15 January 2011

കുഞ്ഞാലിക്കവെള്ളിയാഴ്ചയായതിനാല്‍ പുതച്ചു മൂടിയുള്ള കിടപ്പിന് ഒരു സുഖമുണ്ട്,അതിനിടയിലാണ് കിച്ചണില്‍നിന്നും ഉറക്കെയുള്ള വിളികേട്ടത്‌, കേള്‍ക്കാത്ത ഭാവത്താല്‍ ഞാന്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു.അപ്പോള്‍ അവള്‍ വന്നെന്നെ കുലുക്കി വിളിച്ചു, ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തോടെ ഞാന്‍ എണീറ്റ്‌ ചോദിച്ചു, എന്താ ? ഗ്യാസ് കഴിഞ്ഞു ഒന്നു വിളിച്ചു പറയ് കടയിലേക്ക്,ഞാന്‍ എണീറ്റ്‌ കടയിലേക്ക് വിളിച്ചു പറഞ്ഞു,ഇനി എന്തായാലും ഉറക്കം വരില്ല, എണീറ്റ്‌ പല്ല് തേച്ചു വരുമ്പോളേക്കും ചായയുമായി ഭാര്യ മുന്നില്‍, ചായയും ബിസ്കറ്റും കഴിച്ചിരിക്കുമ്പോള്‍ ഡോര്‍ബെല്‍ അടിഞ്ഞു,തുറന്നു നോക്കിയപ്പോള്‍ വിയര്‍ത്തു കുളിച്ച് കയ്യില്‍ എടുത്താ പൊങ്ങാത്ത ഒരു ഗ്യാസ് സിലിണ്ടറുമായി
കുഞ്ഞാലിക്ക...സലാം ചൊല്ലി കുഞ്ഞാലിക്ക നേരെ കിച്ചണില്‍ പോയി ഗ്യാസ് മാറ്റി പഴയതുമായി ഹാളിലേക്ക് വന്നു,അപ്പോളേക്കും അയാള്‍ക്കുള്ള ചായയുമായി എന്‍റെ ഭാര്യയും വന്നു.

ചായ കുടിച്ചിരിക്കെ അയാളുമായി സംസാരിച്ചു സാധാരണ മുഖത്ത് കാണാറുള്ള സന്തോഷം കാണാതായപ്പോള്‍ ഞാന്‍ ചോദിച്ചു എന്തുപറ്റി ഇക്ക ഒരു വല്ലായ്മപോലെ ,ഒന്നും ഇല്ല മോനെ ഞാന്‍ പണി നിര്‍ത്തി നാട്ടില്‍ പോകുകയാണ് ,മിക്കതും അടുത്ത ആഴ്ച പോകും,എന്ത്പറ്റി ഇക്ക പെട്ടന്ന് പോകാന്‍ നാട്ടില്‍ എന്തേലും പ്രശ്നങ്ങള്‍ ഉണ്ടോ ? ഇല്ല പക്ഷെ ഇവിടെ നിന്നിട്ട് ഒരു മെച്ചവും ഇല്ല.അതിനേക്കാള്‍ നല്ലത് നാട്ടില്‍ പോയി വല്ല കൂലിപ്പണിയും ചെയ്യുന്നതാണെന്ന്.അതെന്താ ഇക്കാ ഇപ്പോള്‍ ഇങ്ങനെ ഒരു തോന്നല്‍ ഇവിടെ സുഖം അല്ലെ പണിയും ഉണ്ട് വരുമാനവും ഉണ്ടല്ലോ നാട്ടില്‍ പോയിട്ട് എന്ത് കിട്ടാനാണ്‌ ? അപ്പോള്‍ ആയാള്‍ പറഞ്ഞു മോന് എന്താ ഇവിടെ എനിക്ക് ആകെ കിട്ടുന്നത് 750 ദിര്‍ഹംസ് ആണ്, ഭക്ഷണവും താമസവും അവര് തരും,പക്ഷെ രാവിലെ ആറുമണിക്ക് തുടങ്ങിയാല്‍ രാത്രി രണ്ടുമണിവരെ പണി ഉണ്ടാകും അതിനിടയില്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ മാത്രം ഒരു മണിക്കൂര്‍ ഒഴിവുണ്ട്. ഇവിടെ ഇങ്ങനെ മരിച്ചു പണിയെടുത്തിട്ടും നാട്ടിലേക്ക് തികച്ചു അയ്യായിരം രൂപ അയക്കാന്‍ കഴിയുന്നില്ല,അതിനിടയില്‍ രണ്ടു പെണ്മക്കളെ കെട്ടിച്ച കടം,വീട്ടിലെ കാര്യങ്ങള്‍, എല്ലാം കൂടെ ഈ കിട്ടുന്ന പൈസകൊണ്ട് തികയുന്നില്ല, പിന്നെ ഇവിടെ നിന്നു പോകുന്നു, പത്ത് വര്ഷം ആയി ഇതുവരെ ഒരു വീടുപോലും സ്വന്തമായി ഇല്ല,ശമ്പളം കൂടുന്നില്ല,പിന്നെ മൂന്നു വര്‍ഷം കൂടുമ്പോള്‍ വിസ പുതുക്കാനുള്ള കാശും, ഇന്‍ഷുറന്‍സ് കാര്‍ഡിനുള്ള കാശും ഞാന്‍ തന്നെ അടക്കണം,മകനെ ഒരു നിലയില്‍ ആക്കിയിട്ടു പോകണം എന്ന് കരുതിയിരിക്കുമ്പോളാണ് ഇവിടത്തെ പുതിയ നിയമം വന്നത്,ഇനി മുതല്‍ വിസ രണ്ടു വര്‍ഷത്തേക്ക് അടിക്കുകയുള്ളൂ മാത്രവുമല്ല മുന്പ് മൂന്നു വര്‍ഷത്തിനു മൂവ്വായിരം എന്നത് ഇനി രണ്ടു വര്‍ഷത്തിനു അയ്യായിരം അടക്കണം അത് ഞാന്‍ കയ്യില്‍ നിന്നും കൊടുക്കുകയും വേണം, അങ്ങിനെയായാല്‍ ഞാന്‍ നാട്ടിലേക്ക് പൈസ അയക്കുകയാണോ ചെയ്യുക അതോ വിസ അടിക്കാനായി പൈസ കൂട്ടിവെക്കുകയാണോ ചെയ്യുക , അത് പറയുമ്പോള്‍ അയാളുടെ കണ്ണുകളില്‍ നിസ്സഹായത നിഴലിക്കുന്നുണ്ടായിരുന്നു. ബാക്കിയുള്ള ചായ കുടിച്ചു ആയാള്‍ പോകാനായി അയാള്‍ പോകാനായി എഴുന്നേറ്റു.

അതിനിടയിലാണ് ഞാന്‍ അയാളുടെ മകന്‍ എന്തു ചെയ്യുന്നു എന്ന് ചോദിച്ചത്, അവനോ അവന്‍... അവനവിടെ കറങ്ങി നടക്കുകയാണ് , അവന്റെ വാപ്പ ഗള്‍ഫിലാണെന്നും പറഞ്ഞു കൂട്ടുകൂടി കറങ്ങി നടക്കുകയാണ്,രാവിലെ പോയാല്‍ രാത്രിവരും,പലതും പഠിപ്പിക്കാന്‍ വിട്ടു പക്ഷെ എല്ലാം പകുതിവെച്ച് നിര്‍ത്തി അവന്‍ കൂട്ടുകൂടി നടക്കുകയാണ്.ഞാന്‍ പറഞ്ഞു ഇക്കാക്ക് അവനെ ഒന്നു പറഞ്ഞു മനസ്സിലാക്കി കൂടെ ഇക്കാ ഇവിടെ എങ്ങനെയാണ് പൈസ ഉണ്ടാക്കുന്നത്‌ എന്ന്, അപ്പോളയാള്‍ പറഞ്ഞു കാര്യമില്ല, ഗള്‍ഫ്‌ എന്നാല്‍ സ്വര്‍ഗമാണെന്നും, അവിടെ പൈസ പൂത്തു നില്കുകയാനെന്നുമാണ് എല്ലാരുടെം വിചാരം നമ്മളിവിടെ എന്തൊക്കെ ത്യാഗം സഹിച്ചും പെറ്റ നാടിനെയും വീടിനെയും വീട്ടുകാരെയും വിട്ടു നീറി നീറി ജീവിച്ചു മിച്ചംവെച്ചു പൈസ ഉണ്ടാകുന്ന വിഷമം ആര്‍ക്കും അറിയില്ല കാരണം, എത്ര മോശമായ ജോലിയാണെങ്കിലും നാട്ടിലേക്ക് നമ്മള്‍ പോകുന്നത് കൈ നിറയെ സമ്മാനങ്ങളും കാശുമായാണ്‌ അത് കണ്ടവര്‍ക്കെല്ലാം ഗള്‍ഫ്‌ സ്വര്‍ഗമാണ്, നമ്മള്‍ പ്രവാസികള്‍ക്ക് ഇതെന്നും നരകം മാത്രം.

അത് പറയുമ്പോള്‍ അയാളുടെ കണ്ണ് നിറഞ്ഞു ,കുഞ്ഞാലിക്കാടെ വാക്കുകള്‍ക്ക് കാതോര്‍ക്കുമ്പോഴും എന്റെ കണ്ണുകള്‍ ആ വൃദ്ധനെ നിരീക്ഷിക്കുകയായിരുന്നു.ചുക്കി ചുളിഞ്ഞ ശരീരം.,ദിവസങ്ങളായി ഷേവ് ചെയ്യാത്ത മുഖം നരച്ച മുടി അങ്ങിങ്ങായി വളര്‍ന്നു നില്‍ക്കുന്നു...അത് കണ്ടപ്പോള്‍ ഭാര്യ എന്‍റെ കാലില്‍ ചവിട്ടി, അത് സംസാരം നിര്‍ത്താനുള്ള സിഗ്നല്‍ ആണെന് മനസ്സിലാക്കിയ ഞാന്‍ അവിടെവെച്ചു ആ‍ സംസാരം നിര്‍ത്തി,ആയാള്‍ പതുക്കെ കണ്ണ് തുടച്ചു പുറത്തേക്ക് പോയി,പിന്നീടുള്ള ദിനങ്ങളില്‍ കുഞ്ഞാലിക്കയെ തീരെ കാണാറില്ലായിരുന്നു, ഒരുദിവസം ഓഫീസില്‍ നിന്നും വന്നു വണ്ടി പാര്‍ക്ക് ചെയ്തു നടക്കുമ്പോള്‍ കുഞ്ഞാലിക്ക അടുത്ത വീട്ടില്‍ വണ്ടി കഴുകുന്നത് കണ്ടു, സലാം ചൊല്ലിയപ്പോള്‍ തിരിച്ചു ചൊല്ലി,ഞാന്‍ ചോദിച്ചു ഇപ്പോളും നാട്ടില്‍ പോയില്ലേ? ഇല്ല മോനെ , അടുത്ത മാസം പോകാം എന്ന് കരുതി,പോകുമ്പോള്‍ ടിക്കെറ്റിനും മറ്റും കാശുവേണം മാത്രമല്ല നാട്ടിലേക്ക് പോകുമ്പോള്‍ എല്ലാവരും എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചു കൊണ്ടിരിക്കും അതിനായി കുറച്ചു കാശ് വേണം അതുകൊണ്ടാ ഞാന്‍ ഈ പുതിയ പണി ചെയ്യുന്നത്, ഹും എന്ന് ഇരുത്തി മൂളി ഞാന്‍ നടന്നകന്നു,വീട്ടില്‍ എത്തി ഡ്രസ്സ്‌ മാറുന്നതിനിടയില്‍ ഡോര്‍ ബെല്ലടിച്ചു, തുറന്നു നോക്കിയപ്പോള്‍ എന്‍റെ സഹോദരന്‍, അവന്‍ നിന്നു കിതക്കുന്നുണ്ട്‌, എന്താടാ പറ്റിയെ ഞാന്‍ ചോദിച്ചു, ഡാ അവിടെ വണ്ടി കഴുകിരുന്ന ആളെ പോലീസ് പിടിച്ചു, പിടിച്ചയുടനെ അയാള്‍ പോലീസിന്റെ കയ്യില്‍ കടിച്ചു കൊണ്ട് ഓടിരക്ഷപെട്ടു, അപ്പോളാണ് ഞാന്‍ ഓര്‍ത്തത് , അല്ലാഹ്... അത് കുഞ്ഞാലിക്കയല്ലേ, ഞാന്‍ ഉടനെ പുറത്തേക്ക് ചെന്നു നോക്കുമ്പോള്‍ കടി കിട്ടിയ പോലീസുകാരന്‍ ഫോണില്‍ വിളിച്ചു എന്തൊക്കെയോ അറബിയില്‍ പറയുന്നുണ്ട്,എന്നെ കണ്ടപ്പോള്‍ അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു എന്നിട്ട് എന്നോട് ചോദിച്ചു, ഇവിടെ വണ്ടി കഴുകുന്നവനെ നീ അറിയുമോ അവന്‍ എന്നെ ആക്രമിച്ചു രക്ഷപ്പെട്ടു, അവനെ ഇപ്പോള്‍ പിടിക്കും എല്ലായിടത്തും അവനെ തപ്പുന്നുണ്ട്, കിട്ടിയാല്‍ അവനെ വെറുതെ വിടില്ല, അവന്‍ അക്രമിച്ചിരിക്കുന്നത് UAE ലോക്കല്‍ പോലീസിനെയാണ്,ഞാന്‍ അറിയില്ല എന്നും പറഞ്ഞു അവിടെ നിന്നും പതിയെ നീങ്ങി,അപ്പോളും അവന്‍ കടികിട്ടിയ കയ്യുമായി കലി അടങ്ങാതെ എന്തൊക്കെയോ പുലംബുകയും കാലുകൊണ്ട്‌ അവന്റെ വണ്ടിയുടെ ടയറില്‍ ചവിട്ടുകയും ചെയ്യുന്നുണ്ട്.

പിന്നെ അതിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായില്ല അതിനിടയില്‍ കടയില്‍ ഞാന്‍ പോയപ്പോള്‍ അതിന്റെ മുതലാളിയോട് കുഞാലിക്കയെ കുറിച്ച് അന്വേഷിച്ചു, അപ്പോളാണ് അറിഞ്ഞത് കുഞ്ഞാലിക്കയെ പോലീസ് പിടിച്ചു എന്നും ഇപ്പോള്‍ ജയിലില്‍ ആണെന്നും ,അയാള് ആവിശ്യമില്ലാത്ത ഓരോന്നും വരുത്തിവെച്ചു ഞങ്ങള്‍ക്ക് ചുമ്മാ പണിയുണ്ടാക്കി എന്നല്ലാതെ എന്ത് പറയാന്‍,അതും പറഞ്ഞു അയാളെനിക്ക് സാധനങ്ങള്‍ തന്നു.അത് വേടിച്ചു വരുമ്പോളും എന്‍റെ മനസ്സില്‍ അയാളായിരുന്നു, പൊരിവെയിലത്ത് സൈക്കിളില്‍ സാധനങ്ങള്‍ അടക്കിവെച്ചു എല്ലാ വീട്ടിലേക്കും നിറപുഞ്ചിരിയോടെ കടന്നു ചൊല്ലുന്ന, വിയര്‍പ്പ് തുള്ളികള്‍ തുടച്ചു കൊണ്ട് സലാം ചൊല്ലി സംസാരം തുടങ്ങുന്ന‍ കുഞ്ഞാലിക്ക...ഇതുപോലെ ആയിരങ്ങള്‍ സ്വന്തം കുടുംബത്തിനായി കഷ്ടപെടുന്നു,നാട്ടിലുള്ളവരുണ്ടോ ഇതെല്ലാം അറിയുന്നു, എന്‍റെ വാപ്പ ഗള്‍ഫിലാണ്, എന്‍റെ ഭര്‍ത്താവ് ഗള്‍ഫിലാണെന്നും പറഞ്ഞു ഇവിടെ നിന്നും വിയര്‍പ്പു പൊടിഞ്ഞു കിട്ടുന്ന കാശ് അടിച്ചു പൊളിച്ചും ദൂര്ത്തടിച്ചു കളഞ്ഞു തുലക്കുന്നവര്‍ അറിയുന്നില്ല ഈ വേദന... ഒടുവില്‍ എല്ലാം അവസാനിപ്പിച്ചു ചെല്ലുബോള്‍ ആര്ക്കും വേണ്ടാത്ത ഒരു വസ്തുവായി ഒരു മുറിയുടെ മൂലയില്‍ ഒടുങ്ങുന്ന ജീവിതം.

110 comments:

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആദ്യ കമന്റ് എന്റെ വകയോ...?
വായിച്ചിട്ട് പറയാം...അതാ നല്ലത്..

പട്ടേപ്പാടം റാംജി said...

എത്ര പറഞ്ഞാലും തീരാത്തതാണ് പ്രവാസ ദുഃഖം. നാട്ടില്‍ ഇപ്പോള്‍ എല്ലാവരും മനസ്സിലാക്കി എന്ന് പറയുമ്പോഴും അതും വെറും ഒരു പറച്ചില്‍ പോലെ തന്നെ. എത്രയൊക്കെ പറഞ്ഞാലും പ്രവാസികളുടെ ഈ വേദന സ്വന്തബന്ധങ്ങലെന്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ അല്പം സമാധാനം ഉണ്ടാകുമായിരുന്നു. ഇവിടെ ഉള്ളവരില്‍ അധികവും ഇത്തരം കുഞ്ഞാലിക്ക മാരാന്നെന്നു പറഞ്ഞാലും ആരും വിശ്വസിക്കില്ല. കാരണം അല്പം മോടിയോടെ ലീവിന് ചെന്നാല്‍ ഉള്ള സമയം കൊണ്ട് എല്ലായിടത്തും ഒന്ന് ഓടിയെത്താന്‍ ഒരു വണ്ടി വാടകക്കെടുക്കുന്നവരാണു അധികവും. ആ ഒരു തരാം വിലയിരുത്തലിനെ മുന്തൂകം ലഭിക്കുകയുള്ളൂ.
നന്നായി എഴുതി.

വിരോധാഭാസന്‍ said...

കുഞ്ഞാലിക്ക:പ്രവാസ ദുഃഖത്തിന്‍റെ മറ്റൊരു അദ്ധ്യായം..നന്നായി അവതരിപ്പിച്ചു

ആശംസകള്‍

കൊമ്പന്‍ said...

പരവാസിയു ടെ സങ്കട കടല്‍ കടല്‍ നീന്തി മാണിക്ക്യം കൊയ്യാന്‍ കൊതിച്ചവര്‍ മരവിച്ച മനസുമായി മടങ്ങുന്നവര്‍

Unknown said...

പിന്നെ വായിച്ചു കമെന്ടാം.

മൻസൂർ അബ്ദു ചെറുവാടി said...

"ഒടുവില്‍ എല്ലാം അവസാനിപ്പിച്ചു ചെല്ലുബോള്‍ ആര്ക്കും വേണ്ടാത്ത ഒരു വസ്തുവായി ഒരു മുറിയുടെ മൂലയില്‍ ഒടുങ്ങുന്ന ജീവിതം"
ഇതാണ് സത്യം.
ഒരുപാട് കുഞ്ഞാലിക്കമാരെ കാണാം ഇങ്ങിനെ.
നനായി അവതരിപ്പിച്ചു.

Unknown said...

ജിശാദിന്‍റെ ബ്ലോഗ്‌ ഇടയ്ക്കിടെ വന്നു നോക്കാറുണ്ട്.
അപ്പൊ ദേ..കിടക്കുന്നു കുഞ്ഞാലിക്ക!
പതിവ് പോലെ ഒരു കോമഡി പ്രതീക്ഷിച്ചാണ്,,വായിച്ചു തുടങ്ങിയത്.
എത്ര എത്ര കുഞ്ഞാലിക്കമാരാണ് കറവപ്പശുക്കളേപോലെ പ്രവാസം തള്ളിനീക്കുന്നത്..

പോസ്റ്റിന്‍റെ ഉള്ളടക്കം നന്നായി .
പക്ഷെ ഒരു തിരക്കുകൂട്ടലിന്‍റെ തത്രപ്പാടുകള്‍ പോസ്ടിലുടനീളം കാണുന്നുണ്ട്.ജിഷാദിന്‍റെ മുന്‍രചനകളുടെ ഒഴുക്ക് ഇതിനുണ്ടായില്ല എന്നെനിക്ക് തോന്നി.
ഇങ്ങനെ അഭിപ്രായം പറയാന്‍ മാത്രം ഞാന്‍ ആയിട്ടുണ്ടോ എന്നറിയില്ല.
മനസ്സില്‍ തോന്നിയത്‌ എഴുതിയതാണെ..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എണ്ണിത്തിട്ടപ്പെടുത്തുന്ന ദാമ്പത്യ ബന്ധം, ലാളനകള്‍ കൊടുക്കാനും, കിട്ടാനും കഴിയാതെ പോകുന്ന പിതൃബന്ധം.പിന്നെ ഒന്നിനും കൊള്ളാതെ നശിച്ചു പോകുന്ന യൗവ്വനം..
ഒടുവില്‍ എല്ലാം അവസാനിപ്പിച്ചു ചെല്ലുബോള്‍ ആര്ക്കും വേണ്ടാത്ത ഒരു വസ്തുവായി ഒരു മുറിയുടെ മൂലയില്‍ ഒടുങ്ങുന്ന ജീവിതം"
ആര്‍ക്കും വേണ്ടാത്ത പാഴ്ജന്മം. ഇതു പോലെ എത്രയോ കുഞ്ഞാലിമാര്‍.വളരെ നന്നായി അവതരിപ്പിച്ചു

സാബിബാവ said...

ശരിക്ക് അതുപോലെ തന്നേ മറ്റൊരു തരത്തിലുള്ള കുഞ്ഞാലിക്കമാര്‍ തന്നെയല്ലേ നമ്മളും ഒന്നല്ലെങ്കില്‍ മറ്റൊരു ജോലി
ജനിക്കുമ്പോള്‍ തന്നേ മാതാപിതാക്കളുടെ പേരില്‍ കാശുള്ളവര്‍ അന്ന് തൊട്ടേ സുഖവാന്‍ മാര്‍ അല്ലാത്തവര്‍ ഓരോന്നായി കെട്ടിപ്പടുത്തെടുക്കുംബോഴേക്കും ആയുസ്സിന്റെ മുക്കാല്‍ ഭാഗം തീര്‍ന്ന് പോകുന്നു എല്ലാം ഇന്ന് നിത്യ കാഴ്ചകള്‍ തന്നേ ഏഴുത്തിലൂടെ ചെറിയൊരു പ്രവാസമുഖം കാണിക്കാന്‍ കഴിഞ്ഞു

ആളവന്‍താന്‍ said...

പറയാന്‍ ശ്രമിച്ച വിഷയം സ്ഥിരം കാണുന്നതാണെങ്കിലും (ജീവിതത്തിലും, ബ്ലോഗിലും!)അവതരണം മികച്ചതായി എന്ന് അഭിപ്രായമില്ല. പലയിടത്തും ഒരു ഡയറിയെഴുത്തു പോലെ ആയിപ്പോയി.

Abdulkader kodungallur said...

അങ്ങിനെ എത്രയെത്ര കുഞ്ഞാലിക്കമാര്‍. കണ്മുന്നിലെ അനുഭവങ്ങള്‍ ഹൃദയത്തില്‍ തട്ടുന്ന വിധത്തില്‍ നന്നായി എഴുതി .

സ്നേഹിത said...

ജിഷാദ്....പ്രവാസജീവിതം ഞങ്ങള്‍ക്കും ഇപ്പോള്‍ മന പ്രയാസം ഉണ്ടാക്കുന്ന അറിവുകള്‍...
എന്റെ
"മോഹഭ്രമങ്ങള്‍"
ഒരിക്കല്‍ കൂടി വായിക്കുക.
http://leelamchandran.blogspot.com/

TPShukooR said...

പരമ്പര പോലെ ഗള്‍ഫ്‌ വിലാപം. നന്നായി ജിഷാദ്. എന്നാലും എനിക്ക് സംശയം ഈ പറഞ്ഞ 750 ദിര്‍ഹത്തിലധികം നാട്ടില്‍ ഏതു തൊഴിലിനും കിട്ടും. എന്നാലും ആരും പോകില്ല. ഇവിടെ കിടന്നു നരകിക്കുക തന്നെ.

ആചാര്യന്‍ said...

നന്നായി ജിശാദ്‌...ഞാന്‍ എഴുതിയിരുന്നു ഇത് പോലൊന്ന് ..എത്ര എഴുതിയാലും പ്രവാസി ഉണ്ടാകുന്നിടത്തോളം ഇത് പോലുള്ള കഥകളും..അല്ല ജീവിതങ്ങളും ഉണ്ടാകും അല്ലെ?..

ഒഴാക്കന്‍. said...

ഇതില്‍ എന്ത് ഞാന്‍ പറയും ...
നാം ഓരോ മനുഷ്യരും കഷ്ട്ടപെടുന്നു അതില്‍ ആരെങ്കിലും സുഖം കണ്ടെത്തുന്നു എങ്കില്‍ തീര്‍ച്ചയായും സന്തോഷം.. പക്ഷെ തീര്‍ച്ചയായും എല്ലാവരും തിരിച്ചറിയേണ്ട ഒരു സത്യം! അത്തര് പൂശി ഒരു പുതിയ ലുങ്കിയും ഉടുത്ത് ഒരു ഇടവേളയില്‍ നാട്ടിലൂടെ നടക്കുമ്പോള്‍ നമ്മളാരും സമ്പന്നന്‍ മാരുടെ മക്കളല്ല മറിച്ച് ഓരോ വയറും നിറയാന്‍ പെടാപടുപെടുന്ന വെറും മനുഷ്യര്‍ ആണെന്ന സത്യം

Unknown said...

പ്രവാസജീവിതത്തിന്‌ എന്നും വേദനയുടെ കഥ മാത്രം പറയാനുള്ളത്. അത് എല്ലാ അര്‍ത്ഥത്തിലും അനുഭവിക്കുന്നവനാണ്‌ എന്നും പ്രവാസി. അത് അടുത്തറിയണമെങ്കില്‍ ആമണ്ണ്‌ തൊടണം...

ഹംസ said...

അതെ എല്ലാവരും കമന്‍റുകളില്‍ പറയുന്നത് പോലെ എത്ര എത്ര കുഞ്ഞാലിമാര്‍ കാലങ്ങളായി കേള്‍ക്കുന്നുതാണെങ്കിലും അതിനൊരു അവസാനം ഈ അടുത്ത കാലത്തൊന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല..
ഇതുപോലെ ഒരു കുഞ്ഞാലിക്കയായി മാറും മുന്‍പ് നാട് പിടിക്കണം എന്ന് തന്നെയാവും എല്ലാ പ്രവാസികളുടെയും മനസ്സില്‍ പക്ഷെ അതിന് പലര്‍ക്കും കഴിയുന്നില്ല. അവസാനം ആര്‍ക്കും വേണ്ടാത്ത കാലത്ത് കുറെ അസുഖങ്ങളുമായി നാട്ടില്‍ കൂടാം ...

പാവം ഇതിലെ കുഞ്ഞാലിക്കയെ പടച്ചവന്‍ രക്ഷിക്കട്ടെ...

അന്ന്യൻ said...

എന്തു പറയാനാ? എത്ര പറഞ്ഞാലും നാട്ടിലുള്ളവർക്ക് പ്രവാസിയുടെ ദുഖം മനസ്സിലാകില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

നാട്ടിൽ സ്വന്തപ്പെട്ടവരുടെ നന്മക്ക് വേണ്ടി സ്വജീവിതമെല്ലാം ത്യജിച്ച് അവസാനം നാട്ടിലെത്തുമ്പോൾ ബന്ധുക്കളാൽ തന്നെ തഴയപ്പെടുന്ന വർഗ്ഗമാണ് കുഞ്ഞാലിക്കയുടെ പരിയായമായ ഈ പ്രവാസി എന്ന വർഗ്ഗം കേട്ടൊ...!

Jithu said...

"അകലെ നിന്നു കാണുന്നവര്‍ക്കെല്ലാം ഗള്‍ഫ്‌ സ്വര്‍ഗമാണ്.....നമ്മള്‍ പ്രവാസികള്‍ക്ക് നരകവും...." ,,,,,
പ്രവാസിയുടെ മനസ് നന്നായി അവതരിപ്പിച്ചു......

pournami said...

kollam ketto

പ്രയാണ്‍ said...

പണ്ട് kscയില്‍ വെച്ച് കണ്ടപ്പോള്‍ ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസമായി ചേച്ചി എന്നു പറഞ്ഞ് കണ്ണു തുടച്ച ഒരു കുട്ടിയെ ഓര്‍മ്മവന്നു. അവന്റെ നിറഞ്ഞ കണ്ണുകള്‍ ഇടക്കൊക്കെ ഓര്‍മ്മ വരും.

വീകെ said...

എനിക്കൊന്നും പറയാനില്ല.... “ഉരലു ചെന്ന് മദ്ദളത്തോട് പരാതി പറയുന്നതു പോലെ...” അനുഭവിക്കാനുള്ളത് അനുഭവിച്ചു തന്നെ തീരണം.

Sidheek Thozhiyoor said...

പ്രവാസലോകത്ത് അവസാനമില്ലാതെ കുഞ്ഞാലിക്കമാര്‍ കയറി ഇറങ്ങി പ്പോയ്ക്കൊണ്ടിരികുന്നു ...
നന്നായി ജിഷാദ്.

K@nn(())raan*خلي ولي said...

"അവനവിടെ കറങ്ങി നടക്കുകയാണ് , അവന്റെ വാപ്പ ഗള്‍ഫിലാണെന്നും പറഞ്ഞു കൂട്ടുകൂടി കറങ്ങി നടക്കുകയാണ്,രാവിലെ പോയാല്‍ രാത്രിവരും,പലതും പഠിപ്പിക്കാന്‍ വിട്ടു പക്ഷെ എല്ലാം പകുതിവെച്ച് നിര്‍ത്തി അവന്‍ കൂട്ടുകൂടി നടക്കുകയാണ്.."

സത്യത്തിലേക്കുള്ള കണ്ണാടി!

@ ശുക്കൂര്‍ ഭായീ: 750 DHS അഥവാ 8.500 രൂപീസ് നാട്ടില്‍ ഏതു ജോലിക്കാ കിട്ടുക! എന്നുവെച്ചാല്‍ ഇവിടെ കടകളിലും മറ്റും ജോലിചെയ്യുന്ന ഇടത്തരക്കാരുടെ കാര്യാ പറഞ്ഞത്.

Marykkutty said...

നമുക്കുണ്ട് പ്രശ്നങ്ങള്‍...പക്ഷെ ,
നമുക്കിടയിലുള്ളവര്‍ അതിലും ദുരിതത്തിലാണ് ....!

തനിക്കു ചുറ്റുമുള്ള ഈ ജീവിതങ്ങള്‍ കാണുവാന്‍ എല്ലാവര്ക്കും നിങ്ങളുടേത് പോലുള്ള കണ്ണുകളുണ്ടായിരുന്നെങ്കില്‍...

രമേശ്‌ അരൂര്‍ said...

നാള്‍ എണ്ണി തിട്ടപ്പെടുത്തി വിഷമത്തോടെ തിരിച്ചു വന്നിരിക്കുകയാണ് ഞാന്‍ ....എനിക്ക് ഏറ്റവും നന്നായി ഇപ്പോള്‍ മനസിലാകുന്നു ഇതെല്ലാം

ശ്രീനാഥന്‍ said...

വളരെ മനസ്സു തൊടുന്ന പോസ്റ്റ്, ജിഷാദ്! പത്രാസില്ലാത്ത പ്രവാസിയുടെ ദു:ഖം നിറഞ്ഞു നിൽക്കുന്നു, നോക്കൂ ആ മകനെ , ഇജ്ജാതി കുട്ടികളെ എന്തു പറയാൻ!

വഴിപോക്കന്‍ | YK said...

ഇങ്ങിനെ എത്രയെത്ര കുഞ്ഞാലിക്കമാര്‍

mayflowers said...

എത്ര എഴുതിയാലും വായിച്ചാലും തീരില്ല പ്രവാസികളുടെ ദുഃഖം..
ഗള്‍ഫിന്റെ തിളക്കത്തില്‍,ഗള്‍ഫ് പെട്ടിയുടെ സുഗന്ധത്തില്‍ അദൃശ്യമായി എരിഞ്ഞു തീരുന്നു അവരുടെ ജീവിതം.അതിനെ ജീവിതമെന്ന് വിളിക്കാമെങ്കില്‍..
കുഞ്ഞാലിക്ക നീറുന്നൊരു വേദനയായി മനസ്സില്‍ തങ്ങിക്കിടക്കും..വേറൊരു ദുരനുഭവം കേള്‍ക്കുവോളം.

സ്വപ്നസഖി said...

വായിച്ചപ്പൊ കുഞ്ഞാലിക്കയുടെ ദയനീയ മുഖം മനസ്സില്‍ തെളിഞ്ഞു.

സംഭാഷണങ്ങള്‍ , ആര്? ആരോട്? പറഞ്ഞു എന്നു തിരിച്ചറിയാന്‍ അല്പം സമയമെടുത്തു.

dreams said...

jishu nee ellavareyum oru pravasiyude jeevithathinte vedhanayarnna anubhavathekurichum bhudhimuttukale kurichum nannayi evide avatharippichu shariku athu nerittu kanunathupole oru anubhavam ella pravasigalkum vendy ee kadha dedicate chayunnu ....... ente ella aashamsakalum..

വാഴക്കോടന്‍ ‍// vazhakodan said...

ഒരുപാട് കുഞ്ഞാലിക്കമാരെ കാണാം ഈ മരുഭൂമിയില്‍...

Unknown said...

കൊള്ളാം നല്ല നീരിക്ഷണം ..നീ എപ്പോ ഇത് പോലെ ഗൌരവമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങി അല്ലെ ?

പഞ്ചാരക്കുട്ടന്‍.... said...

ഇതൊക്കെയാണ് പ്രവാസം ........
ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവരും ഓരോ കുഞ്ഞാലിക്ക മാരാണ്
നന്നായി എഴുതി ....
പിന്നെ ആ നരഗം മാറ്റി നരകം ആക്കണേ....
സ്നേഹപൂര്‍വ്വം...
ദീപ്

റഷീദ് കോട്ടപ്പാടം said...

ഈ കടല്‍കരയില്‍ അങ്ങിനെ എത്രയോ ജീവിതങ്ങള്‍!

അലി said...

കുഞ്ഞാലിക്കമാരുടെ ഒരു മഹാ സമുദ്രമായ ഈ പ്രവാസലോകത്തിന്റെ കഥ നന്നായി പറഞ്ഞു.

വെറും പ്രണയകവിതകളിൽ നിന്നും ജീവിതയാഥാർത്ഥ്യത്തിലേക്കുള്ള സഞ്ചാരം കൊള്ളാം ജിഷാദ്.

Joji said...

വായിച്ചുതീര്‍ന്നപ്പൊ ഒരു ചെറിയ വിഷമം..

Ismail Chemmad said...

എത്ര എത്ര കുഞ്ഞാലിക്കമാര്‍ ഈ മരുഭൂമിയില്‍ ജീവിതം ഹോമിക്കുന്നു.
എനിക്ക രിയാവുന്ന ഒരു ഇക്കയുണ്ടായിരുന്നു (ക്ഷമിക്കണം, പേര് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല )
ഇവിടെ ഒരു ഹോട്ടലിന്റെ കിട്ചെനില്‍ ജോലി എടുക്കുന്ന ഒരു പാവം വൃദ്ധന്‍ .
പള്ളിയില്‍ നിസ്ക്കരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ തൊട്ടു പിന്നില്‍ നില്‍ക്കേണ്ടി വരുമ്പോള്‍ നമ്മുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ വരും , അത്ര വിഷമിചിട്ടാണ് അദ്ദേഹം നമസ്ക്കാരം തന്നെ പൂര്‍ത്തിയാക്കുന്നത്.എന്നിട്ടുംഅദ്ദേഹം ചുട്ടു പൊള്ളുന്ന ഹോട്ടെല്‍ കിട്ചെനില്‍ ജോലി എടുക്കുന്നതിന്റെ കൂടുതല്‍ വിവരം അറിയാന്‍ ഞാന്‍ അദ്ദേഹത്തിന്റെ സഹ ജോലിക്കാരനായ ഒരു പരിചയക്കാരനോട്‌ ചോതിച്ചു
അയാള്‍ പറഞ്ഞു , ഇക്കയ്ക്ക് നാല് പെണ്‍കുട്ടികലാണ്, രണ്ടാളെ വിവാഹം കഴിച്ചതില്‍ ഒരാളുടെ ഭര്‍ത്താവ് പെട്ടന്നു മരിച്ചു . ഇവളും ഇപ്പോള്‍ വീട്ടില്‍ ഇക്കായുടെ കൂടെ യാണ് , നാട്ടില്‍ ഭാര്യഅടക്കം അഞ്ചു വയര്‍ കഴിയണമെങ്കില്‍ അദ്ദേഹം ഇവിടെ കഷടപ്പെടുക തന്നെ വേണം .........

എന്ത് ചെയ്യാം നമുക്ക് ചുറ്റും വീണ്ടും എത്ര എത്ര കുഞാലികമാര്‍. അവര്‍ക്ക് ബാധ്യത യായി ഒരു സുന്ദര വിശേഷണവും "ഗള്‍ഫുകാരന്‍ "

ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍ ജിശാദു

ബിഗു said...

പാവം കുഞ്ഞാലിക്ക :(

Jazmikkutty said...

കണ്മുന്നിലെ അനുഭവങ്ങള്‍ ഹൃദയത്തില്‍ തട്ടുന്ന വിധത്തില്‍ നന്നായി എഴുതി....

Jishad Cronic said...

ജനുവരി മുതല്‍ ജൂണ്‍ വരെ ഇനി മുടിഞ്ഞ തിരക്കിലാണ്, അതിനിടയിലാണ് ഒരു പോസ്റ്റ്‌ ഇട്ടത്, നല്ല വിഷയമായിരുന്നു പക്ഷെ അവതരിപ്പിച്ച രീതിയില്‍ എനിക്ക് തന്നെ സംതൃപ്തി കുറവാണ്...പക്ഷെ കുഞ്ഞാലിക്കയുടെ വേദനിക്കുന്ന മുഖം നിങ്ങളെയൊക്കെ അറിയിക്കണം എന്നുണ്ടായിരുന്നു.തിരക്കിനിടയില്‍ പോസ്റ്റിലെ അക്ഷരതെറ്റുകള്‍ പോലും നോക്കാന്‍ കഴിഞ്ഞില്ല എല്ലാം നോക്കി വിലയിരുത്താന്‍ സഹായിച്ച റിയാസിന്( മിഴിനീര്തുള്ളി) അതുപോലെ പോസ്റ്റുന്നതിനു മുന്നേ കഥ വായിച്ചു നിര്‍ദേശം നല്‍കിയ ഹംസക്കാകും നന്ദി...

പിന്നെ ഇവിടെ വന്നു വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി...

Elayoden said...

പ്രവാസികളുടെ നോബരങ്ങള്‍..കുറഞ്ഞ വേദനമുള്ള കുഞ്ഞാലിക്കമാര്‍ എല്ലായിടത്തും ജീവിക്കുന്നു മറ്റുള്ളവര്‍ക്കായി. അതാണൊരു പ്രവാസി. തിരിച്ചറിവുകള്‍ പ്രവാസിക്കും അടിപൊളി ബന്ധുക്കള്‍ക്കും കൈ വന്നെങ്കില്‍....

Naushu said...

പ്രവാസിയുടെ കഥ നന്നായി പറഞ്ഞു.

ente lokam said...

എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞു..പക്ഷെ എവിടെ കഴിയാന്‍?!!!!
അല്ലെ ഈ ദുഖങ്ങളും പ്രശ്നങ്ങളും..??.. കുഞ്ഞാലിക്ക മാരുടെ ദുഃഖത്തില്‍
പങ്ക് ചേരുന്നു... ജിഷാദ് എഴുത്ത് മോശം ഒന്നും ആയിട്ടില്ല...വിമല്‍ പറഞ്ഞു ഡയറി പോലെ എന്ന്..അതും ശരി തന്നെ..ജീവിതം തന്നെ...അന്നന്നത്തെ ജീവിതം..

kARNOr(കാര്‍ന്നോര്) said...

:(

എന്‍.പി മുനീര്‍ said...

അങ്ങനെയെത്രയെത്ര കുഞ്ഞാലിക്കമാര്‍...
സലാം കൊടിയത്തൂറിന്റെ ‘പരേതന്‍
തിരിച്ചു വരുന്നു’ എന്ന ഹോംസിനിമയില്‍
ഗള്‍ഫിലെ കഷ്ടപ്പെടുന്നവരെക്കുറിച്ചുള്ള
ചിത്രീകരണമുണ്ട്..നാട്ടില്‍ ഗള്‍ഫ് സ്വപനം
കണ്ടു നടക്കുന്നവര്‍ കാണേണ്ടതു തന്നെ..

ജയരാജ്‌മുരുക്കുംപുഴ said...

pravasa jeevithathinte mattoru mukham.... nannayi paranju..... aashamsakal..........

റശീദ് പുന്നശ്ശേരി said...

കഥയല്ലിതു ജീവിതം
കണ്ണ് നിറഞ്ഞു
ചോദ്യങ്ങള്‍ മാത്രം ബാക്കി

Unknown said...

“എത്ര മോശമായ ജോലിയാണെങ്കിലും നാട്ടിലേക്ക് നമ്മള്‍ പോകുന്നത് കൈ നിറയെ സമ്മാനങ്ങളും കാശുമായാണ്‌ അത് കണ്ടവര്‍ക്കെല്ലാം ഗള്‍ഫ്‌ സ്വര്‍ഗമാണ്,”

ദാ കിടക്കുന്നു മുകളില്‍ ഇതിലെ തുണിയുടുക്കാത്ത സത്യം. എനിക്ക് മനസ്സിലാകാത്ത കാര്യങ്ങളില്‍ ഒന്നിതാണ്. ഇത് മാറേണ്ട കാലം കഴിഞ്ഞു. ഇന്നിപ്പോള്‍ നാട്ടിലെ കൂലിപ്പണിയുംഗള്‍ഫിലെ കൂലിപ്പണി കൊണ്ടും മിച്ചം വെയ്കാനാകുക ഏകദേശം ഒരേ തുകയാണ്, നാട്ടിലാണെങ്കില്‍ അതിന്റെ സുഖം.

എന്നിട്ടും ഗള്‍ഫിലേക്ക് പോകുന്നതിന്റെ ഔചിത്യം, നാട്ടിലെ പോലെ അനാമത്ത് ചിലവ് ഉണ്ടാവില്ല എന്നതാണ്. ആ ചിലവ് നാട്ടിലേക്ക് പോകുമ്പോള്‍ സാധനസാമഗ്രികള്‍ വാങ്ങിക്കുന്ന വകയില്‍ തീരും.

സ്വന്തം വരുമാനം നോക്കിയാണ് നീങ്ങേണ്ടത്, അല്ലാതെ നാട്ടുകാരെ ബോധിപ്പിക്കാനല്ല, സ്വന്തം ജോലിയും അതില്‍ നിന്നുള്ള വരുമാനവും അവനവന്റെ കുടുംബത്തെ ബോധിപ്പിച്ചാല്‍ തീര്‍ന്നു കാര്യം.

(വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പല ജീവിതനിലവാമുള്ളവരെ എനിക്കറിയാം, അവരൊക്കെ നാട്ടിലേക്ക് പോകുമ്പോള്‍ നടത്തുന്ന തയ്യാറെടുപ്പുകളില്‍ ദേഷ്യമല്ലാതെ വേറെയൊന്നും തോന്നാറില്ല, സത്യം!)

Unknown said...

പലരും പലവിധസാധന സാമഗ്രികള്‍ വാങ്ങുമ്പോള്‍ ഒരു താരതമ്യ പഠനത്തിന്ന് (വില, ഗുണം, റിപ്പയര്‍) നില്‍ക്കാറില്ല. എല്ലാര്‍ക്കും പൊങ്ങച്ചമോ അതിലുപരി വീട്ടുകാരുടെ നിര്‍ബന്ധത്തിനോ കീഴടങ്ങുകയാണ് പതിവ്.

ഇവിടെ അക്ബര്‍ ചാലിയാറിന്റെ “തുറക്കാത്ത കത്ത്” (അങ്ങനെയല്ലേ പേര്) എന്ന കഥ (ജീവിതം തന്നെ) ഓര്‍ത്ത് പോകുകയാണ്.

Unknown said...

മാഷെ, ഈ ടെംപ്ലേറ്റ് കവിതയ്ക്കിണങ്ങുന്നതാണ്, നീളമുള്ള ലേഖന-കഥ, അതും സെന്റര്‍ അലൈന്‍ഡ് ആയപ്പോള്‍ വായിക്കാന്‍ കണ്ണിന് സുഖമില്ല, പക്ഷെ ഫോണ്ടിന്റെ സൈസും ആകൃതിയുമൊക്കെ നന്നായി!

ആ, ചിന്തോദ്ദീപമായ എഴുത്തിന്ന് നന്ദി, ആശംസകളും.

ManzoorAluvila said...

കുഞ്ഞാലിക്ക മനസ്സിൽ ഒരു നൊമ്പരമായ് അവശേഷിക്കുന്നു..
നന്നായ് എഴുതി.എത്രയോ കുഞ്ഞാലിമാർ നമ്മൾ അറിയാതെ ഇതിലും വലിയ വേദനകൾ സഹിക്കുന്നു.

Harish Thachody said...

ഉള്ളടക്കം പ്രവാസംതന്നെ..... ഒരു പുതുമ ഇല്ല. അവതരിപ്പിച്ച രീതി..... അത് ഒന്ന് നന്നാക്കാമായിരുന്നു.

Anil cheleri kumaran said...

പാവം കുഞ്ഞാലിക്ക.

Unknown said...

കുഞ്ഞാലിക്കമാരുടെ ദുഖം...

കുസുമം ആര്‍ പുന്നപ്ര said...

കുഞ്ഞാലിയ്ക്ക ഒരു വേദനയായി മനസ്സില്‍

zephyr zia said...

പ്രവാസികളുടെ ദു:ഖം... അതാര് കാണാന്‍...

Vishnupriya.A.R said...

പ്രവാസികള്‍ ഇത് പോലെ ഒക്കെ ആണ് അല്ലെ ..ഇവരാണ് നാട്ടില്‍ വന്നാല്‍ പത്രാസു കാണിക്കുന്നത് .നന്നായിരിക്കുന്നു

the man to walk with said...

കണ്ണുകള്‍ നിറഞ്ഞു ..എത്ര കുഞ്ഞാലിക്കമാരുണ്ടാവും അവരെ ഓര്‍ത്തല്ലോ ..

ആശംസകള്‍

Unknown said...

അഞ്ചാറു മാസം ഞാനും ഗള്‍ഫില്‍ ഉണ്ടായിരുന്നു.
നല്ല വിദ്യാഭ്യാസമോ,തൊഴില്‍ പ്രാവീണ്യമോ ഇല്ലാത്തവരുടെ കാര്യം, വളരെ ദയനീയമാണ്.
ഗള്‍ഫ്‌ യാത്രക്ക് മുടക്കം പറയുന്നത്, ഒരാളും സഹിക്കില്ല.
അവിടെ എത്തിക്കഴിഞ്ഞാല്‍, ട്രാപ്പില്‍ പെട്ടതുപോലെയാണ്. മോചനമില്ല.
ഏതെങ്കിലും നിലക്ക്, അവനവന്റെ നാട്ടില്‍ ജീവിക്കാന്‍ പറ്റുമെങ്കില്‍,
അതൊരു മഹാ ഭാഗ്യമാണ്.
ഗള്‍ഫ്‌ ജീവിതങ്ങള്‍ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍!

Sukanya said...

നീറുന്ന വേദനയാണ് കുഞ്ഞാലിക്കയുടെ അനുഭവം. ഇത് വായിക്കുന്നവരും
മറ്റുള്ളവര്‍ക്ക് ഇതേ കുറിച്ച് പറഞ്ഞു കൊടുക്കണം. ഗള്‍ഫുകാരെല്ലാം സ്വര്‍ഗത്തില്‍ നിന്ന് വരുന്നതാണെന്ന കാഴ്ചപ്പാട് മാറിയെ തീരു. നന്നായി ജിഷാദ്, ഗള്‍ഫുകാരുടെ കഷ്ടപ്പാടുകള്‍ക്കു ഒരു ചെറിയ തണല്‍ ഈ എഴുത്തിലൂടെ നല്‍കിയല്ലോ

Villagemaan/വില്ലേജ്മാന്‍ said...

പ്രവാസികളുടെ കഥകള്‍ എത്ര പറഞ്ഞാലും തീരുന്നില്ല..ഇതുപോലെ എത്ര കുഞ്ഞലിക്കമാര്‍.
നന്നായി പറഞ്ഞു കേട്ടോ..
ആശംസകള്‍..

Unknown said...

കുഞ്ഞാലിക്കയുടെ കഥ ഹൃദയത്തില്‍ തൊട്ടു.

മഹേഷ്‌ വിജയന്‍ said...

"ഒടുവില്‍ എല്ലാം അവസാനിപ്പിച്ചു ചെല്ലുബോള്‍ ആര്ക്കും വേണ്ടാത്ത ഒരു വസ്തുവായി ഒരു മുറിയുടെ മൂലയില്‍ ഒടുങ്ങുന്ന ജീവിതം."

ജിഷാദ്,
ഹൃദയസ്പര്‍ശി ആയി എഴുതിയിരിക്കുന്നു..

(കൊലുസ്) said...

വായിച്ചു സന്കടായി കേട്ടോ. ഇങ്ങനെ എത്ര ഇക്കമാരാ ഇവിടെയുള്ളത്!

Rajesh T.C said...

ഇതു പോലെ നിറമില്ലാത്ത ജീവിതങ്ങൾ എത്രയോ ഉണ്ട്, കുഞ്ഞാലിക്ക അതിൽ ഒരാൾ മാത്രം..പോസ്റ്റ് നന്നായിരുന്നു കൂട്ടുകാരാ

ജസ്റ്റിന്‍ said...

ചില പ്രവാസ സത്യങ്ങൾ. നന്നായി ജിഷാദ്

Unknown said...

ഗള്‍ഫ്‌ എന്നാല്‍ സ്വര്‍ഗമാണെന്നും, അവിടെ പൈസ പൂത്തു നില്കുകയാനെന്നുമാണ് എല്ലാരുടെം വിചാരം നമ്മളിവിടെ എന്തൊക്കെ ത്യാഗം സഹിച്ചും പെറ്റ നാടിനെയും വീടിനെയും വീട്ടുകാരെയും വിട്ടു നീറി നീറി ജീവിച്ചു മിച്ചംവെച്ചു പൈസ ഉണ്ടാകുന്ന വിഷമം ആര്‍ക്കും അറിയില്ല കാരണം, എത്ര മോശമായ ജോലിയാണെങ്കിലും നാട്ടിലേക്ക് നമ്മള്‍ പോകുന്നത് കൈ നിറയെ സമ്മാനങ്ങളും കാശുമായാണ്‌ അത് കണ്ടവര്‍ക്കെല്ലാം ഗള്‍ഫ്‌ സ്വര്‍ഗമാണ്, നമ്മള്‍ പ്രവാസികള്‍ക്ക് ഇതെന്നും നരകം മാത്രം.

കൂതറHashimܓ said...

അതെ
എനിക്കുമുണ്ട് ഗള്‍ഫ് സഹോദരങ്ങള്‍...
കുഞ്ഞാലിക്കമാര്‍ക്ക് നന്മ വരട്ടെ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എല്ലാ കുഞാലിക്കമാരുടെയും മക്കള്‍ക്ക്‌ ദൈവം നല്ല ബുദ്ധിതോന്നിക്കട്ടെ!

Unknown said...

ജിഷാദ്..ഇനി പോസ്റ്റ്‌ ഇട്ടാല്‍ ഉടനെ എനിക്ക് ലിങ്ക് അയച്ചു തരണം കേട്ടോ..വളരെ നന്നായി..പ്രവാസത്തിനു രണ്ടു വശങ്ങളുണ്ട്..കുഞ്ഞാലിക്കയെപ്പോലുള്ളവരുടെ അവസ്ഥ വളരെ മോശവും...

ramanika said...

ഇതുപോലെ എത്രയോ ജീവിതങ്ങള്‍ ...
നന്നായി അവതരിപ്പിച്ചു !

Mohamedkutty മുഹമ്മദുകുട്ടി said...

സാധാരണയുള്ള ജിഷാദിന്റെ പോസ്റ്റ് പോലെ വായിക്കാന്‍ തുടങ്ങിയത് അവസാനം കണ്ണു നനയിപ്പിച്ചു.ഇസ്മയില്‍ പറഞ്ഞപോലെ എല്ലാ കുഞ്ഞാലിക്കമാരുടെയും മക്കളുടെ കണ്ണു തുറക്കട്ടെ.പ്രാവാസികളുടെ അനുഭവങ്ങള്‍ വായിക്കുമ്പോഴാണ് ഒരു പ്രവാസിയാവാതെ നാട്ടില്‍ തന്നെ ജോലി ചെയ്തു പിരിഞ്ഞു ഇപ്പോള്‍ മനസ്സമാധാനത്തോടെ ജീവിക്കാന്‍ കഴിഞ്ഞതിന്റെ ഭാഗ്യമറിയുന്നത്. എല്ലാവര്‍ക്കും മന്‍സ്സമാധാനം ലഭിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

Sranj said...

ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ കണ്ടതാണ്. ഒരു വീട്ടില്‍ ഓടു മാറ്റി വാര്‍പ്പാക്കുന്നു. മുകളില്‍ നിന്നും ഒരാള്‍ ഓടിറക്കി താഴെയുള്ളയാള്‍ക്കു കൊടുക്കും .. അതയാള്‍ അടുക്കി വയ്ക്കും. അവര്‍ രാവിലെ 6 മണിയ്ക്കു വന്നു... 2 മണി ക്ലോക്കിലടിച്ചപ്പോള്‍ ഇറങ്ങി... രാവിലത്തെ ചായ, പലഹാരം, ഉച്ചയ്ക്കു ഊണ് പിന്നെ ആളുക്കു 450 രൂപ കൂലി. പിന്നെ നാലുമണി മുതല്‍ വേറെ പണിയ്ക്കു പോകുമത്രെ. മാസത്തില്‍ 25-26 ദിവസം പണിയുണ്ടാകുമത്രെ.. ഞായറാഴ്ച ഒഴിവ്.. കണ്ണൂരാനെ.. ഒന്നു ഗുണിച്ചും കൂട്ടിയും നോക്ക്..!!!!

Umesh Pilicode said...

നന്നായി എഴുതി ജിഷാദ്

A said...

എഴുതിയാല്‍ തീരാത്ത ഈ വിഷയത്തിന്റെ ശ്രേണിയിലേക്ക് നിലവാരം പുലര്‍ത്തുന്ന നല്ല ഒരു രചനയായി ഇത്. കുഞ്ഞാലിക്കമാര്‍ അറിഞ്ഞുകൊണ്ട് ജീവിതം ഹോമിക്കുന്നവര്‍. നന്നായി ആസ്വദിച്ചു.

Hashiq said...

ജിഷാദ്..മനോഹരം എന്ന് പറയാന്‍ ഇതൊരു കഥയല്ലല്ലോ..കുറെ വയറുകള്‍ നിറയ്ക്കാനും മകന് ചെത്തിയടിച്ചു നടക്കാനും വേണ്ടി പൊരിവെയിലത്ത് കിടന്നു കൈകാലടിക്കുന്ന ആളിന്റെ ജീവിതം തന്നെയല്ലേ?അത് ജിഷാദ് നന്നായി അവതരിപ്പിച്ചു.
കുഞ്ഞാലിക്കമാര്‍ നമ്മുടെയിടയില്‍ ഒരുപാടു ഉണ്ടല്ലോ...മുകളില്‍ പറഞ്ഞ ജനുവരി - ജൂണ്‍ തിരക്കിനിടയില്‍ സമയം കണ്ടെത്തി അവതരിപ്പിക്കുക.......

Jidhu Jose said...

very touching one.

Unknown said...

പ്രവാസത്തിന്റെ നേർക്കാഴ്ചകൾ ഇങ്ങിനെയൊക്കെയാണ്‌..
ജിഷാദ് നീ നന്നായി അവതരിപ്പിച്ചു!!!
ആശംസകൾ

ധനലക്ഷ്മി പി. വി. said...

പ്രവാസിയുടെ വേദന പറഞ്ഞാലും പറഞ്ഞാലും തീരാതെ .....നന്നായി എഴുതി ...ആശംസകള്‍ ജിഷാദ്

Naseef U Areacode said...

പ്രവാസികളെകുറിച്ച് എത്രയോ ലേഖനങ്ങളുണ്ടെങ്കില്‍ വീണ്ടും ഇത്തരം കഥകള്‍ വേദനയുണ്ടാക്കുന്നു... പ്രവാസികളില്‍ ഇതുപോലെയോ അല്ലെങ്കില്‍ ഇതിനെക്കളും ബുദ്ധിമുട്ടുന്നവരോ ആയെ എത്രയോ ആളുകളിപ്പോഴുമുണ്ട്... നമ്മുക്ക് കിട്ടിയ അനുഗ്രഹങ്ങള്‍ക്ക് ദൈവത്തിനു നന്ദി പറയാം.. ഇത്തരക്കാരുടെ വേദന കുറക്കാന്‍ വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം..
ആശംസകള്‍

വര്‍ഷിണി* വിനോദിനി said...

കുഞ്ഞാലിക്ക ഉള്ളിലെ നൊമ്പരം ഉണര്‍ത്തി..

Thommy said...

Touching....

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കുഞ്ഞാലിക്കയുടെ കഥ. ഒരു ഹതഭാഗ്യജീവിതത്തിന്റെ നേർക്കാഴ്ച.. വിഷാദാത്മകവിചാരങ്ങളോടെ കഥ വായിച്ചവസാനിപ്പിച്ചു. എഴുത്ത് നന്നായി.

Nena Sidheek said...

പാവം കുഞ്ഞാലിക്ക .നല്ല കഥ ഇക്കാ

Kadalass said...

പ്രവാസികളുടെ നൊമ്പരം ആരറിയുന്നു?

ആശംസകള്‍!

MOIDEEN ANGADIMUGAR said...

പ്രവാസിയുടെ ദുരിതത്തിനും,അവന്റെ വേദനകൾക്കും അന്ത്യമില്ല.

നികു കേച്ചേരി said...

ആരാ ഈ പ്രവാസം കണ്ടുപിടിച്ചതാവോ?
കുഞ്ഞാലിക്കമാരെ സൃഷ്ടിക്കുന്ന പ്രവാസം!

Unknown said...

പ്രവാസിയുടെ വേദന വരച്ചുകാട്ടിയ കഥ... എന്നും തീരാത്ത വേദന....

sreee said...

“തിരികെ ഞാൻ വരുമെന്നാ വാക്ക് കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും....” പ്രവാസ ജീവിതത്തെക്കുറിച്ചു പറഞ്ഞു കേട്ട അറിവുകൾ മാത്രമേയുള്ളു.പലപ്പോഴും ഈ കവിതയാണു മനസ്സിൽ വരിക.നാടും വീടും വിട്ടു പോയി നിൽക്കുന്നതു കൂടാതെ കുഞ്ഞാലിക്കമാരുടെ ദുഖം കൂടിയാകുമ്പോൾ വിഷമം തന്നെ.

അനീസ said...

പ്രവാസതിനെ കുറിച്ച് ഒരുപാട് കഥകള്‍ ഈ ഇടെ ആയി വായിച്ചു , എല്ലാം നൊമ്പരപെടുതുന്നവ, എല്ലാവരുടെയും വിഷതമകള്‍ മാറട്ടെ എന്നറിയാതെ ആഗ്രഹിച്ചു പോകുന്നു

ഈ എഴുത്ത് വയികുംപോള്‍ ഇതൊരു അനുഭവം ആവരുതെ എന്നായിരുന്നു മനസ്സില്‍, എങ്കിലും ഇങ്ങനെ എത്ര അനുഭവങ്ങള്‍ ഉണ്ടാകും അല്ലേ

Unknown said...

പ്രവാസ ജീവിതത്തിലെ വേദനകള്‍ ഒരിക്കലും നാട്ടില്‍ അറിയുന്നില്ല, അവരെല്ലാം കാണുന്നത് ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന കെട്ടിടങ്ങളും സുഖ സൌകര്യങ്ങളുമാണ്, എന്നാല്‍ വേദനിക്കുന്ന , കഷ്ടപെടുന്ന പ്രവാസികളെ കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല. നന്നായി എഴിതിയിരിക്കുന്നു... ആര്‍ക്കും ഈ ഗതി വരുത്തല്ലേ...

നിയ ജിഷാദ് said...

കുഞ്ഞാലിക്കയുടെ അവസ്ഥ ആര്‍ക്കും ഉണ്ടാകല്ലേ...ഓരോ പ്രവാസി കുടുംബവും അറിയേണ്ടതാത്ത സത്യം...

Sulfikar Manalvayal said...

ദുരിത കടലില്‍ നീറുന്ന ഒരുപാട് ഗള്‍ഫുകാരില്‍ മറ്റൊരു പാവം കൂടെ. കുഞ്ഞാലിക്ക.
നല്ല അവതരണം.

jayanEvoor said...

കരകാണാക്കടലിൽ കൈകാലിട്ടടിക്കുന്ന പ്രവാസികൾ ഇന്നുമുണ്ട്. അവരെ മനസ്സിലാക്കാത്ത ബന്ധുക്കളും.
അതിനു കാരണക്കാർ ആ പ്രവാസികൾ തന്നെ. ഒന്നും വീട്ടിലറിയിക്കാതെ മുണ്ടുമുറുക്കി പണിയെടുക്കുന്നവർ...

കുഞ്ഞാലിക്ക... പാ‍വം.

ജീവി കരിവെള്ളൂർ said...

കുടുംബമെന്നെ മഹത്തായ(?) പ്രസ്ഥാനത്തിനു വേണ്ടി പണിയെടുക്കുന്നവര്‍ അറിയുക “താന്താന്‍ നിരന്തരം ചെയ്തോരു കര്‍മ്മഫലം താന്താനനുഭവിച്ചീടുകെന്നേ വരൂ “ .തങ്ങളനുഭവിക്കുന്ന കഷ്ടങ്ങളും നഷ്ടങ്ങളും കുടുംബത്തില്‍ അറിയിക്കുന്നില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തിന്റെ ഉത്തരവാദി അവനവന്‍ തന്നെയായിരിക്കും.സഹതാപങ്ങള്‍ക്ക് ജീവിതത്തില്‍ എത്രയെങ്കിലുമൊക്കെ വിലയുണ്ടെന്ന് കരുതാന്‍ വയ്യ .നിസ്വാര്‍ത്ഥമായി ചിന്തിക്കാനുമ്പ്രവര്‍ത്തിക്കാനും കഴിമ്പോഴേ സംസാരദു:ഖങ്ങളില്‍ നിന്നും മോചനമുള്ളൂ .
“കര്മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കദാചനാ“ .
എത്രയായാലും കുഞ്ഞാലിക്കമാര്‍ക്ക് കുറവൊന്നുമുണ്ടാകുമെന്ന് കരുതുന്നില്ല .എന്നാലും നിങ്ങള്‍ക്ക് സമയം വൈകിയിട്ടില്ലല്ലോ .എല്ലാം അറിഞ്ഞ് പ്രവര്‍ത്തിക്കുക .നാളെയെ ഓര്‍ത്ത് വ്യാകുലപ്പെടാതിരിക്കുക .

ഹാപ്പി ബാച്ചിലേഴ്സ് said...

ജിഷാദേ ഇത്തിരി വൈകി. ഈ കുഞ്ഞാലിക്ക ശരിക്കുമുള്ള ആളാണോ? ആണെങ്കിൽ എല്ലാരും ചേർന്ന് പുറത്തിറക്കാൻ ആവത് ചെയ്യുക!! ഒരുപാട് പ്രവാസികളുടെ പോസ്റ്റ് വായിച്ചിട്ടുണ്ട് ഇത്തരത്തിൽ, പുതുമയൊന്നും തോന്നിയില്ല. പക്ഷെ എല്ലാവരും പറയുന്ന്ത പോലെ ഇതിലും കാര്യമുണ്ട്. വീട്ടുകാർ ഇതൊക്കെ അറിയട്ടേ. ആശംസകൾ

SUJITH KAYYUR said...

ezhuth nannaayi

ഭാനു കളരിക്കല്‍ said...

കുഞ്ഞാലിക്ക ഒരു ഉദാഹരണം മാത്റം. അങ്ങനെ എത്രയോ പേര്‍.
നന്നായി എഴുതി ജിഷാദ്.

Jishad Cronic said...

ഇവിടെ വന്നു വായിച്ചു അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി....

പഞ്ചാരകുട്ടന്‍ -malarvadiclub said...

onnu check cheythu nokku ee link
http://shibinzmind.blogspot.com/2011/01/blog-post.html

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഒന്ന് ചെക്ക്‌ ചെയ്തു നോക്ക് ഈ ലിങ്ക്
http://shibinzmind.blogspot.com/2011/01/blog-post.html

ANITHA HARISH said...

nannai avatharippichittundu.vayichappol kan niranjupoyi

ഷബീര്‍ - തിരിച്ചിലാന്‍ said...

പ്രവാസികള്‍ക്കിടയില്‍ ഒരുപാട് കുഞ്ഞാലിക്കമാരുണ്ട്... വളരെ നന്നായി എഴുതി...

ajith said...

കുഞ്ഞാലിക്കയെ നമുക്കെല്ലാവര്‍ക്കും തന്നെ പരിചയമുണ്ട്. ചിലപ്പോള്‍ വേറെ പേരിലായിരിക്കുമെന്ന് മാത്രം

OAB/ഒഎബി said...

എത്രയോ കണ്ടത്, അനുഭവിച്ചത്, പറഞ്ഞത്...
മരവിച്ച മനസ്സില്‍ ദുഖമശേഷമില്ല തന്നെ!

Echmukutty said...

ഈ ലോകം മുഴുവനും ഇമ്മാതിരി കുഞ്ഞാലിക്കമാരുണ്ട്. ചിലരെ കാണാൻ പറ്റും. അധികം പേരെയും അതിനു പോലും പറ്റില്ല. അത്രയ്ക്കും തേഞ്ഞു പോയിരിയ്ക്കും.......

മാനവധ്വനി said...

പ്രവാസി അങ്ങിനെയാണ്‌... നാട്ടിലെ രാഷ്ട്രീയക്കാരന്റെ പി എ എങ്കിലും ആയാൽ ഈ കുപ്പായം ഊരി നാട്ടിൽ നിൽക്കാമായിരുന്നു....

കഷ്ടം നമ്മളെയൊക്കെ എന്തിനു കൊള്ളാം കണ്ണീരും മൂക്കുമൊലിപ്പിക്കാനല്ലാതെ..

നമ്മളൊക്കെ "ജോക്കറിൽ"പറയുന്നത്‌ പോലെ കോമാളികളാണ്‌.. ഷോ മസ്റ്റ്‌ ഗോ......

ഒരു കോമാളി കരയരുത്‌.. ചിരിച്ചു കൊണ്ടിരിക്കണം .. കോമാളി കരഞ്ഞാൽ ജനം ചിരിക്കും...

ഓരോ പ്രവാസിയും ആ കുപ്പായം എടുത്തിടാൻ തുടങ്ങിയിട്ട്‌ എത്രകാലമായി കാണണം?
....

ഭാവുകങ്ങൾ

Unknown said...

നന്നായി എഴുതിയാൽ വായിക്കുന്നവരുടെ മനസ്സിൽ അത് തങ്ങി നില്കും, കുറെ നേരത്തേക്കെങ്കിലും ...
കുഞ്ഞാലിക മനസ്സിലുണ്ട് ..
പ്രവാസികളിൽ ഒരു വലിയ വിഭാഗത്തിന്റെ പ്രതിനിധി കുഞ്ഞാലിക്ക ...