20 March 2010

മരണഭയം


ഞാനിന്നു എന്റെ മരണത്തെ മുന്നില്‍ കാണുന്നു....
ഒരു വെളുത്ത പഞ്ഞിക്കെട്ടായൊ....
ഒരു കറുത്ത പുകച്ചുരുളായോ....
കാണുന്നു ഇന്നു ഞാന്‍ എന്റെ മരണത്തെ.

എന്റെ കണ്ണുകള്‍ക്ക് രക്തത്തിന്റെ ചുവപ്പോ...
എന്റെ കൈകള്‍ക് രക്തത്തിന്റെ മണമോ...
എന്റെ മരണം എന്‍ മുന്നില്‍ നില്‍ക്കയാണൊ...
എന്റെ വഴികളില്‍ ഇന്നു ഞാന്‍ കാണുന്നു മരണത്തെ.

ഞാന്‍ മരണത്തെ ഭയക്കുന്നു...
ജീവിക്കനേറെ ആശയുണ്ടെനിക്ക്...
എന്റെ മരണത്തെ ഞാന്‍ ഇന്നു വെറുക്കുന്നു...
കാരണം എനിക്കു ജീവിച്ചു കൊതിതീര്‍ന്നില്ല.

മരണമില്ലാത്ത ഒരു ജീവിതത്തെ ഞാന്‍ ഇഷ്ട്പ്പെടുന്നു...
കാരണം എനിക്ക് മരണത്തെ ഭയമാണ്.
മരണം ! അതിനെ ഞാനിന്ന് വെറുക്കുന്നു.
കാരണം മരണം അതെപ്പോഴും കടന്നു വരാം ....
ഒരു കാറ്റായൊ... മഴയായോ....അതു സംഭവിക്കാം.

മരണത്തെ ഭയക്കാത്തവരാരുമില്ല...
കാരണം മരണം അതി ഭയാനകമാണ്.
ഞാനിപ്പോള്‍ മരണത്തെ കാണുനില്ല...
കാരണം എനിക്ക് മരണത്തെ ഭയമാണ്...
വെറും ഭയമല്ല ....മരണഭയം ....വെറും മരണഭയം .

19 comments:

ഗീത രാജന്‍ said...

കാരണം മരണം അതെപ്പോഴും കടന്നു വരാം ....
ഒരു കാറ്റായൊ... മഴയായോ....അതു സംഭവിക്കാം.


വളരെ ശരിയാണ് ....
കവിത നന്നായിട്ടുണ്ട്
ആശംസകള്‍....

Rinsa said...

mm nanayit onde...

Sirjan said...

maranam ath maathramaanu sathyam.. sathyathe namukku nishedhikkan pattillallo

Sukanya said...

ഈ ചൂടിനിടയില്‍ പെട്ടെന്ന് കടന്നു വന്ന മഴയിലും കാറ്റിലും പന മുറിഞ്ഞുവീണ് അയല്‍പക്കത്തെ ഒരു കുട്ടിയെ മരണം തട്ടിയെടുത്തു. വേദനയുണ്ടാക്കിയ സംഭവം. എത്ര അര്‍ത്ഥവത്തായ വരികള്‍ മഴയായോ കാറ്റായോ മരണം കടന്നു വരാം.

സ്നേഹിച്ചു കൊതി തീര്‍ന്നില്ല എന്നകവിതയും വായിച്ചു. അതുകൊണ്ടാവാം മരണത്തെ ഭയക്കുന്നത്.

Jishad Cronic said...

ഗീതചേച്ചി...നന്ദി ഇനിയും വരുമല്ലോ ?....

റിന്‍സ....നന്ദി നിന്റെ വാക്കുകള്‍ക്ക്....

സിര്‍ജാന്‍ ... പറഞ്ഞത് വളരെ ശരിയാണ്... സത്യത്തെ നിഷേദിക്കാന്‍ ആര്‍ക്കും കഴിയില്ല.

സുകന്യചേച്ചി....ആ കുടും ബത്തിന്റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു. പിന്നെ...സ്നേഹിച്ച് കൊതി ഒരിക്കലും മാറില്ല ചേച്ചീ...ഹ... ഹ...ഹ. ഇനിയും വരണം .

നിയ ജിഷാദ് said...

ഇക്കാ... എനിക്കിഷ്ടായില്ല ഈ കവിത ! ങ്ങും ... ങ്ങും ....

Jishad Cronic said...

പ്രിയസഖി.... പിണങ്ങരുതേ....

Mayilpeeli said...

മരണത്തെ എനിക്കും ഭയമാണ്. സ്നേഹിക്കുന്നവരും ഉണ്ടാവും. ചില ആള്‍ക്കാരെ കാണുമ്പോള്‍ ഇങ്ങനെ ജീവിക്കുന്നതിനേക്കാള്‍ അവര്‍ മരിച്ചു പോയെങ്കില്‍ എന്ന് തോന്നാറുണ്ട്. അപ്പോള്‍ മരണത്തെ സ്നേഹിക്കാരുന്ടോ .......................അറിയില്ല...

ramanika said...

എന്റെ മരണത്തെ ഞാന്‍ ഇന്നു വെറുക്കുന്നു...
കാരണം എനിക്കു ജീവിച്ചു കൊതിതീര്‍ന്നില്ല.

yes ജീവിച്ചു കൊതിതീര്‍ന്നില്ല......


nalla kavitha

Jishad Cronic said...

മയില്‍ പ്പീലി
-------------
ഞാന്‍ മരണത്തെ സ്നേഹിക്കുന്നില്ല....
കാരണം എനിക്കു ജീവിച്ചു കൊതിമാറിയില്ലാ....

വന്നതിനു നന്ദി... വീണ്ടും വരണം...

രമണിക
--------
ആര്‍ക്കാണു ജീവിച്ചു കൊതിമാറുക...
വന്നതിനു നന്ദി... വീണ്ടും വരണം...

ഹംസ said...

കാരണം മരണം അതെപ്പോഴും കടന്നു വരാം ....
ഒരു കാറ്റായൊ... മഴയായോ....അതു സംഭവിക്കാം


മരണം സംഭവിക്കും അതു ഭയന്നാലും ഇല്ലങ്കിലും . അപ്പോള്‍ പിന്നെ ഭയന്നു ജീവിക്കുന്നത് എന്തിന്? ഉള്ള ദിവസങ്ങള്‍ ഭയമില്ലതെ ജീവിച്ചു കൂടെ ?. അതല്ലെ വെണ്ടത് .. കവിത നന്നായിരിക്കുന്നു ഭയം ഇല്ലാത്തവര്‍ക്കും അല്‍പ്പം ഭയം ഉള്ളില്‍ തോനും ..

ഹംസ said...

ജിഷാദിന്‍റെ പ്രിയസഖിക്ക് കവിത ഇഷ്ടമായില്ല . സൌന്ദര്യപിണക്കത്തിന്‍റെ പ്രതികാരം ബ്ലോഗിലൂടെ തീര്‍ത്തു. ഹ ഹ ഹ ഹ .. കൊള്ളാം നിയ നിയയാണ് ശരിക്കും ജിഷാദിന്‍റെ പ്രിയസഖി

രണ്ട് പേര്‍ക്കും ആശംസകള്‍

Umesh Pilicode said...

ആശംസകള്‍....

Jishad Cronic said...

ഹംസക്ക....
-------------
നന്ദി... വന്നതിനും ...അഭിപ്രായത്തിനും ... ഇനിയും പ്രതീക്ഷിക്കുന്നു.

പിന്നെ സ്നേഹമുള്ളിടത്തെ പിണക്കം ഉണ്ടാകൂ... ഹ...ഹ...ഹ...

ഉമേഷ്...
---------
നന്ദി... വന്നതിനും ...അഭിപ്രായത്തിനും ... ഇനിയും പ്രതീക്ഷിക്കുന്നു.

Anonymous said...

മരണകാലത്തെ ഭയത്തെ ചിന്തിച്ചാല്‍
മതിമറന്നുപോം മനമെല്ലാം
മനതാരില്‍വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ!

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

യമന്‍ വരുന്ന നേരമങ്ങെനിക്കു പേടി പോകുവാന്‍
എരിഞ്ഞ കണ്ണിലഗ്നിയോടെ യമനെയൊന്നു നോക്കണം
ഇണങ്ങിനിന്ന ദേഹം ദേഹിയോടു വേര്‍പെടുമ്പൊഴും
നമശ്ശിവായ പാര്‍വ്വതീശ പാപനാശനാ ഹരേ..........

:) :) :)

Jishad Cronic said...

മൈത്രേയിചേച്ചീ... ഞാന്‍ ഒന്നും പറഞ്ഞീലാ.... ക്ഷമിക്കൂ..... ഹ...ഹ...ഹ....
നന്ദി വന്നതിനും എന്നെ പേടിപ്പിച്ചതിനും ...

Anonymous said...

പേടിപ്പിക്യേ? പേടി മാറ്റാന്‍ ഒന്നു കളിയാക്കീതല്ലേ ഇഷ്ടാ........

Jishad Cronic said...

ഞാന്‍ ചുമ്മാ പറഞ്ഞതാ ചേച്ചീ..... ക്ഷമിക്കൂ ഈ അനിയനോട്....ഹ...ഹ...ഹ...

dreams said...

kavitha kollam, maranam ena sathyathe vijayikan arkum kazhiyila enayalum athu etuvagiye patu. ashamsagal nernukondu nirthunu...................