍ സംഗീതമായ് നീ പെയ്തിടുമ്പോള്‍ മോഹിച്ചു പോയതും ആശിച്ചു പോയതും മൂന്നുനാള്‍ നാം സ്വപ്നങ്ങള്‍ നെയ്തതും മൂന്നുജന്മം മോഹിച്ചു നാം നിലാവില് കിടന്നതും നീ മറന്നുവോയെന്‍ നീല നിലാപക്ഷിയെ
നീ മറന്നിട്ടും എന്‍ മൌനത്തില്‍ നിറയും പുഞ്ചിരിയില്‍ വിടരും യെന്മോഹങ്ങള് ... യെന്‍ സ്വപ്നങ്ങള്‍ എല്ലാം നീ മറന്നുവോയെന്‍ നീല നിലാപക്ഷിയെ നീയാണെന്‍ ജീവന് നീയാണെന്‍ സ്വപ്നം നമ്മളിലാരോ ഒരാളിതു തേങ്ങിപാടിയതും നീ മറന്നുവോയെന്‍ നീല നിലാപക്ഷിയെ.
ellavarum viraham anubavikkunnu.oru tharathilallenkil mattoru tharathil.........adhu evideyenkilum pakarhi vekkuvaan kazhiyunnathu oru baagyamalle?adhe jishad you are very luky
1 comments:
ellavarum viraham anubavikkunnu.oru tharathilallenkil mattoru tharathil.........adhu evideyenkilum pakarhi vekkuvaan kazhiyunnathu oru baagyamalle?adhe jishad you are very luky
Post a Comment