ഞാന്‍ ജിഷാദ് എന്നെ അടുത്ത് അറിയുന്നവര്‍ ക്രോണിക്ക് എന്നു വിളിക്കും. മലകളും പുഴകളും കേര വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ പ്രകൃതി സുന്ദരമായ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ആയ തൃശൂര്‍ ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഞാന്‍ ജനിച്ചു.മലയാള നാടിനെ വിട്ടു പോകാന്‍ ആഗ്രഹം ഇല്ലായിരുന്നു എങ്കിലും കാലം എന്നെ ഒരു പ്രവാസി ആക്കി മാറ്റി . ഇവിടെ ഞാന്‍ ഒരു കമ്പനിയില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അസിസ്റ്റന്റ് ആയി ദിവസങ്ങള്‍ തള്ളി നീക്കുന്നു. എനിക്ക് ഏറെ ഇഷ്ടം കടല്‍ കരയില്‍ കൂടുകരോടൊപ്പം ചെന്നു ആരും ഇല്ലാത്ത സ്ഥലം നോക്കി ഒന്നും മിണ്ടാതെ തിരയിലേക്ക് നോക്കി ഇരിക്കാന്‍ ....... പിന്നെ പാട്ടു കേള്‍ക്കാന്‍ ഇഷ്ടം ആണ് അതും വിരഹ ഗാനങ്ങളോട് പ്രത്യേക താല്പര്യം ഉണ്ട്. യാത്ര ചെയ്വാനും നല്ല കൂട്ടുകാരെ സൃഷ്ടിക്കുവാനും ഇഷ്ടം ആണ്. പിന്നെ ഞാന്‍ ഇവിടെ എഴുതിയ വരികള്‍ എല്ലാം ഞാന്‍ എപ്പോളൊക്കേയൊ തനിച്ചായിരുന്നു അപ്പോള്‍ തോന്നിയ ഒരു മണ്ടത്തരം. ഇപ്പോള്‍ ഞാന്‍ തനിച്ചല്ല, എനിക്ക് കൂട്ടായി ഒരു മാലാഖയെ കിട്ടിയിരിക്കുന്നു. അവളുടെ വരവോടെ എന്റെ ജീവിതത്തിനു ഒരു പുതുജീവന്‍ ലഭിച്ചു. ഇനിയുള്ള യാത്രകള്‍ ഞങ്ങള് ഒരുമിച്ചാണ്. അതില്‍ സന്തോഷവും കൊച്ചു കൊച്ചു പരിഭവങ്ങളും കൂടെ ഞങ്ങളുടെ സ്വപ്നങ്ങളും.
നിനക്കു ഞാനെന്റെ ഹൃദയം നല്‍കി പകരം സ്നേഹം കൊണ്ടെന്നെ നീ മൂടിവെച്ചു. നിന്‍ സ്നേഹത്തിനു പകരമായ് തിരിച്ചു നല്‍കാന്‍ യെന്നില്‍ നില കൊള്ളും ഈ പ്രാണന്‍ മാത്രമേ ഉള്ളൂ. അതു ഞാന്‍ നിനക്കായ് മാത്രം നീക്കിവെച്ചിടും യെന്‍ സ്നേഹവും ...യെന്‍ പ്രാണനും.
വിരഹം. ---------------
വെറുതെയെങ്കില്‍ പോലും ഈ വിരഹം താങ്ങുവാനാകില്ല എന്‍ പ്രിയസഖീ നീ എന്ന് വരുമെന്നു ഓര്‍ത്തോര്‍ത്തു ഞാനിവിടെ നീറി നീറി കാത്തിരിപ്പൂ.
സമാഗമം. ------------
നിമിഷങ്ങള്‍ക്കപ്പുറം കാത്തിരുപ്പ് അരുമയായ പ്രാണന്‍ പറന്നടുക്കുന്നു നിറങ്ങള്‍ക്കൊണ്ട് ചായക്കുടുക്കെട്ടിയ സ്വപ്‌നങ്ങള്‍ക്ക് സാക്ഷാല്‍ക്കാരം ഇനി ഞങ്ങള്‍ സന്ധ്യയുടെ യാമങ്ങളില്‍ കൂടണയുകയാണു, കൊക്കുരുംബി നല്ല നാളുകള്‍ക്കായി കാത്തിരിക്കുന്നു.
ഇത് വായിച്ചു എന്നെ ആരും ചീത്തവിളിക്കരുത്, കാരണം എല്ലാ സ്ത്രീകളും ഇതുപോലെ അല്ല.ചുരുക്കം ചിലര്‍ ഉണ്ട് ഇതുപോലെ .സ്ത്രീകളെ അവഹേളിക്കുന്നത് തെറ്റാണു എന്നാലും ഇത് പറയാതെ വയ്യാ...
ഇത് എന്‍റെ അടുത്ത ഒരു സുഹൃത്തിന് പറ്റിയ ഒരു അനുഭവമാണ് അത് ഞാന്‍ ഇവിടെ എഴുതുന്നു എന്നും മാത്രം .
പ്രണയം ... അതു സത്യമല്ല ആയിരുന്നെങ്കില്‍... ഒരാണും ഒരിക്കലും നശിക്കില്ലാരുന്നു. പ്രണയം ... അതു സത്യമായിരുന്നെങ്കില്‍ ... ഒരിക്കലും ഒരു പെണ്ണും ആരെയും ചതിക്കില്ലാരുന്നു.
പ്രണയം... അതു നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ ... പിന്നെ എല്ലാം ശാന്തമാണ് ... മരണത്തിനു മുന്‍പുള്ള നിഷബ്ദത പോലെ പിന്നീടു ഒരു കരവും നമ്മെത്തേടി.. വരില്ല... ഒരിക്കലും ....മരണമല്ലാതെ .
ഗള്‍ഫ് നിവാസികളുടെ ദേശീയ ഭക്ഷണമാണു കുബ്ബൂസ്... അതു തിന്നു മടുത്ത ഞങ്ങളുടെ രോദനമാണു താഴെ... ആരും തല്ലരുതു ഇതു വായിച്ച് കാരണം കുബ്ബൂസ് ഇഷ്ടപ്പെടുന്നവരും ഈ കൂട്ടത്തില്‍ കാണും .
നേരത്തെ എണീറ്റ് ചൂടാക്കി കഴിക്കണം ഈ കുബ്ബൂസ് രാത്രിയില്‍ ചൂട്ടോടെ കഴിക്കാം ഈ കുബ്ബൂസ് കാതങ്ങള്‍ താണ്ടണം ഈ ഭൂമിയില്‍ ലബനീസ്, സ്വീറ്റ്, തവിട്ട് കുബ്ബൂസുകള്‍ എത്രയോ വാരിവലിച്ചു തിന്നണം .
മൂഢന്‍മാരെ... വിഢികളെ... നമ്മള്‍ക്കൊരുദിനം വരവായി ആനന്ദീച്ചീടുക... ആഘോഷീച്ചീടുക... ഒത്തുചേര്‍ന്നു ഈ സുദിനം. ഇതു നമ്മുടെ സുദിനം വിഢിദിനം നമുക്കൊത്തു ചേര്‍ന്നു... ഒന്നായ് ചേര്‍ന്നു പാടിടാം ... ജയ ജയ ജയ ജയ വിഢികളെ... ജയിച്ചു വാഴുക വിഢികളെ.