01 December 2010

സി.ഐ.ഡി മൂസ



വണ്ടിയുടെ ഇന്‍ഷുറന്‍സ് പുതുക്കാനായി ഇന്‍ഷുറന്‍സ് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു ഞാന്‍, ആ‍ ഓഫിസിന്റെ തൊട്ടടുത്ത്‌ വണ്ടി പാര്‍ക്ക് ചെയ്യാന്‍ പറ്റാത്തത് കൊണ്ട് അപ്പുറത്തെ സൈഡില്‍ വണ്ടി ഇട്ടുകൊണ്ട്‌ പതുക്കെ തണലിലൂടെ നടക്കുകയായിരുന്നു,പെട്ടന്ന് ഒരുത്തന്‍ എവിടെ നിന്നോ ചാടി എന്‍റെ മേലുമുട്ടികൊണ്ട് നിന്നു, അപ്രതീക്ഷിതമായി കിട്ടിയ താങ്ങലിന്റെ ഗുണമോ അതോ എന്‍റെ സിക്സ്പാക്ക് ബോഡിയുടെ കുഴപ്പമോ ഞാന്‍ പമ്പരം കറങ്ങുന്നതുപോലെ കറങ്ങി, അവനെ തെറിവിളിക്കാനായി തിരിഞ്ഞു നോക്കിയപ്പോള്‍ ആറടി ഉയരത്തില്‍ കറുത്ത് തടിച്ച ഒരുത്തന്‍ അവനെ കണ്ടപ്പോള്‍ എന്‍റെ സകല ദേഷ്യവും പമ്പകടന്നു, കാരണം നല്ല ഇടി നാട്ടില്‍ നിന്നും കിട്ടും എന്തിനാ ചുമ്മാ അവന്റെ കൈ മേനക്കെടുത്തുന്നെ ! അപ്പോളേക്കും അവനെന്നെ തളളിമാറ്റി നിലത്തു നിന്നും എന്തോ എടുത്തു പൊക്കി കാണിച്ചു കൊണ്ട് അവന്റെ ഭാഷയില്‍ എന്തൊക്കെയോ സന്തോഷത്താല്‍ വിളിച്ചു പറയുന്നുണ്ട്, എനിക്കൊന്നും മനസ്സിലായില്ല ഞാനാണെങ്കില്‍ പൊട്ടന്‍ പൂരം കണ്ടതുപോലെ നില്‍കുകയാണ്‌, നടന്നകലാന്‍ നോക്കിയ എന്നെ അവന്‍ പിടിച്ചു നിര്‍ത്തികൊണ്ട്‌ പറഞ്ഞു, എനിക്ക് അമ്പതുരൂപ കളഞ്ഞു കിട്ടി അതും പറഞ്ഞു അവന്‍ വീണ്ടും തുള്ളി ചാടാന്‍ തുടങ്ങി,ഇതൊന്നും മനസ്സിലാകാതെ നിന്ന എന്നോട് അവന്‍ പറഞ്ഞു ഇത് നിന്റെ പൈസ ആണോ എന്ന് നോക്കാന്‍, ഞാന്‍ നോക്കാതെ തന്നെ പറഞ്ഞു എന്റേതല്ല പൈസ എന്ന്, എന്നാലും അവന്‍ പറഞ്ഞു നീ നോക്കു ഇത് നിന്റേതു തന്നെയാണെന്ന് അവന്‍ തറപ്പിച്ചു പറഞ്ഞു,ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോള്‍ അതാ ഒരു കറുത്ത് തടിച്ച ഒരുത്തന്‍ ഓടിവന്നു കൊണ്ട് പറഞ്ഞു ഇതു എന്‍റെ പൈസയാണ് ഞാന്‍ കുറെ നേരം ആയി ഇത് നോക്കി നടക്കുന്നു എന്ന്, പക്ഷെ പൈസ കിട്ടിയവന്‍ യാതൊരു വിധത്തിലും അത് സമ്മതിക്കുന്നില്ല, പിന്നെ അവര് രണ്ടു പേരും തമ്മില്‍ പൊരിഞ്ഞ പോരാട്ടമായി അവസാനം തല്ലിന്റെ വക്കത്തോളം എത്താനായപ്പോള്‍ ഞാന്‍ പതിയെ മുങ്ങാന്‍ നോക്കുന്നതിനിടയില്‍ രണ്ടു പേരും എന്നെ കയറി പിടിച്ചിട്ടു പറഞ്ഞു ഞങ്ങള്‍ പോലിസിനെ വിളിക്കാന്‍ പോകുകയാണ് നിങ്ങള്‍ ആണ് സാക്ഷി അതുകൊണ്ട് പോകാന്‍ വരട്ടെ എന്ന് പറഞ്ഞു.

ഞാന്‍ പരിസരം വീക്ഷിച്ചപ്പോള്‍ അവിടെ ആരെയും കാണുന്നില്ല,ഞാനാണെങ്കില്‍ രണ്ടു സിംഹങ്ങളുടെ ഇടയില്‍പെട്ട ആട്ടിന്‍കുട്ടിയെ പോലെ നിന്നു പരുങ്ങാന്‍ തുടങ്ങി, പിന്നെ ധൈര്യം സംഭരിച്ചു പറഞ്ഞു, ഈ പൈസ എന്‍റെ അല്ല നിങ്ങള്‍ തമ്മിലുള്ള വഴക്കില്‍ എനിക്ക് ഇടപെടാനും താല്പര്യം ഇല്ല എന്ന് പറഞ്ഞു ഞാന്‍ കൈ കുതറി, ഉടനെ പൈസ കിട്ടിയവന്‍ പറഞ്ഞു എന്നാല്‍ ഒരു കാര്യം ചെയ്യ്, നമ്മള്‍ക്കെല്ലാവര്കും അവരവരുടെ പേര്‍സ് നോക്കാം ആരുടെ പൈസയാണ് നഷ്ടപെട്ടത് എന്ന് അപ്പോള്‍ അറിയാം എന്നായി,ഉടനെ പൈസ പോയി എന്ന് പറയുന്നവന്‍ അവന്റെ പേഴ്സ് എടുത്തു കാണിച്ചു,അതിലെ കുറച്ചു പഴയ നോട്ടുകള്‍ എണ്ണി നോക്കിയിട്ട് പറഞ്ഞു, അയ്യോ ക്ഷമിക്കണം എനിക്ക് തെറ്റ് പറ്റിയതാണ് എന്‍റെ കയ്യിലെ പൈസ എല്ലാം ഇതില്‍ ഉണ്ട് അതുകൊണ്ട് ക്ഷമിക്കണം എന്നും മറ്റുള്ളവരുടെ പേഴ്സ് നോക്കാനും പറഞ്ഞു, ഇതുകേട്ടയുടനെ പൈസ കിട്ടിയവന്‍ അവന്റെ പേഴ്സ് എടുത്തു നോക്കിപറഞ്ഞു എന്റെയും പോയിട്ടില്ല അപ്പൊ പിന്നെ പൈസ എന്റെതാണെന്നും പേഴ്സ് കാണിക്കാനും ആവിശ്യപെട്ടു,എനിക്കാണേല്‍ ആകെ വട്ടു പിടിച്ചു അവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപെട്ടാല്‍ മതിയെന്നായി,കാരണം എന്‍റെ സമയം പോയികൊണ്ടിരിക്കുകയാണ്,മനസ്സില്‍ ദേഷ്യമെല്ലാം ഒതുക്കി ഞാന്‍ എന്‍റെ പേഴ്സ് എടുത്തുകാണിച്ചതും ഒരുത്തന്‍ അത് തട്ടിപറച്ചു ഓടി,എന്ത് ചെയ്യണം എന്നറിയാതെ മിഴിച്ചു നില്‍ക്കുന്നിതിനിടയില്‍ രണ്ടാമനും ഓടി, ഒരു നിമിഷം തലകറങ്ങുന്നത് പോലെ തോന്നി, പേര്‍സില്‍ ഇന്‍ഷുറന്‍സ് എടുക്കാനുള്ള പൈസ, എന്‍റെ പത്താക്ക, ഇന്‍ഷുറന്‍സ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ്, എല്ലാം പോയി ആ‍ ഒരു നിമിഷം ഞാന്‍ മറ്റൊന്നും ചിന്തിക്കാതെ ഉറക്കെ ഓളിയിട്ടു പിന്നാലെ ഓടി, എന്ത് ഫലം ! ഉസൈന്‍ബോള്‍ട്ടിന്റെ നാട്ടുകാരന്റെ പിന്നാലെ പി ടി ഉഷയുടെ നാട്ടുക്കാരന്‍ ഓടിയിട്ടു എന്ത് കാര്യം, എന്നാലും നാട്ടില്‍വെച്ച് നായ കടിക്കാന്‍ ഓടിച്ചതോര്‍മ്മ വെച്ച് പിന്നാലെ വെച്ച് പിടിച്ചു, പെട്ടന്നായിരുന്നു എല്ലാം സംഭവിച്ചത്.

പൈസയും കൊണ്ട് ഓടിയവന്‍ വാഴവെട്ടിയിട്ടതുപോലെ വീഴുന്നു, അവിടെ നിന്നും എഴുനേറ്റു ഓടാന്‍ ശ്രമിച്ച അവനെ കെട്ടിടത്തിന്റെ മറവില്‍ നിന്ന കറുത്ത് തടിച്ചു കന്തൂറയിട്ട ഒരുത്തന്‍ പിടിച്ചു വെച്ചു, കുതറി മാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാളുടെ കരുത്തിനു മുന്നില്‍ അവനു കിടന്നു പിടയുവാനെ കഴിഞ്ഞുള്ളു, ഞാന്‍ കരുതി അവരുടെ തന്നെ സംഘത്തില്‍ പെട്ടവര്‍ തന്നെ പണത്തിനു വേണ്ടി അടിപിടി ഉണ്ടാകുകയാണെന്നാണ്, അപ്പോളേക്കും എവിടെനിന്നൊക്കെയോ ആളുകള്‍ ഓടികൂടി, ഞാന്‍ അവിടെ എത്തിയതും, ഓടിയവനെ പിടിച്ചു അയാളൊന്നു കുലുക്കി, നാട്ടില്‍ മഞ്ഞുകാലത്ത് മരത്തില്‍ കുലുക്കുമ്പോള്‍ വെള്ളത്തുള്ളികള്‍ വീഴുന്നതുപോലെ അയാളുടെ മുടിയിഴകളില്‍ നിന്നും വിയര്‍പ്പു തുള്ളികള്‍ കൊഴിഞ്ഞു, പതുക്കെ അയാളെ തറയില്‍ പിടിച്ചിരുത്തി എന്തൊക്കെയോ അറബിയില്‍ ‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്.

ഉടനെ ആരോ പോലീസിനെ വിളിക്കുകയും, നിമിഷങ്ങള്‍ക്കകം അവരെത്തി അയാളെ വണ്ടിയില്‍ പിടിച്ചിരുത്തി, പിന്നെ പോലീസും കന്തൂറയിട്ട കറുത്തവനും എന്തൊക്കെയോ സംസാരിച്ചു ,അതിനു ശേഷം എന്നെ വിളിച്ചുകൊണ്ടു അവര്‍ ചോദിച്ചു താങ്കളുടെ പേഴ്സ് ആണോ ഇത്, ആണെന്ന് ഞാന്‍ മറുപടി നല്‍കി, അവര്‍ അതിലെ പത്താക ചെക്ക്‌ ചെയ്തതിനു ശേഷം എനിക്ക് തിരിച്ചു നല്‍കി കൊണ്ട് പറഞ്ഞു, കേസ് ഉണ്ടെങ്കില്‍ അവരുടെ കൂടെ ചെല്ലാന്‍ പറഞ്ഞു, ഇനി ഇങ്ങനത്തെ ചതിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കാനും പറഞ്ഞു.പരാതിയില്ല എന്ന് പറഞ്ഞപ്പോള്‍ സലാം ചൊല്ലി അവര്‍ അയാളെയും കൊണ്ട് പോയി, അപ്പോള്‍ കള്ളനെ പിടിച്ച ആ‍ കറുത്ത് തടിച്ച മനുഷ്യന്‍ എന്നെ നോക്കി പുഞ്ചിരിച്ചു, ഞാന്‍ അടുത്തു ചെന്ന് സലാം ചൊല്ലി സംസാരിച്ചു, ഒരു ദൈവദൂതനെ പോലെ വന്ന താങ്കള്‍ ആരാണ്? താങ്കള്‍ കാരണം എനിക്ക് തിരിച്ചു കിട്ടിയത് വിലപിടിപുള്ള എന്‍റെ സാധനങ്ങള്‍ ആണ്, അയാള്‍ പോക്കറ്റില്‍ നിന്നും അയാളുടെ കാര്‍ഡ്‌ എടുത്തു കാണിച്ചു, മൂസ എല്‍ഹാതി , സുഡാനി വംശജന്‍ ആയ അയാള്‍ ഇവിടെ CID ആയിരുന്നു, അതിനു ശേഷം അയാള്‍ പറഞ്ഞു താങ്കളെ ആദ്യമേ അയാള്‍ വന്നു തട്ടിയ നിമിഷംതൊട്ട് ഞാന്‍ എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അതുകൊണ്ട് തന്നെയാണ് അവരെ പിടികൂടാനായതും, ഞാന്‍ അയാളോട് ഒരുപാട് നന്ദി പറഞ്ഞു, അപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ ചെയ്തത് എന്‍റെ ജോലി മാത്രം, എല്ലാത്തിനും അല്ലാഹുവിനോട് നന്ദി പറയുക, പോകുമ്പോള്‍ അദ്ദേഹം ഫോണ്‍ നമ്പര്‍ തരാനും മറന്നില്ല, പിന്നെ ആ‍ ബന്ധം വളര്‍ന്നു, ഇടക്കിടെ അദ്ധേഹത്തെ സന്ദര്‍ശിച്ചും ആ‍ പരിചയവും സഹായാവും പുതുക്കികൊണ്ടേ ഇരുന്നു. മാത്രംമല്ല അതിനുശേഷം സ്നേഹത്തോടെ ഞാന്‍ അദ്ധേഹത്തെ വിളിച്ചിരുന്നത്‌ CID മൂസ എന്നുമായിരുന്നു.

120 comments:

HAINA said...

c i d moossa ഇല്ലായിരുന്നങ്കിൽ?

faisu madeena said...

six pack body ഇല്ലാഞ്ഞാലുള്ള ബുദ്ധിമുട്ടുകള്‍ ആണ് ഇത് ..അപ്പൊ ഉടനെ പോയി ഒരു ജിമ്മില്‍ ചേര്‍ന്ന് എന്നെ പോലെ ആവാന്‍ ശ്രമിക്കുക ..എന്നെ പോലെ ഒന്നും ആവാന്‍ കഴിയില്ലെലും ഒന്ന് ശ്രമിക്കുക ..

വഴിപോക്കന്‍ | YK said...

എനിക്ക് മതിപ്പ് തോന്നുന്നത് കള്ളന്മാരുടെ നവീന തട്ടിപ്പ് വിദ്യയിലാണ്, ഇന്ത്യന്‍ പോക്കറ്റടിക്കാരോക്കെ ഇവരുടെ അടുത്ത് വെറും ഊച്ചാളികള്‍ അല്ലേ..
മൂസാക്കക്ക് എന്റെ സലാം

Ismail Chemmad said...

ithu dubai yile stiram thattippu reethi aayittund

അലി said...

ഒരുപാട് നാളായി തട്ടിപ്പുകാര്‍ പയറ്റുന്ന വിദ്യതന്നെയാണിത്. നഷ്ടപ്പെട്ടുപോയത് തിരിച്ചുകിട്ടിയത് ഭാഗ്യം.

എങ്കിലും സൂക്ഷിക്കുക.
ഉസൈന്‍ബോള്‍ട്ടിന്റെ നാട്ടുകാരന്റെ പിന്നാലെ പി ടി ഉഷയുടെ നാട്ടുക്കാരന്‍ ഓടിയിട്ടു എന്ത് കാര്യം?

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതിൽ പട്ടി കടിക്കാൻ ഓടിച്ചപ്പോലെ എന്നുപറയുന്നുണ്ടെങ്കിലും ,ഞങ്ങൾ നാട്ടുകാർക്കറിയാമല്ലോ ലൈനടിക്കാൻ വന്നിട്ട് പെൺകുട്ടിയുടെ ആങ്ങളമാരാണ് ..ആ സിക്സ്-പാക്-ബോഡി, കോലൻ തോട്ടിപോലെയുള്ള ധൈര്യവാനെന്ന് വീരവാദം മുഴക്കുന്നവനെയാണ് ഓടിച്ചതെന്ന്......... ഏതായാലും അദ്ദേഹത്തെ- ആ സുഡാനി സി.ഐ.ഡി മൂസയെയും, ഈ അവതരണരീതിയും എനിക്ക് വല്ലാതങ്ങ് ഇഷ്ട്ടപ്പെട്ടു കേട്ടൊ

സാബിബാവ said...

കള്ളന്മാര്‍ക്കും വിവരമില്ലാണ്ടായോ ഈ മാതിരി പെഴ്സോക്കെ തട്ടാന്‍ വല്ല കാശുകാരനും ആണെന്ന് കരുതി തട്ടിയതാവും പിന്നെ ഒരുകാര്യം ഇനി ആരേലും കാശു വെച്ച് നീട്ടുമ്പോള്‍ വേഗം വാങ്ങുക അല്ലാണ്ടെ കള്ളന്മാര്‍ക്ക് പണിയുണ്ടാക്കല്ലേ ജിശൂ

Unknown said...

സൌദിയില്‍ ഇതൊരു നിത്യസംഭവമാണ്.തട്ടിപ്പറിച്ചവര്‍ ഫോണ്‍നമ്പര്‍ ഉണ്ടെങ്കില്‍ നമ്മെ വിളിച്ചു അവര്‍ പറയുന്ന കാശുമായി ചെന്ന് സാധനം കൈപറ്റാം ഒരുകാര്യമുള്ളത് ഒറ്റ പൈസപോലും കുറവ് വരില്ല എന്നതാണ് സത്യം

Vayady said...

എന്തെല്ലാം തട്ടിപ്പുകളാണല്ലേ? എന്തായാലും പേഴ്സ്‌ തിരിച്ച് കിട്ടിയല്ലോ? ഭാഗ്യം. ഇതേപോലെയുള്ള അനുഭവം നമ്മുടെ സുള്‍ഫിക്കും ഉണ്ടായിട്ടുണ്ട്.

mini//മിനി said...

ഇനിയിപ്പൊ മൂസയാണല്ലൊ കൂട്ട്; ആ മൂസ ഒറിജിനൽ തന്നെയാണൊ എന്ന് ടെസ്റ്റ് ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്.

SAJAN S said...

എന്‍റെ സിക്സ്പാക്ക് ബോഡിയുടെ കുഴപ്പമോ ഞാന്‍ പമ്പരം കറങ്ങുന്നതുപോലെ കറങ്ങി

അത് തന്നെ....വേഗം പായ്ക്ക് ഒക്കെ മാറ്റി കുറച്ചു ആരോഗ്യം വയ്കൂ.... :)
എന്തായാലും ഇനി സൂക്ഷിക്കുക, ആ സി ഐ ഡി ഒറിജിനല്‍ ആണോ എന്ന് നോക്കുക..... :)

ജന്മസുകൃതം said...

എന്തായാലും ഒന്നാം തിയതി രാവിലെ തന്നെ അസ്സലായൊരു സദ്യ കിട്ടി.
കൊല്ലം മൂസ...സോറി കൊള്ളാം ജിഷു....

mayflowers said...

ഉര്‍വശീ ശാപം ഉപകാരം അല്ലെ?
അത് കൊണ്ട് ഒരു CID യെ വശത്താക്കാന്‍ പറ്റിയല്ലോ..

ധനലക്ഷ്മി പി. വി. said...

ഊയ് എന്റപ്പാ ....ഓരിക്കൊരു സലാം...പിന്നെ ന്ങ്ങക്കും ..

keraladasanunni said...

അഭ്രപാളിയില്‍ നിന്നും സി.ഐ.ഡി. മൂസ നേരിട്ട് വന്ന് കുറ്റവാളികളെ പിടിക്കാന്‍ തുടങ്ങി. ഒരു സ്ഥിരം തട്ടിപ്പ് വിദ്യയാണ അവര്‍ പയറ്റിയത്.

the man to walk with said...

kalakki..CID moosa..
thattippu teamum nannayi..

Best Wishes..

ദിവാരേട്ടN said...

ജിഷാദ് താമസിക്കുന്നത് അബുദാബിയിലെ "മുംബൈയില്‍ " ആണ്, അല്ലെ?

Pushpamgadan Kechery said...

നന്നായീട്ടോ ക്രോണിക്കേ.
ഈ മൂസമാരെയൊക്കെ ഹീറോമാരാക്കുന്നത് നമ്മുടെ ഈ ബോഡിയാണല്ലേ!
ആശംസകള്‍...

kARNOr(കാര്‍ന്നോര്) said...

നന്നായിട്ടുണ്ട്. ഒരു സിഐഡി നന്മയുടെ കഥ എന്റെ ബ്ലോഗിലുമുണ്ട്. തരപ്പെടുമെങ്കില്‍ വായിക്കണം.

ഹംസ said...

ഈ തട്ടിപ്പ് രീതി ഇവിടെ എപ്പോഴും നടക്കുന്ന ഒന്നാണ്.. കള്ള ടാക്സികളിലും മറ്റുമാണ് കൂടുതലായും നടക്കാറുള്ളത് ...
പക്ഷെ ജിഷാദിനു അതുകൊണ്ട് ഗുണമുണ്ടായത് ഒരു CID കൂട്ടുകാരനായി കിട്ടി എന്നുള്ളതാണ്...

------------------------------------------
പ്രത്യേക ശ്രദ്ധക്ക് :
റോഡിലൂടെ വായും പൊളിച്ച് കണ്ട പെണ്‍പിള്ളാരെ നോക്കി നടന്നാല്‍ കയ്യിലെ കാശ് ഉസൈന്‍ ബോള്‍ട്ടിന്‍റെ നാട്ടുകാര്‍ കൊണ്ട് പോവും .... ജാഗ്രതൈ..!

ഭാനു കളരിക്കല്‍ said...

വളരെ നല്ല അനുഭവം ജിഷാദ്. നന്നായി പറഞ്ഞു

കുസുമം ആര്‍ പുന്നപ്ര said...

ഇതൊരു പുതിയ ടെക്‍നിക്‍ ആണല്ലോ.. കൊള്ളാം വിവരണം. എന്തായാലും പേഴ്സ് കിട്ടിയല്ലോ.

ജീവി കരിവെള്ളൂർ said...

പുതിയോരോ ടെക്നിക്ക് പറഞ്ഞുകൊടുത്ത് ബ്ലോഗര്‍മാരെ ബെഡക്കാക്കുവോ :)
സിഐഡി മൂസ ജര്‍മ്മനിയിലെക്കോ മറ്റോ അല്ലേ ട്രെയിനിങ്ങിനായി ആ വട്ടന്റെ കൂടെ പറന്നത് .അതിപ്പോ ഇവിടെയെത്തിയോ ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നമ്മുടെ നാട്ടില്‍,ശരീരത്തില്‍ മലം തെറിപ്പിച്ച് ശ്രദ്ധ മാറ്റി പൈസ തട്ടിപ്പറിച്ചു ഓടുന്ന അത്രയും മോശമായ രീതി അല്ല ഇത് എന്ന് ആശ്വസിക്കാം.
ഈ സ്റ്റൈല്‍ മുന്‍പ്‌ പല തവണ പത്രങ്ങളില്‍ നിന്ന് വായിച്ചിരുന്നു.അപ്പൊ പത്രം വായന കുറവാണ് എന്ന് മനസ്സിലായി. അത് വായിചിരുന്നുവെങ്കില്‍ ഉസൈന്‍ ബോള്‍ട്ട് നട്ടും ബോള്‍ട്ടും അഴിക്കുമ്പോള്‍ തന്നെ താങ്കള്‍ക്കു ലഡു പോട്ടെണ്ടാതായിരുന്നു.
പാമ്പ് കടിയേറ്റവന്‍ കയറു കണ്ടാലും പേടിക്കും എന്ന് പറയും പോലെ ഇനി കറുത്തവരെ കാണുമ്പം അല്പം വിട്ടു നടന്നെക്കണേ.
(ഇവരൊക്കെ എത്ര ചാടിയാലും നമ്മള്‍ മലയാളികളുടെ 'ബുദ്ധി'യുടെ നാലയലത്ത് എത്തില്ല.ജിശാദിനെയൊക്കെ തട്ടിപ്പറിച്ചാല്‍ കിട്ടുന്ന ഒന്നര ദിര്‍ഹമിനെക്കാള്‍ വേഗത്തില്‍ ഒന്നര മില്യന്‍ ഒന്നര മണിക്കൂര്‍ കൊണ്ട് മലയാളി കൈക്കലാക്കും.ദൈവം പോലുമറിയാതെ)

മാനവധ്വനി said...

എനിക്ക് അമ്പതുരൂപ കളഞ്ഞു കിട്ടി അതും പറഞ്ഞു അവന്‍ വീണ്ടും തുള്ളി ചാടാന്‍ തുടങ്ങി,ഇതൊന്നും മനസ്സിലാകാതെ നിന്ന എന്നോട് അവന്‍ പറഞ്ഞു ഇത് നിന്റെ പൈസ ആണോ എന്ന് നോക്കാന്‍, ഞാന്‍ നോക്കാതെ തന്നെ പറഞ്ഞു
---------------------
നന്നായിരുന്നു കഥ!ഭാവുകങ്ങൾ!

കഥയിൽ ചോദ്യമില്ല എങ്കിലും ചോദ്യത്തിൽ കഥയുണ്ടോ എന്നറിയില്ല അബുദാബിയിൽ രൂപയിലാണോ ഇടപാട്‌!
അതല്ല നാട്ടിലാണ്‌ കഥ നടന്ന തെങ്കിൽ നാട്ടിൽ സുഡാനി
സി.ഐ.ഡി ഉണ്ടോ?..

Jishad Cronic said...

@ മാനവധ്വനി- പുലികുട്ടി... കണ്ടു പിടിച്ചു അല്ലെ അപ്പോള്‍ പ്രൈസ് അടിച്ചു. മനസിരുത്തി ആരെല്ലാം വായിക്കുന്നു എന്നറിയാന്‍ വേണ്ടി അടിച്ചതാണ് അത്.... അപ്പോള്‍ വിലാസം അയച്ചു തരു, ഞാന്‍ അയച്ചു തരാം..

dreams said...

ohhhh oru CBI diarykurippuvayichathupoleyundu enthayalum kallamarude kayilninum addykittanjathu moshamayi poyi onnu kitiyirunengil aa thady onnu nannayenne ..... nannayi ezhuthiyitundu ente ella aashamsakalum..........

എന്‍.പി മുനീര്‍ said...

ക്ലൈമാക്സില്‍ ഒരു സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്ന രംഗമായിരുന്നുവെങ്കില്‍ കുറച്ചു കൂടി നന്നായിരുന്നു..“സി.ഐ.ഡി മൂസ“ എന്ന തലക്കെട്ട് കണ്ടിട്ടും കഥയിലെ മൂസാക്കാനെ കണ്ടുപിടിക്കാന്‍ ‘മാനവധ്വനി‘ തന്നെ
വേണ്ടി വന്നു..

ചാണ്ടിച്ചൻ said...

അപ്പോ ഇനി കാശ് നിലത്തു കിടക്കുന്നത് കണ്ടാലും ശ്രദ്ധിക്കരുത്...മുന്‍പൊക്കെ കോഴിക്കോട് പോകുന്നവരോടാണ് അത് പറഞ്ഞിരുന്നത്...ഇനി ഗള്‍ഫില്‍ പോകുന്നവരോടും ഇത് തന്നെ പറയണം...

രമേശ്‌ അരൂര്‍ said...

"എനിക്കൊന്നും മനസ്സിലായില്ല ഞാനാണെങ്കില്‍ പൊട്ടന്‍ പൂരം കണ്ടതുപോലെ നില്‍കുകയാണ്‌"
ഞങ്ങളുടെ നാട്ടില്‍ ഈ വാചകം അല്പം കൂടി അക്ഷരം മാറ്റിയാണ് പറയുന്നത് ..ഇത് ജിഷാദും CID യും കൂടി ആലോചിച്ചു ഉണ്ടാക്കിയ കഥയല്ലല്ലോ എന്തായാലും .കലക്കി ..ഞങ്ങളും പൊട്ടന്‍ പൂരം കണ്ടത് പോലെ വായിച്ചു ..:)

ചാണ്ടി എന്ത് പറഞ്ഞാലും ദ്വയാര്‍ത്ഥം ഉണ്ട് കേട്ടോ ...:)

Unknown said...

നല്ല പോസ്റ്റ്‌ ജിഷാദ് ,,ഇത് പോലെ ഉള്ള്ളവരെ നമ്മള്‍ ജീവിതത്തില്‍ കണ്ടുമുട്ടും അവര്‍ നമ്മക്ക് ദൈവ ദൂതരെ പോലെ അവതരിക്കും

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നിനക്കങ്ങിനെ തന്നെ വേണം...
റോഡിലൂടെ നടക്കുമ്പോ കണ്ണീ കണ്ട പെമ്പിള്ളേരുടേ വായേ നോക്കിയാലേ
ഇനി പേഴ്സല്ല അതിലപ്പുറവും അടിച്ചു മാറ്റി കൊണ്ടോവും....
അതു കൊണ്ട് സൂക്ഷിച്ചു നടന്നോ...

എന്തായാലും സംഗതി കലക്കി...
ആ മൂസക്കയെ എനിക്കൊന്ന് പരിചയപ്പെടുത്തി തരോ...?

നൗഷാദ് അകമ്പാടം said...

ജിഷാദേ..മറക്കാനാകാത്ത അനുഭവം തന്നെ..

ഇവിടെ ജിദ്ദയില്‍ താമസിച്ചാല്‍ ഒരു തുടരന്‍ തന്നെ എഴുതാനുള്ള ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവും!

നന്നായി എഴുതി കെട്ടോ!

Unknown said...

പലരും എഴുതിക്കണ്ടു റോഡിലൂടെ പെണ്പിള്ളേരെ നോക്കി നടന്നിട്ടാണ് എന്ന്, ശരിക്കും ?!

നൗഷാദ്‌ പറഞ്ഞപോലെ ഇവിടാണെങ്കില്‍ പരമ്പര തന്നെയുണ്ടാക്കാം.

ഷിജു said...

മാഷേ,
ആദ്യമായിട്ടാണു ഇതുവഴി,
ആദ്യ കാലങ്ങളിൽ ബ്ലോഗിൽ സജീവമായിരുന്നെങ്കിലും ജീവിത പ്രാരബ്ധങ്ങൾക്കിടയിൽ തീരെ സമയം കിട്ടാത്തതുകൊണ്ട് ബ്ലോഗ് എഴുത്തും വായനയും തീരെ കുറവാണു. എങ്കിലു ഇടക്കിടെ വന്ന് ചില ബ്ലോഗുകൾ വായിച്ചിട്ടു പോകും,

സി ഐ ഡി മൂസ അവതരണം നന്നായിട്ടുണ്ട്. :)

ഇതിനാണ് “വഴിയേ പോയ വയ്യാവേലി” എന്ന് പറയുന്നത് .
ഞാനാണേൽ ആ അമ്പതു രൂപ ആദ്യമേ വാങ്ങി പോക്കറ്റിൽ ഇട്ട് നടന്നു പോയേനേ ;)

അന്ന്യൻ said...

വീണ്ടും ഒരു സി.ഐ.ഡി.

ശ്രീനാഥന്‍ said...

അങ്ങനെ ജിഷാദ് രക്ഷപെട്ടു അല്ലേ? ആ സുഡാനി വന്നില്ലായിരുന്നെങ്കിൽ! ഇടക്ക് ഇതു പോലെ പോയി പെടണം കെട്ടോ, എന്നിട്ടിതു പോലെ പോസ്റ്റണം. ആ സുഡാനി അടുത്തുണ്ടെന്ന് ഉറപ്പു വരുത്തിയിട്ടു മതി.

ഋതുസഞ്ജന said...

നന്നായിട്ടുണ്ട്. ഒരു വ്യത്യസ്തത. പക്ഷേ തീരെ childish ആയിപ്പോയോ എന്നൊരു സംശയം.. എന്നാലും കൊള്ളാം. ഇനിയും എഴുതണേ.. ഞാൻ ഇനിയും വരാം വായിക്കാൻ. ഞാനിതാ ഇപ്പൊൾ മുതൽ ഫോളോ ചെയ്യാൻ തുടങ്ങുന്നു

Jidhu Jose said...

nice post.
itharam anubavangal illathirikkatte ennu prarthikkunnu.

TPShukooR said...

അന്യന്‍റെ കീശയിലുള്ളത് കൈപ്പറ്റാനാണ് ഏറ്റവും കൂടുതല്‍ ഗവേഷണം നടക്കുന്നതെന്ന് തോന്നുന്നു. അനുഭവങ്ങളാണല്ലോ ഇപ്പോഴും ഗുരു.

Abdulkader kodungallur said...

അനുഭവവിവരണം നല്ല ഒഴുക്കോടെ വായിച്ചു . കുറെക്കാലമായി ജിഷാദ് എഴുതാന്‍ തുടങ്ങിയിട്ട് . ഇപ്പോഴും അശ്രദ്ധമായാണ് മലയാളം കൈകാര്യം ചെയ്യുന്നത് . ഒരു തെറ്റു മറ്റൊരാള്‍ കണ്ടുപിടിച്ച് പറഞ്ഞു . അക്ഷരത്തെറ്റുകള്‍ ആരും പറഞ്ഞില്ല . എനിയ്ക്ക് പേടിയില്ലാത്തത് കൊണ്ട് പറയാം .
1 . വിതമല്ല ...വിധം
2 . ദൈര്യമല്ല ....ധൈര്യം
3 .ചോതിച്ചു അല്ല ...ചോദിച്ചു
4 സാതനങ്ങള്‍ അല്ല ..സാധനങ്ങള്‍
അവിടെ "നല്ല കവിത" എന്നുമാത്രം എഴുതിയതുകൊണ്ട് വേണമെങ്കില്‍ എനിക്കിവിടെ "നല്ല വിവരണം" എന്നുമാത്രമെഴുതി പോകാന്‍ മനസ്സാക്ഷി അനുവദിച്ചില്ല

Unknown said...

എന്നാലും ഒരു സിഎൈഡി യെയൊക്കെ ചെങ്ങായി ആയിക്കിട്ടുക ഒരു ഭാഗ്യം തന്നെയാണ്,ജിഷാദ്..
ഞാനാണെങ്കില്‍ ഒരു സിഎൈഡി യെ നേരിട്ട് കണ്ടിട്ടുപോലുമില്ല.

ജിദ്ദയില്‍ ഷറഫിയ്യയില്‍ വെച്ചു എന്‍റെ ഭര്‍ത്താവിന്‍റെ മൊബൈല്‍ ഇങ്ങനെ ഒരുത്തന്‍ പിടിച്ചു പറിച്ചു ഓടിയപ്പോള്‍ രക്ഷിക്കാന്‍ ഒരു CID യും വന്നുമില്ല,

ഞങ്ങളുടെ വീടിനടുത്ത്‌ ഒരു കൂര്‍ക്കയാണ് ആകെയുള്ളത്,

ജിഷാദ്,,വളരെ രസകരമായി എഴുതി കെട്ടോ,,
ഞമ്മളെയൊക്കെയങ്ങ് മറന്നു കളഞ്ഞു അല്ലെ..

Mohamedkutty മുഹമ്മദുകുട്ടി said...

മൂസ സി.ഐ.ഡി നന്നായി.ജിഷാദിനു അഭിനന്ദനങ്ങള്‍!

Arun Kumar Pillai said...

nalla oru post..

ഒഴാക്കന്‍. said...

സത്യത്തില്‍ ആ അമ്പതു രൂപ എന്റെ ആയിരുന്നു ഞാന്‍ ആരോടും പറഞ്ഞില്ല എന്നെ ഒള്ളു

പട്ടേപ്പാടം റാംജി said...

സൌദിയിലെ സ്ഥിരം തട്ടിപ്പ്‌ രീതി ഇത് തന്നെ. അത് കാരിനകത്തോ എവിടെ വെച്ചായാലും ഇത് തന്നെ രീതി. പിന്നെ സി ഐ ഡി പിടിച്ച് തിരിച്ച് കിട്ടും എന്നിവിടെ പ്രതീക്ഷ ഇല്ല.
എന്തായാലും തിരിച്ച് കിട്ടിയല്ലോ...ഭാഗ്യം.

പാവപ്പെട്ടവൻ said...

അപ്പോൾ സുഡാനിയായ സി ഐ ഡി മൂസ

ആളവന്‍താന്‍ said...

ഉസൈന്‍ബോള്‍ട്ടിന്റെ നാട്ടുകാരന്റെ പിന്നാലെ പി ടി ഉഷയുടെ നാട്ടുക്കാരന്‍ ഓടിയിട്ടു എന്ത് കാര്യം?
അത് കലക്കി.

Unknown said...

ജിഷാദേ,
കഥ ജോറായിട്ടുണ്ട്.അഭിനന്ദനങ്ങള്‍!
യഥാര്‍ത്ഥത്തില്‍ ഇത് സംഭവിച്ചതാണെങ്കില്‍ തനിക്കിട്ടു ഒരു തൊഴിയാണ്‌ തരേണ്ടത്‌, ഇതുപോലുള്ള പൊട്ടത്തരത്തില്‍ ചെന്നു ചാടിയതിന്.
നമ്മുടെ നാട്ടിലാണെങ്കില്‍, സി ഐ ഡി മൂസ, അമ്പതു രൂപ ആ വകയില്‍ അടിച്ചു മാറ്റിയേനെ!

വീകെ said...

രക്ഷപ്പെട്ടല്ലൊ...!
സി.ഐ.ഡി മൂസ കലക്കീ...

ആശംസകൾ....

Sidheek Thozhiyoor said...

CID മൂസ്സമാര്‍ നീണാള്‍ വാഴട്ടെ..

സ്വപ്നസഖി said...

തട്ടിപ്പുകള്‍ പലവിധമുലകില്‍ സുലഭം.

Unknown said...

സി.ഐ.ഡി. മൂസ ദുബായിലുമെത്തി അല്ലേ?

Sabu Hariharan said...

സുഡാനി മൂസ സൂപ്പർ!!

lekshmi. lachu said...

എന്തായാലും പേഴ്സ്‌ തിരിച്ച് കിട്ടിയല്ലോ? ഭാഗ്യം..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

~ex-pravasini Said...
എന്നാലും ..........
ഞങ്ങളുടെ വീടിനടുത്ത്‌ ഒരു "കൂര്‍ക്കയാണ്" ആകെയുള്ളത്,

താത്താ...ആ കൂര്‍ക്ക കൊണ്ട് ഉപ്പേരി ഉണ്ടാക്കാം....
ഗൂര്‍ഖ ഇതാണോ ഉദ്ദേശിച്ചത്...?
ഹേയ്...ഞാനൊന്നും പറഞ്ഞില്ലേയ്....

Umesh Pilicode said...

c i d mooooozaaaa...!!

:-)

Unknown said...

വീണ്ടും..തുടങ്ങിയല്ലേ..റിയാസ്‌,
ഗൂര്‍ഖ തന്നെയാണ്.അറിയാം.
ഇങ്ങനെ കൊച്ചാക്കല്ലേ മോനേ.

ഇവിടെയുള്ളവര്‍ സാധാരണ ഉച്ചരിക്കുന്ന തരത്തില്‍ എഴുതിയതാണെ..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

@ പ്രവാസിനി :
എന്റെ താത്താ ഞാനും ഒരു തമാശ പറഞ്ഞതാ..അതല്ലേ അവസാനം ഞാനൊന്നും പറഞ്ഞില്ലേ എന്നു കൂടി എഴുതിയത്...താത്താക്ക് വിഷമമായെങ്കില്‍ ക്ഷമ ചോദിക്കുന്നു

Unknown said...

മൂസകഥ നന്നായി

Echmukutty said...

അയ്യോ! പാവം.
എന്നാലും പേഴ്സ് തിരികെ കിട്ടിയല്ലോ.
സി ഐ ഡി സുഡാനി സിന്ദാബാദ്.

മൻസൂർ അബ്ദു ചെറുവാടി said...

ഞാനപ്പോഴേ പറഞ്ഞതാ ചുമ്മാ വായും പൊളിച്ചു നടക്കരുതെന്നു. കേട്ടില്ല.
കാണായിരുന്നു ആ സീ ഐ ഡി ഇല്ലേല്‍.
രസകരമായി അവതരിപ്പിച്ചു ജിഷാദ്.

SUJITH KAYYUR said...

Nannaayi avatharippichittund.

sreee said...

ശോ ! കള്ളനെ ഇടിച്ചു പപ്പടമാക്കി കാണും എന്നല്ലേ പ്രതീക്ഷിച്ചത്.

Elayoden said...

CID മൂസ, നന്നായിട്ടുണ്ട്, ആശംസകള്‍,

ഇത്തരം സ്ഥിരം തട്ടിപ്പുകള്‍ ജിദ്ദയില്‍ ഉണ്ടാകാറുണ്ട്. ഒരിക്കല്‍ ഒരു കറുപ്പന്‍ 500 റിയാലുമായി വന്നു, വീണു കിട്ടിയത, എന്റെതാണോ എന്നും ചോദിച്ചു. ഞാന്‍ വീഴാന്‍ നില്‍ക്കാതെ അടുത്തുള്ള ബാഗാലയിലേക്ക് ഓടി കയറി. അടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടിയില്‍ കറുപ്പന്‍ സ്ഥലം കാലിയാക്കി.

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഭാഗ്യം അല്ലെങ്ങില്‍ തന്നെയും ചുമ്മാ പോലീസ് പിടിച്ചു അകത്തിട്ടേനെ.ഇനി എങ്കിലും വായി നോട്ടം നിര്‍ത്തുക

സാബിബാവ said...

ivide njaan vannu poyathaa jishade

ente lokam said...

ഇതെന്തേ ജിഷാടെ ഞങ്ങളോട് പറയാന്‍ ഇത്രയും
വൈകിയത്...എല്ലാം വളരെ ഭംഗി ആയി വിവരിച്ചിട്ടുണ്ട്..
എല്ലാവര്ക്കും ഒരു ഒരു മുന്നറിയിപ്പും...ഇന്നിപ്പോ
പത്രത്തില്‍ കണ്ടു..ഇനി perfume പോലും അറിയാത്തവരില്‍
നിന്നും വാങ്ങി പരീക്ഷിക്കരുതെന്നു. തട്ടിപ്പ് എതിലെ വരുന്നു എന്ന് പേടിച്ചാല്‍ മതി . ആശംസകള്‍...

Anonymous said...

:-)kollam..

അനീസ said...

കള്ളന്മാരുടെ ഓരോ ബുദ്ധിയെ..ഇത്രയും ബുദ്ധി ഉണ്ടായിട്ടും അവര്‍ എന്തിനു ഈ പണി ചെയുന്നു

Unknown said...

ഉസൈന്‍ബോള്‍ട്ടിന്റെ നാട്ടുകാരന്റെ പിന്നാലെ പി ടി ഉഷയുടെ നാട്ടുക്കാരന്‍ ഓടിയിട്ടു എന്ത് കാര്യം,

ചിരിപ്പിച്ചു, കുറെ പ്രയോഗങ്ങള്‍!

നന്നായി എഴുതി.
തുടരൂ, ഇനിയും വരാം!

A said...

better call him Sudani Moosa rather than CID moosa. You people are making these poor thieves' and pickpockets' life miserable. Have mecy on the poor fellows.

റഷീദ് കോട്ടപ്പാടം said...

പലകുറി പത്ര മാധ്യമങ്ങളില്‍ വന്ന ഒരു തട്ടിപ്പിന്റെ മറ്റൊരു രൂപമാണിത്.
'എന്‍റെ പണം പോയി' എന്നാണവര്‍ പറയുക. എല്ലാവരുടെയും പേഴ്സ് ചെക്കു ചെയ്യാന്‍ ആവശ്യപ്പെടും.
പേഴ്സ് ചെക്കു ചെയ്തു കഴിയുമ്പോഴേക്കും പൈസ അവരുടെ കൈയില്‍ എത്തിയിരിക്കും.
സാധാരണ, വിജനമായ പ്രദേശത്ത് ടാക്സിക്കു വേണ്ടി കാത്തു നില്‍ക്കുന്നവരെയാണ്
ഇത്തരക്കാര്‍ ഇത്തരത്തില്‍ പറ്റിക്കാറൂള്ളത്. എന്‍റെ ഒരു സുഹൃത്തിനു അത്തരം ഒരനുഭവം ഉണ്ടായിട്ടുണ്ട്.
പേഴ്സ് കാണിക്കാന്‍ പറഞ്ഞാല്‍ ഉറപ്പിക്കുക അവര്‍ കൊള്ളക്കാര്‍ തന്നെ!. അനുഭവം പോസ്ടിയത് നന്നായി.
ഇനി ആര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ!

Unknown said...

തട്ടിപ്പ് കാരുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ടല്ലോ. ഇവിടെ പോസ്ടിയത് നന്നായി. പലര്‍ക്കും പ്രതീക്ഷിക്കാമല്ലോ ഇങ്ങനത്തെ തട്ടിപ്പുകാരെ. ആശംസകള്‍

thalayambalath said...

'മൂസ'യ്ക്ക് ആശംസകള്‍

Unknown said...

രസകരമായി എഴുതിയിരിക്കുന്നു.ചിരിപ്പിച്ചു.ആശംസകള്‍

jayanEvoor said...

കൊള്ളാം!
സി.ഐ.ഡി. കിടിലൻ!

Thommy said...

നന്നായിരിക്കുന്നു CID

Unknown said...

സലാം പറഞ്ഞ പോലെ ഇങ്ങ്ളീ പാവപ്പെട്ട പിടിച്ച് പറിക്കാരെ ജീവിക്കാനെ സമ്മയിക്കൂല്ലാല്ലെ!!

(സലാമിന്റെ കമന്റ് ചിരിപ്പിച്ചു, അതാ വീണ്ടും വന്നേ!)

മത്താപ്പ് said...

കള്ളന്മാര് കൊള്ളാം....
നൈസ് ആയിട്ട് തേച്ചു.....
;)

Faisal Alimuth said...

നന്നായി എഴുതി.

Unknown said...

സത്യത്തില്‍ ആരെയാ പോലീസ് കൊണ്ട് പോയത് ?

Typist | എഴുത്തുകാരി said...

രേഖകൾ ഒന്നും നഷ്ടപ്പെടാതെ തിരിച്ചുകിട്ടിയല്ലോ, ഭാഗ്യം.

rafeeQ നടുവട്ടം said...

ഒരു ജാഗ്രതയ്ക്കുള്ള സന്ദേശമാണ് ജിഷാദിന്‍റെ കുറിപ്പ്.
സ്ഥല കാല വ്യത്യാസമില്ലാതെ അരങ്ങേറുന്ന പിടിച്ചു പറികളുടെ/ തട്ടിപ്പുകളെ കുറിച്ചുള്ള മുന്നറിയിപ്പ്.
എന്നാല്‍, അനുഭവക്കുറിപ്പുകള്‍ ആത്മനിയന്ത്രണം പാലിച്ചെഴുതിയാലെ ആധികാരികത തോന്നിക്കൂ!
കുറഞ്ഞ വാക്കില്‍ പ്രസക്തമായത് പറയലാണ് ഭംഗി.
വരും രചനകള്‍ അങ്ങനെയുള്ളതാവട്ടെ..

MT Manaf said...

ഭാഗ്യം
'പത്താക്ക' കിട്ടിയല്ലോ
ഒന്പതാക്കയും പതിനൊന്നാക്കയും
പെഴ്സില്‍ ഉണ്ടായിരുന്നോ അവോ

Nena Sidheek said...

എന്‍റെ അള്ളാ, ആ പെര്സു പോയിരുന്നെങ്കില്‍ ഇക്ക വല്ലാതെ വലഞ്ഞെനെ അല്ലെ? ഇങ്ങിനെ ഉള്ള നല്ല മനുഷ്യരും ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു പോകുന്നെന്നു പറയാം അല്ലെ?

ManzoorAluvila said...

ജിഷാദെ തടി കേടാവഞ്ഞത് ഭാഗ്യം ഇതിപ്പോൾ എല്ലായിടത്തും പെരുകിയിരിക്കുകയാ വിവിധ രിതികൾ ഉപയോകിക്കുന്നു എന്നു മാത്രം..എഴുത്തു നന്നായ് എല്ലാ ആശംസകളും

ജാബിർ said...

c i d moosa :)

Junaiths said...

ഒടുവില്‍ എല്ലാം തിരിച്ചു കിട്ടിയല്ലോ..അത് തന്നെ ഭാഗ്യം..
മൂസയാണ് താരം..കള്ളന്‍ പുറകില്‍ തന്നെ :)

Jazmikkutty said...

c i d moosa kalakki!!!!

Pranavam Ravikumar said...

gooD one...! :-)

വില്‍സണ്‍ ചേനപ്പാടി said...

വല്ലാത്തൊരു കുറ്റാന്വേഷണ കഥ തന്നെ

Sneha said...

കൊള്ളാം ജിഷാദേ.എന്നാലും .....പറ്റിക്കപ്പെട്ടല്ലോ...!
എന്നാലും സാരമില്ല CID രക്ഷിച്ചില്ലേ..! ഭാഗ്യം...
രസകരമായിരുന്നു ഈ അനുഭവകഥയും..

Unknown said...

നിന്റെ പേഴ്സ് അടിച്ചു മാറ്റിയിട്ടു ഒരു കാര്യം ഇല്ല... പാവം കള്ളന്‍...
സി ഐ ഡി മൂസക്ക് അഭിവാദ്യങ്ങള്‍... ഒരു അഞ്ചു രൂപയെങ്കിലും വെക്കായിരുന്നില്ലേ ?

K@nn(())raan*خلي ولي said...

ജിശൂ, സ്വന്തം നിലക്ക് CID പണി നോക്കിയതല്ലേ. പാവം കള്ളന്‍. ആ പേഴ്സില്‍ അല്പം ഡോളര്‍ വെക്കാമായിരുന്നു ജിശാദിനു.

Unknown said...

മൂസക്കാനെ ഞങ്ങള്‍ക്കും ഒന്നു പരിചയപ്പെടുത്തു മാഷേ... സി ഐ ഡി മൂസ & സി ഐ ഡി ജിഷാദ് രണ്ടും കലക്കി...

റോസാപ്പൂക്കള്‍ said...

കള്ളന്മാര് ഇങ്ങനെയും ഉണ്ട് അല്ലെ..?

എഴുത്ത് നന്നായി

Vishnupriya.A.R said...

നന്നായി എഴുതിരിക്കുന്നു അനുഭവം ആണോ ?

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

സെഞ്ചറി ഞാനടിച്ചേ...

saifu kcl said...

Cid moosa..sambava katha kollaam...
Ee story vaayichavarkk ith oru paadamakatte...
''Vshwasiye orumaalathil nenn snake orikkale kadikoo ennanallo pravajakan (s)paranjittullath.. Best wishes..

sulekha said...

cid moosaykk chelav cheyyathe paavathe pattichu alle?nalla rasamund vayanaykk

Anonymous said...

കൊള്ളാം. ഇത്തിരി ബേജാറിലാക്കിയെങ്കിലും നല്ലൊരു സൌഹൃദം കിട്ടിയല്ലോ അല്ലേ!!

നിയ ജിഷാദ് said...

മൂസക്കയാണ് താരം, എന്തായാലും എല്ലാവര്‍ക്കും വേണ്ടി ഈ അനുഭവം ഇവിടെ പങ്കുവെച്ചത് നന്നായി...

എന്‍.ബി.സുരേഷ് said...

സംഭവം ഒരു ത്രില്ലർ കഥയുടെ ത്രെഡ് ഉണ്ടായിരുന്നു. വല്ലാതെ നമ്മൾ പേടിച്ചു പോകുന്ന സന്ദർഭവവും ആണ്. പക്ഷേ വിവരിച്ചതിൽ പിഴവു പറ്റി. ഒരു സാധാരണ സംഭവം പറയുന്ന പോലെ. മാത്രമല്ല വല്ലാതെ വലിച്ചു നീട്ടുകയും ചെയ്തു. കുറച്ചുകൂടി ചെറുതാക്കി ആകാംഷ നിറഞ്ഞതാക്കാമായിരുന്നു. എഴുതാൻ തുടങ്ങുന്നതിന്മുൻപ് മനസ്സിൽ നറേഷൻ ഡിസൈൻ ചെയ്യുക.

പ്രയാണ്‍ said...

ഇനി നമ്മുടെ സി.ഐ.ഡി മൂസ വല്ല കേസന്വേഷിക്കാനും അവിടെയെത്തിയതാണോ രൂപം മാറി......:)

ഹാപ്പി ബാച്ചിലേഴ്സ് said...

cid മൂസയോട് അന്വേഷണം പറയുക.
ഉസൈന്‍ ബോള്‍ടിന്റെ ഉപമ നന്നായി.

Jishad Cronic said...

ഇവിടെവന്നു അഭിപ്രായം പറഞ്ഞ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി... വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ വിടവാങ്ങട്ടെ... നന്ദി...

Unknown said...

വിളിച്ചാലേ..വരൂ..??

ഒരു പോസ്റ്റ്‌ കുളമായിട്ടു ഒന്ന് വന്നു നോക്കിയില്ല !!!!????

നാമൂസ് said...

വിവരണം കൊള്ളാം.. നാട്ടില്‍ ഇപ്പോള്‍ കന്തൂറയിട്ട അറബിയും സുഡാനിപ്പോലിസും ഒക്കെ ഉണ്ടല്ലേ..?

അമ്പത് രൂപ തട്ടിപ്പറിക്കണം എങ്കില്‍..!! ഇനി അഥവാ, വിദേശത്തു എങ്ങാനും ആണെങ്കിലും അവര്‍ക്കെന്തിനാ രൂപ, ഒരു പക്ഷെ, പണം ചെയ്യുന്നതെന്തോ അതാണു പണം എന്ന കൂട്ടത്തില്‍പ്പെടുന്ന എന്തോ ഒന്നാകും ഉദ്ദ്യേശിച്ചത് എന്ന് കരുതി ഈ എഴുത്തിനോട് നീതി പാലിക്കാം. കേവലം ഒരാശ്വാസമാണ് എങ്കിലും..!!

Gopakumar V S (ഗോപന്‍ ) said...

കൊള്ളാം, സി. ഐ.ഡി യും തട്ടിപ്പു ടീമും...

A Point Of Thoughts said...

ഹഹ ഇനി ഒരു പണി ചെയ്യ് .... രണ്ടു പേഴ്സുമായി നടക്കു ..... ഇങ്ങനെ ആരേലും ചോദിച്ചാല്‍ കാളി പേഴ്സ് കാണിച്ചാല്‍ മതി :-)...
പരിചയമില്ലാത്ത എല്ലായിടത്തും ഇത് തന്നെ ആണ് അവസ്ഥ ..... അത് എവിടെ ആയാലും ... അതുകൊണ്ടു തന്നെ പേഴ്സില്‍ അദികം ഒന്നും വയ്ക്കതിരിക്കുന്നതാ നല്ലത്

Enthaayalum CID ku nandri..

ഒരു നുറുങ്ങ് said...

മാശാഅല്ലാഹ് ...! അവിടേയും CIDമൂസയോ..? അവിടെ ശുര്ത്താ മാല്‍ സിര്‍ി അല്ലേ ജിശാദ്‌ ഉള്ളൂ..!
എന്തായാലും സിക്സ്പാക്ക് ബോഡിക്കാരന്‍ ഇത്തിരി ആട്ടുംകാല്‍ സൂപ്പൊക്കെ കഴിക്കുന്നത് നല്ലതാ,രണ്ട് ഇടി താങ്ങ്നും വേണം താക്കത്ത്

OAB/ഒഎബി said...

അതെ ദൈവത്തോട് നന്ദി പറയൂ.
സ്ഥിരമായി മൂഖ് മാഫികൾക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നതിൽ തിരിച്ച് കിട്ടിയെന്ന് കേട്ടത് താങ്കളുടെ മാത്രം!

Jishad Cronic said...

ഇവിടെവന്നു അഭിപ്രായം പറഞ്ഞ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി... വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ വിടവാങ്ങട്ടെ... നന്ദി...

കൊമ്പന്‍ said...

chirikkaan nalla vakayund

മേഘമല്‍ഹാര്‍(സുധീര്‍) said...

CID കളൊക്കെ ഇങ്ങിനെ തുടങ്ങിയാല്‍ !. പാവം കള്ളന്മാര്‍ക്കൊക്കെ ജീവിക്കാന്‍ പറ്റാതായി!

Akbar said...

CID മൂസ്സക്ക് ഒരു സലാം.

Sulfikar Manalvayal said...

വായിച്ചപ്പോള്‍ എനിക്കുണ്ടായ അനുഭവം ആണ് ഓര്മ വന്നത്.
അതിന്റെ ലിങ്ക് ഇടാന്‍ നോക്കിയപ്പോള്‍ ആ ചടങ്ങ് ഭംഗിയായി നമ്മുടെ വായാടി തത്തമ്മ നിര്‍വഹിച്ചിരിക്കുന്നു. (താങ്ക്സ് വായാടി)
എന്റെ അനുഭവം വായിച്ചിരിക്കുമല്ലോ.
എനിക്കന്നു പൈസ നഷ്ടപ്പെട്ടു, നിനക്ക് തിരിച്ചു കിടിയല്ലോ. സര്‍വ ശക്തന് സ്തുതി.

ഷബീര്‍ - തിരിച്ചിലാന്‍ said...

CID മൂസ കൊള്ളാം... ഇങ്ങനേയും തട്ടിപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്ന് എല്ലരും മനസ്സിലാക്കട്ടെ.. അല്ലേ?

മിന്നാമിന്നി said...

yes.....be careful ...all the best for your writing.