05 July 2009

തിരികെ നീ എന്നെ വിളിച്ചിരുന്നെങ്കില്‍


അറിയുന്നു ഇന്നു ഞാന്‍ നിന്നുടെ വിരഹം
അറിയുന്നു ഞാന്‍ നിന്നുടെ സ്നേഹം
ഒരിക്കലും കിട്ടില്ല എന്നറിഞ്ഞിട്ടും നീ
ഒരുപാടു എന്നെ സ്നേഹിച്ചിരുന്നു
ഒരു താങ്ങലയും തലോടലായും
ഓരോ രാവും പകലും നീ
എനിക്കായി നീക്കിവെച്ച ദിവസങ്ങളില്‍ ഞാന്‍
നിനക്കായ് നല്കിയ സ്നേഹ പുഷ്പങ്ങള്‍
ഇനി ഒരിക്കലും നല്‍കുവാന്‍ ആകില്ല എന്നറിഞ്ഞിട്ടും
എന്തിന് നിയെന്നെ സ്നേഹിച്ചിരുന്നു
ഒരികലെങ്കിലും നീ ഒരു വാക്ക് വിളിച്ചിരുന്നെങ്കിലും
എന്നേക്കുമായി എന്‍ ജീവനെ നല്‍കിയേനെ
നിനക്കു മാത്രമായി ഞാന്‍ നല്‍കിയേനെ
ഒരു പാടു കാത്തു ഞാന്‍ നിന്നുടെ വിളികേള്‍ക്കാന്‍
ഇന്നും ഞാന്‍കൊതിക്കുന്നു
തിരികെ നി എന്നെ വിളിച്ചിരുന്നെങ്കില്‍ എന്ന്.

0 comments: