ഞാന്‍ ജിഷാദ് എന്നെ അടുത്ത് അറിയുന്നവര്‍ ക്രോണിക്ക് എന്നു വിളിക്കും. മലകളും പുഴകളും കേര വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ പ്രകൃതി സുന്ദരമായ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ആയ തൃശൂര്‍ ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഞാന്‍ ജനിച്ചു.മലയാള നാടിനെ വിട്ടു പോകാന്‍ ആഗ്രഹം ഇല്ലായിരുന്നു എങ്കിലും കാലം എന്നെ ഒരു പ്രവാസി ആക്കി മാറ്റി . ഇവിടെ ഞാന്‍ ഒരു കമ്പനിയില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അസിസ്റ്റന്റ് ആയി ദിവസങ്ങള്‍ തള്ളി നീക്കുന്നു. എനിക്ക് ഏറെ ഇഷ്ടം കടല്‍ കരയില്‍ കൂടുകരോടൊപ്പം ചെന്നു ആരും ഇല്ലാത്ത സ്ഥലം നോക്കി ഒന്നും മിണ്ടാതെ തിരയിലേക്ക് നോക്കി ഇരിക്കാന്‍ ....... പിന്നെ പാട്ടു കേള്‍ക്കാന്‍ ഇഷ്ടം ആണ് അതും വിരഹ ഗാനങ്ങളോട് പ്രത്യേക താല്പര്യം ഉണ്ട്. യാത്ര ചെയ്വാനും നല്ല കൂട്ടുകാരെ സൃഷ്ടിക്കുവാനും ഇഷ്ടം ആണ്. പിന്നെ ഞാന്‍ ഇവിടെ എഴുതിയ വരികള്‍ എല്ലാം ഞാന്‍ എപ്പോളൊക്കേയൊ തനിച്ചായിരുന്നു അപ്പോള്‍ തോന്നിയ ഒരു മണ്ടത്തരം. ഇപ്പോള്‍ ഞാന്‍ തനിച്ചല്ല, എനിക്ക് കൂട്ടായി ഒരു മാലാഖയെ കിട്ടിയിരിക്കുന്നു. അവളുടെ വരവോടെ എന്റെ ജീവിതത്തിനു ഒരു പുതുജീവന്‍ ലഭിച്ചു. ഇനിയുള്ള യാത്രകള്‍ ഞങ്ങള്‍ ഒരുമിച്ചാണ്. അതില്‍ സന്തോഷവും കൊച്ചു കൊച്ചു പരിഭവങ്ങളും കൂടെ ഞങ്ങളുടെ സ്വപ്നങ്ങളും.
കാണുമ്പൊള്‍ തോന്നിയ ഒരു കൊച്ചു സ്നേഹം... ഇന്നലെകളിലെ ഒരു സുന്ദര സ്വപ്നമായ് മാറിയപ്പോള്‍ ... നമ്മുടെ ഈ സ്നേഹബന്ധം ഓരോ പുലര് വേളയിലും... സന്ധ്യായമാങ്ങളിലും നമുക്കു മാത്രം സ്വന്തമാക്കുവാന്‍ .. ഞാന്‍ നിറബേദമില്ലാതെ ആഗ്രഹിക്കുന്നു... ഈ വര് ണ്ണ സുന്ദരമായ കൂട്ടില്‍ താന്‍ മാത്രം ആണ് എനിക്ക് സ്വന്തം... വഴുതി പോകുന്ന പ്രണയത്തേക്കാള്‍ ഞാന്‍ ഇന്നു കാണുന്നത് ..നമ്മുടെ ജീവിതം ആണ്.. നാം ഒന്നിച്ചുള്ള നമ്മുടെ സ്വപ്ന ജീവിതം.. ഇനിയുള്ള നിമിഷങ്ങളില്‍ ഞാന്‍ പ്രണയിക്കുവാന്‍ മറക്കുകയാണ് എന്റെ ഹൃദയത്തിനുള്ളില്‍ കൂട് കൂട്ടിയ എന്റെ ഇണക്കിളിയെ സ്വന്തമാക്കുവാനുള്ള മോഹങ്ങള്‍ പൂവണിയിക്കുകയാണ്... ഈ സുന്ദര സ്വപ്നങ്ങളില്‍ തന്റെ മനസ്സ് മാത്രമെ എനിക്ക് വേണ്ടു.... എനിക്ക് താനും തനിക്ക് ഞാനും ...അതാണ്എന് മോഹം... പ്രാര്‍ത്ഥിക്കാന്‍ അറിയില്ലാ .... പക്ഷേ ... ചില നിമിഷങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു ദൈവം ഉണ്ടെന്നു..... ഉണ്ടെടോ .... ഈ പ്രപഞ്ചത്തില്‍ ... ഒരു ദൈവമേ ഉള്ളൂ ...താനും ഞാനും പ്രാര്‍ഥിക്കുന്ന ഒരേ ഒരു ദൈവവും ആ ദൈവം കൈവിടില്ല എന്ന വിശ്വാസവും .........
0 comments:
Post a Comment