ഞാന്‍ ജിഷാദ് എന്നെ അടുത്ത് അറിയുന്നവര്‍ ക്രോണിക്ക് എന്നു വിളിക്കും. മലകളും പുഴകളും കേര വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ പ്രകൃതി സുന്ദരമായ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ആയ തൃശൂര്‍ ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഞാന്‍ ജനിച്ചു.മലയാള നാടിനെ വിട്ടു പോകാന്‍ ആഗ്രഹം ഇല്ലായിരുന്നു എങ്കിലും കാലം എന്നെ ഒരു പ്രവാസി ആക്കി മാറ്റി . ഇവിടെ ഞാന്‍ ഒരു കമ്പനിയില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അസിസ്റ്റന്റ് ആയി ദിവസങ്ങള്‍ തള്ളി നീക്കുന്നു. എനിക്ക് ഏറെ ഇഷ്ടം കടല്‍ കരയില്‍ കൂടുകരോടൊപ്പം ചെന്നു ആരും ഇല്ലാത്ത സ്ഥലം നോക്കി ഒന്നും മിണ്ടാതെ തിരയിലേക്ക് നോക്കി ഇരിക്കാന്‍ ....... പിന്നെ പാട്ടു കേള്‍ക്കാന്‍ ഇഷ്ടം ആണ് അതും വിരഹ ഗാനങ്ങളോട് പ്രത്യേക താല്പര്യം ഉണ്ട്. യാത്ര ചെയ്വാനും നല്ല കൂട്ടുകാരെ സൃഷ്ടിക്കുവാനും ഇഷ്ടം ആണ്. പിന്നെ ഞാന്‍ ഇവിടെ എഴുതിയ വരികള്‍ എല്ലാം ഞാന്‍ എപ്പോളൊക്കേയൊ തനിച്ചായിരുന്നു അപ്പോള്‍ തോന്നിയ ഒരു മണ്ടത്തരം. ഇപ്പോള്‍ ഞാന്‍ തനിച്ചല്ല, എനിക്ക് കൂട്ടായി ഒരു മാലാഖയെ കിട്ടിയിരിക്കുന്നു. അവളുടെ വരവോടെ എന്റെ ജീവിതത്തിനു ഒരു പുതുജീവന്‍ ലഭിച്ചു. ഇനിയുള്ള യാത്രകള്‍ ഞങ്ങള്‍ ഒരുമിച്ചാണ്. അതില്‍ സന്തോഷവും കൊച്ചു കൊച്ചു പരിഭവങ്ങളും കൂടെ ഞങ്ങളുടെ സ്വപ്നങ്ങളും.
എനിക്ക് പൂച്ച കളോട് വളരെ വെറുപ്പായിരുന്നു. ചെറുപ്പത്തിലെ അവകളെ ഉപദ്രവിക്കലയിരുന്നു എന്റെ വിനോദം. രണ്ടു ദിവസം മുന്നേ ഞാന്‍ ജന്കളുടെ പുതിയ ഒരു സ്റ്റോര്‍ ഇന്‍ഷുറന്‍സ് ചെയ്യുന്നതിന്റെ ഭാഗമായി പോയപ്പോള്‍ അവിടെ വെച്ചാണ് ഈ പൂച്ചയെ ആദ്യം ആയി കാണുന്നത് , അവിടേക്ക് വന്ന ഏതോ ഒരു അറബിയുടെ വണ്ടിയില്‍ നിന്നും ചാടി ഓടി കയറിയത് ജന്കളുടെ സ്റൊരിലെക്കയിരുന്നു. രണ്ടു മൂന്നു ദിവസം അവര്‍ അതിനെ അവിടെ കാത്തു വെച്ചു ഉടമസ്ഥന്‍ വരുന്നതും കാത്തു. ആ സമയത്താണ് ഞാനും എന്റെ ബോസ് കൂടെ അവിടെ എത്തുന്നത്. അദ്ധേഹത്തിനു അതിനെ വളരെ ഇഷ്ടം ആയി വേണം എന്നുണ്ടയെങ്ങിലും വലുതായത് കൊണ്ടും അദ്ദേഹം വേണ്ടെന്നു വെച്ചു കാരണം അദ്ധേഹത്തിന്റെ മക്കള്‍ ചെറുതായിരുന്നു അപ്പോള്‍ അവരെ മാന്തും എന്ന് പേടിച്ചായിരിക്കും. എനിക്കും വളരെ ഇഷ്ടം തോന്നി അതിനോട് അങ്ങനെ ജന അതിന്റെ ഫോട്ടോ പകര്‍ത്താനായി മൊബൈല് എടുത്തപ്പോള്‍ അത് എനിക്ക് സ്റ്റഡി ആയി ഇരുന്നു തന്നു( ആ ഫോട്ടോ ആണ് മേലെ കൊടുതിരികുന്നത്) അങ്ങനെ ആദ്യം ആയി എനിക്ക് ഒരു പൂച്ചയോട് ഇഷ്ടം തോന്നിയത്. അവിടെ നിന്നും ഞാന്‍ ഇറങ്ങി എങ്ങിലും ആ പൂച്ച എന്റെ മനസ്സില്‍ തങ്ങി നിന്നു, അങ്ങനെ രാത്രി ഭക്ഷണ സമയത്ത് ഞാന്‍ എന്റെ കൂട്ടുകോരോട് ഇതെല്ലാം പറഞ്ഞിരിക്കുമ്പോള്‍ ആണ് അവിടെ ഒരു ബഹളം കേട്ടത് ആരൊക്കെയോ എന്തിനേയോ കളിപ്പിക്കുന്നു. ഞാന്‍ എനിട്ട് ചെന്നു നോക്കിയപ്പോള്‍ പൂച്ച എന്റെ വില്ലയില്‍ എത്തിയിരിക്കുന്നു... ചുമ്മാ എത്തിയതല്ല ജന്കടെ വില്ലയിലെ ചേട്ടന്‍ അതിനെ അവിടെ നിന്നും വില്ലയിലേക്ക് കൊണ്ടും വന്നതാണ് .അപ്പോളാണ് എല്ലാരും അതിനെ നോക്കിയത് . നല്ല സുന്ദരിയായ അവളെ ജന്കള്‍ എപ്പോള്‍ വിളിക്കുന്നത് " ദയ്സി" എന്നാണ് ഇപ്പോള്‍ അവള്‍ ജന്കളുടെ വില്ലയിലെ ഒരു അംഗം ആയി മാറി. അവളെ ഡെയിലി കുളിപ്പിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യാന്‍ എപ്പോള്‍ വലിയ ഒരു മത്സരം ആണ്.
1 comments:
സുന്ദരി പൂച്ച ! ഞങ്ങള്‍ക്കും പൂച്ചയെ വലിയ ഇഷ്ടമാണ് .
regards..
Post a Comment