ഞാന്‍ ജിഷാദ് എന്നെ അടുത്ത് അറിയുന്നവര്‍ ക്രോണിക്ക് എന്നു വിളിക്കും. മലകളും പുഴകളും കേര വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ പ്രകൃതി സുന്ദരമായ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ആയ തൃശൂര്‍ ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഞാന്‍ ജനിച്ചു.മലയാള നാടിനെ വിട്ടു പോകാന്‍ ആഗ്രഹം ഇല്ലായിരുന്നു എങ്കിലും കാലം എന്നെ ഒരു പ്രവാസി ആക്കി മാറ്റി . ഇവിടെ ഞാന്‍ ഒരു കമ്പനിയില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അസിസ്റ്റന്റ് ആയി ദിവസങ്ങള്‍ തള്ളി നീക്കുന്നു. എനിക്ക് ഏറെ ഇഷ്ടം കടല്‍ കരയില്‍ കൂടുകരോടൊപ്പം ചെന്നു ആരും ഇല്ലാത്ത സ്ഥലം നോക്കി ഒന്നും മിണ്ടാതെ തിരയിലേക്ക് നോക്കി ഇരിക്കാന്‍ ....... പിന്നെ പാട്ടു കേള്‍ക്കാന്‍ ഇഷ്ടം ആണ് അതും വിരഹ ഗാനങ്ങളോട് പ്രത്യേക താല്പര്യം ഉണ്ട്. യാത്ര ചെയ്വാനും നല്ല കൂട്ടുകാരെ സൃഷ്ടിക്കുവാനും ഇഷ്ടം ആണ്. പിന്നെ ഞാന്‍ ഇവിടെ എഴുതിയ വരികള്‍ എല്ലാം ഞാന്‍ എപ്പോളൊക്കേയൊ തനിച്ചായിരുന്നു അപ്പോള്‍ തോന്നിയ ഒരു മണ്ടത്തരം. ഇപ്പോള്‍ ഞാന്‍ തനിച്ചല്ല, എനിക്ക് കൂട്ടായി ഒരു മാലാഖയെ കിട്ടിയിരിക്കുന്നു. അവളുടെ വരവോടെ എന്റെ ജീവിതത്തിനു ഒരു പുതുജീവന്‍ ലഭിച്ചു. ഇനിയുള്ള യാത്രകള്‍ ഞങ്ങള്‍ ഒരുമിച്ചാണ്. അതില്‍ സന്തോഷവും കൊച്ചു കൊച്ചു പരിഭവങ്ങളും കൂടെ ഞങ്ങളുടെ സ്വപ്നങ്ങളും.
2008 സെപ്റ്റംബര്‍ എട്ടു . അന്നാണ് എനിക്ക് ഇരുപത്തി അഞ്ചു വയസ്സു തികയുന്ന എന്റെ ജന്മദിനം. എന്നത്തേയും പോലെ തന്നെ ഞാന്‍ എന്റെ റൂമില്‍ നിന്നും കുളിച്ചു ഒരുങ്ങി എന്റെ ജന്മദിനം ആണെന്ന ഓര്‍മ്മ എനിക്കപ്പോള്‍ ഉണ്ടായിരുന്നില്ല , എന്നെത്തെയും പോലെ തന്നെ ഞാന്‍ അര മണികൂര്‍ നേരം വൈകി തന്നെ അന്നും ഓഫീസില്‍ എത്തി ,വന്നു എന്റെ സിസ്റ്റം ഓണ്‍ ചെയ്തു എനിക്ക് വന്നതായ എല്ലാ മെയില്‍ നോക്കി അതിന് ശേഷം ഞാന്‍ എന്റെ പണിയിലേക്ക് കടന്നു ഞാന്‍ അന്ന് വളരെ തിരക്കിലായിരുന്നു അതിനിടയില്‍ എന്റെ രണ്ടു മൂന്നു സുഹൃത്തുക്കള്‍ എന്നെ വിളിച്ചു ആശംസകള്‍ നേര്‍ന്നു ,എന്റെ എല്ലാം എല്ലാം ആയിരുന്ന എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു ആശംസകള്‍ നേര്‍ന്നപ്പോള്‍ ആയിരുന്നു ഞാന്‍ കൂടുതല്‍ സന്തോഷിച്ചതു... എന്നെ ആദ്യം വിളിച്ചു കൃത്യം പന്ത്രണ്ട് മണിക്കു ആശംസകള്‍ നേര്‍ന്നതും അവള്‍ തന്നെയായിരുന്നു.
ഇടക്കിടക്കെ വരുന്ന മൊബൈല്, ലാന്‍ഡ് ഫൊണുകളില്‍ ഞാന്‍ വളരെ തിരക്കിലായിരുന്നു മറുപടി നല്‍കിയിരുന്നത് , ഇടക്കിടെ എന്റെ ബോസ്സ് വിളിക്കുന്നുണ്ട് അദ്ധേഹത്തിനു വേണ്ടതായ കാര്യങ്ങള്‍ ഞാന്‍ ചെയ്തു കൊടുത്തു.അദ്ദേഹം ഒരു പതിനൊന്നു മണിയോടെ പൊറത്ത് പോയ സമയം ഞാന്‍ രാവിലെ പതിവുള്ള എന്റെ ബര്‍ഗര്‍ കഴിച്ചു കൊണ്ടു എന്റെ സീറ്റില്‍ ഇരിക്കുമ്പോള്‍ ഏവരേയും ഞെട്ടിച്ചു കൊണ്ടു കൊറിയര്‍ ബോയ് ഒരു ബൊക്കയും ആയി കടന്നു വരുന്നു ( ഞാന്‍ മേലെ കൊടുത്തിട്ടുള്ള ഫോട്ടോ ആണ് അന്ന് എനിക്ക് കിട്ടിയ സമ്മാനം ) ഒന്നു രണ്ടു ഓഫീസ് കഴിഞ്ഞു വേണം എന്റെ ഓഫീസില്‍ കടക്കാന്‍ അത് കൊണ്ടു തന്നെ അയാള്‍ എന്റെ പേരു അന്വെഷിച്ചു എന്റെ സീറ്റില്‍ വന്നു എനിക്ക് ആശംസകള്‍ തന്നു ഒപ്പം ഈ ബൊക്കയും എനിക്ക് തന്നു , ഞാന്‍ ആകെ തരിച്ചു നിന്നു , എന്റെ ഓഫീസില്‍ ഉള്ളവര്‍ എല്ലാം എന്നെ വട്ടം കൂടി ചോതിച്ചു ആരാണ് അയച്ചേ എന്ന്നു നോക്കാം, ഒരു രക്ഷയും ഇല്ല എനിക്ക് ആകെ ചമ്മല്‍ ആണോ ഭയം ആണോ , ആരാണ് അയച്ചേ എന്നറിയാം ഉള്ള തിടുക്കമാണോ എന്നറിയില്ല ഞാന്‍ ആകെ തളരുന്നെ പോലെ എനിക്ക് തോന്നി...അതിനിടയില്‍ ഞാന്‍ ഒരുപാടു ആലോചിച്ചു ആരായിരിക്കും എന്നെ ശരിക്കും വിസ്മയിപ്പിച്ച വ്യക്തി ? ഞാന്‍ ആകെ തരിച്ചു നിന്ന്നു. ബാഗ്യം ബോസ്സ് ഉണ്ടായിരുന്ന സമയത്തായിരുന്നു എങ്കില്‍ ഞാന്‍ ശരിക്കും ഒന്നു ചൂളിയേനെ .അദ്ധേഹത്തിന്റെ ചോദ്യത്തിന്റെ മറുപടിക്കായി ഞാന്‍ ശരിക്കും വലഞ്ഞേനെ .പിന്നെ ഞാന്‍ ബൊക്ക എടുത്തു എന്റെ അടുത്ത സീറ്റില്‍ വെച്ചു അതില്‍ തന്നെ നോക്കിയിരുന്നപോള്‍ അതില്‍ എന്തോ എഴുതിയപോലെ എനിക്ക് തോന്നി ... തുറന്നു നോകിയപ്പോള്‍ ആശംസകള്‍ എഴുതിട്ടുണ്ട് പക്ഷെ ആരാണ് എന്ന് എഴുതിയിട്ടില്ല... അപ്പോളാണ് എന്റെ മൊബൈല് ശബ്ദിച്ചത് ...ഞാന്‍ എടുത്തു നോക്കിയപ്പോള്‍ അപ്പുറത്ത് നിന്നും ഒരു കൊഞ്ചലോടെ അവള്‍ എന്നോട് പറഞ്ഞു " എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ " അതോടെ ഞാന്‍ ശരിക്കും ശാസം വിട്ടു , എന്നിട്ട് ചെറിയ പരിഭവത്തോടെ പറഞ്ഞു നി എന്നെ ശരിക്കും വിസ്മയിപിച്ചു ഞാന്‍ ശരിക്കും ചമ്മി പോയി ഇവിടെ എന്ന്... അപ്പോള്‍ അവള്‍ പറഞ്ഞു ...ഞാന്‍ ഇതു പ്രതീക്ഷിച്ചു കൊണ്ടാണ് ഇങ്ങനെ നിന്നോട് പറയാതെ അയച്ചേ എങ്ങനെ ഉണ്ടേ എന്റെ സമ്മാനം എന്ന് ? അപ്പോള്‍ ആണ് ഞാന്‍ ശരിക്കും ഒന്നു ശ്വാസം വിടുന്നെ.
എനിക്ക് ആളെ മനസിലായി എങ്കിലും ഞാന്‍ അയച്ച ആളെ അറിയാത്ത പോലെ ഓഫീസില്‍ പറഞ്ഞു " ആരാണാവോ അയച്ചേ എനിക്ക് അറിയില്ല ഇതില്‍ എഴുതിയിട്ടും ഇല്ല എന്ന്"...... ഇപ്പോള്‍ എനിക്ക് ആ സമ്മാനം തന്ന വ്യക്തി എന്റെ കൂടെ ഇല്ല ഇനി ഒരു ജന്മദിനത്തില്‍ ഇതു പോലെ അയകുമോ എന്നും എനിക്ക് അറിയൂല . എങ്കിലും ഞാന്‍ ശരിക്കും സന്തോഷിച്ച എന്റെ ഒരു പിറന്നാള്‍ ആയിരുന്നു എന്റെ ഇരുപത്തി അഞ്ചാം ജന്മദിനം . ഇതു ചിലപ്പോള്‍ എനിക്ക് ആ സമ്മാനം തന്ന വ്യക്തി വായിക്കുന്നുണ്ടാകും അവള്‍ ക്കായി ഞാന്‍ പറയുന്നു... എന്നെ ഇത്രക്കും അധികം സന്തോഷിപ്പിച്ച എന്റെ ആ ആളിന് എന്റെ വക ആയിരം ആയിരം ജന്മദിനം ആഘോഷിക്കുവാന്‍ വേണ്ടി ഞാന്‍ എന്നും പ്രാര്‍ത്ഥിക്കും.
ഇതു പറയുമ്പോള്‍ എന്റെ കണ്ണുകള്‍ ഈറണ്‍ അണിയുന്നുണ്ട് കാരണം അത്രക്കും എനിക്ക് പ്രിയപ്പെട്ടതായിരുന്നു അവള്‍ ,ഞാന്‍ കരുതിയത് ഒരിക്കലും അവര്‍ എന്നെ വിട്ടു പോകില്ല എന്നാണ് എന്നും എന്റെ ജന്മദിനത്തില്‍ ഇതു പോലെ കുസൃതികള്‍ ആയി എന്റെ കൂടെ ഉണ്ടാകും എന്നാണ് ,എന്നാല്‍ അവള്‍ എന്നില്‍ നിന്നും എത്രയോ അകലെയാണ് ..... എന്നാലും ആ മനസ് മുഴുവന്‍ ഞാന്‍ ആണെനു എനിക്ക് അറിയാം ..... എനിക്ക് വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കും എന്നും അറിയാം .... എങ്കില്ലും എവിടെയോ ഒരു വേദന ഞാന്‍ ശരിക്കും അനുഭവിക്കുന്നു.... നോക്കിക്കോ അന്ന് ഞാന്‍ ചമ്മിയത് എനിക്ക് മാത്രേ അറിയൂ, അത് ആലോചിക്കുമ്പോള്‍ ഇപ്പോളും എന്റെ ഹാര്‍ട്ട് പട പട അടിക്കുന്നെ എനിക്ക് ശരിക്കും കേള്ക്കാം , ഞാന്‍ അന്ന് സന്തോഷിച്ചു കാണാന്‍ വേണ്ടിയായിരുന്നു അവള്‍ എനിക്ക് ഇങ്ങനെ ഒരു പണി തന്നെ, മാത്രം അല്ല എന്നോടുള്ള സ്നേഹം കൊണ്ടും. എന്നിട്ട് ഞാന്‍ ആ സമ്മാനം എന്റെ വില്ലയില്‍ കൊണ്ടു പോയി രണ്ടു മൂന്ന് ദിവസം കൊണ്ടു വെച്ചു അവിടെ എല്ലാര്‍ ക്കും അറിയാരുന്നു അത് എനിക്ക് ആര് തന്നതാണെന്ന് .രണ്ടു ദിവസത്തിന് ശേഷം അത് ഉണങ്ങുവാന്‍ തുടങ്ങി അത് കണ്ടപ്പോള്‍ എനിക്ക് ശരിക്കും സങ്കടം വന്നു... അത് തന്ന ആളുടെ അനുവാതത്തോട് കൂടി ഞാന്‍ അത് മനസ്സില്ലാ മനസോടെ അത് ഉപേക്ഷിച്ചു ....അടുത്ത ജന്മദിനത്തില്‍ അതിനെക്കാള്‍ നല്ലത് അവരില്‍നിന്നും പ്രതീക്ഷിച്ചു കൊണ്ടു ... .. കിട്ടുമോ ആവോ? ഹാ കണ്ടറിയാം അല്ലെ ?
5 comments:
feelin.........donno wot to say...wish i get bak those days....
ee piranaline samanam kitiyo aa kutukariyil nine?
kitti pakshe annathe pole jan chammiyilla aval chammi sharikkummm..ayooooooooooo poiiiiiiiiiiiii
athenda???entha pathiye ane???
Post a Comment