01 October 2010

ശിക്കാരി- Hunting for A Rising Hero
സ്വന്തം പേരുവെക്കാതെ പോസ്റ്റുകള്‍ ഇട്ട് പല വമ്പന്മാരുടെയും തലയില്‍ ചവിട്ടി ഒരൊറ്റ പോസ്റ്റുകൊണ്ട് വായനക്കാരുടെ കണ്ണിലുണ്ണിയായി മാറിയ ഒരു ബ്ലോഗറെ തേടിയുള്ള എന്റെ അലച്ചില്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും നേരില്‍ കാണാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. തുടക്കം മുതല്‍ ഓണ്‍ലൈന്‍ ബന്ധം തുടങ്ങിയ ഞാന്‍ എന്‍റെ കയ്യിലുള്ള എല്ലാ അടവും പ്രയോഗിച്ചു അദ്ദേഹവുമായി ഒന്ന് സംസാരിക്കാന്‍. പക്ഷെ സൂത്രശാലിയായ പുള്ളി എന്നെ വെട്ടിച്ചു കടക്കുന്ന കാഴ്ചകള്‍ എന്നെ ശരിക്കും വട്ടുപിടിപ്പിച്ചു കൊണ്ടിരുന്നു.

പേര് ചോദിച്ചാല്‍ പറയില്ല.. ജോലിസ്ഥലം.. മൊബൈല്‍ നമ്പര്‍.. ഓഫിസിലെ നമ്പര്‍.. എല്ലാം ചോദിച്ചു ഞാന്‍ പുള്ളിക്കാരനെ നിരന്തരം ശല്യപ്പെടുത്തി പക്ഷെ ഒരു രക്ഷയുമില്ല. പുലികളില്‍ പുലിയായ പുള്ളി എന്നെ വെട്ടിച്ചു കടന്നു കളഞ്ഞു. ചാറ്റില്‍ കൂടി എനിക്കറിയാന്‍ കഴിഞ്ഞത് അദ്ദേഹം മലബാറുകാരന്‍ ആണെന്നും ഭാര്യയോടും മകനോടുമോപ്പം ദുബായ് ഖിസൈസ് NMC ഹോസ്പിറ്റലിനു സമീപത്താണ് താമസമെന്നും ഉള്ള ചില കാര്യങ്ങളാണ്.

പല വെള്ളിയാഴ്ചകളിലും ഞാന്‍ അദേഹത്തെ എന്‍റെ വീട്ടിലേക്ക് ക്ഷണിച്ചു പക്ഷെ പിടി തന്നില്ല. എങ്ങനെയെങ്കിലും കണ്ട് പിടിക്കാന്‍ വേണ്ടി വ്യാഴാഴച്ചകളില്‍ രാത്രി ചാറ്റ് ചെയ്തു വെള്ളിയാഴ്ച പോകുന്ന സ്ഥലവും സമയവും അന്നെഷിച്ചു. നോ രക്ഷ! എങ്ങനെയെങ്കിലും അദേഹത്തെ കാണണമെന്ന എന്‍റെ വാശി പിന്നെ പുള്ളിയുമായി സംസാരിക്കുക എന്നതായിരുന്നു. ഫോണ്‍ നമ്പര്‍ കൊടുത്തിട്ടും വിളിച്ചില്ല. നമ്പര്‍ തരുന്നില്ല. ഒടുവില്‍ ഗൂഗിള്‍ ടാക്കില്‍ ഒരു ദിവസം സംസാരിച്ചു, എന്‍റെ സംസാരവും സന്തോഷവും കണ്ട് ഭാര്യ, നിയ പോലും അന്ധാളിച്ചു പോയി. കാരണം അത്രയ്ക്കും ഞാന്‍ അദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ നീണ്ട ലാത്തിയടി. കേട്ടാല്‍ ആരും ഇഷ്ടപെട്ടു പോകുന്ന ശൈലി.

ഉച്ചത്തിലുള്ള സംസാരവും, , എല്ലാം നിസ്സാരമാക്കുന്ന പെരുമാറ്റവും തമാശ നിറഞ്ഞ വാക്കുകളും കേട്ടപ്പോള്‍ ഞാനാകെ ത്രില്ലടിച്ചു. എന്‍റെ മാറ്റം കണ്ടുകൊണ്ടിരുന്ന ഭാര്യക്ക് തോന്നി എനിക്ക് വട്ടുപ്പിടിച്ചെന്നു. പിന്നെ എന്തോ ഒരു അടുപ്പം അദ്ധേഹത്തിനും തോന്നിക്കാണും. പക്ഷെ, നേരില്‍ കാണാനോ പേര് പറയാനോ മനസ്സ് കാണിക്കാത്ത ബ്ലോഗറോട് എനിക്ക് ദേഷ്യമാണ് തോന്നിയത്. ഞാന്‍ ചാറ്റില്‍ കൂടി ചീത്ത പറഞ്ഞു. തനിക്ക് ജാടയാനെന്നു പറഞ്ഞു. പ്രകോപിപ്പിച്ചു. എന്നാല്‍ തിരിച്ചു ചൂടായില്ല. പകരം എഴുത്ത് നന്നാക്കാനുള്ള നിര്‍ദേശങ്ങള്‍ പറയും.. നല്ല ബ്ലോഗുകളിലെക്കുള്ള ലിങ്ക് തരും. ചിലരുടെ എഴുത്ത് രീതികളെ കുറിച്ച് പറയും..

റമസാന്‍ പകുതിയിലാണ് പെരുന്നാള്‍ക്ക് നാട്ടില്‍ പോകുന്ന വിവരം പറഞ്ഞത്. അപ്പോളും അദേഹത്തെ പിന്തുടരുന്നകാര്യം ഞാന്‍ പറഞ്ഞിരുന്നില്ല അതുകൊണ്ട് തന്നെ പുള്ളി പോകുന്ന സമയവും മറ്റും എന്നോട് പറഞ്ഞു. ഞാന്‍ അന്ന് നോമ്പ് തുറന്ന് നേരെ വെച്ച് പിടിച്ചു ദുബായ് എയര്‍ പോര്‍ട്ടിലേക്ക്. അവിടെ എത്തുമ്പോള്‍ കോഴിക്കോട്ടേക്കുള്ള എമിരേറ്റ്സ് എയര്‍ലൈന്‍സ്‌ പുറപ്പെടാന്‍ 4 മണിക്കൂര്‍ ഉണ്ട്. ഞാന്‍ അക്ഷമയോടെ കാത്തിരുന്നു. പടച്ചോനെ, . ഞാന്‍ ഇതുവരെ നടത്തിയ എല്ലാ ശ്രമവും പൊട്ടുമോ! എന്‍റെ കണ്ണുവെട്ടിച്ചു പുലി കടന്നു കളയുമോ! ഓരോരുത്തരുടെയും നീക്കം ഞാന്‍ ശ്രദ്ധിച്ചു. പക്ഷെ നോ ഫലം!

മാസങ്ങളായുള്ള എന്‍റെ എല്ലാ ശ്രമവും പരീക്ഷണങ്ങളും അനോണി ബ്ലോഗറെ കണ്ടുപിടിക്കാനുള്ള ഒരു ചാന്‍സും നഷ്ടപെട്ട വേദനയാല്‍, നിരാശയാല്‍, ദേഷ്യത്താല്‍ ഞാന്‍ വണ്ടിയില്‍ കയറി ഡോര്‍ അടച്ചതും പെട്ടന്ന് മുന്നിലൂടെ ഒരുത്തന്‍ ഒരു ബാഗുമായി ഓടി വന്നതും സൈഡ് ഗ്ലാസ്സില്‍ തട്ടിയതും ഒരുമിച്ചായിരുന്നു. ദേഷ്യത്തോടെ ഞാന്‍ ഗ്ലാസ്‌ താഴ്ത്തി ആക്രോശിച്ചു.

"തനിക്കെന്താഡോ കണ്ണ് കണ്ടൂടെ..?"

"കണ്ണ് കാണാത്തത് എനിക്കല്ല.. നിങ്ങള്‍ക്കാ.."


"ഓടിവന്ന് വണ്ടിക്കു തട്ടിയിട്ടു തര്‍ക്കുത്തരം പറയുന്നോ"

"ജിഷാദ് ഭായീ, അബുദാബീന്നു ഇവിടം വരെ എന്നെക്കാണാന്‍ വന്നത് ചൂടാവാനാ.? വരൂ.. അകത്തു ചെന്നിരിക്കാം.."

ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. നീണ്ടു വെളുത്ത സുന്ദരന്‍! ചുരുണ്ട മുടിയും കട്ടിമീശയുമുള്ള, പെന്‍സില്‍ പോലുള്ള ഇവനോ ബൂലോകം വിറപ്പിക്കുന്ന സിംഹം! ഇത്രെയേറെ കമന്റു വരുത്താനും ആളുകളെ ചിരിപ്പിക്കാനും ഇവനെങ്ങനെ കഴിയുന്നു! സംശയത്തോടെ ഞാന്‍ നോക്കിയപ്പോള്‍ "പെന്‍സില്‍" പറഞ്ഞു.

"അതാണ്‌ കണ്ണൂരാന്‍... !" പിന്നെ ഒരു പൊട്ടിച്ചിരിയും....

"ചാറ്റില്‍ ഫ്ലൈറ്റ് ടൈമും ടെര്‍മിനലും വിശദമായി ചോദിച്ചപ്പോഴേ എനിക്ക് അറിയാമായിരുന്നു. ജിഷാദ് എന്നേം കൊണ്ടേ പോകുന്ന്. അകത്തു നിങ്ങളെ ഞാന്‍ നിരീക്ഷിച്ചിരുന്നു. ഒടുവില്‍ കാറില്‍ കയറും വരെ കാത്തിരുന്നതാ. ആള് ഭയങ്കര ചൂടനാണല്ലോ!"

മതിയായി എന്‍റെ മനസ്സ് നിറഞ്ഞു.... എല്ലാവര്‍ക്കും താങ്കളെ അറിയാനും പരിചയപെടാനും താല്പര്യം ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഉമ്മയെ കൂട്ടാനാണ് പോകുന്നതെന്നും നാലാം ദിവസം തിരിച്ചെത്തുമെന്നും അപ്പോള്‍ വിശദമായി കാണാമെന്നും പറഞ്ഞെങ്കിലും ഞാന്‍ വിട്ടില്ല. എന്റെ നിര്‍ബന്ധത്തിനു വഴങ്ങി 'മുങ്ങല്‍ വിദഗ്ധന്‍' അരമണിക്കൂറോളം സംസാരിച്ചു. ഞാന്‍ ചോദ്യങ്ങള്‍ കൊണ്ട് പുലിയെ വീര്‍പ്പുമുട്ടിച്ചു. പ്രസക്ത ഭാഗങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു..!

Q. മിസ്റ്റര്‍ കണ്ണൂരാന്‍, താങ്കളെ കുറിച്ച് അറിയാന്‍ താങ്കളുടെ ആരാധകര്‍ക്ക് ആഗ്രഹം ഉണ്ട്, അത് കൊണ്ട് തന്നെ താങ്കളെ കുറിച്ച് രണ്ടുവാക്ക്‌.

A. പേര് കണ്ണൂരാന്‍. നാട് കണ്ണൂരില്‍. (എന്താ, രണ്ടു വാക്കില്‍ ഉത്തരമായില്ലേ എന്നര്‍ത്ഥത്തില്‍ നോക്കുന്നു)

Q. വളരെ പെട്ടന്ന് താങ്കള്‍ ഭൂലോകത്ത് ഞങ്ങളുടെ പ്രിയതാരമായിമാറി. എന്താണ് അതിന്റെ രഹസ്യം? ഈ വളര്‍ച്ചയില്‍ അസൂയാലുക്കള്‍ ഉണ്ടോ ?

A.'കല്ലിവല്ലി' വായിക്കുന്ന ആര്‍ക്കും കണ്ണൂരാന്‍ ഒരു പുതിയ ആളാണെന്ന് തോന്നരുതെന്ന വാശിയുണ്ടായിരുന്നു. ഈ വര്ഷം ഫിബ്രവരിയിലാണ് ഈയുള്ളവന്‍ ബ്ലോഗിലേക്ക് വരുന്നത്. നന്നായി നിരീക്ഷിച്ചു. ഹോം വര്‍ക്ക് ചെയ്തു. May ഒടുവില്‍ സ്വന്തമായി ബ്ലോഗ്‌ തുടങ്ങി. June ആദ്യവാരം ഒരു പോസ്റ്റിട്ടു. ഇന്നും ആരും വിശ്വസിക്കുന്നില്ല ഞാനൊരു പുതുമുഖമാണെന്നു. ഇത് തന്നെയാണ് കണ്ണൂരാന്റെ വിജയം. പിന്നെ, മറ്റുള്ളവരില്‍ അസൂയ ഉണ്ടാക്കാന്‍ മാത്രം കണ്ണൂരാന്‍ വളര്‍ന്നിട്ടില്ലെന്നാ എനിക്ക് തോന്നുന്നത്.

Q. എന്തുകൊണ്ടാണ് താങ്കള്‍ സ്വന്തം പേരും,മറ്റും വെളിപ്പെടുത്താതെ എഴുതുന്നത്‌ .

A. എഴുതിത്തെളിഞ്ഞതിനു ശേഷം പുറംതോട് പൊട്ടിച്ചു പുറത്തേക്കു വരാമെന്നു തോന്നി.

Q. താങ്കളുടെ എഴുത്തിന്റെ ശൈലി കണ്ടുകൊണ്ടു ആരാധികമാര്‍ പിറകെ ഉണ്ടെന്നു കേട്ടല്ലോ അത് എത്രത്തോളം ശരിയാണ്.

A. തിരിഞ്ഞു നോക്കാതെയുള്ള ഒരു ഓട്ടമാണിത്. പിറകെ ആരൊക്കെ ഉണ്ടെന്നു നോക്കുന്നില്ല. ഒരുനാള്‍ കണ്ണൂരാന്‍ വീഴും. അതുവരെ അവരൊക്കെ എന്നോടൊപ്പം ഉണ്ടായാല്‍ മതി.

Q. ഭൂലോകത്ത് സീനിയേര്‍സ് ജൂനിയേര്‍സ്‌ എന്നുള്ള തരംതിരിവ് ഉണ്ടോ ? ഉണ്ടെങ്കില്‍ അതിനെ കുറിച്ചുള്ള അഭിപ്രായം ?

A. അതൊന്നുമില്ല. വ്യക്തിജീവിതത്തില്‍ അങ്ങനെയാവാം. എഴുത്തില്‍ ആസ്വാദന നിലവാരത്തിനാണ് മുന്‍തൂക്കം. കുറേകാലം ബ്ലോഗിലുണ്ടെന്നു കരുതി കാര്യമായ പോസ്റ്റുകളൊന്നും ഇടാത്ത ഒരാളെ എഴുന്നള്ളിച്ചു നടക്കേണ്ടതില്ല. പക്ഷെ നന്നായി എഴുതുന്ന, അല്ലെങ്കില്‍ അതിനു ശ്രമിക്കുന്ന ആരെയും പ്രോത്സാഹിപ്പിക്കണം. അതിനു സീനിയര്‍ ജൂനിയര്‍ എന്ന തരംതിരിവ് ആവശ്യമില്ല.

Q. പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ മറ്റുള്ളവരെ മെയില്‍ അയച്ചു അറിയിക്കുക, ചാറ്റില്‍ കോപ്പി ചെയ്യുക, അവരുടെ പോസ്റ്റില്‍ കയറി കമെന്റ് കൊടുത്തുകൊണ്ട് അവരെ ക്ഷണിക്കുക ഇതിനെ കുറിച്ച്..?

A. ഗ്രഹപ്രവേശത്തിനും വിവാഹത്തിനും ക്ഷണിക്കുമ്പോലെ തന്നെയാണിത്. മുട്ടുകില്‍ തുറക്കപ്പെടും എന്ന വാക്യം ബ്ലോഗിലാണ് പ്രായോഗികമാകുന്നത്. 'കല്ലിവല്ലി'യില്‍ ഒരു പോസ്റ്റ്‌ ഇട്ടാല്‍ ഒന്നിലേറെ തവണ മെയില്‍ അയക്കാറുണ്ട്. ഭാഗ്യത്തിന് ആരും ഇതേവരെ 'ഇനി അയക്കല്ലേ' എന്ന് പറഞ്ഞിട്ടില്ല. ഇനി അങ്ങനെ ആവശ്യപ്പെട്ടാലും അനുസരിക്കാന്‍ കഴിയില്ല. കാരണം ആവശ്യമില്ലാത്ത മെയിലുകള്‍ക്ക് വിശ്രമിക്കാന്‍ SPAM ഉണ്ടല്ലോ. സമാന മനസ്ക്കര്‍ വന്നു വായിച്ചു കമന്റിടും. അല്ലാത്തവര്‍ തല ചൊറിഞ്ഞു പുണ്ണാക്കട്ടെ.

Q. ഭൂലോകത്ത് പെണ്ണുങ്ങള്‍ക്ക്‌ മാത്രം കമെന്റ് കൊടുക്കുക, അവരുമായി അശ്ലീശ ചാറ്റ് ചെയ്യുന്ന വിരുതന്മാരെ കുറിച്ച്?

A. ബ്ലോഗു കൊണ്ട് പശുവിന്റെ ചൊറിച്ചിലും കാക്കയുടെ വിശപ്പും മാറുമെന്കില്‍ നമ്മളായിട്ട് പാരയാകണോ?

Q.ഭൂലകത്തു വന്നിട്ട് താങ്കള്‍ക്കു കിട്ടിയ നല്ല സുഹൃത്തുക്കള്‍ ? നല്ല നിലവാരമുള്ള പോസ്റ്റ്‌? നല്ല നിലവാരമുള്ള ബ്ലോഗ്‌ ?

A. ഒരുപാടുണ്ട്. (ഡേയ്, ഒക്കെ പറയിപ്പിച്ചു ഇപ്പോള്‍ കിട്ടുന്ന കമന്റുകളുടെ എണ്ണം കുറയ്ക്കണോ എന്ന ഭാവത്തില്‍ നോക്കുന്നു..)

Q. ബ്ലോഗ്‌ എഴുതാന്‍ വൈഫിന്റെ പ്രചോദനം ? പിന്നെ ബ്ലോഗും കുടുംബവും എങ്ങനെ ഒരുമിച്ചു കൊണ്ട് പോകുന്നു ?

A. എന്റെ നാട്ടിലൊരു രവിയേട്ടനുണ്ട്. അയാള്‍ക്ക്‌ കുറെ പശുക്കളും ഒരു ചായക്കടയും കൃഷിപ്പണിയും മക്കളും ഭാര്യയുമുണ്ട്. ഒരുസമയം ഒരുപാട് ജോലി ചെയ്യുന്ന അയാളേക്കാള്‍ വലുതല്ല കണ്ണൂരാന്‍ എന്ന് സ്വയം ആശ്വസിക്കും. എന്നെ ബ്ലോഗില്‍ നിന്നും പിന്തിരിപ്പിക്കാനാ ശ്രീമതിയുടെ ശ്രമം. അസൂയയാ. അവള്‍ക്കിതൊന്നും ചെയ്യാന്‍ പറ്റാത്ത അസൂയ!

Q. ബ്ലോഗില്‍ ഇഷ്ടമില്ലാത്ത വിഷയം ? താങ്കളെ വേദനിപ്പിച്ച കമെന്റ് ? ബ്ലോഗില്‍ താങ്കള്‍ കൊടുത്ത വേദനിപ്പിക്കുന്ന കമെന്റ് ?

A. "മതപരമായും മറ്റും എഴുതി ചുമ്മാ ആളുകളെ വെറുപ്പിക്കുന്ന, തമ്മിലടിപ്പിക്കുന്ന ബ്ലോഗ് പോസ്റ്റുകള്‍ ഇഷ്ട്ടമല്ല. ഇതേവരെ വേദനിപ്പിക്കുന്ന കമന്റുകള്‍ എനിക്ക് കിട്ടിയിട്ടില്ല. പക്ഷെ, ഏതോ ഒരു ബ്ലോഗില്‍ സോണ എന്ന ബ്ലോഗറോട് എനിക്ക് തര്‍ക്കിക്കേണ്ടി വന്നു. അതില്‍ വൈകാരികമായിട്ടാണ് ഞാന്‍ അയാള്‍ക്കെതിരെ കമന്റിയത്. അദ്ദേഹം എന്നോട് പൊറുക്കട്ടെ.

Q. താങ്കള്‍ ബീഡി വലിക്കുമോ , എന്തുകൊണ്ടാണ് പുകവലിക്കുന്ന ഫോട്ടോ ഇട്ടിരിക്കുന്നത്.? വിമര്‍ശനങ്ങള്‍ വരുമ്പോള്‍ എന്ത് ചെയ്യും?

A. "ആ ഫോട്ടോയാണ് 'കല്ലിവല്ലി'യിലെ ആകര്‍ഷണം. ഈ ചോദ്യത്തിന് കാരണവും ആ ഫോട്ടോ അല്ലെ? ഇതേവരെ വന്ന വിമര്‍ശനങ്ങളെ പൂമാലയായ് സ്വീകരിച്ചിട്ടില്ല. "കണ്ണൂരാന്‍" എന്ന പേര് തന്നെ ഇട്ടതു ഒരു ധൈര്യത്തിനാ ഭായീ..!"

Q. എന്നെങ്കിലും ഈ ഒളിച്ചുകളി അവസാനിപ്പിച്ച് വരുമോ? എല്ലാവരും അറിയപ്പെടുന്ന കണ്ണൂരാന്‍ ശരിയായ പേരില്‍ വരുമോ?

A. "വരാം. വരാതിരിക്കാം.."

Q. ബ്ലോഗിലെ പുതുമുഖങ്ങളോടും,സുഹൃത്തുക്കളോടും എന്താണ് പറയാനുള്ളത്? കൂടെ താങ്കളുടെ വിജയ രഹസ്യവും?

A. 'കല്ലിവല്ലി'യില്‍ പോസ്റ്റ്‌ ഇട്ടാല്‍ അറിയിക്കും. വന്നു വായിച്ചു കമന്റി കണ്ണൂരാനെ സന്തോഷിപ്പിക്കുക. ആദ്യം വിജയിക്കട്ടെ. എന്നിട്ട് പറയാം രഹസ്യം."

ഇത്രയും പറഞ്ഞു ഇനിയൊരവസരത്തില്‍ കാണാം എന്ന ഉറപ്പിന്മേല്‍ സലാം പറഞ്ഞു പിരിഞ്ഞു, ഒപ്പം ബ്ലോഗിലെ എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകളും അന്വേഷണവും അറിയിച്ചു.

അങ്ങനെ കണ്ണൂരാനെന്ന ബ്ലോഗ്‌ പുലിയെ ആദ്യമായി കാണുന്ന ഒരു എലിയായിമാറി ഞാന്‍.

178 comments:

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

തേങ്ങ എന്റെ വക
((((ഠോ))))
മോനെ ഈ ഒരു ചാന്സിനു വേണ്ടി ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു..
ബാക്കി വായിച്ചിട്ടു പറയാം

അന്ന്യൻ said...

എന്തായാലും കണ്ടുപിടിച്ചല്ലൊ, അതുമതി...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ജിഷൂ...തേങ്ങയുടക്കാന്‍ ഉറക്കമൊഴിച്ചിരുന്നത് വെറുതെയായില്ല...
എങ്ങിനെ പറയണമെന്നറിയില്ല..ഇതുവരെ പിടികിട്ടാ പുള്ളിയായി നടന്നിരുന്ന
കണ്ണൂരാനെ പിടിച്ചു കെട്ടിയ നീ എന്റെ കൂട്ടുകാരനാണെന്നു പറയുന്നതില്‍ എനിക്കഭിമാനം ഉണ്ട്..ഹും എന്നാലും പഹയാ..നിന്നോട് ഞാന്‍ രണ്ട് ദിവസം മുമ്പ് ചോദിച്ചതല്ലേടാ..ഈ കണ്ണൂരാന്റെ ഡീറ്റൈല്‍സ്..?
അപ്പോ നീ പറഞ്ഞു.. നിനക്കൊന്നുമറിയില്ലന്ന്...കശ്മലന്‍... നിന്റെ മനസ്സില്‍ അപ്പൊ ഇതായിരുന്നു അല്ലേ...?ആശംസകളോടെ....മിഴിനീര്‍ത്തുള്ളി.

നൗഷാദ് അകമ്പാടം said...

ജിഷാദേ..ഒരു പാടു പേര്‍ ആകാംക്ഷയോടെ ചോദിക്കുന്ന ഒരു ചോദ്യമാണൂ ആരാണീ കണ്ണൂരാന്‍ എന്ന്..നാലു പോസ്റ്റ് കൊണ്ട് കൊട്ടക്കണക്കിനു കമന്റും നൂറ്റിഇരുപത്തിമൂന്ന് ഫോള്ളോവേഴ്സിനെ ന്യും നേടുകാന്നു വെച്ചാല്‍ അതൊരു ചില്ലറ കാര്യമല്ല തന്നെ!
എന്തായാലും ആകാംക്ഷ മൂത്ത് ഒറ്റയിരുപ്പിനു വായിച്ചിപ്പിച്ചു.

ഒരു ചിത്രം കൂടെ പോസ്റ്റിയിരുന്നെങ്കില്‍ സന്തോഷമായേനെ..
സാരമില്ല ഇത്രയെങ്കിലും ഒപ്പിച്ച് എടുത്ത ജിഷാദ്നു ഞങ്ങളുടെ നന്ദി...

നമ്മളൊക്കെ വെറും ബ്ലോഗ് ഫുലികളോ കടലാസ് പുലികളോ ആയി
സ്വയം സംതൃപ്തി നേടുമ്പോള്‍ കണ്ണൂരാന്‍ എഴുതേണ്ടത് പോലെ എഴുതുന്നു.
എഴുതിയത് ബുദ്ധിപൂര്‍‌വ്വം പ്രമോട്ട് ചെയ്യുന്നു....

കണ്ണൂരാന് ആദ്യം വരവേല്പ്പ് നല്‍കിയ സന്തോഷം പങ്കുവെക്കട്ടേ!

Mohamedkutty മുഹമ്മദുകുട്ടി said...

ഇതും ജിഷാദിന്റെ ഒരു നമ്പരായേ ഞാന്‍ കാണുന്നുള്ളൂ. കാരണം അസ്സല്‍ കണ്ണൂരാനാണെങ്കില്‍ എന്നെപ്പറ്റിയും അബ്ദുല്‍ ഖാദര്‍ സാഹിബിനെപ്പറ്റിയും[സലാല] എന്തെങ്കിലും പറയാതെ പോകാന്‍ പറ്റുമോ?

Vayady said...

കണ്ണുരാന്റെ ഒരോ കമന്റിലും അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട്. തുറന്ന പെരുമാറ്റവും, നിഷ്‌കളങ്കമായ മനസ്സും നമുക്കതിലൂടെ കാണാന്‍ സാധിക്കും. ഒരാളുടെ സ്വഭാവം മനസ്സിലാക്കണമെങ്കില്‍ ആ വ്യക്തിയുടെ പേരും മറ്റു വിവരങ്ങളും ഒന്നും ആവശ്യമില്ല. അതൊന്നുമില്ലാതെ തന്നെ അവരെഴുതുന്ന കമന്റുകളിലൂടെ മറ്റുള്ളവരുടെ മനസ്സുകളില്‍ ഇടം നേടാനാകുമെന്നാണ്‌ എന്റെ അഭിപ്രായം.

കണ്ണുരാന്‌ ഇനിയും നല്ല നല്ല രചനകള്‍ നടത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

Unknown said...

അപ്പോള്‍ ഇതും ഒരു ബ്ലോഗ്‌ മീറ്റ്‌ ആണ് അല്ലെ .............ഭാഗ്യം ഞാന്‍ ദുബായില്‍ അല്ലാതെ പോയത് .........ഇല്ലെങ്കില്‍ അതിന്റെ പേരും പറഞ്ഞു വല്ല പോസ്റ്റ്‌ ഇട്ടല്ലോ ....ഹി ഹി

ശ്രീനാഥന്‍ said...

ഒന്നാംതരം പോസ്റ്റായി ജിഷാദ്! സമ്മതിച്ചിരിക്കുന്നു, വേട്ടയാടി പിടിച്ചല്ലോ!

അലി said...

യൂറോപ്യൻ ഫോളോവേഴ്സ് ഉള്ള അന്താരാഷ്ട്ര ബ്ലോഗർ കണ്ണൂരാനെ പിടികൂടിയെങ്കിലും ജിഷാദിനു മാത്രമല്ലെ കാണാനായുള്ളു. ആ പാസ്പോർട്ട് പിടിച്ചുവാങ്ങി ഫസ്റ്റ് പേജ് ഫോട്ടോസ്റ്റാറ്റെടുത്ത് ഇടാൻ പറ്റിയില്ലല്ലോ.

കണ്ണൂരാനെ ചാരിനിന്നതുകൊണ്ടാവും ഈ പോസ്റ്റിനും ഒരു കണ്ണൂരാൻ സ്റ്റൈൽ!

ആശംസകൾ!

Sulfikar Manalvayal said...

ജിഷാദേ....
ആദ്യമേ എന്റെ പോസ്റ്റില്‍ വന്നു കമന്റിയതിനു നന്ദി.
പിന്നെ കണ്ണൂരാനും ഞാനും മിക്കവാറും ദിനങ്ങളില്‍ ഓണ്‍ലൈനില്‍ കാണാറുണ്ട്‌.
കുടുംബ കാര്യങ്ങളും എല്ലാം സംസാരിക്കാറുണ്ട്.
എനിക്ക് അജ്മാനില്‍ റൂം ശരിയാക്കി തരാം എന്ന്നും പറഞ്ഞു മുങ്ങിയതാ കക്ഷി.
പക്ഷെ ഇങ്ങിനെ മുങ്ങി നടക്കുകയാണെന്ന് തോന്നിയിരുന്നില്ല. ഒന്ന് രണ്ടു പ്രാവശ്യം മൊബൈല്‍ നമ്പര്‍ ഞാന്‍ കൊടുത്തിരുന്നു. ഓണ്‍ലൈന്‍ സംഭാഷണം നിര്‍ത്തി നേരില്‍ സംസാരിക്കാം എന്ന് കരുതി. എന്റെ നമ്പര്‍ കൊടുത്തു വിളിക്കാന്‍. പക്ഷെ ആള്‍ കൌശല പൂര്‍വ്വം ഒഴിഞ്ഞു മാറി.
മാത്രമല്ല ഇപ്പോഴാ മനസിലായത് മനപൂര്‍വം മുങ്ങി നടക്കുകയായിരുന്നെന്നു. പിന്നെ പുറത്തു വരാന്‍ ഇഷ്ടമില്ലാത്ത ഒരാളെ ബുദ്ധിമുട്ടിക്കരുതെന്ന് എനിക്കും തോന്നി. അതിനു ശേഷം ഓണ്‍ലൈന്‍ ബന്ധം മാത്രം ആക്കി. പക്ഷെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് നല്ല ഒരു സൌഹ്രദം ഞങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നേരില്‍ കണ്ടില്ലെങ്കിലും അതങ്ങിനെ തന്നെ തുടരട്ടെ എന്നാണെന്റെയും ആശ. താല്പര്യമുള്ളപ്പോള്‍ ആള്‍ തന്നെ വരട്ടെന്നെ...

ഏതായാലും "ജ്ജ് ആളൊരു പുലിയാ ട്ടാ" .. കണ്ടു പിടിച്ചല്ലോ.
നല്ല എഴുത്തും എഴുത്തുകാരും ഒന്നും പുറത്തു വരണമെന്നില്ല. അവരുടെ ആശയങ്ങളും എഴുത്തുകളും തന്നെ വന്നാല്‍ മതി. തുടരട്ടെ അവന്‍ അവന്റെ എഴുത്തും നല്ല ചിന്തകളും. നമുക്കിവിടെ അതിനായി കാത്തിരിക്കാം.
ആശംസകളും പ്രാര്‍ഥനകളും.. നിങ്ങള്‍ രണ്ടാള്‍ക്കും.
"ന്നാലും ജ്ജി ഇതും ഒരു പോസ്റ്റ്‌ ആക്കിയല്ലോ പഹയാ."

mini//മിനി said...

സുഹൃത്തെ,
കണ്ണൂരാൻ എന്ന പേരിൽ ഏതാനും വർഷം മുൻപ് മറ്റൊരു ബ്ലോഗർ ഉണ്ടായിരുന്നു എന്ന കാര്യം അറിയാമോ? ഇത് പുതിയ കണ്ണൂരാനാണ്(ജൂനിയർ).
പഴയ ഇപ്പോൾ ബ്ലോഗെഴുത്ത് നിർത്തിയ കണ്ണൂരാൻ ഇപ്പോഴും കണ്ണൂരിൽ‌ തന്നെയുണ്ടെന്നാണ് എന്റെ വിശ്വാസം. രണ്ടു പേരുടെയും ബ്ലോഗിന്റെ ലിങ്ക്, താങ്കൾ പഴയ കണ്ണൂരാനെ കണ്ടുപിടിക്കുമെങ്കിൽ തരാം. പുതിയവനെ കണ്ടുപിടിച്ചതിൽ കണ്ണൂർക്കാരുടെ പേരിൽ അഭിനന്ദനങ്ങൾ.

വഴിപോക്കന്‍ | YK said...

ജിഷാദ്, സി ഐ ഡി പണിയില്‍ അലിയെ കടത്തി വെട്ടിയല്ലോ...

ഒരു നുറുങ്ങ് said...

ഒരു രണ്ടാം കല്ലിവല്ലീടെ
പടപ്പുറപ്പാടേയ്...
പാവം,ഇത്രേടം മെനക്കെട്ടതെല്ലാം
അതും കല്ലിവല്ലിയായീന്ന് സാക്ഷാല്‍
കല്ലിവല്ലിക്കാരന്‍ ഇവിടെ വന്ന്കമന്‍റും...!
മോനെ ജിഷാദേ..കളി കല്ലിവല്ലിയോട്
വേണ്ടാട്ടോ...!!

പിന്നേ,കല്ലിവല്ലിക്കാരന്‍ ധൃതിപിടിച്ച്
നാട്ടിലേക്ക് വണ്ടികയറിയത് പഞ്ചായത്ത്
തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കാനാണെന്നാ
കേള്‍വി..പടച്ചോന്‍ കാക്കട്ടെ..!!

Anees Hassan said...

Kanooran pidiyil

Unknown said...

പാവം,പാവം രാജകുമാരന്‍

the man to walk with said...

kandupidichallo..
randuperkkum abinandhanagal

ജന്മസുകൃതം said...

മിനി ടീച്ചര്‍ പറഞ്ഞതുപോലെ സീനിയര്‍ കണ്ണൂരാനേ തേടിയുള്ള യാത്രയിലാണ് കല്ലിവല്ലിയില്‍ എത്തിപ്പെട്ടത്.
പിന്നെ അവിടെ ഉടക്കിപ്പോയി.
അയല്‍ വാസിയെങ്കിലും ഇതുവരെ ഞങ്ങള്‍ക്കും പിടികിട്ടാതിരുന്ന പുള്ളിയെ ഓടിച്ചിട്ടു പിടിച്ചതില്‍ ജിഷുവിന് അഭിനന്ദനങ്ങള്‍....
അതും ഞങ്ങളുടെ കണ്ണൂരിന്റെ പേരില്‍ തന്നെ.

ചാണ്ടിച്ചൻ said...

അപ്പോള്‍ പുലി അടുത്ത് തന്നെ പുറംതോട് പൊളിച്ചു പുറത്തു വരും അല്ലേ....അക്ഷമനായി കാത്തിരിക്കുന്നു...

ചാണ്ടിച്ചൻ said...

പിന്നെ ഒരു സംശയം....A Hunting for A RISING Hero എന്നല്ലേ വേണ്ടത്??

Umesh Pilicode said...

:-)

പട്ടേപ്പാടം റാംജി said...

കന്നൂരാനെക്കുറിച്ച് പറഞ്ഞപ്പോഴേ ജിഷാദിന്റെ ഈ പോസ്റ്റിനു മാറ്റ് കൂടി. വളരെ രസമായി അവതരിപ്പിച്ചു. ഞാനും കാനൂരാനായി ചാറ്റ് ചെയ്യുമ്പോള്‍ ജിഷാദിനെപ്പോലെ അവനെ കണ്ടുപിടിക്കണം എന്ന് തോന്നിയിട്ടില്ല.
പോസ്റ്റ്‌ നന്നായി ഇഷ്ടപ്പെട്ടു.

ഒരു യാത്രികന്‍ said...

കണ്ണുരാന്റെ കട്ടേം പടോം മടക്കുമോ...എന്തായാലും ആളൊരു മുടുക്കനാ.......സസ്നേഹം

ഒരു യാത്രികന്‍ said...

എവിടെയോകെയോ സ്പര്‍ശിച്ചു...പക്ഷെ മനസ്സിലുള്ളത് പൂര്‍ണ്ണമായും വരികളായോ..ഒരു എഫെക്ടിവ് എഴുത്തിന്റെ ചെറിയ ഒരു കുറവ്.ഇഷ്ടമായി.....സസ്നേഹം

Faisal Alimuth said...

അതെന്തായാലും നന്നായി..!

വീകെ said...

ചുമ്മാ നമ്പരിറക്കല്ലെ ജിഷാദേ...

ManzoorAluvila said...

nice huntig and nice to know about him, may god bless him and his family

Junaiths said...

പതിയിരുന്ന കണ്ണൂരാനെ പുറത്തെത്തിച്ചു അല്ലെ..
ബാക്കി വിവരങ്ങള്‍ കൂടെ ഉടന്‍ തന്നെ ചോര്‍ത്തി എടുക്കൂ
***
ദുബായ് ടെര്‍മിനലിന്റെ മുന്നിലെ കാറില്‍ നിന്നും ഞങ്ങടെ ലേഖകന്‍ ജിഷാദ് ശ്രീ കണ്ണൂരാനുമായ് നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളാണിവിടെ സംപ്രേക്ഷണം ചെയ്തത്..
ബാക്കി നിങ്ങ കേക്കാത്തത് ഞങ്ങ സ്വകാര്യമായ് പറഞ്ഞോളാം..
സ്കൂട്ട്

pournami said...

good job

Sidheek Thozhiyoor said...

കണ്ണൂരാന്‍ ആളൊരു പുലിയാണെന്ന് ആദ്യ പോസ്റ്റില്‍ തന്നെ തെളിയിച്ചു ..അതില്‍ വീനുപൊവാത്തവര്‍ ചുരുക്കം .അദ്ധേഹത്തെ കുറിച്ച് കൂടുതല്‍ അറിവ് നല്‍കിയതില്‍ സന്തോഷം ജിഷാദ്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ കണ്ണൂരാനൊരിക്കൽ എന്നോടൊപ്പവും ചാറ്റിയിട്ട് കണ്ണ് ബൾബായി പോയതാ‍ാ...കേട്ടൊ

എല്ലാവരുടേയും കണ്ണെത്താദൂരത്ത് നിന്നിരുന്ന പാവം കണ്ണൂരാനെ ഇതുപോലെ പൊക്കിയടിച്ച് എല്ലാവരുടേയും കണ്ണേറ് കിട്ടിപ്പിച്ചു അല്ലേ...!

Jishad Cronic said...

* റിയാസ്- ഇത്രയതികം തേങ്ങയടിക്കാന്‍ എന്തുവാട ഇത് തെങ്ങുംപറമ്പ് മൊത്തം വേടിച്ചു വെച്ചിരിക്കണോ , ഉണ്ടെങ്കില്‍ പറയൂ നാട്ടില്‍
പോകുമ്പോള്‍ കരിക്കിടാന്‍ പോകാലോ (അടിച്ചുമാറ്റാന്‍).
* അന്യന്‍- കണ്ട് പിടിക്ക തന്നെ ചെയ്തു.
* റിയാസ്- അവനെ കുറിച്ച് പറഞ്ഞാന്‍ തട്ടികളയും അവനെ എന്നെ, കണ്ണൂരാന്‍ ആണ് കണ്ണൂര്‍ക്കാരന്‍.
* നൌഷാദ്ക്ക- ചിത്രമെല്ലാം ഉണ്ട് അത് കാണിക്കണം എങ്കില്‍ ഇത്തിരി ചെലവുള്ള കാര്യമാണ്. ഹ ഹ ഹാ..
* കുട്ടിക്ക- ബ്ലോഗ്‌ സുഹൃത്തുക്കളെ എത്രത്തോളം സ്നേഹിക്കുന്ന കണ്ണൂരാന് അതിനു കഴിയില്ല, അധെഹത്റെ അടുത്തറിയാന്‍ ശ്രമിക്കു,

Jishad Cronic said...

* വായാടി- അല്ല ഇതാര് ? വായടിയാനെലും പറഞ്ഞത് സത്യം 100 മാര്‍ക്ക്.

* മൈ ഡ്രീംസ്‌- പേടിക്കണ്ട അവിടേം വന്നു ഞാന്‍ പൊക്കും ഹാ...

* ശ്രീനാഥ്ചേട്ടാ- നന്ദി... പിടിച്ചു കെട്ടി ഞാന്‍ കണ്ണൂരാനെ.

* അലിക്ക- പാസ്പോര്‍ട്ട്‌ പോയിട്ട് ഒന്ന് തൊടാന്‍ സമ്മതിച്ചില്ല പഹയന്‍, പിന്നെ ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും.. ഹ ഹ ഹാ..

* സുള്‍ഫിക്ക- വല്ലാത്തൊരു പഹയന്‍ ആണീ കണ്ണൂരാന്‍, നിങ്ങലല്ലാതെ അങ്ങേരെ എല്പ്പിക്കുമോ റൂമിന്? ഇനി എന്നെ പോലെ വല വിരിച്ചു
പിടിക്കേണ്ടി വരും.

Sukanya said...

ജിഷാദ് അവസാനം എന്നെ പിടിച്ചോ എന്ന് പറഞ്ഞ് പുലി തന്നെ വന്നു അല്ലെ? നല്ല CID!!
ഇന്റര്‍വ്യൂ ഗംഭീരം. പുതിയ ശൈലി ഇഷ്ടമായി. കണ്ണൂരാന് ആശംസകള്‍.

Jishad Cronic said...

* മിനിചെച്ചി- രണ്ടിനേം കണ്ടിരുന്നു, പക്ഷെ പഴയത് ഒരു ചുക്ക്, പുതിയതാണ് ശൂന്യമുളക്.

*വഴിപ്പോക്കന്‍- അലിക്കയാണെന്റെ ഗുരു, ഗുരുവേ.. നമഹ...

* ഒരു നുറുങ്ങ് - ഇക്കാ... കണ്ണൂരാന്‍ ബ്ലോഗില്‍ മത്സരിക്കണേല്‍ വിജയിക്കും പൊളിച്ചടുക്കി കൊടുക്കും എല്ലാവരെയും.

* ആയിരോത്തോന്നാംരാവ്- അല്ല കീഴടിങ്ങിയതാണ് അല്ലാതെ പിടിയിലായതല്ല.

* പാലക്കുഴിക്ക- പാവം പാവം ബ്ലോഗ്കുമാരന്‍.

rumana | റുമാന said...

മൂന്നൂരാന്‍..!!
കണ്ണൂരാന്‍..!!
ഒരു കയ്യൂരാനും കൂടി ഈ ലോകത്തുണ്ട്.

അദ്ദേഹത്തെ കണ്ട് കിട്ടിയിട്ടില്ല!.
ഒന്ന് ശ്രമിച്ച് നോക്കു ജിഷാദേ...

കയ്യൂരാതെ നോക്കണെ..

Jishad Cronic said...

* ദി മാന്‍ to വാല്‍ക് വിത്ത്‌. നന്ദി...

* ലീലചേച്ചി- പരിച്ചയപെടൂ അയല്‍വാസിയെ ആശംസകള്‍ക്ക് നന്ദി...

* ചാണ്ടികുഞ്ഞേ- വരുമെന്ന് കരുതാം, തെറ്റ് കാണിച്ചുതന്നതിന് നന്ദി...

* ഉമേഷ്‌ - വീണ്ടും ചിരിച്ചൂലെ ?

* റാംജി ചേട്ടാ. നന്ദി.. വന്നതിനും അഭിപ്രായത്തിനും.

siya said...

നേരില്‍ കാണാനോ പേര് പറയാനോ മനസ്സ് കാണിക്കാത്ത ബ്ലോഗറോട് എനിക്ക് ദേഷ്യമാണ് തോന്നിയത്. ഞാന്‍ ചാറ്റില്‍ കൂടി ചീത്ത പറഞ്ഞു. തനിക്ക് ജാടയാനെന്നു പറഞ്ഞു. പ്രകോപിപ്പിച്ചു. എന്നാല്‍ തിരിച്ചു ചൂടായില്ല. പകരം എഴുത്ത് നന്നാക്കാനുള്ള നിര്‍ദേശങ്ങള്‍ പറയും.. നല്ല ബ്ലോഗുകളിലെക്കുള്ള ലിങ്ക് തരും. ചിലരുടെ എഴുത്ത് രീതികളെ കുറിച്ച് പറയും..ഒരു നല്ല ബ്ലോഗര്‍ ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യണ്ട ,എന്ന് എന്‍റെ അഭിപ്രായം .ഞാന്‍ ബ്ലോഗ്‌ എഴുതുവാന്‍ തുടങ്ങിയപ്പോള്‍ ,നമ്മളെ പരിച്ചയപെടാനുള്ള തിരക്ക് കാണിക്കാതെ , നല്ല കുറച്ച് ബ്ലോഗ്സ് വായിക്കാന്‍ പറഞ്ഞു തന്ന ഒരു ബ്ലോഗര്‍ ഉണ്ട് .ഒരുപാട് പേരെ പരിചയപ്പെട്ടതില്‍ അതുപോലെ പറഞ്ഞു തന്നത് ഒരേ ഒരു ആള്‍ .അവര് പറഞ്ഞു തന്നത് എനിക്ക് വലിയ സഹായം ആയിരുന്നു .കാരണം എന്‍റെ ഭാഷയെ കുറച്ചു കൂടി തേയ്ച്ചു മിനുക്കി എടുക്കുവാന്‍ വായന വളരെ ആവശ്യം തന്നെ .ഒരു നല്ല ബ്ലോഗര്‍ ആയാലും, പുതിയ എഴുത്ത് കാരെ ആ വഴിയില്‍ കൂടി കൊണ്ടു പോകാനുള്ള മനസും വേണം .

കണ്ണൂരാന് എന്ന ബ്ലോഗര്‍ ഇനിയും ഒരുപാട് എഴുതുവാന്‍ ആശംസകള്‍ ,

ക്രോണിക് ഇതുപോലെ ഒരു പോസ്റ്റ്‌ എഴുതി യതില്‍ നന്ദി ,വിമര്‍ശനകളും ,കുത്ത് വാക്കുകളുമായി ,ഒരു പോസ്റ്റ്‌ എഴുതി തീര്‍ക്കാന്‍ ആര്‍ക്കും സാധിക്കും .ഒരു ആളുടെ നല്ലതു എഴുതി തീര്‍ക്കാന്‍ തോന്നിയ മനസിനും അഭിനന്ദനം .

Jishad Cronic said...

* ഒരു യാത്രികന്‍- കണ്ണൂരാന്‍ കട്ടേം പടെം മടക്കില്ല മകനെ...

* അഫ്സല്‍ - നന്ദി... വന്നതിനും അഭിപ്രായത്തിനും.

* വീ കെ- ചുമ്മായല്ല സത്യം..

* മന്സൂര്‍ക്ക- വന്നതിനും അഭിപ്രായത്തിനും നന്ദി...

* ജുനൈത്- നടകില്ല വിവരം ചോര്തിയാലും അത് എവിടെ പങ്കുവേച്ചാലും എന്നെ തട്ടികളയും.

noonus said...

.

Jishad Cronic said...

* പൌര്‍ണമി- വന്നതിനും അഭിപ്രായത്തിനും നന്ദി...

*സിദ്ധീക്ക- കണ്ണൂരാന്‍ പുലിയല്ല പുപ്പുലി..

* മുരളിയേട്ടാ- പഹയന്‍ വല്ലാത്തൊരു സംഭവമാണ്, എന്തോരം കളിചിട്ടാണ് പഹയനെ ഒന്ന് വീഴ്ത്തിയത്.

* സുകന്യേച്ചി -പുലിയെ പിടിക്കാന്‍ ഒരുപാട് വിയര്‍ത്തു ഞാന്‍, അവസാനം സ്വയം പിടി തന്നു.

* റുമാന- ഒന്നിനെ തന്നെ അന്ന്വേഷിച്ചു ഇറങ്ങി എന്‍റെ നടുവൊടിഞ്ഞു, ഇനിയും വേണോ ?

(കൊലുസ്) said...

മിക്ക ദിവസോം കണ്ണൂരാന്റെ ബ്ലോഗ്‌ വായിക്കും. ഇത്ര നല്ല എഴുത്ത്, കല്ലിവല്ലി ഒരുപാട് ഇഷ്ട്ടായി. പുതിയ പോസ്റ്റിനു വേണ്ടി കാത്തിരിക്കുവാ. ഇനി ആളു ബ്ലോഗീന്നു മുങ്ങിയോ ന്നാ എന്റെ പേടി.

അന്ന്യൻ said...

ജിഷാദേട്ടാ.. ഞാൻ ടെർമിനൽ 3 യിലാണു വർക്ക് ചെയ്യുന്നെ, കണ്ണൂ‍രാനെ അടുത്തറിയാമായിരുന്നെങ്കിൽ ഞാനും ആളെ ഒന്നു മീറ്റ് ചെയ്തേനെ...

അന്ന്യൻ said...

ജിഷാദേട്ടാ.. വണ്ടി പാർക്കിങ്ങിൽ തന്നെയാണല്ലൊ ഇട്ടതു? ഇല്ലങ്കിൽ 4 മണിക്കൂർ പുറത്തു പാർക് ചയ്തതിനു ഫൈൻ വേറേ വരും, തീർച്ച...

അനസ്‌ മാള said...

പോസ്റ്റ്‌ ഇഷ്ടപ്പെട്ടു!

Sranj said...

അയ്യൊ ജിഷാദെ.. ഇത്രയും പറഞ്ഞിട്ട് ആ കല്ലിവല്ലിയിലേക്കുള്ള ലിങ്ക് എന്താ ഇടാഞ്ഞെ.. ഞാന്‍ കുറെ തിരഞ്ഞു... ചില കമന്റുകളില്‍ കണ്ടിട്ടുണ്ട്.. ബ്ലോഗ് വായിച്ചിട്ടില്ല...

Sranj said...

http://kallivalli.blogspot.com/2009/11/resting-place-of-pazhassiraja.html

http://kannuran.blogspot.com/

ഇതാണ് കിട്ടിയത്.. കണ്ണൂരാന്‍ അല്ലെങ്കില്‍ കല്ലിവല്ലി എന്നു തിരഞ്ഞപ്പോള്‍ കിട്ടിയത്... ഇതിലേതാണ്?

Jishad Cronic said...

* സിയാത്ത - താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്, നന്ദി... വീണ്ടും കാണാം.

* നൂനൂസ് -വന്നതിനു നന്ദി....

* കൊലുസ്- പേടിക്കണ്ട ഉഗ്രന്‍ പോസ്റ്റുമായി വരും പുള്ളി...

* അന്യന്‍- നീ ടെര്‍മിനല്‍ 3 ആണേല്‍ കണ്ണൂരാന്‍ 2 വഴി പോകും, അതാണ്‌ പുള്ളി. പിന്നെ പാര്‍കിംഗ് എല്ലാം സേഫ് ആയിരുന്നു.

* അനസ് മാള. പോസ്റ്റ്‌ ഇഷ്ടമായി എന്നറിഞ്ഞതില്‍ നന്ദി...

Abdulkader kodungallur said...

ജിഷാദ് വളരെ നന്നായിരിക്കുന്നു . സ്ഥലം കാണാതേ യാത്രാ വിവരണം എഴുതുന്നത്‌ പോലെ ആളെക്കാണാതെയുള്ള ഈ അഭിമുഖം കലക്കി .രസകരമായിരിക്കുന്നു പോസ്റ്റ്‌ .അഭിനന്ദനങ്ങള്‍

Jishad Cronic said...

* എന്താ സ്രാന്‍ജെ ഇത് ? കണ്ണൂരാനേ അറിയില്ലെന്നോ ? ഗൂഗിള്‍ എന്താ എന്ന് അറിയോ ? ബ്ലോഗ്‌ എന്താ എന്നറിയോ? എന്നിട്ടും കണ്ണൂരാനേ അറിയില്ല ? മോശം !
ലിങ്ക്: http://kannooraanspeaking.blogspot.com

* കാദര്‍ക്ക- എന്താ അങ്ങനെ പറഞ്ഞെ ? കണ്ട് ഞാന്‍.... അന്നവനെ... കയ്യോടെ പിടികൂടി.

ഉനൈസ് said...

ഈ തിരക്കിനിടയില്‍ ഒരു പാമ്പിനെ ഇടുവാനെ
http://planetmalayalam.blogspot.com/
പുത്തനാ......

Manoraj said...

മതപരമായും മറ്റും എഴുതി ചുമ്മാ ആളുകളെ വെറുപ്പിക്കുന്ന, തമ്മിലടിപ്പിക്കുന്ന ബ്ലോഗ്പോസ്ടുകള്‍ ഇഷ്ട്ടമല്ല. ഇതേവരെ വേദനിപ്പിക്കുന്ന കമന്റുകള്‍ എനിക്ക് കിട്ടിയിട്ടില്ല. പക്ഷെ, ഏതോ ഒരു ബ്ലോഗില്‍ സോണ എന്ന ബ്ലോഗറോട് എനിക്ക് തര്‍ക്കിക്കേണ്ടി വന്നു. അതില്‍ വൈകാരികമായിട്ടാണ് ഞാന്‍ അയാള്‍ക്കെതിരെ കമന്റിയത്. അദ്ദേഹം എന്നോട് പൊറുക്കട്ടെ.

കണ്ണൂരാനേ .. കാര്യങ്ങള്‍ തുറന്ന് പറയാനുള്ള, തെറ്റുകള്‍ ഏറ്റു പറയാനുള്ള , താങ്കളുടെ ഈ മനസ്സാണ് എനിക്ക് ഇഷ്ടപ്പെട്ടത്. അനോണിയായാലും സനോണിയായാലും എഴുത്ത് നന്നായാല്‍ വായനക്കാരന്‍ ഉണ്ടാവും. തീര്‍ച്ച. പക്ഷെ ഒന്ന് ഞാന്‍ പറയാം. ആരെന്നറിയാനുള്ള ആഗ്രഹം എനിക്കുമുണ്ട് കേട്ടോ..

Anonymous said...

സത്യമായും ഞാൻ കണ്ണൂരാനോട് ഇപ്പോൾ പൊറുക്കുന്നില്ല.കാണുമ്പോൾ ആലോചിക്കാം.

anupama said...

Dear Jishad,
Good Evening!
You are so happy and impressed by meeting your favourite blogger.
Interesting....
Wishing you a lovely weekend,
Sasneham,
Anu

Unknown said...

ജിഷാദെന്നാ ഈ പേരില്ലാത്തവരെ കണ്ടു പിടിക്കുന്ന പണി തുടങ്ങിയത്?

സത്യമാണോ ഇതൊക്കെ, എന്തായാലും
വായിക്കാന്‍ രസമുണ്ടായിരുന്നു കേട്ടോ..

lekshmi. lachu said...

പോസ്റ്റ്‌ ഇഷ്ടപ്പെട്ടു!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഡാ ജിഷൂ..കൊള്ളാലോ ഞാന്‍ തേങ്ങയടിച്ചതിന്റെ ഗുണമാ..
പിന്നേയ്..പണ്ട് നമ്മള്‍ കരിക്കിട്ടിട്ട് ഉസ്താദിനു കുടിക്കാന്‍ കൊടുത്തില്ലെ..?ആ തെങ്ങിലെ തേങ്ങയാ
ഞാനുടച്ചത്.

nanmandan said...

കണ്ണുരാന്‌ ഇനിയും നല്ല നല്ല രചനകള്‍ നടത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു

congratz jishad

(saBEen* കാവതിയോടന്‍) said...

ആദ്യമായി തന്നെ പറയട്ടെ കണ്ണൂരാന്‍ എന്ന വിശ്വ വിഖ്യാതനായ
ബ്ലോഗറെ ഈ ഭൂലോകം മുഴുവന്‍ ഉറ്റു നോക്കുന്നു എന്ന സത്യം ഒരിക്കല്‍ കൂടി ഈ ഭൂലോകത്തോട് വിളിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത്രയും വലിയ ഒരു കാലഖട്ടം കുശാഗ്ര ബുദ്ധി ഉപയോഗിച്ച് കണ്ണൂരാനെ കണ്ടു പിടിക്കാന്‍ നടന്ന ക്രോണിക് ഒരുകാര്യം സാധിച്ചെടുത്തു കണ്ണൂരാനെ കണ്ടു പിടിച്ചു എന്ന തലക്കെട്ട്‌ വച്ചത് കൊണ്ട് കണ്ണൂരാനെ പിടിക്കാന്‍ വേണ്ടി നടക്കുന്ന എന്നെ പോലെയുള്ള പല ബ്ലോഗര്‍ മാരുടെയും അഭിപ്രായം പോസ്റ്റില്‍ കിട്ടാന്‍ ഒരു സാഹചര്യം ഒത്തു കിട്ടി. കുറെ കാലമായി ഞാനും നടക്കുന്നു ഈ കണ്ണൂരാന്‍ എന്ന പുലിയെ പിടിക്കാന്‍ അതിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ ശേഖരിച്ച കണ്ണൂരാന്റെ അടയാളങ്ങളും താങ്കള്‍ പറഞ്ഞ അടയാളങ്ങളും രാ പകല്‍ വെത്യാസം .ശെരിക്കും പറഞ്ഞാല്‍ കണ്ണൂരാന്‍ വീണ്ടും പറ്റിച്ചു എന്നെയും താങ്കളെയും ..എങ്കിലും ഞാന്‍ കണ്ടു പിടിക്കും എന്ന പ്രതിഗ്ജ ഉപേക്ഷിക്കുന്നില്ല ."കണ്ണൂരാന്‍ ജാഗ്രതേ"

അനില്‍കുമാര്‍ . സി. പി. said...

നല്ല അവതരണം.

Raees hidaya said...

ഇഷ്ടമായി.......................

shajkumar said...

ബ്ലോഗിലെ എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകളും അന്വേഷണവും

പഞ്ചാരക്കുട്ടന്‍.... said...

ഹായി ജിഷാദ് ...
നന്നായി....
കണ്ണൂരാനെ കണ്ടിട്ട് ജിവനോടെ വന്നല്ലോ ....

Anil cheleri kumaran said...

കടുവയെ പിടിച്ച കിടുവ.. കലക്കി

ജസ്റ്റിന്‍ said...

ബ്ലോഗ് വഴികളില്‍ പലപ്പോഴും കണ്ണൂരാനെ കണ്ടു മുട്ടിയിട്ടുണ്ട്. പക്ഷെ നേരിട്ട് സംവദിച്ചിട്ടില്ല. എന്തായാലും ജിഷാദ് നടത്തിയ അക്ഷീണ പ്രയത്നം വളരെ നന്നായി അവതരിപ്പിച്ചു.

dreams said...

jishu oru paadu bhudhimutty alle shramichal nadakathathu onnumilla ennu jishu evide theliyichille enthayalum nerittu kandumutty ethrayum kaaryangal chothikkan patiyille menakettathinu prayoganam undayallo ennallum njan perukettappol ethrakku pratheekshichilla kalakki chakkare...... enni aduthathu aareyanavo jishuvinte ira aarrayallum carefull cheeripayunna vediyundapollulla question kondu nigalle jishu veerpumuttikkum...... kuzhanjupogathirikkan shradhikuka...... ente ella aashamsakalum

Jishad Cronic said...

* ഭൂലോക ശിശു- വരും അങ്ങോട്ട്‌ വരാതിരിക്കില്ല.

* മനോരാജ്- അതാണ്‌ കണ്ണൂരാനേ മറ്റുള്ളവരില്‍ നിന്നും വേര്‍ത്തിരിച്ച്‌ നിര്‍ത്തുന്നത്.

* ശാന്ത ചേച്ചി- വന്നതിനു നന്ദി... കണ്ണൂരാനെ ചുമ്മാ വിട്ടേക്ക്. ഹ ഹ് ഹാ.

* എക്സ് പ്രവസിനി- ചുമ്മാ വേറെ പണി വേണ്ട ഇനി അടുത്തത് ഇയാളെ കണ്ടുപിടിച്ചാലോ എന്നാലോച്ചനയില്ലതില്ല.

* ലച്ചു- വന്നതിനു നന്ദി..

Jishad Cronic said...

* റിയാസ്- ചുമ്മാ അല്ല സീതെച്ചിയുടെ തേങ്ങ ആണല്ലേ ? ചുമ്മാ അല്ല !

* നന്ദനം- ഇടിവെട്ട് പോസ്റ്റുമായി വരുന്നുണ്ട് കണ്ണൂരാന്‍.

* കാവതിയോടന്‍- കണ്ണൂരാനേ പിടിക്കാന്‍ കഴിയില്ല മകനെ താങ്ങള്‍ക്ക്‌, അദ്ദേഹം ഒരു സംഭവം അല്ല പ്രസ്ഥാനം ആണ്.

* അനില്‍ ചേട്ടന്‍ - വന്നതിനു നന്ദി...

* റയീസ്- ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

Jishad Cronic said...

* ഷാജികുമാര്‍- തിരിച്ചും എല്ലാവരുടേം ആശംസകള്‍.

* പഞ്ചാരകുട്ടന്‍- കണ്ണൂരാന്‍ പുലി ആണേലും എന്നെ വല്യ ഇഷ്ടമാണ്, അതുകൊണ്ടല്ലേ ഞാന്‍ പുലിമടയില്‍ കയറി മേഞ്ഞത്.

* കുമാരേട്ടാ- അങ്ങനെ അല്ല , കിടുവക്ക് പിടിതന്ന കടുവ.

* ജസ്റ്റിന്‍ ചേട്ടാ- പരിച്ചപെട് അദേഹത്തെ, വന്നതിനു നന്ദിട്ടോ...

* പാച്ചു- ഡാ മകനെ, ഇത്തിരി ബുദ്ധിമുട്ടി പിടിച്ചതാണ്, പാവം ഞാന്‍ വെറുതെ ക്ഷീനിച്ചത് കണ്ടപ്പോള്‍ പിടി തന്നു.

കുസുമം ആര്‍ പുന്നപ്ര said...

jishad
ok kannurane kandu pidichallo.
nannayi ezhuthy.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ജിഷൂ..അതേടാ..അതൊരു ഒന്നൊന്നര തേങ്ങയായിരിക്കുമെന്നു നമുക്കു പണ്ടേ അറിയാലോ..? അതുകൊണ്ടാ ആ തേങ്ങ തന്നെ ഉടച്ചത്..

HAINA said...

ആരാണിയാൾ

മൻസൂർ അബ്ദു ചെറുവാടി said...

ഈ പോസ്റ്റിന്റെ കാര്യം ഞാനറിഞ്ഞില്ല.
അല്ലേല്‍ ഇത്രയം സുന്ദരന്‍ പോസ്റ്റ്‌ വായിക്കാന്‍ ഞാനെങ്ങിനെ വൈകും.
ഏതായാലും സംഗതി അടിപൊളി.
ഇനി കാണുമ്പോള്‍ എന്റെയും ഇഷ്ട ബ്ലോഗറെ അഭിനന്ദനം നേരിട്ട് അറിയിക്കണം

Unknown said...

ആ പൂതി മനസ്സില്‍ വെച്ചാല്‍ മതി.


(ദയവു ചെയ്തു എന്നെ കണ്ടുപിടിക്കല്ലേ?)

റഷീദ് കോട്ടപ്പാടം said...

വളരെ നന്നായി അവതരിപ്പിച്ചു ജിഷാദ്!.
ആശംസകൾ!

വരയും വരിയും : സിബു നൂറനാട് said...
This comment has been removed by the author.
വരയും വരിയും : സിബു നൂറനാട് said...

കണ്ണൂരാന്‍റെ പടം കാണണോ..?? താഴത്തെ ലിങ്കില്‍ നോക്കിക്കോ...

http://keralahahaha.blogspot.com/2008/05/114.html

Jishad Cronic said...

* കുസുമം ചേച്ചി- വന്നതിനും അഭിപ്രായത്തിനും നന്ദി..

* റിയാസ് - അതികം ഉടച്ചാല്‍ ഉഷേച്ചി പിടിക്കും, ഇനി കരിക്ക് പോയാല്‍ ചാത്തന്‍ പൊടി വിതറും. ഹാ...

* ഹൈനകുട്ടി- ഇതുവരെ കണ്ടില്ലേ കണ്ണൂരാനെ ? എന്നാല്‍ ഇവിടെ നോക്കു : http://kannooraanspeaking.blogspot.com/

* ചെറുവാടി - തീര്‍ച്ചയായും ചെറുവാടി താങ്കളുടെ അന്വേഷണം പറയാം...

* എക്സ് പ്രവാസിനി- ആഹാ എന്നാല്‍ കണ്ട് പിടിച്ചിട്ടു തന്നെ കാര്യം ( ചുമ്മാ) .

പേടിരോഗയ്യര്‍ C.B.I said...

അങ്ങനെ ഓനപ്പുടിക്കാന്‍ അനക്ക് സീ.ബി.ഐ ന ബേണ്ടി ബന്നില്ല അല്ലേ ... :) ...വിവരണം നന്നായിരുന്നു ജിഷാദ് ... ആശംസകള്‍

Unknown said...

ശിക്കാരി ജിശാദ്‌ !
എന്നാലും കണ്ടെത്തിയല്ലോ, ചാറ്റിലൂടെ ചോദിചാപ്പോള്‍ ഒഴിഞ്ഞു മാറിയത് കണ്ടു ഞാനും അത് വിട്ടതായിരുന്നു.

സിബു നൂറനാട്: അത് കണ്ണൂരാന്‍ സിനിയരാണ്, ഇത് ആളു വേറെ!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇല്ല മോനേ...ഇല്ല..കരിക്കിടല്‍ നിര്‍ത്തി..ഇനി മുതല്‍ തേങ്ങ ഇട്ടോളാം
അല്ലെങ്കിലും നീയൊന്നുമില്ലാതെ അതിനൊരു രസവുമില്ലെടാ..
പണ്ടത്തെ നമ്മുടെയാ നല്ല കാലം ഇനി തിരിച്ചുകിട്ടുമോ...?

Jishad Cronic said...

* റഷീദ്ക്ക -വന്നതിനും അഭിപ്രായത്തിനും നന്ദി...

* സിബു - അത് ചിന്ന കണ്ണൂരാന്‍ , ഞാന്‍ പറഞ്ഞത് പെരിയ കണ്ണൂരാന്‍.

* പെടിരോഗയ്യാന്‍ - നമ്മള് CID ആയി ഉള്ളപ്പോള്‍ എന്തിനാ സിബിഐ ?

* തെച്ചികൊടന്‍ - പഠിച്ച പുള്ളിയാ പെട്ടന്ന് പിടി തരൂല.

* റിയാസ്- ഇടാന്‍ കരിക്കൊന്നും ഇല്ല അവിടെ , എല്ലാം ജുനിയെര്സ് ഇട്ടുകുടിച്ചു കഴിഞ്ഞിരിക്കുന്നു.

ഒഴാക്കന്‍. said...

പഹയാ... ഒടുക്കം ആ പാവത്തിനെ പിടിച്ചു അല്ലെ ...

ഇനി കടം കൊടുത്തവര്‍ എല്ലാം കണ്ണൂരാനെ ഓടിച്ചിട്ട് പിടിക്കും

jayanEvoor said...

നല്ല പോസ്റ്റ്!

സോണയുമായുള്ള അടീപിടിയൊക്കെ കണ്ട് തല്ലിപ്പോളി ടീമാണെന്നു കരുതി, കണ്ണൂരാന്റെ ബ്ലോഗ് പോസ്റ്റുകൾ വായിക്കുമെങ്കിലും കമന്റുകൾ ഇടാറില്ലായിരുന്നു ഞാൻ!

അപ്പോ ഒരു നാൾ “എന്നോട് പരിഭവം എന്തോ ഉണ്ടല്ലേ?” എന്നു ചോദിച്ച് കണ്ണൂരാൻ എനിക്കൊരു മെയിൽ അയച്ചു. അതോടെ ആൾ കുഴപ്പക്കാരനല്ല എന്നു മനസ്സിലായി.

ഇപ്പോ ഞങ്ങൾ ചാറ്റ് മെയ്റ്റ്സ്.

ജിഷാദിനും കണ്ണൂരാനും അനുമോദനങ്ങൾ, ആശംസകൾ!

ജീവി കരിവെള്ളൂർ said...

ഓഹോ അപ്പം അവിടെ സിഐഡി ആണല്ലേ .

Jishad Cronic said...

* ഒഴൂ - പിടിതന്നു എന്ന് പറയൂ ഞാനായത് കൊണ്ട് പിടിതന്നു. കടക്കാരുടെ കാര്യം കട്ടപൊക.

* ബ്ലോഗുണ്ണി - ഉണ്ണി ഇനി പറയുമോ ഈ കണ്ണൂരാന്‍ ഞാന്‍ ആണെന്ന് ?

* ജയേട്ടന്‍- ആളൊരു പാവമാനെന്നെ എന്നെപോലെ, ഹാ ...ഹാ ..ഹാ ....

* അനീഷ്‌ - വന്നതിനു നന്ദി...

* ജി വി - ജീവിച്ചു പോകാന്‍ എന്തൊക്കെ വേഷങ്ങള്‍..

നിയ ജിഷാദ് said...

ഞാനും കണ്ടേ കണ്ണൂരാനേ

Unknown said...

നല്ല അവതരണം...

SAMEER KATTOOR said...

അഭിനന്ദനങ്ങള്‍

ഹംസ said...

ബൂലോകത്ത് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന അപൂര്‍വം പേരില്‍ ഒരാളാണ് എന്‍റെ കണ്ണൂരാന്‍ .

Unknown said...

നിനക്ക് പറ്റിയ പണിയാണിത് , ഇനി ഒസാമയെ പിടിക്കാന്‍ പോകാമോ തോറാബോറയിലേക്ക് ?

Jishad Cronic said...

* നിയ - എപ്പം കണ്ട് ?

* നസ്രിന്‍ - നന്ദി... വന്നതിനും അഭിപ്രായത്തിനും.

* സമീര്‍- വന്നതിനും അഭിപ്രായത്തിനും നന്ദി...

* ഹംസക്ക- കണ്ണൂരാനേ ഇഷ്ടപ്പെടാത്തവര്‍ ആരാണ് ഈ ഭൂലോകത്ത് ഉള്ളത്,ഇങ്ങോട്ട് വായോ ഹംസക്ക ഞാന്‍ കാണിച്ചു തരാം കണ്ണൂരാനെ.

* ശംസീന- ഒബാമ പറഞ്ഞാല്‍ വേണേല്‍ ഞാന്‍ പോകാം.

ഗീത said...

ഈ കണ്ണൂരാന്‍ ഇത്രേം ഭീകരനായിരുന്നോ?
സി.ബി.ഐ.യില്‍ ചാന്‍സ് കിട്ടിയാല്‍ പോണേ. ഇല്ലെങ്കില്‍ രാജ്യത്തിന് വന്‍ നഷ്ടമാകും. വെട്ടിച്ചു നടക്കുന്നവരെ പൊക്കാന്‍ നല്ല സാമര്‍ത്ഥ്യമല്ലേ?

Unknown said...

നിനക്ക് പറ്റിയ പണി അത് തന്നെയാണ്.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

സെഞ്ചറി ഞാനടിച്ചേയ്.....................
ആഹാ.. ആഹഹാ...ഹോയ്...ഹോയ്...
കണ്ടോടാ ജിഷൂ...ഉഷേച്ചിയുടെ തേങ്ങയുടെ ഗുണം..
അന്നു കരിക്കിട്ടു കുടിച്ചപ്പോള്‍ കിട്ടിയ അതെ ഫീലിംങ്ങ്‌സ്...

പ്രയാണ്‍ said...

ജിഷാദ് ഇത്രയൊക്കെ പറഞ്ഞ കണ്ണൂരാനെ കാണുമെന്നു കരുതി ഞാനും കമന്റ്ബോക്സ് മുഴുവന്‍ തപ്പി ........കണ്ടില്ലല്ലൊ........... എവിടെ? പോസ്റ്റ് നന്നായിട്ടൊ.

മഹേഷ്‌ വിജയന്‍ said...

അങ്ങനെ ജിഷാദ് കണ്ണൂരാനെ കണ്ടെത്തി..
പണ്ട് ആപ്പിള്‍ തലയ്ക്കു വീണ ഐസക്ക് ന്യൂട്ടനെ പോലെ..
പക്ഷെ ജിഷാദിന്റെ തലയ്ക്കു എന്താണാവോ വീണത്? തേങ്ങയോ മാങ്ങയോ?
അഭിനന്ദനങ്ങള്‍ ജിഷാദിനും കണ്ണൂരാനും..!!!!

സാലഭാന്ജിക said...

ജിശാദെ,കൊട് കൈ!
ഇത്ര നല്ല ഒരു കാര്യം ചെയതല്ലോ...ബ്ലോലോകതെല്ലാരും ആകാംഷയോടെ കാത്തിരിക്കുന്ന വിവരങ്ങള്‍ അറിയിച്ചു തന്നതിനും,നന്നായി അവതരിപ്പിച്ചതിനും നന്ദി.പിന്നെ ഒഴാക്കാന്‍ paranja pole പഹയാ... ഒടുക്കം ആ പാവത്തിനെ പിടിച്ചു അല്ലെ ...ഇനി കടം കൊടുത്തവര്‍ എല്ലാം കണ്ണൂരാനെ ഓടിച്ചിട്ട് പിടിക്കും

Jazmikkutty said...

കണ്ണുരാന്‍ ഇനിയെന്ന് മടങ്ങും എന്ന് പറഞ്ഞില്ലേ..ജിഷാദ്?

പോസ്റ്റ്‌ കലക്കി ട്ടോ..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ങേഹ്!!! ഞാനൊരിക്കല്‍ സെഞ്ചറിയടിച്ചതാണല്ലൊ...?
ദേ വീണ്ടും 99 കമന്റ്സ് എന്നു കാണിക്കുന്നു
എന്നാ പിന്നെ വീണ്ടും ഒന്നു കൂടി അടിച്ചേക്കാം...........

Anonymous said...

നല്ല ഇന്റര്‍വ്യൂ തന്നെ ....ചോദ്യങ്ങളും അതിലുപരി മറുപടിയും ...അവതരണം വളരെ നന്നായി ..പെന്‍സില്‍ പോലത്തെ എന്ന പ്രയോഗം ശരിക്കും ഇഷ്ട്ടായി ..അതെല്ലാം മനസ്സില്‍ ശരിക്കും ഒന്ന് കണ്ടു ...കണ്ണുരാന്‍ തീര്‍ത്തും ബുലോകത്ത് ഒരു വിത്യസ്ത സംഭവം തന്നെ ...എഴുത്തിന്റെ രീതിയില്‍ കലര്‍ത്തുന്ന നര്‍മ്മം അതാണ്‌ ശരിക്കും വായനക്കാരെ പിടിച്ചിരുത്തുന്നത് .... ജിഷാദ്ന് ഞങ്ങളുടെ അഭിനന്ദനങ്ങള്‍ ....

ശ്രിയാ ~ $hr!Y@ said...

ഞങ്ങള്‍ ഫ്രെണ്ട്സ് ഒന്നിച്ചിരുന്നാ കല്ലിവല്ലി ബ്ലോഗ്‌ വായിക്കുന്നത്. ബ്ലോഗ്‌ നിര്തിപ്പോയിട്ടും വായിക്കുന്ന ബ്ലോഗ്‌ ഒന്നോ രണ്ടോ മാത്രേയുള്ളൂ. അതിലൊന്നാ കണ്ണൂരാന്‍. ഇടയ്ക്കൊക്കെ വായിച്ചു ചിരിച്ചു ഓര്‍ത്തോര്‍ത്തു ചിരിക്കും. ഇന്ന് കൊലുസാ പറഞ്ഞത് കണ്ണൂരാനെ കണ്ട വിവരം ഈ പോസ്ടിലുന്ടെന്നു. ഞങ്ങളുടെ കണ്ണിലുണ്ണിയായ കണ്ണൂരാന്റെ ഫോട്ടോ കൊടുക്കൂ. ഞങ്ങള്‍ കണ്ടു ആസ്വദിക്കട്ടെ. ഇങ്ങനെയൊരു പോസ്റ്റ്‌ തന്ന ബ്ലോഗര്‍ക്കും പ്രിയ നായകന്‍ കണ്ണൂരാനും അറിയിച്ചു തന്ന കൊലുസിനും ഒരായിരം നന്ദി.
kannuran V want u !

വരയും വരിയും : സിബു നൂറനാട് said...

കണ്ണൂരാനും ഡ്യൂപ്പോ...??!!

Unknown said...

ജിഷാദ് ....കണ്ണൂരാന്‍ എനിക്കിതിന്റെ ലിങ്ക് നേരത്തെ അയച്ചു തന്നിരുന്നു....
എന്തായാലും കൊള്ളാം ...നല്ല അലക്ക് തന്നെ

Pranavam Ravikumar said...

Please see comment here...

http://enikkuthonniyathuitha.blogspot.com/

Thanks

Kochuravi

ആളവന്‍താന്‍ said...

ഈശ്വരാ ഞാന്‍ എന്താണീ കാണുന്നത്? കണ്ണൂരാന് ഇതിനും വേണ്ടി ആരാധകരോ? എടാ ജിഷു.. നീ പോസ്റ്റ്‌ ഉണ്ട് എന്ന് അല്ലാതെ, ഇതാണ് പോസ്റ്റ്‌ എന്ന് പറഞ്ഞിരുന്നേല്‍ എന്തൊക്കെ തിരക്കുകള്‍ ഉണ്ടായിരുന്നെലും ഞാന്‍ കളഞ്ഞിട്ടു വന്നേനെ. എന്താന്നു അറിയോ? നീ സഞ്ചരിച്ച അതേ വഴിയില്‍ കൂടി സഞ്ചരിച്ച ആളാ ഞാനും. കണ്ണൂരാന്‍ നാട്ടില്‍ പോകുന്ന സമയത്ത് ഞാനും ദുബായില്‍ വരാന്‍ ഇരുന്നതാണ്. പക്ഷെ ചില കാരണങ്ങളാല്‍ രണ്ട്‌ ദിവസം കഴിഞ്ഞേ വരാന്‍ പറ്റിയുള്ളൂ. എന്‍റെ മനസ്സിലും ഈ പഹയനെ എയര്‍പോര്‍ട്ടില്‍ ഇട്ടു പിടിക്കാന്‍ ഉള്ള കൊനഷ്ട്ടായിരുന്നു. നടന്നില്ല. എന്തായാലും സന്തോഷമായി. നീ എങ്കിലും ആളെ കണ്ടല്ലോ. നല്ലത്. പിന്നെ എനിക്ക് ഈ പോസ്റ്റ്‌ ഒരുപാടിഷ്ട്ടപ്പെടുകേം ചെയ്തു. ഈ കണ്ണൂരാന്‍ ഇപ്പൊ എവിടെയാ? കാണാനില്ലല്ലോ

sreee said...

:(- !!!!!

Unknown said...

സത്യമാണോ ജിഷാ...

Jishad Cronic said...

* ഗീതേച്ചി- കണ്ണൂരാന്‍ ഒരു പിടികിട്ട ബ്ലോഗര്‍ ആണ്, അയ്യോ എനിക്ക് വേണ്ടായേ ഇപ്പോള്‍ ഉള്ള ജോലി തന്നെ മതിയേ...

* ശംസീന- താങ്കു...

* റിയാസ്- ആഹാ തേങ്ങയും, സെഞ്ചറിയും നീ അടിചൂലെ ?

* പ്രയാണ്‍- കണ്ണൂരാന്‍ വരും വരാതിരിക്കാന്‍ കഴിയില്ല....

* മഹേഷ്‌ - അയ്യോ തേങ്ങയല്ല വീണത്‌, ഞാന്‍ തന്നെയാ വീണത്‌...

Jishad Cronic said...

* സാലഭാന്‍ജിക- ഇതൊക്കെ എന്ത് വിവരം, വിവരങ്ങള്‍ എല്ലാം കണ്ണൂരാന്‍ നേരിട്ട് പറയാന്‍ വരും...

* ജാസ്മികുട്ടി - കണ്ണൂരാന്‍ എന്നേ വന്നൂ, പുള്ളി തിരകിലാണ്, വരും പുതിയ ഒരു പോസ്റ്റുമായി.

* റിയാസ്- ദേ വീണ്ടും സ്വെഞ്ചറിഅടിച്ചു ....

* ആദില- പെന്‍സില്‍ പോലത്തെ കണ്ണൂരാനെ ഈര്‍ക്കില്‍ പോലത്തെ ഞാന്‍ പിടിച്ചു.

* ശ്രിയ- കണ്ടു പക്ഷെ, ഫോട്ടോ കണ്ണൂരാന്‍ തന്നെ ഇടും ,കാരണം എനിക്ക് ജീവനില്‍ കൊതിയുണ്ട്.

* വരയും വരിയും- പുലികളെയല്ലേ മറ്റുള്ളവര്‍ അനുകരിക്കൂ..

* ഒറ്റയാന്‍ - വന്നതിനു നന്ദി...

* കൊച്ചുരവി- കണ്ടു...നന്ദി....

* ആളു- ഒരു പുലിയെ പിടിക്കാന്‍ മറ്റൊരു പുലിക്കു കഴിയില്ല എന്നെപോലെയുള്ള എലികള്‍ക്കെ കഴിയൂ...

* ശ്രീ- ചിരിപ്പിക്കല്ലേ :)

*താന്തോന്നി- സത്യം !

rajan vengara said...

ഇതു കണ്ണൂരാൻ കാശുകൊടുത്തു എഴുതിച്ചതാ..(പക്ഷെ..ജിഷാദ് ഇങ്ങിനെ കാശുവാങ്ങുമോ..? / ഒരു കാര്യവുമില്ലാതെ ഒരാളെ ഇങ്ങിനെയങ്ങു പൊക്കുമോ?)കണ്ണൂരാൻ തന്നെ ഇന്നു എന്നോട് ചാട്ടിൽ പറഞ്ഞ്പോലെ ഇതൊരു ബ്ലോഗമ സിൻഡിക്കേറ്റിണ്ടെ ഗൂഡഇടപെടലാണോ...?

K@nn(())raan*خلي ولي said...

(ഈ പോസ്റ്റില്‍ 111-)o കമന്റു ഇട്ടു കൊണ്ട് കണ്ണൂരാന്‍ തന്‍റെ ആരാധകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുകയാണ്. കുഞ്ഞാടുകള്‍ അലമ്പുടാക്കാതെ ഇരിക്കുകയും ട്രിപ്പിള്‍ ശ്രീ കണ്ണൂരാന്‍റെ സുഭാഷിതത്തിനു ശേഷം പരസ്പരം 'കല്ലിവല്ലി' പറഞ്ഞു പിരിഞ്ഞു പോകേണ്ടതുമാണ്)


@@

മക്കളേ..,
(അഥവാ Ladies & gentlemen..)

ക്രൌഞ്ച മിധുനപ്പക്ഷിയെ അമ്പെയ്തു വീഴ്ത്തിയ കാട്ടാളനോട് "മാ നീഷാദ:" പറയാന്‍ അന്നൊരു മഹര്‍ഷിയുണ്ടായിരുന്നു. ഇന്ന് കണ്ണൂരാനെ വേട്ടയാടുകയും വായനക്കാര്‍ക്ക് മുന്‍പില്‍ വിവസ്ത്രനാക്കി തൊലിയുരിക്കുകയും ചെയ്ത അഭിനവ ശിക്കാരിയോടു "മാ ജിഷാദ:/അരുത് ജിഷാദേ എന്ന് പറയാന്‍ ഒരു ഭരതമുനിയും ഇല്ലല്ലോ എന്ന ചിന്ത നമ്മെ അസ്വസ്ഥനാക്കുന്നു!
( ഹും! എന്‍റെ പരിപ്പെടുക്കാന്‍ കുറെയെണ്ണം ഇറങ്ങിത്തിരിച്ചിരിക്കുന്നു..!)

കണ്ണൂരാന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കുകയും കൂടിക്കാഴ്ചയും സംസാരവും പോസ്ടാക്കി പരസ്യപ്പെടുത്തുകയും ചെയ്യുക വഴി ഗുരുതരമായ കൃത്യവിലോപമാണ് ബ്ലോഗര്‍ കാട്ടിയിരിക്കുന്നത്. (എന്‍റെ സ്ഥൂല ശരീരത്തെ പെന്‍സില്‍ എന്ന് പരിഹസിക്കുന്നതിനു പകരം PARKER എന്ന് വിലകൂട്ടിപ്പറയാമായിരുന്നു)

പോട്ടെ. ഈ പോസ്റ്റിനു ശേഷം Blackമെയിലുകളുടെ എണ്ണം കൂടി. ആരാധകരുടെ എണ്ണത്തിലും അസാധാരണ വര്‍ദ്ധനവ്‌ ഉണ്ടായി. ആകയാല്‍ നാം sumതൃപ്തരായിരിക്കുന്നു., ബ്ലോഗറോട് ക്ഷമിച്ചിരിക്കുന്നു.

മക്കളേ..,

"നര്‍മ്മ സംസ്ഥാപനാര്‍ത്ഥായ സംഭാവാമീ ബ്ലോഗര്‍ ബ്ലോഗാം.." (ബ്ലോഗില്‍ നര്‍മ്മം ക്ഷയിക്കുമ്പോള്‍ ഏതെന്കിലും കോന്തന്‍ ബ്ലോഗര്‍ അവതരിക്കും) എന്ന അനാദി മന്ത്രത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് 'കല്ലിവല്ലി'യുമായി കണ്ണൂരാന്‍ നിങ്ങള്ക്ക് മുന്‍പിലെത്തിയത്. സൌദി മടാതിപതി അകമ്പാടം സ്വാമി തിരു'വെടി'കളുടെ ആദ്യ കമന്റു കണ്ണൂരാന്‍റെ തലവര മാറ്റിയെഴുതുകയായിരുന്നു.

ആശ്രമത്തിലെ സ്ഥാപര-ജംഗമ വസ്തുക്കളായ ബ്ലോഗര്‍മാരുടെ ഒരു നീണ്ടനിര തന്നെ നമ്മെ സ്വീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. പൂര്‍വാശ്രമത്തില്‍ നിന്നും ലഭിച്ചതിലേറെ 'ഭയ-ഭക്തി-ബഹുമാനം ഞമ്മക്ക് കിട്ടിയത് ഈ ബ്ലോഗുലകത്തില്‍ നിന്നാണ്.

നൂറിലേറെ ആണ്‍ സിംഹങ്ങളെ കണ്ടു മുട്ടിയതും വായാടി, ആദില, സിയാ, കൊലുസ്, ഷാഹിന, നിഷ, ജുവൈരിയ, ശ്രിയ തുടങ്ങിയ പെണ്പുലികളോട് കണ്ണൂരാന് പ്രണയമുണ്ടാകുന്നതും ഈ ബൂലോകത്ത് വെച്ചാണ്.
മാണിക്യം, ഉമ്മു അമ്മാര്‍, Mayflowers, കുഞ്ഞൂസ്, ശാന്തെച്ചി, ഗീത, സ്മിത, ലീല, ലതിക, ജാസ്മിക്കുട്ടി, X-pravasini തുടങ്ങിയ സ്നേഹനിധികളായ ചേച്ചിമാരെ ലഭിക്കുന്നതും ഇതേ ബ്ലോഗില്‍ നിന്ന് തന്നെ!

ഇതില്പരം ഇനിയെന്ത്!

ഈ സ്നേഹവും വാല്സല്യവും പ്രോത്സാഹനവും ഇനിയും ഉണ്ടാകണേ എന്ന് അപേക്ഷിച്ചു കൊണ്ട് നിര്‍ത്തട്ടെ. ബോസ് സ്ഥലത്ത് ഇല്ലാത്തതിനാല്‍ കഴിഞ്ഞ ലക്കം 'കല്ലിവല്ലി' മുടങ്ങി. എട്ടിന് അദ്ദേഹം ദുബായിലെത്തും. അങ്ങനെയെങ്കില്‍ പത്തിന് പുതിയ പോസ്ടിടും.(ഇന്ഷാ അല്ലാഹ്)

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു കൊണ്ട് ശിക്കാരിമാരുടെ 'വെടി'യില്‍ വീഴാത്ത കണ്ണൂരാന്‍ വീണ്ടും കാണാം എന്ന പ്രതീക്ഷയില്‍ യാത്ര തുടരട്ടെ.

***

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എന്റള്ളോ...
പോയി മോനേ..പോയീ..സകല മാനോം പോയി...
ജിഷൂ..നീ കഷ്ടപ്പെട്ട് നടത്തിയ കണ്ണൂരാന്‍ വേട്ട ചരിതം
ദാ!!! കണ്ണൂരാന്റെ ഒരൊറ്റ കമന്റ് കൊണ്ട് പോയി കിട്ടി..
അപ്പോ കണ്ണൂരാന്‍ സ്ഥലത്തുണ്ടായിരുന്നു ല്ലേ...?
ജിഷാദിന്റെ നര വേട്ടയില്‍ വെടിയേറ്റ് വടിയായ(?) കണ്ണൂരാന്‍ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റു വരുന്നതിനായ് ഈ ബൂലോകം മുഴുവനും കാത്തിരിക്കുന്നു...

ഹംസ said...

കാടിളക്കി വെടിവെച്ച ജിഷാദിന്‍റെ വെടി തനിക്ക് പുല്ലാണെന്നറിയിച്ചുകൊണ്ട് നമ്മുടെ പ്രിയങ്കരനായ കണ്ണൂരാന്‍ പൂര്‍വ്വാധികം ശക്തിയോടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കണ്ണൂരാനെ വെല്ലാന്‍ മലയാള ബൂലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഒരു കടലാസു പുലിക്കും കഴിയില്ലെന്ന് തെളിയിച്ചിരിക്കുന്നു ( സുഖിപ്പിച്ചതാ )

Jishad Cronic said...

* കണ്ണൂരാന്‍ - പ്രിയ കണ്ണൂരാന്‍, താങ്കളുടെ വരവ് വൈകിയപ്പോള്‍ ഞങ്ങള്‍, അങ്ങയുടെ ആരാധക ലക്ഷങ്ങള്‍ നിരാശരായി തലയും മേല്പ്പോട്ട് ഉയര്‍ത്തി ഇരിക്കുകയായിരുന്നു. ഇപ്പോഴെങ്കിലും ദര്‍ശനം കിട്ടിയതില്‍ സന്തോഷം. അങ്ങയുടെ പ്രഭാഷണം ഞങ്ങളില്‍ കുളിര് പകര്‍ന്നു... തൃപ്തിയായി കണ്ണൂരാന്‍ തൃപ്തിയായി... ബൂലോകത്തെ സുന്ദരിമാരെ, നിങ്ങളുടെ പ്രാര്‍ത്ഥന ഫലിച്ചു. കണ്ണൂരാന്‍ പൊങ്ങിയിരിക്കുന്നു...ഇനിയൊരു വേട്ടയിലൂടെ ആര്‍ക്കും പിടികൊടുത്ത് നിങ്ങളുടെ ഹാര്‍ട്ട്‌ ബീറ്റ്സ് കൂട്ടില്ല എന്ന വെല്ലുവിളിയോടെ,കണ്ണൂരാന്റെ തിരോധാനം ആഘോഷിച്ച എല്ലാ കടലാസ് പുലികളെ മലര്‍ത്തിയടിക്കാന്‍ പുതിയൊരു പോസ്റ്റുമായി വരുന്നു.

മഴകാത്തു നില്‍ക്കുന്ന വേഴാമ്പലിനെപോലെ.... താങ്കളുടെ കമെന്റിനായി ( മറുപടി) കാത്തിരിക്കുന്ന ആരാധകലക്ഷങ്ങള്‍ക്ക് വേണ്ടി ഹാര്‍ട്ട് ബീറ്റ്സിന്റെയും കുടുംബത്തിന്റെയും നന്ദി

Jishad Cronic said...

* രാജന്‍ വേങ്ങര- രാജെട്ടോ സുഖം അല്ലെ ? അങ്ങനെ പൊക്കി, പുകഴ്ത്തി ആളെ കൂട്ടേണ്ട ആവിശ്യം ഇന്ന് കണ്ണൂരാന് ഇല്ല, പിന്നെ പൈസ തന്നാല്‍ ഞാന്‍ വേണേല്‍ നിങ്ങളെ ഒന്ന് പൊക്കം. പക്ഷെ വീഴാതെ നോക്കണം !


* റിയാസ്- അങ്ങനെ കണ്ണൂരാനെ മലര്‍ത്തിയടിക്കാനുള്ള ചങ്കൂറ്റം എനിക്കില്ല, എനിക്കെന്നല്ല ആര്‍കും കഴിയില്ല.


* ഹംസക്ക- അങ്ങനെ ഒറ്റ വെടിക്ക് വീഴുന്ന പുലിയല്ല ഞാനെന്നു പറഞ്ഞു കൊണ്ട് ദേ കണ്ണൂരാന്‍ വീണ്ടും.. പുപ്പുലി...

ഹാപ്പി ബാച്ചിലേഴ്സ് said...

ചിരിപ്പിക്കാൻ കഴിയുക എന്നത് വളരെ വിഷമം പിടിച്ച കാര്യം വളരെ ഈസിയായി കൈകാര്യം ചെയ്യുന്ന കുറച്ച് ബ്ലോഗേഴ്സിന്റെ കൂട്ടത്തിൽ കണ്ണൂരാൻ ആദ്യ പോസ്റ്റ് മുതൽക്കു തന്നെ സ്ഥാനം പിടിച്ചു. കണ്ണൂരാനെ പിടിച്ച ജിഷാദിന് അഭിനന്ദനങ്ങൾ.

Sneha said...

ജിഷാദ് , ഇങ്ങനെയുമുണ്ടാവോ ആരാധനാ....!!
കൊള്ളാം....!
പുലിയെ പിടിച്ച എലി ,സംഭവം വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു ...
എന്നാലും വിട്ടു കൊടുക്കാതെ തന്നെ അവസാനം കണ്ടെത്തിയല്ലോ...!
കണ്ണുരാന്റെ പേര് കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് ആ പ്രൊഫൈല്‍ ചിത്രം ആണ്..അതൊരു trademark തന്നെ ..

പിന്നെ കണ്ണുരാന്‍ താങ്കള്‍ ഒരു parker pen തന്നെ..
"ജിഷാദ് ശിക്കാരി " നിമിത്തം താങ്കള്‍ക്ക് ആരാധകരു കുടുകയും ചെയ്തുവല്ലോ ...നല്ല കാര്യം..!
ജിഷാദ്...ഇനിയും എന്നാ അടുത്ത ശിക്കാരിനു ഇറങ്ങുന്നത് ..?
ഇപ്പോഴേ ഒരു all the best.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

അങ്ങനെ പവനായി ശവമായി, കണ്ണൂരാൻ കഥാപാത്രമായി. ക്രോണിക്കിന്റെ എഴുത്തും കണ്ണൂരാന്റെ കിഴുക്കും ആസ്വാദ്യകരമായി. സംഗതി രസമായി.

TPShukooR said...

ഓ, അങ്ങനെ പുലി വന്നു അല്ലേ... വരുമെന്ന് പേടിച്ചിരുന്നതാണ്. അങ്ങനെ തന്നെ സംഭവിച്ചു. ഏതായാലും രണ്ടു പുലികള്‍ക്കും ആശംസകള്‍.

NiKHiL | നിഖില്‍ said...

നേരോടെ... നിര്‍ഭയം... നിരന്തരം....
:-D

Anonymous said...

എന്താ പറയുക ഒരാളെ ഇങ്ങനേയും പുകയ്ത്താമോ... ഇപ്പോൽ ഒരു സംശയം ഇതു രണ്ടും രണ്ടാളുതന്നെയാണൊ? പക്ഷെ സുൽഫിയുടെ അഭിപ്രായത്തിലൂടെ അദ്ദേഹം ഒരു മുങ്ങൾ വിദഗ്ദനാണെന്നും മനസ്സിലായി... ഇങ്ങനെയൊരു പോസ്റ്റിറക്കിയാൽ ഇഷ്ട്ടം പോലെ കമന്റു കിട്ടും എന്നുറപ്പായി.. ( തമാശിച്ചതാണെ) താങ്കളൂടെ ഈ ശ്ലാഘനീയ പ്രവർത്തിക്ക് താങ്കൾ പ്രശംസ അർഹിക്കുന്നു... അഭിനന്ദനങ്ങൾ..

രാധിക said...

nannayittundu tto,,sadharana reethiyil ninnu valare vythyasthamayoru ezhuthanu...pinneee ini namukku bloggundaye koodi pidikkande?????

Anil cheleri kumaran said...

കണ്ണൂരാനെപ്പറ്റി എനിക്കറിയുന്നത് പോലും നിങ്ങള്‍ക്കറിയില്ലല്ലോ.. കഷ്ടം..! ഇന്റര്‍വ്യൂ വളരെ നന്നായിട്ടുണ്ട്. ജിഷാദ് വളരെ പുരോഗമിക്കുന്നുണ്ട്. അഭിനന്ദനങ്ങള്‍.!

Sulfikar Manalvayal said...

അങ്ങിനെ ഒടുവില്‍ ആരാധക ലക്ഷങ്ങളുടെ അതി കഠിനമായ തപസ്സിനൊടുവില്‍ കണ്ണൂരാന്‍ പ്രത്യക്ഷപെട്ടു.
അതും തനി കണ്ണൂരാന്‍ സ്റ്റൈല്‍ കമന്റുമായി.
ഇതാണ് കണ്ണൂരാന്‍. വിമര്‍ശിച്ചവരെ വായടപ്പിച്ചു, പുകഴ്ത്തിയവരെ തലോടി കണ്ണൂരാന്‍ വന്നു പോയി.
തുടരട്ടെ ഈ എഴുത്തുകാരന്‍റെ ലീലാ വിലാസങ്ങള്‍ ബ്ലോഗ്‌ ലോകത്തിനിയും.
കൂടുതല്‍ നര്‍മ രസമായ, അതിലൂടെ കാര്യ ഗൌരവമുള്ള വിഷയങ്ങളുമായി ഇനിയും പ്രതീക്ഷിച്ചു കൊണ്ട്,

"ലക്ഷ കണക്കിന്" കണ്ണൂരാന്‍ സ്നേഹികളില്‍ ഒരുവന്‍.

Jishad Cronic said...

* ഹാപ്പി ബാച്ചിലേര്‍സ് - പിടിച്ചതല്ല, പിടിതന്നതാണ്, പിടിതന്നതിനു നന്ദി കണ്ണൂരാന്‍ ...

* സ്നേഹ - അടുത്ത വേട്ടക്കു ഇരയെ കിട്ടിയില്ല.... എന്തായാലും ഒരു വെറൈറ്റി പോസ്റ്റുമായി വരും.

* പള്ളിക്കരയില്‍ - വന്നതിനും അഭിപ്രായത്തിനും നന്ദി...

* ശുക്കൂര്‍- നന്ദി... അഭിപ്രായത്തിനു നന്ദി...

* കുഞ്ഞൂട്ടന്‍ - നിയത്രണം ( ഇന്റര്‍വ്യൂ ചെയ്യുബോള്‍ നിയത്രണം ഉണ്ടായിരുന്നു)

* ഉമ്മുഅമ്മാര്‍ - അങ്ങനെ പറയല്ലേ നമ്മളുവേറും വട്ടപൂജ്യം, കണ്ണൂരാന്‍ അറിയുംതോറും വളരുന്ന മഹാന്‍.

* രാധിക - ബ്ലോഗ്ഗുണ്ട വെറും ഉണ്ടയാണ്, അതുകൊണ്ടല്ലേ ഒരു പോസ്റ്റുകൊണ്ട് തന്നെ പുള്ളി മുങ്ങിയത്, ഇനി ഉതിച്ചു വരികയാനെങ്ങില്‍
നമ്മള്‍ക്ക് പൊക്കാം.

* കുമാരേട്ടാ- അങ്ങനെ പറയല്ലേ യഥാര്‍ത്ഥ വെളിപ്പെടുത്തല്‍ ഇവിടെ ഉണ്ടായാല്‍ എന്നെ തട്ടികളയും എന്ന പറഞ്ഞിരിക്കുന്നെ, അദ്ധേഹത്തിന്റെ സ്വഭാവം നമ്മള്‍ ലാസ്റ്റ് പോസ്റ്റില്‍ വായിച്ചില്ലേ?

* സുല്‍ഫി- അതാണ്‌ കണ്ണൂരാന്‍, ജനലക്ഷങ്ങളെ കയ്യിലെടുത്ത ബ്ലോഗര്‍ കണ്ണൂരാന്‍.

Echmukutty said...

ഉച്ചയായപ്പോ വായിയ്ക്കൻ തുടങ്ങിയതാണ്. ഇപ്പോഴാ കമന്റൊക്കെ വായിച്ച് തീർന്ന് അവസാനത്തിലെത്തീയത്.
കണ്ണൂരാനെ ജിഷാദ് കണ്ടിട്ടൊന്നുമില്ല. എഴുതിയേക്കണതൊക്കെ വെറുതെയാ.

എന്തായാലും ജിഷാദിന്റെ എഴുത്ത് അസ്സലായിട്ടുണ്ട്.

Gopakumar V S (ഗോപന്‍ ) said...

ജിഷാദ്, ഈ പോസ്റ്റ് ഇട്ടതിന്റെ അന്നുതന്നെ ഞാന്‍ വായിച്ചിരുന്നു. കമന്റ് ഇടാന്‍ എന്തോ സാങ്കേതികതടസ്സം ഉണ്ടായി. ഒരിക്കല്‍ കമന്റ് പോസ്റ്റഡ് എന്നു മെസ്സേജും വന്നതാ...

വളരെ രസകരമായി...ശരിക്കും ആ തലക്കെട്ടാണ് ആദ്യം ആകര്‍ഷിച്ചത്... ഇതും, ഇതിനു മുന്നെയുള്ള പോസ്റ്റും എല്ലാം ഗംഭീരമായി...നന്ദി, ആശംസകള്‍ ....

muhammadhaneefa said...

കണ്ണൂരാനുമായുള്ള മുഖാമുഖം അദ്ദേഹത്തെപ്പറ്റിയുള്ള അറിവുകൂടി ആണ്‌ -ഭാവുകങ്ങൾ

ഏറനാടന്‍ said...

ബൂലോകത്തെ സീനിയര്‍ കണ്ണൂരാനെ നേരില്‍ പരിചയമുണ്ട്. ജൂനിയര്‍ കണ്ണൂരാനെ അറിയാന്‍ പറ്റി. ദുബായില്‍ ഉള്ള ബ്ലോഗര്‍ കണ്ണൂസിനെയും അറിയും. ഇവരൊക്കെ എന്തെങ്കിലും വക ലിങ്ക്സ് ഉണ്ടാവുമോ?

(കൊലുസ്) said...

അപ്പൊ കണ്ണൂരാന്‍ മുങ്ങിയിടില്ല അല്ലെ. ഇപ്പോളാ സമാദാനം ആയത കേട്ടോ. കണ്ണൂരാന്റെ റിപ്ലൈ ഭയന്കരായി. പുതിയ പോസ്ടിനായി കാത്തിരിക്കുന്നു.

PRAMOD NEELAMBARI said...

ജിഷാദിന്റെത് തികച്ചും വ്യത്യസ്തമായ പോസ്റ്റ്‌ തന്നെ. നാടകീയതയും ഉദ്വേഗവും വൈകാരികതയും നിലനിര്‍ത്തിക്കൊണ്ട് , എന്നാല്‍ അതിഭാവുകതയില്ലാതെ , മനോഹരമായ ഒരു അഭിമുഖത്തില്‍ അവസാനിക്കുന്ന നല്ലൊരു പോസ്റ്റ്‌.പുതിയ കണ്ണൂരാന്റെ പോസ്റ്റുകളേക്കാള്‍ മികച്ചതായി അനുഭവപ്പെട്ടു അദ്ദേഹത്തിന്റെ കമന്റ്.

MT Manaf said...

ബ്ലോഗറെ ഇരയാക്കി ക്രോണിക് പൊട്ടിച്ച ഈ വെടി
വ്യത്യസ്ത സമീപനം കൊണ്ട് ശ്രദ്ധേയ മായിട്ടുണ്ട്
ഹുറാ.......!!

പ്രവാസം..ഷാജി രഘുവരന്‍ said...

എന്തായാലും നീ മിടുക്കന്‍ തന്നെ ..
അവസാനം കണ്ടെത്തിയല്ലോ .......കൊട് കൈ

kaattu kurinji said...

Jishad...

angane puliye ppidicha "vaarunni:" aayi nilkkanu alle..kaanooraanum jishadinum aashamsakal.

Jishad Cronic said...

* എച്ചുമുകുട്ടി - കണ്ണൂരാനെ ഞാന്‍ കണ്ടതാണ് വേണമെങ്ങില്‍ ഞങ്ങള്‍ ഒരുമിച്ചു നില്‍കുന്ന ഫോട്ടോ ഇടാം.

* ഗോപകുമാര്‍- താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി...

* ഹനീഫക്ക - തീര്‍ച്ചയായും അദ്ധേഹമാണ് അതിനുള്ള മറുപടികള്‍ നല്‍കിയത്.

* ഏറനാടന്‍- മൂന്ന് കണ്ണൂരാന്‍ ഉണ്ട്, എന്തായാലും നമ്മള്‍ക് നല്ല പോസ്റ്റ്‌ ഇടുന്ന ഈ കണ്ണൂരാനെ മതി.

* കൊലുസ്സ്- അങ്ങനെ നമ്മളെയെല്ലാം വിട്ടു കണ്ണൂരാന് മുങ്ങാന്‍ കഴിയില്ല.

* പ്രമോദ് നീലാംബരി - വിലപ്പെട്ട അഭിപ്രായത്തിനു നന്ദി... അദ്ധേഹത്തിന്റെ ആ‍ കഴിവാണ് മറ്റുള്ളവരില്‍ നിന്നും മുന്നിട്ടു നില്‍ക്കുന്നത്.

* മനാഫ്ക്ക - നന്ദി... അഭിപ്രായത്തിനു നന്ദി...

* കാട്ടുകുറിഞ്ഞി - എന്നെ വാറുണ്ണി ആക്കില്ലേ ? നൂറുണ്ണി...

കൊച്ചുമുതലാളി said...

കൊള്ളാം മാഷേ... നന്നായിട്ടുണ്ട്.... എന്തായാലും ഒടുക്കം പുലിയെ താങ്കള്‍ പിടിച്ചല്ലോ.. അതു മതി.... :)

ജയരാജ്‌മുരുക്കുംപുഴ said...

avassanam alu keezhadangi alle santhosham.......

ആളവന്‍താന്‍ said...

അല്ല എനിക്ക് അറിയാന്‍ വയ്യാത്തോണ്ട് ചോദിക്കുവാ. എന്ത് കണ്ടിട്ടാണാവോ ഒരാളിനെ ഇങ്ങനെ പൊക്കി അടിക്കുന്നത്? ഒരു പരിധി വരെ ക്ഷമിക്കാം. ഇത് ഒരുമാതിരി വൃത്തികെട്ട സുഖിപ്പിക്കല്‍ മാത്രമാകുന്നു. ഈ കണ്ണൂരാന്‍ ഇതിനും വേണ്ടി ഒരു സംഭവം ആണെന്ന് ഒന്നും എനിക്ക് തോന്നുന്നില്ല. അല്ലെങ്കില്‍ തന്നെ കണ്ണൂരാന്റെ എല്ലാ കമന്റുകളിലും ഒരു സ്വന്തം പരസ്യം കാണാം. ഇതിപ്പൊ ദേ വേറെ ഒരുത്തന്‍ കൂടി സ്വന്തം ചെലവില്‍ പരസ്യം കൊടുത്തിരിക്കുന്നു. മോശായിപ്പോയി. മഹാ മോശം.! (ഇത്രേം പറഞ്ഞത് എന്‍റെ അസൂയകൊണ്ട് ആണെന്ന് ആര്‍ക്കെങ്കിലും തോന്നിയോ? ഏയ്‌... വഴിയില്ല)

മാണിക്യം said...

140!!

കണ്ണൂരാന്‍!!
http://kannooran.blogspot.com/
http://kannuran.blogspot.com/
August 20, 2008-ല്‍ എഴുതിയകേളിപാത്രം , ആണു അവസാനപോസ്റ്റ്...കുറെ നല്ല പോസ്റ്റുകള്‍ വന്ന ബ്ലോഗാണ് കണ്ണൂരാന്റെത്,നേരിട്ടറിയില്ല എങ്കിലും കണ്ണുരാന്‍ എന്ന പേരാണ് "കല്ലിവല്ലിയിലും" എന്നെ കൊണ്ടെത്തിച്ചത്..
എഴുത്തിനേക്കാള്‍ മറ്റു ബ്ലോഗിലെ കമന്റുകള്‍ ആണു കണ്ണുരാനെ ശ്രദ്ധിക്കാനിടയാക്കിയത്.നര്‍മ്മം ഉള്ള എഴുത്ത്,ഒരു നല്ല സുഹൃത്ത്, അതൊക്കെ തന്നെയാവാം ജിഷാദിനും ഈ മാതിരി ഒരു പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചത്... ..

കണ്ണുരാനും ജിഷാദിനും ആശംസകള്‍ ..

rafeeQ നടുവട്ടം said...

പൂച്ചയ്ക്ക് മണി കെട്ടിയ ആഹ്ലാദം എഴുത്തിലുണ്ട്.
പതിവിനു വിപരീതം നല്ല ഒഴുക്കോടെ പറഞ്ഞിരിക്കുന്ന 'അഭിമുഖം' വളരെ നന്നായിരിക്കുന്നു.

Jishad Cronic said...

* കൊച്ചുമുതലാളി - പുലിയെ കൂട്ടില്‍ അടച്ചു വെച്ചിരിക്കുകയാണ്, രണ്ടു ദിവസത്തിനുള്ളില്‍ പുറത്തുചാടും.

* ജയരാജ് - വന്നതിനും അഭിപ്രായത്തിനും നന്ദി...

* മലയാളം സോങ്ങ് - എന്തായാലും രജിസ്റ്റര്‍ ചെയ്യാം..

* ആ‍ളവന്താന്‍ - വൃത്തികെട്ട സുഖിപ്പികളായി തോന്നിയെങ്കില്‍ നീ പോയി കേസ് കൊടുക്ക്‌, ബംഗ്ലൂര്‍ ആണ്
കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പം ബെസ്റ്റ് അതാകുമ്പോള്‍ ജാമ്യവും കിട്ടില്ല. ( തമാശയാണേല്‍ അങ്ങനെ എടുക്കാം അല്ലേല്‍ സീരിയസ് ആയി
എടുക്കാം, ഹാ ഹാ ഹാ... എപ്പടി ? )

* മാണിക്യം ചേച്ചീ- തീര്‍ച്ചയായും ചേച്ചീ, എന്തോ ഒരു ആഘര്‍ഷണം തോന്നിയിരുന്നു.

* റഫീഖ് - ഏയ് - അങ്ങനെ പറയല്ലേ ഞാന്‍ തോറ്റു പിന്തിരിയുന്നത് കണ്ടു എന്‍റെ മുന്നില്‍ വന്നു കീഴടങ്ങിയ പുലിയാണ് കണ്ണൂരാന്‍.

Unknown said...

ഒന്നാംതരം പോസ്റ്റായി ജിഷാദ്! സമ്മതിച്ചിരിക്കുന്നു

Thommy said...

Good Interview

mukthaRionism said...

കണ്ണൂരാനെ കണ്ടപ്പോള്‍ എന്ത് തോന്നി,
സത്യം പറ?
'ഇതാമ്മാ പോക്കര്‍ക്കാക്കാ'ന്ന് പറഞ്ഞോ...
ആ ബഡുക്കൂസിനെ ഒന്ന് നേരില്‍ കാണണംന്ന് ഞമ്മക്കും പെരുത്ത് ആശണ്ടായിരുന്നു. പഹയന്റെ ഒരു ഫോട്ടോ കൂടി ഒപ്പിക്കാരുന്നില്ലേ..
വിത്തൗട്ട് ദിനേശ് ബീഡി.


സംഭവം ഉസാറായിട്ടോ..
കണ്ണൂരാന്‍ കല്ലിവല്ലി,
അന്റെ പോസ്റ്റ് മാഫീ കല്ലിവല്ലി.
ത്വയ്യിബ്!

mayflowers said...

തുടക്കം മുതല്‍ തന്നെ എനിക്ക് തോന്നിയിരുന്നു സംഭവം കണ്ണൂരാന്‍ ആണെന്ന്.
ഏതായാലും ഇതൊരു സൂപ്പര്‍ പോസ്റ്റ്‌ തന്നെ.കണ്ണൂരാന്റെ മറുപടിയാണെങ്കില്‍ ഈത്തപ്പഴത്തിനോപ്പം തേന്‍ ചേര്‍ത്ത പോലെയും..
ഈ പോസ്റ്റ്‌ കാണാന്‍ വൈകിയതില്‍ സങ്കടമുണ്ട്.
ബ്ലോഗ്‌ സൌഹൃദത്തിനു പുതിയ മാനങ്ങള്‍ നല്‍കിയ സഹോദരന്‍ ജിഷാദിനു എന്റെ അഭിനന്ദനങ്ങള്‍..
കുഞ്ഞനുജന്‍ കണ്ണൂരാന്‍ തുടര്‍ന്നും ബൂലോകത്തെ മിന്നും താരമായി നീണാള്‍ വാഴട്ടെ..

റശീദ് പുന്നശ്ശേരി said...

അന്വേഷിപ്പിന്‍ കണ്ടെത്തുമെന്നല്ലേ
അങ്ങിനെ പുലിയെ എലി കണ്ടെത്തി.
ഐ ബി യില്‍ ഒരു ചാന്‍സ് നോക്കിക്കൂടെ

Jishad Cronic said...

* ടോംസ് ചേട്ടാ - വന്നതിനും അഭിപ്രായത്തിനും നന്ദി...

* ടോമി ചേട്ടാ - താങ്ക്സ് ...

* മുക്താര്‍ക്ക - ഇങ്ങോട്ട് പോരെ ഞമ്മള് കാണിച്ചു തരാം കണ്ണൂരാനെ...

* മെയ്‌ ഫ്ലവര്‍ - നല്ല വാക്കുകള്‍ക്കു നന്ദി...

* റഷീദ് ഭായ്- നോക്കണം അടുത്ത ചാന്‍സില്‍ നോക്കണം...

ജിപ്പൂസ് said...

ജിഷാദേ കണ്ണൂരാനെക്കുറിച്ച് അഭിപ്രായം പറയാന്‍ മാത്രമുള്ള അറിവില്ല.സംഗതി എന്തായാലും വളരെ രസകരമായി അവതരിപ്പിച്ചു കെട്ടാ.ഓഫീസില്‍ ഇച്ചിരി തിരക്കിലാണേലും ഒറ്റ ഇരുപ്പിന് വായിച്ചു.അഭിനന്ദന്‍സ്

Raveena Raveendran said...

കൊള്ളാം

ബിന്‍ഷേഖ് said...

പൊന്നു ജിഷാദേ,
നമ്മള്‍ തമ്മില്‍ മുമ്പരിചയം ഒന്നുമില്ല.എന്ന് വെച്ച് ഈ സംഭവം പറയാതിരിക്കാനും വയ്യ.ജിഷാദ് മാത്രമല്ല.എല്ലാവരും അറിയട്ടെ.
ഈ കണ്ണൂരാന്റെ പുതിയ പോസ്ട്ടില്ലേ,ആ "മുടിവെട്ട്" തന്നെ.എല്ലാരും പോവുന്നത് പോലെ ഞാനും ഒന്ന് ചെന്ന് നോക്കി.വായിച്ചപ്പോള്‍ എനിക്കൊരു സംശയം.ഇതു പോലെ എന്തോ ഒന്ന് എവിടെയോ കണ്ടിട്ടുണ്ടല്ലോ.ഒരു ലേശം വ്യത്യാസം ഇല്ലാതില്ല.ബ്ലോഗിലോന്നുമല്ല.വേറൊരു സ്ഥലത്ത്.

എനിക്ക് വൈകുന്നേരങ്ങളില്‍ റെസിഡെന്ഷ്യസല്‍ എരിയകളിലൂടെ ഒരു നടത്തം പതിവുണ്ട്.
മിക്കവാറും സമയങ്ങളില്‍ കുട്ടികളെ കരച്ചില്‍,മുതിര്ന്നവരുടെ ശകാരം,കലപിലകള്‍ എന്നിവ കേള്ക്കാം .എന്നാല്‍ ഒരു വീട്ടീന്നു സ്ഥിരമായി പിണ്ണാക്ക്,പിരാന്താ,കാലമാടാ,പണ്ടാരം,ഡീ,ഡാ.. ..ഡും..ഡിം..ഡിഷും..എന്നൊക്കെ കേള്ക്കാം .ഓരോരുതരുടെ കുടുംബകാര്യങ്ങള്‍.നമ്മളെന്തിനു അതില്‍ തലയിടണം.കല്ലി വല്ലി..
എന്നാല്‍ രണ്ടാഴ്ച മുമ്പ് നടന്നോണ്ടിരിക്കെ പ്രസ്തുത വീട്ടിന്റെ മതിലിനു മുകളിലൂടെ എന്തോ ഒന്ന് എന്റെ തലയില്‍ വന്നു വീണു.തലയില്‍ മുടിയുടെ ഉപദ്രവം അധികം ഇല്ലാത്തതിനാല്‍ പെട്ടെന്ന് എനിക്ക് ഫീല്‍ ചെയ്തു.നോക്കുമ്പോള്‍ ഒരു മുട്ടന്‍ "കടലാസുണ്ട".

ഒരു തമാശയ്ക്ക് വെറുതെ ഉണ്ട നിവര്ത്തി നോക്കി.വലിയ വെടിപ്പും വൃത്തിയും ഒന്നുമില്ലാത്ത കയ്യക്ഷരത്തില്‍ എന്തൊക്കെയോ എഴുതിയിട്ടുണ്ട്.
എന്നാലും കഷ്ടപ്പെട്ട് ഞാനത് വായിച്ചു തീര്ത്തു. ഇനിയാണ് രസം.
നേരത്തെ പറഞ്ഞ ആ കണ്ണൂരാന്റെ മുടിവെട്ട് സംഭവത്തിനു ഇതുമായി എന്തോ ബന്ധമുണ്ടല്ലോ എന്ന് ഒരു സംശയം.ഞാന്‍ സമയം കളയാതെ കടലാസുണ്ടയുടെ ഉള്ളടക്കം “വല്ലി പുല്ലി” തെറ്റാതെ അവിടെ തന്നെ അങ്ങോട്ട്‌ കമന്റി.
അല്പം കഴിഞ്ഞു എന്റെ മെയില്‍ബോക്സ്‌ ഒന്ന് തുറന്നു നോക്കിയതാ ഞാന്‍.ഞെട്ടിപ്പോയി.കുറെ മുട്ടന്‍ തെറികളും ഭീഷണികളും നിറഞ്ഞ ഒരു മെയില്‍.ആരാ അയച്ചത് ? നോക്കിയപ്പോള്‍ “കണ്ണൂരാന്‍”.
“നീ ആരാടാ കണ്ണൂരാനോട് കളിക്കാന്‍? കണ്ണൂരാന്‍ ആരാന്ന് അറിയോ തനിക്ക്? കണ്ണൂരാന്റെ കുടുംബ കാര്യത്തില്‍ തലയിട്ടാല്‍ നിന്റെ എല്ല് ഞാനൂരും.......!” എന്നു തുടങ്ങി പറയാനൊന്നും ബാക്കിയില്ല.
കൂട്ടത്തില്‍ ഒരു ഉപദേശവും.എന്റെ ആരാധകന്മാര്‍ അറിഞ്ഞാല്‍ തന്റെ പൊടീ പോലും ബാക്കിയുണ്ടാവില്ല.
കണ്ണൂരാന്റെ വില അറിയണമെങ്കില്‍ ഇവിടെ ചെന്നു നോക്ക് എന്നൊരു ലിങ്കും. അങ്ങനെയാ ഞാന്‍ ഇവിടെ എത്തിയത്. നിങ്ങള്‍ പുലിയായും സിങ്കമായും കൊണ്ടാടുന്ന കണ്ണൂരാന്റെ യഥാര്ത്ഥ മുഖം നാലാളറിയട്ടെ. കടലാസുണ്ട ഞാനിപ്പോള്‍ കൊണ്ടുവരാം. എന്നിട്ട് നിങ്ങള്‍ തീരുമാനിക്ക്. ഇതിയാന്‍ പുലി ആണോന്നും ഞാന്‍ തെറ്റ് വല്ലോം ചെയ്തോന്നും. എന്താ....?

ബിന്‍ഷേഖ് said...

ഈ മാന്ദ്യ കാലത്ത് ബ്ലോഗും പോസ്റ്റുമായി നടന്നാല്‍ കട്ടപ്പൊക പടി കയറിവരുമോന്നൊരു തോന്നല്‍. നൂറു നൂറ്റമ്പത് ആരാധഹന്മാര്‍ ഉണ്ടായിട്ടെന്താ.നുമ്മടെ കുടീലെ കാര്യം നമ്മള്‍ തന്നെ നോക്കണ്ടേ. കണ്ണൂരാത്തിയാണെങ്കില്‍ ഒരേ പറച്ചില്‍- “ങ്ങക്ക് പണീം കഴിഞ്ഞു വെറുതെ കമ്പ്യുട്ടറും കളിച്ചു നടക്കാതെ സ്വന്തമായി എന്തെങ്കിലും തൊടങ്ങിക്കൂടെ”.ബാറ്ററി തീര്ന്ന ടോര്ച്ച് പോലെ ബള്‍ബ്ചെറുതായി മിന്നിയോ.
മോന്റെ മുടി വെട്ടുന്നതാരാ ? ഞാന്‍. നിത്യവും ഈ തിരുമോന്ത ഷേവ്‌ ചെയ്യുന്നതാരാ?ഈ ഞാന്‍.വല്ല കൊഴപ്പോം ഉണ്ടോ.? ഹേയ്...!
അങ്ങനെയാണ് നാട്ടുകാരനും ലോഗ്യക്കാരനുമായ തൊട്ടടുത്തെ സലൂണ്‍ നടത്തിപ്പുകാരന്‍ അന്ത്രൂനെ സമീപിച്ചത്. “അന്ത്രൂ,എനക്കും ഒരു പാര്ട്ട്ടൈം “മുടിവെട്ടന്‍” ആയാല്‍ കൊള്ളാമെന്നുണ്ട്.അന്റെ സലൂണില്‍ ഒഴിവുണ്ടോ?”അന്ത്രൂനു പെരുത്ത്‌ സമ്മതം,സന്തോഷം.

പിറ്റേന്ന് പണീം കഴിഞ്ഞു കണ്ണൂരാത്തിയേം മോനേം കണ്ടെന്നു വരുത്തി നേരെ വെച്ചടിച്ചു സലൂണിലേക്ക്. അന്ത്രു നല്കിയ യൂണിഫോമും ധരിച്ചു മെഡിക്കല്‍ കോളേജിലെ ഹൗസ്‌ സര്ജന്മാരെ പോലെയുള്ള രൂപം കണ്ണാടിയില്‍ നോക്കി ആസ്വദിക്കവേ കയറി വരുന്നു രണ്ടു അറബി പിള്ളേര്‍.അന്ത്രു കണ്ണിറുക്കി തല ആട്ടി സമ്മതം തന്നു. കത്രിക കയ്യില്‍ കിടന്നു കരകരാ കരഞ്ഞു .ബിസ്മീം ചൊല്ലി ഒരു വെട്ടങ്ങു വെട്ടി.. പിള്ളേര്‍ രണ്ടും ഹാപ്പി. ആത്മവിശ്വാസം എന്നൊരു സാധനമില്ലേ. അതൊരോറ്റ കയറ്റമായിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍ അതാ വരുന്നു.ഒരു പച്ച ..ഇമ്രാന്‍ ഖാന്‍ ? അതോ വസിം അക്രമോ? എന്തായാലും ഒരു “മുടിയന്‍”. എന്റെ മുന്നിലെ ചെയറില്‍ വന്നു അമര്ന്നിമരുന്നു എന്തോ പറഞ്ഞു.
വായില്‍ എന്തൊക്കെയോ ആഞ്ഞു ചവഞ്ഞോണ്ടിരിക്കുന്നതിനാല്‍ പറഞ്ഞതു വ്യക്തമല്ല. അന്ത്രു പിന്നെയും കണ്ണിറുക്കി.പറഞ്ഞത് വ്യക്തമായില്ലെന്കിലും മുടിവെട്ടാനാന്നു ഞാന്‍ ഊഹിച്ചു മനസ്സിലാക്കി.കത്രിക പിന്നേം കരഞ്ഞു.
കരച്ചിലിനിടയില്‍ മനസ്സ് പൊടുന്നനെ ബ്ലോഗിലേക്കും അവിടെ പുട്ടിനു ആവി വരുന്നതു പോലെ എന്റെ പുതിയ പോസ്റ്റും കാത്തിരിക്കുന്ന ആരാധഹന്മാരിലെക്കും കാട് കയറിപ്പോയി. “പ്രിയ ആരാധഹരേ നിങ്ങളെ മറന്നുകൊണ്ട് മുടിവെട്ടന്‍ ആയി മാറിയ നിങ്ങളുടെ ഈ ആരാധനാ പാത്രത്തിനു മാപ്പ് തരൂ...മാപ്പ് ..! ഈ മാന്ദ്യം കയ്യുന്നത് വരെ നമ്മളിനി കാണൂലല്ലോ..!(ഗദ്ഗദം...!)
കാട് കയറിയ മനസ്സ് തിരിച്ചു കാടിറങ്ങി വരുമ്പോഴേക്കും ഒരു പറ്റു പറ്റി. ഇമ്രാന്‍ ഖാന്റെ തല കോഴി ചിക്കിയ ചവറു പോലെയായിപ്പോയി.അവിടെയും ഇവിടെയുമായി ചില്ലറ സ്ഥലങ്ങളില്‍ മുടി ഒട്ടുമേ കാണാനില്ല. ‘ബദരീങ്ങളെ!’ അന്തിച്ചു നിന്ന എന്റെ നേരെ അവന്‍ വസിം അക്രമിയായി.
പുഷ്തുവിലായിരുന്നതിനാല്‍ പറഞ്ഞ തെറിയൊന്നും തിരിഞ്ഞില്ല.
അന്ത്രു ഓടി വന്നു.എടാ എന്ത് കട്ടിങ്ങാ അവന്‍ പറഞ്ഞെ ?
മറുപടി പറയാന്‍ വാ തുറക്കുന്നതിനു മുമ്പു വസീം അക്രമന്‍, സിസര്‍ കട്ടിങ്ങ് പോലെ കാലൊന്നു പൊക്കിയത് ഓര്മയുണ്ട്. പിന്നീട് കണ്ണുതുറന്നത് നാല് സൂര്യോദയം കഴിഞ്ഞ്.കട്ടിലില്‍ നിന്നെഴുന്നേറ്റത് നാലാഴ്ച കഴിഞ്ഞ്.
എണീറ്റ പാടെ കമ്പ്യുട്ടറിന്റെ അടുത്തേക്കോടി .എന്റെ പ്രിയപ്പെട്ട ആരാധഹന്മാരെ.നിങ്ങളില്ലാതെ എനിക്കെന്തു സാമ്പത്തിക മാന്ദ്യം, എന്ത്, മുടിവെട്ട്. പോവാന്‍ പറ.കല്ലി വല്ലി.
............................................
കണ്ണൂരാന്റെ ഫ്ലാറ്റിനടുത്തുകൂടെ പോകുമ്പോള്‍ എന്റെ തലയില്‍ വന്നു വീണ കടലാസുണ്ട തുറന്നു നോക്കിയപ്പോള്‍ കണ്ടത് .
നോ കമന്റ്സ്.

ബിന്‍ഷേഖ് said...

ഇതിലെന്താണ് ഞാന്‍ ചെയ്ത തെറ്റ്? :(

Unknown said...

ഞാൻ വല വീശിയിരുന്നു കിട്ടിയില്ല.ഇപ്പോൾ പിടിച്ചല്ലൊ. സന്തേഷായി

Unknown said...

ജിഷാദ് ഭായ്..കിടിലനായി..FBI യില്‍ ഒരു അപ്ലിക്കേഷന്‍ കൊടുത്തേക്ക്..

ജയിംസ് സണ്ണി പാറ്റൂർ said...

സുസ്മേഷ് ചന്ദ്രോത്തിന്റെ ബ്ലോഗില്‍
കണ്ണൂരാന്റെ കിടിലന്‍ കമന്റാണ്
ആ വ്യക്തിത്വത്തിന്റെ അളവുകോല്‍
വലിയ വലിയ എഴുത്തുകാരെ താണു
വണങ്ങുന്ന സാഹിത്യ ഫ്യൂഡലിസത്തിനു
നേരെയുള്ള സ്വയമ്പന്‍ ആക്രമണം.
ജിഷാദിനെ അഭിനന്ദിക്കുന്നു.

Sabu Hariharan said...

ജിഷാദെ,

ഇതൊക്കെ ഒള്ളതാണോ? അതൊ നമ്പറോ?
ഏതായാലും ഫോട്ടോ പ്രതീക്ഷിക്കുന്നു :)

poor-me/പാവം-ഞാന്‍ said...

കണ്ണുരാന്‍ എന്ന മഹാനായ ഒരു ബ്ലോഗര്‍ പണ്ടുണ്ടായിരുന്നു...അദ്ദേഹം നാടാകെ നടന്ന് ബ്ലൊഗു മതത്തിലേക്ക് ആളുകളെ മാമോദീസ മുക്കിയിരുന്നു.സാങ്കെതികമായ സംശയങളും മറ്റും തീര്‍ത്തു കൊടുത്തിരുന്നു....സര്‍ക്കാര്‍ ജ്വാലി ആയ്ത് കൊണ്ടാണൊ എന്നറിയില്ല ഈയിടെ അദ്ദേഹം കാണാന്‍ കിട്ടാത്ത വസ്തുവായി മാറി...ഇനി പുതിയ കണ്ണൂരാന്‍ ഒന്നാമന് ആശംസകള്‍

Naseef U Areacode said...

അന്വേഷണാത്മക പോസ്റ്റും സഖാവ് കണ്ണൂരാന്റെ അനുഗ്രഹവും എല്ലാം ഇഷ്ടപ്പെട്ടു.. .. ആശംസകള്‍

jasy said...

ഖുര്‍ആനിലെ ശാസ്ത്ര പരാമര്‍ശങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗ്‌.
www.theislamblogger.blogspot.com

Jishad Cronic said...

കണ്ണൂരാനെകുറിച്ചറിയാന്‍ വന്ന നല്ല സുഹൃത്തുക്കള്‍ക്കും എന്‍റെ നന്ദി... വീണ്ടും കാണാം...
കണ്ണൂരാന്‍ താങ്കള്‍ക്കും നന്ദി... താങ്കളുടെ സഹകരണത്തിന് നന്ദി....

Unknown said...

ജിഷാദേ,
കണ്ണൂരാന്‍ വേട്ട അസ്സലായിട്ടുണ്ട്. പക്ഷെ, കൊല്ലണ്ടായിരുന്നു. കഷ്ടമായിപ്പോയി! ഇനിയൊരു രഹസ്യം പറയട്ടെ? ഇപ്പോള്‍ 'കണ്ണൂരാന്‍' ആണ് താരം. ജിഷാദിന്റെ ബ്ലോഗ്‌ വായിക്കുന്നവര്‍ എല്ലാവരും, ഈ ഞാനടക്കം, ഇപ്പോള്‍ കണ്ണൂര്‍ക്ക്‌ വണ്ടി കയറുകയാണ്, കണ്ണൂരാനേ ഒരുനോക്കു കാണാന്‍, ആ സൂപ്പര്‍ ബ്ലോഗോന്നു വായിക്കാന്‍. ദേ ഇപ്പൊ, ഞാന്‍ കണ്ണൂരാന്റെ ബ്ലോഗില്‍ കയറിയിട്ട്, ഇറങ്ങിയാതെ ഉള്ളു.
വാല്‍ക്കഷ്ണം: ഒരു കാരണവശാലും, അന്യ പുരുഷന്മാരുടെ ധീരകൃത്യങ്ങളെക്കുറിച്ച്, അവനവന്റെ സ്വന്തം ഭാര്യയോടു പറയരുത്. (കടപ്പാട് : ശ്രീ മലയാറ്റൂര്‍ രാമകൃഷ്ണന്റെ, "പട്ടാളം കഥകള്‍')

Ismail Chemmad said...

ഗൂഗിള്‍ ടാല്കില്‍ കണ്ണൂരാന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഞാനും കണ്ണൂരാനെ പരിചയപ്പെടാന്‍ ഒരു വിഫലശ്രമം നടത്തി
പക്ഷെ പിടിതരുന്നിലാ .പകരം ജിഷാദ് ഇന്റെ ഈപോസ്ടിലെക്കുള്ള ലിങ്ക് തന്നു
ജിശാടിന്റെ സ്ഥിതി ഇതാണെങ്കില്‍ ഇനി ഞാനില്ല കണ്ണൂരാനെ കണ്ടു പിടിക്കാന്‍

ഷബീര്‍ - തിരിച്ചിലാന്‍ said...

ജിഷാദേ.. താങ്കള്‍ കണ്ണൂരാനെ കണ്ടുപിടിച്ചതില്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഒരു ചൂണ്ട ഞാനും ഇട്ടാലോ എന്നുള്ള ആലോചനയിലാണ്.

കൊമ്പന്‍ said...

അങ്ങനെ കണ്ണൂരാന്‍ എന്നാ അപൂര്‍വ വെക്തി അനോണി അല്ല എന്ന് തെളിഞ്ഞിരിക്കുന്നു ജാഗ്രതൈ n

Fousia R said...

കണ്ണൂരാനെ വിറ്റ് കമന്റാക്കിയ പഹയാ

ഫൈസല്‍ ബാബു said...

. നീണ്ടു വെളുത്ത സുന്ദരന്‍! ചുരുണ്ട മുടിയും കട്ടിമീശയുമുള്ള, പെന്‍സില്‍ പോലുള്ള ഇവനോ ............?
ലക്ഷണം കണ്ടിട്ട് ഇത് ഞാനല്ലേ ?
(കണ്ണൂരാന്‍ ആരാധകരെ ഇത് പറഞ്ഞ എന്നെ ,കമന്‍റ്കളുടെ വടികൊണ്ട് അടിച്ചു കൊല്ലല്ലേ ...അഞ്ചു മിനിറ്റെങ്കിലും ആ സിംഹാസനത്തില്‍ കണ്ണൂരാന്‍ പള്ളിയുറക്കത്തിനു പോയപ്പോള്‍ ഒന്ന് കയറി ഇരുന്നു പോയതാ ...)
-----------------------------------
(ഹും !!ബ്ലോഗിങ്ങിന്ടയില്‍ പുട്ടുംകുറ്റി കച്ചവടം!! പോടാ ഊര്‍ക്കടവേ... )

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

അവനെന്താ മഞീലോ(ഒരു തരം പുഴമീന്‍)പിടിക്കാന്‍ നില്‍ക്കുമ്പോള്‍ ഒഴിഞ്ഞു മാറാന്‍,ന്നാലും അവനെ കയ്യോടോ പിടിച്ചല്ലോ+++ഇപ്പോള്‍ കണ്ണുരാന്റെ പേര് പറഞ്ഞു താങ്കള്‍ കമ്മെന്റില്‍ കണ്ണുരാനെ കവച്ചു വെച്ചല്ലോ?ന്തായാലും അവതരണം അസ്സലായി

അത്തര്‍ സുല്‍ത്താന്‍ said...
This comment has been removed by the author.
ഒരു കുഞ്ഞുമയിൽപീലി said...

അത് കലക്കി മാഷേ ..എന്റെ ഗുരുവിനെ കുറിച്ച് എനിക്ക് കൂടുതല്‍ അറിയില്ലായിരുന്നു ...ചോദിക്കുമ്പോഴേക്കും ആള്‍ മുങ്ങും ....എന്തായാലും നല്ലൊരു കണ്ടു മുട്ടലിന്റെ മനോഹാരിത ഉണ്ട് എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

khaadu.. said...

നാട്ടുകാരാ .എന്നെന്നെ വിളിക്കുമ്പോഴും ചാറ്റില്‍ വരുമ്പോഴും ഒന്നും എനിക്ക് കണ്ണൂരാനെ കുറിച്ചി ഒരു വിവരവും ഇല്ലായിരുന്നു... വേറൊരു ബ്ലോഗ്ഗര്‍ വഴി ഒരു ദിവസം പേര് എന്താണെന്ന് അറിഞ്ഞു. ഇന്ന് ഇതും വേറൊരു ബ്ലോഗ്ഗില്‍ ഒന്നും കൂടി രണ്ടു അഭിമുഖം വായിച്ചപ്പോള്‍ കണ്ണൂരാന്‍ എന്നാ വ്യെക്തിയെ കണ്‍ മുന്നില്‍ കാണാന്‍ കഴിയുന്നു...... ആദ്യത്തെ അഭിമുഖം വായിച്ചു കഴിഞ്ഞു നേരെ പോയി പുള്ളിയുടെ പഴയ പോസ്റ്റുകള്‍ ഒന്ന് കൂടി നോക്കി...എന്തോ അങ്ങനെ തോന്നി...


എല്ലാരും പറഞ്ഞ പോലെ എന്റെ മുന്നിലും കണ്ണൂരാന്‍ എന്നാ വ്യെക്തി വാക്കുകല്‍കതീതമായി വളര്‍ന്നു നില്‍കുന്നു...

എല്ലാ നന്മകളും നേരുന്നു...ഇനിയും ഒരു പാട് മുന്നോട്ടു പോകട്ടെ എന്നാശംസിക്കുന്നു...


ഇവിടെ ഇതെഴുതിയ പ്രിയ സുഹൃത്തിനും എന്റെ അഭിനന്ദനങ്ങള്‍...

ആഷിക്ക് തിരൂര്‍ said...

ഇഷ്ട്ട കലക്കീട്ടാ .......... ഒത്തിരി ഇഷ്ട്ടമായിട്ടോ .... വീണ്ടും വരാം .... സസ്നേഹം

ശ്രീക്കുട്ടന്‍ said...

നല്ല എഴുത്ത് ...അഭിനന്ദനങ്ങള്‍...

Arif Zain said...

ഇത് കണ്ണൂരാന്‍ തന്നെ എനിക്കൊരിക്കല്‍ ഫോര്‍വേഡ് ചെയ്തു തന്നിരുന്നു. ഇക്കോലത്തിലല്ല എന്ന് മാത്രം.കണ്ണൂരാനുമായി സംസാരിക്കുംബോഴെല്ലാം ഇതില്‍ പറഞ്ഞ ഓപന്‍നെസ് എനിക്ക് വളരെ ഇഷ്ടപ്പെടാരുണ്ട്. ചാറ്റ് കഴിഞ്ഞതിന് ശേഷമാണ് ബോധോദയം ഉണ്ടാവുക, ഈ ഓപന്‍നെസ് മുഴുവന്‍ വളരെ ക്ലോസ്ഡ് ആയ ഒരാളില്‍ നിന്നാണല്ലോ എന്ന്. എന്നാലും സംസാരിച്ച് സംസാരിച്ച് ഇപ്പോള്‍ കുറെയൊക്കെ എനിക്കറിയാമെന്നു തോന്നുന്നു. ആളെ ഇത് വരെ കണ്ടിട്ടില്ല. ഇക്കോലത്തില്‍ തന്നെയാണെങ്കില്‍ ഇഹലോക ജീവിതത്തില്‍ അത് സാധ്യമാകുമെന്നും തോന്നുന്നില്ല. ഏതായാലും നല്ലൊരു പോസ്റ്റ്‌ സമ്മാനിച്ചതിന് നന്ദി. ഇനി ബ്ലോഗര്‍ കണ്ടുമുട്ടിയത് കണ്ണൂരാനെ തന്നെയാണോ എന്നാര്‍ക്കറിയാം? എനിക്ക് വലിയ വിശ്വാസമോന്നും പോരാ.

SHAHANA said...

എന്നെ പേടിപ്പിച്ച ആദ്യത്തെ ഓണ്‍ലൈന്‍ ഫ്രണ്ട് ആദ്യ ബ്ലോഗര്‍ എന്നൊക്കെ വേണമെങ്കില്‍ കണ്ണൂരാനെ വിശേഷിപ്പിക്കാം.. ഇതൊരു 'പ്രത്യേക' സാധനം തന്നെ. പറയാതെ വയ്യ....! :)

anamika said...

ഈ കണ്ണൂരാന്‍ ഇത്ര വല്ല്യ പിടി തരാത്ത പുള്ളി ആണോ
അപ്പൊ ഞാന്‍ തന്നെയാ കേമി..
ആദ്യത്തെ ചാറ്റില്‍ തന്നെ... കണ്ണൂരാന്റെ പേരും.. റേഷന്‍ കാര്‍ഡ്‌ എവിടെ നിന്നും ആണെന്ന് ഞാന്‍ അറിഞ്ഞു

M. Ashraf said...

സൂപ്പര്‍ അഭിമുഖം. എന്റെ നാട്ടുകാരനാണ് കണ്ണൂരാന്‍. പലര്‍ക്കും ബ്ലോഗിലേക്ക് വഴിതുറന്നു എന്നൊക്കെ ടിയാനെക്കുറിച്ച് കേട്ടിട്ടുണ്ട്. നല്ല മനസ്സുള്ള കണ്ണൂരാന് എന്നും നന്മ വരട്ടെ..
ജിഷാദിനും അഭിനന്ദനങ്ങള്‍..

വേണുഗോപാല്‍ said...

അതാണ്‌ കണ്ണൂരാന്‍ ....
മയക്കു വെടി വെച്ച് പിടിക്കണം .. പുപ്പുലിയാ

വിഷ്ണു ഹരിദാസ്‌ said...

ഈ കണ്ണൂരാനെ തപ്പിയാണ് ഞാനും ഇവിടെ എത്തിയത്, ഈ ലിങ്ക് തന്നതും കണ്ണൂരാന്‍ തന്നേ... കണ്ണൂരാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന "ഫിറോസ്‌" ആണ് കണ്ണൂരാന്‍ എന്ന് ഞാന്‍ കരുതി .... പക്ഷെ ഇപ്പഴല്ലേ ആളെ പുടി കിട്ടിയത്!!!

ഇത്രേം കാലം ഒറിജിനല്‍ കണ്ണൂരാനെ ഞാന്‍ കണ്ടില്ലലോ!!!