ഞാന്‍ ജിഷാദ് എന്നെ അടുത്ത് അറിയുന്നവര്‍ ക്രോണിക്ക് എന്നു വിളിക്കും. മലകളും പുഴകളും കേര വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ പ്രകൃതി സുന്ദരമായ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ആയ തൃശൂര്‍ ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഞാന്‍ ജനിച്ചു.മലയാള നാടിനെ വിട്ടു പോകാന്‍ ആഗ്രഹം ഇല്ലായിരുന്നു എങ്കിലും കാലം എന്നെ ഒരു പ്രവാസി ആക്കി മാറ്റി . ഇവിടെ ഞാന്‍ ഒരു കമ്പനിയില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അസിസ്റ്റന്റ് ആയി ദിവസങ്ങള്‍ തള്ളി നീക്കുന്നു. എനിക്ക് ഏറെ ഇഷ്ടം കടല്‍ കരയില്‍ കൂടുകരോടൊപ്പം ചെന്നു ആരും ഇല്ലാത്ത സ്ഥലം നോക്കി ഒന്നും മിണ്ടാതെ തിരയിലേക്ക് നോക്കി ഇരിക്കാന്‍ ....... പിന്നെ പാട്ടു കേള്‍ക്കാന്‍ ഇഷ്ടം ആണ് അതും വിരഹ ഗാനങ്ങളോട് പ്രത്യേക താല്പര്യം ഉണ്ട്. യാത്ര ചെയ്വാനും നല്ല കൂട്ടുകാരെ സൃഷ്ടിക്കുവാനും ഇഷ്ടം ആണ്. പിന്നെ ഞാന്‍ ഇവിടെ എഴുതിയ വരികള്‍ എല്ലാം ഞാന്‍ എപ്പോളൊക്കേയൊ തനിച്ചായിരുന്നു അപ്പോള്‍ തോന്നിയ ഒരു മണ്ടത്തരം. ഇപ്പോള്‍ ഞാന്‍ തനിച്ചല്ല, എനിക്ക് കൂട്ടായി ഒരു മാലാഖയെ കിട്ടിയിരിക്കുന്നു. അവളുടെ വരവോടെ എന്റെ ജീവിതത്തിനു ഒരു പുതുജീവന്‍ ലഭിച്ചു. ഇനിയുള്ള യാത്രകള്‍ ഞങ്ങള്‍ ഒരുമിച്ചാണ്. അതില്‍ സന്തോഷവും കൊച്ചു കൊച്ചു പരിഭവങ്ങളും കൂടെ ഞങ്ങളുടെ സ്വപ്നങ്ങളും.
അറിയുന്നു ഇന്നു ഞാന്‍ ആ ദുഖസത്യം.... നി എന്നെ വിട്ടു അകലുകയാണെന്ന്... രാവുകളില്‍ നിന്നെ കുറിച്ചുള്ള ഓര്‍മകളില്‍ ..... വിരഹം മഴയായി പെയ്യുമ്പോള്‍... മരിക്കുന്നു ഞാന്‍ നിന് ഓര്‍മകളില്‍..... നിന് സ്വരം എന്നും കേട്ടുറങ്ങുന്ന എനിക്ക്... കഴിയില്ല ഇനിയെന്നും നിന്നില്‍ അലിയാന്‍..... നിന് ചിരി കേട്ട് ഉണരുന്ന എന്‍ പുലര്‍വേളകള്‍... ഇനിയെന്നും എന്‍ സ്വപ്നമായി മാറുമല്ലോ.... അകലരുതേ നി എന്‍ പ്രിയയെ.... എന്നെ തനിച്ചാക്കി നി മായരുതേ..... മനസിന്റെ വേദന മാറുവാന്‍ ആയി... ചോതിച്ചു ഞാന്എന് പ്രിയയോടു..... പോകുവാന്‍ ആകുമോ നിനക്കു.... എന്നെ തനിച്ചാക്കി അകലുവാന്‍ ആകുമോ... അറിയില്ല എന്ന ദുഃഖസത്യം....... അറിയുന്നു ഞാന്‍ ആ മാത്രയില്‍..... എങ്കിലും എന്റെ അവസാന ശ്വാസം.. ചൊല്ലുന്നു അവളോട് കാതില്‍ മെല്ലെ.... പിരിയില്ല നിന്നെ ഞാന്‍ ഒരിക്കലും.... എന്‍ ഹൃദയത്തില്‍ നിന്നെ ഞാന്‍ കാത്തു വെക്കും..... എന്‍ മരണം വരെ ഞാന്‍ കാത്തു വെക്കും.....
1 comments:
nineyum en manasil nyan ennum kaathe vekyum...ninode olle sneham ennum manadil indakum...nyan evide anegilum nineke ellapolum nyan kay ethune dhoorate ondkaum....ninthe manasinte aduthheeee....
Post a Comment